Wednesday, September 30, 2015

തോമയാർ കോവിൽ (അരപ്പള്ളി)



ലോകത്തിലെ ഏറ്റവും പ്രാചീനമായ ക്രൈസ്‌തവ ദേവാലയങ്ങളിൽ ഒന്നായി കരുതപ്പെടുന്ന "തോമയാർ കോവിൽ AD 63-ൽ" ക്രിസ്തു ശിഷ്യനായ തോമസസ്ലീഹായാല്‍ സ്ഥപിതമയതാണ് എന്ന് വിശ്വസിക്കപ്പെടുന്നു. തദ്ദേശവാസികൾ ഈ ദേവാലയത്തെ ആദരപൂർവ്വം തോമയാർ കോവിൽ എന്നു വിളിക്കുന്നു.കാലപ്പഴക്കം കൊണ്ട് വലിയ കോട്ടം വരാത്ത രീതിയില്‍ പഴമയുടെ മുദ്രയും പേറി നില്ക്കു ന്ന അപൂര്വം ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഒന്നാണിത്
ഭാരതത്തിൽ സുവിശേഷം അറിയിക്കാനെത്തിയ തോമാശ്ലീഹാ ഏഴരപ്പള്ളികൾ സ്ഥാപിച്ചു എന്ന പരമ്പരാഗത വിശ്വാസത്തിലെ അരപ്പള്ളിയായി പരിഗണിക്കുന്ന ദേവാലയമാണ് തിരുവിതാംകോടുള്ള ഈ പള്ളി.
എന്നാൽ എന്തു കൊണ്ട് ഈ പള്ളി അരപ്പള്ളിയായി അറിപ്പെടുന്നു എന്ന വിശദീകരണത്തിൽ അഭിപ്രായ ഐക്യമില്ല. മറ്റ് ഏഴു പള്ളികളുമായുള്ള താരതമ്യത്തിൽ ചെറിയ ദേവാലയമായതിനാലാണ് 'പകുതി' എന്നർത്ഥത്തിൽ അര എന്ന വിശേഷണം വന്നുവെന്നതാണ് ഒരു അഭിപ്രായം.
മറ്റൊരു അഭിപ്രായവും എന്നാല്‍ എല്ലാം കൊണ്ടും ചരിത്രത്തോട് ചേര്ന്ന് നില്ക്കു ന്നത് മായ ഒരു കാര്യവും പഴാമാക്കാര്‍ പറഞ്ഞു കേള്ക്കുകന്നുണ്ട് .....അരസന്‍(അരചന്‍) എന്ന ദ്രാവിഡ പദത്തിന്റെ അര്ത്ഥംം രാജാവ് എന്നാണ്. അതുകൊണ്ട് തന്നെ ഈ അര ചെറുത് എന്ന അര്ത്ഥലത്തിലല്ല ഉപയോഗിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. രാജാവിന്റെ് പ്രത്യേക പരിഗണനയാല്‍ തീര്ത്തര പള്ളി എന്ന അര്ത്ഥിത്തിലാണ് തിരുവിതാംകോട്ടെ പള്ളിക്ക് അരപ്പള്ളി എന്ന പേരു വന്നത് എന്നു വേണം അനുമാനിക്കാന്‍.
ചേര സാമ്രാജ്യത്തിന്റെത മുമ്പത്തെ തലസ്ഥാനം തിരുവിതാംകോടായിരുന്നു. തിരുവിതാംകൂറിന്റെപ ആദ്യ പേര് തന്നെ തിരുവിതാംകോടായിരുന്നല്ലോ.മാര്തോ്മാ തോമാശ്ലീഹ തിരുവിതാംകോട് എത്തിയ കാലത്ത് ചേര സാമ്രാജ്യം ഭരിച്ചിരുന്നത് ഇമയവരമ്പന്‍ നെടും‌ചേരലാതന്‍ ആയിരുന്നു. അദ്ദേഹം പള്ളിയുണ്ടാക്കാന്‍ അനുവാദവും സ്ഥലവും നല്കിതയതുകൊണ്ട് അവിടെ പണിത പള്ളിക്ക് ബഹുമാന പേര് കൈവന്നു.(തിരുവിതാംകൂറിലെ പ്രജാ വത്സലരായി പോന്നു തമ്പുരക്കാന്‍ മാരില്‍ നിന്നും അവരുടെ ചരിത്രത്തില്‍ നിന്നും ഇതാവണം ശരി എന്ന് ന്യായമായും അനുമാനിക്കാം )

എന്തായാലും പതിനെട്ടാം നൂറ്റാണ്ടിന്റെത തുടക്കത്തില്‍ ഡച്ച് ഗവര്ണ്ണടറായിരുന്ന കാര്ലോറസ് കാഫ് തോമാശ്ലീഹ സ്ഥാപിച്ച പള്ളികളില്‍ തിരുവിതാംകോട് പള്ളി ഉള്പ്പെരട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഉദയം‌പേരൂര്‍ സുന്നഹദോസിന്റെി കാനനുകളിലും തിരുവിതാംകോട്ടെ തോമാ ക്രിസ്ത്യാനികളെ കുറിച്ച് പരാമര്ശതമുണ്ട്. എമിങ്ങാനയുടെ ഏര്ലിമ സ്‌പ്രെഡ് ഓഫ് ക്രിസ്ത്യാനിറ്റി ഇന്‍ ഇന്ത്യ എന്ന പുസ്തകത്തില്‍ തോമശ്ലീഹ മൈലാപ്പൂരില്‍ നിന്ന് തിരുവിതാംകോട് വന്നതായി പറയുന്നുണ്ട്.
തിരുവിതാംകോട് 25 സെന്റ്് ഭൂമിയിലാണ് പള്ളി നില്ക്കുടന്നത്. കരിങ്കല്ലില്‍ തീര്ത്തപ ചുമരും മേല്ക്കൂ്രയും പള്ളിയുടെ പഴമ വിളിച്ചറിയിക്കുന്നു. 25 അടി നീളവും 16 അടി വീതിയും 10 അടി മാത്രം ഉയരവും ഉണ്ടായിരുന്ന പള്ളി അല്പ്പ വര്ഷയങ്ങള്ക്ക്പ മുമ്പ് പരിഷ്കരിച്ചിരുന്നു. ഹൈക്കല ഭാഗത്ത് ചെറിയ മാറ്റങ്ങള്‍ വരുത്തി. പ്രധാന വാതില്‍ 10 അടി പിന്നോട്ട് മാറ്റി. ചുവരുകളിലെ കിളിവാതിലും കൊത്തുപണികളും കരിങ്കല്‍ മേല്ക്കൂ രയും ജെറുസലേം ദേവാലയത്തിന്റെ മേല്ക്കൂ രയുമായി സാമ്യമുള്ളതാണ്.
ഭിത്തിയില്‍ കുരിശടയാളം അല്ലാതെ യേശുവിന്റെംയോ ശിഷ്യന്‍‌മാരുടെയോ രൂപങ്ങളില്ല. ഇതിനര്ഥം‍ ക്രിസ്തീയ സഭകളുടെ ആരാധനാ ക്രമങ്ങളും ആചാരാനുഷ്ഠാനങ്ങളും രൂപപ്പെടുന്നതിന് മുമ്പ് പള്ളി ഉണ്ടായിരുന്നു എന്നാണ്.
കല്ലില്‍ തീര്ത്തള മാമോദീസ തൊട്ടിയില്‍ ചിത്രപ്പണികളോടു കൂടിയ പീഠവും പിന്നീട് വന്ന പോര്ച്ചു ഗീസുകാരുടെ സംഭാവനയായാണ് കണക്കാക്കിയിരുന്നത്. പത്രോശ്ലീഹയുടെയും പൌലോശ്ലീഹയുടെയും ചിത്രങ്ങളാണ് ഇതില്‍ കാണാവുന്നത്. എന്നാല്‍ പീഠത്തില്‍ കാണുന്ന ലിപി ലാറ്റിനോ പോര്ച്ചു ഗീസോ അല്ല. അത് ഏത് ഭാഷയാണെന്ന് തിട്ടപ്പെടുത്തിയിട്ടില്ല.
വിളക്കു കുഴികളുള്ള കല്ത്തൂതണുകള്‍ പഴയ ക്ഷേത്രങ്ങളെ ഓര്മ്മി പ്പിക്കും. ശതവര്ഷയങ്ങള്‍ പഴക്കമുള്ള, ചിത്രാലംകൃതമായ വിചിത്രമായൊരു പെട്ടിയും ഇവിടത്തെ പ്രത്യേകതയാണ്. അതിനുള്ളില്‍ അഞ്ച് കുരിശും സുന്ദരരൂപങ്ങളും കൊത്തിയിട്ടുണ്ട്.
കേരളീയമായ വാസ്തുശില്പ കലയുടെ സ്പര്ശമമാണ് പള്ളിയുടെ സവിശേത. പൂര്ണ്ണാമായി കരിങ്കല്ലില്‍ തീര്ത്ത് ഈ പള്ളിയ്ക്ക് പത്മനാഭപുരം കൊട്ടാരം മുതലായ പ്രാചീന സ്ഥാപനങ്ങളില്‍ കാണുന്ന കരിങ്കല്‍ പണികളുമായി പഴക്കത്തിലും കരകൗശല വൈദഗ്ദ്ധ്യത്തിലും സാമ്യമുണ്ട്.

പഴയ തെക്കൻ തിരുവിതാംകൂറിൽ പെട്ട ഈ പള്ളി ഒരു കാലത്ത് മലങ്കര നസ്രാണികളുടെ പ്രധാന ആരാധനാ കേന്ദ്രങ്ങളിലൊന്നായിരുന്നു. എന്നാൽ ഇവിടെയുള്ള ക്രൈസ്തവ സമൂഹത്തിൽ നിന്ന് നല്ലൊരു ശതമാനം മറ്റ് ഭാഗങ്ങളിലേക്ക് കുടിയേറിയതു മൂലവും ചരിത്രരേഖകളുടെ അപര്യാപ്തത മൂലവും വളരെക്കാലമായി ശ്രദ്ധ ലഭിക്കാതെ കിടക്കുകയായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയോടെ ദേവാലയത്തിന്റെ പരമ്പരാഗത തനിമ നഷ്ടമാക്കാതെയുള്ള പുനരുദ്ധാരണശ്രമങ്ങൾക്ക് തുടക്കമിടുകയും 2007 ഡിസംബർ 16-ന് ഈ പള്ളിയെ അന്തർദേശീയ മാർത്തോമൻ തീർത്ഥാടന കേന്ദ്രം (International St. Thomas Pilgrim Center) ആയി പ്രഖ്യാപിക്കുകയും ചെയ്തു.

Wednesday, September 16, 2015

മുരിക്കുമ്മൂട്ടിൽ ഔതച്ചൻ അഥവാ കായൽ രാജാവ് മുരിക്കൻ

  


  കേരളത്തിലെ ആലപ്പുഴ ജില്ലയിലെ പ്രധാന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. കാർഷികവൃത്തി പ്രധാനമായുള്ള ഇവിടം കേരളത്തിലെ നെൽകൃഷിയുടെ പ്രധാന കേന്ദ്രമാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. 500 ച.കി.മീ ഓളം പ്രദേശം സമുദ്രനിരപ്പിനേക്കാൾ താഴെയാണ് സ്ഥിതിചെയ്യുന്നത് എന്നത് ഈ പ്രദേശത്തിന്റെ സവിശേഷതയാണ്. സമുദ്രനിരപ്പിൽ നിന്നും 2.2 മീ താഴെ മുതൽ 0.6 മീ മുകളിൽ വരെയാണ് ഈ പ്രദേശത്തിന്റെ ഉയര വ്യത്യാസം. സമുദ്രനിരപ്പിനുതാഴെയുള്ള പ്രദേശത്ത് കൃഷിചെയ്യുന്ന ലോകത്തിലെതന്നെ അപൂർവ്വം പ്രദേശങ്ങളിലൊന്നാണ് ഇവിടം. കുട്ടനാടന്‍ കായല്‍നിലങ്ങള്‍ മനുഷ്യന്‍ സൃഷ്ടിച്ചതാണ്. ഭക്ഷ്യക്ഷാമം രൂക്ഷമായതിനെ തുടര്‍ന്നുണ്ടായ പട്ടിണിയും സാഹസികതയുമായിരുന്നു പ്രേരണയായത്. ആയിരക്കണക്കിനു ആളുകളുടെ അധ്വാനഫലമാണ് കായല്‍നിലങ്ങള്‍ .ആ പാടങ്ങളുണ്ടാക്കാന്‍ നിരവധി തൊഴിലാളികള്‍ക്ക് ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ രണ്ട് ലോകമഹായുദ്ധങ്ങൾ
സൃഷ്ടിച്ച ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ തിരുവിതാംകൂര്‍ രാജാക്കന്മാര്‍ നല്‍കിയ പ്രേരണയാണ് കായല്‍നിലങ്ങളുടെ പിറവിക്കു പിന്നില്‍. കായല്‍ കുത്തിയെടുത്ത് നിലമാക്കാന്‍ നെഞ്ചുറപ്പുള്ളവര്‍ക്കെല്ലാം രാജാവ് കായല്‍ പതിച്ചു നല്‍കി. മങ്കൊമ്പുസ്വാമിമാര്‍, ചാലയില്‍ പണിക്കര്‍മാര്‍, കണ്ടക്കുടി, പുത്തന്‍പുരയില്‍, കളപ്പുരയ്ക്കല്‍, കൊച്ചുതറ, എട്ടുപറ, പുല്ലാത്തശ്ശേരി , മുരിക്കുംമൂട്ടില്‍,തുടങ്ങിയ കര്‍ഷക കുടുംബങ്ങളാണ് കായല്‍ കൃഷിയിലെ തുടക്കക്കാര്‍.


ഇതിൽ എടുത്തു പറയേണ്ട പേരാണ് മുരിക്കുമ്മൂട്ടിൽ ഔതച്ചൻ അഥവാ ജോസഫ് മുരിക്കൻ.ഇദ്ദേഹം കർഷകനും ഭൂവുടമയുമായിരുന്നു .ഭക്ഷ്യക്ഷാമം കാരണം ഗതികെട്ട് പോയ ഒരു ദേശത്തെ ജനങ്ങൾക്ക് കായലുകൾ നികത്തി നെല്ല് വിളയിച്ച് അരിയും പണിയും ലഭ്യമാക്കി അവരെ സാധാരണജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുന്നതിൽ മുഖ്യ പങ്ക് വഹിച്ച മുരിക്കിൻമൂട്ടിൽ ജോസഫ് തൊമ്മൻ കായൽ നികത്തി ആയിരത്തിലേറെ ഏക്കർ കൃഷിനിലം പുതുതായി ഉയർത്തിയാണ് ശ്രദ്ധേയനായത്. കുട്ടനാട്ടിലെ കാവാ‍ലം സ്വദേശിയായിരുന്ന ഇദ്ദേഹം കായൽ രാജാവ് മുരിക്കൻ എന്നറിയപ്പെടുന്നു.നെല്ല് കൊയ്യുന്നതിനും സംഭരിക്കുന്നതിനും ധാരാളം തൊഴിലാളികളും വള്ളങ്ങളും സംഭരണ ശാലകളുമടങ്ങുന്ന വിപുലമായ സം‌വിധാനം അദ്ദേഹത്തിനുണ്ടായിരുന്നു.


ശ്രീചിത്തിരതിരുനാൾ മഹാരാജാവിന്റെ കല്പനയുടെ പിൻബലത്തിലാണ് കായൽ നികത്തി നെല്പാടങ്ങളുണ്ടാക്കിയത് ചിത്തിര (716 ഏക്കർ), റാണി (568 ഏക്കർ), മാർത്താണ്‌ഡം (674 ഏക്കർ) എന്നിങ്ങനെ 1959 ഏക്കർ ഭൂമിയോളം കായൽ നിലങ്ങൾ മുരിക്കൻ നികത്തിയെടുക്കുകയുണ്ടായി. രാജ കുടുംബത്തോടുള്ള മുരിക്കന്റെ കടപ്പാടാണ്‌ നികത്തു നിലങ്ങൾക്ക് ഇത്തരത്തിൽ പേരു നൽകാൻ ഇടയാക്കിയത്.
മനുഷ്യാദ്ധ്വാനവും മുതൽമുടക്കും ഏറെ ആവശ്യമായ ഒന്നായിരുന്നു കായൽനികത്തൽ. ബണ്ട്‌ നിർമ്മാണമാണ്‌ ആദ്യം. തെങ്ങിൻകുറ്റി 30 അടി നീളത്തിൽ മുറിച്ച്‌ നാലായി കീറി കൂർപ്പിച്ച ശേഷം കായലിന്റെ അടിത്തട്ടിലെ ചെളിയിൽ അടിച്ചുതാഴ്ത്തിയാണ്‌ ബണ്ടിന്റെ ഇരുവശവും ഭദ്രമാക്കുക. അടിത്തട്ടിൽ 20 അടി വീതിയും മുകളിൽ അഞ്ച്‌ അടി വീതിയുമാണ്‌ ബണ്ടിന്‌. തെങ്ങിൻകുറ്റികളുടെ നിരയുടെ ഉൾഭാഗത്ത്‌ മുള ചതച്ചുണ്ടാക്കിയ ചെറ്റ നിരത്തിക്കെട്ടിയാണ്‌ ഭിത്തി നിർമ്മിക്കുക. ഭിത്തിക്കുള്ളിൽ ആദ്യം ഒരടി കനത്തിൽ കടപ്പുറം മണ്ണ്‌ വിരിക്കും. അതിന്‌ മുകളിൽ മൂന്നടി കനത്തിൽ കായലിൽനിന്നുള്ള ചെളിക്കട്ട. കുറ്റിച്ചെടികളും മരക്കൊമ്പുകളും കെട്ടിയുണ്ടാക്കുന്ന കറ്റകൾ ചെളിക്കട്ടകൾക്കുമുകളിൽ നിരത്തുന്നു. അതിനും മുകളിൽ കട്ടയും മണലുമിട്ട്‌ ചിറയാക്കുന്നു.

ആയിരക്കണക്കിന്‌ ദണ്‌ഡ്‌ (ഒരു അളവ്‌) നീളമുള്ള ചിറയാണ്‌ മുരിക്കൻ നിർമ്മിച്ചത്‌. ഒരു ദണ്‌ഡ്‌ നീളത്തിൽ ചിറ കെട്ടാൻ 16 തെങ്ങിൻകുറ്റി, എട്ട്‌ മുളയുടെ ചെറ്റ, 500 കറ്റ, 16 ടൺ ചെളിക്കട്ടയും മണലും, 80 തൊഴിലാളികളുടെ അദ്ധ്വാനം എന്നതാണ്‌ കണക്ക്‌.

ബോയിലറുകളിൽ മരക്കരിയിട്ട്‌ കത്തിച്ചുണ്ടാക്കുന്ന ആവിയിൽ പ്രവർത്തിക്കുന്ന പമ്പുകൾ ഉപയോഗിച്ചാണ്‌ ചിറയ്ക്കുള്ളിലെ വെള്ളം വറ്റിക്കുക. എന്നിട്ട്‌ കട്ടി കുറഞ്ഞ ചെളിയിറക്കി കായൽ നികത്തിയെടുക്കുന്നു. 1940 ലായിരുന്നു ആദ്യ വിളവെടുപ്പ്‌. മുരിക്കൻ കായൽ നികത്തിയെടുത്ത സ്ഥലത്ത് ഒരു പള്ളിയും സ്ഥാപിച്ചു.

കുറഞ്ഞ കൂലിയുമായി ബന്ധപ്പെട്ട് ഇടതു പക്ഷ തൊഴിലാളി പ്രസ്ഥാനങ്ങൾ മുരിക്കനെതിരെ സമര മാർഗ്ഗങ്ങൾ അവലംബിക്കുകയുണ്ടായി.തുടര്‌ന്ന് 1973-ൽ രാജ്യരക്ഷാനിയമം ഉപയോഗിച്ച്‌ മുരിക്കന്റെ കായൽനിലങ്ങൾ സർക്കാർ ഏറ്റെടുത്തു. ആദ്യവർഷം സർക്കാർ കൃഷി ലാഭമുണ്ടാക്കി. അടുത്ത രണ്ടുവർഷവും നഷ്‌ടമായി. 76-ർ കൂട്ടുകൃഷി സംഘങ്ങളുണ്ടാക്കി കൃഷി നടത്തിയിട്ടും ലാഭകരമായില്ല. പിറ്റേവർഷം ഭൂരഹിത കർഷകത്തൊഴിലാളികൾക്ക്‌ അരഏക്കർ പാടം വീതം നൽകി കൂട്ടുകൃഷി നടത്തി. പിന്നീട്‌ പാട്ടക്കൃഷി പരീക്ഷിച്ചുവെങ്കിലും മാർത്താണ്‌ഡം ഒഴികെയുള്ള നിലങ്ങളിൽ പരാജയപ്പെട്ടു. ചിത്തിരയിലും റാണിയിലും അടിത്തട്ടിലെ കക്ക വാരൽ തുടങ്ങിയതോടെ ബണ്ടുകൾ തകർന്നു.അവസാന കാലത്ത്‌ തിരുവനന്തപുരത്ത്‌ മകന്റെ വസതിയിലായിരുന്നു മുരിക്കൻ.1972 ഡിസംബർ 9ന്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ ജനറൽ വാർഡിൽ വച്ച് 74 -)ം വയസ്സിൽ മുരിക്കൻ അന്തരിച്ചു.സെന്റ്‌ മേരീസ്‌ പള്ളി സെമിത്തേരിയിൽ അദ്ദേഹം അന്ത്യ വിശ്രമം കൊള്ളുന്നു.

ദൗർഭാഗ്യവശാൽ അദ്ദേഹത്തിനും അന്നത്തെ ഒരു വിഭാഗം തൊഴിലാളികൾക്കും ഇടയിൽ നിലനിന്നിരുന്ന ആഴത്തിലുള്ള അഭിപ്രായവ്യത്യാസങ്ങളും തുടർന്നുണ്ടായ സംഘർഷങ്ങളും ആ വലിയ വ്യക്തിത്വത്തിന് മേൽ കാര്യമായി കറപുരട്ടുന്നതിലാണ് കലാശിച്ചത്. എങ്കിൽ കൂടി ആലപ്പുഴയിലെ കുട്ടനാടിന് ലോകഭൂപടത്തിൽ ഒരു വലിയ സ്ഥാനം കുറിച്ച് നൽകുന്നതിൽ മുരിക്കൻ വഹിച്ച പങ്ക് നന്ദിയോടെ നാം സ്മരിക്കണം

Tuesday, September 15, 2015

കരുവെള്ളയാന്‍ കൊലുമ്പന്‍. !

അറിയാത്തവര്‍ അറിയട്ടെ ...........
കരുവെള്ളയാന്‍ കൊലുമ്പനെ.....????

ഇടുക്കി അണക്കെട്ടിനെ പറ്റി പത്രങ്ങളിലും ടെലിവിഷന്‍ ചാനലുകളിലും ചര്‍ച്ചകള്‍ വരുമ്പോള്‍ പലരും മറന്നു പോകുന്നു ........ മഹാനായ കരുവെള്ളയാന്‍ കൊലുമ്പനെ കുറിച്ച് പറയാന്‍............ ????????

ഏഷ്യയിലെതന്നെ ഏറ്റവും വലിയ കമാന അണക്കെട്ട് നിര്‍മ്മാണത്തിന് അനിയോജ്യമായ സ്ഥലം കാട്ടികൊടുത്തകരുവെള്ളയാന്‍ കൊലുമ്പനെന്ന ആദിവാസി മൂപ്പനെ മലായാളികള്‍ മറന്നു. അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് ആദിരിക്കാന്‍ മറന്നുപോയവര്‍ മരണശേഷവും അത് തുടരുന്നു. എന്നാല്‍ മലയോരനിവാസികളുടെ മനസില്‍ ഇപ്പോഴും ഒരുവീരനായകന്റെ പരിവേഷമാണ് അദ്ദേഹത്തിന്.ആദിവാസി - ഗോത്രവിഭാഗത്തിലെ ഊരാളി സമുദായത്തിന്റെ മുടിചൂടാമന്നനും മൂപ്പനുമായിരുന്നു കൊലുമ്പന്‍. ഊരാളി സമുദായത്തിലെ പഴയ തലമുറ ഐതീഹ്യകഥയിലെ നായകനെപ്പോലെയാണ് കൊലുമ്പനെ കണ്ടിരുന്നതും ആരാധിച്ചിരുന്നതും.

ഇടുക്കി അണക്കെട്ട് സ്ഥിതിചെയ്യുന്ന ഭാഗത്തുനിന്നും അഞ്ചുകിലോമീറ്റര്‍ അകലെയുള്ള കൊടുംവനമായിരുന്ന ചെമ്പകശേരി നരിക്കാട്ട് എന്ന സ്ഥലത്തായിരുന്നു കൊലുമ്പനും കൂട്ടാളികളും കുടിപാര്‍ത്തിരുന്നത്.

അഞ്ചടി ഉയരം, കറുപ്പനിറം, ചെമ്പിച്ച നീണ്ട താടി, ജഡപിടിച്ച നീണ്ട മുടി, മുട്ടിനൊപ്പം വരുന്ന ഒറ്റമുണ്ട്. കയ്യില്‍ ആറടി നീളമുള്ള ബലവത്തായ ഒരു വടി. ആരെയും കൂസാത്ത ഭാവം. നടുനിവര്‍ത്തി മൂക്ക് വിടര്‍ത്തിയുള്ള നടപ്പ്. ഇതായിരുന്നു കൊലുമ്പന്‍.
കാടിന്റെ ഓരോ മുക്കും മൂലയും കാണാപ്പാഠമായിരുന്ന കൊലുമ്പന്‍ വനത്തിനുള്ളിലെ നേരിയ ചലനങ്ങള്‍പോലും ശ്രദ്ധിക്കുമായിരുന്നു. കൊലുമ്പനെ കണ്ടാല്‍ കടുവയും കാട്ടനയും ഉള്‍പ്പെടെയുള്ള വന്യജീവികള്‍ വഴിമാറി കൊടുക്കുമെന്ന് സഹോദരനായ മാണിക്യന്‍  പറഞ്ഞു.കടുവ ആഹാരത്തിനായി കൊല്ലുന്ന മൃഗങ്ങളുടെ ജഡത്തിന് കാവല്‍നില്‍ക്കുന്നത് പതിവാണ്. കൊലുമ്പനെ കണ്ടാല്‍ പേടിച്ചരണ്ട പെരുച്ചാഴിയെപ്പോലെ കടുവ സ്ഥവിടുമെന്നുള്‍പ്പെടെ കൊലമ്പനെകുറിച്ച് നിറമ്പിടിപ്പിച്ച നിരവധി കഥകള്‍ പ്രചരിച്ചിട്ടുണ്ട്.

വിദഗ്ധ കാട്ടുവൈദ്യന്‍ കൂടിയായിരുന്ന കൊലുമ്പന്റെ കയ്യില്‍ ഏതു കൊടിയ വിഷത്തിനും പകര്‍ച്ചവ്യാധികള്‍ക്കും ഫലപ്രദമായ മരുന്നുണ്ടായിരുന്നു. ഒരിക്കല്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് കുടല്‍ പുറത്തുവന്ന കുടിയിലെ ഒരു യുവാവിന്റെ മറിഞ്ഞ വയറില്‍ അമൂല്യങ്ങളായ പച്ചമരുന്നുകള്‍ കണ്ടെത്തി അരച്ച് വച്ചുകെട്ടി ഒരുമാസം വിശ്രമിക്കാന്‍ നിര്‍ദേശംനല്‍കി.

ഒടുവില്‍ മുറിവിലെ കെട്ടഴിച്ചപ്പോള്‍ മുറിവ് പൂര്‍ണമായി കരിഞ്ഞുണങ്ങി.
ആദ്യകാലങ്ങളില്‍ കൊലുമ്പന്റെയും കുടിയിലുള്ളവരുടെയും ആഹാരം കിഴങ്ങുവര്‍ഗങ്ങളും പൊടിവിതച്ച് കൊയ്‌തെടുക്കുന്ന നെല്ലരിയുമായിരുന്നു.പകല്‍ താഴെ മറച്ച ഈറ്റക്കുടിലില്‍ ആഹാരം പാകംചെയ്യുന്ന ഇവരുടെ രാത്രികാല ഉറക്കം മരങ്ങളില്‍ കെട്ടിയുണ്ടാക്കിയ ഏറുമാടങ്ങളിലായിരുന്നു.രണ്ടുപ്രാവശ്യം വിവാഹിതനായ കൊലുമ്പന്റെ ആദ്യഭാര്യ മരിച്ചതിനുശേഷമായിരുന്നു രണ്ടാം വിവാഹം. ആദ്യവിവാഹത്തില്‍ ഉണ്ടായ മക്കളായ രാമനും തേവനും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. 1971-ലാണ് കൊലുമ്പന്‍ ഇഹലോകവാസം വെടിഞ്ഞത്.

ഇടുക്കി ഡാമിന്റെ ചരിത്രം



ആദ്യഘട്ടത്തിൽ 15000 തൊഴിലാളികൾ ജോലിചെയ്‌ത പദ്ധതി നിർമ്മാണത്തിനിടയിൽ 85 പേർ അപകടത്തിലും മറ്റും പെട്ട്‌ മരണമടഞ്ഞു. 1932 ൽ മലങ്കര എസ്റ്റേറ്റ്‌ സൂപ്രണ്ടായിരുന്ന ഡബ്ല്യൂ. ജെ. ജോൺ ഇടുക്കിയിലെ ഘോരവനങ്ങളിൽ നായാട്ടിന്‌ എത്തിയതോടെയാണ്‌ ഇടുക്കിയെ കണ്ടെത്തുന്നത്‌. നായാട്ടിനിടയിൽ കൊലുമ്പൻ എന്ന ആദിവാസിയെ കണ്ടുമുട്ടി. തുടർന്നുള്ള യാത്രയ്ക്ക്‌ വഴികാട്ടിയായി കൊലുമ്പനെ കൂട്ടി. കൊലുമ്പൻ കുറവൻ കുറത്തി മലയിടുക്ക്‌ കാണിച്ചുകൊടുത്തു. മലകൾക്കിടയിലൂടെ ഒഴുകിയ പെരിയാർ ജോണിനെ ആകർഷിച്ചു. ഇവിടെ അണകെട്ടിയാൽ വൈദ്യുതോല്‌പാദനത്തിനും ജലസേചനത്തിനും പ്രയോജനപ്പെടുമെന്ന്‌ ജോണിനുതോന്നി. പിന്നീട്‌ ജോൺ എൻജിനിയറായ സഹോദരന്റെ സഹായത്തോടെ അണക്കെട്ടിന്റെ സാധ്യതകളെക്കുറിച്ച്‌ തിരുവിതാംകൂർ ഗവൺമെന്റിന്‌ റിപ്പോർട്ട്‌ സമർപ്പിച്ചു.

1937 ൽ ഇറ്റലിക്കാരായ അഞ്ജമോ ഒമേദയോ, ക്‌ളാന്തയോ മാസലെ എന്ന എൻജിനിയർമാർ അണക്കെട്ട്‌ പണിയുന്നതിന്‌ അനുകൂലമായി പഠനറിപ്പോർട്ട്‌ സമർപ്പിച്ചെങ്കിലും സർക്കാർ തയ്യാറായില്ല. പെരിയാറിനെയും, ചെറുതോണിയെയും ബന്‌ധിപ്പിച്ച്‌ അണക്കെട്ട്‌ നിർമ്മിക്കാൻ വിവിധ പഠന റിപ്പോർട്ടുകളിൽ ശുപാർശകളുണ്ടായി. കേന്ദ്ര ജലവൈദ്യുത കമ്മിഷനുവേണ്ടിയും സമഗ്രമായ പഠനങ്ങൾ നടത്തിയിരുന്നു. 1961-ൽ ആണ്‌ അണക്കെട്ടിനായി രൂപകല്‌പന തയ്യാറാക്കിയത്‌. 1963 ൽ പദ്ധതിക്ക്‌ കേന്ദ്ര ആസൂത്രണ കമ്മിഷന്റെ അംഗീകാരം കിട്ടി. നിർമ്മാണച്ചുമതല സംസ്ഥാന വൈദ്യുതി ബോർഡ്‌ ഏറ്റെടുത്തു.1969 ഏപ്രില്‍ 30-നാണ് നീണ്ടനാളത്തെ ആലോചനകള്‍ക്കും പഠനങ്ങള്‍ക്കുംശേഷം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. പദ്ധതിയുടെ പ്രധാന അണക്കെട്ട്‌ കുറവൻ മലയേയും, കുറത്തി മലയേയും ബന്‌ധിപ്പിക്കുന്നു


ഇതുമൂലം പെരിയാറിൽ സംഭരിക്കുന്ന വെള്ളം ചെറുതോണിപ്പുഴയിലൂടെ ഒഴുകി പോകാതിരിക്കാൻ ചെറുതോണിയിലും, ഇതിനടുത്തുള്ള കിളിവള്ളിത്തോട്ടിലൂടെ വെള്ളം നഷ്‌ടപ്പെടാതിരിക്കാൻ കുളമാവിലും അണക്കെട്ടുകൾ നിർമ്മിച്ചു. ഇടുക്കി ഡാം ഇന്നും വിസ്‌മയമാണ്‌. പാറയിടുക്കിന്റെ സാന്നിധ്യവും മർദ്ദവും ശക്തിയുമെല്ലാം താങ്ങാൻ കഴിവുള്ള അണക്കെട്ട്‌ കമാനാകൃതിയിലാണ്‌ നിർമ്മിച്ചത്‌. കോൺക്രീറ്റ്‌ കൊണ്ടു പണിത ഈ ആർച്ച്‌ ഡാമിനു 168.9 മീറ്റർ ഉയരമുണ്ട്‌. മുകളിൽ 365.85 മീറ്റർ നീളവും 7.62 മീറ്റർ വീതിയും. അടിയിലെ വീതി 19.81 മീറ്ററാണ്‌. ഇടുക്കി അണക്കെട്ടിന്‌ ഷട്ടറുകളില്ല എന്നതാണൊരു പ്രത്യേകത.

IS 456-2000 അനുസരിച്ചുള്ള എം - 40 കോൺക്രീറ്റ് മിശ്രിതമാണ് ഇടുക്കി ആർച്ച് ഡാം നിർമാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്. കോൺക്രീറ്റ് മിശ്രിതം തയ്യാറാക്കുമ്പോഴത്തെ താപനില കുറയ്ക്കുന്നതിനായി ഐസ് ഉപയോഗിച്ചിരുന്നു. രാജ്യത്തെ ഏറ്റവും ശക്തമായ അണക്കെട്ടുകളിലൊന്നായ ഇടുക്കി അണക്കെട്ട് ഭൂകമ്പത്തെ പ്രതിരോധിക്കത്തക്കവിധത്തിൽ പ്രത്യേക ഡിസൈനോടെയാണ് പണികഴിപ്പിച്ചിട്ടുള്ളത്


1976 ഫെബ്രുവരി 12-ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി നാടിനു സമര്‍പ്പിച്ചു.

Tuesday, September 8, 2015

എലിയാനോർ ഇസബേൽ

20 ഡിസംബർ 1894. 
മൂന്നാർ.

എലിയാനോർ ഇസബേൽ , 24 വയസ്സ്. വിവാഹം കഴിഞ്ഞ അധികനാളുകളായില്ല. തേയിലതോട്ടം നട്ടുപിടിയ്ക്കുന്നതിന് കേരളത്തിലേയ്ക്ക് പുറപ്പെട്ട ഭർത്താവ് ഹെൻറി നൈറ്റിനോടൊപ്പം ഇസബേലും ഇംഗ്ലണ്ടിൽ നിന്നും കപ്പൽ കയറി. സിലോൺ വഴി ബോഡി നായ്ക്കനൂർ - അവിടെ നിന്നും നടന്ന് മൂന്നാർ മലമുകളിലെത്തി.


മലഞ്ചെരുവിലൂടെ ഭർത്താവിനോടൊപ്പം നടക്കാനിറങ്ങിയ ഇസബേൽ മൂന്നാറിന്റെ മനം മയക്കുന്ന സൗന്ദര്യത്തിൽ ലയിച്ച് ഹെൻറിയോട് പറഞ്ഞു 


" ഞാൻ മരിച്ചാൽ എന്നെ ഇവിടെ അടക്കം ചെയ്യണം. "
രണ്ട് ദിവസം കഴിഞ്ഞ് ഇസബേൽ മരിച്ചു.

ബോഡി നായക്കനൂരിൽ നിന്നും തിരിയ്ക്കുന്നതിനു മുൻപ് കോളറയുടെ വിഷവിത്തുകൾ ആ നവവധുവിന്റെ ശരീരത്തിൽ പ്രവേശിച്ചിരുന്നു.

രണ്ടു ദിവസങ്ങൾക്ക് മുൻപ് ഇസബേൽ പറഞ്ഞ അതേ സഥലത്ത് ഹെൻറി ചെറിയ കുഴിമാടം തീർത്തു. 
പുരോഹിതനും മരണാനന്തര ശുശ്രൂകളുമില്ലാതെ ഒരു കബറടക്കം.


റൈറ്റ്. റവ. ഇ. നോയൽ ഹോഡ്ജ് ബിഷപ്പ് 1898ൽ ആദ്യമായി മൂന്നാർ സന്ദർശിച്ചു. അപ്പോഴേയ്ക്കും ഇസബേലിന്റെ അടക്കം ആറു കല്ലറകൾ ആ മലഞ്ചെരുവിൽ ഉണ്ടായിരുന്നു.

1900 ഏപ്രിൽ 15 ആം തിയതി, ഒരു ഈസ്റ്റർ ദിനത്തിൽ അതൊരു ശ്മശാനമായി ആശീർവദിയ്ക്കപ്പെട്ടു, ഒരു മരണ രജിസ്റ്റർ തുറന്നു.

അതിലെ ഒന്നാം പേജിലെ ആദ്യപേര് ഇസബെല്ലയുടേതായിരുന്നു

പള്ളി പണിയുന്നതിന് മുൻപ് ശ്മശാനം ആശിർവദിക്കപ്പെട്ട ലോകത്തിലെ ഏക പള്ളിയാണ് 105 വർഷം പഴക്കമുള്ള മൂന്നാർ ക്രൈസ്റ്റ് ചർച്ച്.





ഇന്നും ആ കല്ലറ ക്രൈസ്റ്റ് ചർച്ചിന്റെ സിമിത്തേരിയിൽ ഉണ്ട്.

വെള്ളാരം കല്ലുകൾക്കിടയിൽ ഒരു കൽക്കുരിശും നെഞ്ചിലേറി, കൊത്തുപണികളില്ലാത്ത, പഴകിയ കല്ലിൽ തീർത്ത ചെറിയ ശവകുടീരം. ചുറ്റും വളർന്നു നിൽക്കുന്നവലിയ മരങ്ങൾ.

എലിയാനോർ ഇസബെലിന്റെ ശവക്കല്ലറ!