Friday, August 4, 2023

നെക്രോനോമിക്കോൺ

 


മരണപ്പെട്ടവരുടെ പുസ്തകം (The Book of the dead ) ഈ വാക്കു നമ്മൾ ആദ്യമായി കേൾക്കുന്നത് "the mummy " എന്ന ഹോളിവുഡ് മൂവിയിൽ ആയിരിക്കും . ഈ ബുക്ക് വായിക്കുന്നതും അങ്ങനെ ഉണരുന്ന പ്രതികാര ദാഹിയായ വില്ലൻ ബാക്കിയുള്ളവരെ കൊല്ലാൻ വരുന്നതും എല്ലാം . എന്നാൽ അത് മൊവിയ്ക്കു വേണ്ടി മാത്രം അങ്ങനെ ക്രമപ്പെടുത്തിയതാണെന്ന് . യാഥാർഥ്യത്തിൽ ബുക്ക് ഓഫ് ദി ഡെഡ് എന്നത് കുറെ അധികം മനുസ്ക്രിപ്റ്റുകൾ ആണ് , മരണപ്പെട്ടവരുടെ പ്രാർത്ഥനകളും അവർ മരണപ്പെട്ടു കഴിഞ്ഞു കടന്നു പോകുന്ന വഴികളെ കുറിച്ചും , ന്യായ വിധിയെ പറ്റിയും പിന്നെ ഉള്ള പുനർജന്മവും ഒക്കെ സൂചിപ്പിക്കുന്ന കുറച്ചു കാര്യങ്ങൾ .

എന്നാൽ ഇപ്പോൾ പറയാൻ പോകുന്നത് മരണത്തിന്റെ ദൂതനായ ഒരു പുസ്തകത്തെ പറ്റിയാണ് , അതിന്റെ പേരാണ് നെക്രോനോമികോൺ . ഏഴാം നൂറ്റാണ്ടിൽ അറബിക് കഥാകൃത്തായ ജമാൽ മുഹമ്മദ് എഴുതിയതെന്നു സംശയിക്കുന്ന പുസ്തകം . ഈ പുസ്തകം വായിക്കുന്നവരെ അല്ലെങ്കിൽ ഈ പുസ്തകം വായിക്കാൻ ശ്രമിച്ചവരെ എല്ലാം ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ അപകടം പിടികൂടുകയോ അല്ലെങ്കിൽ അവർ മരിക്കപ്പെടുകയോ ചെയ്തിട്ടുണ്ട് .

നെക്രോനോമിക്കോൺ എന്ന വാക്കിന്റെ അർഥം മരണ നിയമങ്ങളുടെ ചിത്രം എന്നാണ് . അതൊരു ഗ്രീക്ക് വേർഡ് ആണ് . മരണപ്പെട്ടവർക്ക് ഒരു ലോകം ഉണ്ട് , അവിടെ കുറെ അധികം നിയമങ്ങളും ഒരിക്കലും ജീവിച്ചിരിക്കുന്നവർ അറിയാൻ പാടില്ലാത്ത നിയമങ്ങൾ . ആ നിയമങ്ങളോട് ചേർന്ന് കുറെ അധികം വസ്തുക്കളും ഉണ്ട് , മനുഷ്യർ ഒരിക്കലും സ്വന്തം ആക്കരുതാത്ത വസ്തുക്കൾ . അത്തരത്തിൽ നമ്മുക്ക് ചുറ്റും ചില വസ്തുക്കൾ ഉണ്ട് നമ്മൾ അറിയാതെ അവയെ സ്വന്തമാക്കാൻ ശ്രമിച്ചാൽ മരണം സുനിശ്ചിതം .

നെക്രോനോമിക്കോൺ എന്ന വാക് ആദ്യമായി കേൾക്കുന്നത് 1922 ഇത് ഒരു അമേരിക്കൻ എഴുത്തുകാരൻ പേര് ഹൊവാഡ് ഫിലിപ്സ് ലൗക്രഫ്ട് ന്റെ " ദി ഹോണ്ട് " എന്ന ഒരു ചെറുകഥയിൽ ആണ് അതും മൂന്നോ നാലോ പേജ് മാത്രം ഉള്ള എന്നാൽ വായിച്ച എല്ലാവരുടെയും ഉറക്കം കളഞ്ഞ ഒരു സൃഷ്ടി . ആ ചെറു കഥ ഇങ്ങനെ ആണ്

കഥ തുടങ്ങുന്നത് ആത്മഹത്യ ചെയ്യാൻ പോകുന്ന ഒരു ചെറുപ്പക്കാരന്റെ കുറിപ്പിൽ നിന്നാണ് .അതിനു കാരണമായ നിമിഷത്തെ ചതിച്ചു കൊണ്ടാണ് അയാൾ ആ കുറിപ്പ് തുടങ്ങുന്നത് . അയാളും അയാളുടെ സുഹൃത്തായ ജോണും ഏതാനും ദിവസങ്ങൾക്കു മുന്നിൽ ചെയ്ത പ്രവർത്തിയാണ് അയാളെ ആത്മഹത്യയുടെ മുന്നിൽ കൊണ്ട് എത്തിച്ചത് .ഇംഗ്ലണ്ടിൽ താമസിച്ചിരുന്ന ഇവർക്ക് രണ്ടു പേർക്കും ഉണ്ടായിരുന്ന ഒരു സ്വഭാവമാണ് ശവക്കല്ലറകൾ തുറന്നു അതിലെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുക എന്നുള്ളത് , അങ്ങനെ അവർ ഇരുവരും പ്ലാൻ ചെയ്തു ഹോളണ്ടിൽ വര്ഷങ്ങള്ക്കു മുന്നേ സംസ്കരിക്കപ്പെട്ട ഒരു ടോംബ് റൈഡറിന്റെ കല്ലറ തുറക്കാൻ തീരുമാനിച്ചു .



അങ്ങനെ അവർ ഒരു ദിവസം അർദ്ധരാത്രിയിൽ സെമിത്തേരിയിൽ എത്തി നൂറ്റാണ്ടുകൾക്കു മുൻപേ അടക്കപ്പെട്ട അയാളുടെ കല്ലറ തുറന്നു , ആ പെട്ടി വിചിത്രമായിരുന്നു അതിൽ എന്തോ എഴുതി വച്ചിരിക്കുന്നത് അവർ കണ്ടു , കൂടാതെ ആ പെട്ടിയിൽ ഏതോ വന്യജീവികളുടെ നഖത്തിന്റെ പാടുകളും ,അപ്പോൾ ദൂരെ പട്ടി ഓലിയാൻ ഇടുന്നതു അവർ കേട്ട്, എങ്കിലും അവർ ആ കല്ലറ തുറക്കുകയും പൊടിഞ്ഞു തുടങ്ങിയ ആ അസ്ഥികൂടത്തിൽ നിന്ന് അവർക്കു ഒരു ജേഡ് അമുലേറ്റ് കിട്ടി, നൂറ്റാണ്ടുകൾക്കു മുൻപേ നിർമിക്കപ്പെട്ട ഒരു ജേഡ് അമുലേറ്റ് . അവർ അത് മോഷ്ടിച്ച് പെട്ടി കൃത്യമായി അടച്ചു അവർ കടന്നു കളഞ്ഞു .

അങ്ങനെ അവർ തിരിച്ചു ഇംഗ്ലണ്ടിൽ എത്തി അതിനു ശേഷം നടന്ന കുറച്ചു ദുരനുഭവങ്ങൾ അയാളെ ഈ വസ്തു എന്തെന്ന് അന്വേഷിക്കാൻ പ്രേരിപ്പിച്ചു , അന്വേഷണങ്ങൾക്ക് ഒടുവിൽ ആണ് അയാൾ ആ സത്യം തിരിച്ചറിഞ്ഞത് , നൂറ്റാണ്ടുകൾക്കു മുന്നേ ദുരാത്മാക്കളിൽ നിന്ന് രക്ഷ നേടാൻ ആരോ പച്ച കല്ലിൽ കൊത്തിയെടുത്ത "ജേഡ് അമുലേറ്റ് " ആണ് ഇതെന്ന് . നെക്രോനോമിക്കോൺ എന്ന പുസ്തകത്തിൽ ജീവിച്ചിരിക്കുന്ന മനുഷ്യർ ഒരിക്കലും കൈവശം വയ്ക്കാൻ പാടില്ലാത്ത വസ്തുക്കളിൽ ഒന്ന് .



പിറ്റേ ദിവസത്തെ വാർത്ത തെല്ലൊന്നു ഞെട്ടലോടെ ആണ് അയാൾ കേട്ടത് , തന്റെ സുഹൃത്തായ ജോൺ ഏതോ വിചിത്ര ജീവിയുടെ ആക്രമത്തിൽ കൊല്ലപ്പെട്ടിരിക്കുന്നു .അതോടു കൂടെ തകർന്ന ആ വ്യക്തി ആ വസ്തു തിരിച്ചു കൊണ്ട് കല്ലറയിൽ വയ്ക്കാൻ തീരുമാനിച്ചു ഹോളണ്ടിലേക്കു പോകാൻ തീരുമാനിക്കുന്നു അങ്ങനെ പോകും മദ്ധ്യേ ആരൊക്കയോ അയാളെ ആക്രമിക്കുകയും ആ ജേഡ് കൈക്കലാക്കുകയും ചെയ്തു ... എന്നാൽ പിറ്റേ ദിവസം അറിഞ്ഞ വാർത്ത അതിലും പേടിപ്പിക്കുന്ന ഒന്നായിരുന്നു ക്രിമിനലുകളായ മൂന്നിലധികം അക്രമികൾ ഏതോ വിചിത്ര ജീവിയുടെ ആക്രമണത്തിൽ മരിച്ചു എന്ന വാർത്ത ...തന്റെ ദിവസങ്ങൾ എന്നാണ് തുടങ്ങി എന്ന് അയാൾ ഉറപ്പിച്ചു .

എന്നാലും അയാൾ ആ കല്ലറ ലക്ഷ്യമാക്കി യാത്ര തുടർന്ന് ആ കല്ലറ തുറന്നു അപ്പോൾ ആണ് അയാൾ വീണ്ടും ഞെട്ടിയത് ചോര പുരണ്ടു രക്തം തളം കെട്ടി കിടക്കുന്ന അവസ്ഥയിൽ ആയിരുന്നു അപ്പോൾ ആ പെട്ടിക്കുളിലെ അസ്ഥികൂടം , അതോടൊപ്പം തങ്ങൾ മോഷ്ടിച്ചെടുത്ത ആ " ജേഡ് അമുലേറ്റ് " ആ അസ്ഥികൂടത്തിൽ കാണപ്പെടുക ചെയ്തതോടെ അയാൾ പേടിച്ചു വിളറി ആ സെമിത്തേരിയിൽ നിന്ന് ഇറങ്ങി ഓടി . ഭയന്നോടിയ അയാൾ തന്റെ കൈയ്യിലെ തോക്കു നെറ്റിയോട് ചേർത്ത് കാഞ്ചി വലിച്ചു ആത്മഹത്യ ചെയ്തു .. ഇതാണ് ദി ഹോണ്ട് എന്ന കഥയുടെ ഇതിവൃത്തം .

ഈ കഥവായിച്ചു നെക്രോനോമിക്കോൺ എന്ന പുസ്തകം തേടി അലഞ്ഞവർ ഒരുപാടായിരുന്നു . അവർ നേരിട്ട ദുരനുഭവം ഈ കഥയിൽ സംഭവിച്ചതിലും ഏറെയും ആയിരുന്നു . നെക്രോനോമിക്കോൺ എന്ന പുസ്തകത്തെ പറ്റി ലോക്രാഫ്ട് തന്നെ പറയുന്നുണ്ട് " അൽ അസീഫ് " എന്നാണ് ഇത് അറിയപ്പെട്ടിരുന്നത് . ഇത് എഴുതിയ ജമാൽ ഒരു ഭ്രാന്തനായിരുന്നു , തന്റെ കുടുംബത്തോടും കൂട്ടുകാരോടും ഇത് എഴുതിയ ഞാൻ ഏതെങ്കിലും ദുരന്തത്തിൽ മരിച്ചു പോകുമെന്ന് പറയാറുണ്ടായിരുന്നു . അങ്ങനെ സംഭവിച്ചാൽ ഈ പുസ്തകം മറ്റാരും കാണാതെ എങ്ങോട്ടെങ്കിലും മാറ്റണമെന്നും അയാൾ പറയുമായിരുന്നു . ഒരു പ്രവചനം പോലെ അയാൾ പറഞ്ഞത് സംഭവിച്ചു . ഏതോ വിചിത്ര ജീവിയാൽ ആക്രമിക്കപ്പെട്ടത് പോലെ ആയിരുന്നു അയാളുടെ മൃതദേഹം കാണപ്പെട്ടത് സാക്ഷികളും ഉണ്ടായിരുന്നു . അങ്ങനെ പലരിലൂടെ കൈമാറി സഞ്ചരിച്ച ആ പുസ്തകം പലർക്കും പെടുമരണം സമ്മാനിക്കുകയും ചെയ്തു . അങ്ങനെ പല കഥകളിലൂടെ നെക്രോനോമിക്കോൺ എന്ന പുസ്തകത്തെ പറ്റി പ്രതിപാദിച്ച ലോക്രാഫ്റ്റിന്റെ മരണവും അതി നിഗൂഢമായിരുന്നു ..

No comments:

Post a Comment