Friday, August 4, 2023

അനുനാക്കി - 5

 അപ്പോൾ എന്തിനായിരിക്കും സുമേറിയൻ സംസ്കാരങ്ങളിൽ അല്ലെങ്കിൽ ബാബിലോണിയൻ ഈജിപ്റ്റിൻ സംസ്കാരങ്ങളിൽ എല്ലാം പറയപ്പെടുന്ന ആകാശത്തു നിന്ന് ഇറങ്ങി വന്ന ദൈവങ്ങൾ ഇങ്ങനെ ഒരു മ്യൂറ്റേഷൻ നടത്തിയത് . സുമേറിയൻ നാഗരികതയുടെ കണ്ടു പിടിക്കപ്പെട്ടിട്ടുള്ള ശിലാലിഖിതങ്ങളിൽ പറയുന്നത് യൂഫ്രട്ടീസ് നദീതീരത്തു അനുനക്കികൾ വന്നു ഇറങ്ങി എന്നാണ് . എന്തായിരിക്കും അവർ അവിടെ വന്നു ഇറങ്ങാൻ ഉള്ള കാരണം ?????

"മോണോ അറ്റോമിക് ഗോൾഡ് " അതിന്റെ നല്ല ഒരു ശേഖരം യൂഫ്രട്ടീസ് നദീതീരത്തു ഉണ്ട് . അത് വേർതിരിച്ചു എടുക്കുവാൻ ആണോ ? എന്തിനായിരിക്കും അവർക്കു ഈ മോണോ അറ്റോമിക് ഗോൾഡ് എന്ന അൺസ്റ്റേബിൾ ആയ പദാർത്ഥം ??? അതിനു വേണ്ടി ആണോ ഹോമോ ഇറക്ട്‌സ് ജീവിവർഗ്ഗത്തിൽ മ്യൂറ്റേഷൻ നടത്തിയതും ചിന്താ ശേഷിയുള്ള ആധുനിക മനുഷ്യനെ സൃഷ്ടിച്ചു വരെ ഉപയോഗിച്ച് തങ്ങളുടെ ആവശ്യം നിറവേറ്റുന്നതിനും അങ്ങനെ അടിമകളാക്കിയതാണോ ???

പഴയ കാലത്തെ ഏലിയൻ സെറ്റിങ് നടന്ന പ്രദേശത്തിന് വളരെ ദൂരെ അല്ലാതെ ഗോൾഡ് മൈനിങ് പ്രേദേശങ്ങൾ ഉണ്ടായിരുന്നു . അങ്ങനെ എങ്കിൽ അവർ നമ്മളെ രൂപപ്പെടുത്തി എടുത്തത് ഒരു പക്ഷെ അവരുടെ ആവശ്യങ്ങൾ നടത്തുവാൻ ഉള്ള ഒരു അടിമകൾ ആയിട്ടാണോ ???

ലോകത്തു നിന്ന് ഇതുവരെ വേര്തിരിച്ചിട്ടുള്ള സ്വർണത്തിന്റെ 30 % മാത്രമേ ഈ ഭൂമിയിൽ ഉള്ളു ... നിധിയുടെ രൂപത്തിൽ നമ്മളാൽ അറിയപ്പെടാതെ കുഴിച്ചിട്ടിരിക്കുന്നതും കപ്പൽ ഛേദം വഴി സമുദ്രത്തിന്റെ അടിത്തട്ടിൽ ആയി പോയതും ഒരു 10 % എന്ന് വയ്ക്കുക എന്നാലും ബാക്കി 60 % എവിടെ ??? അത് അവർ , ആകാശത്തിൽ നിന്ന് ഭൂമിയിൽ എത്തിയ അനുനാകികൾ കടത്തിക്കൊണ്ടു പോയതോ ???



ഭൂമിയിൽ എത്തിയ അനുനാകികൾ മൂന്നു തരം ആയിരുന്നു അവർ സോറിയാൻസ് അവർ ഉരഗങ്ങൾ പോലെ ആയിരുന്നു മറ്റൊരു കൂട്ടർ അകാരിയാൻസ് അവർ ഏകദേശം മനുഷ്യരെ പോലെ തന്നെ അവർ നോർഡിക്സ് എന്നാണ് അറിയപ്പെടുന്നു മൂന്നാമത്തെ കൂട്ടം ഗ്രേയ്സ് അവർ സാധാരണ സിനിമകളിൽ ഒക്കെ കാണുന്ന രൂപം പോലെ തന്നെ . ഇവർ എല്ലാം വന്നത് മോണോ അറ്റോമിക് ഗോൾഡ് തേടി തന്നെ ആണ് .

എന്തിനാണ് അവർക്കു മോണോ അറ്റോമിക് ഗോൾഡ് - അവരുടെ നാടി വ്യൂഹത്തിന്റെ ക്ഷമതക്കും ശാരീരിക തകരാർ മാറ്റുന്നതിനും അവർക്കു അത് വേണം അതിനാൽ തന്നെ മനുഷ്യന്റെ നാഡീ വ്യവസ്ഥയെക്കാൾ വളരെ ഉയർന്ന നിലവാരം ഉള്ള നാടി വ്യവസ്ഥ ആയിരിക്കനം അവരുടേത് . അതിനു വേണ്ടി ആണ് ഹോമോ ഇറക്ട്‌സ് വിഭാഗത്തിലെ മനുഷ്യരെ ബുദ്ധി ഉള്ള മനുഷ്യർ ആക്കി മാറ്റിയത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ആദത്തെയും ഹൌവായെയും അവർ സൃഷ്ടിച്ചത് .



ഇതിൽ ഗ്രേയ്സ് എന്ന വിഭാഹം വന്നത് സീറ്റ റെറ്റിക്കുല എന്ന നക്ഷത്ര സമൂഹത്തിൽ നിന്നും ആണ് ഭൂമിയിൽ എത്തിയത് . എന്നാൽ ആദ്യത്തെ മനുഷ്യർ കഴിഞ്ഞു വന്ന തലമുറയ്ക്ക് ഈ കാര്യങ്ങൾ എല്ലാം അറിയില്ലായിരുന്നു , എന്നാൽ ഒരു വിഭാഗം ആളുകൾക്ക് അതിനെ പറ്റി നല്ല ബോധ്യവും ഉണ്ടായിരുന്നു .

എന്നാൽ 5000 വര്ഷങ്ങള്ക്കു മുൻപ് എന്തോ ഒരു കാരണത്താൽ അനുനാകികൾ പെട്ടെന്ന് ഈ ഭൂമി വിട്ടു പോയി അങ്ങനെ പോകുമ്പോൾ ഒരു പെട്ടി ഇവിടെ വച്ച് മറന്നു പോയി അവരുടെ അറിവുകൾ എല്ലാം ഈ പെട്ടിയിൽ വച്ചിട്ട് പോയി എന്ന് അവർ വിശ്വസിച്ചു അതിനെ ഭയത്തോടെ വീക്ഷിക്കാനും ആരാധിക്കാനും തുടങ്ങി .എന്നാൽ ആ പെട്ടിവച്ചു അമാനുഷികമായ കാര്യങ്ങൾ ചെയ്യാൻ പറ്റും  എന്ന് കരുതിയ ഒരു കൂട്ടരും ഉണ്ടായിരുന്നു .

അങ്ങനെ ആ മോണോ അറ്റോമിക് ഗോൾഡ് - സ്റ്റേബിൾ ആക്കാം എന്ന് കരുതിയവർ ആ പെട്ടിയുമായി യാത്ര തിരിക്കുക ആയിരുന്നു അവർ ലോകത്തിന്റെ പല ഭാഗത്തു നടന്നു ഓരോരോ സംസ്കാരങ്ങൾ നിർമിക്കുകയും ആയിരുന്നു . എന്ത് കൊണ്ടാണ് ഈ പെട്ടിക്കു ഇത്ര രഹസ്യ സ്വഭാവം ??? ഇനി അനുനാകികൾ ഉപേക്ഷിച്ച അല്ലെങ്കിൽ കൊണ്ടുപോകാൻ മറന്നു പോയ ഈ പെട്ടി ആയിരിക്കുമോ ??? പഴയ നിയമത്തിൽ വിവരിച്ചിരിക്കുന്ന " വാഗ്ദാന പേടകം " ????



ഗവേഷകർ പറയുന്നു അതിന്റെ അകത്തു ഉണ്ടായിരുന്നതു ഓർബിറ്റലി റീ അറേൻജ്‌ഡ്‌ മോണോ അറ്റോമിക് എലെമെന്റ്സ് ആയിരിക്കാം എന്ന് . എന്താണ് ഓർബിറ്റലി റീ അറേൻജ്‌ഡ്‌ മോണോ അറ്റോമിക് എലെമെന്റ്സ് അത് ഉപയോഗിച്ച് ഭൂമിയിൽ തന്നെ അമാനുഷികമായ ഒരു പാട് കാര്യങ്ങൾ ചെയ്യാം എന്ന് അവർ വിശ്വസിക്കുന്നു , എന്തിനു ടൈം ട്രാവൽ വരെ ഈ എലെമെന്റ്സ് വച്ച് ചെയ്യാം എന്നാണു വിശ്വാസം ..അതുകൊണ്ടു ആയിരിക്കാം ഈ പെട്ടിയെ അവർ രഹസ്യം ആയി സൂക്ഷിക്കുന്നത് .

ചരിത്രം പറയുന്നു ഹിറ്റ്ലർ യഹൂദന്മാരെ കൊന്നൊടുക്കിയതിനു പിന്നിലും ഈ പെട്ടിക്കായി ഉള്ള അന്വേഷണത്തിന്റെ ഭാഗം ആയി ആണ് എന്ന് .മനുഷ്യ വർഗത്തെ തന്നെ നിയന്ത്രണത്തിൽ ആക്കാൻ മാത്രം ശക്തി ആ പെട്ടിക്കുണ്ട് എന്നാണ് പറയപ്പെടുന്നത് .

അങ്ങനെ എങ്കിൽ ഇപ്പോൾ ആ പെട്ടി എവിടെ ആയിരിക്കും ഉണ്ടായിരിക്കുക ??? ആരായിരിക്കും അതിനെ സംരക്ഷിച്ചു പോരുന്നത് ??? ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നുണ്ടോ എന്തായിരിക്കും ഏരിയ 51 ??? പിന്നെ രഹസ്യസ്വഭാവം ഉള്ള കുറെ ആളുകൾ ഈ പെട്ടിയെ സംരക്ഷിക്കുന്നു , മനുഷ്യനെ നിയന്ത്രിക്കാൻ കഴിയുന്ന കുറച്ചു ആളുകൾ ആരായിരിക്കും അവർ ???

ഡേവിഡ് ഐക്ക് എന്ന ഒരു ഇംഗിഷ് കോൺസ്പിരസി തിയറിസ്റ് ഒരു വാദം പറയുന്നുണ്ട് . ഉരഗ മനുഷ്യരെ കുറിച്ച് അതായത് നമ്മൾ നേരത്തെ പറഞ്ഞ ആ അനുനാകികൾ മനുഷ്യനും ആയി ഇണ ചേർന്ന് ഒരു തലമുറയെ തന്നെ സൃഷ്ടിച്ചു . അദ്ദേഹം അവരെ വിളിക്കുന്നത് റെപ്റ്റീലിയൻ ഹ്യൂമനോയ്ഡ്സ് എന്നാണ് ഒരേ സമയം മനുഷ്യനായും ഉരഗം ആയും ജീവിക്കാൻ പറ്റുന്ന ഒരു കൂട്ടം ആളുകൾ . ഇവരാണ് ഇന്ന് മനുഷ്യനെ ഭരിക്കുന്നത് എന്നും അദ്ദേഹം പറയുന്നു .

ഇനി അവർ ആയിരിക്കുമോ ??? ഇല്ലുമിനാറ്റികൾ . ദൈവഭക്തന്മാർ ദൈവത്തിന്റെ രണ്ടാം വരവിനായി കാത്തിരിക്കുകയാണ് ഒറ്റക്കണ്ണന്മാർ അനുനാകികൾ അവരുടെ ലോകത്തിന്റെ നിലനിൽപ്പിനു വേണ്ടിയും . നമ്മൾ അനുനാകികളെ കണ്ടത് ദൈവം ആയിട്ടാണ് , ഇനി അവരുടെ തിരിച്ചുവരവ് ആയിരിക്കുമോ ??? ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്ന ദൈവത്തിന്റെ രണ്ടാം വരവ് ....

No comments:

Post a Comment