ആധുനിക ശാസ്ത്രലോകം പ്രപഞ്ചോല്പത്തിയെ വിശദീകരിക്കാൻ പൊതുവെ ഉപയോഗിക്കുന്ന സിദ്ധന്തമാണ് ബിഗ് ബാംഗ് തിയറി. 1920കളിൽ ജോർജ്സ് ലെമായിട്രെ മുന്നോട്ടുവെച്ച ഈ സിദ്ധന്തത്തെ അതിന്റെ പേരുകൊണ്ട് ഇന്നും പലരും തെറ്റിദ്ധരിക്കാറുണ്ട്. പേര് കേൾക്കുന്നതുപോലെ അതൊരു പൊട്ടിത്തെറിയാണ് എന്ന് വിശ്വസിക്കുന്നവർ ഇന്നും ഉണ്ട്. ലെമായിട്രെ യുടെ സിദ്ധാന്തം പ്രപഞ്ചം വികസിക്കുന്നു എന്ന എഡ്വിൻ ഹബിളിന്റെ സിദ്ധാന്തം ശെരിവെക്കുന്നതും ആയിരുന്നു. മാത്രമല്ലഅദ്ദേഹം ഒരു മത പുരോഹിതൻ കൂടി ആയതുകൊണ്ടും പ്രപഞ്ചത്തിന്ന് ഒരു തുടക്കം ഉണ്ട് എന്ന് വിശദീകരിക്കുന്നതുകൊണ്ടും വിശ്വാസികൾക്കിടയിൽ ആ സിദ്ധന്തത്തിന്ന് വലിയ പ്രചാരം ലഭിച്ചു . അക്കാലത്ത് ഏറ്റവും അധികം പ്രചാരം ലഭിച്ചിരുന്ന മറ്റൊരു സിദ്ധന്തമാണ് സ്റ്റെടി സ്റ്റേറ്റ് തിയറി. സ്റ്റെടി സ്റ്റേറ്റ് തിയറിയുടെ പ്രധാന വക്താവായ ഒരു ഇംഗ്ലീഷ് ശാസ്ത്രക്ഞൻ ഫ്രഡ് ഹോയ്ൽ 1949 മാർച്ച് 28 ന്ന് ബിബിസി റേഡിയോ യിൽ സംസാരിക്കുമ്പോൾ ആണ് ആദ്യമായി ലെമായിട്രെ യുടെ സിദ്ധാന്തത്തെ ബിഗ്ബാങ് എന്ന് വിശേഷിപ്പിക്കുന്നത്. സത്യത്തിൽ ഹോയ്ൽ തന്റെ സിദ്ധാന്തത്തെ താരതമ്യം ചെയ്ത് സംസാരിക്കുമ്പോൾ ലെമായിട്രെ യുടെ സിദ്ധാന്തത്തെ കളിയാക്കുകയായിരുന്നു. എന്നാൽ ആ പേര് ജനങ്ങൾ ഏറ്റെടുക്കുകയും പിന്നീട് 'ബിഗ്ബാങ് ' എന്നത് എല്ലാവർക്കും സുപരിചിതമായ ഒരു സിദ്ധാന്തം ആവുകയും ചെയ്തു.
ശപിച്ച് നൽകിയ ചെല്ലപ്പേര് :
പത്ര മാധ്യമങ്ങളിൽ ഒരു പതിറ്റാണ്ടോളം നിറഞ്ഞു നിന്നൊരു പേരാണ് ഗോഡ് പാർട്ടിക്കിൾ, അഥവാ ദൈവ കണം. ഹിഗ്ഗ്സ് ബോസൺ എന്ന കണത്തിന്റെ ചെല്ലപ്പേര്. 1964 ൽ തന്നെ ദൈവ കണത്തിനെ വിശദീകരിച്ചിരുന്നു എങ്കിലും അത് പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്നത് ഏതാണ്ട് 40 വർഷങ്ങൾക്ക് ശേഷമാണ്. എന്നാൽ ദൈവ കണം എന്ന് വിളിപ്പേര് നൽകിയത് 1993 ൽ ലിയോൺ ലെഡേർമാൻ എന്ന ഭൗതിക ശാസ്ത്രകഞ്ജൻ ആണ്. വളരെ പ്രധാനപ്പെട്ട കണവും എന്നാൽ കണ്ടെത്താൻ ഏറ്റവും ബുദ്ധിമുട്ട് ഏറിയതും ആയിരുന്നു ദൈവകണം. ദൈവത്തിന്റെ അതെ സ്വഭാവം. എന്നാൽ പേരിനുപിന്നിലെ കാരണം അതല്ല. 1993ൽ ലെഡേർമാൻ തന്റെ പുസ്തകത്തിൽ ആണ് ആദ്യമായി ഗോഡ് പാർട്ടിക്കിൾ എന്ന പേര് ഉപയോഗിക്കുന്നത്. എന്നാൽ അദ്ദേഹം ആദ്യം ഉപയോഗിച്ച പേര് 'goddamn particle', അഥവാ, നാശം പിടിച്ചത് എന്നായിരുന്നു. എത്ര ശ്രമിച്ചിട്ടും കണ്ടെത്താൻ സാധിക്കാത്തതിന്റെ രോഷം ആയിരുന്നു അദ്ദേഹം പ്രകടിപ്പിച്ചത്.എന്നാൽ അദ്ദേഹത്തിന്റെ പബ്ലിഷർ ആ പേരിനോട് വിയോജിച്ചു. ആ പേര് ജനങ്ങൾക്കിടയിൽ മോശം സ്ഥാനം നൽകും എന്നും പറഞ്ഞപ്പോൾ ഗോഡ് പാർട്ടിക്കിൾ എന്നാക്കി മാറ്റുകയായിരുന്നു. അങ്ങനെ നശിച്ച കണം ദൈവ കണമായി മാറി.
No comments:
Post a Comment