ഫ്രഞ്ചുകാരനായ വാൽനക്ഷത്ര നിരീക്ഷകൻ ചാൾസ് മെസ്സിയർ നിരീക്ഷണപഠനങ്ങളിലൂടെ പട്ടികയിലാക്കിയ ഖഗോളവസ്തുക്കളാണു മെസ്സിയർ വസ്തു (Messier object) എന്നറിയപ്പെടുന്നത്. വാൽ നക്ഷത്രങ്ങളെ തിരയുന്നതിനിടെ വാൽനക്ഷത്രത്തോട് സാദൃശ്യമുള്ളതായ കുറേ ഖഗോള വസ്തുക്കൾ, മെസ്സിയറിനെ വല്ലാതെ ബുദ്ധിമുട്ടിലാക്കി. ഇങ്ങനെയുള്ള ഖഗോളവസ്തുക്കളെ വാൽനക്ഷത്രങ്ങളായി തെറ്റിദ്ധരിക്കാതിരിക്കാൻ, മെസ്സിയർ ഇവയ്ക്കെല്ലാം ഓരോ സംഖ്യ കൊടുത്ത് പട്ടികയിലാക്കി. ഈ വസ്തുക്കളാണു് പിന്നീടു് മെസ്സിയർ വസ്തു (Messier object) എന്നറിയപ്പെട്ടത്. മെസ്സിയർ വസ്തുക്കൾ എല്ലാം തന്നെ ഗാലക്സികളോ, നെബുലകളോ, ഓപ്പൺ ക്ലസ്റ്ററുകളോ, ഗ്ലോബുലാർ ക്ലസ്റ്ററുകളോ ആണെന്നു് പിന്നീടു് തെളിയിക്കപ്പെട്ടു.
M1, M2,...എന്നിങ്ങനെയാണ് മെസ്സിയർ ഇവയെ നാമകരണം ചെയ്തത്. ഉദാഹരണത്തിന് ആൻഡ്രോമിഡ ഗാലക്സിയുടെ ഈ കാറ്റലോഗ് പ്രകാരം ഉള്ള പേര് M31 എന്നാണ്. ആകെ 110 ഖഗോള വസ്തുക്കളാണ് ഈ കാറ്റലോഗിൽ ഉള്ളത്. 1781-ൽ ആണ് ഈ കാറ്റലോഗ് പുറത്തിറങ്ങിയത്. മെസ്സിയർ ജീവിച്ചത് ഫ്രാൻസിലായത് കൊണ്ട് ദക്ഷിണാർദ്ധഗോളത്തിലെ പല പ്രധാന ഖഗോളവസ്തുക്കളേയും ഈ കാറ്റലോഗിൽ ഉൾപ്പെടുത്തിയിട്ടില്ല.
ഉദാഹരണത്തിന് m24 മുകളിൽ കാണിക്കുന്നു.
No comments:
Post a Comment