Friday, August 4, 2023

അനലിസ് മിച്ചൽ

 


ആരാണ് ഇവർ , 1952 വര്ഷം ഒരു പരമ്പരാഗത ക്രിസ്ത്യൻ ഫാമിലിയിൽ ജർമനിയിൽ ജനിച്ച ആൾ ആണ് അന്ന എലിസബേത് മിച്ചൽ എന്ന അനലിസ് . മാതാപിതാക്കൾ വിശ്വാസികൾ ആയതു കൊണ്ട് തന്നെ കുഞ്ഞു അന്ന യും അനിയത്തിയേയും അവർ എന്നും പള്ളിയിൽ കൊണ്ട് പോകുമായിരുന്നു .


പതിനാറാമത്തെ വയസിൽ ആണ് അന്നക്കു രോഗം ആരംഭിക്കുന്നത് , ഉറക്കം കഴിഞ്ഞു അവൾ എഴുനേൽക്കാൻ നോക്കിയാൽ അവൾക്കു സാധാരണ പോലെ എഴുനേൽക്കാൻ സാധിക്കുന്നില്ല , അവസാനം മാതാപിതാക്കൾ അവളെ ഒരു ഡോക്ടറെ കാണിച്ചു , പരിശോധനയുടെ അവസാനം ഡോക്ടർ വിധി എഴുതി അവൾക്കു ടെംപോറൽ എപ്പിലെപ്സി എന്ന അസുഖം ആണെന്ന് .


ഈ അസുഖത്തിന് ഒരു ശ്വാശ്വത പരിഹാരം നിർദേശിക്കാൻ ഒരു ഡോക്ടറിനും കഴിഞ്ഞില്ല . അന്ന ക്കു ഉറങ്ങുന്നത് തന്നെ പേടി ആയി , അത് ഈ അസുഖത്തിന്റെ കൊണ്ട് മാത്രം അല്ല അവൾ പറഞ്ഞു ഉറക്കത്തിൽ പല രൂപങ്ങൾ സ്വപ്‌നങ്ങൾ ആയി അവളെ പേടിപ്പെടുത്തുന്നു എന്നും അവളോട് സംസാരിക്കാറുണ്ട് എന്നും . അവളുടെ കട്ടിലിന്റെ അടിയിൽ നിന്ന് അവളെ ആരോ മുട്ടി വിളിക്കുന്നു എന്നും അവൾ പറഞ്ഞു . അവളുടെ കൂടെ കിടന്നിരുന്ന അനിയത്തിയും രാത്രിയിൽ കട്ടിലിന്റെ അടിയിൽ നിന്ന് മുട്ട് കേൾക്കുന്നുണ്ട് എന്ന് പറഞ്ഞു .





ദിവസങ്ങൾ കടന്നു പോയി അവസാനം അവളുടെ മാതാപിതാക്കൾ ഒരു പള്ളിയിൽ അച്ഛനുമായി മകളുടെ രോഗവിവരം സംസാരിച്ചു . ഉറക്കത്തിൽ അവളുടെ ഉള്ളിൽ നിന്ന് ആരോ വരൂ നമ്മൾക്ക് നരകത്തിലേക്ക് പോകാം എന്ന് പറയുന്നതായി മകൾ പറഞ്ഞു എന്ന വിവരം ആ വൈദീകനിൽ ചില സംശയങ്ങൾ ജനിപ്പിച്ചു . അക്കാലത്തെ ജർമനിയിലെ അറിയപ്പെടുന്ന ഭൂതോച്ഛാടകൻ ആയ ഒരു വൈദീകന്റെ അഡ്രസ് നൽകിയാണ് അദ്ദേഹം അവരെ വിട്ടത് .


രോഗവിവരം ആ ഭൂതോച്ചാടകനുമായി സംസാരിച്ചപ്പോൾ തന്നെ അദ്ദേഹത്തിന് എന്തോ പന്തികേട് തോന്നി ആ വിവരം ജർമനിയിലെ ബിഷപ്പ് ആയി സംസാരിച്ചു , എന്നാൽ അന്നയുടെ സ്ഥിതി ഓരോദിവസവും കൂടുതൽ വഷളായി വന്നു . രാത്രികാലങ്ങളിൽ അവൾ മറ്റാരോ ആകുന്നതായും മാതാപിതാക്കൾ മനസ്സിൽ ആക്കി ഒപ്പം അസാമാന്യ ശക്തിയും അവളിൽ നിറയുന്നതാണ് .ഒരു ആപ്പിൾ കൈയിൽ വച്ച് ഞെരിച്ചു പൊട്ടിച്ചു കളയുന്നത് മാതാപിതാക്കൾ ദുഖത്തോടെ നോക്കിനിന്നു .


അവസാനം ബിഷപ്പിന്റെ അനുവാദത്തോടെ ആ ഭൂതോച്ചാടകനും മറ്റേ വൈദികനും കൂടി ചേർന്ന് അവളെ എക്‌സോർസിസം ചെയ്യുവാൻ തീരുമാനിച്ചു .അത് ആദ്യത്തെ ഭൂതോച്ചാടന സമയം അവളിലെ ഉള്ളിൽ ഉള്ള ആരോ ആ ഭൂതോച്ചാടകനോട് നിർദേശിച്ചതിനു അനുസരിച്ചു അന്നയുടെ എക്‌സോർസിസം റെക്കോർഡ് ചെയ്തു. അങ്ങനത്തെ 70 ഓളം റെക്കോർഡിങ്‌സ് അവരുടെ കൈയിൽ ഉണ്ട് , അത് പ്രകാരം അന്നയിൽ 6 പ്രേതാത്മാക്കൾ ഉണ്ടെന്നു അവർ തിരിച്ചറിഞ്ഞു അവർ പഴയ നിയമത്തിലെ കായേൻ , ലൂസിഫർ , ഹിറ്റ്ലർ , യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് റോമാ ഭരിച്ചിരുന്ന നീറോ ചക്രവർത്തി എന്നിവർക്ക് ശേഷം അനാലീസ് പറഞ്ഞ പേര് ആ രണ്ടു ഭൂതോച്ചാടകരെ ഞെട്ടിച്ചു കാരണം ഈ പറഞ്ഞ 5 പേരും സാധാരണ എല്ലാവര്ക്കും അറിയാവുന്നതാണ് , എന്നാൽ അവസാനം അനാലീസ് പറഞ്ഞ ആ പേര് " കത്തോലിക്കാ സഭ തെറ്റ് ചെയ്തതിനു പുറത്താക്കിയ ഒരു ബിഷപ്പിന്റെ ആയിരുന്നു " വാലൻന്റൈൻ ഫ്ലിഷ്ചെഹ്മാൻ " എന്നായിരുന്നു . അദ്ദേഹം ജീവിച്ചിരുന്നതോ 15 )o നൂറ്റാണ്ടിലും .



ഏകദേശം 70 തവണ അനാലീസ് ഭൂതോച്ചാടനത്തിനു വിധയയായി , അവസാനം ഭക്ഷണം കഴിക്കാതെയും രോഗ പീഡകളാലും അവൾ തന്റെ 24 )o വയസിൽ 1976 ഇത് മരണമടഞ്ഞു . ഇത്രയും തെളിവുകൾ ഉണ്ടായിരുന്നിട്ടും ആ രണ്ടു വൈദീകരും അണ്ണാ യുടെ മാതാപിതാക്കളും മനപ്പൂർവം അല്ലാത്ത കൊലപാതകത്തിന് 7 മാസം ജയിലിൽ അടക്കപ്പെട്ടു .പിന്നീട് ആ വീടുപേക്ഷിച്ചു മാതാപിതാക്കൾ മറ്റൊരു വീട്ടിലേക്കു മാറി , അന്നാ മരിച്ചു കൃത്യം 1 വര്ഷം ആയപ്പോൾ കണ്ടുപിടിക്കാൻ സാധിക്കാത്ത ഏതോ കാരണത്താൽ അവളുടെ വീടും കത്തി നശിച്ചു .


അന്നയുടെ ജീവിത കഥ പിന്നീട് ഒരു ഹോളി വുഡ് മൂവി ആയി ഇറങ്ങി അതാണ് "എക്‌സോർസിസം ഓഫ് എമിലി റോസ് ".

No comments:

Post a Comment