270 മില്യൻ വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന നായയെ പോലെ തോന്നിക്കുന്ന സസ്തനിയുടെ ഫോസിൽ സ്പെയിനിൽ നിന്നും പാലിയൻറ്റോളജിസ്റ്റുകൾ കണ്ടെത്തി. സ്പെയിനിലെ ദ്വീപായ മല്ലോർക്കയിൽ ( Mallorca) നിന്നാണ് ഫോസിൽ കണ്ടെത്തിയത്. പാലിയൻറ്റോളജിസ്റ്റുകൾ പറയുന്നത് ദിനോസർ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് കഠാര പല്ലൻ ജീവികൾ ( saber-toothed animal) ഭൂമിയിൽ കാണപ്പെട്ടിരുന്നു എന്നതിന്റെ തെളിവാണ് ഈ ഫോസിൽ കണ്ടെത്തൽ എന്നാണ്. നായെ പോലെ തോന്നിക്കുന്നെങ്കിലും നായും ഇവ തമ്മിൽ വ്യത്യാസം ഉള്ളതായി പാലിയൻറ്റോളജിസ്റ്റായ Ken Angielczyk ഇങ്ങനെ സൂചിപ്പിക്കുന്നു
"" ഈ മൃഗം തെരുവിലൂടെ സഞ്ചരിക്കുകയാണെങ്കിൽ ഇടത്തരം വലിപ്പമുള്ള നായയോട് സാദ്യശ്യം തോന്നാം, ഏകദേശം ഒരു ഹസ്ക്കിയുടെ ( husky) വലിപ്പം ഉണ്ട് എന്നാൽ ഇത് അത്ര ശരിയായിരിക്കില്ല. ഇതിന് രോമമില്ല, നായയുടെത് പോലുള്ള ചെവിയുമില്ല" . അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു "" ഈ ജീവിക്ക് നീളമുള്ള കഠാര പോലെയുള്ള പല്ല് ഉണ്ട് ( canine teeth) , ഇത് തെളിയിക്കുന്നത് ഇതൊരു മുന്തിയ ഇരപിടിയൻ ആയിരുന്നു എന്നാണ് "".
സൂപ്പർ ഭൂഖണ്ഡമായ പാൻജിയയുടെ ഭാഗമായിരുന്നു മല്ലോർക്ക ദ്വീപ്. വംശനാശം സംഭവിച്ച ഗോർഗോനോപ്സിയൻസ് (gorgonopsians) പുതിയ സ്പീഷീസിൽ പെട്ടതാണ് ഈ ജീവി എന്ന് പാലിയൻറ്റോളജിസ്റ്റുകൾ വിലയിരുത്തുന്നു . ഭൂമിയുടെ ചരിത്രം പരിശോധിച്ചാൽ പെർമിയൻ കാലഘട്ടത്തിൽ ( ഏകദേശം 299-252 മില്യൻ വർഷങ്ങൾക്ക് മുമ്പ്) ജീവിച്ചിരുന്ന സസ്തനികളുടെ പുരാതന ബന്ധുവാണ് ഗോർഗോനോപ്സിയൻസ്. ഫോസിൽ അസ്ഥികളിൽ നിന്നാണ് പാലിയൻറ്റോളജിസ്റ്റുകൾ ഇവയുടെ രൂപം പുനർനിർമ്മിച്ചത്. ഏകദേശം പൂർണ്ണമായും ലഭിച്ച കാലസ്ഥികളിൽ നിന്നും ഇവയുടെ സഞ്ചാരം മനസ്സിലാക്കാനും ഗവേഷകർക്ക് കഴിഞ്ഞു.
ദിനോസറുകൾക്ക് മുമ്പ് ജീവിച്ചിരുന്ന സസ്തനികളുടെ പുരാതന ബന്ധുക്കളുടെ രൂപം ഇപ്പോഴത്തെ സസ്തനികളിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. അതുപോലെ അവ ധാരാളം വൈവിധ്യമാര്‍ന്നതും ആവാസവ്യവസ്ഥയിൽ വ്യത്യസ്തമായ പങ്കുവഹിച്ചവരുമാണ്. പുതിയ ഫോസിൽ കണ്ടെത്തൽ സസ്തനികളുടെ പരിണാമത്തെ കുറിച്ച് പുതിയ ചിന്താകുഴപ്പം നൽകുന്നതായി പാലിയൻറ്റോളജിസ്റ്റുകൾ സൂചിപ്പിക്കുന്നു.
No comments:
Post a Comment