Friday, August 4, 2023

ഗ്രേറ്റ് സൈലെൻസ്

 


രണ്ടു പേര് ചേർന്ന് ഒരു ബാങ്ക് കൊള്ളയടിക്കുന്നു എന്ന് വിചാരിക്കുക , കൈയ്യോടെ പിടിക്കപ്പെടുകയും ചെയ്തു എന്നാൽ ആയുധങ്ങൾ ഒഴിച്ച് മറ്റു ബാങ്ക് കൊള്ളയടിച്ച ഒരു തെളിവും പോലീസ് കാർക്ക് കിട്ടുന്നില്ല . അവസാനം അവർ രണ്ടു പേരെയും വേറെ വേറെ മുറിയിൽ ഇട്ടു ഓരോരുത്തരോടും പറഞ്ഞു മറ്റേ ആൾക്ക് എതിരെ തെളിവ് തന്നാൽ നിങ്ങളെ വെറുതെ വിടാം ..

അങ്ങനെ എങ്കിൽ രണ്ടു പേർക്കും മൂന്നു രീതിയിൽ ഈ കാര്യം കൈകാര്യം ചെയ്യാം ഒന്നുകിൽ മറ്റേ ആളെ ഒറ്റു കൊടുത്തു രക്ഷപെടാം അല്ലെങ്കിൽ ഒരു തെളിവും കൊടുക്കാതെ ഇരിക്കാം അതും ഇല്ലെങ്കിൽ നിശബ്ദത പാലിക്കാം

നമ്മുടെ പ്രപഞ്ചം വളരെ വലുതാണ് , വലുത് എന്ന് പറഞ്ഞാൽ ഒരുപാട് . നമ്മുടെ സൗരയൂധമായ ആകാശഗംഗ (milkyway ) ഗാലക്സിയുടെ   വലുപ്പം തന്നെ ഏകദേശം 1200 പ്രകാശവർഷം ആണ് . ഇതിൽ തന്നെ അനേകം നക്ഷത്രങ്ങളും ഒരു പാട് ഭൂമിയെ പോലെ വാസയോഗ്യമായ ഗ്രഹങ്ങളും ഉണ്ട് . അപ്പോൾ നമ്മുടെ ഭൂമിയിൽ മാത്രം ആയിരിക്കുമോ ? ജീവൻ ഉള്ളതും ആധുനിക മനുഷ്യനെ പോലെ ചിന്താശേഷിയും ടെക്നോളജിയും ഉപയോഗിക്കുന്ന ഒരു വർഗ്ഗവും ഉള്ളത് .

നമ്മുടെ ഭൂമിയുടെ പ്രായം ഏകദേശം 450 ദശലക്ഷം എന്നാണ് കണക്കാക്കുന്നത് അങ്ങനെ എങ്കിൽ അതിൽ കൂടുതൽ പഴക്കമുള്ള ഒരുപാട് വാസയോഗ്യമായ ഗ്രഹങ്ങളും നമ്മുടെ പ്രപഞ്ചത്തിൽ കാണും .ആധുനിക മനുഷ്യരായ നാം ഇത് വരെ ചന്ദ്രനിൽ മാത്രമേ പോയിട്ടുള്ളൂ അടുത്തുള്ള മാർസ് (ചൊവ്വ ) ഗ്രഹാം പോലും നമ്മൾക്ക് പോകാൻ സാധിച്ചിട്ടില്ല (ഏതാനും റോവറുകൾ ഒഴിച്ച് ). പഠനം പറയുന്നത് അനുസരിച്ചു പ്രകാശത്തിന്റെ വേഗതയുടെ 1 % വേഗത യുള്ള ടെക്നോളജി കണ്ടുപിടിച്ചാൽ പോലും 100000 .വര്ഷം കൊണ്ട് നമ്മുക്ക് നമ്മുടെ ഗ്യലക്ഷ്യയിൽ ഉള്ള എല്ലാ ഗോളങ്ങളിലും എത്തിച്ചേരുവാൻ സാധിക്കും എന്നാണ് പറയപ്പെടുന്നത് .


എൻറിക്കോ ഫെർമി എന്ന ഭൗതിക ശാസ്ത്രജ്ഞൻ  മാൻഹാട്ടൻ പ്രോജക്ടിന്റെ ഭാഗമായി ഇരുന്നപ്പോൾ ആണ് അദ്ദേഹത്തിന് ഈ ചിന്താഗതി വന്നതും ഫെർമി പാരഡോസ് എന്ന സിദ്ധാന്തം ആവിഷ്കരിക്കുന്നതും .അത് അനുസരിച്ചു നമ്മുടെ ഗാലക്സിയിൽ  മാത്രം ഏകദേശം 400 വരെ ഭൂമിക്കു തുല്യമായ ജീവന് സാധ്യത ഉള്ള ഗ്രഹങ്ങൾ ഉണ്ടാകാം എന്ന് അദ്ദേഹം സമർത്ഥിച്ചു . എങ്കിലും അദ്ദേഹത്തെ അലട്ടിയതു ഭൂമിയെക്കാൾ പ്രായമുള്ള ഈ ഗ്രഹങ്ങളിൽ ഒരു ജീവിവര്ഗം ഉണ്ടെങ്കിൽ അത് മനുഷ്യനേക്കാൾ ഉയർന്ന ചിന്താഗതിയും ടെക്നോളജിയും ഉള്ള ഒരു ജീവിവര്ഗം ആയിരിക്കും , എന്നിട്ടും അവർ എന്തെ മനുഷ്യർ അയച്ച പല ഫ്രീക്യോൻസി ഉള്ള സിഗ്നലുകൾ അയച്ചിട്ടും അത് സ്വീകരിക്കുകയോ തിരിച്ചു അയക്കുകയോ ചെയ്യുന്നില്ല ?

അതിന്റെ അർഥം ഈ പ്രപഞ്ചത്തിൽ നമ്മൾ തനിച്ചാണോ ?? അതോ അവരുടെ അത്ര ഉയർന്ന ടെക്നോളജി നമ്മൾക്കില്ലാത്തതിനാൽ നമ്മളെ അവർ ഗൗനിക്കാത്തതാണോ ?? ഒരേ വൻകരയിൽ ഉള്ള ഒരു ദ്വീപിൽ താമസിക്കുന്ന ആളുകളുമായി എങ്ങനെ കമ്മ്യൂണിക്കേറ്റ ചെയ്യാൻ സാധിക്കും ? അതുപോലെ പ്രകാശവര്ഷങ്ങള് അകലെ ഉള്ള ഒരു ജീവിവര്ഗം ആയി എങ്ങനെ ആശയവിനിമയം നടത്തുവാൻ സാധിക്കും ?

നമ്മൾ അയച്ച ഒരു സിഗ്നലിനും എന്തെ അവർ മറുപടി നൽകുന്നില്ല , എങ്ങനെ അന്യഗ്രഹ ജീവികളുടെ ഈ മൗനത്തിനു പറയുന്ന പേരാണ് " ഗ്രേറ്റ് സൈലെന്സ് ". എന്ത് കൊണ്ട് അങ്ങനെ ഒരു നിശബ്ദത .

പഠനങ്ങൾ അനുസരിച്ചു അന്യഗ്രഹജീവികളെ നാലായി തരാം തിരിച്ചിരിക്കുന്നു

1. ഏകകോശ ജീവികൾ

2. ജലത്തിൽ വളരുന്നവ

3. മനുഷ്യൻ ഡോൾഫിൻ ചിമ്പാൻസി പോലെ ചിന്താശേഷി ഉള്ളവ

4 . മനുഷ്യനേക്കാൾ വളരെ ഉയർന്ന ചിന്താശേഷി ഉള്ളവ


ഇതിൽ നാലാമത്തെ വിഭാഗത്തിൽ ഉള്ള ജീവിയുമായി ആശയവിനിമയം നടത്തിയാൽ അവർ നല്ലവർ ആണെങ്കിൽ ടെക്നോളജി അടക്കം പല മേഖലയിലും വളർച്ച കൈവരിക്കാൻ നമ്മൾക്ക് കഴിയും ഇനി അവർ നല്ലവർ അല്ലെങ്കിലോ ? അത് നമ്മുടെ നാശത്തിനു കാരണമാകും .ഒരു പക്ഷെ അതിനാൽ ആയിരിക്കണം മറ്റൊരു ജീവിവര്ഗം നമ്മളുടെ സിഗ്നലുകൾക്കു മറുപടി തരാത്തത് . ഈ സിദ്ധാന്തം ആണ് ഡാർക് ഫോറെസ്റ് തിയറി എന്ന് അറിയപ്പെടുന്നത് .

ഒരു ഘോര വനം അതിൽ ഒരുപാട് അക്രമകാരികൾ ആയ ജീവികൾ ഉണ്ടെന്നു വയ്ക്കുക നമ്മൾ അതിൽ ആക്കപ്പെട്ടാൽ ഓരോ ചുവടും ശ്രദ്ധയോടെ മാത്രമേ മുന്നോട്ടു പോകാൻ കഴിയൂ കാരണം അപകടകാരികൾ ആയ ഒരുപാട് ജീവികൾ ഉള്ളതിനാൽ തന്നെ ശ്വാസോച്‌വാസം തന്നെ സൂക്ഷിച്ചു ചെയ്യേണ്ടതായി വരും ഏതു നിമിഷവും അപകടം പ്രതീക്ഷിച്ചു വേണം മുന്നോട്ടു പോകുവാൻ . അതുപോലെ ഘോരമായ വനമാണ്പ്രപഞ്ചം എങ്കിലോ ??? അതിനാൽ ആണോ അവർ ആരും നമ്മൾക്ക് മറുപടി തരാത്തത് .

പ്രപഞ്ചം ഒരു ഇരുണ്ട വനമാണ് ഓരോ നാഗരികതയും അതിലൂടെ സസൂഷ്മം സഞ്ചരിക്കുകയും പാതയിൽ തടസം നിൽക്കുന്ന മരച്ചില്ലകൾ വലച്ചു മാറ്റി ശബ്ദം ഇല്ലാതെ സഞ്ചരിക്കുന്നു , ഒരുവേട്ടക്കാരൻ അത് ശ്രദ്ധിക്കണം കാറ്റിൽ അയാളെ പോലെ തന്നെ വേട്ടക്ക് വന്ന വേറെ പലരും ഉണ്ടാകാം അത് പോലെ അക്രമകാരികൾ ആയ ജീവികളും. അതിനാൽ തന്നെ സ്വന്തം അസ്തിത്വം  തുറന്നു കാണിച്ചാൽ അത് ഒരു അപകടത്തിൽ ചെന്ന് ചാടിക്കാൻ ഇടയുണ്ട്.

No comments:

Post a Comment