ഇന്ത്യയുടെ ആദ്യ 𝐒𝐩𝐚𝐜𝐞-𝐛𝐚𝐬𝐞𝐝 𝐬𝐨𝐥𝐚𝐫 𝐨𝐛𝐬𝐞𝐫𝐯𝐚𝐭𝐨𝐫𝐲-യാണ് 𝐀𝐝𝐢𝐭𝐲𝐚-𝐋𝟏. ഈയടുത്തായി 𝐂𝐨𝐫𝐨𝐧𝐚𝐥 𝐌𝐚𝐬𝐬 𝐄𝐣𝐞𝐜𝐭𝐢𝐨𝐧-ൻ്റെ പുതിയ നിരീക്ഷണങ്ങൾ പുറത്ത് വന്നിരിക്കുകയാണ്.
𝐒𝐩𝐚𝐜𝐞𝐜𝐫𝐚𝐟𝐭-ൽ തന്നെയുള്ള 𝐕𝐢𝐬𝐢𝐛𝐥𝐞 𝐄𝐦𝐢𝐬𝐬𝐢𝐨𝐧 𝐋𝐢𝐧𝐞 𝐂𝐨𝐫𝐨𝐧𝐚𝐠𝐫𝐚𝐩𝐡 (𝐕𝐄𝐋𝐂) ഉപയോഗിച്ച് 𝐂𝐌𝐄 നിരീക്ഷിക്കാൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞിരുന്നു. ഈ സമയത്ത്, 𝟐𝟓 𝐤𝐦/𝐬𝐞𝐜 എന്ന നിരക്കിൽ പ്ലാസ്മയുടെ അതിവേഗത്തിലുള്ള ചലനവും, ചുറ്റുമുള്ള പ്രദേശത്തെ താപനില 𝟑𝟎% വർദ്ധിക്കുന്നതും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
എന്താണ് 𝐂𝐨𝐫𝐨𝐧𝐚𝐥 𝐌𝐚𝐬𝐬 𝐄𝐣𝐞𝐜𝐭𝐢𝐨𝐧?
സൂര്യൻ്റെ കൊറോണയിൽ നിന്ന് വലിയ അളവിൽ 𝐒𝐨𝐥𝐚𝐫 𝐰𝐢𝐧𝐝-ഉം 𝐌𝐚𝐠𝐧𝐞𝐭𝐢𝐜 𝐟𝐢𝐞𝐥𝐝-കളും പുറന്തള്ളുന്നതിനെയാണ് നമ്മൾ 𝐂𝐨𝐫𝐨𝐧𝐚𝐥 𝐌𝐚𝐬𝐬 𝐄𝐣𝐞𝐜𝐭𝐢𝐨𝐧 അഥവാ 𝐂𝐌𝐄 എന്ന് വിളിക്കുന്നത്.
𝐂𝐌𝐄 സമയത്ത്, വളരേ വലിയ അളവിലുള്ള 𝐂𝐡𝐚𝐫𝐠𝐞𝐝 𝐩𝐚𝐫𝐭𝐢𝐜𝐥𝐞𝐬 (𝐄𝐥𝐞𝐜𝐭𝐫𝐨𝐧𝐬 𝐚𝐧𝐝 𝐏𝐫𝐨𝐭𝐨𝐧𝐬) അവിശ്വസനീയമാംവിധം ഉയർന്ന വേഗതയിൽ ബഹിരാകാശത്തേക്ക് പുറന്തള്ളപ്പെടും! മിക്കവാറും മണിക്കൂറിൽ ലക്ഷക്കണക്കിന് കിലോമീറ്റർ വേഗത്തിൽ!
ഇത് സാധാരണ ഭൂമിയിലേക്ക് എത്താറുണ്ടെങ്കിലും മനുഷ്യർക്ക് നേരിട്ട് ഹാനികരമാകാറില്ല.
എന്നാൽ, 𝐑𝐚𝐝𝐢𝐨 𝐜𝐨𝐦𝐦𝐮𝐧𝐢𝐜𝐚𝐭𝐢𝐨𝐧-നേയും,
𝐆𝐏𝐒 𝐧𝐚𝐯𝐢𝐠𝐚𝐭𝐢𝐨𝐧-ൻ്റെ സിഗ്നലുകളേയും, കൂടാതെ 𝐏𝐨𝐰𝐞𝐫 𝐠𝐫𝐢𝐝𝐬 𝐚𝐧𝐝 𝐬𝐚𝐭𝐞𝐥𝐥𝐢𝐭𝐞𝐬 എന്നിവയിലൊക്കെ പ്രശ്‌നങ്ങളുണ്ടാക്കാൻ 𝐂𝐌𝐄-കൾക്ക് കഴിയും.
𝐀𝐝𝐢𝐭𝐲𝐚-യുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് 𝐂𝐌𝐄-യെപ്പറ്റി പഠിക്കുക എന്നത് തന്നെയായിരുന്നു. സൂര്യനിൽ നടക്കുന്ന 𝐀𝐜𝐭𝐢𝐯𝐢𝐭𝐢𝐞𝐬 കണക്ക് കൂട്ടി, 𝐂𝐌𝐄-കൾ ആരംഭിക്കുന്ന സമയം, കൃത്യമായി നമ്മെ അറിയിക്കാൻ ഇനി 𝐀𝐝𝐢𝐭𝐲𝐚-ക്കാവും.
𝐀𝐝𝐢𝐭𝐲𝐚-യിൽ നിന്നും പ്രകാശവേഗത്തിലുള്ള 𝐈𝐧𝐟𝐨𝐫𝐦𝐚𝐭𝐢𝐨𝐧𝐬, മിനിറ്റുകൾ കൊണ്ട് അറിയാൻ കഴിഞ്ഞാൽ, മണിക്കൂറുകൾ കൊണ്ട് മാത്രം എത്തിച്ചേരുന്ന 𝐂𝐌𝐄-കളിൽ നിന്നും മുൻകരുതൽ സ്വീകരിക്കാൻ നമുക്ക് സമയം ലഭിക്കുമല്ലോ!
No comments:
Post a Comment