ചിത്രത്തിൽ കാണുന്നത് ചന്ദ്രൻ്റെ മനോഹരമായ ഒരു ഫോട്ടോ ആണെന്ന് കരുതിയാൽ തെറ്റി. യദാർത്ഥത്തിൽ ഇത് നമ്മുടെ ഭൂമിയുടെ ഫോട്ടോ ആണ് !!!
1971 ൽ ചന്ദ്രനിൽ ഇറങ്ങിയ നാസയുടെ നാലാമത്തെ ചന്ദ്ര ദൗത്യമായ അപ്പോളോ 15 മിഷൻ്റെ ഭാഗമായി എടുത്ത പ്രസിദ്ധമായ ഒരു ചിത്രമാണിത്. ഈ ഫോട്ടോയിൽ ഭൂമി ചന്ദ്രക്കലയുടെ രൂപത്തിൽ ഉദിച്ച് വരുന്നതായി ദൃശ്യമാകുന്നു. ചന്ദ്രൻ്റെ സമീപത്ത് നിന്നാണ് ഭൂമിയുടെ ഈ ചിത്രം ദൃശ്യവത്കരിച്ചത്.
സൗരയൂഥത്തിലെ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ചന്ദ്രക്കലയുടെ ആകൃതിയിൽ ദൃശ്യമാകാൻ കാരണം പ്രകാശ സ്രോതസ് ആയ സൂര്യൻ നിരീക്ഷകന്റെ ദിശയുമായി ഒരു പ്രത്യേക കോണളവിൽ നിലകൊള്ളുമ്പോൾ ആണ്. ഇതോടെ ഗ്രഹത്തിൻ്റെ അല്ലെങ്കിൽ ഉപഗ്രഹത്തിൻ്റെ ഭൂരിഭാഗവും ഇരുണ്ടതാവുകയും ചെറിയൊരു ഭാഗം മാത്രം തെളിഞ്ഞ് കാണുകയും ചെയ്യും. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ചന്ദ്രനെ ഇങ്ങനെ കാണാറുള്ളത് സാധാരണമാണ്.
അപ്പോളോ 15 ൽ സഞ്ചരിച്ചിരുന്ന ബഹിരാകാശയാത്രികർ ഉയർന്ന റെസല്യൂഷൻ ക്യാമറകൾ ഉപയോഗിച്ചാണ് ഭൂമിയുടെ ഈ വിസ്മയകരമായ ചിത്രം പകർത്തിയത്.
നമ്മുടെ ഭൂമി എത്രത്തോളം സൗന്ദര്യവതിയാണെന്ന് തെളിയിക്കുന്നതോടൊപ്പം ചന്ദ്ര ദൗത്യങ്ങളുടെ പ്രാധാന്യം ശാസ്ത്ര ലോകത്തിന് എത്രത്തോളം പ്രയോജനകരം ആണെന്നും ഈ ചിത്രം പ്രകടമാക്കുന്നു.
No comments:
Post a Comment