Saturday, December 28, 2024

ജൊഹാനസ് കെപ്ലര്‍

 


നക്ഷത്രങ്ങള്‍ക്ക് ചുറ്റുമുള്ള ഗ്രഹങ്ങളുടെ സഞ്ചാരത്തെ വളരെ കൃത്യമായും ശാസ്ത്രീയമായും വിശദീകരിച്ച ജര്‍മന്‍ ജ്യോതി ശാസ്ത്രജ്ഞനാണ് ജൊഹാനസ് കെപ്ലര്‍. 1571 ഡിസംബര്‍ 27 നാ‌ണ് അദ്ദേഹം ജനിച്ചത്. ജ്യോതിശാസ്ത്രവും ഗണിതശാസ്ത്രവും തമ്മിലുള്ള ബന്ധത്തെപ്പറ്റി അധികമാരും ചിന്തിക്കാതിരുന്ന ഒരു കാലഘട്ടത്തില്‍ തന്നെ ഗണിതശാത്രത്തെ പ്രായോഗികമായി ജ്യോതിശാസ്ത്രത്തില്‍ ‌ഉള്‍പ്പെടുത്തി ഗ്രഹങ്ങളുടെ സഞ്ചാരഗതി വിശദീകരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

ഗ്രഹങ്ങളുടെ ചലനവുമായി ബന്ധപ്പെട്ട് അദ്ദേഹം കണ്ടെത്തിയ നിയമങ്ങള്‍ കെപ്ലറുടെ നിയമങ്ങള്‍ എന്ന് അറിയപ്പെടന്നു. അവ ഏതൊക്കെയാ‌ണെന്ന് നോക്കം.

Kepler’s First Law : ഗ്രഹങ്ങള്‍ സൂര്യനെ ദീര്‍ഘവൃത്ത പാതയിലാണ് വലം വയ്കുക്കുന്നത്. സൂര്യന്റെ സ്ഥാനം ആ ദീര്‍ഘ വൃത്തത്തിന്റെ ഒരു ഫോക്കസില്‍ ആയിരിക്കും..... അതായത് ഒരു ദീര്‍ഘ വൃത്തത്തിന് ഒരു കേന്ദ്രവും 2 ഫോക്കസും ഉണ്ടായിരിക്കും. സൂൂര്യന്റെ സ്ഥാനം ദീര്‍ഘ വൃത്തത്തിന്റെ കേന്ദ്രത്തില്‍ അല്ല, മറിച്ച് ഒരു ഫോക്കസില്‍ ആയിരിക്കും എന്നാണ് ഒന്നാമത്തെ നിയമം പ്രതിപാദിക്കുന്നത്.

Kepler’s Second Law : ഗ്രഹങ്ങളുടെ ‌Areal Velocity തുല്യമായിരിക്കും..... ‌ ഗ്രഹങ്ങളുടെ Areal Velocity എന്നത് അവ സഞ്ചരിക്കുമ്പോള്‍ ഫോക്കസ് കേന്ദ്രമായി ഉണ്ടാകുന്ന Sector ന്റെ വിസ്തീര്‍ണത്തിന്റെ നിരക്കാ‌ണ്. ഇത് എപ്പോഴും തുല്യമായിരിക്കും..... ‌Areal Velocity തുല്യമായിരിക്കുന്നത് കൊണ്ടുതന്നെ ഗ്രഹങ്ങള്‍ സൂര്യന്റെ അടുത്തായിരിക്കുമ്പോള്‍ കൂടുതല്‍ വേഗതയിലും, സൂര്യനില്‍ നിന്നും അകലെ ആയിരിക്കുമ്പോള്‍ കുറഞ്ഞ വേഗതയിലും സഞ്ചരിക്കേണ്ടി വരുന്നു.

Kepler’s Third Law : ഗ്രഹങ്ങളുടെ Orbital Period ന്റെ വര്‍ഗ്ഗം എന്നത് അവ സഞ്ചരിക്കുന്ന ദീര്‍ഘ വൃത്തത്ത പാതയുടെ Semi major axis ന്റെ നീളത്തിന്റെ ഘനത്തിന് ആനുപാതികം ആയിരിക്കും.... സാധാരണ ഗതിയില്‍ Semi major axis ന്റെ നീളം Astronomical Unit (ഏകദേശം 15 കോടി കിലോമീറ്റര്‍) ലും ഗ്രഹങ്ങളുടെ Orbital Period ഭൗമവര്‍ഷത്തിലും (ഏകദേശം 365 ദിവസം) ആണ് കണക്കാക്കാറുള്ളത്.

മേല്‍പ്പറഞ്ഞ ജ്യോതിശാസ്ത്ര നിയമങ്ങള്‍ക്ക് പുറമേ കാഴ്ച, റെറ്റിന എന്നിവയെപ്പറ്റിയും പ്രകാശത്തെ പറ്റിയും കെപ്ലര്‍ ഗവേഷണങ്ങള്‍ നടത്തിയിട്ടു‌ണ്ട്. മാത്രമല്ല ഗ്രിഗോറിയന്‍ കലണ്ടര്‍ നവീരിക്കുന്നതിന്റെ ഭാഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭുമിയില്‍ വേലിയേറ്റം ഉണ്ടാകുന്നത് ചന്ദ്രന്റെ സ്വാധീനം കാരണമാണെന്നും അദ്ദേഹം നിരീക്ഷിച്ചിട്ടുണ്ടായിരുന്നു.

No comments:

Post a Comment