Friday, August 4, 2023

അനുനാകി - 9

 


കാനഡയിലെ ഫാൽക്കൺ തടാകത്തിൽ വച്ച് സ്‌റ്റെഫൻ മിഷേലാക് പറക്കും തളികയെ കണ്ടു എന്ന് പറയുന്ന

ഫാൽക്കൺ ലേക് ഇൻസിഡന്റ് - ലോക പ്രശസ്തമാണ് . 1967 ഇത് നടന്ന ഈ സംഭവം മിഷേലാക് വിവരിക്കുന്നത് ഇങ്ങനെ ആണ് ..ഫാൽക്കൺ തടാകത്തിൽ കല്ലുകൾ തിരയുന്നതിൽ അദ്ദേഹം വ്യാപൃതനായിരിക്കെ ആകാശത്തു രണ്ടു തിളക്കമുള്ള വസ്തുക്കൾ കണ്ടു . അതിൽ ഒന്ന് തടാകത്തിൽ ലാൻഡ് ചെയ്ത് , അദ്ദേഹം അതിന്റെ അടുത്തോട്ടു പോയി സ്റ്റീലിൽ തീർത്തിരിക്കുന്നു ആ വസ്തുവിൽ രാജ്യത്തിന്റെ പതാക അദ്ദേഹം തിരഞ്ഞു എന്നാൽ ഒന്നും കണ്ടില്ല . ആ വസ്തുവിന് ജോയിന്റ് ഇല്ലായിരുന്നു എന്നും അദ്ദേഹം ഓർത്തെടുക്കുന്നു അതിൽ പുകക്കുഴൽ പോലുള്ള രണ്ടു മൂന്നു ദ്വാരങ്ങൾ അവിടെ ഇവിടെ ആയി ഉണ്ടായിരുന്നു അതിൽ നിന്നും ചൂട് വായു പുറത്തു വന്നു കൊണ്ടിരുന്നു , കൂട്ടത്തിൽ സൾഫറിന്റെ ഗന്ധവും .

അപ്പോൾ അദ്ദേഹം പേടകത്തിന്റെ ഒരു ജനാല കണ്ടു അത് വഴി അകത്തേക്ക് നോക്കിയപ്പോൾ ഒരു പ്രേത്യേക രീതിയിൽ ഒരു പാട് പാനലുകളും , കുറെ ലൈറ്റുകൾ മിന്നുകയും കെടുന്നതും അദ്ദേഹം കണ്ടു . എന്തേലും സഹായം വേണോ എന്ന് അദ്ദേഹം ആ വാതിൽ കൂടി ചോദിച്ചു . പെട്ടെന്ന് തന്നെ ആ പേടകം ഒരു പ്രേത്യേക സൈഡിലേക്ക് തിരികയും ആകാശത്തോട്ടു ഉയർന്നു പോകുകയും ചെയ്തു . ആ പേടകത്തിലെ ദ്വാരം വഴി അടിച്ച ചൂടിൽ ഒരു പ്രേത്യേക രീതിയിൽ അദ്ദേഹത്തിന് പൊള്ളൽ ഏൽക്കുകയും ചെയ്തു .




ഈ സംഭവത്തിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ പത്രങ്ങളിൽ വന്ന വാർത്തയും മിഷേലാക് വരച്ച തളികയുടെ ചിത്രവും ഇതിനൊപ്പം കൊടുക്കുന്നു . മിഷേലാക് ഒരിക്കലും അന്യഗ്രഹ ജീവികളെ കണ്ടു എന്ന് പറഞ്ഞിട്ടില്ല എന്നാൽ അങ്ങനെ ഒരു പേടകം കണ്ടു എന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളു ...


സിംബാവെയിലെ ഒരു സ്കൂളിൽ 1994 ഇത് ഉണ്ടായ ഒരു സംഭവമാണിത് . ഏരിയൽ സ്കൂൾ യൂ എഫ് ഓ ഇൻസിഡന്റ് ഇങ്ങനെ ആണ് . ആറിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള ഏരിയൽ സ്‌കൂളിലെ 69 വിദ്യാർത്ഥികൾ ഒന്നോ അതിലധികമോ വെള്ളി കരകൗശലവസ്തുക്കൾ ആകാശത്ത് നിന്ന് ഇറങ്ങി തങ്ങളുടെ സ്‌കൂളിന് സമീപമുള്ള ഒരു വയലിൽ ഇറങ്ങുന്നത് കണ്ടതായി അവകാശപ്പെട്ടു.ഒന്നോ അതിലധികമോ ജീവികൾ കറുത്ത വസ്ത്രം ധരിച്ച് കുട്ടികളെ സമീപിക്കുകയും ടെലിപതിയിലൂടെ എന്തോ സംസാരിക്കാൻ ശ്രമിക്കുകയും ചെയ്തു . പരിഭ്രാന്തരായ കുട്ടികൾ ബഹളം വച്ച് ഓടിപ്പോയി .
1994 സെപ്തംബർ 16-ന് രാവിലെ 10 മണിക്ക് വിദ്യാർത്ഥികൾ പ്രഭാത ഇടവേളയ്ക്ക് പുറത്തിരിക്കുമ്പോഴാണ് ആ കാഴ്ച കണ്ടത്. ആ സമയത്ത് സ്കൂളിലെ മുതിർന്ന അധ്യാപകർ ഒരു മീറ്റിംഗ് നടത്തുന്നതിന് അകത്തുണ്ടായിരുന്നു. സംഭവം മുഴുവൻ പതിനഞ്ച് മിനിറ്റോളം നീണ്ടുനിന്നു. കുട്ടികൾ ക്ലാസിൽ തിരിച്ചെത്തിയപ്പോൾ അവർ കണ്ടത് അധ്യാപകരോട് പറഞ്ഞെങ്കിലും അവർ അത് കാര്യമാക്കിയില്ല
1994 സെപ്റ്റംബർ 20-ന് ഹിന്ദ് സ്കൂൾ സന്ദർശിച്ചു. അവൾ ചില കുട്ടികളെ അഭിമുഖം നടത്തുകയും അവർ കണ്ടതിന്റെ ചിത്രങ്ങൾ വരയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഈ 69 കുട്ടികളും തങ്ങൾ കണ്ടത് വരച്ചു മാറ്റമാറ്റി ഇരുന്നു കുട്ടികൾ വരച്ചത് ഏകദേശം ഒരേ പോലെയും ഇരുന്നു .



ഒരു ഗാലക്സിയിൽ ജീവൻ ഉണ്ടാവാൻ സാദ്ധ്യതയുള്ള ഗ്രഹങ്ങളുള്ള നക്ഷത്രയൂഥങ്ങളുടെ എണ്ണം കണക്കാക്കുവാൻ ഉപയോഗിക്കുന്ന ലളിതമായ ഒരു സമവാക്യം ആണു് ഡ്രേക്ക് സമവാക്യം (Drake equation). ജ്യോതിശാസ്ത്രജ്ഞനായ ഫ്രാങ്ക് ഡ്രേക്കാണു് ഈ സമവാക്യം സൃഷ്ടിച്ചെടുത്തതു്‍. അന്യഗ്രഹജീവികളെ തേടിയുള്ള തെരച്ചലിനുള്ള അനുമാനങ്ങൾക്ക് ഈ സമവാക്യം ഉപയോഗിക്കപ്പെടുന്നു. ശാസ്ത്രീയമായ അനുമാനങ്ങളിലൂടെ നിർദ്ധാരണം ചെയ്തെടുക്കാനോ മറ്റോ കഴിയാത്തതിനാൽ ഇതു് വളരെ വിവാദം സൃഷ്ടിച്ച ഒരു സമവാക്യം ആണു്.

ഡ്രേക്ക് സമവാക്യം ഇപ്രകാരം ആണ് :

ഇതിലെ ഓരോ ഗണത്തിന്റേയും വിശദീകരണം ഇനി പറയും പ്രകാരമാണു:

N = R* x fp x ne x fℓ x fi x fc x L

N ഒരു ഗാലക്സിയിൽ ജീവനുണ്ടാവാൻ സാദ്ധ്യതയുള്ള ഗ്രഹങ്ങളുടെ എണ്ണം.
R* ഗാലക്സിയിൽ പുതുനക്ഷത്രങ്ങൾ പിറക്കുന്നതിന്റെ തോത്. (പ്രതിവർഷത്തിൽ എത്ര നക്ഷത്രം എന്ന തോതിൽ)
fp ഗ്രഹങ്ങള്ള നക്ഷത്രങ്ങളുടെ ശതമാനം
ne ഗ്രഹങ്ങള്ള നക്ഷത്രങ്ങളിൽ, ഭൂമിയെപോലെ ജീവൻ നിലനിർത്താൻ സാഹചര്യം ഉള്ള ഗ്രഹങ്ങളുടെ ശരാശരി എണ്ണം
fℓ ജീവൻ നിലനിർത്താൻ സാഹചര്യമുള്ള ഗ്രഹങ്ങളിൽ ജീവൻ ഉടലെടുത്തതിന്റെ ശതമാനം
fi ജീവൻ നിലനിർത്താൻ സാഹചര്യമുള്ള ഗ്രഹങ്ങളിൽ ബൗദ്ധികമായി പരിണമിച്ച ജീവികളുള്ള ഗ്രഹങ്ങളുടെ ശതമാനം
fc ജീവൻ നിലനിർത്താൻ സാഹചര്യം ഉള്ള ഗ്രഹങ്ങളിൽ ബൗദ്ധികമായി പരിണമിക്കുകയും മറ്റൊരു ഗ്രഹവുമായി ആശയവിനിമയം നടത്താൻ ആവശ്യമായ സാങ്കേതികവളർച്ച കൈവരിക്കുകയും ചെയ്ത ജീവികളുള്ള ഗ്രഹങ്ങളുടെ എണ്ണം
L മറ്റൊരു ഗ്രഹവുമായി ആശയവിനിമയം നടത്താൻ ആവശ്യമായ സാങ്കേതികവളർച്ച കൈവരിക്കുകയും ആ ആശയ വിനിമയം നിലനിൽക്കുകയും ചെയ്യുന്ന പരമാവധി ദൈർഘ്യം.
ഈ ഇക്ക്വേഷൻ വച്ച് കണക്കു കൂട്ടിയപ്പോൾ കുറഞ്ഞത് 36 മുതൽ 210 വരെ ഏലിയൻ സിവിലൈസേഷൻ നമ്മുടെ സൗരയൂഥത്തിൽ കാണും  എന്ന് നിഗമനം .

No comments:

Post a Comment