പൂച്ച സേർ ഗ്യാസ് മാസ്‌ക് വെച്ചേക്കുന്നതല്ല. എഫ്-35 ന്റെ ഒരു പൈലറ്റ് ഹെൽമെറ്റാണ്.
ഇതിൽ ഇല്ലാത്തത് ഇനി ഒന്നുമില്ല. പൈലറ്റിന് വിമാനത്തിന്റെ കൺസോളിലേക്ക് ഒരിക്കൽ പോലും നോക്കണ്ട എന്നതാണ് പ്രത്യേകത.
ഇവൻ പൈലറ്റിന് വിമാനത്തിന്റെ ചുറ്റുമുള്ള 360 ഡിഗ്രി ദൃശ്യം തൽസമയം കാണിച്ചു തരും. പകൽ ആണെങ്കിൽ എച് ഡി, രാത്രിയാണെങ്കിൽ ഇൻഫ്രാറെഡ് വിഷൻ. ഇനി ഹീറ്റ് വിഷൻ വേണോ, വേണമെങ്കിൽ അങ്ങനെ.
ഇതൊന്നും കൂടാതെ പൈലറ്റിന്റെ ആരോഗ്യം സംരക്ഷിക്കുന്ന പണിയും കൂടി ഏറ്റെടുത്തു ചെയ്യും. ഇതിലെ മാസ്കിലൂടെ എയർ കണ്ടീഷൻ ചെയ്ത് താപനില ക്രമപ്പെടുത്തിയതും കെമിക്കലുകൾ നീക്കം ചെയ്‌തതും പൊടികൾ ഫിൽറ്റർ ചെയ്ത് ശുദ്ധമാക്കിയതുമായ വായു നൽകാനുള്ള അത്യാധുനിക സംവിധാനം. പൈലറ്റിന്റെ തലച്ചോറിന്റെ പ്രവർത്തനത്തിന്റെ ആണിക്കല്ലാണ് ബ്രെയിനിലേക്കുള്ള വായുവിന്റെ നിലവാരം.
ഇതൊന്നും കൂടാതെ ആയുധങ്ങളുടെ നിയന്ത്രണവും ഇതിൽ ചെയ്യാനുള്ള സംവിധാനവും തയ്യാർ. പൈലറ്റിന്റെ കൃഷ്ണമണിയെ ട്രാക്ക് ചെയ്യുന്ന അതിനൂതന സംവിധാനം ഉള്ളതിനാൽ തകർക്കേണ്ടുന്ന ലക്ഷ്യത്തിലേക്ക് പൈലറ്റ് ഒന്നു നോക്കിയാൽ തന്നെ ട്രാക്കിങ് ആരംഭിക്കുകയും മിസൈൽ റിലീസ് ചെയ്യാനുള്ള കമാൻഡിന് വേണ്ടി കാത്തിരിക്കുകയും ചെയ്യും. ഒരു ബട്ടൻ ഞെക്കൽ മാത്രമേ പൈലറ്റ് ആകപ്പാടെ ചെയ്യേണ്ടതുള്ളൂ.
ചുരുക്കിപ്പറഞ്ഞാൽ, ഒരു ഗെയിം കളിക്കുന്ന പോലെയാണ് ഇതു വെച്ചു പോയാൽ ഉള്ള യുദ്ധം. ചറപറേ തൂക്കാം എന്നർത്ഥം.
ഒരെണ്ണം വാങ്ങിയാലോ എന്നാണോ? അന്വേഷിക്കേണ്ട, കിട്ടൂല.
പറത്തുന്ന പൈലറ്റിന്റെ തലയുടെ അളവെടുത്തു അയാൾക്കായി പ്രത്യേകം നിർമിക്കുന്നതാണ് ഈ ഓരോ ഹെൽമറ്റും. റെഡിമെയ്ഡ് ഉണ്ടാക്കി വെക്കൽ ഇല്ലെന്നര്ഥം.
പിന്നെ വില. അത് പറയണോ..അല്ലേൽ വേണ്ട, പറഞ്ഞേക്കാം.
വെറും മൂന്നു കോടി രൂപ മാത്രം!
എഫ് 35 വാങ്ങിയാൽ കൂടെ ഫ്രീ കിട്ടുമായിരിക്കും.
No comments:
Post a Comment