സൂര്യന്റെ അന്തരീക്ഷത്തെ മനുഷ്യൻ ഇന്നലെ ചെറുതായൊന്ന് തൊട്ടു.
നാസയുടെ സോളാർ മിഷനായ പാർക്കർ സോളാർ പ്രോബാണ് ആ നേട്ടം കൈവരിച്ചത്. ഇതോടെ സൂര്യന്റെ ഏറ്റവും അടുത്തെത്തുന്ന മനുഷ്യനിർമിത വസ്തുവെന്ന സ്ഥാനം പാർക്കർ സ്വന്തമാക്കി. സൂര്യപ്രതലത്തിൽനിന്ന് അറുപതു ലക്ഷം കിലോമീറ്റർ അടുത്താണ് എത്തുന്നത്.
അതേ സമയം ഈ പ്രക്രിയ നടക്കുനമെങ്കിൽ ഭൂമിയുമായി സിഗ്നൽ ബന്ധം ലഭ്യമല്ലാത്ത ഒരു പൊസിഷനിലാണ് പ്രോബ് വരേണ്ടത്. അതിനാൽ നിലവിൽ താത്കാലികമായി പേടകവുമായുള്ള ബന്ധം ഇല്ല. ഇനി സിഗ്നൽ ലഭിക്കുന്ന പൊസിഷനിൽ വരാൻ കഴിയുന്നത് നാളെയാണ്. ഡിസംബർ 27, 2024 ന്. അന്നാണ് ഈ ബ്ലാക്ക്ഔട്ട് സമയത്ത് എന്തൊക്കെയാണ് നടന്നതെന്നും ലഭിച്ച ഡാറ്റ എന്താണെന്നും അറിയാൻ കഴിയുകയുള്ളൂ. അതിനായി കാത്തിരിക്കുകയാണ് ലോകത്തെമ്പാടുമുള്ള സൗര ശാസ്ത്രജ്ഞർ.
ബന്ധം നഷ്ടപ്പെട്ട അവസ്ഥയിലാണെങ്കിലും അവസനമായി ഡിസംബർ 20, 2024 -ന് ലഭിച്ച വിവരങ്ങളനുസരിച്ച് പേടകം സാധാരണ നിലയിൽ പ്രവർത്തിക്കുന്നതിനാൽ ദൗത്യം പൂർത്തിയാ ക്കിയിട്ടുണ്ടാകുമെന്നാണ് പ്രതീക്ഷ.
ഈ അറുപത് ലക്ഷം കിലോമീറ്റർ എന്നത് ഏറെ ദൂരെയാണെ ന്ന് തോന്നുമെങ്കിലും സൂര്യൻ്റെ ഏറ്റവും പുറമേയുള്ള അന്തരീക്ഷമായ കൊറോണയിലാണ് പാർക്കർ ഇപ്പോൾ എത്തിയിരിക്കുന്നത്. അതിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.സൗര യൂഥത്തിനും അപ്പുറമുള്ള വാസയോഗ്യമായ ഗ്രഹങ്ങൾ തേടി മനുഷ്യൻ യാത്രതുടരുമ്പോൾ ഭൂമിയിലെ ജീവനെ താങ്ങിനിർത്തുന്ന സൂര്യൻ്റെ രഹസ്യമെന്തെന്നറിയേണ്ട ത് അത്യാവശ്യമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. സൗരക്കാറ്റിൻ്റെ ഉദ്ഭവം മുതൽ സോളാർ മാസ് ഇജക്ഷനു കളുടെ ചുരുളഴിക്കാൻവരെ നിലവിൽ ഈ പേടകം സഹായിച്ചിട്ടുണ്ട്.
2018 ഓഗസ്റ്റ് 12-നാണ് പാർക്കർ പ്രോബ് വിക്ഷേപിക്കുന്നത്. ഏഴു ലക്ഷം കിലോമീറ്റർ വേഗതയിൽ അതായത് ശബ്ദത്തേക്കാൾ അഞ്ഞൂരിരട്ടി വേഗതയിൽ സഞ്ചരിച്ചത് കൊണ്ടു മാത്രമാണ് ആറു വർഷം കൊണ്ട് ഇപ്പോൾ അവിടെ എത്താൻ കഴിഞ്ഞത്. മനുഷ്യൻ ഇന്നേ വരെ നിർമ്മിച്ച ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്ന പേടകവും പാർക്കർ തന്നെ.
ഈ ആയിരക്കണക്കിന് സെൽഷ്യസ് ചൂടുള്ള തിളക്കുന്ന സൂര്യന്റെ അടുത്തേക്ക് കരിഞ്ഞു പോകാതെ ധൈര്യത്തോടെ പോകാൻ ഈ പാർക്കറിന് കഴിയുന്നത് എന്തുകൊണ്ടാണെന്ന് ആലോചിച്ചിട്ടുണ്ടോ? അതിനു ശാസ്ത്രജ്ഞർ ഒരു കിടിലൻ കവചം ഉണ്ടാക്കി ഇട്ടു കൊടുത്തിട്ടുണ്ട്. നിങ്ങളുടെ കയ്യിൽ ഈ ഇരിക്കുന്ന ഫോണില്ലേ, അതിന്റെ നീളത്തിന്റെ അത്രയും കനത്തിൽ ഒരു ഉടുപ്പ്. ഒരു തരം കാർബൺ കോംപോസിറ്റ് കൊണ്ടാണ് അത് നിർമിച്ചത്. ഈ റേസിംഗ് കാറുകളുടെയും വി ഐ പി പ്രൊട്ടക്ഷൻ കാറുകളുടെയും ബോഡി നിർമ്മിക്കുന്ന കാർബൺ ഫൈബർ പോലെയുള്ള ഒരു നൂതന വസ്തുവാണ് ഇത്.
1000 മുതൽ -1000 വരെയുള്ള ചൂടും തണുപ്പും പുഷ്പം പോലെ താങ്ങും ഇത്.
എഴുവർഷമാണ് പാർക്കർ സോളാർ പ്രോബിന്റെ മിഷൻ സമയം. അതായത് ഇനി ഒരു വർഷം കൂടി പാർക്കർ സൂര്യന്റെ അടുത്തുണ്ടാകും. കൊടുംചൂടിൽ നിന്നു കൊണ്ടു നമുക്ക് വിലപ്പെട്ട ഡാറ്റകളും അയച്ചു കൊണ്ട്.
No comments:
Post a Comment