പ്രപഞ്ചത്തിലുള്ള 𝟗𝟒% 𝐆𝐚𝐥𝐚𝐱𝐲-കളും എന്നെന്നേക്കുമായി നമ്മെ കൈവിട്ടിരിക്കുന്നു.
അതായത്, നമ്മൾ പരമാവധി വേഗതയായ പ്രകാശവേഗതയിൽ സഞ്ചരിച്ചാൽ പോലും അവയിലേക്ക് ഒരു കാലത്തും എത്തിച്ചേരാനാകില്ല.
നമ്മുടെ സാങ്കേതികവിദ്യ എത്രതന്നെ പുരോഗമിച്ചാലും, പ്രകാശവേഗതയിൽ സഞ്ചരിക്കാനാവില്ലല്ലോ! അതുകൊണ്ട് 𝐓𝐡𝐞𝐨𝐫𝐞𝐭𝐢𝐜𝐚𝐥𝐥𝐲 തന്നെ അസാധ്യമായ അവസ്ഥയാണ് ഇതെന്ന് പറയാം.
ഇതിന് കാരണം പ്രപഞ്ചത്തിൻ്റെ വികാസം തന്നെയാണ്. നമ്മുടെ 𝐋𝐨𝐜𝐚𝐥 𝐠𝐫𝐨𝐮𝐩-ന് പുറത്തുള്ള 𝐆𝐚𝐥𝐚𝐱𝐲-കൾ നമ്മിൽ നിന്ന് അകന്നു കൊണ്ടിരിക്കുകയാണ്.
ഇന്ന് ജീവിച്ചിരിക്കുന്ന നമുക്ക് 𝐓𝐡𝐞𝐨𝐫𝐞𝐭𝐢𝐜𝐚𝐥𝐥𝐲 𝐚𝐜𝐜𝐞𝐬𝐬 ചെയ്യാൻ കഴിയുന്ന പല 𝐆𝐚𝐥𝐚𝐱𝐲-കളെയും നാളെ 𝐀𝐜𝐜𝐞𝐬𝐬 ചെയ്യുക എന്നത് അസംഭവ്യമായിത്തീരും.
ഇത്തരത്തിൽ, നമ്മുടെ പരിധിയിൽ വരുന്ന 𝐆𝐚𝐥𝐚𝐱𝐲-കൾ, ഇന്ന് 𝟔% ആണെങ്കിൽ നാളെ അത് 𝟏% ആകുമെന്നാണ് ഇപ്പറഞ്ഞതിന് അർത്ഥം! അവസാനം 𝐋𝐨𝐜𝐚𝐥 𝐠𝐫𝐨𝐮𝐩 മാത്രം അവശേഷിക്കുന്ന ഒരു ഭാവിയും ഉണ്ട്.
ഭാവി നമുക്കുണ്ട് എന്ന് പറയാത്തത്, ആ സമയത്ത് ഏതെങ്കിലും ഒരുതരം ജീവൻ ഉണ്ടാകാം ഇല്ലാതിരിക്കാം. അത് പ്രവചിക്കാൻ സാധ്യമല്ല. എന്നാൽ മുകളിൽ പറഞ്ഞത് ഒരു 'പ്രപഞ്ചശക്തി'ക്കും തടുക്കാൻ കഴിയാത്ത ഭാവി പ്രവചനമാണ്.
No comments:
Post a Comment