Saturday, December 19, 2015

ആമസോണ്‍ ഈ ഭൂമിയിലെ ഒരേയൊരു കടല്‍ നദി.



മനുഷ്യ ജീവിതത്തിനു നദികള്‍ക്കുള്ള പ്രാധാന്യം ഏറ്റവും അടുത്തതായി
നമ്മള്‍ അനുഭവിച്ചറിഞ്ഞത് ചെന്നൈയില്‍ നിന്നാണ്. ഓരോ നീര്‍ച്ചാലുകളും, ഓരോ കൈത്തോടുകളും,ഓരോ നദിയും നമ്മുടെ ആവാസവ്യവസ്ഥയില്‍ കൈത്താങ്ങുമായി നിലകൊള്ളുന്നതിനെ കാണാതെ പോവുന്നതില്‍ നിന്ന് ജന്മമെടുക്കുന്ന ദുരന്തങ്ങള്‍ക്ക് സാക്ഷിയാവുന്ന വരുംകാല ചരിത്രമാവരുത് നമ്മുടെതെന്നു കണ്ണില്‍കുത്തി പറഞ്ഞു തന്ന ചെന്നൈ ദുരന്തം.
ആമസോണ്‍ : അളവ് കൊണ്ട് ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ജലം ഉള്‍ക്കൊള്ളുന്ന ഒരു നദി. ഇത് നദിയോ അതോ മിസിസിപ്പി നദിയിലുള്ളതിനേക്കാള്‍ പതിനൊന്നിരട്ടി വെള്ളം നിറഞ്ഞു കിടക്കുന്ന, സൌത്ത് അമേരിക്കയുടെ നാല്പത് ശതമാനം വ്യാപിച്ചുകിടക്കുന്ന മഴക്കാടുകള്‍ക്കിടയിലൂടെ ഒഴുകുന്ന ഒരു കടലോ?
മെഡിറ്ററെനിയന്‍ പോര്‍ട്ടില്‍ നിന്നും അറ്റ്ലാന്ടിക് സമുദ്രം വഴി ആമസോണിലൂടെ ബ്രസീലിലെ ട്രോംബെട്ടാസിലേക്ക് പോയ ഒരു യാത്രയില്‍ നിന്നാണ് ആമസോണ്‍ നദി നേരിട്ടനുഭവിച്ചറിയുന്നത്. മഴക്കാടിന്‍റെ സൌന്ദര്യത്തിനു അതിരില്ലായെന്നറിഞ്ഞ ഒരേയൊരു യാത്ര.

ഒരു പാമ്പിനെപ്പോലെ വളഞ്ഞു പുളഞ്ഞു പോകുന്ന നദിയിലൂടെ കപ്പല്‍ ഗതാഗതം വളരെ ശ്രമകരമായ ഒരു കാര്യമാണ്. പലയിടങ്ങളിലും നദി ഇടുങ്ങിയതും അല്പം റൂട്ട് തെറ്റിയാല്‍ കരയില്‍ കയറിപ്പോവുന്ന സാഹചര്യവുമാണ്. അതേ സമയം ചിലയിടങ്ങള്‍ കടല്‍ പോലെ വിശാലവും. പെട്ടെന്ന് കാണുന്ന ഒരാള്‍ താന്‍ കടലില്‍ എത്തിയോ എന്ന് സംശയിക്കുകയും ചെയ്യും. ഒരു നദിയുടെ ചരിത്രവും, ആ ചരിത്രത്തിനെ അറിയാന്‍ ഭാഗ്യമായ ഒരു യാത്രയും അതിലൂടെ അവലംബിതമാവുന്ന അറിവുമാണ് ഇതിലെ പ്രതിപാദ്യ വിഷയം. ഇത് യാത്രാവിവരണമല്ല.
ഉയര്‍ന്ന ജലവിതാനമുള്ള വേളകളില്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ ചേരുന്ന ആമസോണ്‍ അഴിമുഖത്തിനു മുന്നൂര്‍ മൈല്‍ വീതിയുണ്ടാകും. ഓരോ ദിവസവും 500 billion cubic feet ജലം അറ്റ്ലാന്റിക് സമുദ്രത്തില്‍ ആമസോണില്‍ നിന്ന് ഒഴുകിയെത്തുന്നു. അതായത് ന്യുയോര്‍ക്ക്ര് നഗരത്തിന് ഒന്‍പത് വര്‍ഷത്തേക്ക് ആവശ്യമുള്ള ജലം ഒരൊറ്റദിവസം ആമസോണ്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ കൊണ്ടിറക്കിവിടുന്നുണ്ട്. 

കടലിലേക്കുള്ള അതിശക്തമായ ഒഴുക്കില്‍ 125 മൈല്‍ വരെ ആമസോണ്‍ ജലം ഉപ്പുവെള്ളവുമായി കൂടിക്കലരാതിരിക്കും.
പതിനഞ്ച് മില്ലിയന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രാഗ് കോങ്ഗോ നദിസിസ്റ്റത്തിന്‍റെ ഭാഗമായി ആമസോണ്‍ പടിഞ്ഞാറോട്ട് ഒഴുകിയെന്നു ഒരു ചരിത്രാനുമാനം ഉണ്ട്. അന്ന് ഭൂഖണ്ഡങ്ങള്‍ യോജിച്ചു നിന്നിരുന്ന Gondawana യുടെ ഭാഗമായി ആഫ്രിക്കയില്‍ നിന്നായിരുന്നു ഇതിന്‍റെ ഒഴുക്ക്. സൌത്ത് അമേരിക്കന്‍ ഭൂഫലകവും നാസ്ക ഭൂഫലകവും കൂട്ടിയിടിച്ചു ആന്ദസ് പര്‍വ്വതനിരകള്‍ രൂപപ്പെട്ട വേളയില്‍ ബ്രസീലിയന്‍ ഗയാന അടിത്തട്ടുകളുടെ ബന്ധനരീതിയുലുള്ള കവചം നദിയുടെ ദിശയും ദിക്കും മാറ്റിയെടുത്തതിന്‍റെ ഒടുവിലത്തെ രൂപമാണ് നമ്മള്‍ ഇന്ന് കാണുന്ന ആമസോണ്‍.
ചില നദികള്‍ പ്രാദേശികമായി അറിയപ്പെടുന്നതും, തദ്ദേശീയമായ ജനജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നതുമായിരിക്കും. എന്നാല്‍ ഒരു നദി അതിന്‍റെ വലുപ്പം കൊണ്ടും അതിനോടനുബന്ധിചുള്ള വന്യമേഖലയിലെ ജീവജാലങ്ങളെക്കൊണ്ടും ഈ ഭൂഗോളത്തിന്‍റെ ജീവല്‍ പ്രതിഭാസത്തിനു
രക്തയോട്ടമായി നിലകൊള്ളുന്നതാണ് ആമസോണ്‍ വേറിട്ട്‌ നില്‍ക്കാനുള്ള കാരണം.

ഒരു നദിയെ അതിന്‍റെ ഭീമമായ വലുപ്പം കൊണ്ട് ‘കടല്‍’ നദി എന്ന് വിളിക്കാമെങ്കില്‍ ആ സവിശേഷത ആമസോണ്‍ നദിക്ക് മാത്രം അവകാശപ്പെട്ടതാണ്. തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ നദിയായ ‘ആമസോണ്‍’ ഒഴുകുന്ന വെള്ളത്തിന്‍റെ അളവ് അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ നദിയെന്നറിയപ്പെടുന്നു. നിത്യ ഹരിത മഴക്കടുകളിലൂടെ 6400 കിലോമീറ്റര്‍ ഒഴുകുന്ന ആമസോണ്‍, പെറുവിലെ നെവാഡൊ മിസീമിയിൽ നിന്ന് ഉദ്ഭവിച്ച് ബ്രസീലിൽ വച്ചാണ് അറ്റ്ലാന്റിക് സമുദ്രത്തിൽ ചേരുന്നത്. കൊളംബിയ അടക്കം മൂന്ന്‍ രാജ്യങ്ങളിലൂടെ ഇത് കടന്നു പോകുന്നുണ്ട്. ബ്രസീൽ, പെറു എന്നീ രാജ്യങ്ങളിലൂടെയാണ്‌ ആമസോണിന്റെ ഭൂരിഭാഗവും ഒഴുകുന്നത്, വെനിൻസ്വല, കൊളംബിയ, ഇക്വഡോർ, ബൊളീവിയ എന്നീ രാജ്യങ്ങളിൽ നിന്നായി ഇതിലേക്ക് പോഷകനദികൾ വന്നുചേരുന്നു.

നിറഞ്ഞൊഴുകുന്ന സമയം നദിയുടെ ശരാശരി ആഴം 40 മീറ്ററും (131 അടി) വീതി ഏകദേശം 40 കി.മീറ്ററും (25 മൈൽ) ആയി മാറുന്നു. ഈ ഒരു കാരണത്താലാണ് ഇതിനെ കടല്‍ നദിയെന്നു വിളിക്കുന്നത്‌.
ആമ്സോണിലൂടെ വലിയ കപ്പലുകള്‍ക്ക് മാനുസ് വരെ സഞ്ചരിക്കുവാൻ കഴിയും, അതായത് അഴിമുഖത്ത് നിന്ന് 1,500 കി.മീ (930 മൈൽ) ഉള്ളിലോട്ട്. 3,000 മുതൽ 9,000 ടൺ ഭാരവും 5.5 മീറ്റർ ആഴവും വരുന്ന ചെറിയ നൗകകൾക്ക് പെറുവിലെ ഇക്വിറ്റോസ് വരെ പോകുവാനും സാധിക്കുന്നു, ഇത് സമുദ്രത്തിൽ നിന്ന് 3,600 കി.മീ (2,240 മൈൽ) ദൂരെയാണ്‌.
ലോകത്തുള്ള ജൈവ സ്പീഷീസുകളിൽ മൂന്നിലൊന്നിൽ കൂടുതൽ ആമസോൺ മഴക്കാടുകളിൽ കാണപ്പെടുന്നു. വളരെ വിശാലമായ ഉഷ്ണമേഖല വനവും കൂടെ നദീതടവ്യവസ്ഥയും 5.4 ദശലക്ഷം ചതുരശ്ര കി.മീ ( 2,100,000 ച.മൈൽ) വിസ്തൃതിയുള്ള ഇത് ലോകത്തിൽ തന്നെ ഏറ്റവും ജൈവസമ്പുഷ്ടമായ ഉഷ്ണമേഖല വനമാണ്‌.

വലിയ കൂട്ടത്തോടെ സഞ്ചരിക്കുന്ന പിരാന മൽസ്യങ്ങൾ ധാരാളം ഇതിലുണ്ട്. , മറ്റുള്ള ജന്തുക്കളെയു മനുഷ്യരെപ്പോലും ആക്രമിക്കാറുണ്ട് ഈ മാംസഭോജികൾ. കുറച്ച് സ്പീഷിസുകൾ മാത്രമേ മനുഷ്യരെ ആക്രമിക്കുന്നവയായുള്ളൂ, കൂടുതൽ ഇനവും മറ്റ് മൽസ്യങ്ങളെ ഭക്ഷിക്കുന്നവയും കൂട്ടത്തോടെ സഞ്ചരിക്കാത്തവയുമാണ്‌. ആമസോൺ നദീതടവ്യവസ്ഥയുടെ ഇരുണ്ട ഭാഗങ്ങളിൽ കാണപ്പെടുന്ന പാമ്പാണ്‌ അനക്കൊണ്ട. ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്റെ സ്പീഷീസികളിലൊന്നാണിത്, നാസദ്വാരങ്ങൾ മാത്രം വെളിയിലാക്കി വെള്ളത്തിനടിയിലാണ്‌ ഇവ കൂടുതൽ സമയവും ചിലവഴിക്കുന്നത്.
ലോകത്തിലുള്ള ശുദ്ധജലത്തിന്‍റെ ഇരുപത് ശതമാനവും ആമസോണ്‍ നദിയിലാണ്. അതുകൊണ്ട് തന്നെ ജീവജാലങ്ങള്‍ ഇതില്‍ എത്രത്തോള൦ ഇവിടെയുണ്ടെന്നും ഇതിനെ ആശ്രയിച്ചു ജീവിക്കുന്നുവെന്നും നമുക്ക് ചിന്തിക്കാം. അതേ പോലെ ലോകത്തിലെ മഴക്കാടുകളുടെ അമ്പതു ശതമാനവും ആമസോണ്‍ കൈയ്യടക്കിയിട്ടുണ്ട്. 6.7 million ചതുരശ്ര കിലോമീറ്ററില്‍ നാനൂര്‍ ബില്ലിയന്‍ മരങ്ങള്‍ ഉണ്ടെന്നാണ് ഏകദേശ കണക്ക്. ഈ മരങ്ങളിലൂടെയാണ് ലോകത്തിലെ ഇരുപത് ശതമാനത്തോളം ഒക്സിജന്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത്. ഇത് ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടാന്‍ ഇതേക്കാള്‍ നല്ല ഒരു കാരണം വേറെയുണ്ടാവേണ്ടതില്ല. അതേ സമയം ഈ മഴക്കാടുകള്‍ 90 - 140 trillion tons കാര്‍ബണ്‍ വഹിക്കുന്നുമുണ്ട്. ഒരു വര്‍ഷത്തില്‍ നമ്മള്‍ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നത്തിന്‍റെ മൂന്നോ നാലോ ഇരട്ടി എന്നര്‍ത്ഥം. പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് അനുഗ്രഹമാവുന്ന ആമസോണിനെയാണ് നമ്മള്‍ ഇവിടെ കാണുന്നത്.
ആമസോണ്‍ മഴക്കാടുകളില്‍ മുവ്വയിരത്തോളം കാന്‍സറിനെതിരെയുള്ള മരുന്നുകള്‍ ഇതേവരെ കണ്ടെത്തിയിരിക്കുന്നു. ആമസോണ്‍ നശിച്ചാല്‍ ഭൂമിക്ക് കാന്‍സര്‍ പിടിച്ച അവസ്ഥയിലാവും. താപനില ഉയരുന്നതും മനുഷ്യരുടെ വനവിഭവ ചൂഷണവും പതുക്കെയുള്ള വനനശീകരണത്തിന്‍റെ മുന്നറിയിപ്പുമായി ഉയര്‍ന്നുവന്നു തുടങ്ങി. താപനില വര്‍ഷത്തില്‍ മൂന്ന് ഡിഗ്രീ കൂടിയാല്‍ മതി. ആമസോണിന്‍റെ നാശം അതിവേഗത്തിലാവും.
ലോകത്തുള്ള ജീവജാലങ്ങളില്‍ പത്തു ശതമാനത്തോളം ആമസോണിന്‍റെ വകയാണ്. 1500 വിവിധ തരത്തിലുള്ള പക്ഷി വര്‍ഗങ്ങള്‍, നാല്‍പതിനായിരം തരത്തിലുള്ള മരങ്ങള്‍, 2.5 trillion വൈവിധ്യമാര്‍ന്ന ഷഡ്പദങ്ങള്‍, പത്തു മില്ലിയനില്‍ കൂടുതല്‍ വൈവിധ്യമുള്ള ജന്തു ജീവികള്‍, കൂടാതെ ഭക്ഷ്യയോഗ്യമായ മൂവ്വായിരത്തോളം പഴവര്‍‍ഗങ്ങളും ഇവിടെയുണ്ട്.
മഴക്കാടുകള്‍ക്കിടയിലൂടെ മഴ ഭൂമിയിലേക്ക് വന്നെത്താന്‍ പലയിടങ്ങളിലും പത്തു മിനിറ്റ് എടുക്കും. അതി നിബിഡമായ കാടിനാല്‍ ഭൂമി ചൂടിത്തന്ന ഹരിത കുടകള്‍ എത്രത്തോളം അനുഗ്രഹീതമാണെന്നോര്‍ക്കുക.
പുറംലോകവുമായി ബന്ധമില്ലാത്ത ഏറ്റവും കൂടുതൽ ആദിവാസി വിഭാഗങ്ങൾ ഉള്ളത് ആമസോൺ വനമേഖലയിലാണെന്ന് കരുതപ്പെടുന്നു. 77ലധികം ഇത്തരം ഗ്രൂപ്പുകളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആമസോണ്‍ നിവാസികളില്‍ 170ല്‍ പരം ഭാഷയുണ്ട്. ചെറുതും വലുതുമായ ഗ്രൂപ്പുകളായി തിരിഞ്ഞു വേട്ടയാടിയും, കൃഷി ഉപജീവനമാക്കിയുമാണ്‌ ആമസോണ്‍ നിവാസികളില്‍ ഭൂരിഭാഗവും ജീവിക്കുന്നത്. Caverna da Pedra Pintada യില്‍ നിന്നുള്ള പുരാവസ്തു ശാസ്ത്ര തെളിവ് പ്രകാരം 11,200 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ആമസോണ്‍ മേഖലയില്‍ മനുഷ്യവാസം ആരംഭിച്ചത്.
യുറോപ്പില്‍ നിന്ന് ആദ്യമായി ഒരാള്‍ ആമസോണില്‍ യാത്ര ചെയ്തതായി ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത് 1542ല്‍ യാത്ര ചെയ്ത Francisco de Orellana യുടെ പേരിലാണ
ആമസോണ്‍ നദിക്കടിയിലൂടെ മറ്റൊരു ഭൂഗര്‍ഭ നദി ഒഴുകുന്നത് ഈ അടുത്ത കാലത്താണ് കണ്ടു പിടിച്ചത്. Rio Hamza.
ആമസോണ്‍ നദിക്ക് നാല് കീലോമീറ്റര്‍ അടിയിലൂടെയാണ് 'റിയോ ഹംസ' ഒഴുകുന്നത്. പടിഞ്ഞാറുനിന്ന് കിഴക്കോട്ടൊഴുകി നീങ്ങുന്ന നദിക്ക് 6,000 കിലോമീറ്ററോളം ദൈര്‍ഘ്യമുണ്ട് . ബ്രസീലിയന്‍ എണ്ണ ക്കമ്പനിയായ പെട്രോബ്രാസ് 1970-കളിലും '80-കളിലും ആമസോണ്‍ മേഖലയില്‍ കുഴിച്ച് ഉപേക്ഷിച്ച 241 എണ്ണ ക്കിണറുകളില്‍ ഹംസയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പഠനമാണ് നദിയുടെ കണ്ടെത്തലിന് വഴിവെച്ചത്.
എണ്ണക്കിണറുകളിലെ താപനിലയിലുള്ള വ്യത്യാസം കണക്കാക്കിയാണ് നദിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. സെക്കന്‍ഡില്‍ 3,000 ക്യുബിക് മീറ്റര്‍ വെള്ളം ഈ നദിയിലൂടെ ഒഴുകിപ്പോവുന്നു. ആക്രെ മേഖലയില്‍ നിന്ന് തുടങ്ങുന്ന നദി സോളിമോസ്, ആമസോണാസ്, മരാജോ തടങ്ങളിലൂടെ ഒഴുകി നേരിട്ട് അറ്റ്‌ലാന്‍റിക് സമുദ്രത്തില്‍ പതിക്കുന്നു. റിയോ ഡി ജനൈറോയിലെ ഇന്‍റര്‍നാഷണല്‍ കോണ്‍ഗ്രസ് ഓഫ് ദ സൊസൈറ്റി ബ്രസീലിയ ജിയോഫിസിക്കലാണ് പ്രസിദ്ധീകരിച്ച പഠനഫലത്തില്‍
കോഴിക്കോട് കുന്ദമംഗലം സ്വദേശിയും ബ്രസീലില്‍ ഗവേഷകനുമായ പ്രൊഫ: വലിയമണ്ണത്തല്‍ ഹംസയുടെ കണ്ടെത്തലാണ് ഇതിന്‍റെ പിന്നില്‍. അദ്ധേഹത്തോടുള്ള ബഹുമാനാര്‍ഥം, 'റിയോ ഹംസ നദി' എന്ന് ഇതിനെ നാമകരണം ചെയ്തു. 40 വര്‍ഷമായി ഈ മേഖലയില്‍ പഠനം നടത്തുന്നയാളാണ് റിയോ ഡി ജനൈറോയിലെ നാഷണല്‍ ഒബ്‌സര്‍വേറ്ററി ഓഫ് ദ മിനിസ്ട്രി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ പ്രൊഫസറായ ഹംസ.
River Rio Negro വും River Solimos ഉം
മനോസില്‍ ടൂറിസ്റ്റുകള്‍ ഇഷ്ടപ്പെടുന്ന കാഴ്ചയാണ്. രണ്ടു നദികള്‍ കൂടിച്ചേരുന്ന സ്ഥലത്ത് രണ്ടും രണ്ടായിത്തന്നെ നിലനില്‍ക്കുന്നതാണ് ഇതിനു കാരണം.
ഈ രണ്ടു പോഷക നദികളിലെ താപനിലയിലെ വ്യത്യാസവും,
ജല സാന്ദ്രതയും, ഒഴുക്കിന്‍റെ വേഗതയും കാരണം രണ്ടും രണ്ടായിത്തന്നെ കാണാം. River Rio Negro മണിക്കൂറില്‍ രണ്ടു കിലോമീറ്റര്‍ വേഗത. താപനില 28°C. River Solimos മണിക്കൂറില്‍ നാല് മുതല്‍ ആറു കിലോമീറ്റര്‍ വേഗത, താപനില 22°C. കാറ്റും അടിയൊഴുക്കും വ്യത്യസ്തമായ സാന്ദ്രതയും സങ്കലിതമാവുമ്പോള്‍ ഈ വിഭജന രേഖ ഉപരിതലത്തില്‍ കാണുന്നത് പോലെയല്ല. കൂടിച്ചേരലിന്‍റെ തോത് തിരിച്ചറിയുന്നത് ജലത്തിന്‍റെ സാന്ദ്രത ഓരോ നോട്ടിക്കല്‍ മൈലിലും വ്യത്യാസപ്പെടുന്നതിനു അനുസരിച്ചായിരിക്കും. ജല നൌകകളുടെ യാത്രയില്‍ ഉണ്ടാകുന്ന താഴ്ചയും ഇതിനോടനുബന്ധിച്ച് വ്യത്യാസപ്പെടുന്നു.
ആമസോണ്‍ മഴക്കാടുകളിലെ ഓരോ മരങ്ങള്‍ക്കും വളരാന്‍ ആവശ്യമായ പ്രകൃതി വളം ലഭിക്കുന്നത് ആഫ്രിക്കയിലെ സഹാറ മരുഭൂമിയില്‍ നിന്നും ആയിരത്തി അറനൂര്‍ മൈല്‍ ദൂരെവരെ അറ്റ്ലാന്‍റിക് സമുദ്രത്തിലൂടെ കാറ്റില്‍ പറന്നു പോകുന്ന പൊടിപടലങ്ങളില്‍ അടങ്ങിയിരിക്കുന്ന ഫോസ്ഫറസില്‍ നിന്നാണെന്നു നിങ്ങള്‍ അറിയുമ്പോള്‍ അവിശ്വസനീയമായി തോന്നും. മഴക്കാടുകളുടെ 56% വളമിടല്‍ കാറ്റിലൂടെ പ്രകൃതി നിര്‍വ്വഹിക്കുകയാണിവിടെ.
ഓരോ വര്‍ഷവും ശരാശരി182 million tons പൊടിപടലങ്ങള്‍ സഹാറയില്‍ നിന്നും ആമസോണില്‍ വന്നെത്തുന്നതായി നാസയുടെ
CALIPSO satellite ഇതേവരെ രേഖപ്പെടുത്തിയിട്ടുണ്ട്. മാറിവരുന്ന കാലാവസ്ഥയിലെ മഴയും വെള്ളപ്പൊക്കവും കഴുകി ഒഴിവാക്കുന്ന ഫോസ്ഫറസ് തുടര്‍ന്നു വരുന്ന കാറ്റില്‍ നിന്ന് സഹാറയില്‍ നിന്ന് ആമസോണില്‍ പകരം വെച്ച് കൊടുക്കുന്ന ഒരു പ്രകൃതി പ്രതിഭാസം ഭൂമിയെ സ്കാന്‍ ചെയ്യുന്ന CALIPSO യുടെ Laser range finder വീക്ഷിക്കുന്നു.
വെള്ളപ്പൊക്കക്കെടുതികള്‍, നദികള്‍ കരകവിഞ്ഞൊഴുകുന്നതിന്‍റെ ഫലമായുണ്ടാകുന്ന ദുരന്തങ്ങള്‍ തുടങ്ങി ജലം കൊണ്ട് മുറിവേറ്റു ജീവിക്കുന്ന മനുഷ്യവേദനകളില്‍ ആമസോണ്‍ ഈ ഭൂഗോളത്തിന്‍റെ അനുഗ്രഹമായി ഒഴുകിയെത്തുന്നു.
പ്രകൃതിയുടെ സംരക്ഷണ ഭിത്തിയാണ് നദികളും മഴക്കാടുകളും. ആരോഗ്യകരമായ ഒരു ഭൂമുഖം നിലനിര്‍ത്താന്‍ നമുക്കിതില്ലാതെ കഴിയില്ല. അതെ, കാടും ഒരു രാജ്യമാണ്. നമ്മുടെ ജീവശ്വാസമൂല്യം. കാത്തു സൂക്ഷിക്കുന്ന ഹരിതാമൃത സൌന്ദര്യം. അവിടെയാണ് ഈ നദിയെ അതിന്‍റെ ഹൃദയത്തിലൂടെയുള്ള ഒരു യാത്രയിലൂടെ ഞാന്‍ തൊട്ടറിഞ്ഞത്.
ഒരു നദിക്ക് ഓരോ മേഖലയിലും മാറി മാറി വരുന്ന മുഖങ്ങള്‍.
ചിലപ്പോള്‍ ശാന്തമായി ഒഴുകുകയും, കൈവഴികളിലൂടെ കാടിന്‍റെ വന്യതയിലേക് കയറിപ്പോവുന്നതുമായ കാഴ്ച. ചിലപ്പോള്‍ കടല്‍ പോലെ
വിതാനിച്ചു അറ്റം കാണാതെയുള്ള യാത്ര. കപ്പല്‍ യാത്ര തുടരുമ്പോള്‍ കരയില്‍ നിന്ന് കൈവീശി കാണിക്കുന്ന അമ്മയും കുഞ്ഞുങ്ങളും,
കപ്പലിനോടൊപ്പം യാത്ര തുടര്‍ന്ന് ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും ചോദിക്കുന്ന ബോട്ടുകാര്‍. മരപ്പലക കൊണ്ട് വീട് കെട്ടി താമസിക്കുന്ന ഏതൊരു കുടുംബവും എന്തെങ്കിലും കിട്ടുന്നത് വരെ ബോട്ടുമായി പിന്തുടരും. ചിലപ്പോള്‍ നൂറു കണക്കിന് മൈലുകളോളം വൈദ്യുതിയോ ജീവിതത്തിന്‍റെ അടിസ്ഥാനപരമായ ഒരു സൌകര്യങ്ങളോ ഇല്ലാത്ത ആദിവാസ ജീവിതം നയിക്കുന്ന ജനങ്ങളെ കാണാം. പൈലറ്റ്‌ പറയുമായിരുന്നു, ഭാഗ്യം അവിടുത്തെ കുട്ടികള്‍ക്കൊന്നും സ്കൂളില്‍ പോകേണ്ടെന്ന്. വടികളില്‍ മത്സ്യം കുത്തിപ്പിടിച്ചും കായ്കനികള്‍ തിന്നും ചെറു മൃഗങ്ങളെ വേട്ടയാടിയും ജീവിക്കുന്നവര്‍.
ഒരു മനുഷ്യനോളം വലുതാവുന്ന നദി ഡോള്‍ഫിനുകള്‍, ഭീമാകാരമായ മുതലകള്‍, കടല്‍ നദിയില്‍ എല്ലായിടത്തും ഒരേ പെലെയല്ല ജലപ്രവാഹം, ചിലയിടങ്ങളില്‍ തെളിഞ്ഞ വെള്ളം, ചിലയിടങ്ങളില്‍ പൊടുന്നേനെ പെയ്യുന്ന മഴയില്‍ കരയിടിഞ്ഞു കുതിരുന്ന മഞ്ഞ പ്രവാഹം. 

ആയിരത്തി ഒരുനൂര്‍ പോഷകനദികളുള്ള ഒരേയൊരു ആമസോണ്‍.
അതില്‍ പതിനേഴോളം നദികള്‍ക്ക് ആയിരം മൈലുകളില്‍ കൂടുതല്‍ നീളം.
ഒരേ സമയം ജീവന്‍റെ ഖനിയും, ചരിത്രവും, ഈ ഭൂഗോളത്തിന്‍റെ അനുഗ്രഹവുമാവുന്നു ആമസോണ്‍.

c n p 

Sunday, December 13, 2015

വിശുദ്ധ ലൂസി



നോമ്പ് കാലവുമായി വളരെ പൊരുത്തപെടുന്നതാണ് ഇന്നത്തെ നാമഹേതു തിരുന്നാള്. ലൂസി എന്ന നാമം പ്രകാശപൂരിതമായി തുടിച്ചുകൊണ്ടിരിക്കുന്നു, കാലാവസ്ഥയുടെ ഇരുളിനും (ഈ സമയത്ത് പകലുകള് രാത്രികളെക്കാളും നീളം കുറവാണ്) ഇടക്ക് ജീവിക്കുന്ന ഒരു അടയാളം. വളരെ ബുദ്ധിമതിയും കന്യകയുമായായ ലൂസി കത്തിച്ചു പിടിച്ച വിളക്കുമായി തന്റെ മണവാളനെ കാണുവാന് പോകുന്നു. ഇത് തിരുസഭയെന്ന മണവാട്ടി ക്രിസ്തുമസ്സ് എന്ന തന്റെ വിവാഹത്തിനായി വിവാഹ വസ്ത്രങ്ങള് തയ്യാറാക്കുന്നതിന് സമാനമായ ഒരു പ്രയോഗമാണ്. യഥാര്ത്ഥത്തില് ജീവിച്ചിരുന്ന ഈ സിസിലിയന് രക്തസാക്ഷിയെ കുറിച്ചുള്ള വിവരങ്ങള് പുരാണകാലം മുതല് ഈ വിശുദ്ധക്ക് അര്പ്പിച്ചുവരുന്ന ആദരവില് നിന്നും ആചാരങ്ങളില് നിന്നുമുള്ള അനുമാനങ്ങളാണ്. ഇവളുടെ സഹനങ്ങളെ വിവരിക്കുന്ന വിവരങ്ങള്ക്ക് കുറച്ചു ആധികാരികതയേ ഉള്ളു. 

ഇവയനുസരിച്ച് വിശുദ്ധ രക്തസംബന്ധമായ രോഗത്താല് കഷ്ടപ്പെടുന്ന തന്റെ അമ്മയുമൊന്നിച്ച് കാറ്റോണിയയില് വിശുദ്ധ അഗതയുടെ ഭൗതീകശരീരം വണങ്ങുന്നതിനായി ഒരു തീര്ത്ഥയാത്ര പോകുന്നു. വളരെ ഭക്തിപൂര്വ്വം ആ ശവ കുടീരത്തില് പ്രാര്ത്ഥന നടത്തി കഴിഞ്ഞപ്പോള് വിശുദ്ധ അഗത സ്വപ്നത്തില് പ്രത്യക്ഷപ്പെടുകയും അവളെ ഇപ്രകാരം ആശ്വസിപ്പിക്കുകയും ചെയ്തു "അല്ലയോ കന്യകയായ ലൂസി, നിന്റെ അമ്മക്ക് വേണ്ടി നിനക്ക് കഴിയാത്ത എന്ത് സഹായമാണ് നീ എന്നില് നിന്നും ആവശ്യപ്പെടുന്നത്? നിന്റെ വിശ്വാസം തന്നെ നിന്റെ അമ്മക്ക് തുണയാകും, അപ്രകാരം നിന്റെ അമ്മ സുഖം പ്രാപിക്കുകയും ചെയ്യും. നിന്റെ കന്യകാവിശുദ്ധിയാല് നീ ദൈവത്തിനു മനോഹരമായ ഒരു ഭവനം ഒരുക്കിയിരിക്കുന്നു." ഉടനെ തന്നെ അവളുടെ അമ്മയുടെ അസുഖം ഭേതമായി.

ഉടന്തന്നെ ലൂസി താന് കന്യകയായി തുടരുന്നതിനുള്ള അനുവാദം വാങ്ങിക്കുകയും ഭാവിയിലെ തന്റെ സ്ത്രീധനം മുഴുവനും ദരിദ്രരായ ക്രിസ്ത്യാനികള്ക്ക് വീതിച്ചു കൊടുക്കുകയും ചെയ്തു. അമ്മയും മകളും അവരുടെ ജന്മനഗരമായ സിറാക്കുസിലേക്ക് തിരിച്ചു പോന്നു. തുടര്ന്ന് ലൂസി തന്റെ സ്വത്ത് മുഴുവനും വിറ്റതിന് ശേഷം ആ തുക മുഴുവനും പാവങ്ങള്ക്കിടയില് വിതരണം ചെയ്തു. ലൂസിയുടെ ഇഷ്ടത്തിനു വിപരീതമായി മാതാപിതാക്കള് അവളെ വിവാഹം ചെയ്തു നല്കാമെന്ന് ഒരു യുവാവിന് വാഗ്ദാനം നല്കിയിരുന്നു. പ്രസ്തുത യുവാവ് ഇക്കാര്യങ്ങള് അറിഞ്ഞപ്പോള് ഒരു ക്രിസ്ത്യാനി എന്ന നിലയില് അവളെ നഗരമുഖ്യന് മുന്പില് ഹാജരാക്കി. "മര്ദ്ദനങ്ങളുടെ പ്രഹര ശേഷിയില് നിന്റെ വാക്കുകള് നിശബ്ദമാക്കപ്പെടും" എന്ന് മുഖ്യന് അവളോടു പറഞ്ഞപ്പോള് വിശുദ്ധ ഇപ്രകാരം പ്രതിവചിച്ചു "ദൈവത്തിന്റെ ദാസന്മാര്ക്ക് ശരിയായ വാക്കുകള്ക്ക് പോരായ്മ വരില്ല, പരിശുദ്ധാത്മാവ് ഞങ്ങളിലൂടെ സംസാരിക്കും." "ദൈവഭക്തിയിലും നിര്മ്മലതയിലും ജീവിക്കുന്ന എല്ലാവരും പരിശുദ്ധാത്മാവിന്റെ ദേവാലയങ്ങള് ആണ്'" എന്നും വിശുദ്ധ കൂട്ടിച്ചേര്ത്തു. "ഞാന് നിന്നെ വേശ്യകള്ക്കൊപ്പം വിടുകയാണെങ്കില് പരിശുദ്ധാത്മാവ് നിന്നെ വിട്ടു പോകും" എന്ന് മുഖ്യന് പറഞ്ഞപ്പോള് "ഞാന് എന്റെ ആഗ്രഹത്തിന് വിപരീതമായി അപമാനിക്കപ്പെടുകയാണെങ്കില്, എന്റെ വിശുദ്ധി എനിക്ക് ഇരട്ട വിജയകിരീടം നേടി തരും" എന്നാണ് വിശുദ്ധ മറുപടി കൊടുത്തത്.

ഇത് കേട്ട് കോപത്താല് ജ്വലിച്ച മുഖ്യന് താന് ഭീഷണിപ്പെടുത്തിയത് പോലെയുള്ള ശിക്ഷാവിധിക്ക് ഉത്തരവിട്ടു. പക്ഷെ ദൈവം തന്റെ വിശ്വസ്ത കന്യകക്ക് തന്റെ തീരുമാനത്തില് ഉറച്ചു നില്ക്കുന്നതിനുള്ള ശക്തി നല്കി. ഒരു ശക്തിക്കും അവളെ അവളുടെ തീരുമാനത്തില് നിന്നും വ്യതിചലിപ്പിക്കുവാന് കഴിഞ്ഞില്ല. "അപാരമായ ശക്തിയോടെ പരിശുദ്ധാത്മാവ് ക്രിസ്തുവിന്റെ കന്യകയെ അചഞ്ചലയായി നിര്ത്തി." തുടര്ന്ന് അവര് ചൂടാക്കിയ ടാറും മരപ്പശയും വിശുദ്ധയുടെ മേല് ഒഴിച്ചു. "ഞാന് എന്റെ പ്രഭുവായ ക്രിസ്തുവിനോട് ഈ അഗ്നിക്ക് എന്റെ മേല് യാതൊരു ശക്തിയും ഉണ്ടായിരിക്കരുത് എന്നപേക്ഷിച്ചിട്ടുണ്ട്. ഇതിനു തെളിവായി എന്റെ മരണം നീട്ടി തരുവാന് ഞാന് ആപേക്ഷിച്ചിരിക്കുന്നു." എന്നാണ് വിശുദ്ധ ഈ മര്ദ്ദനങ്ങള്ക്കിടക്ക് പറഞ്ഞത്. ഈ മര്ദ്ദനങ്ങള്ക്ക് ശേഷവും യാതൊരു പരിക്കും കൂടാതെ വിശുദ്ധ നില്ക്കുന്നത് കണ്ടപ്പോള് അവര് വിശുദ്ധയുടെ കണ്ഠനാളം വാളിനാല് ചിന്നഭിന്നമാക്കി. ഇപ്രകാരം വിശുദ്ധ തന്റെ വിശ്വാസത്തിനു ചേര്ന്നവിധമുള്ള രക്തസാക്ഷിത്വ മകുടം ചൂടി.

വിചിത്രം പക്ഷെ സത്യം !



2005 ഓഗസ്റ്റ്‌ 14 രാവിലെ. സൈപ്രസ് എന്ന ദ്വീപില്‍ നിന്നും ഗ്രീസിലെ ഏഥന്‍സിലേക്ക് പറക്കാനായി ഹീലിയോസ് എയര്‍വെയ്സിന്‍റെ ഫ്ലൈറ്റ്‌ 522 തയ്യാറെടുക്കുന്നു. വിമാനത്തിനുള്ളില്‍ യാത്രക്കാരെ സ്വീകരിക്കാന്‍ ക്യാബിന്‍ ക്രൂ ആന്തൃയാസ് പെട്രോമോ ഡോറിന് മുന്നില്‍ നിലയുറപ്പിച്ചു. ഇരുപത്തഞ്ചു കാരനായ അയാള്‍ കൊമേഴ്സ്യല്‍ പൈലറ്റ്‌ ട്രെയ്നിംഗ് പൂര്‍ത്തിയാക്കി പൈലറ്റായി പുതിയൊരു കരിയര്‍ തുടങ്ങാനായി അവസരം കാത്തിരിക്കുകയാണ്. ഓഫ്ഡ്യൂട്ടി ആയിരുന്നിട്ടും, തന്‍റെ കാമുകിയും ഈ ഫ്ലൈറ്റിലെ എയര്‍ഹോസ്റ്റസുമായ ഹരിസിനോടൊപ്പം കുറച്ചു സമയം ചിലവഴിക്കാനായി പെട്രോമോ പ്രത്യേകം തരപ്പെടുത്തിയതാണ് ഈ ഡ്യൂട്ടി. കോക്പിറ്റില്‍ ക്യാപ്റ്റന്‍ ഹാന്‍സ്‌ മാര്‍ട്ടിനും കോ-പൈലറ്റ്‌ പാംപോസും പ്രീ ഫ്ലൈറ്റ്‌ ചെക്കിങ്ങുകള്‍ പൂര്‍ത്തിയാക്കി. വേനലവധി ആയതിനാല്‍ കുടുംബങ്ങള്‍ ആയിരുന്നു യാത്രക്കാരില്‍ അധികവും. ഒടുവില്‍, കൃത്യം 9 മണിക്ക് 115 ഓണ്‍ ബോര്‍ഡ്‌ യാത്രക്കാരെയും വഹിച്ചുകൊണ്ട് ഹീലിയോസ് വിമാനം വായുവിലേക്ക് പറന്നുയര്‍ന്നു.
എയര്‍ ട്രാഫിക്‌ കണ്ട്രോളര്‍ നിര്‍ദേശിച്ച 32000 അടി ആള്‍ട്ടിറ്റ്യൂഡിലേക്ക് വിമാനം കുതിക്കുന്നതിനിടയില്‍ കോക്ക്പിറ്റില്‍ മുഴങ്ങിയ ഒരു അലാം, വിമാനത്തില്‍ അത് വരെയുണ്ടായിരുന്ന സാധാരണ അവസ്ഥ മാറ്റി മറിക്കുകയായിരുന്നു. കിട്ടിയ ഇന്‍ഡിക്കേഷന്‍ 'ടേക്ക്ഓഫ്‌ കോണ്‍ഫിഗറേഷന്‍ അലാം' ആണ് എന്ന് മനസ്സിലാക്കിയ ക്യാപ്റ്റന്‍, എയര്‍ ട്രാഫിക്‌ കണ്ട്രോളറെ വിവരം അറിയിച്ചു. 'ടേക്ക്ഓഫ്‌ കോണ്‍ഫിഗറേഷന്‍ അലാം' എന്നത് വിമാനം റണ്‍വേയിലായിരിക്കുമ്പോള്‍ മാത്രം കേള്‍ക്കാനിടയുള്ള ഒന്നാണ്. വിമാനത്തിന്‍റെ എന്‍ജിനുകള്‍ ടേക്ക് ഓഫിന് തയ്യാറല്ല എന്ന് പൈലറ്റിനെ അറിയിക്കുകയാണ് ഈ അലാം ചെയ്യുന്നത്. പക്ഷേ സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം പത്ത്‌ കിലോമീറ്റര്‍ ഉയരത്തില്‍ പറന്നുകൊണ്ടിരിക്കുന്ന ഒരു വിമാനത്തില്‍ ഇങ്ങനെ ഒരു അലാം കേട്ടതിനെ തുടര്‍ന്ന് പൈലറ്റുമാര്‍ ആകെ ആശയക്കുഴപ്പത്തിലായി. ഒപ്പം വിമാനത്തിനുള്ളില്‍ ചൂട് വര്‍ദ്ധിക്കുകയും ഓക്സിജന്‍റെ അളവ് ക്രമാതീതമായി കുറയുകയും ചെയ്യാന്‍ തുടങ്ങി. കോക്ക്പിറ്റിലെ പിരിമുറുക്കം വീണ്ടും കൂട്ടിക്കൊണ്ട് പുതിയൊരു മുന്നറിയിപ്പ് കൂടി പൈലറ്റുമാര്‍ക്ക് ലഭിച്ചു- 'Master caution alarm'! വിമാനത്തിനുള്ളിലെ ചില സംവിധാനങ്ങള്‍ അസാധാരണമായി ചൂടാവുന്നു എന്ന് നിര്‍ദേശിക്കുകയാണ് ഈ അലാം ചെയ്യുന്നത്. ഒപ്പം പൈലറ്റുമാരുടെ അറിവില്ലാതെ തന്നെ പാസഞ്ചര്‍ ക്യാബിനിലെ ഓക്സിജന്‍ മാസ്കുകള്‍ താഴേക്ക് വീഴുകയും ചെയ്തു! എന്താണ് സംഭവിക്കുന്നത് എന്നറിയാതെ 115 യാത്രക്കാരും, കോക്ക്പിറ്റില്‍ നിന്നും യാതൊരു മുന്നറിയിപ്പും ലഭിക്കാത്തതിനാല്‍ ക്യാബിന്‍ ക്രൂവും പരിഭ്രമിച്ചു. ക്രൂവിന്‍റെ നിര്‍ദേശ പ്രകാരം എല്ലാ യാത്രക്കാരും ഓക്സിജന്‍ മാസ്കുകള്‍ ധരിച്ചു. ടേക്ക് ഓഫ് ചെയ്ത് 30 മിനിറ്റിനുള്ളില്‍ സൈപ്രസ്സിലെ കണ്ട്രോള്‍ടവറില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് പൈലറ്റുമാര്‍ പ്രതികരിക്കാതെയായതോടെ ഫ്ലൈറ്റ്‌ 522 നും 115 യാത്രക്കാര്‍ക്കും വിമാന ജീവക്കാര്‍ക്കും എന്ത് സംഭവിച്ചു എന്ന് ആര്‍ക്കും അറിയാതെയായി. എന്നാല്‍ അപ്പോഴും മെഡിറ്ററേനിയന്‍ കടലിന് മുകളിലൂടെ ഏഥന്‍സ് ലക്ഷ്യമാക്കി ഹീലിയോസ് 522 കുതിക്കുകയായിരുന്നു!
ഏഥന്‍സ്:
സാധാരണയായി സൈപ്രസില്‍ നിന്നും ഏഥന്‍സിലേക്കുള്ള യാത്രയ്ക്ക് ഒന്നര മണിക്കൂറാണ് വേണ്ടിയിരുന്നത്. പക്ഷെ ഹീലിയോസ് 522 ഏകദേശം രണ്ടു മണിക്കൂറായി എയര്‍പോര്‍ട്ടുമായി ബന്ധപ്പെടാതെ ഏഥന്‍സ് നഗരത്തിന് മുകളിലൂടെ വട്ടമിട്ട് പറക്കുകയാണ്. ഫ്ലൈറ്റ്‌ തീവ്രവാദികള്‍ ഹൈജാക്ക് ചെയ്തിരിക്കുന്നു എന്ന് ഗ്രീസ് ഭരണകൂടം ഉറപ്പിച്ചു. മൂന്ന് മില്ല്യയണിലധികം ജനങ്ങള്‍ അധിവസിക്കുന്ന ഏഥന്‍സിലേക്ക് വിമാനം ഇടിച്ചിറക്കിയാല്‍ ഉണ്ടായേക്കാവുന്ന ദുരന്തം മുന്നില്‍ കണ്ട ഗ്രീക്ക്‌ എയര്‍ ഫോഴ്സ്‌ രണ്ട് ഫൈറ്റര്‍ ജെറ്റ്‌ വിമാനങ്ങളെ ഹീലിയോസ് വിമാനത്തിനെ നിരീക്ഷിക്കാന്‍ അയച്ചു. എന്നാല്‍ ഹീലിയോസ് ഫ്ലൈറ്റിന്‍റെ അടുത്തുകൂടി പറന്ന ഫൈറ്ററിന്‍റെ പൈലറ്റ്‌ കണ്ട്രോള്‍ ടവറില്‍ അറിയിച്ച വിവരം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു. വിമാനത്തിന്‍റെ കോക്ക്പിറ്റില്‍ ക്യാപ്റ്റനെ കാണാനില്ല! കോ-പൈലറ്റ്‌ ബോധരഹിതനായി സീറ്റില്‍ ഇരിക്കുന്നു! ക്യാബിനിലെ ഒരു യാത്രക്കാരനും തങ്ങളുടെ വിമാനത്തോട് ചേര്‍ന്ന് ഒരു യുദ്ധ വിമാനം പറക്കുന്നത് ശ്രദ്ധിക്കുന്നത് പോലുമില്ല. എല്ലാപേരും മരിച്ചിരിക്കുന്നു! പെട്ടെന്നാണ് ഫൈറ്റര്‍ പൈലറ്റ്‌ അത് കണ്ടത്. ഒരാള്‍ ഇപ്പോള്‍ കോക്ക്പിറ്റില്‍ അനങ്ങുന്നു! അയാള്‍ ക്യാപ്റ്റന്‍റെ സീറ്റില്‍ വന്നിരുന്നു. ഫൈറ്ററിന്‍റെ പൈലറ്റും കണ്ട്രോള്‍ ടവറും പല തവണ ഹീലിയോസുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പെട്ടെന്ന് ഹീലിയോസ് വിമാനം ഇടത്തേക്ക് തിരിയുകയും കുത്തനെ താഴേക്ക് കുതിക്കുകയും ചെയ്തു. ഒടുവില്‍, സൈപ്രസില്‍ നിന്നും പറന്നുയര്‍ന്ന ഹീലിയോസ് 522 മൂന്നര മണിക്കൂറുകളുടെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഏഥന്‍സിലെ ഒരു മലയിലേക്ക് ക്രാഷ് ലാന്‍ഡ്‌ ചെയ്തു! വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാപേരും കൊല്ലപ്പെട്ടു.
അന്വേഷണം ആരംഭിച്ചു. പക്ഷെ ഇന്‍വെസ്റ്റിഗേറ്റര്‍മാരെ കുഴക്കിയത് മറ്റൊരു കണ്ടെത്തലായിരുന്നു. ദുരന്തത്തിനിരയായവര്‍ എല്ലാപേരും ക്രാഷ് സമയത്ത് ജീവനോടെ ഉണ്ടായിരുന്നു എന്ന മെഡിക്കല്‍ റിപ്പോര്‍ട്ട്! അവര്‍ മരിച്ചത് വിമാനം നിലത്ത് പതിച്ചതിന്‍റെ ആഘാതത്തിലായിരുന്നു. അന്വേഷണം കൂടുതല്‍ സങ്കീര്‍ണ്ണമായി. പ്രധാനപ്പെട്ട രണ്ടു ചോദ്യങ്ങള്‍ക്കാണ് അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്ക് ഉത്തരം കണ്ടു പിടിക്കേണ്ടത്.
1. യാത്രക്കാര്‍ മരിച്ചത് യാത്രയ്ക്കിടെ അല്ലെങ്കില്‍ എന്തുകൊണ്ട് അവര്‍ ഒരു യുദ്ധ വിമാനത്തിന്‍റെ സാമീപ്യത്തില്‍ പോലും പ്രതികരിച്ചില്ല?
2. ഫൈറ്റര്‍ വിമാനത്തിന്‍റെ പൈലറ്റിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് അവസാന നിമിഷം വിമാനത്തിനെ നിയന്ത്രിച്ചിരുന്ന, വിമാനത്തിനുള്ളില്‍ അന്നേരം ചലിച്ചിരുന്ന ഒരേ ഒരാള്‍... ആര്?
രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരം കോക്ക്പിറ്റിലെ അവശിഷ്ട്ടങ്ങളില്‍ നടത്തിയ ടിഷ്യൂ പരിശോധനകളില്‍ നിന്നും ചീഫ്‌ ഇന്‍വെസ്റ്റിഗേറ്ററായ ആക്രിവോസ്‌ സൊലക്കിസിന് ലഭിച്ചിരുന്നു. വിമാനം താഴേക്ക് പതിക്കുപോള്‍ കണ്ട്രോളില്‍ ഉണ്ടായിരുന്നത് ക്യാപ്റ്റനോ കോ-പൈലറ്റോ ആയിരുന്നില്ല; ഫ്ലൈറ്റ്‌ അറ്റന്‍റന്‍റ് പെട്രോമോ ആയിരുന്നു അത്! തുടര്‍ന്നുള്ള അന്വേഷണത്തില്‍ നിന്നും ഇയാള്‍ പൈലറ്റ്‌ ട്രൈനിംഗ് കഴിഞ്ഞിരുന്നു എന്നും വ്യക്തമായി. ടെററിസ്റ്റ് അറ്റാക്ക്‌ എന്ന രീതിയില്‍ തന്നെയാണ് അന്വേഷണം മുന്നോട്ട് പോയത്; വിമാനത്തിന്‍റെ വോയിസ്‌ റെക്കോര്‍ഡര്‍ പരിശോധിക്കുന്നത് വരെ. അതില്‍ ക്രാഷിന്‍റെ അവസാന നിമിഷങ്ങളില്‍ സഹായത്തിനായി അഭ്യര്‍ത്ഥിക്കുന്ന പെട്രോമോയുടെ ശബ്ദമായിരുന്നു! പക്ഷേ വിമാനത്തിന്‍റെ റേഡിയോ സംവിധാനം അപ്പോഴും സൈപ്രസിലെ എയര്‍ട്രാഫിക്‌ കണ്ട്രോള്‍ ടവറിലേക്ക് ട്യൂണ്‍ ചെയ്തിരുന്നതിനാല്‍ ആരും ആ അഭ്യര്‍ത്ഥന കേട്ടതും ഇല്ല. ഇതേ കാരണം തന്നെയായിരുന്നു ഫൈറ്റര്‍ പൈലറ്റ് ഹീലിയോസുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കഴിയാതെ പോയതിനു പിന്നിലും. വിമാനം പെട്ടെന്ന് ഇടതു വശത്തേക്ക് തിരിഞ്ഞ് താഴേക്ക് പതിച്ചത് ഇടത് എന്‍ജിനില്‍ ഇന്ധനം തീര്‍ന്നത് കൊണ്ടാണെന്നും കണ്ടെത്തപ്പെട്ടു. ഡാറ്റാ റെക്കോര്‍ഡര്‍ കൂടി പരിശോധിച്ചപ്പോള്‍ ആദ്യ അരമണിക്കൂറിനു ശേഷം വിമാനം മനുഷ്യ നിയന്ത്രണത്തിലായിരുന്നില്ല, മറിച്ച് ഓട്ടോ പൈലറ്റ്‌ സിസ്റ്റം ആണ് വിമാനം പറത്തിയിരുന്നത് എന്ന് വ്യക്തമായി. ഹൈജാക്കല്ല ദുരന്ത കാരണം എന്ന് മനസ്സിലാക്കിയതോടെ വോയിസ്‌ റെക്കോര്‍ഡറിന്‍റെ ആദ്യ അര മണിക്കൂര്‍ പുനഃ പരിശോധിക്കപ്പെട്ടു. അതില്‍ നിന്നും പൈലറ്റുമാര്‍ കോക്ക്പിറ്റില്‍ കണ്ട അലാമിലേക്കായി അന്വേഷണം. ഇതിനിടയില്‍ വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കിട്ടിയ നശിക്കാത്ത ഒരു ഇലക്ട്രോണിക് സ്വിച്ച്പാനല്‍ അന്വേഷണത്തില്‍ ഏറ്റവും വലിയ വഴിത്തിരിവായി. പ്രഷറൈസേഷന്‍ പാനല്‍. വിമാനം പറക്കുമ്പോള്‍ ഓട്ടോമാറ്റിക് മോഡില്‍ ആയിരിക്കേണ്ട ഈ പാനലിലെ സ്വിച്ച്, മാനുവല്‍ മോഡില്‍ ആയിരുന്നു കാണപ്പെട്ടത്!
ഒടുവില്‍, വിമാനത്തിന്‍റെ മെയിന്‍റനന്‍സ് എന്‍ജിനിയറെ ചോദ്യം ചെയ്തതില്‍ നിന്നും ഹീലിയോസ് വിമാനത്തിന് സംഭവിച്ച ദുരൂഹതയുടെ ചുരുളഴിഞ്ഞു. അവസാന പറക്കലിനു തൊട്ട് മുന്‍പുള്ള യാത്രയ്ക്കിടെ വിമാനത്തിന്‍റെ പിന്‍ വാതിലില്‍ നിന്നും ഉയര്‍ന്ന ശബ്ദത്തെ പറ്റി ഫ്ലൈറ്റ് ക്രൂ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന്, മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും യാത്രയ്ക്ക് ഷെഡ്യൂള്‍ ചെയ്യപ്പെട്ടിരുന്ന വിമാനം എന്‍ജിനിയറും അദ്ദേഹത്തിന്‍റെ സഹായിയും പരിശോധിച്ചു. വിമാനവാതിലിന്‍റെ സീല്‍ സംവിധാനത്തിന് തകരാറുണ്ടോ എന്ന് പരിശോധിക്കാനായി അവര്‍ ഒരു പ്രഷറൈസേഷന്‍ ടെസ്റ്റ്‌ നടത്തിയിരുന്നു. എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിക്കാതെ തന്നെ ഡിജിറ്റല്‍ പ്രഷര്‍ കണ്ട്രോള്‍ യൂണിറ്റ് മാനുവല്‍ മോഡിലേക്ക് മാറ്റി അവര്‍ വിമാനത്തിനുള്ളിലെ വായൂ സമ്മര്‍ദ്ദം കൂട്ടി. എന്നാല്‍ വാതിലിലൂടെ വായു പുറത്തേക്ക് പോകുന്നില്ലെന്ന് ഉറപ്പുവരുത്തി അവര്‍ പരിശോധന അവസാനിപ്പിച്ചു. പക്ഷെ പ്രഷറൈസേഷന്‍ പാനലിലെ സ്വിച്ച് തിരികെ ഓട്ടോ പൊസിഷനിലേക്ക് തിരിച്ചു വയ്ക്കാന്‍ എന്‍ജിനിയര്‍ മറന്നു! ഒരിക്കലും മറക്കാന്‍ പാടില്ലായിരുന്ന കാര്യം.
വിമാനത്തില്‍ യാത്രക്കാര്‍ക്ക് ശ്വസിക്കാന്‍ ആവശ്യമായ ഓക്സിജന്‍റെ അളവ് നില നിര്‍ത്തുന്ന സംവിധാനം മാനുവല്‍ മോഡിലേക്ക് മാറ്റപ്പെട്ടിരുന്നതിനാല്‍ വിമാനം പറന്നുയര്‍ന്നു കഴിഞ്ഞപ്പോള്‍ ക്യാബിന്‍ ഓട്ടോമാറ്റിക്‌ ആയി പ്രഷറൈസ് ചെയ്യപ്പെട്ടില്ല! ഇതിനെ തുടര്‍ന്ന്‍ കോക്ക്പിറ്റില്‍ കേട്ട അലാം, ശബ്ദത്തിലെ സാമ്യത കൊണ്ട് ടേക്ക്ഓഫ്‌ കോണ്‍ഫിഗര്‍ വാണിംഗ് ആയി പൈലറ്റുമാര്‍ തെറ്റിദ്ധരിക്കുകയും കൂടി ചെയ്തതോടെ വലിയ ഒരു ദുരന്തത്തിലേക്ക് അവര്‍ പറന്നടുക്കുകയായിരുന്നു. ശരീരത്തിനുള്ളിലേക്ക് ചെല്ലുന്ന ഓക്സിജന്‍റെ അളവ് കുറഞ്ഞതോടെ പൈലറ്റുമാര്‍ക്ക് അവരുടെ പ്രതികരണ ശേഷി സാവധാനം കുറഞ്ഞു തുടങ്ങി. കണ്ട്രോള്‍ ടവറില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് പോലും അവര്‍ക്ക് പ്രതികരിക്കാന്‍ കഴിയാതെയായി. ഒടുവില്‍ അവര്‍ക്ക് ബോധം പൂര്‍ണ്ണമായും നഷ്ട്ടപ്പെട്ടു. പിന്നിലെ ക്യാബിനില്‍ അപ്പോഴും യാത്രക്കാര്‍ അറിഞ്ഞിരുന്നില്ല- തങ്ങളുടെ വിമാനം ഇപ്പോള്‍ പറക്കുന്നത് മനുഷ്യ സഹായമില്ലാതെയാണ് എന്ന്! എന്നാല്‍ വെറും പന്ത്രണ്ട് മിനിറ്റ്‌ നേരം മാത്രം ഓക്സിജന്‍ സപ്ലെ ചെയ്യാന്‍ കഴിവുള്ള ഓക്സിജന്‍ സിലിണ്ടറുകള്‍ കാലിയായതോടെ യാത്രക്കാരും മെല്ലെ മെല്ലെ ബോധത്തിനും അബോധത്തിനും ഇടയിലുള്ള, പ്രതികരണ ശേഷി നഷ്ട്ടപ്പെട്ട അവസ്ഥയും കടന്ന് ബോധ രഹിതരായി!
പൈലറ്റുമാര്‍ നിയന്ത്രണം ഏറ്റെടുക്കാഞ്ഞതിനാല്‍ വിമാനം ഏഥന്‍സ് വിമാനത്താവളത്തിന് മുകളില്‍ വട്ടമിട്ട് പറന്നുകൊണ്ടേയിരുന്നു. വിമാനത്തില്‍ ഉണ്ടായിരുന്ന പോര്‍ട്ടബിള്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ ഉപയോഗിച്ചാണ് പെട്രോമോ അവസാനം വരെ ബോധം നില നിര്‍ത്തിയതെന്നും തെളിഞ്ഞു. അതും തീര്‍ന്നപ്പോഴാണ്‌ അയാള്‍ കോക്ക്പിറ്റിലേക്ക് എത്തുന്നതും വിമാനത്തിന്‍റെ കണ്ട്രോള്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതും. പക്ഷേ അപ്പോഴേക്കും ഇടത് എന്‍ജിനിലെ അവസാന തുള്ളി ഇന്ധനവും കുടിച്ചു തീര്‍ത്ത്, ഏവിയേഷന്‍ ചരിത്രത്തില്‍ തന്നെ എക്കാലത്തെയും വലിയ ദുരൂഹത ഉയര്‍ത്തിയ വിമാനം താഴേക്ക് കുതിച്ചു. ഏഥന്‍സിലെ ആ മലനിരകളിലേക്ക്.....

Friday, December 11, 2015

സുളൂ .... യഥാർത്ഥ പോരാളി



1999 ലോകകപ്പിലെ ഒാസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള സെമിഫൈനല്‍.അവസാന ഒാവറില്‍ ദക്ഷിണാഫ്രിക്കയ്ക്ക്­ ജയിക്കാന്‍ വേണ്ടത് 9 റണ്‍സ്.കൈവശമുള്ളത് ഒരേയൊരു വിക്കറ്റ്.ബൗള്‍ചെയ്യ­ുന്ന ഡാമിയന്‍ ഫ്ളെമിങ്ങിന്‍െറ ചങ്കുപിടയ്ക്കുകയായിര­ുന്നു.കാരണം ബാറ്റ് ചെയ്യുന്നത് ലാന്‍സ് ക്ളൂസ്നറാണ് !! അയാളുടെ ബാറ്റിന്‍െറ മദ്ധ്യത്തില്‍ കൊള്ളുന്ന പന്തുകള്‍ക്ക് ബൗണ്ടറിയില്‍ മാത്രമേ സ്ഥാനമുള്ളൂ.ക്ളൂസ്നര­്‍ തൊട്ടതെല്ലാം പൊന്നായി മാറിയ ഒരു ലോകകപ്പുമായിരുന്നു അത്.ഫ്ളെമിങ് ആശങ്കപ്പെട്ടത് സംഭവിച്ചു.ആദ്യ രണ്ടു പന്തുകളും കവറിലൂടെ ബൗണ്ടറിയിലേക്ക് പാഞ്ഞു.ഇനി വേണ്ടത് നാലു പന്തില്‍ ഒരേയൊരു റണ്‍ !
സിംഗിള്‍ തടയാന്‍ ഒാസീസ് നായകന്‍ സ്റ്റീവ് വോ എല്ലാ ഫീല്‍ഡര്‍മാരെയും സര്‍ക്കിളിനുള്ളില്‍ വിന്യസിച്ചു.നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍ നിന്നിരുന്ന അലന്‍ ഡോണള്‍ഡ് ഒരു റണ്ണൗട്ടില്‍ നിന്ന് രക്ഷപ്പെടുന്നു.ലോകമെ­മ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ ശ്വാസം നിലച്ചു പോയ നിമിഷങ്ങള്‍.... ക്ളൂസ്നറുടെ മനസ്സില്‍ കടലിരമ്പുകയായിരുന്നു­.വര്‍ണ്ണവിവേചനത്തിന്­‍െറ പേരില്‍ ഏറെക്കാലം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്­ട തന്‍െറ രാജ്യം ഒരു ലോകകപ്പ് ഫൈനലിലേക്ക് തന്‍െറ ചുമലുകളിലേറി കടന്നുചെല്ലാന്‍ പോവുകയാണ്.തൊട്ടടുത്ത­ാണ് വിജയം.ഒരു ഷോട്ട് അകലെ....
അടുത്ത പന്തിനെ മിഡ്-ഒാഫിലേക്ക് പായിച്ച് ക്ളൂസ്നര്‍ ഒാട്ടം തുടങ്ങി.എന്നാല്‍ ഡോണള്‍ഡ് ഒാട്ടം ആരംഭിച്ചപ്പോഴേക്കും ക്ളൂസ്നര്‍ നോണ്‍സ്ട്രൈക്കിംഗ് എന്‍ഡിലെത്തിക്കഴിഞ്ഞ­ിരുന്നു.ആ പരിഭ്രമത്തിനിടെ ബാറ്റ് പോലും നഷ്ടപ്പെട്ട ഡോണള്‍ഡിനെ ഒാസീസ് അനായാസം റണ്ണൗട്ടാക്കി.മത്സരം­ ടൈ ! ലീഗ് റൗണ്ടിലെ ജയത്തിന്‍െറ അടിസ്ഥാനത്തില്‍ ഒാസീസ് ഫൈനലിലേക്കും ദക്ഷിണാഫ്രിക്ക പുറത്തേക്കും.
സ്റ്റീവും കൂട്ടുകാരും പരസ്പരം കെട്ടിപ്പുണര്‍ന്ന് വിജയം ആഘോഷിക്കവെ ക്ളൂസ്നര്‍ നടന്നകന്നു.അനിവാര്യമ­ായ ദുരന്തം സംഭവിച്ചുകഴിഞ്ഞെന്ന്­ അയാള്‍ക്കറിയാമായിരുന­്നു.എങ്കിലും ഒന്ന് തിരിഞ്ഞുനോക്കാന്‍ ക്ളൂസ്നര്‍ ശ്രമിച്ചു.അവിടെക്കണ്­ട കാഴ്ച്ചകള്‍ ഹൃദയഭേദകമായിരുന്നു.അ­തോടെ നടത്തത്തിന്‍െറ വേഗം കൂടി.എത്ര വേഗത്തില്‍ നടന്നാലും എഡ്ജ്ബാസ്റ്റണിലെ പവലിയനിലേക്ക് ഒരുപാടു ദൂരമുണ്ടെന്നേ അയാള്‍ക്കന്ന് തോന്നിക്കാണൂ.ചില ഒാസ്ട്രേലിയക്കാര്‍ വന്ന് അഭിനന്ദിച്ചു.കാണികളു­ടെ കൈയടികള്‍... ഒന്നും ക്ളൂസ്നര്‍ അറിഞ്ഞെന്ന് തോന്നുന്നില്ല.അയാള്‍­ വേറെയേതോ ലോകത്തായിരുന്നു.അതെ.­.. അതികഠിനമായ വേദനയുടെ ലോകത്ത്.....
നിങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത് ഏതു തലമുറയെ ആണ് എന്നത് വിഷയമല്ല.ഇഷ്ടപ്പെടുന­്നത് ഏതു ടീമിനെ ആണ് എന്നതും പ്രധാനമല്ല.ഒരിക്കലെങ­്കിലും ഈ കളി കണ്ടിട്ടുണ്ടെങ്കില്‍­ ഒരു നീറ്റലോടെ മാത്രമേ ക്ളൂസ്നറെ ഒാര്‍ക്കാനാകൂ.140.50­ എന്ന ബാറ്റിങ് ശരാശരിയിലാണ് ക്ളൂസ്നര്‍ ആ ലോകകപ്പ് അവസാനിപ്പിച്ചത്.നേടി­യത് നാലു മാന്‍ ഒാഫ് ദ മാച്ച് അവാര്‍ഡുകള്‍ ! വീഴ്ത്തിയത് 18 വിക്കറ്റുകള്‍ !! പക്ഷേ ലോകകപ്പില്‍ മുത്തമിടാനായില്ല.ദക്­ഷിണാഫ്രിക്കയുടെ ദൗര്‍ഭാഗ്യങ്ങളുടെ ഗ്രന്ഥത്തില്‍ പുതിയൊരദ്ധ്യായം കൂടി....

കരിമ്പിന്‍തോട്ടത്തില­െ തൊഴിലാളികളോടൊപ്പം ബാല്യം ചെലവഴിച്ച ക്ളൂസ്നര്‍ക്ക് അവരുടെ 'സുളു' ഭാഷയില്‍ നല്ല പ്രാവീണ്യമുണ്ടായിരുന­്നു.പിന്നീട് അത് ക്ളൂസ്നറുടെ ഒാമനപ്പേരായി.ഒരു പ്രതിഭയെ തിരിച്ചറിയാന്‍ മറ്റൊരു പ്രതിഭയ്ക്ക് സാധിക്കും എന്നു പറയുന്നത് സത്യമാണ്.'സുളു'വില്‍­ ഒരു ക്രിക്കറ്റ് താരമുണ്ടെന്ന കാര്യം ആദ്യം മനസ്സിലാക്കിയത് കരീബിയന്‍ ഇതിഹാസം മാല്‍ക്കം മാര്‍ഷല്‍ ആയിരുന്നു.
ജഴ്സിയുടെ കൈ തെറുത്തുകയറ്റിക്കൊണ്­ടുള്ള ക്ളൂസ്നറുടെ നില്‍പ്പു കണ്ടാല്‍ തന്നെ ബൗളര്‍മാര്‍ വിറകൊള്ളുമായിരുന്നു.­മിഡ്വിക്കറ്റ് എന്ന പ്രദേശത്തോട് ഒരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നു സുളുവിന്.ലോകകപ്പില്‍­ വസീം അക്രത്തെയും ഷോയബ് അക്തറിനെയുമെല്ലാം പഞ്ഞിക്കിടുന്ന ആ ഇന്നിങ്സ് കണ്ടാല്‍ ഞെട്ടിപ്പോകും.ബൗണ്ടറ­ി ബോര്‍ഡുകളെ തുളയ്ക്കാനുള്ള കരുത്തായിരുന്നു ആ ഷോട്ടുകള്‍ക്ക്.പന്തി­നെ തഴുകിവിടുന്ന മാന്ത്രികനായിരുന്നില­്ല ക്ളൂസ്നര്‍.അവയെ വെറുപ്പോടെ തല്ലിയകറ്റുകയാണ് ചെയ്തത്.വലതു കാല്‍ മുന്നോട്ടു നീട്ടീവെച്ച് അയാള്‍ സ്വീപ്പ് ഷോട്ടുകള്‍ കളിക്കുമ്പോള്‍ ഷോര്‍ട്ട് ലെഗ് ഫീല്‍ഡര്‍മാര്‍ ജീവനും കൊണ്ട് ചാടിമാറും.
ഈഡന്‍ ഗാര്‍ഡന്‍സ് എന്ന മൈതാനത്തോട് സൗരവ് ഗാംഗുലിയ്ക്കുള്ള ബന്ധം നമുക്കറിയാം.എന്നാല്‍­ ഈഡനില്‍ കളിച്ച ആദ്യ അന്താരാഷ്ട്ര മത്സരം ഇന്നും ഗാംഗുലിയുടെ ദുഃസ്വപ്നമായി പ്രത്യക്ഷപ്പെടുന്നുണ­്ടാവാം.ആ സ്വപ്നത്തില്‍ കൈയിലൊരു പന്തും പിടിച്ച് ക്ളൂസ്നര്‍ എന്ന അരങ്ങേറ്റക്കാരന്‍ നില്‍പ്പുണ്ടാകും.അതെ­.1996ല്‍ കൊല്‍ക്കത്തയില്‍ നടന്ന ടെസ്റ്റില്‍ ക്ളൂസ്നര്‍ വീഴ്ത്തിയ 8 വിക്കറ്റുകളുടെ മികവില്‍ 329 റണ്ണുകള്‍ക്കാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോല്‍പ്പിച്ചത് !! പില്‍ക്കാലത്ത് പരിക്ക് ക്ളൂസ്നറുടെ ബൗളിങ്ങില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
ഏകദിന ക്രിക്കറ്റ് ആയിരുന്നു ക്ളൂസ്നറുടെ കളിത്തട്ട്.എങ്കിലും ടെസ്റ്റില്‍ ചില നല്ല പ്രകടനങ്ങളും പുറത്തെടുത്തു.പൊതുവെ­ സ്പിന്‍ കളിക്കാന്‍ ബുദ്ധിമുട്ടുന്നവരാണ്­ ദക്ഷിണാഫ്രിക്കക്കാര്­‍ എന്നിരിക്കെ മുരളീധരനെതിരെ കാന്‍ഡിയില്‍ നേടിയ സെഞ്ച്വറിയും കുംബ്ളെയ്ക്കെതിരെ ബാംഗ്ളൂരില്‍ നേടിയ 97ഉം ക്ളൂസ്നര്‍ക്ക് എറെ പ്രിയപ്പെട്ടതായിരിക്­കും.ഈ രണ്ടു ടെസ്റ്റുകളിലും ടീം ജയിക്കുകയും ചെയ്തു.
2003ല്‍ ലോകകപ്പ് ദക്ഷിണാഫ്രിക്കയില്‍ വിരുന്നിനെത്തി.കാലം ക്ളൂസ്നറിൽ ചില പോറലുകൾ ഏൽപ്പിച്ചുകഴിഞ്ഞിരുന്നു.പഴയ ഫോം അയാൾക്ക് കൈമോശം വന്നിരുന്നു.എന്നാൽ ക്ളൂസ­്നറുടെ മനസ്സിലെ കനല്‍ ജ്വലിക്കുകയായിരുന്നു­.നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് കൈ എത്തും ദൂരത്ത് നഷ്ടപ്പെട്ടത് സ്വന്തം കാ ണികള്‍ക്കു മുമ്പില്‍ വെച്ച് തിരിച്ചുപിടിക്കണമെന്­ന നിശ്ചയദാര്‍ഢ്യം അയാളുടെ കരങ്ങള്‍ക്ക് കരുത്തു നല്‍കി.വിന്‍ഡീസിനെതി­രായ മത്സരത്തില്‍ ക്ളൂസ്നര്‍ അടിച്ച പടുകൂറ്റന്‍ സിക്സറുകള്‍ കണ്ട് ദക്ഷിണാഫ്രിക്കന്‍ ജനത കോരിത്തരിച്ചു.സ്വപ്ന­ങ്ങള്‍ കണ്ടു...
എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ കഷ്ടകാലം തീര്‍ന്നിരുന്നില്ല.ശ­്രീലങ്കയുമായുള്ള നിര്‍ണ്ണായക മത്സരത്തില്‍ ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം നിശ്ചയിക്കുന്നതില്‍ ടീം മാനേജ്മെന്‍റിന് പിഴച്ചപ്പോള്‍ ഒരു റണ്ണിന്‍െറ വ്യത്യാസത്തില്‍ ദക്ഷിണാഫ്രിക്ക പുറത്ത് ! ബൗച്ചറിനോടൊപ്പം ക്രീസില്‍ ഉണ്ടായിരുന്നത് ക്ളൂസ്നര്‍ ആയിരുന്നു എന്നതായിരുന്നു ഏറ്റവും വലിയ ദുരന്തം.പതിവുപോലെ മറ്റേയറ്റത്ത് നിസ്സഹായനായി അയാള്‍ നിന്നു.8 പന്തില്‍ ഒരു റണ്‍സ് മാത്രം നേടിയ ക്ളൂസ്നര്‍ക്ക് ടീമിന്‍െറ പതനത്തില്‍ നിര്‍ണ്ണായക പങ്കുണ്ടെന്ന് പലരും പറഞ്ഞു.ഒരു മനുഷ്യന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു അത്.ഇടറുന്ന ശബ്ദത്തില്‍ അയാള്‍ പറഞ്ഞു-''ഞാന്‍ ക്രിക്കറ്റ് നിര്‍ത്തി മീന്‍പിടിത്തത്തിന് പോയാലോ എന്നാലോചിക്കുകയാണ്!"­.എത്രത്തോളം നിരാശനായിരുന്നിരിക്ക­ണം അയാള്‍.... സുളുവിൻെറ വാക്കുകൾ ലോകത്തെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളെ സങ്കടത്തിലാഴ്ത്തി.

അതിനു ശേഷം കുറച്ചുകാലം കൂടി കളിച്ചെങ്കിലും കാര്യമായ നേട്ടങ്ങളൊന്നും ക്ളൂസ്നര്‍ക്ക് ഉണ്ടാക്കാനായില്ല.അടു­ത്ത വര്‍ഷം,മുപ്പത്തിമൂന്­നാം വയസ്സില്‍ ആ കരിയര്‍ അവസാനിച്ചു.ക്രിക്കറ്­റില്‍ ക്ളൂസ്നറെപ്പോലുള്ള ദുരന്തനായകര്‍ ഒരുപാടൊന്നും ഉണ്ടായിക്കാണില്ല.
പ്രിയപ്പെട്ട സുളൂ,വിഷമിക്കേണ്ട കാര്യമില്ല.നിങ്ങളുടെ­ മികവുകള്‍ അളക്കാന്‍ ഒരു ലോകകപ്പ് വേണമെന്നില്ല.കളിക്കള­ത്തില്‍ നിങ്ങള്‍ തോറ്റിട്ടുണ്ടാകും.പക­്ഷേ ഞങ്ങളുടെ മനസ്സുകളെ നിങ്ങള്‍ ജയിച്ചു സുളൂ.നിങ്ങള്‍ ചെയ്തുവെച്ച കാര്യങ്ങളോര്‍ത്ത് അഭിമാനമുണ്ട്....



c n p

Sunday, December 6, 2015

ടൂറിനിലെ തിരുകച്ച - ഒരു ശാസ്ത്ര വിചിന്തനം !



2000 വർഷം പഴക്കമുള്ള യേശുക്രിസ്തുവിന്റെ ശവസംസ്ക്കാരത്തിന്‌ ഉപയോഗിച്ച പ്രസിദ്ധമായ തിരുകച്ച സൂക്ഷിക്കുന്ന ഇറ്റലിയിലെ ടൂറിനിലേക്ക്, കഴിഞ്ഞ ജൂണിൽ ഫ്രാൻസിസ് പാപ്പ തീർത്ഥാടനം നടത്തി. ലിനൻ തുണിയിലുള്ള തിരുക്കച്ചയുടെ നീളം 14.5 അടിയും, വീതി 3.5 അടിയുമാണ്‌. ചാട്ടവാർ പ്രഹരമേറ്റ് ക്രൂശിതനായ ഒരു മനുഷ്യന്റെ മുൻവശവും പിറക് വശവുമാണ്‌ തുണിയിൽ പതിഞ്ഞിരിക്കുന്ന രൂപങ്ങൾ. 1578-മുതലാണ്‌ ഇത് ടൂറിനിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നത്.
തിരുക്കച്ചയെ പറ്റി ആധികാരികമായ ശാസ്ത്രീയ പഠനം നടത്തിയ പദ്ധതിയുടെ പേരായിരിന്നു The shroud of Turin Research Project അഥവാ STRUP. ഈ സംഘത്തിന്റെ പഠനത്തിൽ പങ്കെടുക്കാൻ സാങ്കേതിക മുൻനിര വിദഗ്ദന്മാരിൽ പ്രധാനിയായ ബാരി ഷ്വോർറ്റ്സിനെ ക്ഷണിക്കുന്നത് 1978-ൽ ആണ്‌. തികച്ചും നിരീശ്വരവാദിയായ അദ്ദേഹം, മനസ്സില്ലാമനസ്സോടെയാണ്‌ STRUP-ന്റെ ഭാഗമാകാൻ സമ്മതിച്ചത്.
മധ്യനൂറ്റാണ്ടുകളിൽ വരച്ച്ചേർത്ത ചിത്രമാണ്‌ തുണിയിൽ കാണപ്പെടുന്നതെന്ന് തെളിയിക്കാൻ പറ്റുമെന്നുള്ള പ്രതീക്ഷയിലാണ്‌ അദ്ദേഹം സംഘത്തിൽ ചേർന്നത്. എന്നാൽ അനേകം വർഷങ്ങളിലെ പഠന വിചിന്തനങ്ങളുടെ ഫലമായി, അതിന്റെ സത്യാവസ്ഥയിൽ അദ്ദേഹത്തിന്‌ ബോദ്ധ്യം വരികയാണുണ്ടായത്.
ഈ വിഷയത്തിൽ കൂടെകൂടെ പുറത്ത് വരുന്ന തെറ്റായ മാദ്ധ്യമ വാർത്തകളിൽ വിഷമം തോന്നിയ ഷ്വോർട്സ് 1996-ൽ ഒരു വെബ്സൈറ്റ് തുറന്നു. തിരുക്കച്ചയുടെ യഥാർത്ഥ കഥയും, അതിന്മേൽ നടത്തിയിട്ടുള്ള ശാസ്ത്രീയ ഗവേഷണത്തിൽ ലഭിച്ച ഫലത്തിന്റെ സത്യാവസ്ഥയും പങ്ക് വക്കാനാണ്‌ സൈറ്റ് ആരംഭിച്ചത്.
രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം, ഇപ്പോഴും മാധ്യമങ്ങൾക്കും, റോമിലെ സെമിനാരിക്കാർ ഉൾപ്പടെയുള്ള വിവിധ വിഭാഗങ്ങൾക്ക് അദ്ദേഹം തിരുക്കച്ചയുടെ യഥാർത്ഥ സ്വഭാവം വിവരിക്കുന്ന പ്രസംഗങ്ങൾ നടത്തുന്നുണ്ട്.
അടുത്തിടെ, ഷ്വോർട്സ്, CWR-വുമായി (Catholic World Report) നടത്തിയ അഭിമുഖത്തിന്റെ ലിഖിതരൂപം ചുവടെ ചേര്‍ക്കുന്നു.
CWR: തിരുകച്ചയുടെ തനിമ തെളിയിക്കുന്ന തർക്കിക്കാനാവാത്ത ഏതാനും വാദമുഖങ്ങൾ നിരത്താമോ?
ബാരി ഷ്വോർട്സ്: 37 വർഷങ്ങൾക്ക് മുമ്പ്, പരിശുദ്ധമായ ഈ തുണി പരിശോധിക്കാൻ STRUP സംഘത്തോടൊപ്പം ഇറ്റലിയിലേക്ക് പോയപ്പോൾ, ഏതോ ഒരു തരം മദ്ധ്യകാലഘട്ട ചിത്രപ്പണി ചെയ്ത ഒരു വ്യാജരൂപമാണിതന്നാണ്‌ ഞാൻ ധരിച്ചിരുന്നത്. എന്നാൽ ഒരു പത്തുമിനിറ്റ് പരിശോധന കഴിഞ്ഞപ്പോൾ, അതൊരു ചിത്ര രചനയല്ലെന്ന് എനിക്ക് മനസ്സിലായി. ഒരു മുഴുവൻസമയ ഛായഗ്രഹകനെന്ന നിലയിൽ, ബ്രഷിന്റെ പാടുകൾ കണ്ടെത്താനാണ്‌ ഞാൻ ശ്രമിച്ചത്. പക്ഷെ ചായമോ, ചായമടിച്ചതിന്റെ അടയാളങ്ങളോ കണ്ടെത്താൻ കഴിഞ്ഞില്ല.
എന്നിട്ടും, തുടര്‍ന്നുള്ള 17-വർഷക്കാലം, തിരുക്കച്ച ശരിയായിട്ടുളതാണന്ന് സമ്മതിക്കാൻ ഞാൻ കൂട്ടാക്കിയില്ല. വിശ്വസിക്കാതിരിക്കാനുള്ള ഒടുവിലത്തെക്കാരണം രക്തത്തിന്റെ നിറമായിരുന്നു. തിരുക്കച്ചയിലെ രക്തത്തിന്റെ നിറം ചുവപ്പായിരുന്നു; വാസ്തവത്തിൽ, ഒരു തുണിയിൽ രക്തം പുരണ്ടാൽ, ഏതാനം മണിക്കൂറുകൾ കഴിഞ്ഞാല്‍, അത് തവിട്ടോ, കറുപ്പോ ആയി മാറണം. രസതന്ത്രശാസ്ത്രജ്ഞനായ അലൻ അഡ്ലറുമായി ഞാൻ ഫോണിൽ സംസാരിച്ചു. എന്റൊ വിയോജിപ്പ് ഞാൻ അദ്ദേഹവുമായി പങ്ക് വച്ചു. അശാന്തനായ അദ്ദേഹം ചോദിച്ചു: “എന്റെ പ്രസിദ്ധീകരണം അങ്ങ് വായിച്ചിട്ടില്ലേ?”
അദ്ദേഹത്തിന്റെ വിശദീകരണം ഇപ്രകാരമായിരുന്നു: “തുണിയിൽ ഉയർന്ന അളവിൽ ബിലിറൂബിൻ ഉണ്ടായിരുന്നു; ചുവന്ന് നിറത്തിന്‌ കാരണം അതായിരുന്നു. ഒരു മനുഷ്യജീവി മർദ്ദിക്കപ്പെടുകയും വെള്ളം കുടിക്കാതിരിക്കുകയും ചെയ്താൽ, ശരീരത്തിൽ ഉണ്ടാകാവുന്ന ഷോക്കിൽ നിന്നും രക്ഷപെടുത്താനായി, കരൾ ബിലിറൂബിൻ പ്രവഹിപ്പിക്കാൻ തുടങ്ങും. ഇതു കലരുന്ന രക്തം ചുവപ്പായി തന്നെ ഇരിക്കും. എന്നെ കുഴപ്പിച്ച ചോദ്യത്തിനുള്ള ഉത്തരം ഇതായിരുന്നു. ഉത്തരം കിട്ടാൻ ഇനി ഒന്നും ബാക്കിയില്ല. കച്ചയുടെ സത്യം തെളിയിക്കാൻ ഇതു മാത്രമല്ലായിരുന്നു ഉണ്ടായിരുന്നത്.
തിരുക്കച്ചയുടെ സത്യാവസ്ഥ എനിക്ക് ബോദ്ധ്യമായ ആധികാരിക തെളിവുകളിൽ ഏറ്റവും ഇഷ്ടമായത് എന്റെ മാതാവിൽ നിന്നും ലഭിച്ചതാണ്‌. ജന്മനാ എന്റെ അമ്മ പോളണ്ടുകാരിയാണ്‌; വെറും ഹൈസ്കൂൾ വിദ്യാഭ്യാസം മാത്രമേ ഉണ്ടായിരുന്നുള്ളു.
ഒരിക്കൽ എന്റെ ഒരു പ്രസംഗം കേട്ട ശേഷം അമ്മയെ ഞാൻ വാഹനത്തിൽ വീട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു. കുറേ അധിക നേരം അമ്മ നിശബ്ദതയായിരുന്നു. (ഒരു യഹൂദ സ്ത്രീ നിശബ്ദയായിരുന്നാൽ പേടിക്കേണ്ടതായിട്ടുണ്ട്). അത് കൊണ്ട് ഞാൻ ചോദിച്ചു, “അമ്മേ, എന്താണ്‌ ആലോചിച്ചു കൊണ്ടിരിക്കുന്നത്?” അമ്മ പറഞ്ഞു, “ബാറി, തീർച്ചയായും അത് സത്യമായിട്ടുള്ളതാണ്‌; അല്ലായിരുന്നെങ്കിൽ, അവർ അത് 2000 വർഷങ്ങൾ കാത്ത് സൂക്ഷിക്കുകയില്ലായിരുന്നു.”
അമ്മ പറഞ്ഞത് ഒരൊന്നാന്തരം വാദമുഖമായിരുന്നു. യഹൂദ നിയമപ്രകാരം, രക്തം പുരണ്ട ചുറ്റുതുണി ശവക്കുഴിയിൽ അടക്കം ചെയ്യണമെന്നുണ്ടായിരുന്നു. അങ്ങനെ ചെയ്യാതിരുന്നത് വഴി, വാസ്തവത്തിൽ, നിയമം ലംഘിച്ചാലുണ്ടാകുന്ന അപകടം ഏറ്റെടുക്കുകയായിരുന്നു. ശാസ്ത്രീയമായും, യുക്തിപരമായും യേശുവിന്റെ മൃതശരീരം പൊതിഞ്ഞ തുണി തന്നെയായിരുന്നു ഈ തിരുകച്ച.
തിരുക്കച്ച വ്യാജമാണന്നുള്ള പൊതുധാരണകൾ ഏതൊക്കെയാണ്‌?
ഷ്വോർട്സ്: അങ്ങനെയൊരു പട്ടിക ഉണ്ടാക്കിയെടുക്കാൻ മണിക്കൂറുകൾ വേണ്ടി വരും. അസംബന്ധങ്ങളുടെ തുടർച്ചയായുള്ള അപശബ്ദം ലോകത്തിന്റെമ വിവിധ ഭാഗങ്ങളില്‍ ഉയര്ന്നു കൊണ്ടിരിക്കുകയാണ്‌. 1995-ൽ, സംസാരമദ്ധ്യേ എന്റെ ഒരു സുഹൃത്ത് പറയുകയുണ്ടായി, “നിങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്ന ആ കച്ചക്കാര്യമുണ്ടല്ലോ? അതിലെ രൂപം ലിയനാർഡോ ഡാവിഞ്ചി വരച്ചതാണ്‌. ഈ വിവരം എവിടെ നിന്നാണ്‌ കിട്ടിയതെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: “ ഞാനും ഭാര്യയും കൂടി പലചരക്ക് കടയിൽ പോയപ്പോൾ, പണമടക്കുന്ന മേശയിൽ വച്ചിരുന്ന മഞ്ഞപത്രത്തിൽ കണ്ടതാണ്‌.”
ഡാവിഞ്ചി വളരെ നല്ല ഒരു കലാകാരനായിരുന്നു; പക്ഷെ, അദ്ദേഹം ജനിക്കുന്നതിന്‌ നൂറ്‌ വർഷങ്ങൾക്ക് മുമ്പ് വരെ കാലപ്പഴക്കമുള്ളതാണ്‌ തിരുക്കച്ചയെന്നുള്ളതിന്റെറ രേഖ ഞങ്ങളുടെ കൈവശമുണ്ട്. ഞാൻ എനിക്ക് വേണ്ടിത്തന്നെ ഒരു കുറിപ്പ് എഴുതി വച്ചതായി ഓർക്കുന്നു.
കച്ച ഒരു സങ്കീർണ്ണമായ വസ്തുവാണ്‌; 6 പേജിലുള്ള ഒരു ലേഖനത്തിനോ, 44-മിനിറ്റ് ദൈർഘ്യമുള്ള ഒരു ഡോക്യുമെന്റുറിക്കോ, (രണ്ടും വളരെ രസകരമാണെങ്കിലും) അതിനോട് നീതി പുലർത്താൻ സാധിക്കില്ല. അത് കൊണ്ടാണ്‌ ഞാൻ www.shrond.com എന്ന സൈറ്റ് സൃഷ്ടിച്ചത്; തന്മൂലം ജനങ്ങൾക്ക് നിലവിലുള്ള എല്ലാ രേഖകളും പരിശോധിക്കാനും, ആ വസ്തുതകളനുസരിച്ച് സ്വന്തം നിഗമനത്തിൽ എത്തിച്ചേരാനും സാധിക്കും.
CWR : ക്രിസ്തുവിന്റെ ശാരീരികപീഢനങ്ങളെ കച്ച എപ്രകാരമാണ്‌ വെളിപ്പെടുത്തുന്നത്?
ഷ്വോർട്സ്: യേശുവിന്റെ പീഢാനുഭവങ്ങളും സഹിച്ച ക്രൂരതകളും അക്ഷരാർത്ഥത്തിൽ വിവരിക്കുന്ന ഒരു രേഖയാണത്. തിരുമുഖം ക്രൂരമായി അടിക്കപ്പെട്ടിരുന്നു; പ്രത്യേകിച്ച് കണ്ണുകൾക്ക് ചുറ്റും നീര്‌ വന്ന് വീർത്തിരിക്കുന്നു. മുഴുസമയ ബോക്സിങ്ങിന്റെ ഒരു ആരാധകനാണ്‌ ഞാൻ. ഒരു കളിയിൽ തോറ്റുപോയ ഒരു ബോക്സറുടെ മുഖമാണ്‌ കച്ചയിലെ രൂപത്തിന്റെ മുഖം എന്നെ ഓർമ്മിപ്പിച്ചത്.
കച്ചയിലെ മനുഷ്യൻ ക്രൂരമായി ചാട്ടവാറടിയേറ്റവനായി കാണപ്പെടുന്നു. പുറം ഭാഗത്തെ മുറിവുകൾ മാത്രമല്ല, ശരീരത്തെ ചുറ്റപ്പെട്ട ചാട്ടവാറിന്റെ പൊതിയലും മുൻഭാഗവും അടിയേല്ക്കപ്പെട്ടതായും, കാണാൻ സാധിക്കുന്നു. നിയമ വൈദ്യശാസ്ത്ര ഭാഷയിൽ പറയുകയാണെങ്കിൽ, ചിത്രകലയിൽ പൊതുവെ നാം കാണുന്ന ചിത്രങ്ങളേക്കാൾ കൃത്യമായ രൂപമാണ്‌ കച്ചയിൽ ഉള്ളത്.
ഈ മനുഷ്യന്റെ നെഞ്ചിന്റെ ഒരു വശത്തായി കുന്തമുനയാലുണ്ടായ മുറിവ് ഉണ്ട്. ക്രൂശിക്കപ്പെടുന്നവരിൽ സാധാരണയായുള്ളതു പോലെ, അവന്റെു കാലുകളും ഒടിക്കപ്പെട്ടിട്ടില്ല. അവന്റെ് തലയും തലയോട്ടിയും മുറിവുകൾ കൊണ്ട് നിറഞ്ഞിരുന്നു. ഒരിക്കൽ കൂടി ചിത്രകലയുടെ കാര്യം എടുക്കാം; ചായപ്പടങ്ങളിൽ പലപ്പോഴും നാം കാണുന്നതു ക്രിസ്തുവിന്റെ തലയ്ക്കു ചുറ്റും ലോറൽ ഇലകൾ പോലെ തോന്നിക്കുന്ന ഒരു ചെറിയ വൃത്തം “മുൾകിരീട”മായി ചിത്രീകരിക്കപ്പെട്ടതാണ്‌. പക്ഷെ, ഇതല്ല യഥാർത്ഥ വസ്തുത. വാസ്തവത്തിൽ, പട്ടാളക്കാർ ഒരു മുൾച്ചെടി പറിച്ചെടുത്ത് തലയിൽ ഇടിച്ച് താഴ്ത്തുകയായിരുന്നു.
കച്ചയിലെ രൂപത്തിൽ ഒരു കൈയുടെ പുറക് വശം കാണാം. അതിൽ കാണുന്നത്, കൈവെള്ളയുടെ മദ്ധ്യഭാഗത്ത്കൂടിയല്ല ആണികൾ അടിച്ചിരിക്കുന്നത്; മറിച്ച്, കണങ്കൈക്ക് ഒരിഞ്ച് അടുത്തായിട്ടാണ്‌. ഒരു തവണ ഇരുപതോ അതിലധികമോ ആളുകളെ ഒരുമിച്ച് കുരിശിൽ തറക്കേണ്ട ഒരു റോമൻ പട്ടാളക്കാരനെ സംബന്ധിച്ചിടത്തോളം, ഇത് ഒരു വിവേകപൂർവ്വമായ രീതിയാണ്‌. കൈകൾ ഊർന്ന് പോകാതെ താങ്ങി നിറുത്തുവാൻ ആണി അടിക്കേണ്ട പറ്റിയസ്ഥാനം ഇതാണ്‌; എന്നിട്ട് , വേഗത്തിൽ അടുത്ത കുരിശിലേക്ക് പോകുകയും ചെയ്യാം.
ഇനിയും കാലുകളുടെ കാര്യം എടുക്കാം. രണ്ട് കാലുകളും ഒരൊറ്റ ആണിയിൽ താങ്ങി നിന്നെന്നോ, ഓരോ കാലിലും ഓരോ ആണികൾ അടിച്ചിരുന്നതായോ, നമുക്ക് ചിന്തിക്കുവാൻ പോലും സാദ്ധ്യമല്ല. കുരിശിൽ തറക്കപ്പെട്ട രണ്ട് മൃതശരീരങ്ങൾ കിട്ടിയിട്ടുണ്ടല്ലോ. രണ്ട് ആണികളാണ്‌ കാലുകളിൽ ഉപയോഗിച്ചിരുന്നത്.
CWR : കൈകളുടെ കുഴ തെറ്റിക്കുവാനായി അദ്ദേഹം കുരിശിൽ വലിക്കപ്പെട്ടോ? അദ്ദേഹത്തിന്റെ താടി രോമങ്ങൾ പറിക്കപ്പെട്ടോ?
ഷ്വോർട്സ്: നിയമ-വൈദ്യത്തെളിവുകൾ പറയുന്നത് കൈക്കുഴകൾ തെറ്റിക്കുവാനായി വലിക്കപ്പെട്ടതായ സാദ്ധ്യത ഉണ്ടെന്നാണ്‌. രോമങ്ങൾ പറിക്കപ്പെട്ടതിന്റെ അടയാളമാണ്‌ താടിയിൽ കാണപ്പെട്ട ‘V' ആകൃതിയിലുള്ള കുഴികൾ സൂചിപ്പിക്കുന്നത്.
ചുരുക്കത്തിൽ, “ക്രിസ്തുവിന്റെ പീഢാനുഭവ” സമയത്ത് യഥാർത്ഥത്തിൽ സംഭവിച്ചതിന്റെു കൃത്യമായ വിവരണമാണ്‌ ലേഖനങ്ങൾ നൽകുന്നതെന്നാണ്‌ നിയമ-ശാസ്ത്രത്തെളിവുകൾ സൂചിപ്പിക്കുന്നത്.
CWR : ശവക്കച്ചക്കുള്ളിൽ, മറ്റനേകം സാധനങ്ങൾ ചില ആളുകൾ കണ്ടിട്ടുണ്ട്; ഉദാഹരണമായി, ക്രിസ്തുവിന്റെ കണ്ണുകൾ റോമൻ നാണയങ്ങൾ കൊണ്ട് മറക്കപ്പെട്ടിരിന്നു, ഇതില്‍ എത്രത്തോളം അടിസ്ഥാനമുണ്ട്?
ഷ്വോർട്സ്: ശരിയാണ്‌. അവിടെ ഉള്ളതോ, ഇല്ലാത്തതുമായ നാണയങ്ങൾ, പൂക്കൾ, തുടങ്ങി പല സാധനങ്ങളും കണ്ടതായി ആളുകൾ പറയുന്നു. നാണയത്തെപ്പറ്റി, ഞങ്ങളുടെ STRUP-സംഘത്തിൽ നാസയുടെ ഒരു തൽസ്വരൂപ നിർമ്മാണ ശാസ്ത്രജ്ഞൻ (ശരിക്കും ഒരു നല്ല കത്തോലിക്കാ വിശ്വാസി) ഉണ്ടായിരുന്നു. ഒരു നാണയത്തിലെ എഴുത്തുകൾ പതിയാൻ പറ്റാത്ത രീതിയിൽ വളരെ പരുപരുത്ത പട്ടുനെയ്ത്തു തുണിയായിരുന്നു അതെന്നാണ്‌ അദ്ദേഹം സൂചിപ്പിച്ചത്. നമുക്ക് നിശ്ചയമായും അറിയാവുന്നത് അതിൽ ഒരു മനുഷ്യന്റെ രൂപമാണ്‌ കാണാൻ സാധിക്കുന്നത് എന്നുള്ളതാണ്‌; അതല്ലേ ഏറ്റവും പ്രധാനപ്പെട്ടത് ?
CWR: ഈ സംസ്കാരത്തുണിയുടെ പഠനത്തിൽ നിന്നും, ക്രിസ്തുവിന്റെ ശാരീരിക വിവരണം എപ്രകാരം അങ്ങക്ക് നൽകാൻ കഴിയും?
ഷ്വോർട്സ്: നല്ല ഉറച്ച ശരീരമുള്ള ആളായിരുന്നു; ഇപ്പോഴത്തെ ഭാഷയിൽ പറയാമെങ്കിൽ, വടിവൊത്ത പോലെയുള്ള ശരീരം. ഉറച്ച മേൽ ഭാഗം, ദീർഘമായ നെഞ്ച്, നല്ല മുഴുത്ത തോളുകൾ. ഒരാശാരിയായിരുന്നത് കൊണ്ട് ഇത് സ്വാഭാവികം. അക്കാലത്ത്, ഒരാശാരി ധാരാളം സഞ്ചരിക്കണം, ഒരു മരം വെട്ടിയിടണം, മുറിച്ചെടുക്കണം, കൊത്തുപണികൾ ചെയ്യണം-ഇങ്ങനെ ശാരീരികശക്തി ശരിക്കും ആവശ്യമുള്ളവയെല്ലാം ചെയ്യണമായിരുന്നു. ഇനിയും ആളിന്റെു ഉയരത്തെപ്പറ്റി, അത് പറയാൻ പ്രയാസമാണ്‌. രൂപത്തിന്റെി അരികുകൾ ശരിയായി തെളിഞ്ഞിട്ടില്ല; മാഞ്ഞുപോയിരിക്കുകയാണ്‌. തുണിയും വലിഞ്ഞിരിക്കുകയാണ്‌.
അന്തരീക്ഷ ഈർപ്പവും ബാധിച്ചിട്ടുണ്ട്. ഇങ്ങനെയൊക്കെ പറഞ്ഞാലും, ഞങ്ങളുടെ പഠനപ്രകാരം അഞ്ചടി പത്ത് ഇഞ്ച് പതിനൊന്നിഞ്ച് പൊക്കം കാണും. ആയതിനാൽ, അക്കാലത്തെ മനുഷ്യരുമായി താരതമ്യം ചെയ്യുമ്പോള്‍ അല്പം പൊക്ക കൂടുതലുള്ള ആൾ; എന്നാൽ “സുവിശേഷ ലേഖകർ” ശ്രദ്ധിച്ച് കുറിച്ചിട്ടത് പോലെ അത്ര പൊക്കമില്ലതാനും. ആ കാലഘട്ടത്തിൽ മരിച്ച യഹൂദ പുരുഷന്മാരുടെ ഇന്നും അവശേഷിക്കുന്ന ശവശരീരങ്ങളനുസരിച്ച്, അവർ ആറടിക്കു മുകളിൽ ഉയരമുള്ളവരായിരുന്നു.
CWR : കുതിരയുടെ വാലിന് സമാനമായ ശൈലിയിൽ കെട്ടിയിടുന്ന കേശാലങ്കാരമായിരുന്നോ അദ്ദേഹത്തിന്റേത്‌?
ഷ്വോർട്സ്: തീർച്ചയായും അങ്ങനെതന്നെയാണ്. അക്കാലത്തെ പാരമ്പര്യ യഹൂദന്മാർ മുടിനീട്ടി വളർത്തുമായിരുന്നു എന്നത് ഇതിനെ സാദൂകരിക്കുന്നു.
CWR: പ്രസ്തുത ‘തുണിയെ’പ്പറ്റി തന്നെ ഞങ്ങളോട് എന്തൊക്കെ പറയാനുള്ളത്?
ഷോർട്സ്: ഉന്നതസ്ഥാനീയനായ ഒരാൾ വാങ്ങാൻ സാദ്ധ്യതയുള്ള ഒന്നാംതരം ഉയർന്ന നിലവാരമുള്ള തുണിയായിരുന്നു. മിക്കവാറും സിറിയായിൽ നിർമ്മിച്ചതായിരിക്കണം. അവിടെ നിന്നും ഒട്ടകപ്പുറത്ത് ജെറുസലേമിലേക്ക് കൊണ്ടുവന്നതായിരിക്കണം. അങ്ങനെ ഇറക്കുമതി ചെയ്തതാകയാൽ, വില പിടിപ്പുള്ളതുമാണ്‌. അരിമത്ത്യാക്കാരൻ ജോസഫ് ഒരു ധനവായിരിന്നു എന്ന സുവിശേഷവിവരണത്തെ ഇത് സാധൂകരിക്കുന്നു. മിക്കവാറും ഇത് സ്വന്തം ശവസംസ്കാരത്തിനായി അദ്ദേഹം ഒരുക്കി വച്ചതായിരിക്കാമെന്ന് അനുമാനിക്കാം.
എന്റെഹ യഹൂദനായ പിതാവ്, മരിക്കുന്നതിന്‌ മുമ്പ് സ്വന്തം സംസ്കാരത്തിനുള്ള എല്ലാ സംഗതികളും ഒരുക്കി വച്ചിരുന്ന ആളായിരുന്നു. അരിമത്ത്യാ ജോസഫും അങ്ങനെ ചെയ്തിരുന്നെന്ന് ന്യായമായും വിശ്വസിക്കാം. ക്രിസ്തു മരിച്ച ഉടനെ, സ്വന്തം കച്ച ജോസഫ് കൊടുത്തതായിരുന്നു, പിന്നീട് തനിക്കായി മറ്റൊന്ന് വാങ്ങാമെന്ന ഉദ്ദേശത്തോട് കൂടിയാണ് ജോസഫ് ഇത് ചെയ്തതെന്ന് നമ്മുക്ക് അനുമാനിക്കാം. CWR : അങ്ങയുടെ വെബ്സൈറ്റിന്റെ പത്തൊമ്പതാം വാർഷികം ഇപ്പോൾ ആണല്ലോ ആഘോഷിക്കപ്പെട്ടത്.വെബ്സൈറ്റ്നെ എങ്ങനെ വിലയിരുത്തുന്നു?
ഷ്വോർട്സ്: ശരിയാണ്‌. ഈ വെബ്സൈറ്റ് വലിയ ഒരു ദൈവീകപദ്ധതിയായിരിന്നുവെന്നു ഞാന്‍ അടിയുറച്ചു വിശ്വസിക്കുന്നു. തിരുക്കച്ചയുടെ യഥാർത്ഥ കഥയും, അതിന്മേൽ നടത്തിയിട്ടുള്ള ശാസ്ത്രീയ ഗവേഷണത്തിൽ ലഭിച്ച ഫലത്തിന്റെ സത്യാവസ്ഥയും പങ്ക് വക്കാനാണ്‌ സൈറ്റ് ആരംഭിച്ചത്.
1978-ൽ STRUP-സംഘത്തോടൊപ്പം ഇറ്റലിയിലെ കൊച്ചു മുറിയിൽ ആയിരിക്കുവാൻ കഴിഞ്ഞത് ദൈവ ഹിതമായിരിന്നുവെന്ന് വളരെക്കാലം മുമ്പേ ഞാൻ മനസ്സിലാക്കിയിരുന്നു. ഞാൻ എന്‍റെ കേഴ്വിക്കാരോട് പറയാറുള്ളത് പോലെ, ഞാൻ ആ മുറിയിൽ ആയിരുന്നതു എനിക്ക് വേണ്ടി ആയിരുന്നില്ല, മറ്റാര്‍ക്കോ വേണ്ടിയാണ്‌.
ദൈവം എന്തിനാണ്‌ അവിടെയായിരിക്കുവാൻ എന്നെ തിരഞ്ഞെടുത്തതെന്ന് എനിക്കറിഞ്ഞു കൂടാ; ആ സമയത്ത്, ഈ വിശുദ്ധ കച്ചയുടെ വിഷയത്തിൽ, എനിക്ക് യാതൊരുവിധ വൈകാരിക അടുപ്പമോ, താൽപര്യമോ ഉണ്ടായിരുന്നതേ ഇല്ല. പക്ഷേ ജീവിതാനുഭവം എന്നെ പഠിപ്പിച്ചു. ഒരവിശ്വാസിയ്ക്കു വലിയ ഒരു ദൈവാനുഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ അവനെക്കാള്‍ വലിയ സാക്ഷി ആരുണ്ട് ?
CWR : 1978-ൽ STRUP-ൽ താങ്കളുണ്ടായിരുന്നപ്പോൾ എന്തൊക്കെ പരീക്ഷണ പദ്ധതികളാണ് ഉണ്ടായിരുന്നത്?
ഷ്വോർട്സ്: 80 പെട്ടി ഉപകരണങ്ങളുമായി ഒരാഴ്ച നേരത്തെ ഞങ്ങൾ എത്തിച്ചേർന്നു. ഇറ്റലിയിലെ കസ്റ്റംസ്കാർ ഇത് അഞ്ച് ദിവസത്തേക്ക് പിടിച്ചു വച്ചു. 67-പേജുള്ള പരീക്ഷണപദ്ധതി നടത്തുവാൻ ഞങ്ങൾക്ക് ചുരുങ്ങിയ സമയമേ ലഭിച്ചൊള്ളു. തയ്യാറെടുപ്പിനായുള്ള അഞ്ച് ദിനങ്ങൾ നഷ്ടമായതിനാൽ, എല്ലാ പരീക്ഷണങ്ങളും നടത്താൻ സാധിക്കുമോയെന്ന് ഞങ്ങൾക്ക് ഉറപ്പില്ലായിരുന്നു.
ഇതിൽ, കത്തോലിക്കാ സഭക്ക് തന്നെ പങ്കാളിത്തമേ ഉണ്ടായിരിന്നില്ല. അക്കാലത്ത്, തിരുക്കച്ചയുടെ ഉടമസ്ഥാവകാശം സഭക്കായിരുന്നില്ല. സവോയിലെ പ്രഭുവായിരുന്ന അംബർട്ടോ രാജാവിന്റെ (ഇറ്റലിയിലെ മുൻകാല ഭരണകൂടം) കുടുംബത്തിന്റേതായിരുന്നു, ആറ്‌ നൂറ്റാണ്ടോളം ഈ ഉടമസ്ഥാവകാശം തുടരുകയും ചെയ്തു.ടൂറിനിലെ സഭ പുരാവസ്തുവിന്റെ കേവലം സൂക്ഷിപ്പുകാർ മാത്രമായിരുന്നു.
ഇതൊന്ന് പരിശോധിച്ച് മനസ്സിലാക്കാൻ, പ്രാരംഭത്തിൽ ഞങ്ങൾ 96 മണിക്കൂറുകളാണ്‌ ആവശ്യപ്പെട്ടതെങ്കിലും, 120 മണിക്കൂറുകൾ അധികാരികള്‍ നൽകി. ഞങ്ങൾ അവിടെ എത്തിയത് വിവരശേഖരണത്തിനാണ്‌, മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഒരു ലളിതമായ ചോദ്യത്തിന്‌ ഉത്തരം കണ്ടെത്താനാണ്‌ എത്തിയത്; എങ്ങനെയാണ്‌ ഇങ്ങനെയൊരു ചിത്രം തുണിയിൽ പതിഞ്ഞത്? തുടർന്നുള്ള മൂന്ന് വർഷങ്ങളിൽ, ഞങ്ങൾ ധാരാളം രേഖകൾ എഴുതി തയ്യാറാക്കി, യുക്തിവാദികളുടെ വിമർശനങ്ങള്ക്ക് മറുപടിയായി പ്രസിദ്ധീകരണങ്ങൾ സമർപ്പിച്ചു.
അവസാനം, എന്ത് കൊണ്ട് രൂപങ്ങൾ തുണിയിൽ പതിയാതിരിക്കണം എന്ന സത്യമാണ്‌ ഞങ്ങൾ ഉന്നയിച്ചത്. അതായത്, അത് ഒരു ചിത്ര രചനയല്ല, ചൂടാക്കി കരുവാളിപ്പിച്ചതല്ല, ഒരു ഫോട്ടോയുമല്ല.
കത്തോലിക്കർ മുതൽ തികഞ്ഞ നിരീശ്വരവാദികള്‍ വരെ അടങ്ങിയ വിദഗ്ദരുടെ ഒരു സംഘമായിരുന്നു ഞങ്ങളുടേത്. വ്യക്തമായി പറഞ്ഞാല്‍ ഞങ്ങളുടെ കൂടെ, മോർമോൺ സഭക്കാർ, ഇവാഞ്ചലിക്കൽ ക്രിസ്ത്യാനികൾ, യഹൂദന്മാർ തുടങ്ങിയവർ ഉണ്ടായിരുന്നു. സംഘത്തിൽ അംഗമാകുന്നതിനുള്ള മാനദണ്ഢം മത വിശ്വാസമായിരുന്നില്ല. വാസ്തവത്തിൽ, ഒരു യഹൂദൻ എന്ന നിലക്ക്, സംഘത്തിൽ ചേരുന്നത് അത്ര സുഖകരമായി എനിക്ക് തോന്നിയില്ല;രാജിവക്കാൻ രണ്ടു പ്രാവശ്യം ഞാൻ ശ്രമിച്ചതാണ്‌.
JPL-ൽ ജോലി ചെയ്തിരുന്ന സംഘംഗമായ ഡോൺ ലിൻ എന്റെ ഒരു സുഹൃത്തും ഒരു നല്ല കത്തോലിക്കനുമായിരുന്നു. ഒരു യഹൂദനായതു കൊണ്ട് രാജിവക്കാൻ പോകുകയാണെന്ന് ഞാൻ പറഞ്ഞപ്പോൾ, അദ്ദേഹം ചോദിച്ചു: “യേശു ഒരു യഹൂദനായിരുന്നു എന്ന കാര്യം നിങ്ങൾ മറന്നു പോയോ?”
യേശുവിനെ പറ്റി വളരെയൊന്നും എനിക്ക് അറിഞ്ഞു കൂടെന്നും, ഒരു യഹൂദനായിരുന്നു എന്ന് തീർച്ചയായും അറിയാമായിരുന്നു എന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അപ്പോൾ അദ്ദേഹം ചോദിച്ചു: "തിരഞ്ഞെടുക്കപ്പെട്ട ജന"ത്തിൽ നിന്നും ഒരാൾ സംഘത്തിൽ വേണമെന്ന് യേശു ആഗ്രഹിക്കുന്നുണ്ടെന്ന് നിങ്ങൾ കരുതുന്നില്ലേ?” ടൂറിനിലേക്ക് പോകാനും, കഴിയുന്നതെല്ലാം ഏറ്റവും ഭംഗിയായി ചെയ്തുകൊടുക്കുവാനും, ഒരു യഹൂദനാണെന്ന കാര്യത്തിൽ വിഷമിക്കേണ്ടന്നും അദ്ദേഹം എന്നെ ഉപദേശിച്ചു.
CWR: ഈ തിരുക്കച്ചയമായി താരതമ്യപ്പെടുത്താവുന്ന ഏതെങ്കിലും മറ്റൊരു വസ്തു ഈ ലോകത്തിലുണ്ടോ?
ഷ്വോർട്സ്: ഇതു പോലെയുള്ള യാതൊന്നും ഈ ലോകത്തില്‍ ഇല്ല.
CWR: കാണികളിൽ അങ്ങ് ദർശിച്ച ഈ വിശുദ്ധ കച്ചയുടെ സ്വാധീനം എത്ര മാത്രമാണ്‌?
ഷ്വോർട്സ്: വിവിധ പ്രതികരണങ്ങളുടെ ഒരു നീണ്ടനിരയാണ്‌ ഞാൻ നിരീക്ഷിച്ചിട്ടുള്ളത്. ചിലർക്ക് യാതൊരു പ്രതികരണവുമില്ല, മറ്റ് അനേകം പേരുടെ ഇടറുന്ന വിശ്വാസം വീണ്ടെടുക്കപ്പെടുന്നു. എന്നാൽ, അത്യന്തികമായി, വിശ്വാസം അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് ഒരു കഷണം തുണിയിലല്ലല്ലോ, മറിച്ച്, അതിന്റെ വിശുദ്ധ ദർശനം ലഭിക്കുന്നവരുടെ ഹൃദയങ്ങളെ ഉണർത്തുന്ന ദൈവത്തിന്റെ വലിയ ഒരു ദാനമാണ് വിശ്വാസം.


കടപ്പാട്  : www.shrond.com

Monday, November 30, 2015

നന്നങ്ങാടി !

നന്നങ്ങാടിയുടെ ചരിത്രവും പുരാതന കേരള
ദ്രാവിഡ ബുദ്ധ- ജൈന സംസ്ക്കാരവും


കേരളത്തില്‍ വ്യാപകമായി ഭൂമിയില്‍ കുഴിയെടുക്കുബോള്‍ വലിയ മണ്‍കുടങ്ങള്‍ (നന്നങ്ങാടി) വിവിധ വലിപ്പത്തിലും ആകൃതിയിലും ലഭിക്കാറുണ്ട്. ഇതിന്‍റെ മുകള്‍ മണ്ണ്കൊണ്ട് തന്നെ നിര്‍മ്മിതമായ വട്ടത്തില്‍ മുകള്‍ഭാഗം ഉയര്‍ന്ന മൂടികൊണ്ട് അടക്കപ്പെട്ടിരിക്കുംഈ വലിയ മണ്‍പാത്രകുടത്തിന്‍റ ഉള്ളില്‍ ചെറിയ കുടം ഉണ്ടായിരിക്കും ഇതില്‍ ചാരവും എല്ലിന്‍കഷണങ്ങളും ഉണ്ടാവും. ഈ വലിയ മണ്‍ചാറക്കുടത്തിന്‍റെ വെളിയിലായി വാള്,വാക്കത്തി.ഉറുമി,പോലുള്ള ആയുധങ്ങളും പലതരത്തിലുള്ള ആഭരണങ്ങളും.വിവിധ വലിപ്പത്തിലും ആകൃതികളിലുമുള്ള ചെറു മണ്‍കുടങ്ങളും ഉണ്ടാവും. ഭുമിയില്‍ മൂന്നടിക്ക് താഴെയായിട്ടാണ് ഇവ നിക്ഷേപിച്ചിരുന്നത്. ചില പ്രദേശങ്ങളില്‍ ഇതിനുമുകളില്‍ പാത്തിക്കല്ല്, വിവിധ രൂപത്തിലുള്ള തൊപ്പിക്കല്ലുകള്‍ കുടക്കല്ലുകള്‍ .കല്‍വ്യത്തങ്ങള്‍ തുടങ്ങിയവ സ്ഥാപിക്കുന്നു.ഒറ്റപ്പെട്ടും കൂട്ടമായും ഇത്തരം നന്നങ്ങാടികള്‍ ലഭിക്കുന്നുണ്ട്.പ്രഥമ പഠനത്തില്‍ തന്നെ ഇത് കേരളത്തിലുടനീളം ഉണ്ടായിരുന്ന വലിയ ഒരു ജനതയുടെ മരണാനന്തരം അവരെ അടക്കിയിരുന്ന സംസ്ക്കാരത്തിന്‍റെ പുരാശേഷിപ്പാണെന്ന് മനസിലാക്കാം.
കേരത്തില്‍ എറ്റവും കൂടുതല്‍ കണ്ടുവരുന്ന പുരാശേഷിപ്പ് ഏതുകാലത്ത് ഏത് ജനസമൂഹത്തിന്‍റെതാണ് ? അവരുടെ പിന്‍തലമുറക്കാരാണോ ഇന്ന് കേരളത്തില്‍ വസിക്കുന്ന നാം ? കേരളത്തില്‍ വ്യാപകമായി ഉണ്ടായിരുന്ന ആ ജനവിഭാഗത്തിന് എന്തു സംഭവിച്ചു ? തീര്‍ച്ചയായും ആധികാരിക ചരിത്രകാന്മാരെന്ന് അവകാശപ്പെടുന്നവര്‍ ഉത്തരം നല്‍കേണ്ട ചോദ്യങ്ങളാണിവ.
ഈ മരണാനന്തര സംസ്ക്കരണ കേന്ദ്രങ്ങളില്‍ നിന്നും നന്നങ്ങാടികള്‍കൊപ്പം ഇരുബ് ആയുധങ്ങള്‍ ലഭിക്കുന്നതിനാല്‍ ഇത് ഇരുബ് യുഗത്തിലേതാണെന്നും , ഇവക്ക് മുകളില്‍ വിവിധങ്ങളായ ശിലകള്‍ നാട്ടിയിരിക്കുന്നതിനാല്‍ ഇവ മഹാശിലയുഗകാലഘട്ടത്തിലേതാണെന്നും പറയുന്നത് പുരാതന കേരളത്തിന്‍റെ ഇന്നലെകളെ സംബന്ധിച്ച് എട്ടാം നൂറ്റാണ്ടിനപ്പുറം ദിശാബോധമില്ലാത്തകുകൊണ്ടാണ്.
ആയിരത്തി അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഞ്ചാം നൂറ്റാണ്ടില്‍ ഇന്നത്തെ കേരളമോ, മലയാള ഭാഷയോ മലയാളികളോ,ഇന്നുള്ള ഹിന്ദു മുസ്ലീം,കൃസ്ത്യന്‍ മതങ്ങളോ ഈ നാട്ടില്‍ ഉണ്ടായിരുന്നില്ല. മുന്നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം എട്ടാം നുറ്റാണ്ടിലാണ് ഇന്നത്തെ മലായാള ഭാഷയും മലയാളികളെന്നു വിശേഷിപ്പാവുന്ന അര്‍ദ്ധ തമിഴരായ നാട്ടുരാജാക്കന്മാരും വടക്കുനിന്നുമെത്തിയ ആര്യബ്രഹ്മണന്മാരും (നബൂതിരമാര്‍) അവരുടെ സേവകരായ ഇന്നത്തെ ഹിന്ദു മതസ്ഥരായ വിവിധ ജാതികളുടെ ആദ്യരൂപങ്ങളും, മുസ്ലീം,കൃസ്ത്യന്‍ മതങ്ങളും കേരളക്കരയില്‍ ഉണ്ടായത്.
അഞ്ചാം നൂറ്റാണ്ടിനുമുന്‍പ് ഇന്നത്തെ മലയാള കേരളം തമിഴ്നാടായിരുന്നു. അന്നത്തെ തമിഴ് ദ്രാവിഡ രാജ്യങ്ങളായ ചേര,പാണ്ഡ്യ,ചോള രാജ്യങ്ങളിലെ ചേരരാജ്യമായിരുന്നു കേരളം. പെരിയാര്‍ തീരത്തുള്ള വഞ്ചി അഥവ കരവൂര്‍ ആയിരുന്നു ചേരന്മാരുടെ തലസ്ഥാന നഗരി. ഈ നഗരം എതാണെന്ന് ചരിത്രകാന്മാര്‍ക്ക് ഇന്നുവരെ കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല. ഭൂവിഭാഗത്തെ മുല്ല,കുറിഞ്ഞി,മരുതം,നെയ്തല്‍,പാല എന്നിങ്ങനെ അഞ്ചു തിണകളായി തിരിച്ച് വളരെ ശാസ്തീയമായ രീതിയില്‍ സാമൂഹ്യ ജീവിതം നയിച്ചിരുന്നവരാണ് ഇവര്‍. സംഘകാലം എന്നാണ് ഈ കാലഘട്ടം ചരിത്രത്തില്‍ അറിയപ്പെടുന്നത്.ചിലപ്പതികാരം,മണിമേഖല അടക്കമുള്ള സംഘകാലകൃതില്‍ ഇന്നും പ്രസിദ്ധമാണ്. സംഘകാലത്തെ ഈ ചേരന്മാരുടെ തുറമുഖ നഗരമായിരുന്ന മുചിരി എന്ന മുസിരീസനെ കുറിച്ചുള്ള പര്യഗവേഷണമാണ് പറവൂരില്‍ പട്ടണത്ത് നടക്കുന്നത്.
ദ്രാവിഡരായ ഈ തമിഴ് ചേരന്മാരില്‍ പടയാളികളും സാധാരണക്കാരും മരണപ്പെട്ടാല്‍ ശവം ചിതയില്‍ കത്തിച്ച് ചിതാഭസ്മവു (ചാരം) എല്ലുകളും ചെറുകുടത്തിലാക്കി ചിതാഭസ്മമുള്ള ആചെറുകുടം വലിയ മണ്‍കുടത്തിനുള്ളില്‍ വച്ച് വലിയമണ്‍കുടം മണ്‍നിര്‍മ്മിതമായ മൂടികൊണ്ട് അടച്ച് ഭൂമിക്കടിയില്‍ കുഴിച്ചിടുന്നു. ഈ വലിയ മണ്‍കുടത്തെയാണ് നാം നന്നങ്ങാടി എന്ന് ഇന്ന് വിളിക്കുന്നത്. അവര്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങളും മറ്റ് വസ്തുക്കളും പ്രേതാരാധനത്തോടു ബന്ധപ്പെട്ട ചില മന്ത്ര തീര്‍ത്ഥങ്ങളും പൂജാവസ്തുക്കളും അടങ്ങിയ ചെറുകുടങ്ങളും അതോടപ്പം നന്നങ്ങാടിയുടെ വെളിയില്‍ അടക്കം ചെയ്തിരുന്നു. ഇവയും നന്നങ്ങാടികള്‍കൊപ്പം ലഭിക്കാറുണ്ട്. സംഘകാലത്ത് കേരളത്തിലുണ്ടായിരുന്ന നമ്മുടെ പൂര്‍വ്വികരായ ദ്രാവിഡ തമിഴ് ചേരന്മാരുടെ ശവമടക്ക് സംസ്ക്കാരമാണിത്.
കൊറ്റെവൈ പോലുള്ള യുദ്ധസഹായ ദേവിമാരെയും ദിവ്യമരണം വരിക്കുന്നവരുടെ പേരില്‍ ചെറുതും വലുതുമായ സ്മാരകശിലകള്‍ നാട്ടി അവരുടെ പ്രേതങ്ങളെ (ആത്മാക്കളെ ) യും അവര്‍ ആരാധിച്ചിരുന്നു. ചേരരാജ്യത്ത് അന്ന് ഉണ്ടായിരുന്നത് ദ്രാവിഡരെ കൂടാതെ വാണിക്കുകളും കര്‍ഷകരുമായ ബുദ്ധ -ജൈനമതങ്ങള്‍ ആയിരുന്നു. അവരും ഈ നന്നങ്ങാടി ശവസംസ്ക്കാരരീതി പിന്തുടര്‍ന്നുവോഎന്ന് വിശദമായ പഠനം അര്‍ഹിക്കുന്നതാണ്. അവരുടെ സ്ഥാനത്ത് എട്ടാം നൂറ്റാണ്ടിനുശേഷം വിദേശ മതങ്ങായ മുസ്ലീം-കൃസ്ത്യന്‍-ജൂത മതങ്ങള്‍ ഈ സ്ഥാനം അലങ്കരിച്ചു. ബുദ്ധ- ജൈന പള്ളികള്‍ നാട്ടില്‍ നിന്നും കാലയവനികയില്‍ മറഞ്ഞു.ആസ്ഥാനത്ത് മുസ്ലീം കൃസ്ത്യന്‍ പള്ളികള്‍വന്നു.
. ചേരരാജ്യത്തെ സ്ഥലനാമങ്ങളിലെ തമിഴ് വാക്കയ ഊരും, ബുദ്ധ-ജൈനപള്ളികളുടെ പള്ളി എന്ന നാമവും,തലയില്ലാത്തതും നെടുകെ പിളര്‍ന്നതുമായ തകര്‍ക്കപ്പെട്ട ബുദ്ധവിഗ്രഹങ്ങളും കരിങ്കല്ലില്‍തീര്‍ത്ത ജൈനകോട്ടങ്ങളും,കരിങ്കലിലും,ചെങ്കലില്ലുമുള്ള ദ്രാവിഡ ചേരരുടെ സ്മാരകശിലകളും സംഘകാലത്തെ ദ്രാവിഡ സംസ്ക്കാരത്തിന്‍റെ തിരുശേഷിപ്പുകളായി ഈനാട്ടില്‍ അവശേഷിച്ചു . നാട്ടലുടനീളം മണ്ണിനടിയില്‍ കണ്ടുവരുന്ന നന്നങ്ങാടികള്‍ നമ്മുടെ പൂര്‍വ്വീക സംസ്ക്കരമായ കാലം കാത്തുസൂക്ഷിച്ച പുരാതനകേരളത്തിന്‍െ ഇരുളടഞ്ഞ കാലഘട്ടത്തിലേക്കുള്ള വഴിയടയാളമാണ്.
അടുത്ത പോസ്റ്റ് സംഘകാലത്തെ ഇരുബ് നിര്‍മ്മാണത്തെകുറിച്ച്
ഫോട്ടോ - ഇടുക്കിജില്ലയിലെ മുനിയറയില്‍ നിന്നും ലഭിച്ച നന്നങ്ങാടിയും ചെറുകുടങ്ങളും.

Saturday, November 21, 2015

മുക്കമേ നീ സാക്ഷി, ഇവരോട് ക്ഷമിക്കുക !




മൊയ്തീന്‍, മരണക്കയത്തിലേക്ക് മുങ്ങിത്താഴുന്നവരെ മറുകരയത്തെിച്ച് വീരമൃത്യു വരിച്ച അങ്ങയുടെ കഥ മാറുകയാണ്. മണ്‍മറഞ്ഞ് 33 വര്‍ഷത്തിനുശേഷം സിനിമക്കാര്‍ താങ്കളെ വെറുമൊരു പ്രേമനായകനാക്കിയിരിക്കുന്നു. സ്വകാര്യജീവിതത്തിലെ ഒരു ഏട് മാത്രം ചീന്തിയെടുത്ത്, ഒരു ഗ്രാമത്തിന് താങ്കള്‍ നല്‍കാന്‍ ശ്രമിച്ച സന്ദേശങ്ങള്‍ തമസ്കരിച്ച് ആര്‍പ്പുവിളികളുമായി ഒരു സംഘം ദേശദേശാന്തരം കറങ്ങുകയാണ്. ഇതാണ് ചരിത്രമെന്ന്  ഉറക്കെ കള്ളമൊഴി നല്‍കാന്‍ ചില ബന്ധുക്കളുമുണ്ട് കൂട്ടത്തില്‍ -ജീവിച്ചിരുന്ന കാലത്ത് താങ്കളുടെ നിഴലരികില്‍പോലും കാണാത്തവര്‍. രാഷ്ട്രം മരണാനന്തര ബഹുമതി നല്‍കി ആദരിച്ച താങ്കളെ ഇവര്‍ മുക്കാല്‍ ചക്രത്തിന് വിറ്റിരിക്കുന്നു. താങ്കളുടെ  പ്രണയകഥ വിറ്റു പണവും പ്രശസ്തിയും നേടുന്ന തിരക്കിലാണിവര്‍.  ബാപ്പയോട് ക്ഷമിച്ചപോലെ ഇവരോടും ക്ഷമിക്കുക?

ഞങ്ങള്‍ അറിയുന്ന താങ്കള്‍ ഭ്രാന്തനായ വേലായുധനെയും അവന്‍െറ അമ്മയെയും പിന്നെ പലരെയും കൂടപ്പിറപ്പുകളെപ്പോലെ കൊണ്ടുനടന്ന് സംരക്ഷണം നല്‍കിയ മനുഷ്യസ്നേഹിയായിരുന്നു. ശരിയെന്നു തോന്നിയത് നെഞ്ചുവിരിച്ച് പറയുന്നവനായിരുന്നു. സാമൂഹിക-സാംസ്കാരിക-സിനിമാ രംഗങ്ങളിലെ  നിറസാന്നിധ്യമായിരുന്നു. പക്ഷമില്ലാ രാഷ്ട്രീയക്കാരനും പത്രപ്രവര്‍ത്തകനുമായിരുന്നു... സിനിമയിലെപ്പോലെ വെറുമൊരു പ്രേമവീരന്‍ ആയിരുന്നില്ല. സത്യന്‍ മുതല്‍ ജയന്‍ വരെയുള്ള നടന്മാരെ മുക്കവുമായി ചേര്‍ത്തുനിര്‍ത്തിയ കലാകാരന്‍. സിനിമകള്‍ ഇറക്കുകയും  പലര്‍ക്കും സിനിമയിലേക്ക്  അവസരങ്ങള്‍  തുറന്നുകൊടുക്കുകയും ചെയ്ത അദ്ഭുത മനുഷ്യന്‍. മൊയ്തീന്‍, ഞങ്ങള്‍ക്ക് താങ്കള്‍ ഒരു ജനപക്ഷ നായകനും വാഗ്മിയുമായിരുന്നു.
എന്നാല്‍, വരുംതലമുറക്കോ? ഇനി താങ്കള്‍ ഭീരുവായ കമിതാവും  കാമുകിയുടെ വീടിനു മുന്നില്‍ മൈക്ക് കെട്ടി  ഭീഷണി മുഴക്കുന്ന തമാശ കഥാപാത്രവുമായിരിക്കും. ജനം താങ്കളെ സിനിമയില്‍ കാണുന്നത് അങ്ങനെയൊക്കെയാണ്. ചെറുത്തുനില്‍പിന്‍െറ പ്രതിരൂപമായി സാധാരണക്കാരനൊപ്പംനിന്ന മൊയ്തീന്‍... ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി താങ്കള്‍ ഓഫിസുകള്‍ കയറിയിറങ്ങി, തെരുവില്‍ അലയുന്ന ഭ്രാന്തനെ വീട്ടിലേക്ക് കൊണ്ടുപോയി അന്നവും വസ്ത്രവും നല്‍കി. തുണിയും മുറിക്കൈയന്‍ കുപ്പായവുമിട്ട് താങ്കളെ സ്ക്രീനില്‍ കണ്ടപ്പോള്‍ അമ്പരന്നുപോയി. ഞാന്‍ കണ്ടപ്പോഴൊക്കെ താങ്കള്‍ അണിഞ്ഞിരുന്നത് പാന്‍റ്സോ ജീന്‍സോ  ഒക്കെയായിരുന്നു. താങ്കളുടെ ബാപ്പയെ ഒരു നീണ്ട താടിയുംവെച്ച് സ്ക്രീനില്‍ കണ്ടപ്പോഴേക്കും തളര്‍ന്നുപോയി. ചരിത്രം വ്യഭിചരിക്കപ്പെടുന്ന നിമിഷങ്ങള്‍. മൂന്നു പതിറ്റാണ്ടിനുശേഷം താങ്കളെ ഇവര്‍ കൊല്ലാക്കൊല ചെയ്തിരിക്കുന്നു.
ഈ ബഹളങ്ങള്‍ക്കിടയിലും നിശ്ശബ്ദയായി, ശിഷ്ടജീവിതം താങ്കളുടെ സ്മാരകമാക്കി സമൂഹത്തെ സേവിച്ചു മുന്നോട്ടുപോകുന്ന കാഞ്ചനമാലയെ ഓര്‍ത്ത് അഭിമാനിക്കാം. താങ്കള്‍ നടന്ന വഴിയിലൂടെ സഞ്ചരിക്കാന്‍ ചിലരെങ്കിലും ബാക്കിയുണ്ട് എന്നത് ശുഭസൂചനയായി കാണാം. 
എസ്.കെ. പൊറ്റെക്കാട്ടും എം.ടി. വാസുദേവന്‍ നായരും നെഞ്ചിലേറ്റിയ മുക്കത്തെ മുന്‍നിര്‍ത്തി, വെള്ളരിമലയില്‍നിന്ന് ചാലിട്ടൊഴുകി ചാലിയാറില്‍ പതിക്കുന്ന ഇരുവഴിഞ്ഞിപ്പുഴ സാക്ഷിയാക്കി പറയുന്നു... ചരിത്രസത്യങ്ങള്‍ കാലം വിളിച്ചുപറയുകതന്നെ ചെയ്യും.

Tuesday, November 17, 2015

വേദനയുടെ നേർക്കാഴ്ച !

ഇതൊരു സിനിമയിലെ സീനല്ല...

1945 ഇൽ ജോയ് ഓ ഡണൽ എന്ന മനുഷ്യൻ എടുത്ത ഫോട്ടോയാണ്..


ജപ്പാനിലെ നാഗസാക്കിയിൽ അമേരിക്ക ഇട്ട അണുബോമിന്റെ ആഘാതത്തിൽ മരിച്ച കുഞ്ഞ് കൂടപ്പിറപ്പാണ് അവന്റെ തോളിൽ..!!
അനുജന്റെ അനക്കമറ്റ ശരീരവും ചുമന്ന് നടന്ന് വന്ന്, ശവം സംസ്കരിക്കുന്നിടത്ത് ഊഴം കാത്ത് നിൽക്കുകയാണവൻ.
ഒരിറ്റ് കണ്ണീർ പൊടിയാതെ...!
കരഞ്ഞ് പോകാതിരിക്കാനാവണം, അവൻ തന്റെ ചുണ്ടുകൾ ബലമായി കടിച്ച് പിടിച്ച് ഒടുവിൽ അവന്റെ ചുണ്ടുകളിൽ നിന്ന് രക്തം പൊടിഞ്ഞു എന്നാണ് ചരിത്രം പറയുന്നത്.

( He was biting his lower lip so hard that it shone with blood as he bit strong not to mourn )
അവന്റെ കണ്ണുകളിൽ വേദനയുടെ , രോഷത്തിന്റെ,നിസ്സഹായതയുടെ കടലുണ്ട്..
ചുറ്റും അനാഥത്വത്തിന്റെ വറുതിയും..!!
.
സങ്കല്പിക്കാനാവുമോ എന്റെയും നിങ്ങളുടെയും മക്കൾ ഭാവിയിൽ ഇത് പോൽ കൂടപ്പിറപ്പിന്റെ ശവവും ചുമന്ന് ഇതുപോലൊരു നില്പ്പ് നിൽക്കേണ്ടി വരുന്നത്....? 

ഇന്ന് ഒരല്പം സഹകരണത്തോടെ ജീവിച്ചാൽ നാളെ നമ്മുടെ മക്കൾ തമ്മിൽ തല തല്ലിക്കീറി ചാവാതെ കാക്കാം..!!
ആ ബാലൻ അവിടെ നിന്നും എങ്ങോട്ടായിരിക്കും പോയിട്ടുണ്ടാവുക ?
*വിദ്വേഷത്തിന്റെ ഈ ലോകത്ത്‌ അവൻ എത്ര കാലം ജീവിച്ചിട്ടുണ്ടാവും ?
*അസമത്വത്തിന്റെ ഈ ലോകത്ത്‌ അവൻ എന്തായിരിക്കും ആയിത്തീർന്നത്‌ ?
എന്റെ ചിന്തകൾ കാട്‌ കയറുകയാണ്‌...

Monday, November 16, 2015

പന്റനാൽ - ഭൂമിയിലെ ഏറ്റവും വലിയ ചതുപ്പ് നിലം !




ബ്രസീല്‍, പരാഗ്വേ , ബൊളീവിയ എന്നീ രാജ്യങ്ങളിലായി രണ്ടു ലക്ഷത്തോളം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന Pantanal ആണ് ലോകത്തിലെ ഏറ്റവും വലിയ ചതുപ്പ് നിലം . (The name "Pantanal" comes from the Portuguese word pântano, meaning wetland, bog, swamp, quagmire or marsh) പുല്‍മേടുകളും സാവന്നയും ട്രോപ്പിക്കല്‍ വനവും ഉള്‍പ്പെടുന്ന ഈ വെറ്റ് ലാന്‍ഡ് , ഒരു അത്ഭുത ഭൂമിയാണ്‌ . ഇതിന്‍റെ വടക്ക് ഭാഗത്താണ് അതിവിശാലമായ ആമസോണ്‍ കാടുകള്‍ നിലകൊള്ളുന്നത് . തെക്കുഭാഗതാകട്ടെ Cerrado എന്ന സാവന്നാ മേടുകളും .


അമേരിക്കന്‍ ഭൂഗണ്ടത്തിലെ ഏറ്റവും വലിയ മാംസഭോജിയായ ജാഗ്വാറുകളും , ഏറ്റവും വലിയ പറക്കും തത്തയായ ഹ്യസിന്ത്  മാകോ  ഉം നീളത്തില്‍ ഏറ്റവും വലിയവനായ ഭീമന്‍ നീര്‍നായയും (giant river otter) , തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ മാന്‍ വര്‍ഗമായ മാർഷ്  ഡീർ  ഉം ഇവിടെ യഥേഷ്ടം വിഹരിക്കുന്നു . പുഴകളും, ചതുപ്പ് നിലങ്ങളും, ലഗൂണുകളും , തടാകങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്ന ഈ നീര്‍ വനത്തില്‍ ആയിരക്കണക്കിന് സസ്യ ജന്തു വര്‍ഗ്ഗങ്ങളാണ് ജീവിക്കുന്നത് . മഴകാലത്ത് ഈ നിലങ്ങളുടെ എന്പതു ശതമാനവും വെള്ളത്തിനടിയില്‍ ആകാറുണ്ട് . അതിനാല്‍ തന്നെ ധാരാളം കണ്ടല്‍ വനങ്ങള്‍ ഇവിടെയുണ്ട് .


വടക്കുള്ള Planalto highlands ല്‍ പെയ്യുന്ന മഴ , പരാഗ്വ നദിയിലൂടെയും കൈവഴികളിലൂടെയും കുതിച്ചു പായുമ്പോള്‍ അടിഞ്ഞു കൂടുന്ന എക്കല്‍ Pantanal ചതുപ്പ് നിലങ്ങളിലാണ് അവസാനം ചെന്ന് ചേരുന്നത് . മൂന്ന് മുതല്‍ അഞ്ചു മീറ്റര്‍ വരെ ഉയരത്തില്‍ ഇവിടെ വെള്ളം ഉയരാറുണ്ട് . നവംബറിലും മാര്‍ച്ചിലും ആണ് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത് . ഇത്തരം പ്രകൃതി കാരണം മൂവായിരത്തി അഞ്ഞൂറോളം സസ്യ വര്‍ഗ്ഗങ്ങള്‍ ഇവിടെ തഴച്ചു വളരുന്നുണ്ട്‌ . കൂടാതെ ആയിരത്തോളം പറവ വര്‍ഗ്ഗങ്ങളും നാനൂറോളം മീന്‍ വിഭാഗങ്ങളും ഇവിടെ വിഹരിക്കുന്നു . Yacare caiman എന്ന ചീങ്കണ്ണികളുടെ പറുദീസയാണ് ഇവിടം . ഏകദേശം പത്തുമില്യനോളം ചീങ്കണ്ണികള്‍ വസിക്കുന്ന Pantanal ചതുപ്പ് നിലം ലോകത്തിലെ ഏറ്റവും വലിയ ചീങ്കണ്ണി കോളനി ആണ് !

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഈ ചതുപ്പ് നിലം ഇന്ന് കൊടിയ ഭീഷണിയില്‍ ആണ് . ആകെയുള്ള സ്ഥലത്തിന്‍റെ എന്പതു ശതമാനവും സ്വകാര്യ വ്യക്തികളുടെ കയ്യില്‍ ആണ് . അവര്‍ അത് മറ്റു പല കാര്യങ്ങള്‍ക്കും ഉപയോഗിക്കുന്നു . വേട്ടയാടല്‍ , കന്നുകാലി വളര്‍ത്തല്‍ , മീന്‍ പിടുത്തം , ടൂറിസം , വന നശീകരണം കൂടാതെ ഇവിടെയുള്ള ഗോള്‍ഡ്‌ മൈനുകളില്‍ നിന്നുള്ള മലിനീകരണം ! .... ഇത് കൂടാതെ നമ്മുടെ നാട്ടില്‍ ഉള്ളത് പോലെ കീടനാശിനി പ്രയോഗവും ! ഇത്രയും പോരെ ഒരു ആവാസവ്യവസ്ഥ നശിക്കാന്‍ ? ഏതായാലും ബ്രസീലില്‍ ആകെ ഉള്ള ചതുപ്പിന്റെ 1,350 ചതുരശ്ര കിലോ മീറ്റര്‍ ഭാഗം Pantanal Matogrossense എന്ന പേരില്‍ 1993മുതല്‍ ഒരു ദേശീയ ഉദ്യാനമാക്കി സംരക്ഷിക്കുന്നുണ്ട് . 878.7 ചതുരശ്ര കിലോ മീറ്റര്‍ വിസ്തീര്‍ണ്ണം ഉള്ള SESC Pantanal Private Natural Heritage Reserve എന്ന ഒരു പ്രൈവറ്റ് സംരക്ഷിത മേഖലയും ഇതിനടുത്തായി ഇപ്പോള്‍ ഉണ്ട് .

www.palathully.com

‪യോംകിപ്പൂർ യുദ്ധംഅഥവാ ഒക്ടോബർ‬ യുദ്ധം !



അറബിരാഷ്ട്രങ്ങളും ഇസ്രയേലും തമ്മിലുള്ള 4-ആമത്തെ സംഘട്ടനം 1973 ഒക്ടോബർ 6-ന് ആരംഭിച്ചു.[15] ഈ യുദ്ധം ആരംഭിച്ചത് യഹൂദരുടെ യോംകിപ്പൂർ വ്രതധ്യാനനാളിലായതിനാൽ ഈ യുദ്ധത്തെ യോംകിപ്പൂർ യുദ്ധം എന്നും പരാമർശിച്ചുവരുന്നു. മുൻപ് 3 യുദ്ധങ്ങളിലും ഏറ്റ പരാജയം ഇല്ലാതെ ആക്കാൻ അറബി രാഷ്ട്രങ്ങൾ കൃത്യമായ അസുത്രണത്തിൽ നടത്തിയ യുദ്ധം മുൻപ് ഉണ്ടായ 3 യുദ്ധങ്ങളുടെയും വിധി തന്നെ ആയിരുന്നു ഈ യുദ്ധത്തിനും
ഇസ്രയേൽ ജനത്തിന്റെ ഏറ്റവും വലിയ ഉത്സവമാണ് യോംകിപ്പൂർ പെരുന്നാള് . ജുദ കലണ്ടർ അനുസരിച്ച് 7 മാസം 10 തിയതി ആഖോഷിക്കുന്ന ഇതിനെ ജൂതൻമാർ ശാബത്തകളുടെ ശാബത്ത് എന്നാണ് വിളികുനത് അത്രക്ക് പ്രധ്യനം ജൂതന്മാർ ഈ പെരുനാളിനു നൽകിരുന്നു 25 മണിക്കൂർ ജൂതൻമാർ യാതൊന്നും ഭക്ഷിക്കതെയും പാനം ചെയ്യതയും പൂര്ണ്ണമായും പാപമോചനത്തിന് വേണ്ടി പ്രാര്ത്ഥിക്കാൻ നീക്കിവെയ്ക്കുന്ന ദിവസം അത്രക്ക് പ്രാധാന്യം ജൂതന്മാർ അതിനു നൽകുമെന്ന് നന്നായി അറിയാവുന്ന അറബ് രാജ്യങ്ങൾ അത് കൊണ്ട് തന്നെയാണ് ആ ദിവസം തന്നെ ആക്രമിക്കാൻ തെരഞ്ഞടുത്തത് .1973 ഒക്ടോബർ 6 നു രാജ്യത്തിൻറെ തെക് വശത്തുനിന്നും ഇജിപ്റ്റും വടക്ക് വശത്തുനിന്നും സിറിയയുടെയും സൈനികർ ഒരേ സമയം ഇസ്രായേലിന്റെ 2 വശത്തുനിന്നും അതിർത്തികൾ ഭേദിച്ച് ഉള്ളിലേക്ക് കയറി അന്ന് യോംകിപ്പൂർ പെരുനാൾ അയത്തുകൊണ്ട് തന്നെ അന്ന് ഇസ്രായേലി സൈനികർ പ്രാര്ത്ഥിക്കാനും ഉപവസതിനുമായി അവിടെ വിട്ടു നില്ക്കും എന്ന് അറബ് സംയുക്ത സൈനികർക്ക് അറിയാമായിരുന്നു അവർ പ്രതിഷിച്ചതുപോലെ ഇസ്രായേലി സൈനികർ അവിടെ ഇല്ലായിരുന്നു അതെ സമയത്ത് തന്നെ മുസ്ലിം വിശ്വാസികൾ റമദാൻ വ്രതം അനുഷിക്കുന്ന നാളുകൾ ആയതു കൊണ്ട് തന്നെ ഇസ്രയേൽ ഒരു അക്രമം പ്രതിഷിച്ചില്ല
ഇജിപ്റ്റിന്റെയും സിറിയയുടെയും 2 വശത്തുനിന്നുമുള്ള അക്രമത്തിൽ ഇസ്രയേൽ പകച്ചുപോയി ഗോലാൻ കുന്നുകളിലുള്ള ഇസ്രായേലിന്റെ 150 ടാങ്കുകളെ നേരിടാൻ സിറിയ ഇറക്കിയത് 1400 ടാങ്കുകളാണ് തീർത്തും ആനവിശമയ ആഡംബരമായിരുന്നു ഇത് സുയസ് മേഖലയിലെ ഇസ്രായേലിന്റെ 500 സൈനികരെ നേരിടാൻ 80,000 ഇജിപ്ഷ്യൻ സൈനികരെ ഇറക്കി ഇതും തിർത്തും ആനവിശമയ ആഡംബരമായിരുന്നു പടിഞ്ഞാറൻ യുറോപ്പിലെ നാറ്റോ സൈന്യത്തോളം കരുത്ത് ഉണ്ടായിരുന്ന ഈ സൈന്യത്തിന് . സംകരങ്ങളുടെ യുദ്ധമായി ഇതിനെ വ്യാഖ്യാനിച്ച അറബ് രാജ്യങ്ങൾ ഇതിനു നിർലൊഭമയി സാമ്പത്തികസഹായവും സൈനിക സഹായവും നൽകി
1971 മുതൽ 1973 വരെ ലിബിയ നൽകിയ 1 ബില്ല്യൻ ഡോളർ മുഴുവനും മറ്റൊരുകര്യത്തിനും ചിലവഴിക്കാതെ ഇസ്രയേലിനെ ഇല്ലാതെ ആക്കാനുള്ള സൈനിക നിക്കത്തിനയാണ് ഉപയോഗിച്ചത് ഇറാക്ക് 100 ജെറ്റ് ഫ്ലൈറ്റുകളും 1,18,000 സൈനികരേയും ഗോലാൻ കുന്നുകളിൽ സിറിയയെ സഹായിക്കാൻ വിട്ടു കൊടുത്തു മുൻപ് പലതവണ ഇസ്രായേലിനോട് തൊടുത്തു തോറ്റു നാണം കേട്ട അനുഭവം ഇക്കുറി ആവർത്തിക്കില്ല എന്ന് അവർ ഉറപിച്ചു ഇസ്രയേൽ ഒറ്റക് നിന്ന് പോരാടുന്നതുകൊണ്ട് തന്നെ ലോകം അവരെ എഴുതി തള്ളി
അപ്രതിക്ഷിതമായ അക്രമമായത് കൊണ്ട് തന്നെ യുദ്ധരംഭത്തിൽ പകച്ചു നിൽക്കാനെ ഇസ്രായേലിനു കഴിഞൊള്ളൂ 2 അം ദിവസം സുയസ് കാനാൽ മുറിച്ചു കടന്ന ഈജിപ്ഷ്യൻ സൈന്യം സിനായി മലയ്ക് ഉള്ളിൽ 15 മയിൽ അവരുടെ നിയന്ത്രണത്തിൽ ആക്കി ഇതേ സമയം ഇസ്രായേലിനു തന്ത്ര പ്രദാനമായിരുന്ന ഗോലാൻ കുന്നുകൾ സിറിയയുടെ കൈപിടിയിൽ ഒതുങ്ങും എന്ന് ഉറപ്പായി 1400 സിറിയാൻ ടാങ്കുകളെ പ്രദിരൊദിക്കനവതെ ഇസ്രയേൽ അവിടെ നിന്നും പിന്മാറ്റം ആരംഭിച്ചു ഇതോടു ഇസ്രയേൽ ഇല്ലാതെ ആയി എന്ന് ലോകം ഉറപ്പിച്ചു
എന്നാൽ 3 ദിവസം പിന്നിടുപോൾ മനുഷ്യ യുദ്ധ ചരിത്രത്തിലെ ഏറ്റവും ശക്തമായ തിരിച്ചു വരവുകളിൽ ഒന്ന് ഇസ്രയേൽ ചരിത്രത്താളുകളിൽ എഴുതി ചേർത്തു തങ്ങളും തങളുടെ രാജ്യവും അപകടത്തിലായി എന്ന് ഉറപ്പിച്ച ഇസ്രയേൽ സൈനികർ ഈജിപ്ഷ്യൻ സൈന്യത്തെ ശക്തമായി തിരിച്ചടിച്ചു ചെറുത്തുനില്പ് തുങ്ങിയ ഇസ്രയെലിയർ പിന്നിട് ഈജിപ്ഷ്യൻ പ്രദേശം പിടിച്ചെടുക്കുന്ന സൈനിക അക്ക്രമാണമാക്കി മാറ്റി സുയാസ് കനാലിലെ തെക്കേ കരയിലെ ഇസ്ലാമിയ വരെ ജൂത പടയുടെ അക്രമത്തിൽ ഇജിപ്റ്റിനു നഷ്ടമായി .സുയാസ് കെയ്റോ റോഡിന്റെ നിയന്ത്രണം ഏറ്റെടുത്ത ജൂത പട കെയ്റോ ലക്ഷ്യമാക്കി നിങ്ങി രാജ്യത്തിൻറെ വടക്കൻ അതിരുകളിലെ ഗോലാൻ കുന്നുകളിൽ സിറിയ നേടിയ വിജയം അട്ടി മറിക്കാൻ അറബ് സൈന്യത്തെ കശപ്പ് ചെയ്യാനും ജൂത പടക്ക് 24 മണിക്കൂർ തികച്ചു വേണ്ടി വനില്ല ടിബെരിയാസ് ദാമാസകാസ് റോഡ് പിടിച്ചെടുത്ത അവർ സിറിയയുടെ തലസ്ഥാന നഗരിയുടെ 35 മൈയിൽ അകലെ എത്തി
ഇസ്രായേലി സൈനികരുടെ കറുത്ത് കണ്ട് ലോകം അത്ഭുത പെട്ടു ഒരേ സമയം തെക്കുനിന്നു ആക്രമിച്ച ഇജിപ്റ്റിനെയും വടക്കുനിനും ആക്രമിച്ച സിറിയയും തൊൽപ്പികൻ കഴിഞ്ഞത് സൈനക ബലം കൊണ്ട് മാത്രമല്ല തന്ത്രങ്ങൾ കൊണ്ട് കുടിയാണ് അമേരിക്കാൻ ചാര വിമാങ്ങൾ പകർത്തി നൽകിയിയ ശത്രു സൈന്യകരുടെ ചിത്രങ്ങൾ ഇസ്രയേലിനെ ഒരു പാട് സഹായിച്ചു .ശത്രുക്കൾ എവിടെയാണ് മനസിലാക്കിയ ജൂത സൈന്യത്തിന്റെ ആക്രമണം കിരുക്രിത്യമായിരുന്നു ഇജ്പിറ്റിനും സിറിയയിക്കും ഒരേപോലെ നേരിട്ട പരാജയം അറബ് രാജ്യങ്ങളെ എല്ലാം ഇരുത്തി ചിന്തിപിച്ചു യുദ്ധം നീണ്ടാൽ ഇജിപിറ്റ് മുഴുവനും ഇസ്രെയെലിന്റെ കൈയിൽ ആകുമെന്ന് മനസിലാക്കിയ ഇജിപ്ഷ്യൻ പ്രസിഡണ്ട് അൻവർ സാദത് നയത്ര ശ്രമാകളുമായി ഇറങ്ങി അതുവരെ ഒരു നയതന്ത്ര ശ്രമങ്ങ്ൾക്കും തയാറാകാത്ത ഇജിപിറ്റ് യൊങ്കിപുർ യുദ്ധനന്തരമായാണ് അതിനു തയാറായത് കാം ഡേവിസ് ചർച്ചകൾ സമദാനപരമയി പുരൊഗമിക്കുനതു പലതിനിലെ തിവ്രവാദ സങ്കടനകൾക്ക് രുചിച്ചില്ല അവർ അറബ് രാജ്യങ്ങളുടെ സഹായത്തോടെ യുദ്ധം തുടർന്നു 1973 ഒക്ടോബർ 23 ന് അറബ് ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കാൻ ഐയ്ക്ക രാഷ്ട്ര സഭ നടത്തിയ ശ്രമങ്ങൾ വിജയത്തിലെത്തി ഇജ്പിറ്റ് പിടിച്ചെടുത്ത സിനായി മരുഭുമി മാത്രം കൈയിൽ വെച്ച് ബാക്കി പ്രദെശങ്ങൽ എല്ലാം വിട്ടുകൊടുത്തു ഇസ്രായേലിനു വേണ്ടി ഗോലാൻ കുന്നുകൾ സംരക്ഷിക്കാൻ 1974 വരെ ഐയ്ക്കരഷ്ട്ര സൈനിയം അവിടെ തുടർന്നു 1975 ൽ അമേരിക്കാൻ സ്റ്റേറ്റ് സെക്രടറി Dr. ഹെന്റ്രി ഹിസിങ്കലിന്റെ മദ്യസ്തതയിൽ ഇരു രാജ്യങ്ങളും തമ്മിലുള തർക്കങ്ങൾ പരിഹരിക്കും എന്ന് കരാർ ഉണ്ടാക്കി ഒപ്പ് വെച്ചു യൊങ്കിപുർ യുദ്ധത്തിനു ശേഷം പ്രദാന പെട്ട അറബ് ഇസ്രയേൽ യുദ്ധം പിന്നിട് ഉണ്ടായിട്ടില്ല
ഇ യുദ്ധത്തിൽ ഇസ്രായേലിന്റെ ഏതാണ്ട് 2800 രോളം സൈനികർ കൊല്ലപെട്ടുകായും ,ഒപ്പം 8800 സൈനികർക്ക് പരിക്ക് ഏറ്റു 293 പട്ടാളക്കാർ പിടിക്ക പെട്ടു .400 ടാങ്കുകൾ പുർണമായും നശിച്ചു തകരാറിൽ അയ 600 ടാങ്കുകൾ അവർ വളരെ പെട്ടന്നുതന്നെ പ്രവർത്തന സച്ചമാക്കിയെടുത്തു .ഇസ്രായേലിന്റെ എയർ ഫോർസിനു 102 വിമാനങ്ങൾ നഷ്ടപെട്ടു ഇതെല്ലം നഷ്ടപെട്ടത് ആദ്യത്തെ 3 ദിവസങ്ങളിലാണ് അറബ് രാജ്യങ്ങള എല്ലാകാര്യത്തിലും ക്രത്യമായ കണക്കു പുറത്തു വിടതതുപോലെ ഇ കാര്യത്തിലും കൃത്യമായ കണക്കു പുറത്തു വിട്ടിടില്ല .എന്നാലും 15000 സൈനികരെ ഇജ്പ്റ്റിനും 3500 സൈനികരെ സിരിയയിക്കും നഷ്ടപെട്ടു എന്ന് കരുതുന്നു ഏതാണ്ട് 35000 സൈനികർക്ക് പരിക്ക് ഏറ്റു .ഇറാഖിന്റെ 272 സൈനികർ കൊല്ലപെടുകയും 898 പേര്ക്ക് പരുക്കേൽക്കുകയും ചെയ്തു .ജോർദാന്റെ 23 സൈനികർ കൊല്ലപെടുകയും 77 പേര്ക്ക് പരിക്ക് എൽക്കുകയും ചെയ്തു .അറബ് രാജ്യങ്ങല്ക്ക് ഏതാണ്ട് 2300 ടാങ്കുകൾ നഷ്ടപെട്ടു . ഏതാണ്ട് 514 വിമാനങ്ങൾ നഷ്ടപെട്ടു

കടപാട് : സഫാരി ടി വി ,വികിപിടിയ , 
ചരിത്രാന്വേഷികൾ

ഇൻഡ്യ Vs ചൈന : ശത്രു പടിവാതിൽക്കൽ നിൽപ്പുണ്ട് !

ഇൻഡ്യ Vs ചൈന : ശത്രു പടിവാതിൽക്കൽ നിൽപ്പുണ്ട്......
******************************************************************

ലൈൻ ഓഫ് ആക്ച്വൽ കണ്ട്രോളിനു സമീപമുള്ള - അക്സായിചിൻ-ലഡാക്ക് മേഖലയിൽ പെടുന്ന - തന്ത്രപ്രധാന ഇടമായ ദൗലത്ബാഗ് ഓൾഡിയിലെ (Daulat Beg Oldi) റാഖിനളയിൽ ഒരു ചൈനീസ് പ്ലാറ്റൂൺ വന്ന് ക്യാമ്പ് ചെയ്തു. ഇൻഡ്യയുടേയും ചൈനയുടേയും സംയുക്ത പട്രോളിങ്ങ് നടത്തപ്പെടുന്ന ഇവിടം, ഇരു സൈന്യങ്ങളും ഒരു പെർമനന്റ് ബേസ് ആയി കണക്കു കൂട്ടിയിരുന്നില്ല. ചൈനീസ് പട്ടാളം നിലയുറപ്പിച്ചത് കണ്ടതോടെ ഇൻഡ്യ വളരെ പെട്ടന്ന് തന്നെ ചൈനീസ് ക്യാമ്പിന് ഏകദേശം 300 മീറ്റർ എതിരേ ട്രൂപ്പുകളെ വിന്യസിച്ചു. സൈനീക മന്ത്രാലയവും, രാജ്യരക്ഷാ വിഭാഗവും, ന്യൂഡൽഹിയും അലർട്ടായി. രാജ്യത്തിനു മേൽ ഒരു അപ്രതീക്ഷിത യുദ്ദഭീതി നിഴലിട്ടു. ഒട്ടും താമസം കൂടാതെ ഇൻഡോ ചൈനാ ഒഫീഷ്യൽ കോൺഫറൻസുകൾ തീരുമാനിക്കപ്പെട്ടു. ചർച്ചകൾ നടക്കുമ്പോൾ, ഹെലികോപ്ടറുകൾ, ടാങ്കുകൾ, പാരാട്രൂപ്പുകൾ തുടങ്ങിയവ അതിർത്തിയിലെ ക്യാമ്പിനെ സപ്പോർട്ട് ചെയ്യാനായി അയച്ചു കൊണ്ട് പീപ്പിൾസ് ലിബറേഷൻ ആർമി അവരുടെ നയം വ്യക്തമാക്കി. മൂന്നാഴ്ച്ചകളോളം അണിയറയിൽ ഇരു രാജ്യങ്ങളുടേയും ഉന്നത നേതാക്കൾ തമ്മിൽ ചർച്ചകൾ നടന്നു. തർക്കം മേയ് 5-ന് പരിസമാപിച്ചു. തുടർന്ന് രണ്ടു സൈന്യവും ദൗലത്ബാഗ് ഓൾഡിയിൽ നിന്ന് പിന്മാറി. അന്ന് ഒപ്പുവച്ച കറാറിന്റെ ഭാഗമായി ഇൻഡ്യൻ അതിർത്തിയിലെ ചുമാർ മേഖലയുടെ 250 കിലോമീറ്റർ ഭാഗത്തെ മിലിട്ടറി സ്ട്രക്ചറുകൾ പൊളിച്ചു കളയാൻ ഇൻഡ്യ നിർബന്ധിതരായി.
ഇടയ്ക്ക് തർക്കത്തിലുള്ള നമ്മുടെ പ്രദേശങ്ങളിലേക്ക് ചൈനീസ് പട്ടാളം കടന്നു കയറുകയും ചൈനീസ് മെയ്ഡ് സിഗരറ്റ് പാക്കറ്റുകൾ, ബിയർ ബോട്ടിലുകൾ എന്നിവ അവിടവിടെയായി ഉപേക്ഷിക്കുകയും, അതിർത്തിയിലെ പാറകളിൽ ചൈനീസ് അക്ഷരങ്ങൾ കോറിയിടുകയും ചെയ്യാറുണ്ട്. ഇൻഡ്യൻ അതിർത്തിയിൽ ഇൻഡ്യൻ സേനയും ഇത് ചെയ്യുന്നതും പതിവാണ്. ഇതൊരു നിഗൂഡ മുന്നറിയിപ്പാണ്. പ്രദേശത്തിന് തങ്ങളാണ് അവകാശികൾ എന്ന് സ്ഥാപിക്കാനുള്ള മനശാസ്ത്രപരമായ ഒരു നീക്കം. എന്നാൽ ദൗലത്ബാഗ് ഓൾഡിയിലെ ഇൻസിഡന്റ് അതെല്ലാം മറികടന്നു കൊണ്ടുള്ളതായിരുന്നു.
അക്സായ് ചിന്നിലെ ശാക്തിക കിട മത്സരങ്ങൾ.
___________________________________
അരുണാചൽ ഉൾപ്പെടെയുള്ള അതിർത്തി പ്രദേശങ്ങളിൽ ചൈന കൈ കടത്തലിനു മുതിർന്നേക്കാം എന്ന ഭീതി തലയ്ക്ക് മുകളിൽ തന്നെയുണ്ട്. 1962 ലെ ഇൻഡോ ചൈനാ യുദ്ദത്തേ തുടർന്ന് തർക്ക പ്രദേശങ്ങളിൽ ആർക്കും പ്രത്യേക അവകാശം ഇല്ലാതെ രൂപീകരിച്ച Line of Actual Control (LAC) ൽ ചൈനയ്ക്ക് സംതൃപ്തി പോരാ എന്നതാണ് അവരുടെ പുതിയ പല നീക്കങ്ങൾക്കും കാരണം. 62 ലെ യുദ്ദത്തിൽ ഇൻഡ്യയെ ഭയപ്പെടുത്തിയിട്ട് സ്വയം പിൻമാറിയത് തെറ്റായിരുന്നു എന്ന് ഇന്ന് അവർ വിലയിരുത്തുന്നു.
നിരന്തരമുള്ള ചൈനീസ് പ്രകോപനങ്ങൾ നമ്മുടെ ഡിഫൻസീവ് സ്ട്രെങ്തിന്റെ കാര്യത്തിൽ പല വീണ്ടു വിചാരങ്ങൾക്കും ഇട നൽകുന്നുണ്ട്. അതുകൊണ്ടു തന്നെ മുൻപെന്നത്തേക്കാളും വിപുലീകരിച്ച തോതിൽ ന്യൂ ഡൽഹി അതിന്റെ സായുധ നവീകരണത്തിന് ആക്കം കൂട്ടിക്കൊണ്ടിരിക്കുന്നത് കാണാം. അതിർത്തി തർക്കങ്ങളിൽ ഏതു നിമിഷവും ഒരു കരയുദ്ദം പ്രതീക്ഷിക്കപ്പെടാവുന്നതാണ്.
അതേ പോലെ തന്നെ സമുദ്രാതിർത്തികളുടെ കാര്യവും എടുത്തു പറയേണ്ടതാണ്. സമുദ്രാതിർത്തികളുടെ പേരിൽ സംഘർഷങ്ങൾ ഇതുവരെ ഉടലെടുത്തിട്ടില്ലെങ്കിലും, ചൈനയുടെ ശ്രീലങ്കൻ ഇൻവെസ്റ്റ്മെന്റും അതിനു പിന്നിലുള്ള ഗൂഡ ലക്ഷ്യങ്ങളും സമീപ ഭാവിയിൽ തന്നെ ഇൻഡ്യൻ മഹാ സമുദ്രവും തർക്ക വേദികളിലൊന്നാവാം എന്ന സൂചനകൾ നൽകുന്നു. വലിയ തോതിൽ വിദേശ എണ്ണ ഇറക്കുമതി ചെയ്യുന്ന ചൈനയ്ക്ക്, ഏറ്റവുമധികം ഉപയോഗപ്പെടുന്നത് ഇൻഡ്യൻ മഹാ സമുദ്രമാണ്. ആയതിനാൽ സമുദ്രാതിർത്തികളിലെ ആധിപത്യം മുന്നിൽ കണ്ടുകൊണ്ട് ഡിഫൻസ് മിനിസ്ട്രി പുതിയ സ്ട്രാറ്റജി മെനയുന്നു. കാരണം സൈനീക പരമായി ഇൻഡ്യൻ മഹാ സമുദ്രത്തിലേക്ക് പെട്ടന്ന് എത്തിപ്പെടാൻ ചൈനയ്ക്ക് സാധിക്കില്ല. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ നേവി ( PLAN) യ്ക്ക് ഇവിടേക്ക് എത്തണമെങ്കിൽ ഏഷ്യയുടെ തെക്ക് നിന്നും ആയിരക്കണക്കിന് മൈൽ ചുറ്റി യാത്ര ചെയ്യണം. നിലവിൽ ശ്രീലങ്ക പോലെ ഒരു തുറമുഖ ഇടത്താവളം അവർ ലക്ഷ്യമിടുന്നതിനു പിന്നിലെ കാരണം അതു തന്നെയാണ്..
അതിർത്തി യുദ്ദങ്ങൾ അവസാനിക്കുന്നില്ല.
_________________________________
കഴിഞ്ഞ ദശാബ്ദം മുതൽക്കുള്ള ഇൻഡ്യയുടെ കുതിപ്പിനെ ചൈന ഭയക്കുന്നുണ്ട്. പ്രത്യേകിച്ചും സ്ട്രാറ്റജി ഡെവലപ്മെന്റിൽ ഇൻഡ്യ പഴയ ഒരു ന്യൂട്രൽ സമീപനം വിട്ട് വ്യക്തമായ ലക്ഷ്യങ്ങളുമായി പോകുന്നതും അവർക്ക് ഭയമുളവാക്കുന്നു. അതുകൊണ്ട് തന്നെ നിരന്തരം പ്രകോപനങ്ങളുണ്ടാക്കി ഇൻഡ്യയെ ക്ഷീണിപ്പിക്കാൻ ശ്രമിക്കുന്നു. ചൈനയുടെ സൈനീക ഇടപെടലുകൾ പല വിധത്തിൽ ഇൻഡ്യയെ ബാധിച്ചു കൊണ്ടിരിക്കുന്നു. അതിന്റെ കാരണങ്ങളും വ്യക്തമാണ്.
ഇനിയും തീർച്ചപ്പെടുത്തിയിട്ടില്ലാത്ത ഇൻഡ്യൻ അതിർത്തിയിലെ, പ്രത്യേകിച്ചും ആക്ച്വൽ കണ്ട്രോൾ ലൈനിൽ ( Line of Actual Control (LAC)) അവർ ഒരിക്കലും സന്തോഷവാൻമ്മാരല്ല. അതിന്റെ പേരിലാണ് 62 ലെ യുദ്ദം മുതൽ ഇപ്പോൾ ദൗലത് ബാഗ് ഓൾഡിയിലും, അരുണാചൽ പ്രദേശിലുമെല്ലാം അവർ കടന്നു കയറുന്നത്. ചൈനയുടെ നിബന്ധനകൾക്കനുസൃതമായി ബോർഡർ തിട്ടപ്പെടുത്തിയാൽ, തർക്കത്തിലുള്ള എല്ലാ രാജ്യങ്ങളുമായും (ടിബറ്റ്, ജപ്പാൻ തുടങ്ങിയവ ഉദാഹരണം) അവർ സഹവർത്തിത്വത്തിന് സന്നദ്ദരാണ് എന്നത് ചൈനയുടെ ധാർഷ്ട്യത്തെയാണ് കാട്ടിത്തരുന്നത്.
അരുണാചലിലും ദൗലത്ബാഗ് ഓൾഡിയിലും പ്രകടിപ്പിക്കുന്ന സമീപനത്തിന് തികച്ചും വിരുദ്ദമായ ഒന്നാണ് അവർ പാക് അധീന കാശ്മീരിൽ പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. സൗത്ത് ചൈന സമുദ്രത്തിലോ (നിരവധി അവകാശവാദികളിൽ പെട്ട ഒരു സമുദ്രഭാഗം) അരുണാചൽ പ്രദേശിലോ ഇൻഡ്യ ഏതെങ്കിലും വികസന പ്രോജക്ടുകൾ നടത്തിയാൽ ഉടൻ പ്രധിഷേധിക്കുന്ന ചൈന, Pakistan-Occupied Kashmir (PoK), China-Occupied Kashmir (COK) (mostly Aksai Chin in Ladakh) എന്നിവയുടെ കാര്യത്തിൽ നിശബ്ദത പാലിക്കുന്നു.
അരുണാചലിന്റെ വികസനം തടയുക, അതുവഴി അരുണാചൽ ജനതയെ അസംതൃപ്തരാക്കി ഒരു ഇൻഡ്യൻ വിരുദ്ദ മനോഭാവം സൃഷ്ടിക്കുക എന്നതൊക്കെയാണ് ചൈനയുടെ നിഗൂഡ ലക്ഷ്യങ്ങൾ. എന്നാൽ അവർക്ക് നിക്ഷേപങ്ങളുള്ള മേൽ പറഞ്ഞ ഇടങ്ങളിൽ അവർക്ക് പ്രധിഷേധമില്ല. കൂടാതെ ചൈനയിലെ വൻ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ സിങ്ജിയാങിൽ (Xinjiang) ജിഹാദി ഇടപെടൽ തടയാൻ പാക് അധീന കാശ്മീരിലെ അവരുടെ നിലപാട് അവരെ സഹായിക്കും. കാരണം ഇൻഡ്യൻ സമ്മർദ്ദം മൂലം തീവ്രവാദികൾക്ക് കാശ്മീർ വിട്ട് സിങ്ജിയാങ്ങിലേക്ക് തിരിയാൻ കഴിയില്ല.
അതേപോലെ തന്നെ അതിർത്തി സംസ്ഥാനങ്ങളിലെ ഭീകരതയുടെ പശ്ചാത്തലത്തിൽ മറ്റൊരു കാര്യം കൂടി ചിന്തിക്കേണ്ടതുണ്ട്. സമീപ കാലത്ത് മണിപ്പൂരിലെ ഒളിയാക്രമണത്തിൽ 18 സൈനീകർ കൊല്ലപ്പെട്ടു. സമാനമായ ആക്രമണങ്ങൾ നാഗാലാൻഡിലും നടക്കുന്നു. അതേപോലെ തന്നെ എട്ട് അസം റൈഫിൾസ് ജവാന്മാർ അടുത്തകാലത്ത് കൂട്ടക്കൊല ചെയ്യപ്പെടുകയുണ്ടായി. പ്രസ്ഥുത ഇടങ്ങളിലെ ഭീകരതയിൽ ചൈനയ്ക്ക് നേരിട്ട് പങ്കുള്ളതായി ഇന്റലിജൻസ് ബ്യൂറോയും, റോയും ഗവണ്മെന്റിനെ അറിയിച്ചിട്ടുണ്ട്. കൂടാതെ ഷേക് ഹസീനയുടെ ബംഗ്ലാദേശ്, വിധ്വംസക ശക്തികൾക്കെതിരേ ഇൻഡ്യയ്ക്കൊപ്പം യോജിച്ച് പ്രവർത്തിക്കുന്നത് ചൈനയെ അലോസരപ്പെടുത്തുന്നു.
അതിർത്തി കയ്യേറാനുള്ള ശ്രമം ചൈന തുടരുമ്പോൾ, നമ്മുടെ ജവാൻമ്മാർ പട്രോളിങ് ശക്തമാക്കുന്നു. 2013 ഓഗസ്റ്റിൽ അരുണാചൽ പ്രദേശിലെ തവാങ് കടന്നു കയറിയ ചൈന, മേഘയിൽ ഒരു ആപത്ത് സംജാതമാകുന്ന നഗ്നമായ സൂചന തന്നെ നൽകിക്കഴിഞ്ഞു. അന്ന് ആദ്യമായി ചൈനീസ് സൈനികർ ഇന്ത്യൻ റീജിയണിൽ പെട്ട ഒരു ബൗണ്ടറി മതിൽ പൊളിക്കാൻ ശ്രമിച്ചു .
*ചൈന മതിൽ പൊളിക്കാൻ കടന്ന വീഡിയോ താഴെ കമന്റുകളിലൊന്നിൽ ഇട്ടിട്ടുണ്ട്.
ഇവയൊക്കെ സൂചിപ്പിക്കുന്നത്, ചൈന ഇന്ത്യയുമായി മറ്റൊരു ഹ്രസ്വ യുദ്ധമോ അതിനപ്പുറമോ വ്യക്തമായി പ്ലാൻ ചെയ്യുന്നുണ്ടാവാം എന്നാണ്. നാം എപ്പോഴും ചൈനയുടെ ഒരു ആക്രമണത്തിന് അലർട്ടായിരുന്നേ പറ്റൂ.
62 ലെ യുദ്ദത്തിൽ അക്സായ് ചിൻ ലൈനിന് സമ്മതം പറഞ്ഞ ചൈന ഇന്ന് അതിനെ എതിർക്കുന്നു. എന്തെന്നാൽ ടിബറ്റ് അധിനിവേശം പൂർണമാകണമെങ്കിൽ ചൈനയ്ക്ക് അരുണാചലും വേണം. ഒപ്പം ഒരു യുദ്ദത്തിൽ മേധാവിത്വം നേടാനുതകുന്ന രീതിയിലുള്ള ഇൻഡ്യൻ അതിർത്തിയിലെ കീഴ്ക്കാം തൂക്കായ അതിർത്തി ഭൂപ്രദേശം അവരെ നിരാശരാക്കുന്നു. സാറ്റലൈറ്റ് ക്യാമറകളിലൂടെ എടുത്ത ഇൻഡ്യൻ അതിർത്തി പ്രദേശങ്ങൾ കവർച്ച ചെയ്യണം എന്ന വാശിയിലാവാം അവർ.
അരുണാചലിലെ തവാങ്ങ് കീഴടക്കിയിട്ട്, ഒരു മഹാമനസ്കത പോലെ മറ്റ് പ്രദേശങ്ങളിൽ ഒരു നിരുപാധിക ഒത്തു തീർപ്പുണ്ടാക്കാൻ ഇൻഡ്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്താൻ കഴിഞ്ഞേക്കാം എന്ന് അവർ കണക്കു കൂട്ടുന്നു.
ചൈനയെ ഭയപ്പെടുത്തുന്നത് എന്ത്?
____________________________
എന്നാൽ ഇൻഡ്യ പഴയതിൽ നിന്ന് ഒട്ടേറെ പാഠങ്ങൾ ഉൾക്കൊണ്ടിരിക്കുന്നു. അതിർത്തി പ്രശ്നങ്ങളിൽ ഉദാരവത്കരണം നടത്തുന്ന നമ്മുടെ സമീപനം എന്നേ നാം കുഴിച്ചു മൂടിയിരിക്കുന്നു. ഭാരതത്തിന്റെ ഒരു തരി മണ്ണ് നമുക്കിനി ഒരാൾക്കും വിട്ടു കൊടുക്കാനാവില്ല. ഇത്തരം സംഘർഷ സാഹചര്യങ്ങളെ സമർഥമായി പ്രതിരോധിക്കാൻ സൈനീകപരമായി നാം മുന്നേറ്റത്തിന്റെ പാതയിലാണ്.
യുദ്ദ സൈദ്ദാന്തികരുടെ കണ്ടെത്തൽ അനുസരിച്ച് നിലവിൽ ചൈനയെ ഭയപ്പെടുത്താനുതകുന്ന ചില സൈനീക മേഖലകളിൽ നാം വ്യക്തമായ ഒരു റൂട്ടിലാണ്. അവയിൽ പ്രധാനപ്പെട്ടവ താഴെ കൊടുക്കുന്നു.
1. വിക്രമാദിത്യ വിമാനവാഹിനിക്കപ്പലുകൾ (VIkramaditya Aircraft Carrier) :-
1961 ൽ കമ്മീഷൻ ചെയ്ത INS വിക്രാന്ത് ആണ് ഇൻഡ്യയുടെ ആദ്യ എയർക്രാഫ്റ്റ് കരിയർ. 2013 ൽ കമ്മീഷൻ ചെയ്ത ഐ എൻ എസ് വിക്രമാദിത്യ നിലവിൽ മറ്റു സൂപ്പർ പവറുകളുടെ വിമാനവാഹിനി കപ്പലുകളോട് കിടപിടിക്കാവുന്ന വിധം സജ്ജമാണ്.
സോവിയറ്റ് ചുവയുള്ള ഐ എൻ എസ് വിക്രമാദിത്യ, ശത്രുക്കളുടെർ മുങ്ങിക്കപ്പലുകൾ കണ്ടെത്തി നശിപ്പിക്കുന്ന ഒന്നാണ്. 1996 കളിൽ റഷ്യ ക്ഷുദ്രശക്തികളെ നിർമാർജ്ജനം ചെയ്യാൻ ഉപയോഗിച്ചിരുന്ന ഇത് 2004 ലാണ് ഇൻഡ്യ വാങ്ങുന്നത്. വിക്രമാദിത്യയിൽ മുപ്പത് MiG-29K, അല്ലെങ്കിൽ അത്ര തന്നെ തേജസ് ഫൈറ്റർ വിമാനങ്ങൾ, 12 ഹെലികോപ്ടറുകൾ എന്നിവ ഉൾക്കൊള്ളും. വിക്രമാദിത്യയ്ക്ക് വേണ്ടുന്ന പുതിയ ചില അപ്ഡേഷനുകൾ ഇസ്രായേലുമായി ചേർന്ന് പ്രൊഗ്രാം ചെയ്യുകയുണ്ടായി.സമുദ്രത്തിൽ നമുക്ക് ചൈനയെ ഭയക്കേണ്ട കാര്യമില്ല. കാരണം INS വിക്രമാദിത്യ ഇന്ത്യൻ മഹാ സമുദ്രത്തിൽ തീർച്ചയായും കാവലിനുണ്ട്.
2. അഞ്ചാം തലമുറ യുദ്ദവിമാനങ്ങൾ. (Fifth Generation Fighter Aircraft - FGFA) :-
രൂപകൽപ്പന ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ അഞ്ചാം തലമുറ ഫൈറ്റർ വിമാനം ആണ് FGFA. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് + റഷ്യൻ സുഖോയ് കോർപ്പറേഷൻ എന്നിവയുടെ ഒരു സംയുക്ത സംരംഭം. സൈദ്ധാന്തികമായി അമേരിക്കൻ F-22 , ചൈനീസ് J-20 ഗണത്തിൽ പെടുത്താവുന്ന ഒന്നാണിത്. മൾട്ടി റോളുകളിലുള്ള വിമാനമാണിത്. ആകാശത്തിലെ ശത്രുവിനെ ആകാശത്ത് വെച്ചും, ആകാശത്തു നിന്നും ഭൂമിയിലേക്കും ഇതിനു ആക്രമിക്കാൻ കഴിയും. ഫിഫ്ത് ജനറേഷൻ പോരാളികളുടെ എല്ലാ ഗുണഗണങ്ങളും ഇതിനുണ്ട്. കരയിലും കടലിലും ടാർഗെറ്റുകൾ ആക്രമിക്കാൻ കഴിയുന്ന ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ വഹിക്കാൻ ശേഷിയുണ്ട്. 30 ബ്ലില്ല്യൺ യു എസ് ഡോളർ ചിലവഴിക്കുന്ന ഈ സംയുക്ത സംരംഭം, 2020 - 2022 ൽ ലോഞ്ച് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. ഇവയുടെ ഡിസൈൻ, സാങ്കേതികത എന്നിവയിലെ പൂർണത സംബന്ധിച്ച് നിലവിൽ ചില സംശയങ്ങളുന്നയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ സുഖോയ് ഡിസൈൻ ബ്യൂറോയുടെ 70 വർഷത്തെ പാരമ്പര്യത്തിൽ ഇൻഡ്യ പ്രതീക്ഷ അർപ്പിക്കുന്നു.
വിദേശ സാങ്കേതിക വിദ്യ ഉപയോഗിച്ച് തികച്ചും തദ്ദേശീയമായി രൂപ കൽപ്പന ചെയ്തതാണ് ചൈനയുടെ J-20. ഇൻഡ്യയുടെ FGFA ഒരു വിജയമായി തീർന്നാൽ ആസന്ന ഭാവിയിൽ തന്നെ ആകാശ മേൽക്കോയ്മയിൽ ചൈനയുടെ മേൽ തികച്ചും ഒരു ആധിപത്യം സ്ഥാപിക്കാനാകും എന്ന് നിസംശയം പറയാം.
3. ബ്രഹ്മോസ് മിസൈൽ. (BrahMos Anti-Ship Missile) :-
റഷ്യയുമായി ചേർന്ന് വികസിപ്പിച്ച ഷോർട്ട് റേഞ്ച് സൂപ്പർസോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്. കര ആകാശം കടൽ തുടങ്ങി എവിടെ വെച്ചും വിക്ഷേപിക്കാൻ സാധിക്കും.കരയിലോ സമുദ്രത്തിലോ കൃത്യതയോടെയുള്ള ടാർഗറ്റു നേട്ടങ്ങൾക്ക് കഴിവുള്ള ലോകത്തിലെ ഏറ്റവും വികസിത മിസൈലുകളിൽ ഒന്നാണ് ബ്രഹ്മോസ്.
ഇൻഡ്യയിലൂടെ ഒഴുകുന്ന Brahmaputra, റഷ്യയിലൂടെ ഒഴുകുന്ന Moskva എന്നീ രണ്ടു നദികളുടെ പേരുകൾ കൂട്ടിയോജിപ്പിച്ച് ഇട്ടതാണ് ബ്രഹ്മോസ് എന്ന പേര്. 440 മുതൽ 660 വരെ പൗണ്ട് ഭാരമുള്ള ആയുധ ശേഖരങ്ങൾ വഹിക്കാൻ കഴിവുള്ള ബ്രഹ്മോസ് മിസൈലിന്, സാഹചര്യങ്ങൾക്കനുസൃതമായി 186 മുതൽ 310 മൈലുകൾ വരെ ദൂര പരിധിപ്രാപിക്കാനാവും.
ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയ്ക്കെതിരേ ബ്രഹ്മോസ് ഗണ്യമായ ഒരു പ്രധിരോധം തീർക്കുന്നു. ഒരു ചൈനീസ് കര, നാവീക ആക്രമണത്തിന്റെ വേഗത ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ലെങ്കിലും അതിനെ പ്രധിരോധിക്കാൻ ഫലപ്രഥമാണ് ബ്രഹ്മോസ് എന്ന് യുദ്ദ സൈദ്ദാന്തികർ അനുമാനിക്കുന്നു.
4. കൊൽക്കത്താ ക്ലാസ് സംഹാരക്കപ്പൽ (Kolkata-Class Destroyer) :-
വേഗത + കരുത്ത്, കരയിലും കടലിലും ആക്രമണം നടത്താനുള്ള ശേഷി തുടങ്ങിയ കാര്യങ്ങളിൽ, ഇൻഡ്യൻ നേവിയുടെ കൊൽക്കത്താക്ലാസ് പടക്കപ്പലുകൾ പ്രബലമായ ഒന്ന് തന്നെയാണ്. Multipurpose Destroyers ആണ് ഇവ. ഇൻഡ്യയുടെ എയർക്രാഫ്റ്റ് കരിയറുകൾക്ക് സംരക്ഷണം നൽകാവുന്ന വിധം സ്വതന്ത്രമായി പ്രവർത്തിക്കുക എന്നതാണ് ഇവയുടെ പ്രധാന ദൗത്യങ്ങളിലൊന്ന്. റഡാർ സംവിധാനങ്ങൾ കൃത്യമായി കണ്ടെത്താനും, ഒപ്പം റഡാർ ഗൈഡഡ് മിസൈലുകൾക്ക് തൽക്ഷണം നിർദേശം നൽകാനും, മുങ്ങിക്കപ്പലുക്കളെ കൃത്യമായി കണ്ടെത്താനും നിലവിൽ ഇവയ്ക്ക് കഴിയും. 16 ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് വിമാനങ്ങളെ വഹിക്കാൻ പ്രാപ്തമായ കൊൽക്കത്താ ക്ലാസ് പടക്കപ്പലുകൾ ലോകത്തെ ഏതൊരു നാവീക സേനയോടും ജലോപരിതലത്തിൽ വെച്ച് എതിരിടാൻ കെൽപ്പുള്ള ഒന്നാണ്. ഈ ക്ലാസിൽ പെട്ട നാലു കപ്പലുകൾ കൂടി നിലവിൽ പ്ലാൻ ചെയ്യുന്നുണ്ട്.
5. ആണവ അന്തർവാഹിനികൾ (Arihant-Class Ballistic-Missile Submarine) :-
ദശാബ്ദങ്ങളായി ഇൻഡ്യ ഒരു ആണവ ശക്തിയാണെങ്കിലും അതിന്റെ കാര്യപ്രാതിയുടെ വിശ്വസനീയതയേക്കുറിച്ച് ആർക്കും ഒന്നും അറിയില്ല.
മഹാനഗരങ്ങളിലേക്ക് ശത്രു ലക്ഷ്യമിട്ടാലോ, ഒരു അപ്രതീക്ഷിത ന്യൂക്ലിയർ ആക്രമണത്തിന് ആരെങ്കിലും ഒരുമ്പെട്ടാലോ, ശത്രുവിനുള്ള പുനർവിചിന്തനത്തിനായി ഒരു സർപ്രൈസായി വെച്ചിരിക്കുന്ന ഒന്നാണ് നമ്മുടെ ആണവായുധങ്ങൾ.
ഇന്ത്യ ഒരു ആഴക്കടൽ ആണവ ആക്രമണ ശക്തിയുള്ള ലോകത്തിലെ ആറാമത്തെ രാജ്യമാകാനുള്ള ഡെവലപ്മെന്റിലാണ്. Arihant പ്രത്യേകമായി ആണവ മിസൈലുകൾ വിക്ഷേപിക്കാനുള്ള ഇന്ത്യയിലെ ആദ്യ "ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി" ആണ് . പന്ത്രണ്ടോളം K-15 ഷോർട്ട് റേഞ്ച് ന്യൂക്ലിയർ മിസൈലുകളും, നാല് K-4 ഇന്റർമീഡിയറ്റ് റേഞ്ച് ന്യൂക്ലിയർ മിസൈലുകളും വഹിക്കാൻ ഉതകുന്ന ഒന്നാണിത്. K-15 മിസൈലുകൾക്ക് ഇന്ത്യൻ മഹാ സമുദ്രത്തിൽ നിന്ന് 700 കിലോമീറ്റർ ദൂര പരിധി ഉണ്ട്. ചൈനയിലെ 3500 കിലോമീറ്റർ ദൂരം വരെ പോകാവുന്ന IRBM മിസൈലുകളും Arihant നു വഹിക്കാനാവും. ഭാരതത്തിന്റെ ആദ്യ തദ്ദേശീയ "ബാലിസ്റ്റിക് മിസൈൽ വാഹക അന്തർവാഹിനി" ആണിത്.
ചൈനയ്ക്ക് പക്ഷേ അറിഹന്റിനെ തൽക്കാലം ഭയപ്പെടേണ്ട കാര്യമില്ല. കാരണം ആദ്യം ആണവായുധം ഉപയോഗിക്കില്ല എന്ന കരാറിലുള്ള ഒരു പ്രബല രാജ്യമാണിന്ത്യ. എന്നാൽ ഇന്ത്യയ്ക്കെതിരേ അങ്ങനെ ഒരു നീക്കമുണ്ടായാൽ പോലും, ആ നയം മാറ്റാൻ ഉതകുന്ന വിജയകരമായ ഒന്നാണ് Arihant Class. പന്ത്രണ്ടോളം ആണവ മിസൈലുകൾ ഇവയിൽ വിന്യസിക്കാം. ഇതേ വിഭാഗത്തിൽ പെട്ട മൂന്നു മുങ്ങിക്കപ്പലുകൾ കൂടി പ്ലാൻ ചെയ്തിരിക്കുന്നു
6. ബാലിസ്റ്റിക് മിസൈലുകൾ. (Intermediate-Range Ballistic Missile) :-
2015 Jan. 31.
ബേ ഓഫ് ബംഗാളിലെ വീലേർസ് ഐലന്റിൽ നിന്നും ഇൻഡ്യയുടെ ആദ്യത്തെ ലോങ് റേഞ്ചർ ബാലിസ്റ്റിക് മിസൈൽ, AGNI V വിജയകരമായി പരീക്ഷിക്കപ്പെട്ടു.
ബെയ്ജിങ്ങ് ഉൾപ്പെടെ (ബെയ്ജിങ്ങോ, ഷാങ്ഹായിയോ മാത്രമല്ല) ചൈനയിലെ ഏത് മഹാ നഗരത്തിലെയും ടാർഗറ്റുകളിലേക്ക് AGNI V യ്ക്ക് കൃത്യമായി എത്തിച്ചേരാൻ കഴിയും.
അഗ്നി 5 ഒരു IRBM മിസൈലാണ്. (Intermediate-Range Ballistic Missile).
ഒരു ടൺ ഭാരവുമായി 5000 കിലോമീറ്ററുകൾ ഇത് സഞ്ചരിക്കും. "India's 'Beijing Killer' Missile" എന്നാണ് വാർ തീയറിസ്റ്റുകൾ അഗ്നിയെ വിലയിരുത്തുന്നത്. അഗ്നി 5 ന്റെ 5000 കിലോ മീറ്റർ പ്രഹര പരിധിയ്ക്ക് ഏറെക്കുറേ ഏഷ്യ, നോർത്ത് ആഫ്രിക്കയുടെ നല്ലൊരു ഭാഗം, കിഴക്കൻ യൂറോപ്പ്, റഷ്യയുടെ ചില ഭാഗങ്ങൾ എന്നിവയൊക്കെ സാധ്യമായ ഡിസ്റ്റൻസാണ്.
നിലവിൽ ചൈന ഇക്കാര്യത്തിൽ നമ്മേക്കാൾ ബഹുദൂരം മുന്നിലാണ്. ഇൻഡ്യയുടെ ഏതു ഭാഗത്തും എത്താവുന്ന ICBM (Inter Continental Ballistic Missile) മിസൈലുകൾ അവർക്കുണ്ട്.
7. വരുന്നൂ, ഇൻഡ്യയുടെ ആദ്യ ഭൂഘണ്ടാന്തര ബാലിസ്റ്റിക് മിസൈൽ. :-
ഇൻഡ്യയുടെ, പി.എസ്.എൽ.വി റോക്കറ്റുകളുപയോഗിച്ചുള്ള ബഹിരാകാശ പരീക്ഷണങ്ങളെ നിരീക്ഷിച്ചിരുന്ന പെന്റഗൺ, ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലുകളിലേക്ക് ഇന്ത്യ അതിവേഗം അടുക്കുന്നു എന്ന് നേരത്തേ തന്നെ സംശയം ഉന്നയിച്ചിരുന്നു. അഗ്നി 5 അതിന്റെ തുടക്കം മാത്രമായിരുന്നു. ( മുൻപ് റഷ്യ അമേരിക്കാ പോസ്റ്റിൽ, സാറ്റലൈറ്റ് പരീക്ഷണങ്ങളധികവും മിലിട്ടറി പർപ്പസിനു വേണ്ടിയാണ് എന്ന് എഴുതിയിരുന്നു. ദീർഖദൂര മിസൈലുകളുടെ പ്രവർത്തന ക്ഷമത പരീക്ഷിക്കാൻ ഇന്ന് ആകെയുള്ള മാർഗ്ഗം സ്പേസിലേക്കും മറ്റും റോക്കറ്റുകൾ അയക്കുക എന്നതാണ്.)
2015 ഏപ്രിലിൽ ദീർഖകാല അഭ്യൂഹങ്ങൾക്ക് വിരാമമിട്ടു കൊണ്ട്, DRDO ((Defence Research and Development Organization) ) യുടെ Armament Research Board ചെയർമാനായ S.K. Salwan ആ വിവരം പുറത്തു വിട്ടു. ഇൻഡ്യ ഒരു ICBM ന്റെ പണിപ്പുരയിലാണ്. 2017 ൽ ഇത് ടെസ്റ്റ് പരീക്ഷണം നടത്തിയേക്കും.
സൂര്യ എന്ന കോഡ്നെയിമിട്ടിട്ടുള്ള Agni VI - ICBM ഇപ്പോൾ ഗർഭാവസ്ഥയിലാണ്. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക & ഓഷ്യാനിയ എന്നിവിടങ്ങളിലേക്ക് ഇതിനു പ്രഹര ശേഷിയുണ്ടാവും. കൂടാതെ അലാസ്കാ, നോർത്തേൺ കാനഡ എന്നിവിടങ്ങളിലേക്ക് ടാർഗറ്റ് കണ്ടെത്താനുമാവും. എന്നാൽ യുണൈറ്റഡ് സ്റ്റേറ്റ്സ് , സൗത്ത് അമേരിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിലേക്ക് ഇതിന് എത്തിച്ചേരാനാവുമോ എന്ന് സംശയമുണ്ട്. എന്നാൽ വളരെ അകലെയുള്ള ഒരു ടാർഗറ്റ് ലക്ഷ്യമിടുന്ന, കൂടുതൽ മികച്ച ഭൂഘണ്ടാന്തര ബാലിസ്റ്റിക് മിസൈലുകളിലേക്ക് അധികം വൈകാതെ എത്തിയേക്കാം.
വിക്കി പീടിയയിൽ ഇങ്ങനെ കാണുന്നു.

Agni-VI (Under Development):
is a ICBM with a range of 8,000-10,000 km and is expected to enter service in 2018.
എന്തുകൊണ്ട് നാം ICBM നിർമ്മിക്കുന്നു?
_______________________________
ചേരിചേരാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാക്കളായിരുന്നു ഇന്ത്യ. എന്നാൽ അതിനെ ചോദ്യം ചെയ്തു കൊണ്ടാണ് 1962 ൽ ചൈനീസ് ആക്രമണം സംജാതമായത്. എങ്കിലും ഇന്നും നാം പഴയ ചേരിചേരാ പ്രസ്ഥാനത്തോട് അടുത്തു നിൽക്കുന്ന ഒരു ന്യൂട്രൽ സമീപനമാണ് അനുവർത്തിച്ചു പോരുന്നത്. ഇനി ഒരു ലോക മഹായുദ്ദമുണ്ടായാൽ അത്തരം ന്യൂട്രാലിറ്റി കൊണ്ട് പ്രത്യേകിച്ച് കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഇൻഡ്യയ്ക്കും ഭാഗഭാക്കാകെണ്ടി വരാം. സ്വഭാവികമായും നിലവിലെ ശാക്തിക ചേരികൾ വെച്ച് അമേരിക്ക എതിരായി വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അത്തരം ഒരു അവസ്ഥയെ നാം ഇപ്പോഴേ മുൻകൂട്ടി കാണേണ്ടതുണ്ട്. ബെയ്ജിങ് വരെ എത്താവുന്ന IRBM മിസൈലിൽ നിന്നും ഭൂഘണ്ടങ്ങൾ താണ്ടാവുന്ന ഒരു ICBM മിസൈൽ അതുകൊണ്ടു തന്നെ നമുക്ക് എന്തുകൊണ്ടും ആവശ്യമാണ്.
പ്രശസ്ഥമായ ഒരു പഴയകാല സംഭവം ഇൻഡ്യൻ സൈന്യത്തിന് മുന്നിൽ എപ്പോഴും ഒരു അനുഭവപാഠമായി ഇരിപ്പുണ്ട്.
1971 ലെ ഇൻഡോ പാക്ക് യുദ്ധം.
ഇന്ത്യയുടെ കരസേന, നാവികസേന , വ്യോമസേന എന്നിവയുടെ ക്ലിനിക്കൽ പ്രൊഫഷണലിസം, ലോകത്തിനു ആദ്യമായി ബോധ്യമായ കാലം. അന്ന് പാക്കിസ്ഥാനെ സപ്പോർട്ട് ചെയ്യുന്ന രാജ്യമായിരുന്നു യുണൈറ്റഡ് സ്റ്റേറ്റ്സ്.
റിച്ചാർഡ് നിക്സൺ ആയിരുന്നു അമേരിക്കൻ പ്രസിഡന്റ്. യുദ്ധത്തോടനുബന്ധിച്ച് അമേരിക്ക മൂന്ന് ബറ്റാലിയൻ മറീനുകളെ ഇൻഡ്യൻ സമുദ്രത്തിൽ ഒരു നിരീക്ഷണത്തിനു വിട്ടു. യു.എസ്.എസ് എന്റർപ്രൈസസ് എന്ന പടക്കപ്പൽ ഇൻഡ്യൻ മഹാ സമുദ്രത്തിൽ നമ്മെ ഭീതിപ്പെടുത്തിക്കൊണ്ടിരുന്നു...
കാലം ഇന്നൊരുപാട് കഴിഞ്ഞെങ്കിലും യുദ്ധ തത്വം അനുസരിച്ച് ആരും ആരേയും വിശ്വസിച്ചു കൂടാ എന്ന ഒന്നുണ്ട്. നാളെ കാശ്മീർ വിഷയത്തിൽ അമേരിക്കൻ നിലപാട് ഒരുപക്ഷേ മാറിയേക്കാം. അമേരിക്കൻ നിലപാടുകൾ എപ്പോഴും അവരുടെ സ്വാർഥ താല്പര്യങ്ങളെ മാത്രം ആശ്രയിച്ചാണിരിക്കുന്നത്. അതിനാൽ നമുക്ക് ഒരു മുൻ കരുതൽ കൂടിയേ തീരൂ. 1971 ലെ ഇൻഡ്യൻ സമുദ്രാതിർത്തിയിലുണ്ടായ ആ സംഭവത്തിൽ നിന്നുള്ള തിരിച്ചറിവാണ് നമ്മെ ഇന്നൊരു ബാലിസ്റ്റിക് മിസൈലിന്റെ അനിവാര്യതയിലേക്ക് എത്തിച്ചത്. 10,000 മുതൽ 15,000 കിലോമീറ്റർ വരെ ദൂര പരിധിയുള്ള ഒരു ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ, വരുന്ന ദശാബ്ദത്തിൽ തന്നെ നമ്മുടെ സൈന്യം സ്വന്തമാക്കും.
ഉപസംഹാരം
___________
സൂപ്പർ പവറായ ചൈനയ്ക്ക്, യു.എസ് ഉൾപ്പെടെ ആരുമായും ഒരു ഏറ്റുമുട്ടൽ ഭീതി നിലവിലുണ്ട്. ഇൻഡ്യയ്ക്ക് പൊതുവിൽ പാക്കിസ്ഥാൻ, ചൈന എന്നിവരല്ലാതെ പറയത്തക്ക എതിരാളി ഇപ്പോഴില്ല. ബീജിങ്ങ്, ഷാങ്ഹായ് എന്നിവ കൂടാതെ പാക്കിസ്ഥാൻ മുഴുവനായും കവർ ചെയ്യാവുന്ന ദൂര പരിധിയിലുള്ള മിസൈലുകൾ തൽക്കാലം നമുക്കുണ്ട്. ഇത്തരം ഒരവസ്ഥയിൽ ഒരു മുഴുനീള ബലാബലത്തിന് ചൈനയോ പാക്കിസ്ഥാനോ തൽക്കാലം നിൽക്കാൻ സാധ്യതയില്ല.
1962 ലെ യുദ്ദത്തിൽ ചൈനയോട് നേരിട്ട പരാജയത്തിൽ നിന്നും അര നൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. നിലവിലെ ഇൻഡ്യൻ മിലിട്ടറി സ്ട്രാറ്റജി ഏറെ മുന്നോട്ട് പോയിരിക്കുന്നു. എങ്കിലും ഒരു ഇൻഡോ - സിനോ വാർ സാധ്യത എപ്പോഴും നില നിൽക്കുന്നു. നമ്മുടെ പ്രധിരോധ ബജറ്റ് വർദ്ദിപ്പിച്ച് കാലഘട്ടാനുസൃതമായ അപ്ഡേഷനുകളോടെ പുതിയ ആയുധങ്ങൾ നാം നേടിയേ തീരൂ. ഇൻഡ്യയിലേക്ക് കടന്നു കയറാൻ ശ്രമിക്കുന്ന ശത്രുവിനെ, വാതിൽക്കൽ വെച്ച് ദൗത്യം ഉപേക്ഷിച്ച് തിരിച്ച് പോകാൻ പ്രേരിപ്പിക്കുന്ന ഒരു സൈനീക ശാക്തികത നമുക്കുണ്ടായേ തീരൂ.
ആരേയും ആക്രമിക്കാനല്ല, സ്വയ രക്ഷയ്ക്ക് വേണ്ടി മാത്രം!
________________________________
ഒപ്പം കൊടുത്തിട്ടുള്ള ചിത്രം - INS VIKRAMADITYA.

പ്രധാന വസ്തുതകൾക്കുള്ള കടപ്പാട് : 
ചരിത്രാന്വേഷികൾ

വിക്കി പീഡിയ, ദി നാഷണൽ ഇന്ററെസ്റ്റ്, ദി ഡിപ്ലോമാറ്റ്, Kyle Mizokami, Zachary Keck, Manish Acharya, Ankit Panda