വെറും ഒരു കിലോമീറ്റർ വീതിയുള്ള ഒരു ലക്ഷം കിമി വേഗത്തിൽ സ്പെയ്സിലെ അനന്തയിലൂടെ കൂരിരുട്ടിൽ ശരവേഗത്തിൽ പറക്കുന്ന ഒരു ഉൽകയിൽ ഭൂമിയിൽ നിന്നും ഒരു വാഹനം വിട്ട് കൃത്യമായി ലാൻഡ് ചെയ്യിക്കാൻ പറ്റുമോ ? അതും രണ്ടരക്കോടി കിലോമീറ്റർ അകലെ വെച്ച്.
മൂന്നു വർഷം കഴിഞ്ഞ് ഈ ഉൽക്ക എവിടെയായിരിക്കും എത്തുക എന്നു കണക്കു കൂട്ടി കണ്ടുപിടിച്ചു അവിടെയെത്താൻ വേണ്ട വേഗത കണക്കു കൂട്ടി ഒരു വാഹനം വിക്ഷേപിക്കുക. അത് കൃത്യമായി ആ തീയതി ഉൽക്കയുമായി അടുത്തെത്തി അതിലേക്ക് ലാൻഡ് ചെയ്യുക. ഫോട്ടോ എടുത്ത് ഈ രണ്ടരക്കോടി കിലോമീറ്റർ അകലെയുള്ള ഭൂമിയിലെ ഒരു പ്രത്യേക സ്ഥലത്തേക്കയക്കുക. എന്നിട്ട് ആ ഉൽകയിൽ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുക. അതും ഉൽക്കയുടെ പരുപരുത്ത പ്രതലത്തിൽ ചക്രങ്ങൾ ഉപയോഗിച്ചു വാഹനം ഓടിക്കാൻ കഴിയാത്തതിനാൽ തവളയെ പോലെ ചാടി സഞ്ചരിക്കുന്ന പ്രത്യേക വാഹനത്തിൽ.
അതിൽ നിന്നും ഒരു റോബോട്ട് കല്ല് ചുരണ്ടിയെടുത് ഒരു ടിന്നിലാക്കുക. ആ ടിന്നും പെടകവും കൂടി അവിടെ വെച്ചു ആളില്ലാതെ ലോഞ്ച് ചെയ്തു തിരിച്ചു വീണ്ടും മൂന്നു വർഷം സഞ്ചരിച്ച് ഭൂമിയിലേക്ക് വരിക. അത് ആറു വർഷം മുന്നേ തീരുമാനിച്ച മരുഭൂമിയിലെ ഒരു സ്പോട്ടിൽ കൊണ്ടു വന്നു സുരക്ഷിതമായി ലാൻഡ് ചെയ്യിക്കുക. പറ്റുവോ.
മിഷൻ ചെയ്തത്: ജപ്പാൻ സ്‌പെയ്‌സ് ഏജൻസി ജാക്സ.
ഉൽക്കയുടെ പേര്: റ്യുഗു.
പോയ വാഹനം: ഹയബൂസ-2
No comments:
Post a Comment