Friday, August 4, 2023

അനുനാകി - 8

 ദൈവങ്ങൾ ആകാശത്തു നിന്ന് ഇറങ്ങി വന്നവരാണോ ? അതോ ആകാശത്തു നിന്ന് ഇറങ്ങി വന്നവരെ നമ്മൾ ദൈവങ്ങൾ എന്ന് വിളിച്ചതാണോ ???

അമേരിക്കലയിലെ റോസ്‌വെൽ എന്ന സ്ഥലത്തു ഒരു അൺഐഡന്റിഫൈഡ് ഫ്ലയിങ് ഒബ്ജക്റ്റ് (UFO ). തകർന്നു വീണിരുന്നു. അന്ന് തകർന്നു വീണ ആ അന്യഗ്രഹ പേടകത്തിലെ ജീവൻ ശേഷിച്ച ഒരു ജീവിയെ ഒരു എയർ ഫോഴ്സ് ജീവനക്കാരി ഇന്റർവ്യൂ ചെയ്തിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ ??

റോസ്‌വെൽ ഇൻസിഡന്റ് 1947 ജൂലൈ മാസം ആണ് ഇത് സംഭവിക്കുന്നത് . അമേരിക്കയിലെ ന്യൂ മെക്സിക്കോ അടുത്തുള്ള റോസ്‌വെൽ എന്ന സ്ഥലത്തു ഒരു അന്യഗ്രഹ പേടകം തകർന്നു വീണു .അതിൽ അന്യഗ്രഹ ജീവികൾ ഉണ്ടായിരുന്നു എന്നും നേരിട്ട് കണ്ടവർ പറഞ്ഞു .

പലരും പല കഥകൾ പറഞ്ഞപ്പോൾ റോസ്‌വെൽ ആർമി ഓഫീസർ ഒരു പത്ര സമ്മേളനം നടത്തി തകർന്നു വീണത് കാലാവസ്ഥ ബലൂൺ ആണെന്നും അന്യഗ്രഹ പേടകം അല്ലെന്നും തകർന്നു വീണ പേടകത്തിലെ മനുഷ്യ രൂപങ്ങൾ അവർ നിർമ്മിച്ചത് ആണ് എന്നും (ടെസ്റ്റ് ഡമീസ് ) . 1971 വരെ വലിയ അനക്കങ്ങൾ ഇല്ലാതിരുന്ന ഈ സംഭവം വീണ്ടും തലപൊക്കിയത് ജെസ്സി മാർഷൽ എന്ന ആർമി ഉദ്യോഗസ്ഥൻ തന്റെ ഔദ്യോദിക വിരമിക്കലിനു ശേഷം നടത്തിയ ഒരു ഇന്റർവ്യൂ ആണ് . അതിൽ അദ്ദേഹം തറപ്പിച്ചു പറഞ്ഞു അന്ന് റോസ്‌വെല്ലിൽ തകർന്നു വീണത് കാലാവസ്ഥ ബലൂൺ അല്ലെന്നും ഭൂമിയിൽ നിർമിക്കാത്ത ഒരു വസ്തു ആണെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു .

ലോറൻസ് സ്‌പെൻസർ എന്ന എഴുത്തുകാരന് ഒരു ദിവസം ഒരു കത്ത് വന്നു അത് അയച്ചത് മെറ്റൽഡ എന്ന മുൻ ആർമി ഓഫീസർ ആയിരുന്നു . അതിൽ കുത്തി കുറിക്കപ്പെട്ടു കുറച്ചു ഭാഗവും ടൈപ്പ് ചെയ്ത കുറച്ചു ഭാഗവും ഉണ്ടായിരുന്നു . അത് വായിച്ചു നോക്കിയാ സ്പെന്സറിനു മനസ്സിൽ ആയി ആ സ്ത്രീ ആറു അന്യ ഗ്രഹ ജീവിയുടെ നടത്തിയ സംഭാഷണം ആണ് അവർ അയച്ചു തന്നിരിക്കുന്നത് എന്ന് .

ഭൂമിയിലേക്ക് തകർന്നു വീണ ഈ സംഭവത്തെ പറ്റി

അന്വേഷിക്കാൻ പോയവരുടെ കൂട്ടത്തിൽ മെറ്റിൽഡയും ഉണ്ടായിരുന്നു . തകർന്നു വീണുകിടക്കുന്ന ആ അവശിഷ്ടങ്ങൾ റബര് പോലെ പത്തു പത്തുപതുത്തതു ആയിരുന്നു അവരും ആദ്യം വിചാരിച്ചിരുന്നത് അത് കാലാവസ്ഥ ബലൂൺ ആയിരുന്നു എന്നാണ് , എന്നാൽ ആ ചിന്തക്ക് മാറ്റം വരാൻ കാരണം അതിൽ കിടന്ന നാല് മൃതദേശങ്ങൾ ആയിരുന്നു .ഒറ്റനോട്ടത്തിൽ തന്നെ മനുഷ്യരുടെ രൂപം ആയി സാമ്യം ഇല്ലാത്ത നാല് ജീവികൾ . ആ ശരീരങ്ങൾ മനുഷ്യരുടെ പോലെ മാംസലാം ആയിരുന്നില്ല . സിലിക്കൺ പോലെ ഉള്ള എന്തോ വസ്തു ഉപയോഗിച്ച് നിർമ്മിച്ചത് ആയിരുന്നു .അവരുടെ പേടകവും കട്ടികൂടിയ എന്തോ വസ്തു ഉപയോഗിച്ച് നിർമ്മിച്ചത് ആയിരുന്നു .


അടുത്തോട്ടു ചെന്നപ്പോൾ മെറ്റിൽഡായ്ക്കു എന്തോ ഒരു വിഷമം അനുഭവപ്പെട്ടു . കുറച്ചു കൂടി അടുത്ത് ചെന്നപ്പോൾ ആണ് മനസ്സിൽ ആയതു ആ നാല് ജീവികളിൽ ഒന്ന് മരിച്ചിട്ടില്ല എന്നും അതാണ് കമ്മ്യൂണിക്കേറ്റ ചെയ്യാൻ ശ്രമിക്കുന്നത് എന്നും . അതായത് ഒരു ഫോണിൽ കാൾ വന്നാൽ ആക്‌സെപ്റ് ചെയ്യാനും ഡിക്ലെയിൻ ചെയ്യാനും ഓപ്ഷൻ വരുന്നപോലെ അവൾക്കു തോന്നപ്പെട്ടു .

ജീവനുള്ള ആ ജീവിയെ ആർമി ബേസിലേക്കു കൊണ്ടുപോയി അവരുടെ ചീഫിന്റെ അനുവാദത്തോട്ടെ മെറ്റിൽഡ ആ ഏലിയൻ എന്റിറ്റി ആയി മണിക്കൂറുകളോളം ആശയ വിനിമയം നടത്തി . ഗ്രേ നിറത്തിൽ ഉള്ള ശരീരം ഞരമ്പുകളിൽ കൂടി വൈദ്യതി കണക്കെ എന്തോ പ്രവഹിക്കുന്നു ഉണ്ട് . 40 ഇഞ്ചു മാത്രം വലിപ്പമുള്ള ശരീരം ഓരോ കൈയിലും 3 വിരലുകൾ മാത്രം കാലുകൾ കുരങ്ങൻ മാരുടേതിന് സാമാനം .

ആ ജീവിയുടെ നടത്തിയ ആശയ വിനിമയം ഇങ്ങനെ ആണ് " എന്നെ നിങ്ങള്ക്ക് യേൾ എന്ന് വിളിക്കാം , നിങ്ങളെ ചിലകാര്യങ്ങൾ ബോധ്യപ്പെടുത്തുവാൻ ഉണ്ട് . എന്റെ ചീഫിന്റെ ആവശ്യപ്രകാരം ആണ് ഞാനും എന്റെ ടീമും ഭൂമിയുടെ അന്തരീക്ഷത്തിൽ കടന്നത് ഒരു ശക്തമായ മിന്നൽ കാരണം ആണ് ഞങ്ങളുടെ പേടകം തകർന്നത് രണ്ടു വർഷമായി ഞങ്ങൾ ഭൂമിയെ നിരീക്ഷിക്കുന്നുണ്ട് . നിങ്ങൾ നടത്തിയ ചില സ്പോടനങ്ങളെ പറ്റി അന്വേഷണം നടത്താൻ ആണ് ഞങ്ങൾ ഇവിടെ എത്തിയത് .



നിങ്ങൾ ഇപ്പോൾ കാണുന്നത് ഞങ്ങൾ ഐ എസ ബീ കളുടെ ഡോൾ ബോഡീസ് ആണ് അതായത് ഒരു നടന് മുഖം മൂടിയും വേഷവും എങ്ങനെ ആണോ അത് പോലെ ഭൗ തി ക ലോകത്തിൽ ഒരു ഉപകരണം മാത്രം ആണിത് . ഇതിലൂടെ ഞങ്ങൾക്ക് കാണുവാനും ആശയ വിനിമയം നടത്തുവാനും സാധിക്കും . സ്പേസിൽ ഡ്യൂട്ടിയിൽ ആയിരിക്കുമ്പോൾ മാത്രമേ ഞങ്ങൾക്ക് ഇതിന്റെ ആവശ്യം ഉള്ളു .

ഏതോ മെറ്റീരിയൽ കൊണ്ട് നിർമിച്ച ഏതോ ഏലിയൻ എന്റിറ്റി നിർമിച്ച പാവയോടു ആണ് താൻ സംസാരിക്കുന്നതു എന്ന് മെറ്റിൽഡ തിരിച്ചറിഞ്ഞു . എന്താണ് ഐ എസ ബി ഈ അതായതു നമ്മൾ ആത്മാവ് എന്നൊക്കെ പറയുന്നപോലെ സ്ഥലം കാലം പ്രായം മരണം ഇതൊന്നും ബാധിക്കാത്ത ഒരു രൂപം .

അതായത് ഈ ടോൾ ബോഡീസ് ഒരു റേസിവേര് പോലെ ആണ് പ്രവർത്തിക്കുക ഓരോ ടോൾ ബോഡീസും അതാതു ഏലിയൻ സ്പെസിസ് അവരുടെ ഗ്രഹത്തിലോ അല്ലെൽങ്കിൽ പേടകത്തിന്റെ ഇരുന്നു ചിന്തിക്കുന്ന പോലെ അല്ലെങ്കിൽ പ്രവർത്തിക്കുന്ന പോലെ ഈ ടോൾ ബോഡീസും പ്രവർത്തിക്കും . അന്ന് സംഭവിച്ചത് അവർ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടന്നപ്പോൾ ഉണ്ടായ മിന്നലിന്റെ ബലമായി അവർക്കു എന്റിറ്റി ആയുള്ള ബന്ധം നഷ്ടമായതാണ് . അന്ന് ഭാഗികമായി എന്റിറ്റി ആയി കണക്ഷൻ ഉണ്ടായിരുന്നത് യേ ൾ ഇന് മാത്രം ആയിരുന്നു അതാണ് അതിനു മാത്രം ജീവൻ നിലനിന്നത് .

യേൾ പറയുന്നത് അവരുടെ സിവിലൈസേഷൻ ഡൊമൈൻ എന്നാണ് അറിയപ്പെടുന്നത് . ഒരുപാട് ഗാലക്സികളും ഗ്രഹങ്ങളും അവർ നിയന്ത്രിക്കുന്നു . പ്രപഞ്ചത്തിലെ നാലിൽ ഒരു ഭാഗം അവർ ആണ് നിയന്തിരക്കുന്നതു എന്ന് യേൾ മെറ്റിൽഡയോട് പറഞ്ഞു .നമ്മുടെ ചൊവ്വയുടേം വ്യാഴത്തിന്റേം ഇടയിൽ ഉള്ള ഒരു അസ്‌ട്രോയിഡ് ബെൽറ്റിൽ അവരുടെ ഹബ് ഉണ്ടെന്നും യേൾ മെറ്റിൽഡയോട് പറഞ്ഞു . ചൊവ്വക്കും വ്യാഴത്തിനും ഇടയിൽ ഒരു ഗ്രഹാം ഉണ്ടായിരുന്നു എന്നും ഒരു ഉൽക്കാപതനത്തിൽ തകർന്നു പോയതാണ് ഈ അസ്‌ട്രോയിഡ് ബെൽറ്റ് ഉണ്ടാകാൻ കാരണം എന്നും യേൾ പറഞ്ഞു ..കാലങ്ങൾ ആയി അവർ ഭൂമിയെ നിരീക്ഷിക്കുന്നു എന്നും യേ ൾ പറഞ്ഞു . ലക്ഷകണക്കിന് വര്ഷങ്ങള്ക്കു മുന്നേ അവർ ഭൂമിയെ ഒരു പുറമ്പോക്കു ആയി മാത്രമേ കണ്ടിരുന്നുള്ളൂ .

അവർ ഭൂമിയെ പ്രിസൺ പ്ലാനറ്റ് എന്ന് വിശഷിപ്പിച്ചത് . അവരുടെ ഡൊമൈനിൽ കുറ്റം ചെയ്തിരുന്നവർ കൊണ്ട് സഹിക്കാൻ ഉള്ള ഇടം , കാലാവധി കഴിയുമ്പോൾ അവരെ തിരിച്ചും കൊണ്ട് പോയി ഇരുന്നു . ഇനി അവർ ആയിരുന്നോ ? സുമേറിയൻ ശിലാലിഖിതങ്ങളിൽ പറഞ്ഞ അനുനാകികൾ ...ഭൂമിയെക്കാൾ 17 ഇരട്ടിവലുപ്പം ഉള്ള രണ്ടു സൂര്യന്മാരും മൂന്നു ചന്ദ്രന്മാരും ഉള്ള ഗ്രഹം ആണ് തങ്ങളുടേത് എന്ന് യേൾ പറഞ്ഞു ..

എന്നാൽ പ്രപഞ്ചത്തിൽ എവിടെ ആണ് തങ്ങൾ എന്ന് മാർക്ക് ചെയ്തു തരാൻ യേൾ തയാറായി ഇല്ല . പ്രപഞ്ചത്തിലെ അത്ര പുതുതല്ലാത്ത ഭൂമിയെ പ്രപഞ്ചത്തിലെ ബാക്കി സിവിലൈസേഷൻ തിരിഞ്ഞു നോക്കാത്തതാണ് എന്ന് അവൾ പറഞ്ഞു . കാലത്തിനു മുന്നേ ഒരു ഇന്റലിജന്റ് സ്പെസിസിനു ഭൂമിയിൽ ഇല്ലായിരുന്നു എന്നതും അതിനു കാരണമായി അവൾ പറഞ്ഞു . എന്നാൽ അവരുടെ പ്രതീക്ഷ തെറ്റിച്ചു കൊണ്ടായിരുന്നു മനുഷ്യന്റെ ഉത്ഭവം . പ്രേത്യേക ആകൃതിയും രൂപവും ഇല്ലാത്ത ഇവർ നമ്മുടെ ഭൂമിയേലേ ജീവജാലങ്ങളുടെ ആകൃതി സ്വീകരിച്ചായിരിക്കാം നമ്മുടെ ഭൂമിയിൽ വന്നിരുന്നത് അതാണ് മനസിന്റെ ഉടലും മൃഗത്തിന്റെ തലയും ഉള്ള ജീവികൾ നമ്മുടെ പുരാണങ്ങളിൽ കാണുന്നത് .

യേൾ പറഞ്ഞത് അനുസരിച്ചു ISBE എന്റിറ്റികൾ ആണ് ഹോമോ ഇറാക്ട്സ് മനുഷ്യനിൽ മ്യൂറ്റേഷന് നടത്തി ആധുനിക മനുഷ്യനിലേക്കുള്ള പ്രയാണത്തിന് തുടക്കമിട്ടതും . ഭൂമിയിലേക്ക് ഇറങ്ങി വന്ന ദേവന്മാർ നൃത്തവും സംഗീതവും കലയും സാഹിത്യവും ഒകെ മനുഷ്യന് കൈമാറി എന്ന് പുരാണങ്ങളിൽ കാണുന്നതും യേൾ എന്ന ISBE എന്റിറ്റി മെറ്റിൽഡയോട് പറഞ്ഞതും ഒരേ കാര്യം തന്നെ അല്ലെ .അതോടെ ആ അഭിമുഖം അവസാനിച്ചു . പിന്നീട മൂന്ന് ആഴച കഴിഞ്ഞു ഞാൻ അവിടെ പോയി അപ്പോൾ യേൾ ആകെ അവശ ആയിരുന്നു അവളുടെ ഞരമ്പുകളിൽ കൂടി പൊയ്ക്കൊണ്ടിരുന്ന ഊർജ്ജപ്രവാഹം കുറഞ്ഞതായി ഞാൻ കണ്ടു അവൾ മരിക്കുകയാണ് എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല അവളുടെ എന്റിറ്റി ആയുള്ള ആ ബദ്ധം അറ്റുപോകുന്നു എന്നാണ് ഞാൻ അർത്ഥമാക്കുന്നത് . എന്നാൽ മുതിർന്ന ഉദോഗസ്ഥർ അവളുടെ അടുത്ത് പോകുന്നതിൽ നിന്ന് എന്നെ വിളിക്കി മെറ്റിൽഡ പറയുന്നു

No comments:

Post a Comment