ബഹിരാകാശ യാത്രികർ ഗവേഷണങ്ങൾക്കും പരീക്ഷണങ്ങൾക്കും മറ്റുമായി ബഹിരാകാശ വാഹനത്തിൽ നിന്നും പുറത്തിറങ്ങി നടത്തുന്ന പ്രവർത്തനത്തെയാണ് ശാസ്ത്രീയമായി Extravehicular Activity (EVA) എന്ന് വിളിക്കുന്നത്.
ബഹിരാകാശ വാഹനത്തിൻ്റെ കേടുപാടുകൾ പരിഹരിക്കുന്നതിനും, അന്യ ഗ്രഹങ്ങളിൽ നിന്ന് സാമ്പിൾ ശേഖരിക്കുന്നതിന് വേണ്ടിയും വാഹനത്തിൽ നിന്നും പുറത്തിറങ്ങുന്നത് EVA തന്നെയാണ്.
EVA നടത്താൻ അസ്‌ട്രോണോട്ടുകൾക്ക് ബഹിരാകാശ സ്യൂട്ട് ധരിക്കേണ്ടതുണ്ട്. ഇത് ബഹിരാകാശത്തിലെ ശൂന്യത, അതിതീവ്രമായ താപനില, വികിരണം എന്നിവയിൽ നിന്ന് അവരെ സംരക്ഷിക്കുന്നു.
അപ്പോളോ 17 ചന്ദ്ര ദൗത്യത്തിൻ്റെ ഭാഗമായി അസ്‌ട്രോണോട്ടുകൾ ആയ Gene Cernan നും Harrison Shmitt ഉം ചന്ദ്രോപരിതലത്തിൽ EVA ചെയ്യുന്നതിനിടയിൽ Gene Cernan LRV (Lunar Roving Vehicle) ൽ ചന്ദ്രോപരിതലം പരിശോധിക്കുന്ന ദൃശ്യമാണ് ചിത്രത്തിൽ.
No comments:
Post a Comment