Tuesday, September 1, 2026

മറിയാമ്മ ചേട്ടത്തി

 


കേരളത്തിലെ അറിയപ്പെടുന്ന നാടൻപാട്ടുകാരിയും.. മുടിയാട്ട കലാകാരിയും ആയിരുന്നു.. മറിയാമ്മ ചേട്ടത്തി എന്നറിയപ്പെടുന്ന മറിയാമ്മ ജോൺ . 1920-ൽ തിരുവല്ലായിക്കടുത്ത അഴിയിടത്തുചിറയിൽ ഒരു സാംബവകുടുംബത്തിൽ കുഞ്ഞപ്പന്റെയും ചിന്നമ്മയുടെയും മകളായി ജനനം കോത എന്നായിരുന്നു മറിയാമ്മയുടെ ആദ്യപേര്  ചെങ്ങളത്ത് ചെറുനാടൻ ഇല്ലക്കാരിയായിരുന്നു കോത അക്ഷരം പഠിക്കുന്നതിനു മുൻപ് കോത പഠിച്ചത് കൊയ്ത്തു പാട്ടുകളായിരുന്നു. ആറാം വയസ്സു മുതൽ അപ്പനമ്മമാർക്കൊപ്പം പാടത്തിറങ്ങി.പഴയ തലമുറയിൽ നിന്നും പഠിച്ച പാട്ടുകൾ കോത ആദ്യം പാടുന്നത് വയൽ വരമ്പിൽ നിന്നായിരുന്നു.

 പതിനഞ്ചാം വയസ്സിൽ ജോൺ എന്ന ആളെ വിവാഹം കഴിച്ച  കോത മറിയാമ്മ ജോൺ ആയി ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു  ചങ്ങനാശ്ശേരി എസ് ബി കോളേജിൽ തൂപ്പുകാരിയായി നിയമനം ലഭിച്ച മറിയാമ്മ ജോൺ  കേരളത്തില കീഴാള ദളിത് വീര നായകരെ ഓർത്തെടുക്കുന്ന നിരവധി പാട്ടുകൾ ചെങ്ങന്നൂരാദി, ചെങ്ങനൂമാണി , പാണ്ടിചിരുത തുടങ്ങിയവരുടെ പോരാട്ട കഥകൾ പാട്ടുകളായി വിദ്യാർത്ഥികളുമായി പങ്കുവെച്ചിരുന്നു.

മറിയാമ്മ ചേടത്തിയുടെ കഴിവുകൾ തിരിച്ചറിഞ്ഞത് എസ് ബി കോളേജ് പ്രൊഫസർ. സെബാസ്റ്റ്യൻ വട്ടമറ്റമായിരുന്നു തുടർന്ന് മറിയാമ്മ ചേടത്തിയ കോളേജ് അധികൃതർ തൂപ്പു ജോലിയിൽ നിന്നും മാറ്റി മലയാളം വിഭാഗം ഫോക്ക്ലോർ കൺസൾട്ടന്റ് എന്ന തസ്തികയിൽ  നിയമിച്ചു. അക്ഷരം പഠിക്കാത്ത മറിയാമ്മ ചേടത്തി ബിരുദാനന്തര ബിരുദമുള്ള വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന അധ്യാപികയായി മാറിയത് പ്രാചീനതയുടെ തഴക്കത്തിലായിരുന്നു.

 പാരമ്പര്യത്തിന്റെ കരുത്ത് ആയിരുന്നു മറിയാമ്മച്ചേടത്തിയുടെ ശക്തി  കാലങ്ങളായി വാഴമൊഴി വഴക്കങ്ങളിൽ സംസാരിച്ചുവന്ന പ്രാചീനതയുടെ ശബ്ദങ്ങളാണ്മ റിയാമ്മ ചേടത്തിയിലൂടെ പുറത്തുവന്നത്.                                       നാടോടി വിജ്ഞാനത്തിന്റെ കലവറ പുതുതലമുറയ്ക്ക് പകർന്നു നൽകാൻ  മാണിക്യം പെണ്ണ് എന്ന പേരിൽ മറിയാമ്മ ചേട്ടത്തിയുടെ പാട്ടുകൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 നാടൻപാട്ടും, മുടിയാട്ടവും  പടപ്പാട്ടുകളും എടനാടൻ പാട്ടുകളും ചാവ് പാട്ടുകളും ചാറ്റ് ശീലുകളും പഴയ ശൈലിയിൽ പാടിയ മറിയാമ്മ ചേടത്തിയെ കേരള ഫോക്ക് ലോർ അക്കാദമി ഫെലോഷിപ്പ് നൽകുകയും  കേരള സംഗീത നാടക അക്കാഡമി അവാർഡ് നൽകി ആദരിച്ചിട്ടുണ്ട് .1999-ൽ ജയരാജ് സംവിധാനം ചെയ്ത കരുണം  എന്ന ചലച്ചിത്രത്തിൽ മറിയാമ്മ ചേടത്തി പാടി അഭിനയിച്ചിട്ടുണ്ട്.  കേരളത്തിലെ ദളിത് കവിയത്രികളിൽ.. പ്രഥമസ്ഥാനിയായ മാടത്താനി എഴുവന്താനത്ത് മറിയാമ്മച്ചേട്ടത്തി 2008 ഓഗസ്റ്റ് 31 - ന് അന്തരിച്ചു.മറിയാമ്മ ചേട്ടത്തിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം🌹