Saturday, June 11, 2011

ലാ ദഹാമ !!



 ബെര്‍മുഡ ട്രയാംഗിളിലെ  അമ്പരപ്പിക്കുന്ന മറ്റൊരു കാര്യം അവിടെ ഇടയ്ക്കിടെ കണ്ടെത്തുന്ന ആളില്ല കപ്പലുകളാണ് . - പ്രേത കപ്പലുകള്‍ !! അറ്റലാന്റിക്കിലൂടെ സഞ്ചരിച്ചിട്ടുള്ള പല നാവികരും ഇത്തരം കപ്പലുകളെ പട്ടി സൂചിപ്പിച്ചിട്ടുണ്ട് . കടലില്‍ ലക്‌ഷ്യം ഇല്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഇത്തരം കപ്പലുകള്‍ കടല്‍ യാത്രക്കാര്‍ക്ക് എന്നും പേടി സ്വപ്നം ആയിരുന്നു . അനുശ്യ വാസമില്ലാതെ യെന്ത്രങ്ങളുടെ മുരള്‍ച്ചകള്‍ കേള്‍ക്കാതെ രാത്രിയും പകലും ഇവയിങ്ങനെ ഒഴുകി നടക്കും . രാത്രിയുടെ മങ്ങിയ വെളിച്ചത്തില്‍ മറ്റു കപ്പലുകളില്‍ നിന്ന് നോക്കിയാല്‍ ഇവ ഭീമാകാരങ്ങളായ രാക്ഷസ രൂപങ്ങളായി തോന്നും . ചിലപ്പോള്‍ മറ്റു കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കും ഇവ ദുരന്തമായി മാറാറുണ്ട് . പെട്ടന്ന് ഇരുട്ടിന്റെ മറവില്‍ പ്രത്യക്ഷപ്പെടുന്ന ഇവ മറ്റു കപ്പലുകളുമായി കൂട്ടിയിടിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട് . അങ്ങനെ ഉള്ള ഒരു അനാദ കപ്പലാണ് 1935  ഇല്‍ കണ്ടെത്തിയ " ലാ ദഹാമ " 

ഇംഗ്ലണ്ടിലെ ബ്രിസ്റൊളില്‍ നമ്കൂരമിട്ട " ആസ്ടെക്  " എന്നാ കപ്പലിലെ നാവികരാണ്  " ലാ ദഹാമ " എന്ന് വശങ്ങളില്‍ എഴുതിയിട്ടുള്ള ഒരു പ്രേത കപ്പല്‍ കണ്ടതായി ആദ്യം പറഞ്ഞത് . അവര്‍ ആ കഥ വിവരിച്ചത് ഇപ്രകാരം ആയിരുന്നു " അലഞ്ഞു തിരിഞ്ഞു നടന്ന ലാ ദാഹാമയില്‍ അവര്‍ കയറിപറ്റി എന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ യാത്ര സംബന്ധിച്ചുള്ള ലോഗ് ബുക്കുകളും , മറ്റു രേഖകളും എടുത്തു വെന്നും അവര്‍ പറഞ്ഞു . പുസ്തകത്തിനരികെ ക്യാപ്റ്റന്റെ പേനയും അവര്‍ കണ്ടു , പക്ഷെ കപ്പലിനകത്ത്  മൃതശരീരങ്ങളോ യാത്രക്കാര്‍ നേരിട്ട ദുരന്തത്തിന്റെ സൂചന നല്‍കുന്ന മറ്റെന്തെങ്കിലുമോ കണ്ടെത്താനായില്ല " . ബെര്‍മുഡ ഭാഗത്ത് ലക്ഷ്യ രഹിതമായി അലഞ്ഞു നടന്നിരുന്ന കപ്പലിന്റെ പുരന്തട്ടിലെ പായ്മരങ്ങളും രേടാരും തകര്‍ക്കപ്പെട്ടിരുന്നു . പക്ഷെ കപ്പലിന് നേരിട്ട ദുരന്തം എന്താണെന്ന് മാത്രം ആര്‍ക്കും പറയാന്‍ ആയില്ല  .

 ഇതിനിടെ ആസ്ടെക് കപ്പലിലെ നാവികര്‍ പറഞ്ഞ കഥയ്ക്ക് തുടര്‍ച്ചയും ഉണ്ടായി . ആസ്ടെക്  തുറമുഖത്തുനിന്ന് തിരിച്ചു പോയ ശേഷം ബ്രിസ്റോള്‍ തുറമുഖത്ത് ഒരു ഇറ്റാലിയന്‍ കപ്പല്‍ അടുത്തു " റെക്സ് " എന്നായിരുന്നു കപ്പലിന്റെ പേര് , അവരും ഒരു കഥ പറഞ്ഞു " ബെര്‍മുഡ പ്രദേശത്തു കൂടി സഞ്ചരിക്കുമ്പോള്‍ അലഞ്ഞു തിരിഞ്ഞു നടന്ന ഒരു കപ്പല്‍ കണ്ടു എന്നും അതിന്റെ പേര് " ലാ ദഹാമ " എന്നായിരുന്നു എന്നും . തങ്ങള്‍ കാണുമ്പോള്‍ ആ കപ്പല്‍ മുങ്ങാന്‍ തുടങ്ങുകയായിരുന്നു , യാത്രക്കാരെയും ജീവനക്കാരെയും രേക്ഷിച്ചുവെന്നും  റെക്സിലെ നാവികര്‍ പറഞ്ഞു . തുടര്‍ന്ന് തങ്ങള്‍ നോക്കി നില്‍ക്കുമ്പോള്‍ തന്നെ കപ്പല്‍ മുങ്ങിത്താനുവെന്നും അവര്‍ വിവരിച്ചു . 

എന്നാല്‍ അസ്റെക്കിലെ നാവികര്‍ അത് നിഷേദിച്ചു . കപ്പല്‍ മുങ്ങി പോയിരുന്നു എങ്കില്‍ തങ്ങള്‍ അതിനെ കാനില്ലന്നായിരുന്നു അവരുടെ വാദം . കപ്പല്‍ തങ്ങള്‍ കണ്ടുവെന്നും അതില്‍ കയറി എന്നും കപ്പലിലെ ലോഗ് ബുക്കും മറ്റും എടുത്തുവെന്നും തെളിവ് സഹിതം അവര്‍ വാധിച്ച്ചപ്പോള്‍ ലാ ദാഹാമയുടെ കഥ കൂടുതല്‍ കുഴഞ്ഞു മറിഞ്ഞു . അപ്പോള്‍ ഒരു ചോദ്യം  ഉയര്‍ന്നു " മുങ്ങിപ്പോയ ഒരു കപ്പല്‍ വീണ്ടും ജലോപരിതലത്തിലേക്ക് വരുമോ " ??? സാദ്യത ഇല്ലാന്നാണ്‌ ഉത്തരം എങ്കിലും , സാധിച്ചേക്കാം എന്ന് പറയുന്ന നാവികരും ഉണ്ട് . 

1872  ഇല്‍ ഇങ്ങനെ വേറെ ഒരു കപ്പലിനെയും കണ്ടെത്തി അതാണ്‌ " മേരി സെലസ്റ്റി " . അട്ടലാന്റിക്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഈ കപ്പലിന് എന്ത് പറ്റിയെന്നോ അതിലെ യാത്രക്കാര്‍ എവിടെപോയി എന്നോ ആര്‍ക്കും അറിയാനായില്ല .  




അനാഥ കപ്പലുകളുടെ കൂട്ടത്തില്‍ " കരോള്‍ ഡിയറിന്‍ഗിന്റെ " കഥ ആവേശകരമാണ് . 1921  ഇല്‍ ബെര്‍മുഡ ട്രയാങ്ങിളിനോട് അടുത്തു  അറ്റലാന്റിക്കിലാണ്  ഈ കപ്പല്‍ കണ്ടെത്തിയത് . കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരാണ് ഈ കപ്പല്‍ ആദ്യമായി കണ്ടെത്തിയത് . വടക്കന്‍ കരോളിനാക്ക് സമീപം  ' ഡയമണ്ട് ഷോള്‍ഡു' കടലിലായിരുന്നു ഈ കപ്പല്‍ . അഞ്ചു പായ്മരങ്ങളും ഉയര്‍ന്നു നില്‍ക്കുന്ന സാമാന്യം വലിയ ഒരു കപ്പല്‍ . കോസ്റ്റ് ഗാര്‍ഡുകള്‍ അത്ഭുടപ്പെട്ടു ! കാരണം അപകടത്തില്‍ പെട്ടതായി ഒരു കപ്പലും തങ്ങളെ അറിയിച്ചിട്ടില്ല എന്ന് അവര്‍ ഓര്‍ത്ത്‌ . ഏതായാലും ഉദ്യോഗസ്ഥര്‍ ആ കപ്പലില്‍ പരിശോദന നടത്തി . അത്ഭുടപ്പെടുത്തുന്ന കാഴ്ചകളാണ് അവര്‍ ആ കപ്പലില്‍ കണ്ടത് . 

 നിശബ്ദം ആയിരുന്നു ആ കപ്പലിന്റെ അകം മുഴുവന്‍ . ഒരു പൂച്ചക്കുട്ടി കരഞ്ഞുകൊണ്ടിരിക്കുന്നു . മറ്റാരെയും കപ്പലില്‍ കണ്ടില്ല . എല്ലാം പെട്ടന്നുപെക്ഷിച്ച്ചു യാത്രക്കാരെല്ലാം ഇറങ്ങിപ്പോയ പ്രതീതി . ഭക്ഷണ മേശയില്‍ അവഷിസ്തങ്ങള്‍ പാത്രങ്ങളില്‍ ഇരിക്കുന്നു . കസേരകള്‍ പിന്നിലേക്ക്‌ തള്ളിയിട്ടപോലെ കിടക്കുന്നു . കപ്പലിലെ ദിശ അറിയാനുള്ള ഉപകരണങ്ങളോ രേഖകളോ കണ്ടെത്താനായില്ല , അതുപോലെ ലൈഫ് ബോട്ടുകളും , കപ്പലിന്റെ വശങ്ങളില്‍ കൊവേനികള്‍ തൂക്കിയിട്ടിരിക്കുന്നു  . അപ്പോള്‍ ഒരു കാര്യം വ്യക്തമായി കപ്പല്‍ യാത്രികരും ഉദ്യോഗസ്ഥരും കപ്പല്‍ ഉപേക്ഷിച്ചു പോയതാണ് , പക്ഷെ .........  എന്തുകൊണ്ട് ??? എപ്പോള്‍ ??? ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം കിട്ടിയില്ല . അതിലെ ഒരു യാത്രികനെപോലും പിന്നീട് ആരും കണ്ടതുമില്ല .. രഹസ്യം ഒളിപ്പിച്ചു ബെര്‍മുഡ വീണ്ടും കുടു കുടാ ചിരിക്കുന്നു !!!!!







Friday, June 10, 2011

ലാറ്റിന്‍ അമേരിക്ക - II

തെക്കേ  അമേരിക്കയുടെ  വൈവിദ്യങ്ങള്‍ കണ്ടു നടക്കുന്ന ഞങ്ങള്‍ ഇപ്പോള്‍ ക്യൂബയിലാണ്  .. തലസ്ഥാന നഗരിയായ ഹവാനയില്‍ എത്തിയിട്ട് ദിവസം രണ്ടാകുന്നു . ലോകചരിത്രത്തില്‍ വളരെ തലയെടുപ്പോടുകൂടി നില്‍ക്കുന്ന ചെറിയ ഒരു രാഷ്ട്രം , ഫിടെല്‍ കാസ്ട്രോ എന്ന കമ്മുണിസ്റ്റു നേതാവിന്റെ ജന്മനാട് .  ക്യുബയെപറ്റി എഴുതണം എന്ന ആഗ്രഹത്തില്‍ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ കുത്തിക്കുറിച്ചിട്ടു നടക്കുന്നതിനിടയില്‍ ആണ് അപ്രതീക്ഷിതമായി ഒരു എക്സിബിഷന്‍ കാണാന്‍ ഇടയായത് . അതിനാല്‍ ആദ്യം അതില്‍ ഞാന്‍ കേട്ടറിഞ്ഞ ഒരു നിഗൂടതെയപ്പറ്റി എഴുതാം എന്ന് കരുതി . അതെ കുട്ടിക്കാലം മുതല്‍ കേട്ട എന്നാല്‍ നിജസ്ഥിതി ശാസ്ത്ര ലോകത്തിനു പോലും ഇതുവരെ കണ്ടത്താന്‍ കഴിയാത്ത ആ നിഗൂഡ നീര്‍ച്ച്ചുഴിയെപറ്റി തന്നെ , ചെകുത്താന്റെ ത്രികോണം !!

 ശാസ്ത്രം അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്നു . പ്രപഞ്ച  രഹസ്യങ്ങളുടെ ചുരുലഴിക്കുന്നതിനു അത് മനുഷ്യനെ സഹായിച്ചു . പൂര്നമായല്ലന്കിലും കുറെ ഒക്കെ പ്രകൃതി ശക്ത്തികളെ നിയന്ത്രിക്കാനും അത് മനുഷ്യനെ പ്രാപ്തനാക്കി . കോടാനു കോടി പ്രകാശ വര്‍ഷങ്ങള്‍ക്കപ്പുരത്തുള്ള നക്ഷത്രങ്ങളെ കണ്ടെത്തിയതുമുതല്‍ പരമാനുവില്‍ ഒളിഞ്ഞിരിക്കുന്ന അപാര ശക്തിയെ ഉപയോഗപ്പെടുത്താന്‍ വരെ ശാസ്ത്രത്തിനു കഴിഞ്ഞു . ദൂരത്തെ വേഗം കൊണ്ട് കീഴടക്കി , ചന്ദ്രനില്‍ കാലു കുത്തി , ജനിതക രഹസ്യം കണ്ടെത്തി ജീവന്റെ പകര്‍പ്പുമെടുത്തു . എന്നാല്‍  ഇതെല്ലാം സാധിച്ച ശാസ്ത്രത്തിനു പൂര്‍ണമായും ഉത്തരം നല്‍കാന്‍ സാധിക്കാത്ത ചില രഹസ്യങ്ങള്‍ ഇപ്പോളും അവശേഷിക്കുന്നു അതും മനുഷ്യന്റെ കണ്‍ വെട്ടത്തു . 

വിമാനങ്ങളെയും കപ്പലുകളെയും വീഴ്ത്തുന്ന ബെര്‍മുഡ ത്രികോണം , ഉണ്ടന്നോ ഇല്ലന്നോ പറയാന്‍ സാധിക്കാത്ത അറ്റലാന്റിക്സ് എന്ന സമുദ്ര നഗരം , എവിടെയാണെന്ന് അറിയാതെ മനുഷ്യനെ മോഹിപ്പിക്കുന്ന  എല്‍ ഡൊരാടോ എന്ന സ്വര്‍ണ നഗരം , ഹിമാലയത്തിലെ താമസക്കാരനായ യെതി അങ്ങനെ എത്ര എത്ര ചുരുളഴിയാത്ത രഹസ്യങ്ങള്‍ . 



ബെര്‍മുഡ ട്രയാംഗിള്‍ !! അനന്ത വിശാലമായ അറ്റലാന്റിക് സമുദ്രത്തിലെ പേടിപ്പെടുത്തുന്ന ജലപ്പരപ്പ് . നൂറ്റാണ്ടുകളായി സമുദ്ര സഞ്ചാരികള്‍ക്ക് പേടി സ്വപ്നമായി നില കൊള്ളുന്ന നിഗൂടതയുടെയും , മരണത്തിന്റെയും അനന്ത വിശാലത . ഓളങ്ങള്‍ ഇല്ലാത്ത സ്വച്ഛന്തമായ ഇന്ദ്ര നീലന്ജോരികള്‍  ഉണര്‍ത്തുന്ന  സമുദ്രം . അതിന്റെ അഗാതതയില്‍ അസ്തമിച്ചുപോയ സമുദ്രയാനങ്ങളും , വിമാനങ്ങളും എത്രയെന്നു ആര്‍ക്കുമറിയില്ല . എങ്ങനെയാണ് ഇത് സംഭവിച്ചതെന്നും നിഗൂഡം .. ഒരു കാര്യം മാത്രം എല്ലാവര്‍ക്കുമറിയാം അറ്റലാന്റിക്കിലെ ഈ പ്രദേശം വിജനത തലം കെട്ടിയ ഈ ജലഭാഗം അപകടകാരിയാണ് . 

ബെര്‍മുഡ ത്രികോണത്തില്‍ കപ്പലുകളും വിമാനങ്ങളും പെട്ടന്ന് അപ്രത്യക്ഷമാകുന്നതിന് കാരണങ്ങള്‍ തിരക്കി ഒട്ടേറെ അന്വേഷണങ്ങള്‍ നടന്നിട്ടുണ്ട് . ആ പ്രദേശത്തെ കടലിന്റെ സ്വഭാവം , അപ്രതീക്ഷിതമായി ഉണ്ടാകുന്ന കൊടുംകാറ്റു , കടലിനടിയിലെ കാന്തിക ശക്തി തുടങ്ങി ദുര്ഭൂതങ്ങള്‍ വരെ കാരണങ്ങള്‍ ആയി നിരത്തി എന്നാല്‍ ആര്‍ക്കും പൂര്‍ണമായ ഉത്തരം നല്‍കാന്‍ ഇതേ വരെ സാധിച്ചിട്ടില്ല . കടലിലെ ശക്തമായ ജല പ്രവാഹം ( ഗള്‍ഫ്‌ സ്ട്രീം ) മൂലം ഉണ്ടാകുന്ന ശക്തമായ തിരമാല ആണ് കുഴപ്പങ്ങള്‍ക്കെല്ലാം കാരണം എന്ന് വാദിക്കുന്നവരും ഉണ്ട് . എന്നാല്‍ വിമാനങ്ങളെ വീഴ്ത്താന്‍ തിരക്കാവില്ലന്നു ആ വാദം ഉയര്‍ത്തിയവര്‍ തന്നെ സമ്മതിക്കുന്നു .  


 
ബെര്‍മുഡ ട്രയാങ്ങിളിലെ അമ്പരിപ്പിക്കുന്ന മറ്റൊരു കാര്യം , ഇവിടെ ഇടയ്ക്കിടെ കണ്ടെത്തുന്ന ആളില്ല കപ്പലുകളാണ് . - പ്രേതകപ്പലുകള്‍ !! അറ്റലന്റിക്കിലെ സന്ച്ചാരത്തിനിടയില്‍ പല നാവികരും ഇത്തരം കപ്പലുകളെ പട്ടി പറഞ്ഞിട്ടുണ്ട് . കടലില്‍ അലഞ്ഞുതിരിയുന്ന ഇത്തരം കപ്പലുകള്‍ കടല്യാട്രക്കാര്‍ക്ക് പേടി സ്വപ്നംമാണ് . മനുഷ്യവാസമില്ലാതെ , യന്ത്രങ്ങളുടെ മുരന്ച്ച്ച കേള്‍ക്കാതെ രാത്രിയും പകലും ഇവയിങ്ങനെ ഒഴുകി നടക്കും .  രാത്രിയുടെ മങ്ങിയ വെളിച്ചത്തില്‍ മറ്റുകപ്പലുകളില്‍ നിന്ന് നോക്കിയാല്‍ ഇവ ഭീമാകാരങ്ങളായ രാക്ഷസ രൂപങ്ങളായി തോന്നും . ചിലപ്പോള്‍ മറ്റു കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കും ഇവ ദുരന്ത കാരണമാവാറുണ്ട് . പെട്ടന്ന് ഇരുട്ടില്‍ നിന്ന് പ്രത്യക്ഷപ്പെടുന്ന അവ കപ്പലുകളും ബോട്ടുകലുമായി കൂട്ടിയിടിച്ച സംഭവം ഉണ്ടായിട്ടുണ്ട് . ഇതില്‍ ഒരു ഉദാഹരണം ആണ് 1935 -  ഇല്‍ ഇങ്ങനെ കണ്ടത്തിയ " ലാ ദഹാമ " എന്ന പ്രേത കപ്പല്‍ ! ( ഇതിനെപറ്റി ഞാന്‍ അറിഞ്ഞ കുറെ കാര്യങ്ങള്‍ അടുത്തുതന്നെ  പോസ്റ്റ്‌ ചെയ്യുന്നതാണ് )

ബെര്‍മുഡ ട്രയാങ്ങിളില്‍  എന്ത്  സംഭവിക്കുന്നു  . അതിലൂടെ  പോകുന്ന  കപ്പലുകളും മുകളില്‍  കൂടെ  പോകുന്ന വിമാനങ്ങളും എവിടെപ്പോയി  മറയുന്നു  എന്നെ  ചോദ്യങ്ങള്‍ക്ക്  ഒട്ടേറെ വിശദീകരണങ്ങള്‍  ഉണ്ട്  . കടലില്‍ പെട്ടന്നുണ്ടാകുന്ന  സുനാമി  പോലുള്ള തിരംമാലകള്‍ അല്ലെങ്കില്‍ കടല്‍ക്കൊള്ള എന്നിവ , എന്നാല്‍ തകര്‍ന്നതായി കരുതുന്ന കപ്പലുകലുടെയോ വിമാനങ്ങലുടെയോ അവശിഷ്ടം കണ്ടത്താന്‍ സാധിക്കാത്തത് " പ്രകൃതി ദുരന്തങ്ങള്‍ " എന്ന സാടുത്ത ഇല്ലാതാക്കുന്നു . ഈ സാഹചര്യത്തിലാണ്  വേറെ ചില വിശദീകരനങ്ങള്‍ക്ക് പ്രസക്തി അതിലൊന്ന്  അമേരിക്കയിലെ മനശാസ്ട്രന്ജന്‍ എഡ് സ്നാടെക്കാര്‍ മുന്നോട്ടു  വച്ച  തത്വം : അന്തരീക്ഷത്തില്‍ നമ്മുക്ക് കാണാന്‍ പറ്റാത്ത ഒട്ടേറെ തുരംകങ്ങളും കൊനാരുതിയില്‍ ഉള്ള അരിപ്പകളും ഉണ്ട് , ബെര്മുടയില്‍ ഇതുവരെ കാണാതെ പോയ വിമാനങ്ങളും കപ്പലുകളും ഈ അരിപ്പയില്‍ കിടക്കുന്നതായി താന്‍ ഉള്ക്കന്നു കൊണ്ട് കണ്ടു എന്നതാണ് വാദം . 

അന്തരീക്ഷത്തില്‍ ഉണ്ടാകുന്ന കൂറ്റന്‍ അരിപ്പകളും തുരങ്കങ്ങളും കപ്പലുകളെയും വിമാനങ്ങളെയും അവയുടെ ഉള്ളിലേക്ക് വലിച്ചെടുക്കുകയാനട്രെ . വലിച്ചെടുക്കുക മാത്രമല്ല ,ഏവ  വമ്പന്‍ ചുഴി പോലെ    ച്ചുട്ടിക്കരങ്ങിക്കൊണ്ടിരിക്കുന്നു . അത്തരം ചുഴികള്‍ ഭൂമിയുടെ വടക്കുനിന്നും തെക്കോട്ട്‌ സഞ്ചരിക്കുന്നു , ഒടുവില്‍ ആ ചുഴികള്‍ ചെന്ന്  നില്‍ക്കുക അന്റാര്‍ട്ടിക്ക  ദൃവത്തിലാണ് . പിന്നീട് ഈ ചുഴികള്‍ അതിലുല്ലവയെ വലിച്ചു പുറത്തിടുന്നു . 

അന്തരീക്ഷത്തിലുള്ള കാന്തിക ശക്തിമൂലമാനെന്നതാണ് മറ്റൊരു വാദം കാന്തിക ശക്തിയുടെ ഭാഗമായി യെന്ട്രങ്ങളുടെ മാത്രമല്ല മനുഷ്യ മനസിന്റെയും സമതുലനാവസ്ഥ നഷ്ടപ്പെടുന്നു . ഇത് മൂലം  തീരുമാനങ്ങള്‍  പാളിപ്പോകുന്നു അങ്ങനെ ദിശ നഷ്ടപ്പെട്ടു അഭാധത്തില്‍ ദുരന്തത്തില്‍ ചെന്ന് പതിക്കുന്നു . അങ്ങനെ എല്ലാത്തിനെയും വലിച്ചടുപ്പിക്കുന്ന കാന്തികഷക്തിയാണ് ബെര്‍മുടയില്‍ എന്ന് വിശ്വസിക്കുന്നവര്‍  ഏറയാണ് . 

 വടക്കന്‍ അമേരിക്കയുടെ തെക്കന്‍ തീരത്തുനിന്ന് തെക്കോട്ട്‌ ക്യുബ , ഹെയ്ത്തി  , പ്യുര്ടോ  റിക്കോ  എന്നിവയുടെ കടലോരങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശം . അവിടെ നിന്ന് അറ്റലാന്റിക്കിന്റെ വിശാലതയില്‍ മരതക മോതിരം പോലെ നിലകൊള്ളുന്ന ബര്‍മുഡ ദ്വീപുകള്‍ ഇവയെല്ലാം ഉള്‍ക്കൊള്ളുന്ന സമുദ്രഭാഗമാണ്  " ബെര്‍മുഡ ട്രയാംഗിള്‍  " !!! 

മഹാ നാവികനായ കൊളംബസിനെ പോലും ബെര്‍മുഡ ഭയപ്പെടുത്തിയിട്ടുണ്ട്‌ . ആ പ്രദേശത്തുകൂടി പോകുമ്പോള്‍ ഒരു തീഗോളം കടലില്‍  വീഴുന്നത് കണ്ടു വെന്നും വടക്കുനോക്കി യെന്ട്രത്തിന്റെ സൂചികള്‍ ദിക്കറിയാതെ വട്ടം  കറങ്ങിയിരുന്നു  വെന്നും പറയപ്പെടുന്നു  .  അറ്റലാന്റിക്കില്‍ ഒരു വമ്പന്‍ ചിലന്തിയെപ്പോലെ വല വിരിച്ചിരിക്കുകയാണ് ബെര്‍മുഡ . അവിടെ കാണാതായ കപ്പലുകള്‍ക്കും വിമാനങ്ങള്‍ക്കും കയ്യും കണക്കുമില്ല പാ കപ്പലുകള്‍ മുതല്‍ അത്യാധുനിക യുദ്ധ കപ്പലും ആണവ ശക്തി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ആടുനിക മുങ്ങിക്കപ്പലും ആ നിരയില്‍ പെടും .   പക്ഷെ നൂറ്റാണ്ടുകള്‍ പിന്നിടുംബോളും  ബെര്‍മുഡ നീണ്ടു നിവര്‍ന്നു കിടക്കുന്നു , ഭയാനകമായ രഹസ്യവും ഒളിപ്പിച്ചു , അടുത്ത  ഇരയെയും  കാത്ത്  ........













Saturday, June 4, 2011

ലാറ്റിന്‍ അമേരിക്ക - 1

അങ്ങനെ ഞാനും എന്റെ കാനറി പക്ഷിയും യാത്ര തുടരുന്നു . കാനറിയുടെ മണ്ണില്‍ നിന്നും ഞങ്ങള്‍ പിന്നെ പോയത് തെക്കേ അമേരിക്കയിലെ രണ്ടാമത്തെ വലിയ രാജ്യമായ അര്‍ജെന്റിനായിലെക്കാന് . അതെ ലോക പ്രശസ്തരായ ഒരു പാട് കാല്‍പന്തു കളിക്കാരെ ലോകത്തിനു സംഭാവന ചെയ്ത അര്‍ജെന്റിന . ഡിയാഗോ  മാരടോനയുടെയും , ലിഒണേല്‍ മെസ്സിയുടെയും , ഗബ്രിയേല്‍ ബാട്ടിസ്ട്ടുട്ടയുടെയും , ടെവേസീന്റെയും ഒക്കെ ജന്മം കൊണ്ട് പുണ്യമായി തീര്‍ന്ന അര്‍ജെന്റിനായിലേക്ക്  ....

                                     അര്‍ജെന്റിന 
 തലസ്ഥാന നഗരിയിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ റൂമില്‍ ഞാനും എന്റെ കാനറിയും , സമയം പാതിരാത്രിയോടടുക്കുന്നു . ഞാന്‍ കുത്തിക്കുറിക്കുന്നത് ആകാംഷയോടെ നോക്കി അവള്‍ എന്റെ അടുത്തുതന്നെ പാതി അടഞ്ഞ മിഴിയുമായി ഇരിക്കുകയാണ് .  ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ രണ്ടാം സ്ഥാനമാണ് വലുപ്പത്തില്‍ അര്‍ജെന്റിനയ്ക്ക് . ഒന്നാം സ്ഥാനം ബ്രസിലിനാണെന്ന് നേരത്തെ പറഞ്ഞു കഴിഞ്ഞല്ലോ !! ബൊളീവിയ , ചിലി , പരാഗ്വേ , ഉറുഗ്വേ , ബ്രസില്‍ എന്നിരാജ്യങ്ങള്‍ അര്‍ജെന്റിനയുമായി അതിര്‍ത്തി പങ്കിടുന്നു .  1500  - കളില്‍ സ്വര്‍ണവും വെള്ളിയും തേടി ഈ പ്രദേശത്തെത്തിയ സ്പയിന്‍കാര്‍ ആണ് അര്‍ജെന്റിന എന്നാ പേര് ഈ നാടിനു നല്‍കിയത് . റോമന്‍ ഭാഷയില്‍ വെള്ളിക്കു " അര്‍ജെന്റം " എന്നാണു പേര് .


ബ്യൂണസ് ഐരിസ് ആണ് അര്‍ജെന്റിനായുടെ തലസ്ഥാനം . സ്പയിന്കാര്‍ മൂന്നു നൂറ്റാണ്ടോളം ഇവിടം അടക്കിവാണു . അതിനാല്‍ തന്നെ ഇവിടുത്തെ ദേശീയ ഭാഷ സ്പാനിഷ്  ആണ് . ഇവിടുത്തെ നാണയം പെസ്സോയും . റെഡ് ഇന്ത്യക്കാരുടെയും യൂറോപ്പ്കാരുടെയും പിന്മുറക്കാരായ " മെസ്ടിസോകലാണ് " ഇവിടുത്തെ ജനസംക്യയില്‍ ഭൂരിഭാഗവും .1800  കളില്‍ മെസ്ടിസോകള്‍ ഗൌചോസ് എന്നാ കൌബോയ്‌ രീതികളില്‍ ആകൃഷ്ടരായിരുന്നു . ഇന്ന് ഇവരുടെ എണ്ണം വളരെ കുറവാണ് .  അസാടോ കോണ്‍ കുയെരോ , പുച്ചെരോസ് , എമ്പാനടാസ് എന്നിവയോക്കയാണ് ഇവരുടെ ഇഷ്ട വിഭവങ്ങള്‍ . മാറ്റി എന്നാ ഒരിനം ലഹരി പാനീയവും ഇവര്‍ക്ക് പ്രിയപ്പെട്ടതാണ് .


ഫുട്ബോള്‍ ആണ് അര്‍ജെന്റിനക്കാരുടെ ഇഷ്ട വിനോദം . പാറ്റോ എന്നാ ഒരിനം കളിയിലും ഇവര്‍ താല്പര്യം കാണിക്കുന്നു . കുതിരപ്പുരത്തിരുന്നുകൊണ്ടുള്ള ഒരിനം കളിയാണ് പാറ്റോ .




ലോക ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റം പ്രശസ്തരും പ്രഗല്‍ഭരും ആയ കളിക്കാരില്‍ ഒരാളാണ് അര്‍ജെന്റിനായുടെ ഡിയാഗോ മറഡോണ.  1986  ലെ ലോകകപ്പ് ഫുട്ബോള്‍ അര്‍ജെന്റിനക്ക് നേടിക്കൊടുക്കുന്നതില്‍ മുഖ്യ പങ്കാണ് അദ്ദേഹം വഹിച്ചത് . ഇംഗ്ലണ്ട് ഇന്  എതിരെ 1986  ലോകകപ്പ് ഫൈനലില്‍ അദ്ദേഹം നേടിയ വിവാദ ഗോള്‍ " ദൈവത്തിന്റെ കൈ " എന്ന് വിശേഷിപ്പിക്കപ്പെടുന്നു . വിവാദങ്ങളില്‍ കുടുങ്ങിയ മാറഡോണ 1997  ഇല്‍ കളിയില്‍ നിന്നും വിട പറഞ്ഞു . 

അര്‍ജെന്റിനയെ ചിലി എന്നാ രാജ്യത്തില്‍ നിന്നും വേര്‍തിരിക്കുന്നത് ആന്ടീസ് പര്‍വതനിരയാണ് . പടിഞ്ഞാറന്‍ അര്‍ത്ഥഗോളത്തിലെ ഏറ്റം ഉയരം കൂടിയ കൊടുമുടിയായ അക്വാന്‍ കാഗുവ ആന്റീസിലാണ് . അറ്റലാന്റിക് സമുദ്രം വരെ വ്യാപിച്ചു കിടക്കുന്നതും അര്‍ജെന്റിനായുടെ മദ്യമെഖലയില്‍  ഉള്പ്പെടുന്നതുമായ പാമ്പ എന്നാ ഭൂപ്രദേശം ഭലഭൂഷ്ടിയുടെ കാര്യത്തില്‍ ലോകത്തിലെ തന്നെ മികച്ചതാണ് . തലസ്ഥാന നഗരിയായ ബ്യുനാസ്‌ ഐരിസ് ഈ പ്രദേശത്താണ് . വ്യാവസായിക കേന്ദ്രമായ ഈ പ്രദേശം ജനനിമിടമാണ് .

 അര്‍ജെന്റിനായിലെ ഇഗാക്കു വെള്ളച്ചാട്ടം തെക്കേ അമേരിക്കയിലെ തന്നെ ഒരു പ്രധാന വെള്ളച്ചാട്ടമാണ്. ഇതിനു മൂന്നു കിലോമീറ്ററോളം വീതിയുണ്ട്  ഉയരമാവട്ടെ എഴുപത്തിരണ്ടു മീറ്ററും .
1500  ഇല യൂറോപ്പുകാര്‍ ഇവിടെ എത്തുന്നതിനു മുന്‍പ് റെഡ് ഇന്ത്യക്കാരായിരുന്നു ഇവിടെ താമസിച്ചിരുന്നത് . 1516  ഇല്‍ ഇവിടെ എത്തിയ ജുവാന്‍ ഡി സോലിസ് ആണ് ഇവിടെ എത്തിയ ആദ്യ യൂറോപ്യന്‍ . അദ്ദേഹം സ്പയിന്‍ കാരനാണ് , തുടര്‍ന്ന് 300  വര്‍ഷത്തോളം സ്പയിന്കാര്‍ അര്‍ജെന്റിന ഭരിച്ചു . 1580 ഇല്‍ അവര്‍ ബ്യുനെസ് ഐരിസ് നഗരം സ്ഥാപിച്ചു . 





1810  ഇല്‍ ഈ നഗരം സ്വതന്ത്രമായ ഒരു സര്‍ക്കാരിന് രൂപം നല്‍കി 1816  ഇല്‍ അര്‍ജെന്റിന സ്പയിന്റെ അടിമത്വത്തില്‍ നിന്ന് പൂര്‍ണ്ണ സ്വാതന്ത്ര്യം  പ്രഖ്യാപിച്ചു . അര്‍ജെന്റിനായിലെ ടാന്ഗോ നിര്‍ത്തം വളരെ പ്രശസ്തമാണ് . ബ്യുനെസ് ഇരിസിലാണ് ഇത് വികാസം പ്രാപിച്ചത് . ടാന്ഗോ യുടെ രാജാവ് എന്നാണു കാര്‍ലോസ് ഗാര്സേല്‍ എന്നാ കലാകാരനെ വിശേഷിപ്പിക്കുന്നത് .
ഇന്ന് അര്‍ജെന്റിന ഒരുങ്ങുകയാണ് തെക്കേ അമേരിക്കയിലെ ഏറ്റം വലിയ ഫുട്ബോള്‍ മാമാങ്കത്തിന് വേദിയാകാന്‍ ( 2011  ജൂലൈ 1  - 24  ) അതെ ഈ വര്ഷം കോപ്പ അമേരിക്ക ഫുട്ബോള്‍ മാമാങ്കത്തിന് വേദിയാകുന്നത്‌ ഈ തലസ്ഥാന നഗരി ആണ് . 1993  നു ശേഷം കോപ്പ അമേരിക്കയില്‍ മുത്തമിടാന്‍ പറ്റാത്ത അര്‍ജെന്റിനായ്ക്ക് ഈ വര്ഷം അത് നേടി കൊടുക്കുമെന്ന് അവരുടെ സ്വന്തം " മെസ്സിഹ " പറഞ്ഞു കഴിഞ്ഞു . ഇവിടെ ഇപ്പോള്‍ തന്നെ ഉത്സവ ലഹരിയിലാണ് .. മെസ്സിയും , ടെവേസും , ഡി മരിയയും, അവര്‍ക്ക് കപ്പു നേടികൊടുക്കുമെന്നു ഈ നാട്ടുകാര്‍ പൂര്നംമായും വിശ്വസിക്കുന്നു .. വൈകുന്നേരങ്ങളില്‍ നാല് പേര്‍ കൂടുന്നിടത്തെ സംസാര വിഷയവും ഇത് തന്നെ ... കാല്‍പന്തു കളിയെ പ്രണയിക്കുന്ന ഒരു ജനതയുടെ മുഴുവന്‍ ആവേശവും ഇവിടെ കാണാന്‍ സാധിക്കും . ഞാനും എന്റെ പ്രീയ ഈ ടീമിന് ആശംസകള്‍ നേര്‍ന്നു , എന്റെ കാനറി അറിയാതെ , ഫുട്ബോള്‍ എന്നാല്‍ അത് ബ്രസില്‍ മാത്രമാണെന്ന് വിശ്വസിക്കുന്ന അവള്‍ എന്റെ ടീമിന് എതിരാണ് . ഇപ്പോള്‍  നേരം പര പര വെളുക്കാരായി , എന്റെ എഴുത്തും നോക്കി ഇരുന്ന അവള്‍ ഇപ്പോള്‍ എന്റെ തോളില്‍ ചാരി സുഖ നിദ്രയിലാണ് . എന്നെയും  ഉറക്കം വല്ലാതെ അലോസരപ്പെടുത്തുന്നു   . നാളെ വൈകുന്നേരം വരെ പരുപാടിയില്ലാത്തതിനാല്‍ സുഖം ആയി ഒന്ന് ഉറങ്ങണം എന്നാ ആഗ്രഹത്തോടെ ഞാനും അവളുടെ അടുത്തായി തലചായ്ച്ചു ...