Monday, March 28, 2016

വില്യം ഷെയ്ക്സ്പിയർ !!





Good frend for Jesus sake forbeare,
To digg the dust encloased heare.
Blest be ye man yt spares thes stones,
And curst be he yt moves my bones.

അർഥം  :

സുഹൃത്തേ, യേശുവിനെ ഓർത്ത്,
ഈ പൊടിമണ്ണ് ഇളക്കിമറിക്കാതിരിക്കുക;
ഈ കല്ലുകളെ വെറുതേവിടുന്നവൻ അനുഗൃഹീതൻ,
ഈ അസ്ഥികൾ എടുത്തുമാറ്റുന്നവന് ശാപം.





ലോകചരിത്രത്തിലെ ഏറ്റവും മഹാനായ എഴുത്തുകാരനും നാടകകൃത്തുമായി കണക്കാക്കപ്പെടുന്ന ഇംഗ്ലീഷ് കവിയാണ് വില്യം ഷേക്സ്പിയർ(മാമോദീസാത്തിയതി 26 ഏപ്രിൽ 1564 – മരണം 23 ഏപ്രിൽ 1616). ഇംഗ്ലണ്ടിന്റെ രാഷ്ട്രകവിയെന്നും ‘ബാർഡ്’ എന്നും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. 38 നാടകങ്ങളും 154 ഗീതകങ്ങളും ചില കാവ്യങ്ങളും ഇദ്ദേഹത്തിന്റേതായി നമുക്ക് ലഭിച്ചിട്ടുണ്ട്. ജീവിച്ചിരുന്നപ്പോൾ അത്രയൊന്നും പ്രസിദ്ധനായിരുന്നില്ല എങ്കിലും, മരണശേഷം ഇദ്ദേഹത്തിന്റെ പ്രശസ്തി വളരെയധികമായി വർദ്ധിച്ചു. സാഹിത്യ ലോകത്തു പൊതുവേയും ആംഗലേയ സാഹിത്യലോകത്തു പ്രത്യേകിച്ചും ഏറ്റവും കൂടുതൽ ഉദ്ധരിക്കപ്പെട്ടിട്ടുള്ള കവി ആണ് ഇദ്ദേഹം. ദുരന്ത നാടകങ്ങളിലും ശുഭാന്ത നാടകങ്ങളിലും ഒരുപോലെ മികവുകാട്ടി. ഷേക്സ്പിയറിന്റെ കൃതികൾ എല്ലാം തന്നെ ലോകത്തിലെ പ്രധാനഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ടെന്ന് മാത്രമല്ല അദ്ദേഹത്തിന്റെ നാടകങ്ങൾ ഇപ്പോഴും ലോകമെമ്പാടും അവതരിക്കപ്പെടുന്നുമുണ്ട്.ലോകത്ത് ഏറ്റവും കൂടുതൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് ഇദ്ദേഹത്തിന്റെ നാടകങ്ങൾ ആണ്.  അതുപോലെ തന്നെ അദ്ദേഹത്തിന്റെ പല ഉദ്ധരിണികളും ആംഗലേയ ഭാഷയുൾപ്പെടെ പല ഭാഷകളിലും ദൈനംദിന ഉപയോഗത്തിൽ കടന്നു കൂടിയിട്ടുണ്ട്.

കിങ് ലിയർ, ഹാം‌ലെറ്റ്, മാക്ബെത്ത് തുടങ്ങിയ അദ്ദേഹത്തിന്റെ നാടകങ്ങൾ ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും മികച്ച ദുരന്തനാടകങ്ങളായാണ് കണക്കാക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ അവസാനകാലത്ത് റൊമാൻസസ് എന്നുകൂടി പേരുള്ള ഹാസ്യാത്മകമായ ദുരന്തനാടകങ്ങൾ എഴുതുകയും മറ്റ് നാടകകൃത്തുകളുമായി സഹകരിച്ച് എഴുതുകയും ചെയ്തു. അദ്ദേഹത്തിന്റെ പലകൃതികളും ജീവിതകാലത്ത് തന്നെ പല ഗുണനിലവാരത്തിലും കൃത്യതയിലും പ്രസിദ്ധീകരിക്കുകയുണ്ടായി. 1623-ൽ ഷേക്സ്പിയറുടെ രണ്ട് മുൻ‌കാല നാടകസഹപ്രവർത്തകർ അദ്ദേഹത്തിന്റെ കൃതികളുടെ ഒരു സമാഹാരം പ്രസിദ്ധീകരിച്ചു. ഇതിൽ രണ്ടെണ്ണമൊഴികെയുള്ള എല്ലാ നാടകങ്ങളും അദ്ദേഹത്തിന്റേതായിത്തന്നെയാണ് ഇന്നും കണക്കാക്കുന്നത്.
ഷേക്പിയറുടെ ജീവിതകാലത്തുതന്നെ അദ്ദേഹം വളരെ ബഹുമാനിക്കപ്പെട്ടിരുന്ന ഒരു കവിയും നാടകകൃത്തുമായിരുന്നെങ്കിലും പത്തൊൻപതാം നൂറ്റാണ്ടിലാണ് അദ്ദേഹത്തിന്റെ പ്രശസ്തി ഇന്നത്തെ നിലയിലേക്ക് ഉയർന്നത്. റൊമാന്റിക്കുകൾ ഇദ്ദേഹത്തെ ഒരു അത്ഭുതപ്രതിഭയായിക്കണക്കാക്കിയിരുന്നു. വിക്റ്റോറിയൻസ് ആകട്ടെ ഷേക്പിയറെ ഒരു താരാരാധനയോടെ നോക്കിക്കണ്ടു. പരിഹാസപൂ‌ർ‌വം ബർനാഡ് ഷാ അതിനെ ‘ബാർഡൊലേറ്ററി’ എന്ന് വിളിക്കുകയും ചെയ്തു.
ഏപ്രിൽ 1564-ഇൽ സ്നിറ്റർഫീൽഡിലെ കയ്യുറനിർമാതാവും ആൽഡർമാനുമായിരുന്ന ജോൺ ഷേക്സ്പിയറിന്റെയും മേരി ആർഡന്റെയും മകനായി ജനിച്ചു.. ഹെൻലീ സ്ട്രീറ്റിലെ കുടുംബ വീട്ടിലാണ് ജനിച്ചത് എന്നു കരുതപ്പെടുന്നു. പള്ളി രേഖ അനുസരിച്ച് ഏപ്രിൽ 26 1564-ഇനാണ് ഷേക്സ്പിയർ മാമ്മോദീസ മുങ്ങിയത്. അത് കൊണ്ട് സെ. ജോർജ്ജ് ദിനം കൂടിയായ 1564 ഏപ്രിൽ 23 നാണ് ഷേക്സ്പിയർ ജനിച്ചത് എന്നാണ്‌ വിശ്വസിച്ച് പോരുന്നു. ഇത് പതിനെട്ടാം നൂറ്റാണ്ടിലെ ഒരു പണ്ഡിതന്‌ സംഭവിച്ച പിഴവ് ആണെങ്കിലും ഈ ദിവസം തന്നെയാണ് ഷേക്സ്പിയർ മരിച്ചത് എന്നത് കൗതുകകരമായ ഒരു വസ്തുതമൂലം ആ തിയതി ആണ്‌ പ്രസിദ്ധമായത്.അദ്ദേഹം എട്ട് ഷേക്സ്പിയർ സഹോദരങ്ങളിൽ മൂന്നാമനും ജിവിച്ചിരുന്നവരിൽ ഏറ്റവും മുതിർന്നവനും ആയിരുന്നു.
അദ്ദേഹത്തിന്റെ ചെറുപ്പകാലത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇന്ന് ലഭ്യമല്ലെങ്കിലും അദ്ദേഹം സ്ട്രാറ്റ്ഫോർഡിലെ കിങ് എഡ്വേർഡ് VI സ്കൂളിൽ ആണ് പഠിച്ചത് എന്നാണ് മിക്ക ജീവചരിത്രകാരന്മാരും അനുമാനിക്കുന്നത്.അന്ന് ഇംഗ്ലണ്ടിലെ സ്കൂളുകളിലെ പതിവനുസരിച്ച് ലത്തിൻ ഭാഷയിലും ക്ലാസിക്കൽ സാഹിത്യത്തിലും തീവ്രമായ പഠനം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടാവാം. ഷേക്സ്പിയർ തന്റെ പതിനെട്ടാം വയസ്സിൽ ഇരുപത്തിയാറുകാരിയായ ആൻ ഹാതവേ എന്ന യുവതിയെ വിവാഹം കഴിച്ചു. വോർസെസ്റ്ററിലെ ആംഗ്ലിക്കൻ ഭദ്രാസനം ഈ വിവാഹത്തിന് 27 നവംബർ 1582 എന്ന തിയതിയിൽ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്.വിവാഹത്തിന് ആറുമാസത്തിന് ശേഷം ആൻ തന്റെ ആദ്യ പുത്രിയായ സുസന്ന ഹാളിന് ജന്മം നൽകി. സൂസന്നയുടെ മാമോദീസ 26 മേയ് 1583-ആം തിയതിയിലാണ് നടത്തിയത്.രണ്ട് വർഷത്തിന് ശേഷം ഹാംനെറ്റ് എന്നും ജൂഡിത്ത് എന്നും പേരുള്ള രണ്ട് ഇരട്ടക്കുട്ടികൾ കൂടി ഷേക്സ്പിയറിന് ഉണ്ടായി. 1585 ഫെബ്രുവരി 2-നാണ് ഇവരുടെ മാമോദീസ നൽകിയത്. എന്നാൽ ഹാംനെറ്റ് തന്റെ 11-ആം വയസ്സിൽ എന്തോ കാരണത്താൽ മരിച്ചു പോവുകയും ഓഗസ്റ്റ് 11-ന് ശവമടക്കുകയും ചെയ്തു.

ഇരട്ടക്കുട്ടികളുടെ ജനനത്തിന് ശേഷം 1592 വരെയുള്ള ഷേക്സ്പിയറിന്റെ ജീവിതത്തെക്കുറിച്ച് ആധികാരിക രേഖകൾ കുറവാണ്. അതുകൊണ്ട് തന്നെ 1585 തൊട്ട് 1592 വരെയുള്ള കാലഘട്ടത്തെ പണ്ഡിതർ ‘നഷ്ടപ്പെട്ട വർഷങ്ങൾ' എന്ന് വിളിക്കുന്നു. ഈ കാലഘട്ടത്തെക്കുറിച്ച് അപ്പോക്രിഫൽ കഥകൾ ഉണ്ട്. ഷേക്സ്പിയറിന്റെ ആദ്യ ജീവചരിത്രകാരനായ നിക്കോളാസ് റോ ഷേക്സ്പിയർ മാൻ വേട്ട കാരണമുണ്ടായ ശിക്ഷയിൽ നിന്ന് രക്ഷപെടുവാൻ സ്ട്രാറ്റ്ഫോർഡിൽ നിന്ന് പലായനം ചെയ്തതായി പറയുന്നുണ്ട്. മറ്റൊരു കഥയനുസരിച്ച് ഷേക്സ്പിയർ ലണ്ടനിലെ നാടകസമിതി ഉടമകളുടെ കുതിരയെ മേയിക്കുന്ന ആളുമായിരുന്നു.
ജോൺ ഓബ്രിയുടെ ഷേക്സ്പിയർ ഒരു സ്കൂൾ അദ്ധ്യാപകൻ ആയിരുന്നു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ഇരുപതാം നൂറ്റാണ്ടിലെ ചില പണ്ഡിതരുടെ അഭിപ്രായത്തിൽ ലങ്കാഷയറിലെ ഭൂവുടമയായ അലെക്സാണ്ടർ ഹോഗ്റ്റൺ ഷേക്സ്പിയറിനെ സ്കൂൾ അദ്ധ്യാപകനായി നിയമിച്ചു. അദ്ദേഹത്തിന്റെ വില്പത്രത്തിൽ പ്രതിപാദിക്കുന്ന ‘വില്യം ഷേക്സ്ഷാഫ്റ്റ്’ ഷേക്സ്പിയർ തന്നെയാണ് എന്ന് ഇവർ വാദിക്കുന്നു. ഇത്തരം കേട്ടുകേഴ്വികളല്ലാതെ ആധികാരികമായ തെളിവുകൾ ഒന്നും തന്നെ ഈ കാലഘട്ടത്തേക്കുറിച്ച് ലഭ്യമല്ല.
ഷേക്സ്പിയറിന്റെ നാടകങ്ങൾ പാശ്ചാത്യസാഹിത്യത്തിലേയും ആംഗലേയ സാഹിത്യത്തിലേയും എക്കാലത്തേയും മികച്ച കൃതികളിൽ ചിലതായിയാണ് കണക്കാക്കപ്പെടുന്നത്.അദ്ദേഹത്തിന്റെ കൃതികൾ ദുരന്തം, ചരിത്രം, ഹാസ്യം , പ്രണയം എന്നിവയായി തരം തിരിക്കപ്പെട്ടിരിക്കുന്നു.

ഷേക്സ്പിയറിന്റെ രചനകളായി രേഖപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും ആദ്യത്തേത് റിച്ചാർഡ് മൂന്നാമൻ എന്ന രചനയും ഹെന്റി നാലാമൻ എന്ന കൃതിയുടെ മൂന്ന് ഭാഗങ്ങളും ആണ്. ഷേക്സ്പിയറിന്റെ നാടകങ്ങളുടെ കാലഗണനം പ്രയാസമേറിയതാണെങ്കിലും കോമഡി ഓഫ് എറഴ്സ്, ദി റ്റേയ്മിങ് ഓഫ് ദി ഷ്രൂ, റ്റൈറ്റസ് അൻഡ്രിയോനിക്കസ്, ജെന്റിൽമെൻ ഓഫ് വെറോണ എന്നീ കൃതികൾ ഷേക്സ്പിയറിന്റെ ആദ്യ കൃതികളാണ് എന്ന് പഠനങ്ങൾ തെളിയിച്ചിരിക്കുന്നു.
സാഹിത്യ ചരിത്രകാരന്മാർ ഷേക്സ്പിയറുടെ രചനാകാലയളവിനെ നാലു ഘട്ടമായി വിഭജിക്കുന്നു. ആദ്യ ഘട്ടമായ 1590 ൻറെ മധ്യം വരെ അദ്ദേഹം റോമൻ,ഇറ്റാലിയൻ മാതൃകകളിൽ നിന്നും ചരിത്ര നാടകങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് പ്രധാനമായും ശുഭാന്തനാടകങ്ങളാണ് എഴുതിയത്. രണ്ടാം ഘട്ടമായ 1595 മുതൽ 1599 വരെയുള്ള കാലയളവ് ആരംഭിക്കുന്നതും അവസാനിക്കുന്നതും രണ്ട് ദുരന്തനാടകങ്ങളോടെയാണ്.റോമിയോ ആൻറ് ജൂലിയറ്റും ജൂലിയസ് സീസറും. അദ്ദേഹത്തിൻറെ ഏറ്റവും പ്രശസ്തമെന്ന് കണക്കാക്കുന്ന ശുഭാന്ത-ചരിത്ര നാടകങ്ങളും രചിക്കപ്പെട്ടത് ഈ കാലഘട്ടത്തിലാണ്.1600 മുതൽ 1608 വരെയുള്ള കാലയളവിലാണ് ദുരന്ത നാടകങ്ങൾ രചിച്ചത്. ഈ സമയത്താണദ്ദേഹം ലോകോത്തരങ്ങളായ ദുരന്ത നാടകങ്ങളായ ഹാംലറ്റ്,ഒഥല്ലോകിങ്ങ് ലിയര്‍, മാക് ബത്ത്ആൻറണി ആൻറ് ക്ലിയോപാട്രകൊറിയോലനസ് എന്നിവ എഴുതിയത്.1608 മുതൽ 1613 വരെ അവസാന കാലയളവിൽ അദ്ദേഹം ശുഭാന്ത - ദുരന്ത മിശ്രിതമായ കാൽപ്പനികങ്ങൾ (Romances)എന്ന് വിളിക്കുന്ന ലാജി കോമഡികൾ എഴുതിസിംബെലൈൻ3 വിൻറേഴ്സ് ടെയില്‍, ദ ടെംപസ്റ്റ് എന്നിവ ഇവയിൽ പ്രധാനമാണ്.
1606-1607 കാലഘട്ടത്തിന് ശേഷം ഷേക്സ്പിയർ വളരെക്കുറച്ച് നാടകങ്ങൾ മാത്രമേ എഴുതിയിട്ടുള്ളു. 1613-ലാണ് ഷേക്സ്പിയർ തന്റെ അവസാനത്തെ രണ്ട് നാടകങ്ങൾ എഴുതിയത്. അവയുടെ രചന അദ്ദേഹം വിരമിച്ച് സ്ട്രാറ്റ്ഫോർഡിൽ താമസിച്ചിരുന്നപ്പോഴായിരുന്നു. 1613 ശേഷം അദ്ദേഹത്തിന്റെതായി ഒരു നാടകങ്ങൾ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തിന്റെ അവസാന മൂന്ന് നാടകങ്ങൾ ജോൺ ഫ്ലെറ്റ്ചർ  എന്ന നാടകകൃത്തുമായി ചേർന്ന് എഴുതിയവയാണ് എന്ന് കരുതപ്പെടുന്നു.
റോവ് എന്ന ജീവചരിത്രകാരനാണ് ഷേക്സ്പിയർ തന്റെ മരണത്തിന് മുൻപ് വിരമിക്കുകയും സ്റ്റ്രാറ്റ്ഫോർഡിലേക്ക് താമസം മാറുകയും ചെയ്തു എന്ന് ആദ്യമായി എഴുതിയത്. എങ്കിലും ഷേക്സ്പിയർ ലണ്ടൻ ഇടക്കിടെ സന്ദർശിച്ചിരുന്നു.[21] 1612 മൌണ്ട്ജോയ്‌യുടെ മകളുടെ വിവാഹവ്യവഹാരത്തിന് കോടതിയിൽ സാക്ഷിയായി ഷേക്സ്പിയർ എത്തിയിരുന്നു. 1613 മാർച്ചിൽ ബ്ലാക്ക്ഫ്രയേർസിൽ ഒരു ഗേറ്റ്‌ഹൌസ് വാങ്ങുകയും 1614 നവംബറിൽ അദ്ദേഹത്തിന്റെ മരുമകനായ ജോൺ ഹാളിനൊപ്പം ലണ്ടൻ സന്ദർശിക്കുകയും ചെയ്തിരുന്നു.
1616 ഏപ്രിൽ ഇരുപത്തിമൂന്നിനാണ് ഷേക്സ്പിയർ മരിക്കുന്നത്. അദ്ദേഹത്തിന്റെ രണ്ട് മക്കളിൽ സൂസന്ന ജോൺ ഹാളിനെയും, ജൂഡിത്ത് തോമസ് ക്യുയ്നീയെയും വിവാഹം കഴിച്ചു. ജൂഡിത്തിന്റെ വിവാ‍ഹം നടന്നത് ഷേക്സ്പിയർ മരിക്കുന്നതിന് രണ്ട് മാസം മുൻപായിരുന്നു
.ഷേക്സ്പിയർ തന്റെ വില്പത്രത്തിൽ സൂസന്ന എന്ന മൂത്തമകൾക്ക് അവരുടെ ആദ്യമകന് നൽകും എന്ന വ്യവസ്ഥയിൽ തന്റെ വലിയ എസ്റ്റേറ്റിന്റെ ഏറിയപങ്കും നൽകി. എന്നാൽ സൂസന്നക്ക് എലിസബത്ത് എന്ന മകൾ ജനിക്കുകയും മക്കൾ ഇല്ലാതെ എലിസബത്ത് 1670-ൽ മരിക്കുകയും ചെയ്തു. ജൂഡിത്തിന് ഉണ്ടായ മൂന്ന് മക്കളും വിവാഹത്തിന് മുൻപ് മരിച്ചു പോയി. അങ്ങനെ ഷേക്സ്പിയറിന്റെ നേരിട്ടുള്ള വംശാവലി അവസാനിച്ചു. ഷേക്സ്പിയറിന്റെ വില്പത്രം ആൻ എന്ന തന്റെ ഭാര്യയെക്കുറിച്ച് വളരെക്കുറച്ച് മാത്രമേ പ്രതിപാദിക്കുന്നുള്ളു. എങ്കിലും അവർക്ക് ഷേക്സ്പിയറിന്റെ എസ്റ്റേറ്റിന്റെ മൂന്നിലൊന്നിന് നിയമാനുസൃതം അവകാശം ഉണ്ട്. വില്പത്രത്തിൽ ഷേക്സ്പിയർ തന്റെ രണ്ടാമത്തെ മികച്ച കട്ടിൽ തന്റെ ഭാര്യക്ക് അവകാശമായി നൽകിയിട്ടുണ്ട്. ചില പണ്ഡിതരുടെ അഭിപ്രായത്തിൽ ആനിനേ അധിക്ഷേപിക്കുവാനാണ് അങ്ങനെ ചെയ്തത്. എന്നാൽ ചിലർ പറയുന്നത് രണ്ടാമത്തെ മികച്ച കട്ടിൽ എന്നത് കല്യാണക്കട്ടിൽ ആണെന്നും അത് പ്രാധാന്യമേറിയതായതിനാലുമാണ് ഷേക്സ്പിയർ അങ്ങനെ ചെയ്തത് എന്നാണ്.
ഷേക്സ്പിയറിന്റെ ശവകൂടീരം സ്ഥിതി ചെയ്യുന്നത് സ്ട്രാറ്റ്ഫോർഡിലെ ഹോളി ട്രിനിറ്റി പള്ളിയിലെ ചാൻസലിൽ ആണ്‌. 1623 മുൻപായി ആ പള്ളിയുടെ കിഴക്കേ ഭിത്തിൽ അദ്ദേഹത്തിന്റെ അർദ്ധകായ പ്രതിമകൂടി ഉൾപ്പെട്ട ഒരു സ്മാരകം പണിതിരുന്നു. സ്മാരക ശിലയിൽ ഷേക്സ്പിയറിനേ നെസ്തോർസോക്രറ്റീസ്വിർജിൽ തുടങ്ങിയവരുമായി താരതമ്യപ്പെടുത്തുന്നുണ്ട്. ശവകൂടിരത്തിലെ ശിലയിൽ അദ്ദേഹത്തിന്റെ അസ്ഥികൾ നീക്കം ചെയ്യുന്നതിനെതിരെ ഒരു ശാപവും കൊത്തിവച്ചിട്ടുണ്ട്.


Saturday, March 26, 2016

Amazing Relics from the Life of Our Lord Jesus !!!


relic is something from the life of a saint or holy person. Usually, for something be considered a first-class relic, it has to be part of the body of saint (e.g. a bone).
In the case of Our Lord Jesus Christ, however, anything directly associated with the events of his life is classified as the highest rank.
Now, we can’t be absolutely sure of the authenticity of all of these relics. Some might not be what they claim to be.
But some might be real!
Here are 11 amazing objects claimed to be relics from the life of Our Lord

1) Fragments of the True Cross


There are lots of fragments of the True Cross in various churches around the world. The fragments in the picture above are in the Imperial Treasury in Vienna, Austria.

2) The Holy Nails


This claims to be one of the nails used in the crucifixion of Jesus (look near the top), kept at the Bamberg Cathedral in Bamberg, Germany.

3) The Holy Chalice


This chalice is believed to be the one used by Christ at the Last Supper to institute the Eucharist. It is kept at Valencia Cathedral in Valencia, Spain.

4) The Seamless Robe


This is claimed to be the seamless robe of Christ that the Roman soldiers gambled off during his crucifixion. It is kept at the Cathedral of Trier in Trier, Germany.

5) The Holy Lance


Christ was pieced with a lance when he was on the cross. This is kept in the Imperial Treasury in Vienna, Austria.

6) The Gifts of the Magi


Gold, frankincense, and myrrh, of course. It is kept at St. Paul’s Monastery on Mount Athos in Greece.

7) The Crown of Thorns

Jesus wore this during his passion and crucifixion. This is kept at the Cathedral of Notre Dame in Paris, France.

8) The Pillar of the Flogging


This is where Jesus was tied while he was flogged during his passion. It is kept at the Basilica of Saint Praxedes in Rome, Italy.

9) A Vial of the Holy Blood of Jesus


This is kept at Basilica of the Holy Blood in Bruges, Belgium

10) The Titulus Crucis


This is claimed to be the sign that hung above Jesus on the cross saying that he was “king of the Jews.” It is kept at the Basilica of the Holy Cross in Jerusalem in Rome, Italy.

And of course…

11) The Shroud of Turin


The shroud of Turin is believed to be the burial cloth of Jesus. It is kept in the Cathedral of Saint John the Baptist in Turin, Italy.



Creditz: Various Links 

Thursday, March 17, 2016

ആരാൽ :- അപ്രത്യക്ഷമായ ഒരു കടൽ


ഭൂഗോളത്തിലെ വലിയൊരു അത്യാഹിതമായിട്ടാണ് ചരിത്രം അതിനെ അടയാളപ്പെടുത്തിയത്. ഒരു കടല്‍ വറ്റിപ്പോവുക. പകരം മരുഭൂമി പിറക്കുക!! അവിശ്വാസത്താല്‍ പുരികം തെല്ലു വളച്ചല്ലാതെ ആര്‍ക്കാണ് ഇത് കേള്‍ക്കാനാവുക? ദശലക്ഷക്കണക്കിന് വര്‍ഷം ആയുസ്സുള്ള ഒരു കടലിന്‍റെ (മഹാ തടാകം)അന്ത്യം സംഭവിച്ചത് ഏതാനും വര്‍ഷങ്ങള്‍ കൊണ്ടാണ് എന്നുകൂടി അറിയുമ്പോള്‍ അതൊരു ഞെട്ടലായി മാറും. 

കേട്ടിട്ടില്ളേ ‘ആരാല്‍’ കടലെന്ന്. ആരാല്‍ ഒരു കടലായിരുന്നു. ഇന്നത് ചുട്ടുപൊള്ളുന്ന മരുഭൂമിയാണ്.

ഇന്നും ആ കടല്‍ മനസ്സില്‍ അലയടിക്കുന്ന ഒരു മീന്‍പിടുത്തക്കാരനുണ്ട് അവിടെ. അതാണ് ഖോജാബെ. ഖോജാബെയെ പോലുള്ള സാധാരണ മനുഷ്യരുടെ സ്വപ്നങ്ങളുടെ മരുപ്പറമ്പായി ആരാല്‍ മാറിയതെങ്ങനെയെന്ന് അറിയാമോ?
ആരാലിന്‍െറ മാറില്‍ നിന്ന് മീന്‍ പിടിച്ച് ഉപജീവനം നടത്തിയിരുന്ന നൂറു കണക്കിന് പേര്‍ ഗ്രാമത്തില്‍ ഉണ്ടായിരുന്നു. 1970കള്‍ വരെ അവര്‍ പട്ടിണിയില്ലാതെ ജീവിച്ചു. തങ്ങള്‍ക്ക് മല്‍സ്യം വാരിക്കോരി തന്നിരുന്ന കടലമ്മ പിന്നീട് ക്ഷീണിതയാവുന്നതാണ് അവര്‍ കണ്ടത്. 40 വര്‍ഷം പിന്നിട്ടപ്പോഴേക്കും കടലിന്‍റെ നെഞ്ച് കാണാന്‍ തുടങ്ങിയിരുന്നു. 68000സ്ക്വയര്‍ കിലോമീറ്ററിലെ പാരാവാരം വറ്റിവരണ്ടു. അങ്ങനെ ഒരു കടല്‍ മരിച്ചു!


40 മീറ്റര്‍ വരെ ആഴമുണ്ടായിരുന്ന ആരാലിലെ വെള്ളം ഞങ്ങള്‍ നോക്കി നില്‍ക്കെ നീരാവിയായി ആകാശത്തിലേക്കുയര്‍ന്നു - ആരാല്‍ ഉള്‍പ്പെടുന്ന കസാകിസ്താനിലെ സലാനാഷ് ഗ്രാമമാണ് ഖേജാബെയുടെത്. ആരാല്‍ കടലിന്‍റെ വടക്കന്‍ തീരത്തെ ഗ്രാമം. ഈ കടലില്‍ ഞങ്ങള്‍ എത്രതവണ മുങ്ങാംകുഴിയിട്ടിരിക്കുന്നു. കുട്ടികള്‍ എത്രതവണ കടല്‍ക്കുളിക്കിറങ്ങിയിരിക്കുന്നു. ഞാന്‍ നില്‍ക്കുന്ന ഇതേ സ്ഥലത്ത് -ഇതുപറയുമ്പോള്‍ 86കാരനായ ഖോജാബെയുടെ കാലിനടിയിലെ മണ്ണ് ചുട്ടുപൊള്ളുകയായിരുന്നു. ഇപ്പോള്‍ നോക്കിയാല്‍ കണ്ണെത്താ ദൂരത്തോളം ‘മണല്‍കടല്‍’ കാണാം. അവിടെ പണ്ടൊരു നിറകടല്‍ അതിന്‍റെ ഉള്ളില്‍ പലതിനെയും ഒളിപ്പിച്ച് ജീവിച്ചിരുന്നു എന്നതിന് പല അടയാളങ്ങളും. മണ്ണില്‍ ഉറഞ്ഞുപോയതിനാല്‍ ഉടമകള്‍ ഉപേക്ഷിച്ചുപോയ കൂറ്റന്‍ മീന്‍പിടുത്ത ബോട്ടിന്‍െറയും കപ്പലിന്‍റെയും അവശേഷിപ്പുകള്‍ ഒരു പ്രേതഭൂമിയെ അനുസ്മരിപ്പിക്കുന്നു. ഈ ബോട്ടില്‍ 20 മുതല്‍ 40 പേര്‍ വരെ മീന്‍പടിക്കാന്‍ പോവാറുണ്ടായിരുന്നു. വീണ്ടെടുക്കാനാവാത്ത വിധം മണ്ണില്‍ ഉറച്ചുപോയ അവയെ ഉടമകള്‍ കണ്ണീരോടെ ഉപേക്ഷിക്കുകയായിരുന്നു. മണല്‍പുറത്ത് ആഞ്ഞു വീശുന്ന കാറ്റില്‍ അവ പുതഞ്ഞുപോയിരിക്കുന്നു. ‘ദിവസം ഞാന്‍ 400 കിലോഗ്രാം വരെ മീന്‍ പിടിക്കുമായിരുന്നു. എന്നാല്‍, എന്‍റെ അവസാനത്തെ വലയില്‍ ജീവനറ്റ മല്‍സ്യങ്ങള്‍ ആയിരുന്നു.

മരുഭൂമി പിറക്കുന്നു

കടലിന്‍റെ അന്ത്യ നിമിഷങ്ങളെ കുറിച്ച് വേദനയോടെ ഖോജാബെ പറയുന്നത് കേള്‍ക്കുക. ആ കാലങ്ങളില്‍ കടലില്‍ ഉപ്പിന്‍െറ അംശം ഘനീഭവിച്ചു. വെള്ളത്തില്‍ ഇറങ്ങുന്നവരുടെ മേല്‍ വെളുത്ത പാടയോ പൊടിയോ വന്നു മൂടി. ശരീരം കഠിനമായി വരണ്ടു- ഇതോടെ ഖോജാബെയും ഗ്രാമത്തിലെ മറ്റു മീന്‍പിടിത്തക്കാരും തങ്ങളുടെ സ്വപ്ന ഭൂമിയെ പിറകില്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി. അവരുടെ മുന്നില്‍ ഉള്ള ലക്ഷ്യമാവട്ടെ, 2000ത്തിലേറെ കിലോമീറ്റുകള്‍ക്കപ്പുറത്തെ കിഴക്കന്‍ കസാക്കിസ്താന്‍റെ ബല്‍ഖാഷ് ആയിരുന്നു. ചൈനയുടെ അതിര്‍ത്തിയോട് വളരെ അടുത്ത പ്രദേശമായിരുന്നു അത്. എന്നിട്ടും അവിടം വിടാന്‍ മനസ്സുവരാതെ വര്‍ഷത്തിന്‍റെ പാതിയോളം ഭീതിജനകമായ അന്തരീക്ഷത്തില്‍ അവര്‍ പിടിച്ചു നിന്നു. എന്നും ഉറക്കമുണരുമ്പോള്‍ കടല്‍ തിരികെയത്തെിയോ എന്ന് വിദൂരതയിലേക്ക് വെറുതേ കണ്ണെറിയുമായിരുന്നു ഖോജാബെ. ഒരിക്കലും അതു സംഭവിക്കില്ളെന്ന് അറിയാമായിരുന്നിട്ടും.

പിന്നീടങ്ങോട്ട് ദ്രുതഗതിയില്‍ ആയിരുന്നു അന്തരീക്ഷത്തിന്‍റെ ഭാവമാറ്റം. വിവിധയിനം ധാന്യങ്ങളും ഫലവര്‍ഗങ്ങളും വിളയിപ്പിച്ചെടുത്ത ഞങ്ങളുടെ മണ്ണ്. തണ്ണിമത്തന്‍ ഇഷ്ടം പോലെ വിളയിക്കുകയും ഭക്ഷണമാക്കുകയും ബാക്കിയുള്ളവ മാര്‍ക്കറ്റില്‍ വില്‍ക്കുകയും ചെയ്തിരുന്നു ഞങ്ങള്‍. ബാര്‍ലിയും ചോളവും ഉണ്ടാക്കി. പൊടുന്നനെ മഴ നിലച്ചു. പുല്ലുകള്‍ കരിഞ്ഞുണങ്ങാന്‍ തുടങ്ങി. കടലിനോട് ചേര്‍ന്ന ശുദ്ധജലത്തിന്‍റെ കൈവഴികള്‍ മെലിഞ്ഞു നേര്‍ത്തു. പിന്നീട് അവ അപ്രത്യക്ഷമായി. ഈ മേഖലയില്‍ പതിവായിരുന്ന കൃഷ്ണമൃഗങ്ങള്‍ ഇല്ലാതായി. വേനല്‍കാലം അസഹനീയമായ ചൂടോടെ പ്രത്യക്ഷപ്പെട്ടു. തണുപ്പാകട്ടെ അതിനേക്കാള്‍ ഭീകരവും. ഒരു ഗ്രാമത്തില്‍ നിന്ന് മറ്റൊരു ഗ്രാമത്തിലേക്ക് ബോട്ടുകളില്‍ യാത്ര ചെയ്തിരുന്നത് ഓര്‍മയായി. ഇപ്പോള്‍ കാറുകളും ട്രക്കുകളുമാണ് ഈ ‘മണല്‍ കടല്‍’ കടക്കുന്നത് -ഓര്‍മയിലലയടിച്ച കടലിന്‍റെ വരണ്ട മാറിലൂടെ യാത്രികര്‍ കടന്നുപോയി.

ആ കടല്‍ ഇനിയൊരിക്കലും മടങ്ങിവരില്ളെന്ന് അവര്‍ക്കറിയാമായിരുന്നു. അവസാന നിമിഷം വരെ പിടിച്ചു നിന്ന ഖോജാബെയും കൂട്ടുകാരും മറ്റു തൊഴിലുകള്‍ അന്വേഷിക്കാന്‍ നിര്‍ബന്ധിതരായി. വടക്കന്‍ കസാക്കിസ്താനിലെ മറ്റൊരു കേന്ദ്രത്തിലേക്കത്തെുകയായിരുന്നു അവരുടെ ലക്ഷ്യമെങ്കിലും ആ യാത്ര കഠിനതരമായതിനാല്‍ അവര്‍ മടങ്ങി. മീന്‍ പിടിച്ച ‘കടലില്‍’ ഒട്ടകത്തെ മേയ്ച്ച് അവര്‍ ഉപജീവനം തേടി.

കടല്‍ മറഞ്ഞ വഴി

സുപീരിയര്‍,വിക്ടോറിയ,കാസ്പിയന്‍ തടാകങ്ങള്‍ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ശുദ്ധജല തടാകം കൂടിയായിരുന്നു ആരാല്‍. മധ്യേഷ്യയുടെ ഓമനപുത്രിയായിരുന്നു ഇത്. മധ്യേഷ്യയില്‍ നിന്നുള്ള രണ്ടു വന്‍ നദികള്‍ ആണ് ആരാല്‍ കടലിനെ ജല സമ്പുഷ്ടമാക്കിയിരുന്നത്. തെക്ക് പാമീര്‍ മലനിരകളില്‍ നിന്ന് ഉല്‍ഭവിച്ച് 1500 മൈലുകള്‍ താണ്ടിയത്തെുന്ന അമു ദാര്യയും വടക്കുനിന്നുള്ള സിര്‍ ദാര്യയും. ഈ നദികള്‍ സോവിയറ്റ് രാജ്യങ്ങളിലെ പരുത്തി കൃഷിയെ ജീവത്താക്കി. ‘വെളുത്ത സ്വര്‍ണം’ എന്നറിയപ്പെട്ടിരുന്ന പരുത്തിയുടെ കയറ്റുമതിയില്‍ വ്യവസായം ഉയര്‍ച്ചയിലത്തെി. ലോകത്തിലെ ഏറ്റവും വലിയ പരുത്തി ഉല്‍പാദകരാജ്യമായി മാറാന്‍ സോവിയറ്റ് മല്‍സരിച്ചു. 1980കളില്‍ ഉസ്ബെക്കിസ്താന്‍ ലോകത്തിലെ മറ്റേതു രാജ്യത്തേക്കാളും പരുത്തികൃഷിയില്‍ മുന്നില്‍ എത്തിയിരുന്നു. സ്കൂള്‍,കോളജ് വിദ്യാര്‍ഥികള്‍ വര്‍ഷത്തിന്‍റെ പാതി കാലയളവില്‍ പരുത്തി കൃഷിയിടങ്ങളില്‍ ചെലവഴിച്ചു.

സോവിയറ്റിന്‍െറ വ്യാവസായിക ആര്‍ത്തിയായിരുന്നു ആരാല്‍ കടലിനെ ഞെക്കിക്കൊന്നത്. മറ്റു തരത്തില്‍ പറഞ്ഞാല്‍ പരുത്തികൃഷിക്കുവേണ്ടിയുള്ള സോവിയറ്റ് പദ്ധതിയില്‍ ഒരു കടല്‍ മരിച്ചൊടുങ്ങി. സിര്‍ ദാര്യയിലെയും അമു ദാര്യയെയും വെള്ളം പരുത്തി കൃഷിക്കായി തിരിച്ചു വിടാന്‍ തുടങ്ങി. അതിനായി അണക്കെട്ട് നിര്‍മിക്കാന്‍ 1960ല്‍ സോവിയറ്റ് സര്‍ക്കാര്‍ തീരുമാനിച്ചു. 1940ല്‍ കൂറ്റന്‍ അണക്കെട്ടിന്‍റെ പണി ആരംഭിച്ചു. അണക്കെട്ട് യാഥാര്‍ഥ്യമാവുന്നതിന് മുമ്പ് 1960ല്‍തന്നെ ആരാല്‍ കടല്‍ മെലിയാന്‍ തുടങ്ങിയിരുന്നു. ആദ്യത്തെ പത്തു വര്‍ഷം കൊണ്ട് വര്‍ഷത്തില്‍ 20 സെന്‍റീമീറ്റര്‍ എന്ന തോതില്‍ ചുരുങ്ങി. തൊട്ടടുത്ത ദശകങ്ങളില്‍ ഈ ചുരുങ്ങല്‍ വര്‍ഷത്തില്‍ മൂന്നും നാലും ഇരട്ടിയായി. 2000 ആയപ്പോഴേക്കും കൃഷിക്കായി നദികളില്‍ നിന്ന് വെള്ളമെടുക്കുന്നതിന്‍റെ അളവ് മടങ്ങുകളായി വര്‍ധിച്ചിരുന്നു.

2005ല്‍ വടക്ക് ആരാല്‍ എന്നും തെക്ക് ആരാല്‍ എന്നും കുറുകെ മുറിച്ച് ‘കോക്കറാല്‍’ അണക്കെട്ട് ഉയര്‍ന്നുവന്നു. 13 കിലോമീറ്റര്‍ ആയിരുന്നു ഇതിന്‍റെ നീളം. രണ്ടു നില കെട്ടിടത്തിന്‍റെ ഉയരവും. ഇതോടെ അണക്കെട്ടിലേക്ക് ഒഴുകിയത്തെുന്നിടത്തെ ജലത്തിന്‍റെ ഉയരം മൂന്നു മീറ്ററിലേറെ ഉയര്‍ന്നു.

ഈ നദികളിലെ വെള്ളം പിന്നീട് പരുത്തികൃഷിയിടങ്ങള്‍ക്കപ്പുറത്തേക്ക് കുതിച്ചൊഴുകിയില്ല. ആരാല്‍ കടലിലേക്കുള്ള ഒഴുക്ക് ക്രമേണ കുറഞ്ഞു. ഇതോടെ വിശാലമായ ആരാല്‍ കടല്‍ രണ്ടു ഉപ്പ് തടാകങ്ങള്‍ ആയി മാറി. അതിന്‍റെ ദക്ഷിണ ഭാഗം ഉസ്ബെക്കിസ്താനിലും ഉ ത്തരഭാഗം ക സാക്കിസ്താനിലുമായി. മെലിഞ്ഞുകൊണ്ടിരിക്കുന്ന തടാകത്തിലേക്ക് പിന്നീട് വന്‍തോതില്‍ രാസകീടനാശികള്‍ കലരാന്‍ തുടങ്ങി. മല്‍സ്യസമ്പത്തിനെ പ്രതികൂലമായി ബധിച്ചു. കാര്‍ഷിക വ്യവസ്ഥയില്‍ രാസഘടകങ്ങള്‍ ചേക്കേറിയതിന്‍റെ പ്രത്യാഘാതങ്ങള്‍ അത്ര ചെറുതല്ലായിരുന്നു. രാസാംശം അടങ്ങിയ വെള്ളത്തിന്‍റെ മുകളിലൂടെ വീശിയ കാറ്റില്‍ പരിസരത്തെ വായുവും വിഷലിപ്തമായി. കുടിവെള്ളത്തിലും അമ്മമാരുടെ മുലപ്പാലില്‍ പോലും അതു കലര്‍ന്നു. പ്രദേശത്ത് ജീവിച്ചിരുന്നവരില്‍ കാന്‍സര്‍ അടക്കം പല മാരകരോഗങ്ങളും ദൃശ്യമായി. കടല്‍ തടത്തിലെ വൈവിധ്യമാര്‍ന്ന ജന്തു സസ്യജാലങ്ങള്‍ അന്ത്യശ്വാസം വലിച്ചു.



അഞ്ചു മാസങ്ങള്‍ക്കു മുമ്പ്, 2014 ഒക്ടോബറില്‍ വടക്കന്‍ ആരാല്‍ തടാകം പൂര്‍ണമായും ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായി. അഞ്ചര ലക്ഷം വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്ന ആരാല്‍ കടല്‍ അര നൂറ്റാണ്ടു തികയുന്നതിനു മുമ്പ് ഭീതിയുണര്‍ത്തുന്ന മരുഭൂമിയായി. കടലിന്‍റെ അപ്രത്യക്ഷമാവല്‍ ഒരുവേള അതിന്‍റെ ഘാതകരായ സോവിയറ്റ് രാജ്യങ്ങളെ പോലും അമ്പരപ്പിച്ചു. സോവിയറ്റിന്‍റെ രാസായുധ പരീക്ഷണത്തിനടക്കം ഈ മരുഭൂ തടം വേദിയുമായി.

കടലിന് മുകളിലുടെ കാറോടിച്ച് പോവുമ്പോള്‍ ചന്ദ്രനിലൂടെയോ ചൊവ്വയിലൂടെയോ പോവുന്ന പ്രതീതിയാണെന്ന് ബ്രിട്ടീഷ് എഴുത്തുകാരിയും ‘അരാല്‍ സീ’ എന്ന പുസ്തകത്തിന്‍റെ രചയിതാവുമായ താര ഫിറ്റ്സറാള്‍ഡ് എഴുതി.

എന്നാല്‍, ഒരു കടല്‍ തങ്ങളെ തേടി എത്തുമെന്ന് ഇന്നും ആരാലിലെ കുട്ടികള്‍ സ്വപ്നം കാണുന്നു. ഒരിക്കല്‍ ആരാല്‍ മടങ്ങി വരും. ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികള്‍ ഞങ്ങളുടെ നാട് കാണാന്‍ എത്തും. അവര്‍ക്കായി ഇവിടെ ധാരാളം ഹോട്ടലുകളും താമസകേന്ദ്രങ്ങളും ഉയരും. എന്‍റെ എല്ലാ ശ്രമങ്ങളും അതിനുവേണ്ടി വിനിയോഗിക്കും -ഭാവിയില്‍ എഞ്ചിനീയര്‍ ആവാന്‍ കൊതിക്കുന്ന15കാരന്‍ ഹൈദറിന്‍റെ സ്വപ്നമാണിത്. ‘അസ്താന’യെയും ‘അല്‍മാട്ടി’യെയും പോലെ നിറസമൃദ്ധിയുള്ള ആരാല്‍ നഗരം സ്വപ്നം കാണുന്നവരുടെ കൂട്ടത്തില്‍ ഹൈദറിന്‍റെ കൂട്ടുകാരിയുമുണ്ട്. കസാക്കിസ്താന്‍റെ തലസ്ഥാനമായി ഒരു നാള്‍ ആരാല്‍ മാറുമെന്നുകൂടി അവള്‍ പ്രത്യാശിക്കുന്നു. ഇതു പറയുമ്പോള്‍ ആ കണ്ണുകളില്‍ ഒരു കടലിളക്കം കാണാമായിരുന്നു.

കടപ്പാട് : Various Links