ഭൂമിയിൽ നിന്ന് 𝟕,𝟓𝟎𝟎 പ്രകാശവർഷം അകലെയുള്ള ഒരു 𝐄𝐦𝐢𝐬𝐬𝐢𝐨𝐧 𝐧𝐞𝐛𝐮𝐥𝐚-യാണ് ഇത്. 𝐓𝐡𝐞 𝐇𝐞𝐚𝐫𝐭 𝐍𝐞𝐛𝐮𝐥𝐚 (𝐈𝐂 𝟏𝟖𝟎𝟓) എന്നും പറയും.
കാസിയോപ്പിയ എന്ന നക്ഷത്രസമൂഹത്തിൽ (𝐂𝐚𝐬𝐬𝐢𝐨𝐩𝐞𝐢𝐚 𝐜𝐨𝐧𝐬𝐭𝐞𝐥𝐥𝐚𝐭𝐢𝐨𝐧) ആണ് ഇതിൻ്റെ സ്ഥാനം.
𝟏𝟕𝟖𝟕- ൽ 𝐖𝐢𝐥𝐥𝐢𝐚𝐦 𝐇𝐞𝐫𝐬𝐜𝐡𝐞𝐥 ആണ് ഇത് കണ്ടെത്തിയത്. 𝐔𝐫𝐚𝐧𝐮𝐬-നെ കണ്ടെത്തിയ, 𝐆𝐞𝐫𝐦𝐚𝐧-𝐁𝐫𝐢𝐭𝐢𝐬𝐡 𝐚𝐬𝐭𝐫𝐨𝐧𝐨𝐦𝐞𝐫 ആയ 𝐅𝐫𝐞𝐝𝐞𝐫𝐢𝐜𝐤 𝐖𝐢𝐥𝐥𝐢𝐚𝐦 𝐇𝐞𝐫𝐬𝐜𝐡𝐞𝐥 തന്നെ!
കൂടാതെ, 𝐓𝐢𝐭𝐚𝐧𝐢𝐚, 𝐎𝐛𝐞𝐫𝐨𝐧, 𝐄𝐧𝐜𝐞𝐥𝐚𝐝𝐮𝐬, 𝐌𝐢𝐦𝐚𝐬, 𝐈𝐂 𝟏𝟏𝟎𝟏, 𝐍𝐆𝐂 𝟒𝟒𝟕𝟑, 𝐌𝐚𝐫𝐤𝐚𝐫𝐢𝐚𝐧 𝟓𝟗𝟎 ഇതൊക്കെ അദ്ദേഹത്തിൻ്റെ കണ്ടെത്തലുകളിൽ പെടും.
എന്താണ് ഈ 𝐄𝐦𝐢𝐬𝐬𝐢𝐨𝐧 𝐧𝐞𝐛𝐮𝐥𝐚?
ഇത് ശരിക്കും വാതകങ്ങൾ നിറഞ്ഞ ഒരു ബഹിരാകാശ മേഖല മാത്രമാണ്. അടുത്തുള്ള നക്ഷത്രത്തിൽ നിന്നുള്ള 𝐑𝐚𝐝𝐢𝐚𝐭𝐢𝐨𝐧 ഇതിലൂടെ കടന്നു പോകുമ്പോൾ, 𝐈𝐨𝐧𝐢𝐳𝐚𝐭𝐢𝐨𝐧 സംഭവിക്കുന്നത് മൂലം ഈ വാതകങ്ങൾ പ്രകാശം പുറപ്പെടുവിക്കും എന്നതാണിതിൻ്റെ പ്രത്യേകത.
പ്രത്യേകിച്ചും 𝐔𝐥𝐭𝐫𝐚𝐯𝐢𝐨𝐥𝐞𝐭 𝐫𝐚𝐝𝐢𝐚𝐭𝐢𝐨𝐧, വാതക മേഘത്തിലെ ഹൈഡ്രജൻ ആറ്റങ്ങളിൽ നിന്ന് ഇലക്ട്രോണുകളെ നീക്കം ചെയ്യും. ഇലക്ട്രോണുകൾ ആറ്റങ്ങളുമായി വീണ്ടും സംയോജിച്ച് ഊർജ്ജം പുറത്തുവിടും. ഈ പ്രകാശോർജ്ജമാണ് നാം കാണുന്നത്.
𝐇𝐞𝐚𝐫𝐭 𝐍𝐞𝐛𝐮𝐥𝐚-യുടെ തിളക്കത്തിന് കാരണം 𝐈𝐨𝐧𝐢𝐳𝐞𝐝 𝐡𝐲𝐝𝐫𝐨𝐠𝐞𝐧 ആണ്.
𝐎𝐫𝐢𝐨𝐧 𝐍𝐞𝐛𝐮𝐥𝐚-യും, 𝐎𝐦𝐞𝐠𝐚 𝐍𝐞𝐛𝐮𝐥𝐚-യും 𝐄𝐦𝐢𝐬𝐬𝐢𝐨𝐧 𝐧𝐞𝐛𝐮𝐥𝐚-കൾക്ക് ഉദാഹരണങ്ങളാണ്.
No comments:
Post a Comment