ബഹിരാകാശത്ത് നിന്നും ക്രമമായി ആവർത്തിക്കുന്ന 𝐑𝐚𝐝𝐢𝐨 𝐰𝐚𝐯𝐞𝐬 വന്നാൽ, നമ്മളെന്താണ് മനസ്സിലാക്കേണ്ടത്?
ഏതെങ്കിലും 𝐏𝐮𝐥𝐬𝐚𝐫-ൽ നിന്നുമായിരിക്കാം എന്നായിരിക്കും 𝐀𝐬𝐭𝐫𝐨𝐧𝐨𝐦𝐞𝐫𝐬 പോലും കരുതുക.
അവരേയും ആശയക്കുഴപ്പത്തിലാക്കുന്ന തരത്തിലുള്ള 𝐒𝐢𝐠𝐧𝐚𝐥𝐬 ആണെങ്കിലോ?
അതെ! ഓരോ 3 മണിക്കൂറിലും ആവർത്തിക്കുന്ന 𝟑𝟎-𝟔𝟎 സെക്കൻഡ് ദൈർഘ്യമുള്ള അസാധാരണമായ 𝐑𝐚𝐝𝐢𝐨 𝐰𝐚𝐯𝐞 പൾസാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. അതും 𝟓,𝟎𝟎𝟎 പ്രകാശവർഷം അകലെ ഗാലക്സിയുടെ അരികിൽ നിന്ന്!
സാധാരണ 𝐏𝐮𝐥𝐬𝐚𝐫-കൾ പുറത്തുവിടുന്നത് 𝐌𝐢𝐥𝐥𝐢𝐬𝐞𝐜𝐨𝐧𝐝 𝐩𝐮𝐥𝐬𝐞𝐬 ആണെങ്കിൽ, ഈ ഉറവിടത്തിൽ നിന്നുള്ള 𝐄𝐦𝐢𝐬𝐬𝐢𝐨𝐧 ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ദൈർഘൃമുള്ളതാണ്.
𝐈𝐂𝐑𝐀𝐑 അഥവാ 𝐈𝐧𝐭𝐞𝐫𝐧𝐚𝐭𝐢𝐨𝐧𝐚𝐥 𝐂𝐞𝐧𝐭𝐞𝐫 𝐟𝐨𝐫 𝐑𝐚𝐝𝐢𝐨 𝐀𝐬𝐭𝐫𝐨𝐧𝐨𝐦𝐲 𝐑𝐞𝐬𝐞𝐚𝐫𝐜𝐡-ൻ്റെ, 𝐂𝐮𝐫𝐭𝐢𝐧 𝐔𝐧𝐢𝐯𝐞𝐫𝐬𝐢𝐭𝐲 𝐧𝐨𝐝𝐞-ൽ നിന്നുള്ള സംഘമാണ് ഈ '𝐆𝐋𝐄𝐀𝐌-𝐗 𝐉𝟎𝟕𝟎𝟒-𝟑𝟕' എന്ന ഈ 𝐑𝐚𝐝𝐢𝐨 𝐰𝐚𝐯𝐞 𝐩𝐮𝐥𝐬𝐞 കണ്ടെത്തിയത്.
𝐌𝐞𝐞𝐫𝐊𝐀𝐓 𝐭𝐞𝐥𝐞𝐬𝐜𝐨𝐩𝐞-ൻ്റേയും, 𝐌𝐮𝐫𝐜𝐡𝐢𝐬𝐨𝐧 𝐖𝐢𝐝𝐞𝐟𝐢𝐞𝐥𝐝 𝐀𝐫𝐫𝐚𝐲 (𝐌𝐖𝐀) യുടെയും 𝐀𝐫𝐜𝐡𝐢𝐯𝐚𝐥 𝐥𝐨𝐰-𝐟𝐫𝐞𝐪𝐮𝐞𝐧𝐜𝐲 𝐝𝐚𝐭𝐚-യിൽ നിന്നും ഇവരിത് തിരിച്ചറിയുകയായിരുന്നു എന്നതാണ് ശരി.
"𝐋𝐨𝐧𝐠-𝐩𝐞𝐫𝐢𝐨𝐝 𝐫𝐚𝐝𝐢𝐨 𝐭𝐫𝐚𝐧𝐬𝐢𝐞𝐧𝐭𝐬" എന്ന ഒരു ഗ്രൂപ്പിലേക്ക് ഈ 𝐑𝐚𝐝𝐢𝐨 𝐰𝐚𝐯𝐞-നേയും ഉൾപ്പെടുത്തിട്ടുണ്ട്.
ഇതിൻ്റെ ഉറവിടമെന്തായാലും ഒരു ന്യൂട്രോൺ താരത്തിൽ നിന്നല്ല! മറിച്ച്, സൂര്യൻ്റെ 𝟑𝟎% മാസ്സുള്ള ഒരു 𝐑𝐞𝐝 𝐝𝐰𝐚𝐫𝐟 നക്ഷത്രവും, 𝟖𝟎% മാസ്സുള്ള ഒരു 𝐖𝐡𝐢𝐭𝐞 𝐝𝐰𝐚𝐫𝐟 നക്ഷത്രവും അടങ്ങിയ ഒരു ബൈനറി ജോഡിയിൽ നിന്നായിരിക്കണമെന്നാണ് കരുതുന്നത്.
എങ്ങനെയെന്നാൽ, 𝐑𝐞𝐝 𝐝𝐰𝐚𝐫𝐟 സൂര്യനെപ്പോലെ ചാർജുള്ള കണങ്ങളുടെ ഒരു 𝐒𝐭𝐚𝐫𝐰𝐢𝐧𝐝 ഉണ്ടാക്കുന്നു, അത് 𝐖𝐡𝐢𝐭𝐞 𝐝𝐰𝐚𝐫𝐟-ൻ്റെ കാന്തികക്ഷേത്രത്തിൽ പതിക്കുമ്പോൾ, അത് ത്വരിതപ്പെടുത്തപ്പെടുകയും, 𝐑𝐚𝐝𝐢𝐨 𝐰𝐚𝐯𝐞𝐬 ഉണ്ടാകുന്നതിന് കാരണമാകുകയും ചെയ്യും.
ഇതൊരു നിഗമനം മാത്രമാണ്, ഇതുപോലുള്ള ഡാറ്റ നമ്മുടെ കൈവശമുണ്ടെങ്കിലും, അവയെയെല്ലാം വിശദീകരിക്കാൻ കഴിയുന്ന ഒരു ഏകീകൃത ഭൗതിക മാതൃക തയ്യാറാക്കണമെങ്കിൽ ഇനിയും കൂടുതൽ വിശദാംശങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു.
മുകളിൽ പറഞ്ഞ 𝐌𝐖𝐀-യുടെ ഒരു ദശാബ്ദക്കാലത്തെ 𝐀𝐫𝐜𝐡𝐢𝐯𝐞 𝐝𝐚𝐭𝐚 ഏകദേശം 𝟓𝟓-𝐩𝐞𝐭𝐚𝐛𝐲𝐭𝐞 (𝐏𝐁) 𝐬𝐭𝐨𝐫𝐚𝐠𝐞 𝐬𝐢𝐳𝐞 ഉണ്ട് (𝟏𝟎𝟎𝟎 𝐓𝐁 യാണ് ഒരു 𝐏𝐁). ഈ സ്റ്റോറേജിൽ ഇതുപോലുള്ള '𝐋𝐨𝐧𝐠-𝐩𝐞𝐫𝐢𝐨𝐝 𝐫𝐚𝐝𝐢𝐨 𝐭𝐫𝐚𝐧𝐬𝐢𝐞𝐧𝐭𝐬' ഒരുപാട് ഒളിഞ്ഞിരിക്കുന്നുണ്ടാകാം. ലോകത്തിലെ ഏറ്റവും വലിയ 𝐒𝐜𝐢𝐞𝐧𝐜𝐞 𝐝𝐚𝐭𝐚 ശേഖരങ്ങളിലൊന്ന് കൂടിയാണ് ഇത്.
No comments:
Post a Comment