Saturday, June 25, 2016

മുസ്തഫ കമാൽ - (കമാൽ പാഷ )


ആധുനിക തുർക്കിയുടെ സ്രഷ്ടാവ് , തുർക്കി സൈന്യാധിപൻ, തുർക്കിയുടെ ആദ്യ പ്രസിഡന്റ് എന്നീ നിലകളിൽ പ്രസിദ്ധനായ വ്യക്തിയാണ് മുസ്തഫാ കമാൽ അത്താതുർക്ക്  (1881 മാർച്ച് 12 – 1938 നവംബർ 10) - അത്താതുർക്ക് എന്നാൽ തുർക്കിയുടെ പിതാവ് എന്നർത്ഥം. കമാൽ പാഷ എന്ന പേരിലും അറിയപ്പെടുന്നു.

ഓട്ടമൻ തുർക്കിയിലെ സൈന്യാധിപനായിരുന്ന അദ്ദേഹം ഒന്നാം ലോക മഹായുദ്ധവുമായി ബന്ധപ്പെട്ട ഗല്ലിപോളി യുദ്ധമടക്കമുള്ള നിരവധി പോരാട്ടങ്ങളിൽ തന്റെ പ്രഗല്ഭ്യം തെളിയിച്ച വ്യക്തിയാണ്. സഖ്യസേനയുടെ കൈകളാൽ ഓട്ടോമൻ സാമ്രാജ്യം പരാജയപ്പെട്ട ശേഷം തുർക്കിയുടെ വിഭജനം അനിവാര്യമായ കാലത്ത് തുർക്കി ദേശീയ മുന്നണിയെ നയിച്ച് സ്വാതന്ത്ര്യസമരത്തിലൂടേ രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതിൽ അത്താതുർക്ക് വഹിച്ച് പങ്ക് നിസ്തുലമായിരുന്നു. അദ്ദേഹത്തിന്റെ സൈനിക മുന്നേറ്റങ്ങളിലൂടെ അവസാനം റിപ്പബ്ലിക്ക് ഓഫ് ടർക്കി (തുർക്കി ഗണതന്ത്രം) രൂപമെടുത്തു. അദ്ദേഹത്തിന്റെ ഭരണ പരിഷ്കാരങ്ങൾ രാഷ്ട്രീയമായ സാമ്പത്തിക സാംസ്കാരിക രംഗങ്ങളിൽ വമ്പിച്ച മാറ്റങ്ങൾ വരുത്തി.

ഏഴു പ്രാവശ്യത്തോളം അദ്ദേഹം തന്റെ പേരുകൾ മാറ്റിയിട്ടുണ്ട്.  ഓട്ടോമൻ സൈന്യത്തിലായിരുന്നപ്പോൾ അദ്ദേഹം കെമാൽ പാഷ എന്നാണ് അറിയപ്പെട്ടിരുന്നത്. സ്വാതന്ത്ര്യ സമര സമയത്ത് തുർക്കി ദേശീയ നിയമ സഭ അദ്ദേഹത്തിന് ഗാസി മുസ്തഫ കെമാൽ എന്ന് സംബോധന ചെയ്തിരുന്നു. റിപ്പബ്ലിക്കിന്റെ സ്ഥാപനത്തിന് ശേഷം ഓസ്സ് എന്ന തലപ്പേര് അദ്ദേഹം സ്വീകരിച്ചു. 1934 ജനുവരി 1-ന് തുർക്കി ദേശീയ നിയമസഭ അദ്ദേഹത്തിന് അത്താതുർക്ക് (തുർക്കിയുടെ പിതാവ്) എന്ന സ്ഥാനപ്പേർ നൽകി ആദരിച്ചു. ഇന്ന് തുർക്കിയുടെ ദേശീയ കറൻസി നോട്ടുകളിൽ അദ്ദേഹത്തിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നു.

1881ൽ ഓട്ടൊമൻ തുർക്കിയിലെ സലോനിക എന്ന നഗരത്തിൽ ജനിച്ചു (ഇന്നത്തെ ഗ്രീസിലെ തെസ്സലോനിക്കി). മുസ്തഫയുടെ പിതാവിന്റെ പേർ അലി റിസ എഫെൻഡി എന്നും അമ്മയുടെ പേർ സുബയ്ദെ ഹനിം എന്നുമായിരുന്നു. അന്നത്തെ തുർക്കി രീതിയനുസരിച്ച മുസ്തഫ എന്ന ഒറ്റപ്പേരാണ് അദ്ദേഹത്തിന് നൽകപ്പെട്ടത്. അദ്ദെഹത്തിന്റെ ഏഴാമത്തെ വയസ്സിൽ തടിക്കച്ചവടക്കാരനായിരുന്ന പിതാവ് മരണപ്പെട്ടു. അമ്മ സുബയ്ദെയുടെയും അമ്മാവന്റേയും പരിചരണത്തിലാണ് അദ്ദേഹം വളർന്നത്.


1893-ൽ തനിക്ക് 12 വയസ്സുള്ളപ്പോൾ അദ്ദേഹം സലോനികയിലെ സൈനികവിദ്യാലയത്തിൽ പഠനത്തിനായിച്ചേർന്നു. അവിടത്തെ ഗണിതാദ്ധ്യാപകനാണ് കെമാൽ (പൂർണ്ണത്വം, അല്ലെങ്കിൽ ഉഗ്രൻ) എന്ന രണ്ടാം പേര് മികവിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് നൽകുന്നത്. തുടർന്ന് 1896-ൽ മനസ്തിറിലെ സൈനിക അക്കാദമിയിൽ ചേർന്നു. ലെഫ്റ്റനന്റായി അവിടെ നിന്നും ബിരുദം നേടീ. മൂന്നു വർഷം ഇസ്താംബൂളിലെ സൈനികാക്കാദമിയിൽ പഠിച്ച് മേജർ പദവി കരസ്ഥമാക്കി

1915 ജനുവരി 8ന് ബ്രിട്ടീഷ് യുദ്ധകാര്യ സമിതി ബോബാക്രമണത്തിലൂടെ ഗാലിപ്പോലി പിടിച്ചെടുക്കാനും അതുവഴി ഇസ്താംബൂളിലേക്ക് പ്രവേശിക്കാനും പദ്ധതിയിട്ടു. എന്നാൽ മുസ്തഫാ കെമാൽ ഒരു അചഞ്ചലമായ കോട്ടയായിരുന്നു. അദ്ദേഹ എതിരാളികളെ മലകളിൽ വച്ച് നേരിട്ടു. അത്തരം ഉയർന്ന പ്രദേശങ്ങൾ എന്തുകൊണ്ടും നിർണ്ണായകമായിരുന്നു. അദ്ദേഹത്തിന്റെ സേനയുടെ പ്രതിരോധത്തിന്റ്റെ ഫലമായി ആസ്ത്രേലിയയുടേയും ന്യൂസിലാൻഡിൻറേയും സം‌യുക്തസേനക്ക് ഉള്ളിലേയ്ക്ക് കടക്കാനായില്ല. അതിനാൽ കരസൈന്യത്തിന് ഫലപ്രദമായി ഒരു ലക്ഷ്യവും കിട്ടതെ ബ്രിട്ടൻ കഷ്ടപ്പെട്ടു. ഈ ആദ്യത്തെ ഗാലിപോളി യുദ്ധം അദ്ദേഹത്തിന് കേണൽ പദവി നേടിക്കൊടുത്തു.

രണ്ടാം യുദ്ധത്തിൽ മുസ്തഫ പോരാട്ട രേഖയിൽ നിന്ന് വെറും മുന്നൂറു മീറ്റർ മാത്രം അകലെയായിരുന്നു. ഇത് കൂടാതെ അദ്ദേഹം ചുനുക്ക് ബൈർ യുദ്ധം, സ്മിതാർ മല യുദ്ധം, സരീ ബയർ യ്യുദ്ധം തുടങ്ങി പല യുദ്ധങ്ങളിലും നേതൃത്വം വഹിച്ചു. ഒട്ടൊമൻ സൈന്യത്തിൽ കാര്യമായ വിജയം ഉണ്ടായി. മുസ്തഫയുടേത് എന്നിരുന്നാലും ഏറ്റവൂം കൊട്ടിഘോഷിക്കപ്പെട്ട വിജയമായിരുന്നു. അദ്ദേഹത്തിന്റെ സൈനിക പാടവും ശത്രുക്കളുടെ വരെ പ്രശംസക്ക് പാത്രമായി. ഏതണ്ട് രണ്ടരലക്ഷത്തോളം സൈനികർ ഈ യുദ്ധത്തിൽ കൊല്ലപ്പെട്ടു. യുദ്ധം ജയിച്ച കെമാൽ പാഷ ജനറലായി സ്ഥാനം ഉയർത്തപ്പെട്ടു.


തുർക്കി പ്രസിഡന്റായിരിക്കേ തന്നെ, 1938 നവംബർ 10-ന്‌ ഇസ്താംബൂളിൽ വച്ച് മുസ്തഫ കമാൽ മരണമടഞ്ഞു. കരൾരോഗമായിരുന്നു മരണകാരണം. കടുത്ത മദ്യപാനമാണ് അദ്ദേഹത്തെ ഈ അസുഖത്തിലേക്ക് നയിച്ചത്. കമാലിനു ശേഷം ഇസ്മത് ഇനോനു തുർക്കിയുടെ പ്രസിഡണ്ടായി.

അങ്കാറയിൽ ഇദ്ദേഹത്തിന്റെ സ്മാരകമായി വലിയൊരു ശവകുടീരം നിർമിച്ചിട്ടുണ്ട്. അനിത്കബീർ എന്ന ഈ ശവകുടീരം സ്ഥിതിചെയ്യുന്ന പൂന്തോട്ടം തുർക്കിയിലെ എല്ലാ പ്രവിശ്യകളിൽനിന്നും ശേഖരിച്ച മണ്ണുകൊണ്ടു നിർമിതമാണ്. കമാലിന്റെ മരണാനന്തരം പൊതുസ്ഥലങ്ങളിലെല്ലാം കമാലിന്റെ ചിത്രം വ്യാപകായി സ്ഥാപിക്കപ്പെട്ടു. മാത്രമല്ല, തപാൽ സ്റ്റാമ്പുകൾ‌മുതൽ ടെലിവിഷൻ സെറ്റിന്റെ മൂലയിൽ വരെ അത് ആലേഖനം ചെയ്യപ്പെട്ടു.

ലത്തീഫയുമായുള്ള ഇദ്ദേഹത്തിന്റെ ചുരുങ്ങിയ കാലത്തെ ദാമ്പത്യ ജീവിതത്തിൽ സന്താനങ്ങൾ ഉണ്ടായില്ല. അതുകൊണ്ട് രണ്ടു പെൺകുട്ടികളെ ഇദ്ദേഹം ദത്തെടുത്തു വളർത്തി.

കമാലിസ്റ്റ് വിപ്ലവത്തിന് രാജ്യത്തിന്റെ എല്ലാ മേഖലകളിലും സമൂലമായ മാറ്റം വരുത്താൻ സാധിച്ചെങ്കിലും മുസ്തഫ കമാൽ എന്ന ഒറ്റ നേതാവിലുള്ള അമിതമായ ആശ്രിതത്വം, അതിന്റെ ഏറ്റവും വലിയ ബലഹീനതയായിരുന്നു. കമാലിന്റെ കക്ഷിയായിരുന്ന റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടിക്ക് രാജ്യത്തെ മാറ്റങ്ങളിൽ കാര്യമായ പങ്കോ സ്വാധീനമോ വഹിക്കാനായിരുന്നില്ല. കമാലിന്റെ മരണത്തോടെ ഈ കഴിവുകേട് മറനീക്കി പുറത്തെത്തുകയും ചെയ്തു.

കമാലിന്റെ മതേതരപാതയിൽ റീപ്പബ്ലിക്കിനെ നിലനിർത്തുന്നതിന് എന്ന പേരിൽ, അദ്ദേഹത്തിന്റെ മരണശേഷമുള്ള അരനൂറ്റാണ്ടിനിടക്ക് നാലുവട്ടം സൈന്യം അധികാരം പിടിച്ചെടുത്തു. അടിയന്തരഘട്ടത്തിൽ സൈന്യത്തിന്റെ ഇടപെടൽ അനുവദിക്കുന്ന ഭരണഘടനാവ്യവസ്ഥയെ മുൻനിർത്തിയായിരുന്നു സൈന്യത്തിന്റെ ഈ ഭരണമേറ്റെടുക്കലുകൾ.


Tuesday, June 14, 2016

Bartolomé Esteban Murillo !


Bartolomé Esteban Murillo (born late December 1617, baptized January 1, 1618 – April 3, 1682) was a Spanish Baroque painter. Although he is best known for his religious works, Murillo also produced a considerable number of paintings of contemporary women and children. These lively, realist portraits of flower girls, street urchins, and beggars constitute an extensive and appealing record of the everyday life of his times.

Murillo was born to Gaspar Esteban and María Pérez Murillo. He may have been born in Seville or in Pilas, a smaller Andalusian town. It is clear that he was baptized in Seville in 1618, the youngest son in a family of fourteen. His father was a barber and surgeon. His parents died when Murillo was still very young, and the artist was largely brought up by his aunt and uncle.

Murillo began his art studies under Juan del Castillo in Seville. There he became familiar with Flemish painting and the "Treatise on Sacred Images" of Molanus (Ian van der Meulen or Molano). The great commercial importance of Seville at the time ensured that he was subject to influences from other regions. His first works were influenced by Zurbarán,Jusepe de Ribera and Alonzo Cano, and he shared their strongly realist approach. As his painting developed, his more important works evolved towards the polished style that suited the bourgeois and aristocratic tastes of the time, demonstrated especially in his Roman Catholic religious works.
In 1642, at the age of 26, he moved to Madrid, where he most likely became familiar with the work of Velázquez, and would have seen the work of Venetian and Flemish masters in the royal collections; the rich colors and softly modeled forms of his subsequent work suggest these influences. In 1645 he returned to Seville and married Beatriz Cabrera y Villalobos, with whom he eventually had eleven children.
In that year, he painted eleven canvases for the convent of St. Francisco el Grande in Seville. These works depicting the miracles of Franciscan saints vary between the Zurbaránesque tenebrism of the Ecstasy of St Francis and a softly luminous style (as in Death of St Clare) that became typical of Murillo's mature work. According to the art historian Manuela B. Mena Marqués, "in ... the Levitation of St Giles (usually known as the "Angel’s Kitchen", Paris, Louvre) and the Death of St Clare (Dresden, Gemäldegal. Alte Meister), the characteristic elements of Murillo’s work are already evident: the elegance and beauty of the female figures and the angels, the realism of the still-life details and the fusion of reality with the spiritual world, which is extraordinarily well developed in some of the compositions.

Also completed c. 1645 was the first of Murillo's many paintings of children, The Young Beggar (Musée du Louvre), in which the influence of Velázquez is apparent Following the completion of a pair of pictures for the Seville Cathedral, he began to specialize in the themes that brought him his greatest successes: the Virgin and Child and the Immaculate Conception.

After another period in Madrid, from 1658 to 1660, he returned to Seville. Here he was one of the founders of the Academia de Bellas Artes (Academy of Art), sharing its direction, in 1660, with the architect Francisco Herrera the Younger. This was his period of greatest activity, and he received numerous important commissions, among them the altarpieces for the Augustinian monastery, the paintings for Santa María la Blanca (completed in 1665), and others. He died in Seville in 1682 at the age of 64.
Murillo had many pupils and followers. The prolific imitation of his paintings ensured his reputation in Spain and fame throughout Europe, and prior to the 19th century his work was more widely known than that of any other Spanish artist.Artists influenced by his style included Gainsborough and Greuze.
The Museo del Prado in Madrid; Hermitage Museum in Saint Petersburg, Russia; and the Wallace Collection in London are among the museums holding works by Murillo. His painting Christ on the Cross is at the Timken Museum of Art in San Diego.Christ After the Flagellation is at the Krannert Art MuseumChampaign, Illinois. His work is also found at theMabee-Gerrer Museum of Art in Shawnee, Oklahoma, and at the Meadows Museum at Southern Methodist University in Dallas, Texas.

അച്ഛന് മുലയൂട്ടുന്ന മകൾ !


ജീവിതം കഥകളെക്കാൾ  വിചിത്രവും തീഷ്ണവും കാല്പ്പനികവുമാണ് ചിലപ്പോൾ.

തലക്കെട്ട് വായിക്കുമ്പോല് തന്നെ നെറ്റി ചുളിച്ചു പോയെങ്കില് സാരമില്ല അത് നമ്മുടെ സാമൂഹ്യ സംസ്കാരത്തിന്റെ ഭാഗമാണ്. യുറോപ്പിലെ വിഖ്യാതനായ ചിത്രകാരൻ  "ബർതൊലൊമെ  എസ്തെബൻ  മോരില്ലോ" (Bartolomé Esteban Murillo) യുടെ വിവാദപരവും അതിലുപരി ഒരു കാലഘട്ടത്തിന്റെ ചരിത്രസത്യം വിളിച്ചോതുന്നതുമായ പ്രസിദ്ധമായ ചിത്രമാണ് അച്ഛന് മുലയൂട്ടുന്ന മകൾ .



എനിക്കുറപ്പുണ്ട് ഇതിനു പിന്നിലെ ചരിത്ര സത്യം മനസ്സിലാക്കിയാല് ഇപ്പോല് ഈ ചിത്രത്തിനു നേരെ ചുളിഞ്ഞ നെറ്റികല് താനേ തെളിയുമെന്നും ആ നെറ്റിതടങ്ങളില് വിയപ്പിന്റെയും കല് കോണുകളില് കണ്ണീരിന്റെയും കണങ്ങളും പൊടിയുമെന്നും.

കഥ ഇപ്രകാരം :-

ഒരു വൃദ്ധനെ ജലപാനം പോലുമില്ലാതെ മരണം വരെ പട്ടിണിക്കിടുവാന് അധികാരികളുടെ കല്പ്പന വന്നു.

അദ്ദേഹത്തിന്റെ പുത്രി മരണം കാത്തു കിടക്കുന്ന തന്റെ പിതാവിവുമായി ദൈനംദിന കൂടികാഴ്ചയ്ക്ക് അവസരം അനുവധിക്കണമെന്ന് അധികാരികളോട് അപേക്ഷിക്കു കയും അവരുടെ അപേക്ഷ സ്വീകാരിക്കുകയും ചെയ്തു.

കൂടികാഴ്ചയ്ക്ക് മുന്പായി സ്ത്രീയെ കര്ക്കശവും വിശദവും വ്യക്തവുമായ പരിശോധനകല് ക്ക് വിധേയമാക്കിയിരുന്നു. കാരണം കല് പ്പന ലന്ഘിച്ച് ആഹാര സാധനങ്ങല് ഒരു കാരണവശാലും അകത്തു പോകരുത് എന്നതാണ് അതിനു പിന്നിലെ ഉദ്ദേശം .

അസഹനീയവും അതികഠിനവുമായ വിശപ്പിനാല് പിതാവിന്റെ ശരീരം നാല് ക്കുനാല് മരണത്തോട ടുക്കുന്നതായി അവല്ക്ക് ബോധ്യമായപ്പോല് മുന്നില് മറ്റു വഴികല് ഇല്ലാതിരുന്ന നിസ്സാഹായതയുടെ അവസര ത്തിലും അവൾ വല്ലാതെ ദു:ഖിച്ചു . എങ്കിലും സ്വന്തം പിതാവിനെ മരണത്തിലേക്ക് ഉപേക്ഷിക്കുവാന് തയ്യാറാകാത്ത മനസ്സിന്റെ തീചൂളയില് നിന്നവളൊരു തീരുമാനത്തിലെത്തി . അതായത് പാപത്തിനു സമാനമായ ലോക അലിഖിത നിയമങ്ങല്ക്ക് വിരുദ്ധമായി സ്നേഹ പരിചരണത്തിന്റെ മറ്റൊരു അദ്ധ്യായം രചിക്കലായിരുന്നു ആ ചരിത്ര തീരുമാനം.

ആഹാര സാധനങ്ങല് ക്ക് കടുത്ത നിരോധനം ഉള്ളതിനാല് അവല്ക്കു മുന്നില് മറ്റൊരു മാര്ഗ്ഗവുമില്ലാതിരുന്ന സാഹചര്യത്തില് കൂടിയായിരുന്നു ആ കടുത്ത തീരുമാനത്തിലേക്ക് അവല് എത്തി ചേര്ന്നതും .

അങ്ങനെ അവല് നിസ്സഹായതയോടെ ആരും കാണാതെ തന്റെ പിതാവിനെ മുലയൂട്ടുവാന് ആരംഭിച്ചു.
മരണം മുഖാമുഖം കണ്ട ആ പിതാവ് അങ്ങനെ പതിയെ പതിയെ ജീവിതത്തിലേക്ക് തിരിച്ചെത്തി . അങ്ങനെ ഈ കൃത്യ നിര്വ്വഹണം ഒരു നാല് അവിടെ ഉണ്ടായിരുന്ന കാവലാളന്മാരുടെ ശ്രദ്ധയില് പെട്ടു . അവര് അവരെ അധികാരികളുടെ മുന്നില് എത്തിക്കുകയും വിവരം അധികാരികളെ ധരിപ്പിക്കുകയും ചെയ്തു.

ഈ സംഭവം അന്ന് ആ സമൂഹത്തില് വലിയ ഒച്ചപ്പാടുകല് തന്നെ സൃഷ്ടിക്കുകയും തന്മൂലം സമൂഹം രണ്ടു തട്ടില് അകപ്പെടുകയും ചെയ്തു.

പവിത്രമായ പിതൃ - പുത്രി ബന്ധത്തിന് കളങ്കം വരുത്തിയെന്ന് പറഞ്ഞു കൊണ്ടൊരു കൂട്ടരും മരണത്തിലും പിതാവിനെ രക്ഷിക്കുവാന് ശ്രമിച്ച പുത്രിയുടെയും പിതാവിന്റെയും സ്നേഹ - വിശ്വാസങ്ങ ളെ പ്രകീര്ത്തിച്ചു കൊണ്ട് മറു കൂട്ടരും രംഗത്ത് സജീവമായി നേര്ക്കു നേര് നിരന്നു. ഇതിനു നടുവില് ധര്മ്മസങ്കടത്തോടെ അധികാരികളും.ഈ സംഭവം അന്ന് സ്പെയിന് അടക്കം യൂറോപ്പിയന് രാജ്യങ്ങളില് ഈശ്വരീയ ഭരണമോ അതോ സ്നീഹത്തിന് അതിഷ്ടിതമായ കളങ്കരഹിത മാനുഷിക മൂല്ല്യങ്ങളോ എന്ന വിഷയത്തില് വലിയ ചര്ച്ചകല് ക്ക് തന്നെ വഴി വച്ചു . മാത്രവുമല്ല ഈ അസാധാരണ സംഭവം യുറോപ്പില് പല ചിത്രകാരന്മാരും തങ്ങളുടെ ക്യാന് വാസില് വിഷയമാക്കിയെങ്കിലും അതില് ബാര്തൊളോമിസോ എസ്തെബന് മുരില്ലോയുടെ പെയിന്റിംഗ് മാത്രമാണ് വിശ്വഖ്യാതി നേടിയത് .
കത്തിപടര്ന്ന ജനകീയ പ്രതിഷേധങ്ങല്ക്ക് നടുവില് വിജയം മാനവികതയുടെ പക്ഷത്തു തന്നെ വന്നു ചേര്ന്നു .


സമ്മര്ദ്ധങ്ങല് ക്ക് കീഴ്പ്പെട്ട് പോയ അധികാരികല് ക്ക് അവസാനം നിരുപാതികം സ്നേഹത്തിന്റെ സഹനത്തിന്റെ പര്യായങ്ങായി മാറിയ ആ പിതാവിനേയും പുത്രിയേയും കാരാഗ്രത്തില് നിന്നും മോചിപ്പിക്കേണ്ടതായി തന്നെ വന്നു.

Monday, June 13, 2016

വിശുദ്ധ അന്തോണീസ്‌ !



പോര്‍ച്ചുഗലിലാണ് വിശുദ്ധ അന്തോണീസ്‌ ജനിച്ചത്‌. തന്റെ പതിനഞ്ചാമത്തെ വയസ്സില്‍ വിശുദ്ധന്‍ ലിസ്ബണിലുള്ള ഓഗസ്റ്റീനിയന്‍ ആശ്രമമായ സാവോവിസെത്തില്‍ ചേര്‍ന്നു. മൊറോക്കോയിലെ ഫ്രാന്‍സിസ്കന്‍ രക്തസാക്ഷികളുടെ വാര്‍ത്ത വിശുദ്ധന്റെ ചെവിയിലെത്തിയപ്പോള്‍ അദ്ദേഹം കൊയിംബ്രായിലെ ഫ്രാന്‍സിസ്കന്‍ ആശ്രമത്തില്‍ ചേര്‍ന്നു. തുടര്‍ന്നു വിശുദ്ധന്റെ സ്വന്തം അപേക്ഷ പ്രകാരം സഭാ മേലധികാരികള്‍ അദ്ദേഹത്തെ പ്രേഷിതപ്രവര്‍ത്തനത്തിനായി മൊറോക്കോയിലേക്ക്‌ അയച്ചു, പക്ഷേ രോഗബാധിതനായതിനേ തുടര്‍ന്നു വിശുദ്ധന് തിരിച്ച് വരേണ്ടി വന്നു. വിശുദ്ധന്റെ മടക്കയാത്രയില്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന പായ്കപ്പല്‍ നിശ്ചിതമാര്‍ഗ്ഗത്തില്‍ നിന്നും മാറി സിസിലിയില്‍ എത്തി. ഇങ്ങനെയാണ് വിശുദ്ധ അന്തോണീസ് സിസിലിയില്‍ പ്രവേശിച്ചത്.
.
1221-ല്‍ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട പ്രസിദ്ധമായ മാറ്റ്സിലെ സമ്മേളനത്തില്‍ വിശുദ്ധന്‍ പങ്കാളിയാവുകയും, ഫ്രാന്‍സിസ്കന്‍ സഭയുടെ റൊമാഗ്ന പ്രവിശ്യയിലേക്കയക്കപ്പെടുകയും ചെയ്തു. ആകസ്മികമായിട്ടാണ് വിശുദ്ധ അന്തോണീസ്‌ ഒരു സുവിശേഷ പ്രാസംഗികനായി മാറിയത്. ഒരിക്കല്‍ ഒരു ചടങ്ങില്‍ പ്രസംഗിക്കേണ്ട പ്രാസംഗികന്‍ എത്താത്തതിനാല്‍ വിശുദ്ധന്റെ മേലധികാരി വിശുദ്ധനോട് പ്രസംഗപീഠത്തില്‍ കയറി പ്രസംഗിക്കുവാന്‍ ആവശ്യപ്പെട്ടു. അന്തോണീസിന്റെ പ്രസംഗവും പാണ്ഡിത്യവും എല്ലാവരേയും ആകര്‍ഷിച്ചു, അതിനാല്‍ തന്നെ വടക്കന്‍ ഇറ്റലി മുഴുവന്‍ സുവിശേഷം പ്രഘോഷിക്കുന്നതിനായി വിശുദ്ധന്‍ നിയോഗിക്കപ്പെട്ടു. മതവിരുദ്ധവാദികളെ മതപരിവര്‍ത്തനം ചെയ്യുന്നതില്‍ വിശുദ്ധന്‍ വളരെയേറെ വിജയിച്ചതിനാല്‍ “മതവിരുദ്ധവാദികളുടെ ചുറ്റിക” എന്നാണ് വിശുദ്ധന്‍ അറിയപ്പെട്ടിരുന്നത്. ഇതിനിടെ വിശുദ്ധന്റെ ആഴമായ പാണ്ഡിത്യം മൂലം വിശുദ്ധ ഫ്രാന്‍സിസ്‌, അന്തോണീസിനെ ദൈവശാസ്ത്ര അദ്ധ്യാപനായി നിയമിച്ചു.
.
ജനങ്ങളെ വളരെയേറെ ആകര്‍ഷിച്ചിരുന്ന ഒരു സുവിശേഷ പ്രഘോഷകനായിരുന്നു പാദുവായിലെ വിശുദ്ധ അന്തോണീസ്‌. വിശുദ്ധന്‍ ഒരു നഗരത്തിലെത്തിയാല്‍ ആളുകള്‍ തങ്ങളുടെ കടകള്‍ അടക്കുമായിരുന്നു, വിശുദ്ധന്റെ പരിപാടികളില്‍ പങ്കെടുക്കുവാന്‍ ജനങ്ങള്‍ രാത്രിമുഴുവന്‍ ദേവാലയത്തില്‍ തങ്ങുമായിരുന്നു; ജനങ്ങളുടെ മനസ്സില്‍ അത്രമാത്രം സ്വാധീനമുള്ള ഒരു പ്രഘോഷകനായിരുന്നു വിശുദ്ധന്‍. പാദുവാ നഗരവുമായി ഒരു പ്രത്യേക ബന്ധം തന്നെ വിശുദ്ധനുണ്ടായിരുന്നു, കാരണം വിശുദ്ധന്റെ താമസ സ്ഥലവും, സുവിശേഷ പ്രഘോഷണത്തിന്റെ കേന്ദ്രവും പാദുവാ ആയിരുന്നു. 


.
1231-ല്‍ അനുതാപത്തിലൂന്നിയുള്ള നിരവധി സുവിശേഷ പ്രഘോഷണ പരമ്പരകള്‍ക്ക്‌ ശേഷം വിശുദ്ധന്റെ ശക്തി ക്ഷയിക്കുകയും, അതേ തുടര്‍ന്ന് അദ്ദേഹം കാംബോസാന്‍പിയറോയില്‍ ഏകാന്തവാസം നയിക്കുവാന്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ പെട്ടെന്ന്‍ തന്നെ വിശുദ്ധന് പാദുവായിലേക്ക്‌ മടങ്ങേണ്ടി വന്നു. പക്ഷേ വിശുദ്ധന് പാദുവായില്‍ എത്തുവാന്‍ കഴിഞ്ഞില്ല, ക്ഷീണിതനായ അന്തോണീസിനെ ആര്‍സെല്ലായിലെ ‘പുവര്‍ ക്ലാര’ സന്യാസിനീ മഠത്തില്‍ എത്തിച്ചു. അവിടെ വെച്ച് വിശുദ്ധന്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. അപ്പോള്‍ വിശുദ്ധന് 36-വയസ്സായിരുന്നു പ്രായം. പാദുവാ നഗരം മുഴുവനും വിശുദ്ധന്റെ അന്ത്യത്തില്‍ ദുഃഖമാചരിച്ചു. അദ്ദേഹത്തിന്റെ മരണത്തിനു ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ അന്തോണീസിനെ വിശുദ്ധനായി പ്രഖ്യാപിക്കുകയും, 1946-ല്‍ പിയൂസ്‌ പന്ത്രണ്ടാമന്‍ പാപ്പാ വിശുദ്ധനെ സഭയുടെ വേദപാരംഗതനായി അംഗീകരിക്കുകയും ചെയ്തു.
.
തിരുസഭയിലെ ഏറ്റവും പ്രസിദ്ധരായ വിശുദ്ധരില്‍ ഒരാളാണ് പാദുവായിലെ വിശുദ്ധ അന്തോണീസ്‌. കാണാതെപോകുന്ന സാധനങ്ങളുടേയും, മറ്റനവധി കാര്യങ്ങളുടേയും മധ്യസ്ഥനാണ് വിശുദ്ധ അന്തോണീസ്‌. ബ്രസീലില്‍ വിശുദ്ധനെ സൈന്യത്തിലെ ഒരു ജെനറല്‍ ആയിട്ടാണ് പരിഗണിക്കുന്നത്; പാവപ്പെട്ടവരുടെ മധ്യസ്ഥ സഹായിയായും വിശുദ്ധനെ കരുതുന്നു. മാത്രമല്ല വിശുദ്ധ അന്തോണീസ് മരിച്ച നിമിഷം മുതല്‍ വലിയ അത്ഭുതപ്രവര്‍ത്തകനായിട്ടാണ് വിശുദ്ധനെ പരിഗണിച്ച് വരുന്നത്.



Saturday, June 11, 2016

ഏർണസ്റ്റോ ഗുവേര ഡി ലാ സെർന


അർജന്റീനയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും അന്തർദേശീയ ഗറില്ലകളുടെ നേതാവും ആയിരുന്നു ചെഗുവേര എന്നും ചെ എന്നു മാത്രമായും അറിയപ്പെടുന്ന ഏർണസ്റ്റോ ഗുവേര ഡി ലാ സെർന. 1928 ജൂൺ 14 - 1967 ഒക്ടോബർ 09). ക്യൂബൻ വിപ്ലവത്തിന്റെ പ്രധാന നേതാവായിരുന്ന ഇദ്ദേഹം അടിച്ചമർത്തുന്ന ഭരണകൂടങ്ങളെ തുടച്ചുമാറ്റുവാൻ ഒളിപ്പോരുൾപ്പെടെയുള്ള സായുധപോരാട്ടങ്ങളുടെ മാർഗ്ഗങ്ങളാണ് നല്ലതെന്നു വിശ്വസിച്ചു.

ചെറുപ്പത്തിൽ വൈദ്യപഠനം നടത്തിയ ചെഗുവേരയ്ക്ക്, ദക്ഷിണ അമേരിക്കയിലുടനീളം നടത്തിയ യാത്രകളിൽ ജനങ്ങളുടെ ദരിദ്രമായ ചുറ്റുപാടുകൾ നേരിട്ട് മനസ്സിലാക്കാൻ സാധിച്ചു.ഈ യാത്രകളുടെ അനുഭവങ്ങളും അതിൽ നിന്നുൾക്കൊണ്ട നിരീക്ഷണങ്ങളും ഈ പ്രദേശത്തെ സാമൂഹിക സാമ്പത്തിക അസമത്വങ്ങൾക്കുള്ള പ്രതിവിധി വിപ്ലവമാണെന്ന നിലപാടിലെത്തിക്കുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. . മാർക്സിസത്തെ പറ്റി കൂടുതലായി പഠിക്കാനും ഗ്വാട്ടിമാലയിൽ പ്രസിഡന്റ് ജേക്കബ് അർബൻസ് ഗുസ്മാൻ നടത്തിയ പരിഷ്ക്കാരങ്ങളെ പറ്റി അറിയാനും ഈ അന്വേഷണങ്ങൾ ഇടയാക്കി. ഗ്വാട്ടിമാലയിലെ കമ്യൂണിസ്റ്റ് സർക്കാരിൽ വ്യവസായമന്ത്രി, ദേശീയ ബാങ്കിന്റെ ചെയർമാൻ തുടങ്ങിയ തസ്തികകൾ വഹിക്കുകയും ചെയ്തു.

1956-ൽ മെക്സിക്കോയിൽ ആയിരിക്കുമ്പോൾ ചെഗുവേര ഫിഡൽ കാസ്ട്രോയുടെ വിപ്ലവ പാർട്ടിയായ ജൂലൈ 26-ലെ മുന്നേറ്റ സേനയിൽ ചേർന്നു. തുടർന്ന് 1956 ൽ ഏകാധിപതിയായ ജനറൽ ഫുൾജെൻസിയോ ബാറ്റിസ്റ്റയെ‍ ക്യൂബയിൽ നിന്നും തുരത്തി അധികാരം പിടിച്ചെടുക്കുക എന്ന ഉദ്ദേശ്യത്തോടെ ഗ്രൻ‌മ എന്ന പായ്ക്കപ്പലിൽ അദ്ദേഹം ക്യൂബയിലേക്ക് യാത്ര തിരിച്ചു.വിപ്ലവാനന്തരം, “സുപ്രീം പ്രോസിക്യൂട്ടർ” എന്ന പദവിയിൽ നിയമിതനായ ചെഗുവേരയായിരുന്നു മുൻഭരണകാലത്തെ യുദ്ധകുറ്റവാളികളുടേയും മറ്റും വിചാരണ നടത്തി വിധി നടപ്പിലാക്കിയിരുന്നത്. പുതിയ ഭരണകൂടത്തിൽ പല പ്രധാന തസ്തികകളും വഹിക്കുകയും ഗറില്ലാ യുദ്ധമുറകളെ പറ്റി പുസ്തകങ്ങളും ലേഖനങ്ങളും എഴുതുകയും ചെയ്ത ചെഗുവേര 1965-ൽ കോംഗോയിലും തുടർന്ന് ബൊളീവിയയിലും വിപ്ലവം സംഘടിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ ക്യൂബ വിട്ടു. ബൊളീവിയയിൽ വെച്ച് സി.ഐ.ഐ. യുടേയും അമേരിക്കൻ ഐക്യനാടുകളിലെ സൈന്യത്തിന്റെ പ്രത്യേക സേനയുടേയുംസഹായത്തോടെയുള്ള ഒരു ആക്രമണത്തിൽ പിടിയിലായ ചെഗുവേരയെ 1967 ഒക്ടോബർ 9-നു ബൊളീവിയൻ സൈന്യം വാലിഗ്രനേഡിനടുത്തുള്ള ലാ ഹിഗ്വേരയിൽ വെച്ച് വിചാരണ കൂടാതെ വധിച്ചു.
മരണത്തിനു ശേഷം ചെഗുവേര സാമൂഹിക വിപ്ലവ പ്രസ്ഥാനങ്ങളുടെ ഒരു പ്രതീകമായി മാറുകയും ലോകമെമ്പാടുമുള്ള പോപ് സംസ്കാരത്തിന്റെ ബിംബങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുകയും ചെയ്തു. ആൽബർട്ടോ കോർദയെടുത്ത ചെഗുവേരയുടെ ചിത്രം പ്രമുഖപ്രചാരം നേടി, ടീഷർട്ടുകളിലും പ്രതിഷേധ ബാനറുകളിലും മറ്റും സ്ഥിരം കാഴ്ചയായി. അമേരിക്കയിലെ മേരിലാൻഡ് സർവ്വകലാശാല ഈ ചിത്രത്തെ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചിത്രമെന്നും ഇരുപതാം നൂറ്റാണ്ടിന്റെ പ്രതീകമെന്നും വിശേഷിപ്പിച്ചു.

1928 ജൂൺ 14 ന് അർജന്റീനയിലെ റൊസാരിയോയിൽ, സീലിയ ദെ ലാ സെർന ലോസയുടേയും ഏണസ്റ്റോ ഗുവേര ലിഞ്ചിന്റേയും അഞ്ച് മക്കളിൽ മൂത്തവനായാണ് ചെയുടെ ജനനം. അദ്ദേഹം നിരവധി യാത്രകൾ ലാറ്റിൻ അമേരിക്കയിലൂടെ നടത്തി. അദ്ദേഹത്തിന്റെ ഔദ്യോഗിക നാമം ഏണസ്റ്റോ ചെഗുവേര എന്നാണെങ്കിലും , മാതാപിതാക്കളുടെ കുടുംബപേരായ ലാ സെർനോ എന്നും , ലിഞ്ച് എന്നും തന്റെ പേരിന്റെ കൂടെ ചെഗുവേര ഉപയോഗിക്കാറുണ്ടായിരുന്നു. പ്രസരിപ്പുള്ള കുട്ടിയായിരുന്ന ചെഗുവേരയെ കളിയാക്കി പിതാവ് ഇങ്ങനെ പറയുമായിരുന്നു. "അവന്റെ ശരീരത്തിൽ ഐറിഷ് വിപ്ലവകാരികളുടെ രക്തമാണ്". ചെറുപ്പകാലത്തിലേ തന്നെ പാവപ്പെട്ട ജനങ്ങളോടുള്ള ഒരു താൽപര്യം കുട്ടിയിലുണ്ടായിരുന്നു. ഇടതുപക്ഷ ചിന്താഗതികളോടുകൂടിയാണ് ആ കുടുംബത്തിൽ ചെ വളർന്നത്. ചെറിയ കുട്ടി ആയിരിക്കുമ്പോൾ തന്നെ, ലോക രാഷ്ട്രീയത്തെക്കുറിച്ച് വളരെ ആഴത്തിലുള്ള അറിവ് ചെഗുവേരയ്ക്കുണ്ടായിരുന്നു.



1948 ൽ ചെ , ബ്യുനോസ് ഐറിസ് സർവ്വകലാശാലയിൽ വൈദ്യം പഠിക്കാനായി ചേർന്നു. ലോകത്തെ അറിയാനായി വളരെയേറെ ആഗ്രഹിച്ചിരുന്ന അദ്ദേഹം തന്റെ സുഹൃത്തുമായി ചേർന്ന് നടത്തിയ രണ്ട് ലോകയാത്രകൾ അദ്ദേഹത്തിന്റെ ജീവിതവീക്ഷണത്തെ മാറ്റിമറിച്ചു. ലാറ്റിനമേരിക്കയുടെ സാമ്പത്തിക അരക്ഷിതാവസ്ഥയേയും ജനങ്ങളുടെ ജീവിതത്തെയും അടുത്തറിയാൻ ഈ യാത്രകൾ സഹായിച്ചു. ചെറിയ മോട്ടോർ ഘടിപ്പിച്ച ഒരു സൈക്കിളിലായിരുന്നു ആദ്യയാത്ര. അർജന്റീനയുടെ വടക്കൻ പ്രവിശ്യകളിൽ ഏതാണ്ട് 4,500 കിലോമീറ്റർ താണ്ടിയ ഈ യാത്ര 1950 ലായിരുന്നു.. 1951-ൽ നടത്തിയ രണ്ടാമത്തെ യാത്ര പെട്ടെന്നായിരുന്നു. ഇത്തവണ സുഹൃത്തായ ആൽബർട്ടോ ഗ്രനാഡോയും കൂടെയുണ്ടായിരുന്നു. ഈ സഞ്ചാരത്തിനു വേണ്ടി സഞ്ചാരികൾ അവരുടെ പഠനക്ലാസ്സിൽ നിന്നും ഒരു വർഷത്തെ അവധി എടുത്തു. പെറുവിലെ ഒരു കുഷ്ഠരോഗികളുടെ കോളനിയിൽ സന്നദ്ധപ്രവർത്തനം നടത്തുക എന്ന ഉദ്ദേശവും ഈ യാത്രയ്ക്കുണ്ടായിരുന്നു. ആമസോൺ നദിയുടെ തീരത്തുകൂടെ ആയിരുന്നു ഈ യാത്ര മിക്കവാറും.

ചിലിയിലൂടെയുള്ള യാത്രയിൽ ഖനിതൊഴിലാളികളുടെ കഷ്ടപ്പാടുകൾ കണ്ട ചെ കുപിതനായി. അത്രക്ക് ദുരിതം നിറഞ്ഞതായിരുന്നു അവരുടെ ജീവിതം. മാച്ചുപിച്ചുവിലെ വിദൂര ഗ്രാമങ്ങളിലെ കഷ്ടതകൾ അദ്ദേഹത്തെ വിഷമിപ്പിച്ചു. ഭൂപ്രഭുക്കളുടെ പീഡനത്തിനിരയാകുന്ന കർഷകരെ അദ്ദേഹം കണ്ടു. ഈ യാത്രയിൽ കണ്ട സംഭവങ്ങളെക്കുറിച്ച് അദ്ദേഹം കുറിപ്പുകൾ സൂക്ഷിച്ചിരുന്നു. "മോട്ടോർസൈക്കിൾ ഡയറീസ്" എന്ന പേരിൽ പുസ്തകമായി ഇവ പിന്നീട് പ്രസിദ്ധീകരിച്ചു.. ഈ പുസ്തകത്തെ ആശ്രയിച്ച് ഇതേ പേരിൽ പിന്നീട് സിനിമയായി പുറത്തിറങ്ങിയ സിനിമ, ഒട്ടേറെ അവാർഡുകൾ നേടി.

ബ്യൂനോസ് ഐറിസിലുള്ള വീട്ടിൽ തിരിച്ചെത്തുന്നതിനു മുമ്പായി , ചെ പെറു, ചിലി, ഇക്വഡോർ, വെനിസ്വേല, പനാമ, ഐക്യനാടുകളിലെ മിയാമി എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. യാത്രയുടെ അന്ത്യത്തിൽ, ചിതറിത്തെറിച്ചു കിടക്കുന്ന ചില രാഷ്ട്രങ്ങളെന്നതിലുപരി ലാറ്റിനമേരിക്കൻ പ്രദേശം എന്ന രീതിയിലുള്ള ഒരു കാഴ്ചപ്പാട് അദ്ദേഹത്തിനു ഉരുത്തിരിഞ്ഞു വന്നു. അതിർത്തികളെ അതിലംഘിച്ചു നിൽക്കുന്ന ഒരു ഏകീകൃത ലാറ്റിനമേരിക്കൻ സംസ്കാരം എന്ന ലക്ഷ്യം അദ്ദേഹത്തിന്റെ മനസ്സിൽ രൂപപ്പെട്ടു. തിരിച്ചു വന്ന് പുനരാരംഭിച്ച പഠനം 1953-ൽപൂർത്തിയാക്കിയതോടെ ചെഗുവേര, "ഡോക്ടർ:ഏണസ്റ്റോ ചെ ഗുവേര" ആയി മാറി.


1953 ജൂലൈ ഏഴിനു ചെ പുതിയ ഒരു ദൗത്യവുമായി പുറപ്പെട്ടു. ഇത്തവണ അത് ബൊളീവിയ, പെറു, ഇക്വഡോർ, പനാമ, കോസ്റ്റാറിക്ക, നിക്കരാഗ്വ, ഹോണ്ടുറാസ്, എൽ-സാവ്ദോർ എന്ന രാജ്യങ്ങളെ ലക്ഷ്യമാക്കിയായിരുന്നു. 1953 ൽ ഗ്വാട്ടിമാല വിടുന്നതിനു മുമ്പായി , സാൻജോസിലുള്ള തന്റെ അമ്മായി ആയ ബിയാ‌ട്രീസിന് തന്റെ തൽസ്ഥിതിയെപ്പറ്റി വിവരം നൽകി. ഈ എഴുത്തിൽ യൂണൈറ്റഡ് ഫ്രൂട്ട് കമ്പനിയിലെ ദുരനുഭവങ്ങൾ എഴുതിയിരുന്നു. മുതലാളി വർഗ്ഗം എത്ര ക്രൂരമായാണ് തൊഴിലാളികളോട് പെരുമാറുന്നത് എന്ന് ഇതിൽ രേഖപ്പെടുത്തിയിരുന്നു.. ഈ നീരാളികളിൽ നിന്നും തൊഴിലാളി സമൂഹത്തെ രക്ഷിക്കണം എന്ന ലക്ഷ്യം കൂടുതൽ ശക്തമായത് ഇവിടെ വെച്ചാണ്. കൂടാതെ , ഇവരെ ഉന്മൂലനം ചെയ്യണം എന്നതു കൂടി തന്റെ ലക്ഷ്യമായി ചെ കരുതി.. തിരിച്ച് ഗ്വാട്ടിമാലയിൽ എത്തിയ ചെ അവിടുത്തെ സർക്കാർ നടത്തുന്ന ഭൂപരിഷ്കരണ പരിപാടികളിൽ പങ്കാളിയായി. ഉപയോഗിക്കാതെ കിടക്കുന്ന വൻതോതിലുള്ള കൃഷിയിടങ്ങൾ ജന്മികളിൽ നിന്നും പിടിച്ചെടുത്ത് ഭൂരഹിതർക്കും, കർഷകർക്കുമായി വീതിച്ചു കൊടുത്തു. 225,000 ഏക്കറോളം ഭൂമി യുണൈറ്റഡ് ഫ്രൂട്ട് കമ്പനിയിൽ നിന്നും സർക്കാർ പിടിച്ചെടുത്തു. ഈ ഭൂപരിഷ്കരണ നിയമം ഏറ്റവും കൂടുതൽ ബാധിച്ചത് ഈ കമ്പനിയെത്തന്നെയായിരുന്നു. ഗ്വാട്ടിമാലയിൽ തന്നെ തുടർന്നു പ്രവർത്തിക്കാനായി ചെ ഗുവേരയുടെ ഉള്ളിൽ രൂപപ്പെട്ടു വന്ന തികഞ്ഞ വിപ്ലവകാരി തീരുമാനിച്ചു.



ഗ്വാട്ടിമാലയിൽ ചെ, അറിയപ്പെടുന്ന പെറുവിയൻ സാമ്പത്തികവിദഗ്ദയായ ഹിൽദ ഗദിയ അക്കോസ്റ്റയെ പരിചയപ്പെട്ടു. അവർ അവിടെ ഇടതുപക്ഷപ്രസ്ഥാനങ്ങളുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന ഒരാളായിരുന്നു. ഗ്വാട്ടിമാലയിലെ ജനാധിപത്യസർക്കാരിലെ ചില ഉയർന്ന ഉദ്യോഗസ്ഥരെ ഹിൽദ ചെ ഗുവേരക്ക് പരിചയപ്പെടുത്തിക്കൊടുത്തു. 1953 ജൂലൈ ഇരുപത്താറിൻ ക്യൂബയിൽ നടന്ന മൊങ്കാട ബാരക്ക് ആക്രമണവുമായി ബന്ധപ്പെട്ട് , ഫിഡറൽ കാസ്ട്രോയുമായി അടുത്ത ബന്ധമുള്ള ചിലരുമായി പരിചയപ്പെടാൻ ചെ ഗുവേരക്ക് സാധിച്ചു. ഈ കാലഘട്ടത്തിലാണ് ചെ എന്ന തന്റെ ചുരുക്കപേര് അദ്ദേഹം സ്വീകരിക്കുന്നത്. സഹോദരൻ എന്നർത്ഥം വരുന്ന ഒരു വാക്കാണത്രെ ഇത്. ഒരു ജോലി കണ്ടെത്താനായുള്ള ശ്രമം വിജയിച്ചില്ല , കൂടാതെ അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതി പരുങ്ങലിലുമായ തുടങ്ങിയ കാലമായിരുന്നു അത്. 1954 മെയ് പതിനഞ്ചിന് കമ്മ്യൂണിസ്റ്റ് ചെക്കോസ്ലാവാക്യയിൽ നിന്നുള്ള ഒരു ആയുധശേഖരം ഗ്വാട്ടിമാല സർക്കാരിനായി എത്തിച്ചേർന്നു. ഇതിന്റെ ഫലമായി അമേരിക്കൻ സി.ഐ.എ രാജ്യം ആക്രമിക്കുകയും കാർലോസ് കാസ്റ്റിലോസ് അർമാസിന്റെ നേതൃത്വത്തിലുള്ള ഒരു വിമത സർക്കാരിനെ അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു. ഇതിൽ കുപിതരായ കമ്മ്യൂണിസ്റ്റ് യുവത്വം അവിടെ ഒരു സൈന്യം രൂപീകരിക്കുകയും അമേരിക്കൻ സൈന്യത്തിനെതിരേ പോരാടാൻ തീരുമാനിക്കുകയും ചെയ്തു. ചെ ഗുവേര ഈ പ്രവൃത്തിയിൽ ആകൃഷ്ടനാകുകയും ഇതിൽ ചേരുകയും ചെയ്തു. എന്നാൽ ഇവരുടെ നിർവികാരത , അദ്ദേഹത്തെ അതിൽ നിന്ന് പിന്തിരിഞ്ഞ് വൈദ്യ സേവന രംഗത്തേക്ക് പിന്മാറാനായി ചിന്തിപ്പിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ചെ യിലുള്ള വിപ്ലവകാരി വീണ്ടു ഈ സൈനികനടപടിയിലേക്ക് സന്നദ്ധപ്രവർത്തകനായി ചേരുകയുണ്ടായി. എന്നാൽ ഗ്വാട്ടിമാലയിലെ നേതാവ് അർബെൻസ് മെക്സിക്കൻ നയതന്ത്രകാര്യാലയത്തിൽ ഒരു അഭയാർത്ഥിയായി അഭയം തേടി , തന്റെ വിദേശ അനുഭാവികളോട് ഉടൻ തന്നെ രാജ്യം വിട്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് ചെറുത്തുനിൽക്കുവാനുള്ള ചെ യുടെ ആവർത്തിച്ചുള്ള ആഹ്വാനങ്ങൾക്ക് ആരും ചെവി കൊടുക്കാൻ തയ്യാറായില്ല മാത്രവുമല്ല , ചെ അമേരിക്കൻ സൈന്യത്തിന്റെ നോട്ടപ്പുള്ളി കൂടിയായ ചെ ഗുവേരക്ക് രക്ഷപ്പെടാനായി അർജന്റീനയുടെ കോൺസുലേറ്റിൽ അഭയം പ്രാപിക്കേണ്ടി വന്നു. മെക്സിക്കോയിലേക്ക് ഒരു സുരക്ഷിതമായ മാർഗ്ഗം കണ്ടെത്തുന്നതുവരെ അവിടെ തന്നെ അദ്ദേഹത്തിന് താമസിക്കേണ്ടി വന്നു. എന്നാൽ ചെയുടെ സുഹൃത്തായ ഹിൽദ അവിടെ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. 1955 സെപ്തംബരിൽ മെക്സിക്കോയിൽ വെച്ച് ചെ ഹിൽദയെ വിവാഹം കഴിച്ചു.

ഗ്വാട്ടിമാല സർക്കാരിനോടുള്ള അമേരിക്കയുടെ സമീപനം തികച്ചും സാമ്രാജ്യത്വം ആണെന്ന് ചെ തിരിച്ചറിഞ്ഞു. വികസിത രാജ്യങ്ങളെ അടിച്ചമർത്താനുള്ള അമേരിക്കയുടെ ഈ നിലപാടിനോട് ചെ ശക്തിയുക്തം യുദ്ധം പ്രഖ്യാപിച്ചു. സാമ്രാജ്യത്വത്തിനെതിരേ പോരാടാൻ സായുധവിപ്ലവമാണ് വേണ്ടതെന്ന് ചെ മനസ്സിലാക്കി..ഇതിനെക്കുറിച്ച് ഹിൽദ പിന്നീടെഴുതി ഗ്വാട്ടിമാല സംഭവം , സാമ്രാജ്യത്വത്തിനെതിരേ പോരാടാൻ സായുധവിപ്ലവത്തിനു മാത്രമേ കഴിയുകയുള്ള എന്ന തിരിച്ചറിവ് ചെ യിലുണ്ടായി. അതു മാത്രമാണ് ശരിയായ വഴിയെന്ന് അദ്ദേഹത്തിനു മനസ്സിലായി

മെക്സിക്കോയിൽ നിന്നും , ക്യൂബയെ ആക്രമിക്കാനായിരുന്നു ഫിഡലിന്റെ പദ്ധതി. ഒരു പഴയ ബോട്ടിലാണ് അവർ ക്യൂബയെ ലക്ഷ്യമാക്കി നീങ്ങിയത്. എന്നാൽ ക്യൂബയിൽ ഇറങ്ങിയ ഉടൻ അവർ ബാറ്റിസ്റ്റയുടെ സൈന്യത്താൽ ആക്രമിക്കപ്പെട്ടു. കൂടെയുള്ളവർ, കൊല്ലപ്പെടുകയോ പിടിക്കപ്പെടുകയോ ചെയ്തു. പിടിക്കപ്പെട്ടവരെ പിന്നീട് വധശിക്ഷയ്ക്കു വിധേയരാക്കി. ആ സംഘത്തിലെ 22 പേരാണ് പിന്നീട് ജീവനോടെ ഉണ്ടായിരുന്നത്.. 88 ഓളം പേർ കൊല്ലപ്പെട്ടു. ഇവിടെ വെച്ചാണ് ചെ , തന്റെ മെഡിക്കൽ രംഗം കൈവിട്ട് പകരം ആയുധം കൈയ്യിലെടുക്കുന്നത്. ഒരു ഭിഷഗ്വരനിൽ നിന്നും സായുധപോരാളിയിലേക്കുള്ള മാറ്റം കൂടിയായിരുന്നു അത്.

വളരെ ചെറിയ ഒരു സംഘം മാത്രമാണ് പിന്നീട് അവശേഷിച്ചത് , സിയറ മയിസ്ത്ര മലനിരകളിൽ തമ്പടിച്ച് അവർ ആക്രമണം തുടർന്നു. ഫ്രാങ്ക് പയസിന്റെ , ഗറില്ലാ സംഘങ്ങളിൽ നിന്നും അവർക്ക് സഹായം ലഭിച്ചുകൊണ്ടിരുന്നു. 1957 ൽ ന്യൂയോർക്ക് ടൈംസിൽ ഹെർബർട്ട് മാത്യൂസ് ഫിഡൽ കാസ്ട്രോയുമായി നടത്തിയ അഭിമുഖ സംഭാഷണം പ്രസിദ്ധപ്പെടുത്തുന്നതുവരെ ലോകം വിശ്വസിച്ചിരുന്നത് ഫിഡൽ കൊല്ലപ്പെട്ടു എന്നു തന്നെയാണ്. ഈ അഭിമുഖ സംഭാഷണം ഫിഡലിനെയും ഗറില്ലാസൈന്യത്തിനേയും കുറിച്ച് ജനങ്ങളിൽ ഒരു തരം ആദരപൂർവ്വമായ അത്ഭുതമാണ് സൃഷ്ടിച്ചത്. ഈ അഭിമുഖത്തിൽ ചെ പങ്കെടുത്തിരുന്നില്ല. എന്നാൽ സമരമുന്നേറ്റങ്ങളിൽ മാധ്യമങ്ങൾക്കുള്ള പങ്കിനേക്കുറിച്ച് ചെ പിന്നീട് ബോധവാനായി. സംഘത്തിലെ അംഗങ്ങളെല്ലാം തന്നെ മാനസികമായും ശാരീരികമായും തളർന്നു. കൂടാതെ കാട്ടിലുള്ള ചില കൊതുകുകളുടെ ആക്രമണം മൂലം ശരീരത്തിനുണ്ടായ അസുഖവും അവരെ തളർത്തി.. യൂദ്ധമുന്നണിയിലെ ഏറ്റവും വേദനാജനകമായ ദിനങ്ങൾ എന്നാണ് ഈ ദിവസങ്ങളെ ചെ പിന്നീട് വിശേഷിപ്പിച്ചത്.

1964 ഡിസംബറോടെ , ചെ വളരെ ഔന്നത്യത്തിലുള്ള ഒരു രാഷ്ട്രതന്ത്രജ്ഞനായി ഉയർന്നു കഴിഞ്ഞു. ഐക്യരാഷ്ട്രസംഘടനയുടെ ന്യൂയോർക്ക് സമ്മേളനത്തിൽ പങ്കെടുക്കാനുള്ള ക്യൂബൻ സംഘത്തെ നയിച്ചത് ചെ ഗുവേരയാണ്. ദക്ഷിണആഫ്രിക്കയിൽ നടക്കുന്ന വർണ്ണവിവേചനത്തിനെ അഭിമുഖീകരിക്കാൻ കഴിവില്ലാത്ത ഐക്യരാഷ്ട്രസഭക്കെതിരെ ചെ ആഞ്ഞടിച്ചു. ഇത് തടയാൻ ഐക്യരാഷ്ട്രസഭക്ക് ഒന്നും ചെയ്യാനാകില്ലേ എന്നു ചെ തന്റെ പ്രസംഗത്തിൽ ആവർത്തിച്ചു ചോദിച്ചു 
യാങ്കി കുത്തക മുതലാളിത്ത്വത്തിന്റെ കീഴിൽ തഴയപ്പെട്ടു കിടന്നിരുന്ന തൊഴിലാളി സമൂഹം ഉണർന്നെണീക്കുമെന്നും , അവ ലാറ്റിനമേരിക്കയിലെ സാമ്രാജ്യത്വത്തിനെ തുടച്ചു നീക്കുമെന്നും ചെ ഈ പ്രസംഗത്തിൽ ഉറക്കെ പറഞ്ഞു. ജനസമൂഹം പുഛിക്കപ്പെട്ട്, തഴയപ്പെട്ട് ദാരിദ്ര്യത്താലും പീഡനത്താലും തളർന്നു കിടക്കുകയായിരുന്നു. ഇവർ ഉണർന്നെണീക്കും. അവരുടെ രക്തം കൊണ്ട് തന്നെ അവർ അവരുടെ ചരിത്രം രചിക്കും. ക്രോധത്തിന്റെ തിരമാലകൾ ലാറ്റിനമേരിക്കയാകെ തന്നെ ആഞ്ഞടിക്കാൻ പോകുകയാണെന്ന് ചെ പ്രഖ്യാപിച്ചു.
ക്യൂബയിൽ നിന്നും നാടുകടത്തപ്പെട്ട കുറ്റവാളികളിൽ നിന്നുണ്ടായ രണ്ടു ആക്രമണങ്ങളിൽ നിന്നും ചെ ഈ സമ്മേളനത്തിനിടക്ക് രക്ഷപ്പെടുകയുണ്ടായി. ആദ്യത്തേത് , മോളി ഗോൺസാൽവസ് എന്നയാൾ സുരക്ഷാ മതിലുകൾ തകർത്ത് ചെ ഗുവേരക്കു നേരെ ഏഴിഞ്ചു നീളമുള്ള കഠാരയുമായി ചാടി വീഴുകയായിരുന്നു. രണ്ടാമത്തേത്, ചെറിയ ദൂരത്തുനിന്നും തൊടുക്കാവുന്ന ഒരു റോക്കറ്റ് ഉപയോഗിച്ചുള്ളതായിരുന്നു.ഈ രണ്ടു സംഭവങ്ങളെക്കുറിച്ചും ചെ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. തോക്കുപയോഗിച്ച് ഒരു പുരുഷനാൽ വധിക്കപ്പെടുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത്, ഒരു കത്തി ഉപയോഗിച്ച് ഒരു സ്ത്രീയാൽ കൊല്ലപ്പെടുന്നതാണ് എന്നാണ്.
ന്യുയോർക്കിലായിരിക്കുമ്പോൾ കൊളംബിയൻ ബ്രോഡ്കാസ്റ്റിംഗ് സർവീസിന്റെ ഫേസ് ദ നേഷൻ എന്ന പരിപാടിയിൽ പ്രമുഖരോടൊപ്പം പങ്കെടുക്കുകയുണ്ടായി. യൂജിൻ മക്കാർത്തി , മാൽക്കം എക്സ് എന്നിവരുൾപ്പെടെയുണ്ടായിരുന്നു ഈ പരിപാടിയിൽ പങ്കെടുത്തത്. ഈ രാജ്യത്തിലുള്ള ഏറ്റവും മികച്ച വിപ്ലവകാരി എന്നാണ് ഇവർ ചെ ഗുവേരയെ വിശേഷിപ്പിച്ചത്.
1966 അവസാനം പോലും ചെ ഗുവേരയുടെ താവളം എവിടെയെന്ന് പൊതുജനങ്ങൾക്ക് അറിയാമായിരുന്നില്ല. പക്ഷെ മൊസാമ്പിക്കിന്റെ ഇൻഡിപെന്റൻസ് മൂവ്മെന്റ് സംഘടനയായ ഫ്രെലിമോ തങ്ങൾ ചെ ഗുവേരയെ ടാൻസാനിയക്കടുത്തുള്ള ഡാർ-എസ്-സെലാമിൽ വച്ചു കണ്ടു എന്ന് പ്രഖ്യാപിച്ചു. അവിടെ വെച്ച് ചെ ഗുവേര തങ്ങളുടെ വിപ്ലവപരിപാടികളിൽ പങ്കെടുക്കാനുള്ള താല്പര്യം അറിയിച്ചെങ്കിലും തങ്ങൾ അത് തള്ളിക്കളഞ്ഞു എന്നു പുറംലോകത്തോട് പറയുകയുണ്ടായി.. 1967ലെ അന്താരാഷ്ട്ര തൊഴിലാളി ദിനത്തിലെ ഒരു പ്രസംഗത്തിൽ ക്യൂബയുടെ സൈനികവിഭാഗ മന്ത്രിയായ ജുവാൻ അൽമൈദ ഇങ്ങനെ പറഞ്ഞു ചെ ലാറ്റിനമേരിക്കയിലെവിടെയോ വിപ്ലവപരിപാടികളുമായി തിരക്കിലാണ്.
ബൊളീവിയയിലേക്ക് തിരിക്കുന്നതിനുമുമ്പ് ചെ ശാരീരികമായി മാറി. തന്റെ താടി അദ്ദേഹം വടിച്ചു കളഞ്ഞു. കൂടാെത തലമുടിയിൽ കുറച്ചു ഭാഗവും. തലമുടി ചാരനിറത്തിലുള്ള ചായംപൂശി. ഇത്തരത്തിൽ താൻ ചെ ഗുവേരയാണെന്ന് ലോകം അറിയാതിരിക്കാനുള്ള എല്ലാ കരുതലും അദ്ദേഹം എടുത്തു. 1966 നവംബർ മൂന്നിന് അഡോൾഫോ മെനാ ഗോൺസാൽവസ് എന്ന ഉറുഗ്വേൻ വ്യാപാരിയായി അദ്ദേഹം ലാ പാസ് വിമാനത്താവളത്തിൽ വന്നിറങ്ങി.
ചെ ഗുവേരയുടെ ആദ്യത്തെ താവളം, നങ്കാഹുവാ എന്ന വിദൂര ഗ്രാമത്തിലുള്ള മൊണ്ടേൻ ഡ്രൈ ഫോറസ്റ്റ് ആയിരുന്നു. ഒരു ഗറില്ലാ സൈന്യം വാർത്തെടുക്കാനുള്ള യാതൊരു സാഹചര്യവും ആ താഴ്വരയിലുണ്ടായിരുന്നില്ല. തുടക്കം മുതൽ തന്നെ ആ ദൗത്യം ഒരു വിഷമമേറിയതായിരുന്നു.അർജന്റീനയിൽ ജനിച്ച ജർമ്മനിക്കാരിയായ ടാമര ബങ്കെ എന്ന യുവതിയായിരുന്നു ലാ പാസിലെ ചെ യുടെ പ്രധാന സഹചാരി.
ഏതാണ്ട് അമ്പത് പേരടങ്ങുന്ന ഒരു ചെറിയ സൈന്യമായിരുന്നു ചെ ഗുവേരക്ക് അവിടെയുണ്ടായിരുന്നത്. നാഷണൽ ലിബറേഷൻ ആർമി ഓഫ് ബൊളീവിയ എന്ന പേരിലാണ് ഈ ഗറില്ലാ സൈന്യം അറിയപ്പെട്ടത്. കാമിറി പ്രദേശത്ത് ഈ സൈന്യം വളരെ വിലപ്പെട്ട ചില വിജയങ്ങൾ നേടുകയുണ്ടായി. 1967 ലെ വിവിധ കാലങ്ങളിൽ ചെ യുടെ സൈന്യം ബൊളീവിയൻ സേനക്കെതിരേ കടുത്ത ആക്രമണങ്ങൾ നടത്തി വിജയിച്ചു. ഇത്തരം തുടരെയുള്ള വിജയങ്ങൾ കണ്ട് ബൊളീവിയൻസർക്കാർ ഈ സൈന്യത്തിന്റെ വലിപ്പം വളരെ വലുതായിരിക്കുമെന്നുള്ള തെറ്റിദ്ധാരണക്കടിമപ്പെട്ടു. എന്നാൽ ആ സെപ്തംബറിൽ സേന, രണ്ട് ഗറില്ലാ ഗ്രൂപ്പുകളെ പൂർണ്ണമായും നശിപ്പിച്ചു. അവരുടെ നേതാക്കളെ ക്രൂരമായി വധിച്ചു.
ചരിത്ര ഗവേഷകരുടെ അഭിപ്രായത്തിൽ താഴെ പറയുന്ന കാരണങ്ങൾ കൊണ്ടാണ് ബൊളീവിയയിൽ ചെ ഗുവേരക്ക് വിജയിക്കാനാവാഞ്ഞത്.
  • ചെ ഗുവേര പ്രതീക്ഷിച്ചിരുന്നത് യാതൊരു പരിശീലനവുമില്ലാത്ത, കഴിവുകൾ കുറഞ്ഞ ബൊളീവിയൻ പട്ടാളത്തെ മാത്രമേ ഏതിരിട്ടാൽ മതി എന്നാണ്. എന്നാൽ അമേരിക്ക ബൊളീവിയയിലെ പുതിയ വിപ്ലവത്തെ തകർക്കാനായി പ്രത്യേക പരിശീലനം നേടിയ ഒരു സൈനിക സംഘത്തെ അയച്ചിരുന്നത് ചെ ഗുവേരക്ക് അറിയാമായിരുന്നില്ല. ഈ സേന, ഗറില്ലാ യുദ്ധ മുറകളിൽ പ്രാവീണ്യം ലഭിച്ചിരുന്നവരായിരുന്നു. ഇവർ ബൊളീവിയൻ സൈന്യത്തെയും ഇത്തരം യുദ്ധമുറകൾ പരിശീലിപ്പിച്ചു.
  •  സഹകരണം പ്രതീക്ഷിച്ചിരുന്നുവെങ്കിലും അത് അദ്ദേഹത്തിനു ലഭിച്ചില്ല. ബൊളീവിയൻകമ്മ്യൂണിസ്റ്റ് പാർട്ടിയും സഹകരിച്ചില്ല. അവർക്ക് ഹവാനയേക്കാൾമോസ്ക്കോയോടായിരുന്നു അടുപ്പം. അദ്ദേഹത്തിന്റെ മരണശേഷം കണ്ടെടുത്ത് ഒരു ഡയറിയിൽ ബൊളീവിയയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ച് ഇങ്ങനെ എഴുതിയിരുന്നു. വഞ്ചകർ, കൂറില്ലാത്തവർ, വിഡ്ഢികൾ.
  • വേരയുടെ സൈന്യത്തിനു കഴിഞ്ഞില്ല. ക്യൂബയിൽ നിന്നും അവർക്കു കൊടുത്തിരുന്ന രണ്ട് ഷോർട്ട് വേവ് റേഡിയോകളും തകരാറുള്ളവയായിരുന്നു. ഗറില്ലകൾ, കാട്ടിനുള്ളിൽ വേണ്ട ആവശ്യവസ്തുക്കൾ കിട്ടാതെ ഒറ്റപ്പെട്ടു.
ഇതു കൂടാതെ പ്രാദേശികനേതാക്കളും, സംഘങ്ങളുമായി ഒരു സമവായത്തിനു ശ്രമിക്കാതെ, അവരുമായി ഏറ്റുമുട്ടാനാണ് ചെ ഗുവേര പലപ്പോഴും ശ്രമിച്ചത്. ഇത് അദ്ദേഹം പ്രതീക്ഷിച്ച സഹകരണം കിട്ടാതിരിക്കാൻ ഇടയാക്കി. കോംഗോയിലും ഇതു തന്നെ സംഭവിച്ചു. ക്യൂബയിലും ഇത് ഉണ്ടായിരുന്നുവെങ്കിലും തക്ക സമയത്ത് ഫിഡൽ ഇടപെട്ട് അതെല്ലാം പരിഹരിച്ചിരുന്നു.
ബൊളീവിയയിൽ തന്റെ സേനയിൽ ചേരാൻ പ്രദേശവാസികളെ അദ്ദേഹത്തിനു കിട്ടിയില്ല. ബൊളീവിയയിലെ അവസാനകാലത്ത് അദ്ദേഹത്തിന്റെ ഡയറിയിൽ ചെ ഗുവേര ഇങ്ങനെ എഴുതി. കർഷകർ യാതൊരു സഹായവും ഞങ്ങൾക്കു നല്കിയില്ല, എന്നുമാത്രമല്ല അവർ ഒറ്റുകാരായി മാറുകയും ചെയ്തു.
ഫെലിക്സ് റോഡ്രിഗ്സ് എന്ന ഉദ്യോഗസ്ഥനാണ് ചെ ഗുവേരയെ പിടിക്കാനുള്ള സെന്റ്രൽ ഇന്റലിജൻസ് ഏജൻസിയുടെ സേനയുടെ തലവനായിരുന്നത്. ബൊളീവിയൻ കാടുകളിൽ െച ഗുവേരയെ ഏതുവിധേനയും പിടിക്കുക എന്നതായിരുന്നു ദൗത്യം. നാസി യുദ്ധ കുറ്റവാളിയായിരുന്ന ക്ലോസ് ബാർബി എന്നയാളായിരുന്നു അവസാനം ചെ ഗുവേരയെ പിടിക്കാനായി ഈ സേനയെ സഹായിച്ചത്. ഇയാൾക്ക്രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത്, ഗറില്ലായുദ്ധമുറകളിൽ പരിചയം നേടിയിട്ടുണ്ടായിരുന്നു.

1967 ഒക്ടോബർ 7ന്, ഒരു ഒറ്റുകാരൻ ബൊളീവിയൻ പ്രത്യേക സേനയെ ചെ ഗുവേരയുടെ ഒളിത്താവളത്തിലേക്കു നയിച്ചു. ഒക്ടോബർ 8ന് ഏതാണ്ട് 1,800 ഓളം വരുന്ന പട്ടാളക്കാർ ചെ ഗുവേരയുടെ ഒളിസങ്കേതം വളഞ്ഞു. ബൊളീവിയൻ പട്ടാളമേധാവി ബെർനാർദിനോ ഹുൻകാ യുടെ വാക്കുകൾ ചെ ഗുവേരയുടെ ജീവചരിത്രകാരൻ ജോൺ ലീ ആൻഡേഴ്സൺ ഇങ്ങനെ വിവരിച്ചിരിക്കുന്നു. മുറിവേറ്റു, തോക്കുപയോഗിക്കാൻ കഴിയാതെയായ ചെ പട്ടാളക്കാരെ കണ്ട് ഉച്ചത്തിൽ പറഞ്ഞു ഞാൻ ചെ ഗുവേരയാണ്, എന്നെ കൊല്ലാതെ ജീവനോടെ പിടിക്കുന്നതാണ് നിങ്ങൾ കൂടുതൽ വിലപ്പെട്ടത് 
അന്നു രാത്രിതന്നെ ചെ ഗുവേരയെ ബന്ധിച്ച് തൊട്ടടുത്ത ഗ്രാമമായ ലാ ഹിഗ്വേരയിലെ ഒരു പൊളിഞ്ഞ മണ്ണു കൊണ്ടുണ്ടാക്കിയ സ്കൂളിലേക്ക് എത്തിച്ചു. അടുത്ത ദിവസം, ബൊളീവിയൻ മേധാവികളുടെ ചോദ്യങ്ങൾക്കു മറുപടി പറയാൻ ചെ തയ്യാറായില്ല. എന്നാൽ സൈനികാംഗങ്ങളോട് പതിഞ്ഞ ഭാഷയിൽ സംസാരിച്ചു. ബൊളീവിയൻ സേനാംഗമായ ഗുസ്മാന്റെ വാക്കുകളിൽ ആ സമയത്തെല്ലാം ചെ , അക്ഷ്യോഭ്യനായി കാണപ്പെട്ടു. ഗുസ്മാന്റെ വിവരണങ്ങളിൽ ചെ ഗുവേരെ പിടിക്കുമ്പോൾ , അദ്ദേഹത്തിന്റെ വലതു കാൽവെണ്ണയിൽ വെടിയേറ്റ മുറിവുണ്ടാിരുന്നു, മുടി പൊടികൊണ്ട് കട്ടപിടിച്ചിരുന്നു, വസ്ത്രങ്ങൾ കീറിപറിഞ്ഞിരുന്നു, ഒരു പഴയ പാദരക്ഷകളാണ് കാലിൽ ധരിച്ചിരുന്നത്. എങ്കിലും അദ്ദേഹം, തല ഉയർത്തിപിടിച്ച് എല്ലാവരുടേയും കണ്ണുകളിൽ നോക്കി ആണ് സംസാരിച്ചിരുന്നത്. ദയ തോന്നിയ ആ പട്ടാളക്കാരൻ അദ്ദേഹത്തിന് പുകയില നൽകി. അതു സ്വീകരിച്ച ചെ , ഒരു പുഞ്ചിരിയോടെ നന്ദി പറഞ്ഞു.. ചെ ഗുവേര പുകവലിച്ചുകൊണ്ടിരുന്ന പൈപ്പ് വായിൽ നിന്നെടുക്കാൻ ശ്രമിച്ച എസ്പിനോസ എന്ന ബൊളീവിയൻ പട്ടാളക്കാരനെ ചെ ചവിട്ടിത്തെറിപ്പിച്ചു. അദ്ദേഹത്തിന്റെ കൈയും കാലും കെട്ടിയിരുന്നിട്ടുപോലും. വെടിവെച്ചുകൊല്ലുന്നതിനു തൊട്ടുമുമ്പ്, അഡ്മിറൽ ഉഗാർത്തെയുടെ മുഖത്ത് ചെ ധിക്കാരത്തോടെ തുപ്പുകയുണ്ടായി.
പിറ്റേ ദിവസം രാവിലെ , ചെ ആ ഗ്രാമത്തിലെ സ്കൂൾ അദ്ധ്യാപികയെ കാണണമെന്ന് ആവശ്യപ്പെട്ടു. 22 കാരിയായ ജൂലിയ കോർട്ടസ് ഈ സംഭവത്തെ പിന്നീട് ഇങ്ങനെ വിവരിക്കുന്നു. അദ്ദേഹത്തിന്റെ കണ്ണുകളിൽ നോക്കാൻ എനിക്കാവുമായിരുന്നില്ല, തുളച്ചു കയറുന്ന ഒരു തീക്ഷ്ണമായ ഒരു നോട്ടമായിരുന്നു. ഇമകൾ അനങ്ങാതെ നിന്ന പ്രശാന്തമായ നോട്ടം. സ്കൂളിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് ചെ ജൂലിയയോട് സംസാരിച്ചു. സർക്കാർ ഉദ്യോഗസ്ഥർ ആഡംബര കാറുകളിൽ സഞ്ചരിക്കുമ്പോൾ ഈ സ്കൾ ഇങ്ങനെ കിടക്കുന്ന ഒരു ശരിയായ രീതി അല്ലെന്ന് ചെ പറയുകയുണ്ടായി. ഇതുകൊണ്ടാണ് ഞങ്ങൾ ഈ വ്യവസ്ഥിതിക്കെതിരായി യുദ്ധം ചെയ്യുന്നതെന്നും കൂടി കൂട്ടിച്ചേർത്തു.
ഒക്ടോബർ 9ന്റെ പ്രഭാതത്തിൽ ബൊളീവിയൻ പ്രസിഡന്റ് റെനെ ചെഗുവേരയെ വധിക്കാൻ ഉത്തരവിട്ടു. മാരിയോ തെരാൻ എന്ന പട്ടാളക്കാരനാണ് ചെ ഗുവേരയെ വധിക്കാനായി മുന്നോട്ടു വന്നത്. ചെ ഗുവേരയെ കൊല്ലാനുള്ള അധികാരം അയാൾ ചോദിച്ചു വാങ്ങുകയായിരുന്നു. അയാളുടെ മൂന്നു സുഹൃത്തുക്കുൾ മുമ്പ് ചെ ഗുവേരയുടെ ഗറില്ലാസംഘവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. അതുകൊണ്ടുള്ള വിരോധമായിരുന്നു, ഈ തീരുമാനമെടുക്കാൻ കാരണം. ചെ ഗുവേര കൊല്ലപ്പെട്ടത് ഒരു ഏറ്റുമുട്ടലിലൂടെയാണെന്ന് ലോകത്തോടു വെളിവാക്കാനായി മുറിവുകളുടെ എണ്ണം പൊരുത്തമുള്ളവയായിരിക്കണമെന്ന് ഫെലിക്സ് റോഡ്രിഗ്സ് ആ പട്ടാളക്കാരനോട് പറഞ്ഞിരുന്നു. യാതൊരുവിധേനെയും ചെ രക്ഷപ്പെടാതിരിക്കാനായാണ് ബൊളീവിയൻ പ്രസിഡന്റ് ആ കൃത്യം വളരെ പെട്ടെന്ന് തന്നെയാക്കിയത്. കൂടാതെ വിചാരണ എന്ന നാടകത്തെയും ഒഴിവാക്കാൻ ഈ തീരുമാനം കൊണ്ട് അവർക്ക് കഴിഞ്ഞു.
വധിക്കപ്പെടുന്നതിനു തൊട്ടുമുമ്പ് നിന്റെ അറിവില്ലായ്മയെക്കുറിച്ചു നീ ചിന്തിക്കുന്നുവോ എന്ന് പട്ടാളക്കാരൻ ചെ ഗുവേരയോട് ചോദിച്ചു. ഉറച്ച മറുപടി വന്നു ഇല്ല , ഞാൻ ചിന്തിക്കുന്നത് വിപ്ലവത്തിന്റെ അമരത്വത്തെക്കുറിച്ചാണ്. തെരാൻ തന്നെ വധിക്കുവാൻ കുടിലിലേക്ക് കടന്നപ്പോൾ ചെ അയാളോട് പറഞ്ഞു എനിക്കറിയാം നീ എന്നെ കൊല്ലാനാണ് വന്നിരിക്കുന്നതെന്ന്, നിറയൊഴിക്കൂ, ഭീരു. നീ ഒരു മനുഷ്യനെമാത്രമാണ് കൊല്ലാൻ പോകുന്നത്. തെരാൻ ഒന്നു പതറിയെങ്കിലും തന്റെ യന്ത്രത്തോക്കുകൊണ്ട് ചെ ഗുവേരക്കു നേരെ നിറയൊഴിച്ചു. കൈകളിലും കാലിലും വെടിവെച്ചു. ചെ നിലത്തു വീണു പിടഞ്ഞു. കരയാതിരിക്കാനായി തന്റെ കൈയ്യിൽ ചെ കടിച്ചു പിടിച്ചു. തെരാൻ പിന്നീട് തുരുതുരാ നിറയൊഴിച്ചു. നെഞ്ചിലുൾപ്പടെ ഒമ്പതുപ്രാവശ്യം തെരാൻ ചെ ഗുവേരക്കു നേരെ നിറയൊഴിച്ചു. അഞ്ചു പ്രാവശ്യം കാലുകളിലായിരുന്നു. രണ്ടെണ്ണം യഥാക്രമം വലതുതോളിലും കൈയ്യിലും. ഒരെണ്ണം നെഞ്ചിലും, അവസാനത്തേത് കണ്ഠനാളത്തിലുമായിരുന്നു വെടിയേറ്റത്.
മരണത്തിനു 40 കൊല്ലങ്ങൾക്കു ശേഷവും, ചെ ഗുവേരയുടെ ജീവിതം വിവാദപൂർണ്ണമായി തന്നെ തുടരുന്നു. അദ്ദേഹത്തിന്റെ സ്വഭാവത്തിലുള്ള വൈരുദ്ധ്യം അദ്ദേഹത്തെ ഇന്നും പിടികിട്ടാത്ത ഒരു പ്രത്യേക തരം വ്യക്തിത്വമായി നിലനിർത്തുന്നു. ക്യൂബയിലെ ഏറ്റവും സ്നേഹിക്കപ്പെടുന്ന ഒരു ജനപ്രിയനായകനായി ചെ മാറി. സ്കൂൾ കുട്ടികൾ "'ഞങ്ങൾ ചെ ഗുവേരയെപ്പോലെ ആകും"' എന്ന് എല്ലാ ദിവസവും പ്രതിജ്ഞ എടുക്കുന്നു.. അദ്ദേഹത്തിന്റെ ജന്മസ്ഥലമായ അർജന്റീനയിൽ ചെ ഗുവേരയുടെ പേരിൽ വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നു.[143] ചെ ഗുവേരയുടെ ജന്മനാടായ റൊസാരിയോയിൽ അദ്ദേഹത്തിന്റെ ചെമ്പിൽ തീർത്ത 12 അടി നീളമുള്ള പൂർണ്ണകായ പ്രതിമ ഉണ്ട്. ബൊളീവിയയിലെ ചില കർഷക ഗോത്രങ്ങൾ ചെ ഗുവേരയെ വിശുദ്ധനായി കാണുന്നു, അദ്ദേഹത്തിന്റെ സഹായത്തിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
പ്രശസ്തരായ പല ലോക നേതാക്കളും ചെ ഗുവേരയെ വാഴ്തത്തി പറയാറുണ്ട്..നെൽസൺ മണ്ടേലസമാധാനം ആഗ്രഹിക്കുന്ന ഏതൊരു മനുഷ്യനുമുള്ള പ്രചോദനംഷോൺ പോൾ സാർത്ര് നമ്മുടെ കാലഘട്ടത്തിൽ ജീവിച്ച ഒരു പരിപൂർണ്ണനായ മനുഷ്യൻ . ഗ്രഹാം ഗ്രീനി സാഹസികതയെയും, ശൗര്യത്തെയും പ്രതിനിധീകരിച്ച മനുഷ്യൻ. സ്റ്റോക്ക്ലി കർമിഷെൽ ചെ ഗുവേര മരിച്ചിട്ടില്ല അദ്ദേഹത്തിന്റെ ആശയങ്ങൾ നമ്മോടൊപ്പം ജീവിക്കുന്നു  ആൽബർട്ടോ ഗ്രനേഡോ(അദ്ദേഹത്തിന്റെ ലാറ്റിനമേരിക്കൻ യാത്രയിലെ സുഹൃത്ത്) ചെ ഗുവേര എന്തുചെയ്യുമെന്നാണോ പറഞ്ഞിരുന്നത്, അത് ചെയ്തു.അതുകൊണ്ടു തന്നെ ചെ ഇപ്പോഴും ഓർമ്മിക്കപ്പെടുന്നു  ഫിഡൽ കാസ്ട്രോ ചെ ഗുവേര, ലോകത്തിലും, ലാറ്റിനമേരിക്കയിലും സാമൂഹ്യബോധത്തിന്റെ വിത്തുകൾ പാകി. തണ്ടിൽ നിന്നും പാകമാകുന്നതിനു മുമ്പ് മുറിച്ചെടുക്കപ്പെട്ട ഒരു പൂവായിരുന്നു ചെ.