Saturday, December 28, 2024

ജൊഹാനസ് കെപ്ലര്‍

 


നക്ഷത്രങ്ങള്‍ക്ക് ചുറ്റുമുള്ള ഗ്രഹങ്ങളുടെ സഞ്ചാരത്തെ വളരെ കൃത്യമായും ശാസ്ത്രീയമായും വിശദീകരിച്ച ജര്‍മന്‍ ജ്യോതി ശാസ്ത്രജ്ഞനാണ് ജൊഹാനസ് കെപ്ലര്‍. 1571 ഡിസംബര്‍ 27 നാ‌ണ് അദ്ദേഹം ജനിച്ചത്. ജ്യോതിശാസ്ത്രവും ഗണിതശാസ്ത്രവും തമ്മിലുള്ള ബന്ധത്തെപ്പറ്റി അധികമാരും ചിന്തിക്കാതിരുന്ന ഒരു കാലഘട്ടത്തില്‍ തന്നെ ഗണിതശാത്രത്തെ പ്രായോഗികമായി ജ്യോതിശാസ്ത്രത്തില്‍ ‌ഉള്‍പ്പെടുത്തി ഗ്രഹങ്ങളുടെ സഞ്ചാരഗതി വിശദീകരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

ഗ്രഹങ്ങളുടെ ചലനവുമായി ബന്ധപ്പെട്ട് അദ്ദേഹം കണ്ടെത്തിയ നിയമങ്ങള്‍ കെപ്ലറുടെ നിയമങ്ങള്‍ എന്ന് അറിയപ്പെടന്നു. അവ ഏതൊക്കെയാ‌ണെന്ന് നോക്കം.

Kepler’s First Law : ഗ്രഹങ്ങള്‍ സൂര്യനെ ദീര്‍ഘവൃത്ത പാതയിലാണ് വലം വയ്കുക്കുന്നത്. സൂര്യന്റെ സ്ഥാനം ആ ദീര്‍ഘ വൃത്തത്തിന്റെ ഒരു ഫോക്കസില്‍ ആയിരിക്കും..... അതായത് ഒരു ദീര്‍ഘ വൃത്തത്തിന് ഒരു കേന്ദ്രവും 2 ഫോക്കസും ഉണ്ടായിരിക്കും. സൂൂര്യന്റെ സ്ഥാനം ദീര്‍ഘ വൃത്തത്തിന്റെ കേന്ദ്രത്തില്‍ അല്ല, മറിച്ച് ഒരു ഫോക്കസില്‍ ആയിരിക്കും എന്നാണ് ഒന്നാമത്തെ നിയമം പ്രതിപാദിക്കുന്നത്.

Kepler’s Second Law : ഗ്രഹങ്ങളുടെ ‌Areal Velocity തുല്യമായിരിക്കും..... ‌ ഗ്രഹങ്ങളുടെ Areal Velocity എന്നത് അവ സഞ്ചരിക്കുമ്പോള്‍ ഫോക്കസ് കേന്ദ്രമായി ഉണ്ടാകുന്ന Sector ന്റെ വിസ്തീര്‍ണത്തിന്റെ നിരക്കാ‌ണ്. ഇത് എപ്പോഴും തുല്യമായിരിക്കും..... ‌Areal Velocity തുല്യമായിരിക്കുന്നത് കൊണ്ടുതന്നെ ഗ്രഹങ്ങള്‍ സൂര്യന്റെ അടുത്തായിരിക്കുമ്പോള്‍ കൂടുതല്‍ വേഗതയിലും, സൂര്യനില്‍ നിന്നും അകലെ ആയിരിക്കുമ്പോള്‍ കുറഞ്ഞ വേഗതയിലും സഞ്ചരിക്കേണ്ടി വരുന്നു.

Kepler’s Third Law : ഗ്രഹങ്ങളുടെ Orbital Period ന്റെ വര്‍ഗ്ഗം എന്നത് അവ സഞ്ചരിക്കുന്ന ദീര്‍ഘ വൃത്തത്ത പാതയുടെ Semi major axis ന്റെ നീളത്തിന്റെ ഘനത്തിന് ആനുപാതികം ആയിരിക്കും.... സാധാരണ ഗതിയില്‍ Semi major axis ന്റെ നീളം Astronomical Unit (ഏകദേശം 15 കോടി കിലോമീറ്റര്‍) ലും ഗ്രഹങ്ങളുടെ Orbital Period ഭൗമവര്‍ഷത്തിലും (ഏകദേശം 365 ദിവസം) ആണ് കണക്കാക്കാറുള്ളത്.

മേല്‍പ്പറഞ്ഞ ജ്യോതിശാസ്ത്ര നിയമങ്ങള്‍ക്ക് പുറമേ കാഴ്ച, റെറ്റിന എന്നിവയെപ്പറ്റിയും പ്രകാശത്തെ പറ്റിയും കെപ്ലര്‍ ഗവേഷണങ്ങള്‍ നടത്തിയിട്ടു‌ണ്ട്. മാത്രമല്ല ഗ്രിഗോറിയന്‍ കലണ്ടര്‍ നവീരിക്കുന്നതിന്റെ ഭാഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭുമിയില്‍ വേലിയേറ്റം ഉണ്ടാകുന്നത് ചന്ദ്രന്റെ സ്വാധീനം കാരണമാണെന്നും അദ്ദേഹം നിരീക്ഷിച്ചിട്ടുണ്ടായിരുന്നു.

Thursday, December 26, 2024

പാർക്കർ സോളാർ പ്രോബ്.

 


സൂര്യന്റെ അന്തരീക്ഷത്തെ മനുഷ്യൻ ഇന്നലെ ചെറുതായൊന്ന് തൊട്ടു. 

നാസയുടെ സോളാർ മിഷനായ പാർക്കർ സോളാർ പ്രോബാണ് ആ നേട്ടം കൈവരിച്ചത്. ഇതോടെ സൂര്യന്റെ ഏറ്റവും അടുത്തെത്തുന്ന മനുഷ്യനിർമിത വസ്തുവെന്ന സ്ഥാനം പാർക്കർ സ്വന്തമാക്കി. സൂര്യപ്രതലത്തിൽനിന്ന് അറുപതു ലക്ഷം കിലോമീറ്റർ അടുത്താണ് എത്തുന്നത്. 

അതേ സമയം ഈ പ്രക്രിയ നടക്കുനമെങ്കിൽ ഭൂമിയുമായി സിഗ്നൽ ബന്ധം ലഭ്യമല്ലാത്ത ഒരു പൊസിഷനിലാണ് പ്രോബ് വരേണ്ടത്. അതിനാൽ നിലവിൽ  താത്കാലികമായി പേടകവുമായുള്ള ബന്ധം ഇല്ല. ഇനി സിഗ്നൽ ലഭിക്കുന്ന പൊസിഷനിൽ വരാൻ കഴിയുന്നത് നാളെയാണ്. ഡിസംബർ 27, 2024 ന്. അന്നാണ് ഈ ബ്ലാക്ക്ഔട്ട് സമയത്ത് എന്തൊക്കെയാണ് നടന്നതെന്നും ലഭിച്ച ഡാറ്റ എന്താണെന്നും അറിയാൻ കഴിയുകയുള്ളൂ. അതിനായി കാത്തിരിക്കുകയാണ് ലോകത്തെമ്പാടുമുള്ള സൗര ശാസ്ത്രജ്ഞർ.

ബന്ധം നഷ്ടപ്പെട്ട അവസ്ഥയിലാണെങ്കിലും അവസനമായി ഡിസംബർ 20, 2024 -ന് ലഭിച്ച വിവരങ്ങളനുസരിച്ച് പേടകം സാധാരണ നിലയിൽ പ്രവർത്തിക്കുന്നതിനാൽ ദൗത്യം പൂർത്തിയാ ക്കിയിട്ടുണ്ടാകുമെന്നാണ് പ്രതീക്ഷ. 

ഈ അറുപത് ലക്ഷം കിലോമീറ്റർ എന്നത് ഏറെ ദൂരെയാണെ ന്ന് തോന്നുമെങ്കിലും സൂര്യൻ്റെ ഏറ്റവും പുറമേയുള്ള അന്തരീക്ഷമായ കൊറോണയിലാണ് പാർക്കർ ഇപ്പോൾ എത്തിയിരിക്കുന്നത്. അതിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.സൗര യൂഥത്തിനും അപ്പുറമുള്ള വാസയോഗ്യമായ ഗ്രഹങ്ങൾ തേടി മനുഷ്യൻ യാത്രതുടരുമ്പോൾ ഭൂമിയിലെ ജീവനെ താങ്ങിനിർത്തുന്ന സൂര്യൻ്റെ രഹസ്യമെന്തെന്നറിയേണ്ട ത് അത്യാവശ്യമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. സൗരക്കാറ്റിൻ്റെ ഉദ്ഭവം മുതൽ സോളാർ മാസ് ഇജക്ഷനു കളുടെ ചുരുളഴിക്കാൻവരെ നിലവിൽ ഈ പേടകം സഹായിച്ചിട്ടുണ്ട്.

2018 ഓഗസ്റ്റ് 12-നാണ് പാർക്കർ പ്രോബ് വിക്ഷേപിക്കുന്നത്. ഏഴു ലക്ഷം കിലോമീറ്റർ വേഗതയിൽ അതായത് ശബ്ദത്തേക്കാൾ അഞ്ഞൂരിരട്ടി വേഗതയിൽ സഞ്ചരിച്ചത് കൊണ്ടു മാത്രമാണ് ആറു വർഷം കൊണ്ട് ഇപ്പോൾ അവിടെ എത്താൻ കഴിഞ്ഞത്. മനുഷ്യൻ ഇന്നേ വരെ നിർമ്മിച്ച ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്ന പേടകവും പാർക്കർ തന്നെ. 

ഈ ആയിരക്കണക്കിന് സെൽഷ്യസ് ചൂടുള്ള തിളക്കുന്ന സൂര്യന്റെ അടുത്തേക്ക് കരിഞ്ഞു പോകാതെ  ധൈര്യത്തോടെ പോകാൻ ഈ പാർക്കറിന് കഴിയുന്നത് എന്തുകൊണ്ടാണെന്ന് ആലോചിച്ചിട്ടുണ്ടോ? അതിനു ശാസ്ത്രജ്ഞർ ഒരു കിടിലൻ കവചം ഉണ്ടാക്കി ഇട്ടു കൊടുത്തിട്ടുണ്ട്. നിങ്ങളുടെ കയ്യിൽ ഈ ഇരിക്കുന്ന ഫോണില്ലേ, അതിന്റെ നീളത്തിന്റെ അത്രയും കനത്തിൽ ഒരു ഉടുപ്പ്. ഒരു തരം കാർബൺ കോംപോസിറ്റ് കൊണ്ടാണ് അത് നിർമിച്ചത്. ഈ റേസിംഗ് കാറുകളുടെയും വി ഐ പി പ്രൊട്ടക്ഷൻ കാറുകളുടെയും ബോഡി നിർമ്മിക്കുന്ന കാർബൺ ഫൈബർ പോലെയുള്ള ഒരു നൂതന വസ്തുവാണ് ഇത്.

1000 മുതൽ -1000 വരെയുള്ള ചൂടും തണുപ്പും പുഷ്പം പോലെ താങ്ങും ഇത്. 

എഴുവർഷമാണ് പാർക്കർ സോളാർ പ്രോബിന്റെ മിഷൻ സമയം. അതായത് ഇനി ഒരു വർഷം കൂടി പാർക്കർ സൂര്യന്റെ അടുത്തുണ്ടാകും. കൊടുംചൂടിൽ നിന്നു കൊണ്ടു നമുക്ക് വിലപ്പെട്ട ഡാറ്റകളും അയച്ചു കൊണ്ട്.

Wednesday, December 25, 2024

മാഗ്മ സമുദ്രവും പാറ നിറഞ്ഞ മഴയും ഉള്ള നരക ഗ്രഹത്തെ പരിചയപ്പെടുക

 


2020 നവംബർ 3-ന് പ്രഖ്യാപിച്ച ഒരു പുതിയ പഠനത്തിൽ, നമ്മുടെ സൗരയൂഥത്തിൽ നിന്ന് വ്യത്യസ്തമായി ഒരു ഗ്രഹത്തെ ഒരു അന്താരാഷ്ട്ര ഗവേഷക സംഘം വിവരിച്ചു. ഭൂമിയുടെ വലിപ്പമുള്ള എക്സോപ്ലാനറ്റ് - K2-141b എന്ന് പേരിട്ടിരിക്കുന്നത് - ഒരു വശത്ത് ചൂടുള്ള ലാവാ ലോകമാണ്, എന്നാൽ മറുവശത്ത് അത്യധികം തണുപ്പാണ്. ഇതിന് ഒരു മാഗ്മ സമുദ്രം, പാറ നീരാവി അന്തരീക്ഷം, സൂപ്പർസോണിക് കാറ്റുകൾ എന്നിവയുണ്ട്. നമ്മുടെ സൗരയൂഥത്തിൽ നിന്ന് ഏകദേശം 202 പ്രകാശവർഷം അകലെയുള്ള ഒരു നക്ഷത്രവ്യവസ്ഥയിലെ രണ്ട് ഗ്രഹങ്ങളിലൊന്നാണ് K2-141b, നവംബർ സായാഹ്നങ്ങളിൽ ലോകത്തിൻ്റെ എല്ലാ ഭാഗത്തുനിന്നും കാണപ്പെടുന്ന ഒരു നക്ഷത്രസമൂഹമായ അക്വേറിയസ് ദി വാട്ടർ ബെയററിൻ്റെ ദിശയിൽ.


അവയുടെ നക്ഷത്രങ്ങളോട് അടുത്ത് പരിക്രമണം ചെയ്യുന്ന ഗ്രഹങ്ങൾ, തീർച്ചയായും, അകലെയുള്ളതിനേക്കാൾ വളരെ ചൂടുള്ളതായിരിക്കും, ഉദാഹരണത്തിന്, നമ്മുടെ സൗരയൂഥത്തിലെ ബുധനും ശുക്രനും. എന്നാൽ ചില സൗരയൂഥങ്ങളിൽ, നമ്മുടെ സൂര്യനോട് ഏറ്റവും അടുത്തുള്ള ഗ്രഹമായ ബുധനെക്കാൾ അടുത്ത് നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളുണ്ട്. ഈ അങ്ങേയറ്റത്തെ ചില ലോകങ്ങളെ ലാവ ഗ്രഹങ്ങൾ എന്ന് വിളിക്കുന്നു, അവയുടെ ഉപരിതലത്തിൻ്റെ ഒരു ഭാഗമെങ്കിലും ഉരുകിയ മാഗ്മ സമുദ്രങ്ങളാൽ മൂടപ്പെട്ടിരിക്കുന്നുവെന്ന് ശാസ്ത്രജ്ഞർ കരുതുന്നു.


നവംബർ 3-ന്, മക്ഗിൽ യൂണിവേഴ്സിറ്റി, യോർക്ക് യൂണിവേഴ്സിറ്റി എന്നിവയിലെ ശാസ്ത്രജ്ഞർ, K2-141b എന്ന് വിളിക്കപ്പെടുന്ന ഒരു ഗ്രഹം കൂടുതൽ വിചിത്രമാണെന്ന് പ്രഖ്യാപിച്ചു. ഏകദേശം 62 മൈൽ (100 കി.മീ) ആഴമുള്ള ഒരു മാഗ്മ സമുദ്രം, ബാഷ്പീകരിക്കപ്പെടുകയും പിന്നീട് ജലചക്രത്തിന് സമാനമായ ഒരു ക്രമമായ ചക്രത്തിൽ പെയ്യുകയും ചെയ്യുന്ന "മഴ" പാറകളാൽ നിർമ്മിതമായ ഒരു മാഗ്മ സമുദ്രമുള്ള ഒരു വശത്ത് ചുട്ടുപൊള്ളുകയും മറുവശത്ത് മരവിക്കുകയും ചെയ്യുന്ന ഒരു ലോകമാണിത്. മണിക്കൂറിൽ 3,100 മൈൽ (5,000 കി.മീ/മണിക്കൂർ) വേഗത്തിലുള്ള വന്യമായ സൂപ്പർസോണിക് കാറ്റ്. ! നാസയുടെ കെപ്ലർ ബഹിരാകാശ ദൂരദർശിനി, സ്പിറ്റ്സർ ബഹിരാകാശ ദൂരദർശിനി എന്നിവയിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തലുകൾ.


K2-141b പോലുള്ള ലാവ ലോകങ്ങൾ നമ്മുടെ സൗരയൂഥത്തിൽ അജ്ഞാതമാണ്. ബുധൻ പോലും സൂര്യനോട് അതിൻ്റെ ഉപരിതലത്തിൽ മാഗ്മ സമുദ്രങ്ങൾ ഉണ്ടാകാൻ പര്യാപ്തമല്ല. ഭൂമിയിലും, വ്യാഴത്തിൻ്റെ ഉപഗ്രഹമായ അയോയിലും (ഒരുപക്ഷേ ശുക്രനിലും), അഗ്നിപർവ്വതങ്ങളിൽ നിന്നുള്ള ലാവ പ്രവാഹത്തിന്  ഒരു ആശയം നൽകാൻ കഴിയും, പക്ഷേ അത് ഇപ്പോഴും ഒരു ഗ്രഹത്തിൻ്റെ ഭൂരിഭാഗവും അല്ലെങ്കിൽ മുഴുവൻ ഉപരിതലവും അക്ഷരാർത്ഥത്തിൽ ഉരുകി മാഗ്മ സൃഷ്ടിക്കുന്നതിന് തുല്യമല്ല. 


ഭൂമിയും നമ്മുടെ സൗരയൂഥത്തിലെ മറ്റ് പാറക്കെട്ടുകളുള്ള ഗ്രഹങ്ങളും യഥാർത്ഥത്തിൽ ലാവാ ലോകങ്ങളായിരുന്നു, അവ ആദ്യമായി നിരവധി ബില്യൺ വർഷങ്ങൾക്ക് മുമ്പ് രൂപം കൊള്ളാൻ തുടങ്ങിയപ്പോൾ,  അത്യധികം ചൂടുള്ളതും ഉരുകിയതും വാസയോഗ്യമല്ലായിരുന്നു. എന്നാൽ പിന്നീട് അവ ക്രമേണ തണുക്കുകയും ഇന്ന് നാം കാണുന്ന ഉറച്ച പാറക്കെട്ടുകളുള്ള ലോകങ്ങളായി മാറുകയും ചെയ്തു. ഭൂമിയുടെ കാര്യത്തിൽ, ഉള്ളിൽ, കാമ്പിൽ ഇപ്പോഴും അതി തീവ്രമായ  താപം ഉണ്ട്, പക്ഷേ ഉപരിതലം തണുക്കുകയും കട്ടിയുള്ള അന്തരീക്ഷവും വെള്ളവും ലഭിക്കുകയും ചെയ്തു 

Monday, December 23, 2024

അത്യതിവേഗ നക്ഷത്രങ്ങൾ // Hypervelociy Stars

 


ഒരു ഗ്രാവിറ്റേഷണൽ ഫീൽഡിൽ നിന്നും ഇനിയൊരു തിരിച്ചു വരവ് ഇല്ലാത്ത തരത്തിൽ രക്ഷപ്പെടാൻ ഒരു വസ്തുവിനുണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ വേഗതയാണ് Escape velocity എന്ന് നമുക്കറിയാം.


മിൽക്കിവേ ഗാലക്സിയുടെ കാര്യമെടുത്താൽ, നമ്മുടെ സൂര്യൻ്റെ സ്ഥാനത്തിനടുത്ത്, ഗാലക്സിയിൽ നിന്നുള്ള Escape velocity, ഏതാണ്ട് 550 km/sec ആണെന്ന് കണക്കാക്കിയിട്ടുണ്ട്. സൂര്യൻ, ഗാലക്‌സിയുടെ കേന്ദ്രത്തെ 220 km/sec എന്ന വേഗത്തിലാണ് പരിക്രമണം ചെയ്യുന്നത്. സൂര്യന് ഗാലക്സിയിൽ നിന്ന് എന്നെന്നേക്കുമായി രക്ഷപ്പെടണമെങ്കിൽ നിലവിലെ വേഗതയുടെ കൂടെ 310 km/sec വേഗത കൂടി കൂട്ടേണ്ടതായി വരും!! സൂര്യൻ്റെ സഞ്ചാരദിശയിലെ Escape velocity ആണ് ഇവിടെ പരിഗണിച്ചത്.


ഗാലക്സീകേന്ദ്രത്തിലെ അതിഭീമൻ ബ്ളാക്ഹോളിൽ നിന്നും 27,000 പ്രകാശവർഷത്തോളമുള്ള അതിവിദൂരതയിൽ ആയിരുന്നിട്ടുകൂടി എന്തുകൊണ്ടാണ് ഇത്രയും ഭീമമായ വേഗത ആവശ്യമായി വരുന്നത്?!! ഇതിന് കാരണം ഗാലക്സിയുടെ ആകെ മാസ്സ്, നമുക്ക് പരിചിതമായ വസ്തുക്കളുടേത് മാത്രമല്ല! നമുക്ക് പരിചിതമല്ലാത്ത ഒരു ദ്രവ്യരൂപം, ഗാലക്സിയെ പൊതിഞ്ഞ രൂപത്തിൽ, വലിയ അളവിൽ ഉള്ളതുകൊണ്ടാണ്!! ഈ ദ്രവ്യത്തിൻ്റെ (Dark matter) സാന്നിധ്യം എങ്ങനെയാണ് നാം സ്ഥിരീകരിച്ചതെന്ന് വിവരിക്കുന്നതായിരുന്നു എൻ്റെ കഴിഞ്ഞ പോസ്റ്റിലെ വിഷയം. സൂര്യന് രക്ഷപ്പെടാൻ നിലവിലെ വേഗതയുടെ ഇരട്ടിയേക്കാൾ കൂടുതൽ ആവശ്യമായി വരുന്നത് ഇതുകൊണ്ടാണ്!


മിൽക്കിവേയിൽ തന്നെ പല വേഗതകളിൽ സഞ്ചരിക്കുന്ന നക്ഷത്രങ്ങൾ ഉണ്ട്. നമ്മുടെ സൂര്യൻ ഒരു അതിവേഗതാ നക്ഷത്രമാണ് (Extreme velocity star). എന്നാൽ കാര്യമായ വേഗതയുള്ള, സെക്കൻഡിൽ ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിക്കുന്ന ഏതാനും നക്ഷത്രങ്ങളും നമ്മുടെ ഗാലക്സിയിലുണ്ട്! അവയാണ് അത്യതിവേഗ നക്ഷത്രങ്ങൾ അഥവാ Hyper velocity stars (HVS)!!


നമ്മുടെ ഗാലക്സിയിൽത്തന്നെയുള്ള ഇത്തരം HV സ്റ്റാറുകളിൽ ചിലതിന് മാത്രം ഗാലക്സിയുടെ അതിഭീമമായ ഗ്രാവിറ്റിയിൽ നിന്നും എന്നെന്നേക്കുമായി രക്ഷപ്പെടാൻ കഴിയും!! മുകളിൽ പറഞ്ഞ Escape ആകാൻ വേണ്ട വേലോസിറ്റി ഉളളത് കൊണ്ട് തന്നെ ഗാലക്സിയുടെ ഗുരുത്വാകർഷണത്തിൽ നിന്ന് പൂർണ്ണമായും രക്ഷപ്പെട്ട് Inter galactic സ്‌പെയ്‌സിലേക്ക് എത്തിച്ചേരാനും അവക്ക് കഴിയും!





ബൈനറി സ്റ്റാർസ്.. അഥവാ പരസ്പരം പരിക്രമണം ചെയ്യുന്ന രണ്ട് നക്ഷത്രങ്ങളിൽ ഏതെങ്കിലും ഒന്ന് സൂപ്പർ മാസ്സീവ് ബ്ലാക്ഹോളിൻ്റെ ഗ്രാവിറ്റേഷണൽ ഫീൽഡിൽ അകപ്പെടുകയാണെങ്കിൽ, അതായത് ഭ്രമണപഥത്തിൽ പ്രവേശിക്കുകയാണെങ്കിൽ, (ഈ ബ്ലാക്ഹോളിൻ്റെ ഗ്രാവിറ്റിക്ക് ഒരു ബൈനറി സ്റ്റാർ സിസ്റ്റത്തെ തകർക്കാൻ കഴിയും.) കൂടെയുണ്ടായിരുന്ന നക്ഷത്രം, ഉയർന്ന വേഗതയിൽ അകലേക്ക് വലിച്ചെറിയപ്പെടും! അതായത് ഇതൊരു HV star ആയി മാറും!


അതുപോലെ സൂപ്പർനോവ കാരണവും HV stars ഉണ്ടാകാം. ഇവിടെയും ബൈനറി സ്റ്റാറുകളിലൊന്ന് ഫ്യൂഷൻ നിലച്ച് സൂപ്പർനോവയായി മാറിക്കഴിഞ്ഞാൽ, അതായത് ഒറ്റയടിക്ക് ദ്രവ്യം വലിയതോതിൽ സ്പേസിലേക്ക് വാരി വിതറപ്പെടുമ്പോൾ, Gravitational ഫീൽഡിലുണ്ടാകുന്ന വ്യതിയാനത്തിൻ്റെ ഫലമായി, ഒപ്പമുണ്ടായിരുന്ന നക്ഷത്രം ഒരു HV star ആയി പരിണമിക്കും!


നക്ഷത്രങ്ങളുടെ ഗതിയും വേഗതയുമൊക്കെ അളക്കുന്നത് ഗാലക്സിയുടെ രൂപീകരണത്തെക്കുറിച്ച് മാത്രമല്ല വിവരങ്ങൾ നൽകുക, ഗാലക്സിയിൽ നിന്ന് രക്ഷപ്പെടുന്ന ഹൈപ്പർവെലോസിറ്റി നക്ഷത്രങ്ങൾ പോലുള്ള വിചിത്ര പ്രതിഭാസങ്ങളെ തിരിച്ചറിയാനും കഴിയും. അതുവഴി അപരിചിത ദ്രവ്യത്തെ (Dark matter) പരിചിതമാക്കാനും സഹായിക്കും. ഒരിക്കൽ ഇതുപോലെ Galactic Center നടുത്തുള്ള നക്ഷത്രവേഗതകൾ അളന്നത് കൊണ്ടാണ് നാം നമ്മുടെ ഗാലക്സിയുടെ നടുവിൽ ഒരു ബ്ലാക്ഹോൾ ആണെന്നും പ്രപഞ്ചത്തിൽ ബ്ലാക്ഹോൾ നിലനിൽക്കുന്നുണ്ടെന്നും സ്ഥിരീകരിച്ചത് തന്നെ!



Sunday, December 22, 2024

ആംബർ അഥവാ പ്രകൃതിയുടെ ടൈം കാപ്സ്യൂൾ.

 


ജുറാസിക് പാർക്ക് സിനിമയിൽ ഇത് കണ്ടത് ഓർക്കുന്നുണ്ടോ? 

ഉള്ളിലെ കൊതുകിനെ എടുത്തു അതിന്റെ വയറ്റിലെ രക്തത്തിൽ നിന്നും ഡൈനോസറിന്റെ ഡി എൻ എ എടുത്താണ് അവർ ആദ്യത്തെ ഡൈനോസറിന്റെ സൃഷ്ടിക്കുന്നത്.

ഇതിന്റെ പേരാണ് ആംബർ.

ആംബർ -Amber എന്നത് ഒരുതരം മരക്കറയാണ്. ഷട്പദങ്ങളുൾപ്പെടെയുള്ള ഒട്ടറെ ചരിത്രാതീതജീവികൾ ആംബറിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തപ്പെട്ടിട്ടുണ്ട് എന്നറിയമല്ലോ. കൂടാതെ ആഭരണനിർമാണത്തിനും പുരാതനകാലംമുതൽക്ക് ഈ ആംബർ ഉപയോഗിച്ചിരുന്നു. ഭൂതകാലത്തെ ഉള്ളിൽ സൂക്ഷിക്കുന്ന പ്രകൃതിയുടെ ടൈം കാപ്‌സ്യൂളുകളായ ആംബറുകളെക്കുറിച്ച് ഇന്ന് കൂടുതലറിയാം.

ഒരു ആംബറിന്റെ ജീവിതചക്രം ഒന്നു നോക്കിയാലോ.

പൈൻ, ദേവദാരു മുതലായവ ഉൾക്കൊള്ളുന്ന വൃക്ഷങ്ങൾ കറ ചുരത്താറുണ്ട്. ഈ മരക്കറയിൽ ഷട്‌പദങ്ങൾ, സസ്യഭാഗങ്ങൾ തുടങ്ങി വായു കുമിളകൾവരെ കുടുങ്ങുന്നു. ആ മരക്കറ പിന്നീട് ഉണങ്ങി മരത്തിൽനിന്ന് വേർപെട്ടുവീഴുന്നു.  വെള്ളത്തിൻന്റെ ഒഴുക്കിലും മറ്റും പെട്ട് അത് ദൂരസ്ഥലങ്ങളിലെത്തുന്നു. 

ഇനിയാണ് അടുത്ത സ്റ്റേജ്. അതാണ് ഫോസിലൈസേഷൻ. 

വാതകമാകാൻ ശേഷിയുള്ള എണ്ണകൾ, അമ്ലങ്ങൾ, സുഗന്ധമുള്ള ടെർപ്പീനുകൾ എന്നിവയൊക്കെ ഈ മരക്കറയിലടങ്ങിയിട്ടുണ്ടാവും. ഈ ഘടകങ്ങൾ ക്രമേണ ബാഷ്പീകരണ ത്തിന് വിധേയമാവുകയും അങ്ങനെ മരക്കറ ഒരു പാറക്കല്ലിന് സമാനമായി ദൃഢമാകുന്നു.  മണ്ണിലടിയുന്ന അവ മർദവും ചൂടുമൊക്കെയേറ്റ് പരുവപ്പെടുന്നു ലക്ഷക്കണക്കിന് വർഷങ്ങൾ നീളുന്ന ഈ  പരിണാമത്തിനിടയിൽ അവയിൽ പോളിമറൈസേഷനും സംഭവിക്കും ഒടുവിൽ ഈ മരക്കറ ചില്ല് പോലെ സുതാര്യവും കുടുങ്ങിക്കിടക്കുന്ന ജൈവവസ്‌തുക്കളെ കേടാകാതെ സംരക്ഷിക്കാനുള്ള കഴിവുമുള്ള ആംബറായി മാറുന്നു.

ആംബറിന്റെ നിറക്കൂട്ടുകൾ.

ആംബറിൽ ഒട്ടേറെ രാസപദാർഥങ്ങൾ അടങ്ങിയിരിക്കുന്നു. മരത്തിന്റെ സവിശേഷത. കറയിലടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ. ഫോസിലൈസേഷനെടുത്ത കാലയളവ് എന്നിവയൊക്കെ ആംബറിൻ്റെ നിറത്തെ സ്വാധീനിക്കുന്നു. രത്ന കല്ലുകൾപോലെ വിലപ്പെട്ടതാണ് ആംബർ. അതിന്റെ മനോഹാരിത, കുടുങ്ങിക്കിടക്കുന്ന വസ്‌തുക്കളുടെ അപൂർവതയും പഴക്കവും, നിറം എന്നിവയൊക്കെ അനുസരിച്ച്  ആംബറിൻ്റെ മൂല്യം നിർണയിക്കപ്പെടുന്നു.

ജീവികളുടെ ക്രിസ്റ്റൽ കല്ലറ

ആംബറിൽ കുടുങ്ങിക്കിടക്കുന്ന ജീവികൾ ചരിത്രാതീതകാല ജൈവവൈവിധ്യത്തെക്കുറിച്ച് വിലപ്പെട്ട സൂചനകൾ നമുക്ക് നൽകുന്നു. ആംബറുകളിൽനിന്ന് കണ്ടെത്തിയവയിൽ ഷട്പദങ്ങൾ മാത്രമമല്ല. ഫംഗസ്, അമീബ ആൽഗ തുടങ്ങിയ സൂക്ഷ്‌മജീവികളും ഇഴജന്തുക്കളും ഉഭയജീവികളും വലിയ ജീവികളുടെ ഭാഗങ്ങളും സസ്യഭാഗങ്ങളും ഉൾപ്പെടുന്നു ആയിരത്തി മുന്നൂറിലേറെ പ്രാചീന  സ്‌പീഷീസുകളെ ശാസ്ത്രജ്ഞർ ആംബറുകളിൽ ഇതിനകം കണ്ടെത്തിയിട്ടുണ്ട്.

നമുക്ക് ലഭിച്ച പ്രധാനപ്പെട്ട ആംബറുകൾ ഏതൊക്കെയെന്നു നോക്കാം.

പറക്കും ഡൈനോസറിന്റെ തൂവലുള്ള ആംബർ. പഴക്കം പത്തു കോടി വർഷം. സ്ഥലം കാനഡ.

പല്ലിയുടെ പൂർവികൻ. പഴക്കം എട്ടു കോടി വർഷം. സ്ഥലം ബർമ്മ.

ഇപ്പോൾ ഇല്ലാത്ത ഒരു തരം തവള. പത്തു കോടി വർഷം.  സ്ഥലം മ്യാൻമർ.

ഡൈനോസറുകളുടെ സമാന കാലഘട്ടത്തിൽ  ജീവിച്ചിരുന്ന ഓന്ത്. പത്തു കോടി വർഷം. 

വംശമറ്റ ചെടിയുടെ ഒരു പൂവ്. പഴക്കം നാലു കോടി വർഷം. സ്ഥലം യൂറോപ്പിലെ ഇത്തരം ആമ്പറുകൾക്ക് പേരു കേട്ട  ബാൾട്ടിക് വനങ്ങൾ.

ഇൻഡ്യയിൽ.

ആംബറുകൾ ഇന്ത്യയിൽ ആദ്യമായി കണ്ടെടുത്തത് ഗുജറാത്തിൽ നിന്നാണ്. 2005 ൽ.  2005-ൽ. ഇൻഡ്യയിൽ രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സ്ഥലങ്ങളാണ് ആമ്പറുകളുടെ പ്രധാന സ്ഥലങ്ങൾ. ആമ്പറുകളുടെ പഴക്കം മൂന്നു മുതൽ ഒമ്പതു കോടി വർഷങ്ങൾക്കുള്ളിലാണ്.

നമ്മെ വിട്ട് സൂര്യനും അകലുന്നുണ്ടോ?

 


ഭൂമി സൂര്യനെ പരിക്രമണം ചെയ്യുന്നത് വൃത്താകൃതിയിലല്ല, മറിച്ച് ദീർഘ വൃത്താകൃതിയിലാണ് എന്ന് നമുക്കറിയാം. ഇതനുസരിച്ച് ഭൂമി സൂര്യനോട് അടുക്കുകയും അകലുകയും ചെയ്യുമെന്നും നൂറ്റാണ്ടുകൾ മുൻപേ നമുക്കറിയാം.


എന്നാൽ, ഭൂമിയും സൂര്യനും തമ്മിലുള്ള 𝐀𝐯𝐞𝐫𝐚𝐠𝐞 𝐝𝐢𝐬𝐭𝐚𝐧𝐜𝐞 ആണ് വർദ്ധിക്കുന്നതെങ്കിലോ! ഇവിടെ ഉദ്ദേശിക്കുന്നതും ഈ അകൽച്ച തന്നെയാണ്.


സൂര്യൻ ഓരോ വർഷവും ഭൂമിയിൽ നിന്ന് 𝟔 സെൻ്റീമീറ്റർ (𝟐.𝟑𝟔 ഇഞ്ച്) അകലുന്നുണ്ട്!


➤𝟔 𝐜𝐦/𝐲𝐞𝐚𝐫 എന്ന ഈ അകൽച്ച, മനുഷ്യന് ഭാവിയിലെങ്കിലും പ്രശ്നമുണ്ടാക്കുമോ?


ഇല്ല! കാരണം പറയാം...


➤അകലുന്നതിൻ്റെ കാരണമെന്തായിരിക്കും?


സൂര്യനിൽ അനുനിമിഷം നടക്കുന്ന, 𝐍𝐮𝐜𝐥𝐞𝐚𝐫 𝐟𝐮𝐬𝐢𝐨𝐧 എന്ന പ്രക്രിയയും, 𝐒𝐨𝐥𝐚𝐫 𝐰𝐢𝐧𝐝 എന്ന പ്രതിഭാസം മൂലവും കാലക്രമേണ അതിൻ്റെ പിണ്ഡം നഷ്ടപ്പെടുന്നുണ്ട്. കാരണം സൂര്യൻ്റെ പിണ്ഡം അഥവാ 𝐌𝐚𝐬𝐬 തന്നെയാണ് പ്രകാശമായും, സൗരക്കാറ്റായുമൊക്കെ ഗ്രഹങ്ങളിലേക്കും മറ്റും എത്തുന്നത്. 𝐌𝐚𝐬𝐬 കുറയുന്നതിൻ്റെ അനന്തരഫലമാണ് ഈ അകൽച്ചക്ക് കാരണം.


➤എന്തുകൊണ്ടാണ് ഭാവിയിൽപ്പോലും മനുഷ്യന് പ്രശ്നമുണ്ടാകാൻ സാധ്യതയില്ലാത്തത്?


ഭൂമി - സൂര്യൻ ഇവയ്ക്കിടയിലുള്ള 𝐀𝐯𝐞𝐫𝐚𝐠𝐞 𝐝𝐢𝐬𝐭𝐚𝐧𝐜𝐞 ഏകദേശം 𝟏𝟒.𝟗𝟔 കോടി കിലോമീറ്ററാണ്. ഓരോ വർഷവും 𝟔 𝐜𝐦 എന്ന മാറ്റം വളരെ കുറവാണ്.


പതിറ്റാണ്ടുകൾ പരിഗണിച്ചാൽപ്പോലും ഭൂമിയുടെ ഭ്രമണപഥത്തിലോ കാലാവസ്ഥയിലോ അളക്കാവുന്ന ഒരു സ്വാധീനം പോലും ഉണ്ടാക്കാൻ പോകുന്നില്ല.


ഒരു മാറ്റം ശ്രദ്ധേയമാകാൻ കോടിക്കണക്കിന് വർഷങ്ങളെങ്കിലും എടുക്കും. അതിനും വളരെ മുൻപേ ഭൂമി വാസയോഗ്യം അല്ലാതാകുന്നതിനാണ് സാധ്യത കൂടുതൽ!


അതുവരെ, ഭൂമിയുടെ ഭ്രമണപഥം സ്ഥിരതയുള്ളതാണ് എന്ന് പറയാം. സൂര്യൻ്റെ അകലത്തിലെ ചെറിയ മാറ്റങ്ങളൊന്നും 𝐆𝐫𝐚𝐯𝐢𝐭𝐚𝐭𝐢𝐨𝐧𝐚𝐥 𝐟𝐨𝐫𝐜𝐞-നെയോ 𝐄𝐚𝐫𝐭𝐡'𝐬 𝐜𝐥𝐢𝐦𝐚𝐭𝐞-നെയോ ഒന്നും കാര്യമായി ബാധിക്കില്ല.


ഇതുപോലുള്ള 𝐂𝐞𝐥𝐞𝐬𝐭𝐢𝐚𝐥 𝐞𝐯𝐞𝐧𝐭𝐬 നടക്കുന്നത് ദശലക്ഷക്കണക്കിനോ, കോടികണക്കിനോ വർഷങ്ങളെടുത്താണ് സംഭവിക്കുന്നത് എന്നുള്ളതുകൊണ്ടും നമ്മുടെയൊക്കെ ആയുസ്സ് അതിനെ അപേക്ഷിച്ച് തുച്ഛമാണ് എന്നുള്ളതുകൊണ്ടും പേടിക്കേണ്ട കാര്യമില്ല.

അനുനാകി - 13

 പാസ്കഗൗള സംഭവം



1973 ഒക്‌ടോബർ 11-ന് വൈകുന്നേരം 42-കാരനായ ചാൾസ് ഹിക്‌സണും 19-കാരനായ കാൽവിൻ പാർക്കറും പാസ്കഗൗള നദിയുടെ പടിഞ്ഞാറൻ തീരത്ത് മീൻപിടിക്കാൻ പോയി.  സന്ധ്യ മയങ്ങിയപ്പോൾ, അവർ ഒരു ചുഴലിക്കാറ്റ് / വിസിങ്ങ് ശബ്ദം കേട്ടു, വെള്ളത്തിൽ നീല വെളിച്ചത്തിൻ്റെ മിന്നലുകൾ കണ്ടു.  ഏകദേശം 30-40 അടി കുറുകെയും 8-10 അടി ഉയരവുമുള്ള ഒരു ഓവൽ ആകൃതിയിലുള്ള ഒരു വസ്തുവിനെ അവർ കണ്ടു .  മൂന്ന് ജീവികൾ കപ്പലിൽ നിന്ന് പുറത്തേക്ക് വന്ന് അവരെ  കപ്പലിൽ കയറ്റി.  പൂർണ്ണമായും തളർന്നെങ്കിലും അപ്പോഴും ബോധാവസ്ഥയിലായിരുന്ന  രണ്ടുപേരെയും ഒരു ഭീമൻ റോബോട്ടിക് കണ്ണ് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.  പിന്നീട് അവരെ കരയിലേക്ക് തിരിച്ചയച്ചു, ക്രാഫ്റ്റ് രാത്രി ആകാശത്തേക്ക് കുതിച്ചു.




ഹിക്‌സണും പാർക്കറും ഉടൻ തന്നെ സംഭവം കീസ്‌ലർ എഎഫ്‌ബിയിലും ജാക്‌സൺ കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെൻ്റിലും റിപ്പോർട്ട് ചെയ്തു.  രഹസ്യമായി ഉണ്ടാക്കിയ ഒരു ഓഡിയോ റെക്കോർഡിംഗ്, അവർ ആഘാതത്തിലാണെന്നും അവരുടെ കുടുംബത്തെക്കുറിച്ച് ആശങ്കാകുലരാണെന്നും ആരെയും കബളിപ്പിക്കാനുള്ള ഉദ്ദേശ്യമില്ലെന്നും വെളിപ്പെടുത്തി.  പോളിഗ്രാഫ് പരീക്ഷയിൽ ഹിക്സൺ വിജയിച്ചതായി റിപ്പോർട്ടുണ്ട്.  നോർത്ത് വെസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിലെ ജ്യോതിശാസ്ത്ര പ്രൊഫസറായ ഡോ. ജെ. അലൻ ഹൈനെക് ഈ കേസ് പഠിച്ച് ഉപസംഹരിച്ചു: "ഈ മനുഷ്യർക്ക് വളരെ യഥാർത്ഥവും ഭയപ്പെടുത്തുന്നതുമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നതിൽ എൻ്റെ മനസ്സിൽ സംശയമില്ല."


നരച്ച, ആനയെപ്പോലെയുള്ള ചർമ്മം, വെടിയുണ്ടയുടെ ആകൃതിയിലുള്ള തലകൾ, പിളർപ്പ് ആകൃതിയിലുള്ള വായകൾ, ഞണ്ടുകളെപ്പോലെ പിഞ്ചറുകൾ എന്നിവയുള്ള ആറടി ഉയരമുള്ള റോബോട്ടിക് ഹ്യൂമനോയിഡുകൾ എന്നാണ് ഹിക്‌സണും പാർക്കറും വിശേഷിപ്പിച്ചത്. അവയ്ക്ക് കുതിച്ചുചാട്ടാനുള്ള കഴിവുണ്ടായിരുന്നു, കൂടാതെ നിലത്തിന് മുകളിൽ ചുറ്റിക്കറങ്ങുകയും ചെയ്തു.

Saturday, December 21, 2024

ബാരിയോൺ ആക്കുസ്റ്റിക് ഓസ്സില്ലേഷൻ -

 


ബാരിയോൺ ആക്കുസ്റ്റിക് ഓസ്സില്ലേഷൻ - ക്വാണ്ടം അൺസെർട്ടണിറ്റി ഗാലക്സികളിൽ 

ബാരിയോൻ എന്നാൽ ഓർഡിനറി മാറ്റർ എന്നർത്ഥം, അക്കൂസ്റ്റിക് എന്നാൽ ശബ്ദവുമായി ബന്ധപ്പെട്ടത്, ഓസ്സില്ലാഷൻ എന്നാൽ ആന്ദോളനം. ഈ പ്രതിഭാസം എന്താണെന്നു നോക്കാം.


ബിഗ് ബാംഗ് കഴിഞ്ഞു 3 മിനിറ്റ് ആവുമ്പഴേക്കും  ആദ്യത്തെ ലൈറ്റ് എലമെന്റ് നുക്ലിയികൾ ഉണ്ടാവുന്നു. അന്നുണ്ടായിരുന്ന ഉയർന്ന ഡെന്സിറ്റി കാരണം ഉണ്ടായിരുന്ന റേഡിയേഷൻ 38,000 വർഷങ്ങളോളം ബാരിയോണുകളുമായി കൂടി കുഴഞ്ഞുകിടന്നു. ഇതിനെ ബാരിയോൺ-ഫോട്ടോൺ ഫ്ലൂയിഡ് എന്ന് വിളിക്കുന്നു. പ്രപഞ്ചത്തിന്റെ തുടക്ക സ്റ്റേജിൽ ക്വാണ്ടം മെക്കാനിക്കൽ ഫ്ലാക്ച്ചുവേഷൻ ഉണ്ടാക്കുന്ന ചെറിയ (വളരെ വളരെ ) സാന്ദ്രത വ്യതിയാനങ്ങൾ മാത്രമാണ് മാറ്റർ ഡിസ്ട്രിബൂഷനിൽ ഉണ്ടായിരുന്നത്.


ഈ ചെറിയ സാന്ദ്രതാ വെത്യാസം കാരണം കൂടുതൽ  സാന്ദ്രത ഉള്ള സ്ഥലങ്ങളിലോട്ടു കൂടുതൽ കൂടുതൽ മാറ്റർ , ഗ്രാവിറ്റേഷൻ കാരണം ആകര്ഷിക്കപ്പെടുന്നു, ഇത് പിന്നീട് നമ്മൾ ഇന്ന് കാണുന്ന പ്രപഞ്ചമായി പരിണമിക്കുന്നു. എന്നാൽ വളരെ അധികം റേഡിയേഷൻ പ്രഷർ സാന്ദ്രത കൂടിയ ഇടത്തേക്ക് നീങ്ങുന്ന മറ്റെറിനെ തിരിച്ചു തള്ളുന്നു. ഇത് കാരണം ഒരു ആന്ദോളനം ഈ പ്ലാസ്മയിൽ ഉണ്ടാവുന്നു (ബാരിയോൺ ആക്കുസ്റ്റിക് ഓസ്സില്ലേഷൻ). ഈ ആന്ദോളനം പ്ലാസ്മയിൽ ഒരു സൗണ്ട് വേവ് ഉണ്ടാക്കുകയും അത് സമ്മർദ്ദ തരംഗങ്ങളായി ഏർളി യൂണിവേഴ്സിൽ സഞ്ചരിച്ചുകൊണ്ടിരുന്നു.



പ്രപഞ്ചം ഈ സമയങ്ങളിൽ എക്സ്പാന്റ് ചെയ്യുകയും തണുക്കുകയും ചെയ്യുന്നുണ്ട്. ഇത് കാരണം 38000 വർഷങ്ങൾക്കു ശേഷം മാറ്റെറിൽ  കുടുങ്ങി കിടക്കുന്ന റേഡിയേഷൻ 'രക്ഷപ്പെടുകയും' നമ്മൾ ഇന്ന് കാണുന്ന കോസ്മിക് മൈക്രോവേവ് ബാക്ഗ്രൗഡ് റേഡിയേഷൻ സൃഷ്ടിക്കപ്പെടുകയും ചെയ്തു. ഈ സമയത്താണ് ആദ്യമായി എലെക്ട്രോണുകളും നുക്ലിയെയ് കൂടി ചേർന്ന് ആറ്റംസ്  ഉണ്ടാവുന്നത്. ഈ സമയത്തു സഞ്ചരിച്ചു കൊണ്ടിരുന്ന സമ്മർദ്ദ തരംഗങ്ങൾ 'ഫ്രീസ്' ആവുകയും ചെയ്തു. ഇന്ന് കാണുന്ന ഗാലക്സികളുടെ വിതരണം നോക്കിയാൽ ഈ ഫ്രീസ് ആയ സാന്ദ്രത തരംഗങ്ങൾ കാണാനാവും. അതായതു നിശ്ചിത ദൂരങ്ങളിൽ കൂടുതൽ ഗാലക്സികൾ ഉണ്ടാവുമെന്ന് അർത്ഥം. ഇതേ പ്രതിഭാസം നമുക്ക് കോസ്മിക് മൈക്രോവേവ് ബാക്ഗ്രൗഡ് റേഡിയേഷനിലും കാണാൻ സാധിക്കും.

Thursday, December 19, 2024

വിചിത്രം പക്ഷെ സത്യം - എഫ്-35 ന്റെ ഒരു പൈലറ്റ് ഹെൽമെറ്റ്

 


പൂച്ച സേർ ഗ്യാസ് മാസ്‌ക് വെച്ചേക്കുന്നതല്ല. എഫ്-35 ന്റെ ഒരു പൈലറ്റ് ഹെൽമെറ്റാണ്.

 ഇതിൽ ഇല്ലാത്തത് ഇനി ഒന്നുമില്ല. പൈലറ്റിന് വിമാനത്തിന്റെ കൺസോളിലേക്ക് ഒരിക്കൽ പോലും നോക്കണ്ട എന്നതാണ് പ്രത്യേകത.

ഇവൻ  പൈലറ്റിന് വിമാനത്തിന്റെ ചുറ്റുമുള്ള 360 ഡിഗ്രി ദൃശ്യം തൽസമയം കാണിച്ചു തരും. പകൽ ആണെങ്കിൽ എച് ഡി, രാത്രിയാണെങ്കിൽ ഇൻഫ്രാറെഡ് വിഷൻ. ഇനി ഹീറ്റ് വിഷൻ വേണോ, വേണമെങ്കിൽ അങ്ങനെ. 

ഇതൊന്നും കൂടാതെ പൈലറ്റിന്റെ ആരോഗ്യം സംരക്ഷിക്കുന്ന പണിയും കൂടി ഏറ്റെടുത്തു ചെയ്യും. ഇതിലെ മാസ്കിലൂടെ  എയർ കണ്ടീഷൻ ചെയ്ത് താപനില ക്രമപ്പെടുത്തിയതും  കെമിക്കലുകൾ നീക്കം ചെയ്‌തതും പൊടികൾ ഫിൽറ്റർ ചെയ്ത് ശുദ്ധമാക്കിയതുമായ  വായു നൽകാനുള്ള അത്യാധുനിക  സംവിധാനം. പൈലറ്റിന്റെ തലച്ചോറിന്റെ പ്രവർത്തനത്തിന്റെ ആണിക്കല്ലാണ് ബ്രെയിനിലേക്കുള്ള വായുവിന്റെ നിലവാരം. 

ഇതൊന്നും കൂടാതെ ആയുധങ്ങളുടെ നിയന്ത്രണവും ഇതിൽ ചെയ്യാനുള്ള സംവിധാനവും തയ്യാർ.  പൈലറ്റിന്റെ കൃഷ്ണമണിയെ ട്രാക്ക് ചെയ്യുന്ന അതിനൂതന സംവിധാനം ഉള്ളതിനാൽ തകർക്കേണ്ടുന്ന ലക്ഷ്യത്തിലേക്ക് പൈലറ്റ് ഒന്നു നോക്കിയാൽ തന്നെ ട്രാക്കിങ് ആരംഭിക്കുകയും മിസൈൽ റിലീസ് ചെയ്യാനുള്ള  കമാൻഡിന് വേണ്ടി  കാത്തിരിക്കുകയും ചെയ്യും. ഒരു ബട്ടൻ ഞെക്കൽ മാത്രമേ പൈലറ്റ് ആകപ്പാടെ ചെയ്യേണ്ടതുള്ളൂ. 

ചുരുക്കിപ്പറഞ്ഞാൽ, ഒരു ഗെയിം കളിക്കുന്ന പോലെയാണ് ഇതു വെച്ചു പോയാൽ ഉള്ള യുദ്ധം. ചറപറേ തൂക്കാം എന്നർത്ഥം. 

ഒരെണ്ണം വാങ്ങിയാലോ എന്നാണോ? അന്വേഷിക്കേണ്ട, കിട്ടൂല.

പറത്തുന്ന പൈലറ്റിന്റെ തലയുടെ അളവെടുത്തു അയാൾക്കായി പ്രത്യേകം നിർമിക്കുന്നതാണ് ഈ ഓരോ ഹെൽമറ്റും. റെഡിമെയ്ഡ് ഉണ്ടാക്കി വെക്കൽ ഇല്ലെന്നര്ഥം.

പിന്നെ വില. അത് പറയണോ..അല്ലേൽ വേണ്ട, പറഞ്ഞേക്കാം. 

വെറും മൂന്നു കോടി രൂപ മാത്രം!

എഫ് 35 വാങ്ങിയാൽ കൂടെ ഫ്രീ കിട്ടുമായിരിക്കും.

saber-toothed animal

 


270 മില്യൻ വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന നായയെ പോലെ തോന്നിക്കുന്ന സസ്തനിയുടെ ഫോസിൽ സ്പെയിനിൽ നിന്നും പാലിയൻറ്റോളജിസ്റ്റുകൾ കണ്ടെത്തി. സ്പെയിനിലെ ദ്വീപായ മല്ലോർക്കയിൽ ( Mallorca) നിന്നാണ് ഫോസിൽ കണ്ടെത്തിയത്. പാലിയൻറ്റോളജിസ്റ്റുകൾ പറയുന്നത് ദിനോസർ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് കഠാര പല്ലൻ ജീവികൾ ( saber-toothed animal) ഭൂമിയിൽ കാണപ്പെട്ടിരുന്നു എന്നതിന്റെ തെളിവാണ് ഈ ഫോസിൽ കണ്ടെത്തൽ എന്നാണ്. നായെ പോലെ തോന്നിക്കുന്നെങ്കിലും നായും ഇവ തമ്മിൽ വ്യത്യാസം ഉള്ളതായി പാലിയൻറ്റോളജിസ്റ്റായ  Ken Angielczyk ഇങ്ങനെ സൂചിപ്പിക്കുന്നു 



  "" ഈ മൃഗം തെരുവിലൂടെ സഞ്ചരിക്കുകയാണെങ്കിൽ ഇടത്തരം വലിപ്പമുള്ള നായയോട് സാദ്യശ്യം തോന്നാം, ഏകദേശം ഒരു ഹസ്ക്കിയുടെ ( husky) വലിപ്പം ഉണ്ട് എന്നാൽ ഇത് അത്ര ശരിയായിരിക്കില്ല.  ഇതിന് രോമമില്ല,  നായയുടെത് പോലുള്ള ചെവിയുമില്ല" . അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു "" ഈ ജീവിക്ക് നീളമുള്ള കഠാര പോലെയുള്ള പല്ല് ഉണ്ട് ( canine teeth)  ,  ഇത് തെളിയിക്കുന്നത് ഇതൊരു മുന്തിയ ഇരപിടിയൻ ആയിരുന്നു എന്നാണ് "".

         സൂപ്പർ ഭൂഖണ്ഡമായ പാൻജിയയുടെ ഭാഗമായിരുന്നു മല്ലോർക്ക ദ്വീപ്. വംശനാശം സംഭവിച്ച ഗോർഗോനോപ്സിയൻസ് (gorgonopsians)  പുതിയ സ്പീഷീസിൽ പെട്ടതാണ് ഈ ജീവി എന്ന് പാലിയൻറ്റോളജിസ്റ്റുകൾ വിലയിരുത്തുന്നു . ഭൂമിയുടെ ചരിത്രം പരിശോധിച്ചാൽ പെർമിയൻ കാലഘട്ടത്തിൽ ( ഏകദേശം 299-252 മില്യൻ വർഷങ്ങൾക്ക് മുമ്പ്) ജീവിച്ചിരുന്ന സസ്തനികളുടെ പുരാതന ബന്ധുവാണ് ഗോർഗോനോപ്സിയൻസ്. ഫോസിൽ അസ്ഥികളിൽ നിന്നാണ് പാലിയൻറ്റോളജിസ്റ്റുകൾ ഇവയുടെ രൂപം പുനർനിർമ്മിച്ചത്. ഏകദേശം പൂർണ്ണമായും ലഭിച്ച കാലസ്ഥികളിൽ നിന്നും ഇവയുടെ സഞ്ചാരം മനസ്സിലാക്കാനും ഗവേഷകർക്ക് കഴിഞ്ഞു.



ദിനോസറുകൾക്ക് മുമ്പ് ജീവിച്ചിരുന്ന സസ്തനികളുടെ പുരാതന ബന്ധുക്കളുടെ രൂപം ഇപ്പോഴത്തെ സസ്തനികളിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. അതുപോലെ അവ ധാരാളം വൈവിധ്യമാര്‍ന്നതും ആവാസവ്യവസ്ഥയിൽ വ്യത്യസ്തമായ പങ്കുവഹിച്ചവരുമാണ്. പുതിയ ഫോസിൽ കണ്ടെത്തൽ സസ്തനികളുടെ പരിണാമത്തെ കുറിച്ച് പുതിയ ചിന്താകുഴപ്പം നൽകുന്നതായി പാലിയൻറ്റോളജിസ്റ്റുകൾ സൂചിപ്പിക്കുന്നു.

Wednesday, December 18, 2024

അസാധാരണ റേഡിയോ സിഗ്നൽ // 𝐌𝐲𝐬𝐭𝐞𝐫𝐢𝐨𝐮𝐬, 𝐫𝐞𝐜𝐨𝐫𝐝-𝐛𝐫𝐞𝐚𝐤𝐢𝐧𝐠 𝐞𝐧𝐞𝐫𝐠𝐲 𝐛𝐮𝐫𝐬𝐭

 


 



ബഹിരാകാശത്ത് നിന്നും ക്രമമായി ആവർത്തിക്കുന്ന 𝐑𝐚𝐝𝐢𝐨 𝐰𝐚𝐯𝐞𝐬 വന്നാൽ, നമ്മളെന്താണ് മനസ്സിലാക്കേണ്ടത്?

ഏതെങ്കിലും 𝐏𝐮𝐥𝐬𝐚𝐫-ൽ നിന്നുമായിരിക്കാം എന്നായിരിക്കും 𝐀𝐬𝐭𝐫𝐨𝐧𝐨𝐦𝐞𝐫𝐬 പോലും കരുതുക.

അവരേയും ആശയക്കുഴപ്പത്തിലാക്കുന്ന തരത്തിലുള്ള 𝐒𝐢𝐠𝐧𝐚𝐥𝐬 ആണെങ്കിലോ?

അതെ! ഓരോ 3 മണിക്കൂറിലും ആവർത്തിക്കുന്ന 𝟑𝟎-𝟔𝟎 സെക്കൻഡ് ദൈർഘ്യമുള്ള അസാധാരണമായ 𝐑𝐚𝐝𝐢𝐨 𝐰𝐚𝐯𝐞 പൾസാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. അതും 𝟓,𝟎𝟎𝟎 പ്രകാശവർഷം അകലെ ഗാലക്സിയുടെ അരികിൽ നിന്ന്!

സാധാരണ 𝐏𝐮𝐥𝐬𝐚𝐫-കൾ പുറത്തുവിടുന്നത് 𝐌𝐢𝐥𝐥𝐢𝐬𝐞𝐜𝐨𝐧𝐝 𝐩𝐮𝐥𝐬𝐞𝐬 ആണെങ്കിൽ, ഈ ഉറവിടത്തിൽ നിന്നുള്ള 𝐄𝐦𝐢𝐬𝐬𝐢𝐨𝐧 ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ദൈർഘൃമുള്ളതാണ്.

𝐈𝐂𝐑𝐀𝐑 അഥവാ 𝐈𝐧𝐭𝐞𝐫𝐧𝐚𝐭𝐢𝐨𝐧𝐚𝐥 𝐂𝐞𝐧𝐭𝐞𝐫 𝐟𝐨𝐫 𝐑𝐚𝐝𝐢𝐨 𝐀𝐬𝐭𝐫𝐨𝐧𝐨𝐦𝐲 𝐑𝐞𝐬𝐞𝐚𝐫𝐜𝐡-ൻ്റെ, 𝐂𝐮𝐫𝐭𝐢𝐧 𝐔𝐧𝐢𝐯𝐞𝐫𝐬𝐢𝐭𝐲 𝐧𝐨𝐝𝐞-ൽ നിന്നുള്ള സംഘമാണ് ഈ '𝐆𝐋𝐄𝐀𝐌-𝐗 𝐉𝟎𝟕𝟎𝟒-𝟑𝟕' എന്ന ഈ 𝐑𝐚𝐝𝐢𝐨 𝐰𝐚𝐯𝐞 𝐩𝐮𝐥𝐬𝐞 കണ്ടെത്തിയത്.

𝐌𝐞𝐞𝐫𝐊𝐀𝐓 𝐭𝐞𝐥𝐞𝐬𝐜𝐨𝐩𝐞-ൻ്റേയും, 𝐌𝐮𝐫𝐜𝐡𝐢𝐬𝐨𝐧 𝐖𝐢𝐝𝐞𝐟𝐢𝐞𝐥𝐝 𝐀𝐫𝐫𝐚𝐲 (𝐌𝐖𝐀) യുടെയും 𝐀𝐫𝐜𝐡𝐢𝐯𝐚𝐥 𝐥𝐨𝐰-𝐟𝐫𝐞𝐪𝐮𝐞𝐧𝐜𝐲 𝐝𝐚𝐭𝐚-യിൽ നിന്നും ഇവരിത് തിരിച്ചറിയുകയായിരുന്നു എന്നതാണ് ശരി.

"𝐋𝐨𝐧𝐠-𝐩𝐞𝐫𝐢𝐨𝐝 𝐫𝐚𝐝𝐢𝐨 𝐭𝐫𝐚𝐧𝐬𝐢𝐞𝐧𝐭𝐬" എന്ന ഒരു ഗ്രൂപ്പിലേക്ക് ഈ 𝐑𝐚𝐝𝐢𝐨 𝐰𝐚𝐯𝐞-നേയും ഉൾപ്പെടുത്തിട്ടുണ്ട്.

ഇതിൻ്റെ ഉറവിടമെന്തായാലും ഒരു ന്യൂട്രോൺ താരത്തിൽ നിന്നല്ല! മറിച്ച്, സൂര്യൻ്റെ 𝟑𝟎% മാസ്സുള്ള ഒരു 𝐑𝐞𝐝 𝐝𝐰𝐚𝐫𝐟 നക്ഷത്രവും, 𝟖𝟎% മാസ്സുള്ള ഒരു 𝐖𝐡𝐢𝐭𝐞 𝐝𝐰𝐚𝐫𝐟 നക്ഷത്രവും അടങ്ങിയ ഒരു ബൈനറി ജോഡിയിൽ നിന്നായിരിക്കണമെന്നാണ് കരുതുന്നത്.

എങ്ങനെയെന്നാൽ, 𝐑𝐞𝐝 𝐝𝐰𝐚𝐫𝐟 സൂര്യനെപ്പോലെ ചാർജുള്ള കണങ്ങളുടെ ഒരു 𝐒𝐭𝐚𝐫𝐰𝐢𝐧𝐝 ഉണ്ടാക്കുന്നു, അത് 𝐖𝐡𝐢𝐭𝐞 𝐝𝐰𝐚𝐫𝐟-ൻ്റെ കാന്തികക്ഷേത്രത്തിൽ പതിക്കുമ്പോൾ, അത് ത്വരിതപ്പെടുത്തപ്പെടുകയും, 𝐑𝐚𝐝𝐢𝐨 𝐰𝐚𝐯𝐞𝐬 ഉണ്ടാകുന്നതിന് കാരണമാകുകയും ചെയ്യും.

ഇതൊരു നിഗമനം മാത്രമാണ്, ഇതുപോലുള്ള ഡാറ്റ നമ്മുടെ കൈവശമുണ്ടെങ്കിലും, അവയെയെല്ലാം വിശദീകരിക്കാൻ കഴിയുന്ന ഒരു ഏകീകൃത ഭൗതിക മാതൃക തയ്യാറാക്കണമെങ്കിൽ ഇനിയും കൂടുതൽ വിശദാംശങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു.

മുകളിൽ പറഞ്ഞ 𝐌𝐖𝐀-യുടെ ഒരു ദശാബ്ദക്കാലത്തെ 𝐀𝐫𝐜𝐡𝐢𝐯𝐞 𝐝𝐚𝐭𝐚 ഏകദേശം 𝟓𝟓-𝐩𝐞𝐭𝐚𝐛𝐲𝐭𝐞 (𝐏𝐁) 𝐬𝐭𝐨𝐫𝐚𝐠𝐞 𝐬𝐢𝐳𝐞 ഉണ്ട് (𝟏𝟎𝟎𝟎 𝐓𝐁 യാണ് ഒരു 𝐏𝐁). ഈ സ്റ്റോറേജിൽ ഇതുപോലുള്ള '𝐋𝐨𝐧𝐠-𝐩𝐞𝐫𝐢𝐨𝐝 𝐫𝐚𝐝𝐢𝐨 𝐭𝐫𝐚𝐧𝐬𝐢𝐞𝐧𝐭𝐬' ഒരുപാട് ഒളിഞ്ഞിരിക്കുന്നുണ്ടാകാം. ലോകത്തിലെ ഏറ്റവും വലിയ 𝐒𝐜𝐢𝐞𝐧𝐜𝐞 𝐝𝐚𝐭𝐚 ശേഖരങ്ങളിലൊന്ന് കൂടിയാണ് ഇത്.

Tuesday, December 17, 2024

ട്രാൻസിറ്റിംഗ് എക്‌സോപ്ലാനറ്റ് സർവേ സാറ്റലൈറ്റ് അഥവാ ടെസ്

 


2018-ൽ നാസ വിക്ഷേപിച്ച ഒരു ബഹിരാകാശ ദൂരദർശിനിയാണ് ട്രാൻസിറ്റിംഗ് എക്‌സോപ്ലാനറ്റ് സർവേ സാറ്റലൈറ്റ് അഥവാ  ടെസ്. പ്രപഞ്ചത്തെ പര്യവേക്ഷണം ചെയ്യുകയും നമ്മുടെ സൗരയൂഥത്തിനപ്പുറം പുതിയ ഗ്രഹങ്ങളെ കണ്ടെത്തുകയും ചെയ്യുക എന്നതാണ് ഇതിൻ്റെ പ്രധാന ലക്ഷ്യം.  

നക്ഷത്രങ്ങളുടെ തെളിച്ചം നിരീക്ഷിക്കുന്ന നാല് ക്യാമറകളാണ് ടെസ്സിൽ സജ്ജീകരിച്ചിരിക്കുന്നത്.  ഒരു ഗ്രഹം അതിൻ്റെ ആതിഥേയനക്ഷത്രത്തിന് മുന്നിലൂടെ കടന്നുപോകുമ്പോൾ, അത് ഒരു ചെറിയ അളവിലുള്ള പ്രകാശത്തെ തടയുകയും ഒരു ചെറിയ ഗ്രഹണം സൃഷ്ടിക്കുകയും ചെയ്യുന്നു.  ഈ ചെറിയ ഗ്രഹണങ്ങൾ അളക്കുന്നതിലൂടെ, TESS-ന് എക്സോപ്ലാനറ്റുകളുടെ സാന്നിധ്യം കണ്ടെത്താനാകും.  

ഭൂമിയോട് സാമ്യമുള്ളതും അവയുടെ നക്ഷത്രങ്ങളെ വാസയോഗ്യമായ മേഖലയ്ക്കുള്ളിൽ ഭ്രമണം ചെയ്യുന്നതുമായ എക്സോപ്ലാനറ്റുകളെ കണ്ടെത്തുന്നതിലാണ് ടെസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.  ജീവൻ സാധ്യമാക്കുന്ന തരത്തിൽ ദ്രാവക ജലം നിലനിൽക്കാൻ അനുയോജ്യമായ താപനിലയുള്ള, ഒരു നക്ഷത്രത്തിന് ചുറ്റുമുള്ള പ്രദേശമാണ് വാസയോഗ്യമായ മേഖല.  

രണ്ട് വർഷത്തേക്ക് ബഹിരാകാശ പര്യവേക്ഷണം നടത്തുന്നതിനാണ് ടെസ് ആദ്യം രൂപകൽപ്പന ചെയ്തിരിക്കുന്നത്.  എന്നിരുന്നാലും, അതിൻ്റെ ദൗത്യം പലതവണ നീട്ടി!  നിലവിൽ, TESS ഇപ്പോഴും പ്രവർത്തനക്ഷമമാണ്, പുതിയ ഗ്രഹങ്ങൾക്കായി അത് ആകാശം പരിശോധിക്കുന്നത് തുടരുന്നു. 

TESS അതിൻ്റെ ദൗത്യത്തിൽ അവിശ്വസനീയമാംവിധം വിജയിച്ചു.  ഇതുവരെ, ഇത് 7,200 സാധ്യതയുള്ള ഗ്രഹങ്ങളെ കണ്ടെത്തി, അതിൽ 482 എണ്ണം സ്ഥിരീകരിച്ചു!  ഈ കണ്ടെത്തലുകൾ പ്രപഞ്ചത്തെക്കുറിച്ചും അതിൻ്റെ നിരവധി നിഗൂഢതകളെക്കുറിച്ചും കൂടുതലറിയാൻ ശാസ്ത്രജ്ഞരെ സഹായിച്ചു. 

കുറഞ്ഞത് മൂന്ന് വർഷമെങ്കിലും ടെസ് അതിൻ്റെ ദൗത്യം തുടരുമെന്ന് പ്രതീക്ഷിക്കുന്നു.  ഈ സമയത്ത്, അത് പുതിയ ഗ്രഹങ്ങൾക്കായി ആകാശത്തെ സ്കാൻ ചെയ്യുന്നത് തുടരുകയും പ്രപഞ്ചത്തെക്കുറിച്ച് കൂടുതലറിയാൻ നമ്മെ സഹായിക്കുകയും ചെയ്യും.  നമ്മുടേതിന് അപ്പുറത്തുള്ള ഗ്രഹവ്യവസ്ഥകളുടെ വൈവിധ്യം നന്നായി മനസ്സിലാക്കാനും തുടർ പഠനത്തിന് സാധ്യതയുള്ളവയെ കണ്ടെത്താനും ഇത് ശാസ്ത്രജ്ഞരെ സഹായിക്കും.  

പ്രപഞ്ചത്തെ പര്യവേക്ഷണം ചെയ്യുന്നതിനും ഭൂമിക്കപ്പുറത്തുള്ള ജീവജാലങ്ങൾക്കായി തിരയുന്നതിനുമുള്ള നാസയുടെ നിരന്തരമായ ശ്രമങ്ങളുടെ ഒരു ഭാഗം മാത്രമാണ് ടെസ്.  എക്സോപ്ലാനറ്റുകളും അവയുടെ സ്വഭാവങ്ങളും പഠിക്കുന്നതിലൂടെ, ഗ്രഹ രൂപീകരണത്തിൻ്റെ സങ്കീർണ്ണതകളെക്കുറിച്ചും പ്രപഞ്ചത്തിൽ മറ്റെവിടെയെങ്കിലും ജീവൻ നിലനിൽക്കാനുള്ള സാധ്യതയെക്കുറിച്ചും ആഴത്തിലുള്ള ധാരണ നേടാനാവുമെന്ന് ശാസ്ത്രജ്ഞർ കരുതുന്നു.

Sunday, December 15, 2024

Extravehicular Activity (EVA)

 


ബഹിരാകാശ യാത്രികർ ഗവേഷണങ്ങൾക്കും പരീക്ഷണങ്ങൾക്കും മറ്റുമായി ബഹിരാകാശ വാഹനത്തിൽ നിന്നും പുറത്തിറങ്ങി നടത്തുന്ന പ്രവർത്തനത്തെയാണ് ശാസ്ത്രീയമായി  Extravehicular Activity (EVA) എന്ന് വിളിക്കുന്നത്.

ബഹിരാകാശ വാഹനത്തിൻ്റെ കേടുപാടുകൾ പരിഹരിക്കുന്നതിനും, അന്യ ഗ്രഹങ്ങളിൽ നിന്ന് സാമ്പിൾ ശേഖരിക്കുന്നതിന് വേണ്ടിയും വാഹനത്തിൽ നിന്നും പുറത്തിറങ്ങുന്നത് EVA തന്നെയാണ്.

EVA നടത്താൻ അസ്‌ട്രോണോട്ടുകൾക്ക് ബഹിരാകാശ സ്യൂട്ട് ധരിക്കേണ്ടതുണ്ട്. ഇത് ബഹിരാകാശത്തിലെ ശൂന്യത, അതിതീവ്രമായ താപനില, വികിരണം എന്നിവയിൽ നിന്ന് അവരെ സംരക്ഷിക്കുന്നു. 

അപ്പോളോ 17 ചന്ദ്ര ദൗത്യത്തിൻ്റെ ഭാഗമായി അസ്‌ട്രോണോട്ടുകൾ ആയ Gene Cernan നും Harrison Shmitt ഉം ചന്ദ്രോപരിതലത്തിൽ EVA ചെയ്യുന്നതിനിടയിൽ Gene Cernan LRV (Lunar Roving Vehicle) ൽ ചന്ദ്രോപരിതലം പരിശോധിക്കുന്ന ദൃശ്യമാണ് ചിത്രത്തിൽ.

തിളങ്ങുന്ന നെബുലകൾ

 


ഭൂമിയിൽ നിന്ന് 𝟕,𝟓𝟎𝟎 പ്രകാശവർഷം അകലെയുള്ള ഒരു 𝐄𝐦𝐢𝐬𝐬𝐢𝐨𝐧 𝐧𝐞𝐛𝐮𝐥𝐚-യാണ് ഇത്. 𝐓𝐡𝐞 𝐇𝐞𝐚𝐫𝐭 𝐍𝐞𝐛𝐮𝐥𝐚 (𝐈𝐂 𝟏𝟖𝟎𝟓) എന്നും പറയും.


കാസിയോപ്പിയ എന്ന നക്ഷത്രസമൂഹത്തിൽ (𝐂𝐚𝐬𝐬𝐢𝐨𝐩𝐞𝐢𝐚 𝐜𝐨𝐧𝐬𝐭𝐞𝐥𝐥𝐚𝐭𝐢𝐨𝐧) ആണ് ഇതിൻ്റെ സ്ഥാനം.


𝟏𝟕𝟖𝟕- ൽ 𝐖𝐢𝐥𝐥𝐢𝐚𝐦 𝐇𝐞𝐫𝐬𝐜𝐡𝐞𝐥 ആണ് ഇത് കണ്ടെത്തിയത്. 𝐔𝐫𝐚𝐧𝐮𝐬-നെ കണ്ടെത്തിയ, 𝐆𝐞𝐫𝐦𝐚𝐧-𝐁𝐫𝐢𝐭𝐢𝐬𝐡 𝐚𝐬𝐭𝐫𝐨𝐧𝐨𝐦𝐞𝐫 ആയ 𝐅𝐫𝐞𝐝𝐞𝐫𝐢𝐜𝐤 𝐖𝐢𝐥𝐥𝐢𝐚𝐦 𝐇𝐞𝐫𝐬𝐜𝐡𝐞𝐥 തന്നെ!


കൂടാതെ, 𝐓𝐢𝐭𝐚𝐧𝐢𝐚, 𝐎𝐛𝐞𝐫𝐨𝐧, 𝐄𝐧𝐜𝐞𝐥𝐚𝐝𝐮𝐬, 𝐌𝐢𝐦𝐚𝐬, 𝐈𝐂 𝟏𝟏𝟎𝟏, 𝐍𝐆𝐂 𝟒𝟒𝟕𝟑, 𝐌𝐚𝐫𝐤𝐚𝐫𝐢𝐚𝐧 𝟓𝟗𝟎 ഇതൊക്കെ അദ്ദേഹത്തിൻ്റെ കണ്ടെത്തലുകളിൽ പെടും.


എന്താണ് ഈ 𝐄𝐦𝐢𝐬𝐬𝐢𝐨𝐧 𝐧𝐞𝐛𝐮𝐥𝐚?


ഇത് ശരിക്കും വാതകങ്ങൾ നിറഞ്ഞ ഒരു ബഹിരാകാശ മേഖല മാത്രമാണ്. അടുത്തുള്ള നക്ഷത്രത്തിൽ നിന്നുള്ള 𝐑𝐚𝐝𝐢𝐚𝐭𝐢𝐨𝐧 ഇതിലൂടെ കടന്നു പോകുമ്പോൾ, 𝐈𝐨𝐧𝐢𝐳𝐚𝐭𝐢𝐨𝐧 സംഭവിക്കുന്നത് മൂലം ഈ വാതകങ്ങൾ പ്രകാശം പുറപ്പെടുവിക്കും എന്നതാണിതിൻ്റെ പ്രത്യേകത.


പ്രത്യേകിച്ചും 𝐔𝐥𝐭𝐫𝐚𝐯𝐢𝐨𝐥𝐞𝐭 𝐫𝐚𝐝𝐢𝐚𝐭𝐢𝐨𝐧, വാതക മേഘത്തിലെ ഹൈഡ്രജൻ ആറ്റങ്ങളിൽ നിന്ന് ഇലക്ട്രോണുകളെ നീക്കം ചെയ്യും. ഇലക്ട്രോണുകൾ ആറ്റങ്ങളുമായി വീണ്ടും സംയോജിച്ച് ഊർജ്ജം പുറത്തുവിടും. ഈ പ്രകാശോർജ്ജമാണ് നാം കാണുന്നത്.


𝐇𝐞𝐚𝐫𝐭 𝐍𝐞𝐛𝐮𝐥𝐚-യുടെ തിളക്കത്തിന് കാരണം 𝐈𝐨𝐧𝐢𝐳𝐞𝐝 𝐡𝐲𝐝𝐫𝐨𝐠𝐞𝐧 ആണ്.


𝐎𝐫𝐢𝐨𝐧 𝐍𝐞𝐛𝐮𝐥𝐚-യും, 𝐎𝐦𝐞𝐠𝐚 𝐍𝐞𝐛𝐮𝐥𝐚-യും 𝐄𝐦𝐢𝐬𝐬𝐢𝐨𝐧 𝐧𝐞𝐛𝐮𝐥𝐚-കൾക്ക് ഉദാഹരണങ്ങളാണ്.

Saturday, December 14, 2024

നമ്മെ കൈവിട്ട പ്രപഞ്ചം // 𝐏𝐞𝐫𝐦𝐚𝐧𝐞𝐧𝐭𝐥𝐲 𝐮𝐧𝐫𝐞𝐚𝐜𝐡𝐚𝐛𝐥𝐞 𝐮𝐧𝐢𝐯𝐞𝐫𝐬𝐞

 


പ്രപഞ്ചത്തിലുള്ള 𝟗𝟒% 𝐆𝐚𝐥𝐚𝐱𝐲-കളും എന്നെന്നേക്കുമായി നമ്മെ കൈവിട്ടിരിക്കുന്നു.


അതായത്, നമ്മൾ പരമാവധി വേഗതയായ പ്രകാശവേഗതയിൽ സഞ്ചരിച്ചാൽ പോലും അവയിലേക്ക് ഒരു കാലത്തും എത്തിച്ചേരാനാകില്ല.


നമ്മുടെ സാങ്കേതികവിദ്യ എത്രതന്നെ പുരോഗമിച്ചാലും, പ്രകാശവേഗതയിൽ സഞ്ചരിക്കാനാവില്ലല്ലോ! അതുകൊണ്ട് 𝐓𝐡𝐞𝐨𝐫𝐞𝐭𝐢𝐜𝐚𝐥𝐥𝐲 തന്നെ അസാധ്യമായ അവസ്ഥയാണ് ഇതെന്ന് പറയാം.


ഇതിന് കാരണം പ്രപഞ്ചത്തിൻ്റെ വികാസം തന്നെയാണ്. നമ്മുടെ 𝐋𝐨𝐜𝐚𝐥 𝐠𝐫𝐨𝐮𝐩-ന് പുറത്തുള്ള 𝐆𝐚𝐥𝐚𝐱𝐲-കൾ നമ്മിൽ നിന്ന് അകന്നു കൊണ്ടിരിക്കുകയാണ്.


ഇന്ന് ജീവിച്ചിരിക്കുന്ന നമുക്ക് 𝐓𝐡𝐞𝐨𝐫𝐞𝐭𝐢𝐜𝐚𝐥𝐥𝐲 𝐚𝐜𝐜𝐞𝐬𝐬 ചെയ്യാൻ കഴിയുന്ന പല 𝐆𝐚𝐥𝐚𝐱𝐲-കളെയും നാളെ 𝐀𝐜𝐜𝐞𝐬𝐬 ചെയ്യുക എന്നത് അസംഭവ്യമായിത്തീരും.


ഇത്തരത്തിൽ, നമ്മുടെ പരിധിയിൽ വരുന്ന 𝐆𝐚𝐥𝐚𝐱𝐲-കൾ, ഇന്ന് 𝟔% ആണെങ്കിൽ നാളെ അത് 𝟏% ആകുമെന്നാണ് ഇപ്പറഞ്ഞതിന് അർത്ഥം! അവസാനം 𝐋𝐨𝐜𝐚𝐥 𝐠𝐫𝐨𝐮𝐩 മാത്രം അവശേഷിക്കുന്ന ഒരു ഭാവിയും ഉണ്ട്.


ഭാവി നമുക്കുണ്ട് എന്ന് പറയാത്തത്, ആ സമയത്ത് ഏതെങ്കിലും ഒരുതരം ജീവൻ ഉണ്ടാകാം ഇല്ലാതിരിക്കാം. അത് പ്രവചിക്കാൻ സാധ്യമല്ല. എന്നാൽ മുകളിൽ പറഞ്ഞത് ഒരു 'പ്രപഞ്ചശക്തി'ക്കും തടുക്കാൻ കഴിയാത്ത ഭാവി പ്രവചനമാണ്.

Friday, December 13, 2024

തിമിംഗലങ്ങളുടെ താഴ്‌വര // Valley of Whales


 ഈജിപ്ഷ്യൻ സഹാറയിൽ സ്ഥിതി ചെയ്യുന്ന തിമിംഗലങ്ങളുടെ താഴ്‌വര(Valley of Whales) ഭൂതകാലത്തിൻ്റെ രഹസ്യങ്ങൾ സൂക്ഷിക്കുന്ന ആകർഷകമായ പ്രദേശമാണ്. 

വടക്കേ ആഫ്രിക്കയുടെ ഭൂരിഭാഗവും ഉൾക്കൊള്ളുന്ന സഹാറ മരുഭൂമി ലോകത്തിലെ ഏറ്റവും വലിയ ചൂടുള്ള മരുഭൂമിയാണ്.  എന്നാൽ നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ മരുഭൂമി ഒരു കാലത്ത് കടലായിരുന്നു എന്നത് വസ്തുതയാണ്.  50 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്, മെഡിറ്ററേനിയനെ ഇന്ത്യൻ മഹാസമുദ്രവുമായി ബന്ധിപ്പിക്കുന്ന ടെത്തിസ് കടലിൻ്റെ ഭാഗമായിരുന്നു തിമിംഗലങ്ങളുടെ താഴ്‌വര.  തിമിംഗലങ്ങൾ, സ്രാവുകൾ, മുതലകൾ എന്നിവയുൾപ്പെടെ എല്ലാത്തരം സമുദ്രജീവികളുടെയും ആവാസ കേന്ദ്രമായിരുന്നു ഈ പുരാതന കടൽ. 

കാലക്രമേണ, ടെത്തിസ് കടൽ അപ്രത്യക്ഷമാവുകയും തിമിംഗലങ്ങളുടെ താഴ്‌വര ഇന്ന് നാം കാണുന്ന വരണ്ടതും തരിശായതുമായ ഭൂപ്രകൃതിയായി രൂപാന്തരപ്പെടുകയും ചെയ്തു.  എന്നാൽ ആ പുരാതന സമുദ്രജീവികളുടെ ഫോസിലുകൾ മണലിനടിയിൽ മറഞ്ഞിരുന്നു. 

2005-ൽ, തിമിംഗലങ്ങളുടെ താഴ്‌വര യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിക്കപ്പെട്ടു, ഒരു ഫോസിൽ സൈറ്റെന്ന നിലയിൽ അതിൻ്റെ പ്രാധാന്യം തിരിച്ചറിഞ്ഞു.  ഭാവി തലമുറയ്ക്കായി സൈറ്റും അതിൻ്റെ അവിശ്വസനീയമായ ഫോസിലുകളും സംരക്ഷിക്കാൻ ഈ പദവി സഹായിക്കുന്നു. 

തിമിംഗലങ്ങളുടെ താഴ്‌വരയിൽ കണ്ടെത്തിയ ഏറ്റവും പ്രശസ്തമായ ഫോസിൽ 37 ദശലക്ഷം വർഷം പഴക്കമുള്ള ഒരു വലിയ തിമിംഗലത്തിന്റേതാണ്.  അതിൻ്റെ അസ്ഥികൾ 65 അടി നീളമുള്ളതാണ്.  ഈ പുരാതന തിമിംഗലം തിമിംഗലങ്ങളുടെ താഴ്‌വരയുടെ സമ്പന്നമായ ചരിത്രത്തിൻ്റെയും മരുഭൂമിയിലെ മണലുകൾക്കടിയിൽ മറഞ്ഞിരിക്കുന്ന രഹസ്യങ്ങളുടെയും ഓർമ്മപ്പെടുത്തലാണ്. 

തിമിംഗലങ്ങളുടെ താഴ്‌വര ഒരു ആകർഷണീയമായ ഫോസിൽ സൈറ്റെന്നതിനേക്കാളുപരി - ഇത് ഭൂതകാലത്തിലേക്കുള്ള ഒരു ജാലകമാണ്.  ഇവിടെ കണ്ടെത്തിയ ഫോസിലുകൾ പഠിക്കുന്നതിലൂടെ, ശാസ്ത്രജ്ഞർക്ക് ഭൂമിയിലെ ജീവൻ്റെ പരിണാമത്തെക്കുറിച്ചും ദശലക്ഷക്കണക്കിന് വർഷങ്ങളായി നമ്മുടെ ഗ്രഹത്തെ രൂപപ്പെടുത്തിയ മാറിക്കൊണ്ടിരിക്കുന്ന പരിതസ്ഥിതികളെക്കുറിച്ചും കൂടുതലറിയാൻ സാധിക്കുന്നു.

വെളുത്ത ദ്വാരം // white hole


 

ഒരു തമോദ്വാരത്തിൻ്റെ വിപരീതമാണ് വെളുത്ത ദ്വാരം. ഒന്നിനും അതിൽ പ്രവേശിക്കാൻ കഴിയില്ല, എന്നിട്ടും ഊർജവും ദ്രവ്യവും അവ്യക്തമായി പുറത്തേക്ക് ഒഴുകുന്നു. 


ഐൻസ്റ്റീൻ്റെ ഗുരുത്വാകർഷണ സിദ്ധാന്തമനുസരിച്ച് വെളുത്ത ദ്വാരങ്ങൾ ഉണ്ടെന്ന് പ്രവചിക്കപ്പെടുന്നു. എന്നിരുന്നാലും, നിലവിൽ ഈ വിചിത്രമായ വസ്തുക്കൾ തികച്ചും സാങ്കൽപ്പികമാണ്

Thursday, December 12, 2024

ലോകത്തിലെ ഏറ്റവും പ്രശസ്തമായ മസ്തിഷ്കം


 

മുകളിൽ  ചിത്രീകരിച്ചിരിക്കുന്ന മസ്തിഷ്കം ലോകത്തിലെ ഏറ്റവും പ്രശസ്തമായ തലച്ചോറായി കണക്കാക്കപ്പെടുന്നു. "പേഷ്യൻ്റ് എച്ച്എം" എന്നറിയപ്പെടുന്ന ഹെൻറി ഗുസ്താവ് മൊലൈസൺ എന്ന വ്യക്തിയുടേതാണ്.  1953-ൽ കഠിനമായ അപസ്മാരം നിർത്താൻ ഉദ്ദേശിച്ചു നടത്തിയ മസ്തിഷ്ക ശസ്‌ത്രക്രിയയുടെ ഫലമായി ഏതാനും മിനിറ്റുകൾ  നീണ്ടുനിൽക്കുന്ന  ഓർമ്മശക്തി മാത്രമേ അദ്ദേഹത്തിന് പിന്നീട് ഉണ്ടായിരുന്നുള്ളൂ. 


1926 ഫെബ്രുവരി 26 ന് ജനിച്ച ഹെൻറി മൊലൈസൺ, ഒൻപതാം വയസ്സിൽ സൈക്കിൾ അപകടത്തിൽ പെട്ടതിനെ തുടർന്നാണ് അപസ്മാരം ബാധിച്ചത്.  ചികിത്സയ്ക്കായി ഹാർട്ട്ഫോർഡ് ഹോസ്പിറ്റലിലെ ഒരു ന്യൂറോ സർജനിലേക്ക് റഫർ ചെയ്യപ്പെടുന്നതിന് മുമ്പ്,  മൊലൈസൺ വർഷങ്ങളോളം അപസ്മാര ബാധിതനായിരുന്നു. 



ഹെൻറി മൊലൈസൺ 1953-ൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി, അത് അപസ്മാരം ഭേദമാക്കിയെങ്കിലും, പുതിയ ഓർമ്മകൾ സൃഷ്ടിക്കാനുള്ള അദ്ദേഹത്തിൻ്റെ കഴിവിനെ അത് നശിപ്പിച്ചു -  ആൻ്ററോഗ്രേഡ് ഓർമ്മക്കുറവ് എന്നറിയപ്പെടുന്ന ഒരു അവസ്ഥ.  ശസ്ത്രക്രിയയ്ക്കുശേഷം 55 വർഷം ഹെൻറി മൊലൈസൺ ഒരു പുതിയ ഓർമ്മ പോലും രൂപപ്പെടുത്താൻ കഴിയാതെ ജീവിച്ചു, അക്കാലത്ത് അദ്ദേഹത്തിൻ്റെ അവസ്ഥയെക്കുറിച്ച് ശാസ്ത്രലോകം സമഗ്രമായി പഠിച്ചു.



ഹെൻറി മൊലൈസൻ്റെ മസ്തിഷ്കം പ്രധാനമായത്  അത് തലച്ചോറിൻ്റെ മെമ്മറി പ്രവർത്തനം ഉത്ഭവിക്കുന്ന (ഹിപ്പോകാമ്പസ്) കൃത്യമായ ഭാഗം നിർണ്ണയിക്കാൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞു എന്നതാണ്. ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള തൻ്റെ ജീവിതത്തിൻ്റെ ചില ഭാഗങ്ങൾ ഓർത്തെടുക്കാൻ സാധിച്ചത്   എല്ലാ തരത്തിലുള്ള മെമ്മറിയും (ദീർഘകാല, ഹ്രസ്വകാല, ബോധപൂർവം, അബോധാവസ്ഥ)  ഹിപ്പോകാമ്പസിൽ കേന്ദ്രീകരിച്ചിട്ടില്ല എന്നത്  സൂചിപ്പിക്കുന്നു. .  


2008 ഡിസംബറിൽ ഹെൻറി മൊലൈസൺ മരിച്ചപ്പോൾ, യുസി സാൻ ഡിയാഗോയിലെ ബ്രെയിൻ ഒബ്സർവേറ്ററിക്ക്  മസ്തിഷ്കം ദാനം ചെയ്തു.    അതിനുശേഷം,  മൊലൈസൻ്റെ മസ്തിഷ്കം 2,401 എഴുപത് മൈക്രോൺ കട്ടിയുള്ള കഷ്ണങ്ങളാക്കി, നിലവിൽ  ഉയർന്ന റെസല്യൂഷനിൽ പരീക്ഷണം തുടരുന്നു.

ആദിത്യയുടെ 𝐂𝐌𝐄 നിരീക്ഷണങ്ങൾ

 


ഇന്ത്യയുടെ ആദ്യ 𝐒𝐩𝐚𝐜𝐞-𝐛𝐚𝐬𝐞𝐝 𝐬𝐨𝐥𝐚𝐫 𝐨𝐛𝐬𝐞𝐫𝐯𝐚𝐭𝐨𝐫𝐲-യാണ് 𝐀𝐝𝐢𝐭𝐲𝐚-𝐋𝟏. ഈയടുത്തായി 𝐂𝐨𝐫𝐨𝐧𝐚𝐥 𝐌𝐚𝐬𝐬 𝐄𝐣𝐞𝐜𝐭𝐢𝐨𝐧-ൻ്റെ പുതിയ നിരീക്ഷണങ്ങൾ പുറത്ത് വന്നിരിക്കുകയാണ്.


𝐒𝐩𝐚𝐜𝐞𝐜𝐫𝐚𝐟𝐭-ൽ തന്നെയുള്ള 𝐕𝐢𝐬𝐢𝐛𝐥𝐞 𝐄𝐦𝐢𝐬𝐬𝐢𝐨𝐧 𝐋𝐢𝐧𝐞 𝐂𝐨𝐫𝐨𝐧𝐚𝐠𝐫𝐚𝐩𝐡 (𝐕𝐄𝐋𝐂) ഉപയോഗിച്ച് 𝐂𝐌𝐄 നിരീക്ഷിക്കാൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞിരുന്നു. ഈ സമയത്ത്, 𝟐𝟓 𝐤𝐦/𝐬𝐞𝐜 എന്ന നിരക്കിൽ പ്ലാസ്മയുടെ അതിവേഗത്തിലുള്ള ചലനവും, ചുറ്റുമുള്ള പ്രദേശത്തെ താപനില 𝟑𝟎% വർദ്ധിക്കുന്നതും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.


എന്താണ് 𝐂𝐨𝐫𝐨𝐧𝐚𝐥 𝐌𝐚𝐬𝐬 𝐄𝐣𝐞𝐜𝐭𝐢𝐨𝐧?


സൂര്യൻ്റെ കൊറോണയിൽ നിന്ന് വലിയ അളവിൽ 𝐒𝐨𝐥𝐚𝐫 𝐰𝐢𝐧𝐝-ഉം 𝐌𝐚𝐠𝐧𝐞𝐭𝐢𝐜 𝐟𝐢𝐞𝐥𝐝-കളും പുറന്തള്ളുന്നതിനെയാണ് നമ്മൾ 𝐂𝐨𝐫𝐨𝐧𝐚𝐥 𝐌𝐚𝐬𝐬 𝐄𝐣𝐞𝐜𝐭𝐢𝐨𝐧 അഥവാ 𝐂𝐌𝐄 എന്ന് വിളിക്കുന്നത്.


𝐂𝐌𝐄 സമയത്ത്, വളരേ വലിയ അളവിലുള്ള 𝐂𝐡𝐚𝐫𝐠𝐞𝐝 𝐩𝐚𝐫𝐭𝐢𝐜𝐥𝐞𝐬 (𝐄𝐥𝐞𝐜𝐭𝐫𝐨𝐧𝐬 𝐚𝐧𝐝 𝐏𝐫𝐨𝐭𝐨𝐧𝐬) അവിശ്വസനീയമാംവിധം ഉയർന്ന വേഗതയിൽ ബഹിരാകാശത്തേക്ക് പുറന്തള്ളപ്പെടും! മിക്കവാറും മണിക്കൂറിൽ ലക്ഷക്കണക്കിന് കിലോമീറ്റർ വേഗത്തിൽ!


ഇത് സാധാരണ ഭൂമിയിലേക്ക് എത്താറുണ്ടെങ്കിലും മനുഷ്യർക്ക് നേരിട്ട് ഹാനികരമാകാറില്ല.


എന്നാൽ, 𝐑𝐚𝐝𝐢𝐨 𝐜𝐨𝐦𝐦𝐮𝐧𝐢𝐜𝐚𝐭𝐢𝐨𝐧-നേയും,

𝐆𝐏𝐒 𝐧𝐚𝐯𝐢𝐠𝐚𝐭𝐢𝐨𝐧-ൻ്റെ സിഗ്നലുകളേയും, കൂടാതെ 𝐏𝐨𝐰𝐞𝐫 𝐠𝐫𝐢𝐝𝐬 𝐚𝐧𝐝 𝐬𝐚𝐭𝐞𝐥𝐥𝐢𝐭𝐞𝐬 എന്നിവയിലൊക്കെ പ്രശ്‌നങ്ങളുണ്ടാക്കാൻ 𝐂𝐌𝐄-കൾക്ക് കഴിയും.


𝐀𝐝𝐢𝐭𝐲𝐚-യുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് 𝐂𝐌𝐄-യെപ്പറ്റി പഠിക്കുക എന്നത് തന്നെയായിരുന്നു. സൂര്യനിൽ നടക്കുന്ന 𝐀𝐜𝐭𝐢𝐯𝐢𝐭𝐢𝐞𝐬 കണക്ക് കൂട്ടി, 𝐂𝐌𝐄-കൾ ആരംഭിക്കുന്ന സമയം, കൃത്യമായി നമ്മെ അറിയിക്കാൻ ഇനി 𝐀𝐝𝐢𝐭𝐲𝐚-ക്കാവും.


𝐀𝐝𝐢𝐭𝐲𝐚-യിൽ നിന്നും പ്രകാശവേഗത്തിലുള്ള 𝐈𝐧𝐟𝐨𝐫𝐦𝐚𝐭𝐢𝐨𝐧𝐬, മിനിറ്റുകൾ കൊണ്ട് അറിയാൻ കഴിഞ്ഞാൽ, മണിക്കൂറുകൾ കൊണ്ട് മാത്രം എത്തിച്ചേരുന്ന 𝐂𝐌𝐄-കളിൽ നിന്നും മുൻകരുതൽ സ്വീകരിക്കാൻ നമുക്ക് സമയം ലഭിക്കുമല്ലോ!

Tuesday, December 10, 2024

നമ്മുടെ ഭൂമിയുടെ ഫോട്ടോ

 


ചിത്രത്തിൽ കാണുന്നത് ചന്ദ്രൻ്റെ മനോഹരമായ ഒരു ഫോട്ടോ ആണെന്ന് കരുതിയാൽ തെറ്റി. യദാർത്ഥത്തിൽ ഇത് നമ്മുടെ ഭൂമിയുടെ ഫോട്ടോ ആണ് !!!

1971 ൽ ചന്ദ്രനിൽ ഇറങ്ങിയ നാസയുടെ നാലാമത്തെ ചന്ദ്ര ദൗത്യമായ അപ്പോളോ 15 മിഷൻ്റെ ഭാഗമായി എടുത്ത  പ്രസിദ്ധമായ ഒരു ചിത്രമാണിത്. ഈ ഫോട്ടോയിൽ ഭൂമി ചന്ദ്രക്കലയുടെ രൂപത്തിൽ ഉദിച്ച് വരുന്നതായി ദൃശ്യമാകുന്നു. ചന്ദ്രൻ്റെ സമീപത്ത് നിന്നാണ് ഭൂമിയുടെ ഈ ചിത്രം ദൃശ്യവത്കരിച്ചത്.

സൗരയൂഥത്തിലെ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ചന്ദ്രക്കലയുടെ ആകൃതിയിൽ ദൃശ്യമാകാൻ കാരണം പ്രകാശ സ്രോതസ് ആയ സൂര്യൻ നിരീക്ഷകന്റെ ദിശയുമായി ഒരു പ്രത്യേക കോണളവിൽ നിലകൊള്ളുമ്പോൾ ആണ്. ഇതോടെ ഗ്രഹത്തിൻ്റെ അല്ലെങ്കിൽ ഉപഗ്രഹത്തിൻ്റെ ഭൂരിഭാഗവും ഇരുണ്ടതാവുകയും ചെറിയൊരു ഭാഗം മാത്രം തെളിഞ്ഞ് കാണുകയും ചെയ്യും. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ചന്ദ്രനെ ഇങ്ങനെ കാണാറുള്ളത് സാധാരണമാണ്. 

അപ്പോളോ 15 ൽ സഞ്ചരിച്ചിരുന്ന ബഹിരാകാശയാത്രികർ ഉയർന്ന റെസല്യൂഷൻ ക്യാമറകൾ ഉപയോഗിച്ചാണ് ഭൂമിയുടെ ഈ വിസ്മയകരമായ ചിത്രം പകർത്തിയത്.

നമ്മുടെ ഭൂമി എത്രത്തോളം സൗന്ദര്യവതിയാണെന്ന്  തെളിയിക്കുന്നതോടൊപ്പം ചന്ദ്ര ദൗത്യങ്ങളുടെ പ്രാധാന്യം ശാസ്ത്ര ലോകത്തിന് എത്രത്തോളം പ്രയോജനകരം ആണെന്നും ഈ ചിത്രം പ്രകടമാക്കുന്നു.

Sunday, December 8, 2024

അവാർഡ് നോമിനേഷൻ കിട്ടിയ ചിത്രം.

 


ആ കറുത്ത സാധനം അന്താരാഷ്ട്ര ബഹിരാകാശ നിലയം. അത് കൃത്യം ചന്ദ്രനിലെ ടൈക്കോ എന്ന ക്രേറ്ററിന് മുകളിലൂടെ പറന്ന നിമിഷാർധങ്ങളിൽ കൈക്കലാക്കിയ ഫോട്ടോ.

നിഴലല്ല. ഐ എസ് എസ് തന്നെയാണ്. എടുത്തത് അരിസോണയിലെ ടെലിസ്കോപ്പിലൂടെ.

ഫോട്ടോഗ്രാഫർ : അമേരിക്കൻ ആസ്ട്രോഫോട്ടോഗ്രാഫർ ആൻഡ്ര്യൂ. 


Friday, December 6, 2024

ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ട്രിപ്പിൾ 'സൂപ്പർ പഫ്' സ്റ്റാർ സിസ്റ്റത്തിൽ നാലാമത്തെ എക്സോപ്ലാനറ്റ് കണ്ടെത്തി

 


ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി (JWST) ഉപയോഗിച്ച് ജ്യോതിശാസ്ത്രജ്ഞർ അൾട്രാലൈറ്റ് "സൂപ്പർ പഫ്" ഗ്രഹങ്ങളുടെ ഒരു വിചിത്ര സംവിധാനത്തിൽ നാലാമത്തെ ലോകം കണ്ടെത്തി.


2,615 പ്രകാശവർഷം അകലെ സിഗ്നസ് (സ്വാൻ) നക്ഷത്രസമൂഹത്തിൽ സ്ഥിതി ചെയ്യുന്ന സൂര്യനെപ്പോലെയുള്ള കെപ്ലർ-51 എന്ന നക്ഷത്രത്തിന് ചുറ്റുമാണ് പുതിയ സൗരയൂഥേതര ഗ്രഹം അഥവാ "എക്‌സോപ്ലാനറ്റ്" കണ്ടെത്തിയത്.


കെപ്ലർ-51e എന്ന പുതിയ ലോകം, ഈ നക്ഷത്രത്തെ ചുറ്റുന്ന നാലാമത്തെ എക്സോപ്ലാനറ്റ് മാത്രമല്ല; ഈ മറ്റെല്ലാ ഗ്രഹങ്ങളും കോട്ടൺ മിഠായി പോലുള്ള ഗ്രഹങ്ങളാണ്. ഇതിനർത്ഥം ഇത് ഇതുവരെ കണ്ടെത്തിയ ഏറ്റവും ഭാരം കുറഞ്ഞ ചില ഗ്രഹങ്ങളുടെ മുഴുവൻ സംവിധാനമാകാം എന്നാണ്.


സൂപ്പർ പഫ് ഗ്രഹങ്ങൾ വളരെ അസാധാരണമാണ്, അവയ്ക്ക് പിണ്ഡം കുറവും സാന്ദ്രത കുറവുമാണ്," പെൻ സ്റ്റേറ്റ് സെൻ്റർ ഫോർ എക്സോപ്ലാനറ്റ്സ് ആൻഡ് ഹാബിറ്റബിൾ വേൾഡിലെ ടീം അംഗം ജെസ്സിക്ക ലിബി-റോബർട്ട്സ് പ്രസ്താവനയിൽ പറഞ്ഞു. "കെപ്ലർ-51 എന്ന നക്ഷത്രത്തെ ചുറ്റുന്ന മുമ്പ് അറിയപ്പെട്ടിരുന്ന മൂന്ന് ഗ്രഹങ്ങൾ ശനിയുടെ വലിപ്പമുള്ളവയാണ്, എന്നാൽ പിണ്ഡം  ഭൂമിയുടെ പിണ്ഡത്തിൻ്റെ ഏതാനും മടങ്ങ് മാത്രമാണ്.


മിഷൻ : ജപ്പാൻ സ്‌പെയ്‌സ് ഏജൻസി ജാക്സ.

 


വെറും ഒരു കിലോമീറ്റർ വീതിയുള്ള ഒരു ലക്ഷം കിമി വേഗത്തിൽ സ്പെയ്സിലെ അനന്തയിലൂടെ കൂരിരുട്ടിൽ ശരവേഗത്തിൽ പറക്കുന്ന ഒരു ഉൽകയിൽ ഭൂമിയിൽ നിന്നും ഒരു വാഹനം വിട്ട് കൃത്യമായി ലാൻഡ് ചെയ്യിക്കാൻ പറ്റുമോ ?  അതും രണ്ടരക്കോടി കിലോമീറ്റർ അകലെ വെച്ച്.


മൂന്നു വർഷം കഴിഞ്ഞ് ഈ ഉൽക്ക എവിടെയായിരിക്കും എത്തുക എന്നു കണക്കു കൂട്ടി കണ്ടുപിടിച്ചു അവിടെയെത്താൻ വേണ്ട വേഗത കണക്കു കൂട്ടി ഒരു വാഹനം വിക്ഷേപിക്കുക. അത് കൃത്യമായി ആ തീയതി ഉൽക്കയുമായി അടുത്തെത്തി അതിലേക്ക് ലാൻഡ് ചെയ്യുക. ഫോട്ടോ എടുത്ത് ഈ രണ്ടരക്കോടി കിലോമീറ്റർ അകലെയുള്ള ഭൂമിയിലെ ഒരു പ്രത്യേക സ്ഥലത്തേക്കയക്കുക. എന്നിട്ട് ആ ഉൽകയിൽ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുക. അതും ഉൽക്കയുടെ പരുപരുത്ത പ്രതലത്തിൽ ചക്രങ്ങൾ ഉപയോഗിച്ചു വാഹനം ഓടിക്കാൻ കഴിയാത്തതിനാൽ തവളയെ പോലെ ചാടി സഞ്ചരിക്കുന്ന പ്രത്യേക വാഹനത്തിൽ. 


 അതിൽ  നിന്നും ഒരു റോബോട്ട് കല്ല് ചുരണ്ടിയെടുത് ഒരു ടിന്നിലാക്കുക. ആ ടിന്നും പെടകവും കൂടി അവിടെ വെച്ചു ആളില്ലാതെ ലോഞ്ച് ചെയ്തു തിരിച്ചു വീണ്ടും മൂന്നു വർഷം സഞ്ചരിച്ച് ഭൂമിയിലേക്ക് വരിക. അത് ആറു വർഷം മുന്നേ തീരുമാനിച്ച മരുഭൂമിയിലെ ഒരു സ്പോട്ടിൽ കൊണ്ടു വന്നു സുരക്ഷിതമായി ലാൻഡ് ചെയ്യിക്കുക. പറ്റുവോ.


മിഷൻ ചെയ്തത്: ജപ്പാൻ സ്‌പെയ്‌സ് ഏജൻസി ജാക്സ. 

ഉൽക്കയുടെ പേര്: റ്യുഗു.

പോയ വാഹനം: ഹയബൂസ-2

ന്യൂ ഹൊറൈസൺസ്

 


2006 ജനുവരി 19 ന് നാസ വിക്ഷേപിച്ച ന്യൂ ഹൊറൈസൺസ് പേടകം ഭൂമിയിൽ നിന്ന് 7.5 ബില്യൺ കിലോമീറ്റർ അകലെ ബഹിരാകാശത്തിലൂടെ ഒരു ഇതിഹാസ യാത്രയിലാണ്. ഇതിന് മുമ്പ് വിക്ഷേപിച്ചിട്ടുള്ള പയനിയർ 10, പയനിയർ 11, വോയേജർ 1, വോയേജർ 2 എന്നീ നാല് ബഹിരാകാശവാഹനങ്ങൾക്ക് മാത്രം അവകാശപ്പെട്ട ഈ ശ്രദ്ധേയമായ നേട്ടം അതിനെ ഒരു എക്സ്ക്ലൂസീവ് ക്ലബിൽ ഉൾപ്പെടുത്തി. അവിശ്വസനീയമാംവിധം അകലെയാണെങ്കിലും, ന്യൂ ഹൊറൈസൺസ് പൂർണ്ണമായും പ്രവർത്തനക്ഷമമായി തുടരുന്നു. കൈപ്പർ ബെൽറ്റിലൂടെ അത് മണിക്കൂറിൽ 53,000 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.


പ്ലൂട്ടോയെയും കൈപ്പർ ബെൽറ്റിലെ മറ്റ് കുള്ളൻ ഗ്രഹങ്ങളെയും കുറിച്ച് പഠിക്കുന്നതിനാണ് ന്യൂ ഹൊറൈസൺസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്, അവ മുമ്പ് വിശദമായി പര്യവേക്ഷണം ചെയ്തിട്ടില്ല. കേപ് കനാവറൽ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിക്ഷേപിച്ച പേടകം സെക്കൻഡിൽ 16.26 കിലോമീറ്റർ എന്ന റെക്കോർഡ് ബ്രേക്കിംഗ് വേഗത കൈവരിച്ചു, അക്കാലത്ത് ഭൂമിയിൽ നിന്ന് വിക്ഷേപിച്ച ഏറ്റവും വേഗതയേറിയ മനുഷ്യനിർമിത വസ്തുവായി ഇത് മാറി. ഒമ്പത് വർഷത്തെ യാത്രയ്ക്ക് ശേഷം, 2015 ജൂലൈ 14 ന് കുള്ളൻ ഗ്രഹത്തിൻ്റെ 12,500 കിലോമീറ്റർ ചുറ്റളവിൽ പ്ലൂട്ടോ സന്ദർശിക്കുന്ന ആദ്യത്തെ ബഹിരാകാശ വാഹനമായി ന്യൂ ഹൊറൈസൺസ് ചരിത്രം സൃഷ്ടിച്ചു.


ദൗത്യത്തിനിടെ, ന്യൂ ഹൊറൈസൺസ് സൗരയൂഥത്തിലെ ആയിരക്കണക്കിന് വസ്തുക്കളുടെ ചിത്രങ്ങൾ ഭൂമിയിലേക്കയച്ചു, വ്യാഴത്തിൻ്റെയും അതിൻ്റെ ഉപഗ്രഹമായ അയോയുടെ അതിശയകരമായ കാഴ്ചകൾ പകർത്തി. ബഹിരാകാശ പേടകം പ്ലൂട്ടോയുടെ ഉപരിതലത്തിൽ രണ്ട് വലിയ ഐസ് പർവതങ്ങൾ കണ്ടെത്തി, സമതലങ്ങൾ ഗർത്തങ്ങളില്ലാത്തതായി കണ്ടെത്തി. ന്യൂ ഹൊറൈസൺസ് പ്ലൂട്ടോയുടെ ഉപഗ്രഹമായ ഷാരോണിൻ്റെ അതിശയകരമായ വർണ്ണ ചിത്രം പകർത്തി, അതിൻ്റെ ഉപരിതലത്തിൽ ഒരു വലിയ കൊടുമുടിയും ആഴത്തിലുള്ള കിടങ്ങുകളും കണ്ടെത്തി. കൂടാതെ, ബഹിരാകാശ പേടകം പ്ലൂട്ടോയുടെ അഞ്ച് ഉപഗ്രഹങ്ങളും കണ്ടെത്തുകയും അതുല്യമായ മഞ്ഞുമനുഷ്യൻ്റെ ആകൃതിയിലുള്ള ട്രാൻസ്-നെപ്ടൂണിയൻ കൈപ്പർ ബെൽറ്റ് വസ്തുവായ അരോക്കോത്ത് സന്ദർശിക്കുകയും ചെയ്തു.


ന്യൂ ഹൊറൈസൺസ് ഏഴ് ശാസ്ത്രീയ ഉപകരണങ്ങൾ വഹിക്കുന്നു, റേഡിയോ ഐസോടോപ്പ് തെർമോ ഇലക്ട്രിക് ജനറേറ്ററാണ് ഇത് പ്രവർത്തിപ്പിക്കുന്നത്. ബഹിരാകാശ പേടകത്തിന് 16 ത്രസ്റ്ററുകൾ ഉണ്ട്, ഇത് കൈപ്പർ ബെൽറ്റിലൂടെയുള്ള യാത്ര തുടരാൻ സഹായിക്കുന്നു. പ്ലൂട്ടോയിലേക്കുള്ള അതിൻ്റെ പ്രാഥമിക ദൗത്യം പൂർത്തിയായെങ്കിലും, ന്യൂ ഹൊറൈസൺസിൻ്റെ യാത്ര അവസാനിച്ചിട്ടില്ല. ഇത് കൈപ്പർ ബെൽറ്റ് പര്യവേക്ഷണം ചെയ്യുന്നത് തുടരും, ഒടുവിൽ നക്ഷത്രാന്തര മാധ്യമത്തിലേക്ക് സഞ്ചരിക്കും.

Wednesday, December 4, 2024

എനിക്കൊരിക്കൽ ഫിജിയിൽ നിന്നൊരു പോസ്റ്റ്കാർഡ് വന്നിരുന്നു...

 


എനിക്കൊരിക്കൽ ഫിജിയിൽ നിന്നൊരു പോസ്റ്റ്കാർഡ് വന്നിരുന്നു,

കരിമ്പ് വിളവെടുക്കുന്നതിന്റെ ചിത്രവുമായി.

സ്വതേ യാതൊന്നും അസാധാരണമോ ആകർഷകമോ അല്ലെന്ന്

എനിക്കന്നു ബോദ്ധ്യമായി.

നമ്മുടെ മുറ്റിക്കു തോട്ടത്തിൽ നിന്ന് ഉരുളക്കിഴങ്ങു കുഴിച്ചെടുക്കുന്നതും

വിറ്റി ലേവുവിൽ കരിമ്പു വെട്ടുന്നതും തമ്മിൽ ഒരു വ്യത്യാസവുമില്ല.

ഉള്ളതായിട്ടുള്ളതെല്ലാം വെറും സാധാരണമാണ്‌,

അഥവാ, സാധാരണവുമല്ല, അസാധാരണവുമല്ല.

വിദൂരദേശങ്ങളും അതിലെ ജനതയും ഒരു സ്വപ്നമാണ്‌,

ഉണരാതൊരാൾ കാണുന്ന ജാഗരസ്വപ്നം.

കവിതയുടെ കാര്യവും അതുതന്നെ.

ദൂരെ നിന്നു നോക്കുമ്പോൾ അതെന്തോ സവിശേഷമാണ്‌,

നിഗൂഢമാണ്‌, ഉത്സവസമാനമാണ്‌.

ഇല്ല, കവിതയ്ക്കില്ല, ഒരു കരിമ്പുതോട്ടത്തിനോ 

ഉരുളക്കിഴങ്ങുപാടത്തിനോ ഉള്ളതിലേറെ സവിശേഷത.

കവിത അറക്കവാളിനടിയിൽ നിന്നുവരുന്ന ഈർച്ചപ്പൊടി പോലെയാണ്‌,

അല്ലെങ്കിൽ ചിന്തേരിടുമ്പോഴത്തെ മഞ്ഞിച്ച ചീവലുകളാണ്‌.

കവിത വൈകുന്നേരത്തെ കൈകഴുകലാണ്‌,

അല്ലെങ്കിൽ, മരിച്ചുപോയ എന്റെ അമ്മായി

മറക്കാതെന്റെ കീശയിൽ വച്ചുതന്നിരുന്ന

വൃത്തിയുള്ള തൂവാല.


- ജാൻ കപ്ലിൻസ്കി 

Tuesday, December 3, 2024

𝘼𝙧𝙩𝙞𝙛𝙞𝙘𝙞𝙖𝙡 & 𝙉𝙖𝙩𝙪𝙧𝙖𝙡 𝙨𝙖𝙩𝙚𝙡𝙡𝙞𝙩𝙚𝙨

 


ചിത്രത്തിൽ കാണുന്ന രണ്ടു വസ്തുക്കളും ഭൂമിയുടെ ഉപഗ്രഹങ്ങളാണ്. വ്യത്യസമുള്ളത്, ഒന്ന് പ്രകൃത്യാ ഉള്ളതും മറ്റൊന്ന് മനുഷ്യൻ്റെ സൃഷ്ടിയുമാണ്.


പ്രകൃതിദത്ത ഉപഗ്രഹത്തിൽ, 55 വർഷം മുൻപായിരുന്നു മനുഷ്യൻ ആദ്യമായി കാലുകുത്തിയത്.


കൃത്രിമ ഉപഗ്രഹത്തിലോ, കാൽനൂറ്റാണ്ടിനടുത്ത കാലമായി മനുഷ്യരവിടെ സ്ഥിരതാമസമാണ്.


ചന്ദ്രനു മുന്നിലൂടെ കടന്നുപോകുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയം (𝑰𝑺𝑺) വളരെ കൃത്യയോടെ ഒരു 𝒑𝒉𝒐𝒕𝒐𝒈𝒓𝒂𝒑𝒉𝒆𝒓 പകർത്തിയപ്പോൾ!


𝑰𝑺𝑺-ന്, ചന്ദ്രനെ മുറിച്ച് കടക്കാൻ ഏകദേശം 0.5 𝒔𝒆𝒄𝒐𝒏𝒅 മാത്രമേ എടുക്കൂ. ആ കുറഞ്ഞ സമയത്തിലാണ് ഈ 𝒄𝒍𝒊𝒄𝒌 



Monday, December 2, 2024

ചൊവ്വയിലേക്കുള്ള കുടിയേറ്റം പ്രായോഗികമോ ??- 2

 


വീടുകൾ.

ഓരോ ഡോമും ഓട്ടോണമസ് ആയിരിക്കും. അതായത് ആ ഡോമുകളിൽ ആവശ്യമുള്ള ഭക്ഷണം, ഹോസ്പിറ്റൽ മുതലായവയൊക്കെ അതിൽ അടങ്ങിരിക്കുന്നു. റെസിഡൻഷ്യൽ ഏരിയയിൽ വീടുകളും.

ഭരണസംവിധാനം.

എന്തായാളും ഭൂമിയിലെ പോലെ നൂറു കണക്കിന് മന്ത്രിമാരും അവർക്ക് ഉദ്യോഗസ്ഥവൃന്ദങ്ങളും ഒന്നും അവിടെ കാണില്ല. ഒരു വലിയ സ്കെയിലിൽ ഉള്ള റസിഡന്റ്‌സ് അസോസിയേഷൻ പോലെയൊക്കുള്ള ലളിതമായ സംവിധാനം മതിയാകും. . എല്ലാം നൂറു ശതമാനം ഡിജിറ്റൽ ആയതിനാൽ ഇവരൊന്നും പേപ്പറും പൊക്കിയെടുത്തു എങ്ങോട്ടും സഞ്ചരിക്കേണ്ട ആവശ്യം ഉദിക്കുന്നില്ല. ആ ഡോം മുഴുവനായും എ ഐ ക്യാമറ നിരീക്ഷണത്തിൽ ആയിരിക്കും. ഗവണ്മെന്റ് എന്നത് ഒരു അഡ്വാൻസ്ഡ് എ ഐ ആയിരിക്കും. ഒരു AGI സിസ്റ്റം. എന്നുവെച്ചാൽ ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് എന്നു പറയും. ഇന്ന് പല വിഷയങ്ങളിലും ടൂളുകളായി വിഭജിച്ചു കിടക്കുന്ന എ ഐ എല്ലാം എടുത്തു സംയോജിപ്പിച്ചു എടുത്തുണ്ടാക്കുന്ന ഭൂമിയിലെ എല്ലാ മനുഷ്യരുടെയും കഴിവുകൾ കൂടി ചേർന്ന ഒരു എ ഐ. ഡോമിനുള്ളിലെ അസ്വാഭാവികമായ ചലനങ്ങൾ നിരീക്ഷണം ആണ് പ്രധാന ജോലി.

സുരക്ഷ.

ശിക്ഷയെക്കാൾ ഉപരി കുറ്റകൃത്യങ്ങൾ നടക്കാതിരിക്കാനുള്ള സംവിധാനങ്ങൾ ആയിരിക്കും  ഉണ്ടാവുക. ജയിലോ പൊലീസോ കോടതിയോ മുതലായ വേറെ വേറെ ഫിസിക്കൽ സംവിധങ്ങൾ ഇല്ല. എല്ലാം മുകളിൽ പറഞ്ഞ AGI ഗവർണമെന്റ് ഞൊടിയിടയിൽ അപൂർവ്വമായി കുറ്റകൃത്യങ്ങൾ നടന്നാൽ തന്നെ ക്യാമറകൾ നിരീക്ഷിച്ചു വ്യക്തിയെ തിരിച്ചറിഞ്ഞു ഡിജിറ്റൽ ശിക്ഷകൾ നടപ്പിലാക്കുന്നു. ഈ ശിക്ഷകൾ എന്നു വെച്ചാൽ   ഇത്ര ദിവസത്തേക്ക് നഗര സംവിധാനങ്ങളിലേക്കുള്ള ആക്സസ് തടയുക, യാത്ര ചെയ്യാനുള്ള അവകാശം തടയുക മുതൽ ലഘുവായ   ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള അവകാശം തടയുക വരെ ആയിരിക്കാം.

ആശയവിനിമയം.

പത്രങ്ങളോടെ മാസികകളോ ഉണ്ടാകില്ല. പൂർണ്ണമായും ഡിജിറ്റൽ. ഫയലുകളും കത്തയക്കാനും വാർത്തകൾ അറിയാനും ഇന്റര്നെറ് മാത്രം. സന്ദേശമയക്കാൻ ഓരോരുത്തർക്കും ഓരോ ഇമെയിൽ ഉണ്ടാകും. അത്രമാത്രം. വാർത്തകൾ അറിയാൻ ഫെയ്സ്ബുക്കോ ട്വിറ്ററോ പോലുള്ള ഒരു ഫീഡ് സിസ്റ്റം. ഇവ നിരന്തരം നിരീക്ഷിച്ച് ആ ഡോമിൽ നടക്കുന്ന സംഭവങ്ങൾ വിശകലനം ചെയ്യാനും പ്രെഡിക്ഷൻ അൽഗോരിതങ്ങളോ എ ഐ യോ ഒക്കെ ഉപയോഗിച്ചു വരാൻ സാധ്യതയുള്ള പ്രശ്നങ്ങൾ കണ്ടെത്തി തക്കതായ നടപടികൾ പെട്ടെന്നെടുക്കാനും ഈ സിസ്റ്റം ശ്രമിക്കും. ഇതിനായി ഇപ്പോൾ തന്നെ നിലവിലുള്ള 

Emotion and sentiment analysis എന്ന സംവിധാനം ആയിരിക്കാം ഉപയോഗിക്കാൻ പോകുന്നത്. അതായത് ആ രാജ്യത്തെ ട്വിറ്റർ ഫീഡ് മാത്രം നോക്കി ആ രാജ്യത്തെ മുഴുവൻ ജനങ്ങളുടെയോ ഒരു പ്രത്യേക വിഭാഗത്തിന്റെയോ തത്സമയ വികാരം അളക്കാൻ ഈ സംവിധാനത്തിന് കഴിയും. ഇതിലേക്ക് മറ്റ് ഡാറ്റ ഉദാഹരണം, നിരീക്ഷണക്യാമറകളിൽ നിന്നുള്ള ഡാറ്റ, കൂടി സംയോജിപ്പിച്ചാൽ രാജ്യത്ത് എന്തു നടക്കുന്നു എന്നു തത്സമയം അറിയാൻ AGI ക്ക് എളുപ്പത്തിൽ കഴിയും. 

ഇന്റർനെറ്റ് ആയിരിക്കും ഒരേ ഒരു ആശയവിനിമയ ഉപാധി. അതിനാൽ നിരീക്ഷണവും ഡിജിറ്റലും എളുപ്പവും ആകുന്നു. ഈ ഇന്റര്നെറ് കേബിൾ ഇല്ലാതെ പൂർണ്ണമായും വയർലസ് ആയി ആകും ഉണ്ടാവുക. ചൊവ്വയിൽ കുഴിക്കലും പോസ്റ്റ് ഇടലും ഒന്നും നടക്കുന്ന കാര്യമല്ല. അങ്ങു ഉയരെ ഉള്ള കമ്യൂണിക്കേഷൻ സാറ്റലൈറ്റുകളുടെ ശൃംഖല ഓരോ ഡോമിലേക്കും ഇന്റർനെറ്റ് ബീം ചെയ്യുന്നു. 

വീടുകൾ.

എന്തായാലും ഉപരിതലത്തിൽ വീടുകൾ ഉണ്ടാകില്ല. ഭാഗികമായോ പൂർണ്ണമായോ ഉപരിതലത്തിനടിയിൽ (ഭൂമിക്കടിയിൽ എന്നു പറയുന്നത് തെറ്റാകും എന്നത് കൊണ്ടു അത് പറയുന്നില്ല) ആയിരിക്കും ഉണ്ടാവുക.

 ഈ ഡൊമിന്റെ വലുപ്പ പരിമിതി കാരണം ഉപരിതലത്തിൽ പരന്നു കിടക്കുന്ന രീതിയിൽ പാർപ്പിടങ്ങൾ ഉണ്ടാകില്ല. പകരം ആ ഡൊമിന്റെ അകത്തു തന്നെ വെർട്ടിക്കൽ മാതൃകയിൽ താഴേക്ക് കുഴിച്ചു നൂറോ ഇരുന്നൂറോ മുന്നൂറോ നിലകളിൽ ആയിരിക്കും പാർപ്പിട സൗകര്യം. കൂടാതെ മറ്റ് വിനോദ-ഔദ്യോഗിക കെട്ടിടങ്ങളും അതിൽ തന്നെ ആയിരിക്കും. ഉപരിതലത്തിൽ അധികം കെട്ടിടങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല. പിന്നെ, ഉത്സവങ്ങൾ, ഒളിമ്പിക്‌സ്, ക്രിക്കറ് മത്സരങ്ങൾ മുതലായ സംഭവങ്ങൾ ഒന്നും ഭൗതികമായി ഉണ്ടാകില്ല  പകരം ഇതെല്ലാം വെർച്ചൽ ആയിരിക്കും കാണാനും അനുഭവിക്കാനും കഴിയുക. ഓരോരുത്തരുടെയും തലയിൽ ഘടിപ്പിച്ച ന്യൂറോചിപ്പ് ആണിവിടെ താരമാവുക. ഏത് ഉത്സവവും അവിടെ ഒരു നിശ്ചിത തീയതിയിൽ ഒരു കമ്പ്യൂട്ടർ പ്രോഗ്രാം ആയി റൺ ചെയ്യാനും ആ ദൃശ്യവും ശബ്ദവും ഗന്ധവും ചൂടും തണുപ്പും കാറ്റും എല്ലാം ആ പരിപാടി കാണാൻ വരുന്ന(യഥാർത്ഥത്തിൽ വരുന്നില്ല, വീട്ടിൽ ഇരുന്നു അനുഭവിക്കുന്നു) ജനങ്ങൾക്ക് ഒരുമിച്ചു ലഭിക്കുന്നു. പരസ്പരം സംസാരിക്കാനും കാണാനും പ്രയാസവും ഇല്ല. ഈ രീതിയിൽ തൃശൂർ പൂരമോ ലോകകപ്പ് ഫുട്‌ബോളോ സിനിമ തിയേറ്ററോ അവിടെ ഡിജിറ്റൽ ആയി ടെലികാസ്റ്റ് ചെയ്യാൻ കഴിയുന്നു. ഒരു ഗ്രൗണ്ടോ സ്റേഡിയമോ ആൾക്കാരോ ഇല്ലാതെ തന്നെ. 

ജനങ്ങൾ.

ഇതാണ് കൗതുകകരം. ജനസംഖ്യ വളരെ കുറവായ രാജ്യങ്ങൾ ആയിരിക്കും എന്നു ആദ്യമേ പറഞ്ഞുവല്ലോ. ഈ സംഖ്യ നിയന്ത്രിച്ചു ഒരേ അളവിൽ നിർത്തുന്നു ഓരോ രാജ്യങ്ങളും. അതായത് പതിനായിരം പേര് ആണുള്ളതെങ്കിൽ അത്രയും പേര് തന്നെയെ എത്ര തലമുറ കഴിഞ്ഞാലും ഉണ്ടാവുകയുള്ളൂ. അതിനു വേണ്ട നിയമങ്ങളും സാങ്കേതിക വിദ്യകളും തീർച്ചയായും ഉണ്ടാകും. 

ഭക്ഷണം.

സസ്യങ്ങളും മറ്റും ഇല്ലാതെ പറ്റില്ല. അതിനാൽ ആ ഡോമിനു ഉപരിതലത്തിൽ കൃത്രിമ കാലാവസ്ഥ സൃഷ്‌ടിച്ചു ഒരു പ്രകൃതി ഉണ്ടാക്കാൻ ആയിരിക്കും ശ്രമിക്കുക. അതിൽ പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിനായുള്ള മൃഗങ്ങളോ പക്ഷികളോ ഉണ്ടായേക്കാം. ഈ ഒരു എക്കോ സിസ്റ്റം സൃഷ്ടിക്കൽ ആയിരിക്കും ഏറ്റവും ദുഷ്കരം. ഓരോ ഡോമും ഓരോ കൊച്ചു ഭൂമി ആയിരിക്കും. പതിയെ പതിയെ മ്യൂറ്റെഷൻ വഴി ചെറിയ സ്ഥലത്തിൽ  വളരെ പെട്ടെന്ന് പെറ്റുപെരുകാൻ കഴിയുന്ന   പക്ഷി മൃഗാതികളും അതിവേഗം കായ്ഫലം തരുന്ന മരങ്ങളും വികസിപ്പിച്ചെടുക്കും. ആ പതിനായിരം പേർക്കുള്ള ഭക്ഷണം അവിടെ ഉൽപ്പാദിപ്പിക്കുക എന്നതാണ് ലക്ഷ്യം. 

സാമൂഹിക സ്ഥിതി.

വലിയ പണക്കാരോ വലിയ ദരിദ്രരോ ഉണ്ടാകില്ല. പണം എന്ന സാധനം ചെലവഴിക്കാൻ ഓരോരുത്തർക്കും അധികം ഓപ്‌ഷനുകൾ ഉണ്ടാകില്ല. വേണ്ടതെല്ലാം ഒരേ പോലെ എല്ലാവർക്കും ലഭിക്കുന്നു. വലിയ പ്രശ്നങ്ങൾ ഇല്ലാതെ മുന്നോട്ട് പോകാം. ജോലിക്ക് പോയി കുടുംബം പുലർത്തേണ്ട ആവശ്യം ഉണ്ടാകില്ല. വേണ്ട ഭക്ഷണവും മറ്റ് ഉപാധികളും ഓരോരുത്തർക്കും ഉണ്ടാകും. 

ലേബർ തൊഴിലുകൾ എല്ലാം എടുക്കാൻ റോബോട്ടുകൾ ഉള്ളതിനാൽ ആർക്കും അത്തരം പണി ഉണ്ടാവില്ല. പിന്നെ, അവിടെയുള്ള പ്രകൃതിയിൽ വേണ്ട ജൈവ വൈവിധ്യങ്ങൾ ഭൂമിയിൽ നിന്നും ആവശ്യത്തിനുള്ളത് മാത്രം ഫിൽറ്റർ ചെയ്തു കൊണ്ടു വരുന്നതിനാൽ രോഗങ്ങൾ ഉണ്ടാകില്ല. അനാവശ്യ വൈറസുകളോ ബാക്ടീരിയകളോ ഡൊമിനകത്ത് ഉണ്ടാകില്ല. പനി പിടിച്ചു കിടക്കൽ പോലും ഉണ്ടാകുമെന്നു തോന്നുന്നില്ല. മതത്തിലും സാഹിത്യത്തിലും പുരാണങ്ങളിലും ഒക്കെ പറയുന്ന സ്വർഗ്ഗരാജ്യം, ദേവലോകം ഒക്കെ പോലെയുള്ള ഒരു അടിപൊളി സെറ്റപ്പ് ആയിരിക്കും അവിടെ. ദുരിതങ്ങൾ ഇല്ലാത്ത ഒരു ലോകം. 

ജലം

ചൊവ്വയിൽ ഐസ് ആയി കിടക്കുന്ന ജലം പല സ്ഥലത്തും ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഇവ എടുത്ത് ഉപയോഗിക്കാൻ കഴിഞ്ഞേക്കും. മറ്റൊരു രീതി ഉള്ളത് , വലിയ അളവിൽ ഐസ് ഉള്ള വലിയ ആസ്ട്രോയുഡുകൾ ഉണ്ട്. ഇവയുടെ വലിപ്പം ആയിരം കിലോമീറ്റർ വരെ വരും.

 ദിശ മാറ്റാനും തക്കതായ അളവിൽ ജലം ഉള്ള ഒരെണ്ണതെ വഴി മാറ്റി ചൊവ്വയിൽ ഇടിച്ചിറക്കാനും അതിലെ ജലം ചൊവ്വയിൽ നിക്ഷേപിക്കാനും സാധിക്കും. ഉദാഹരണമായി, ആസ്ട്രോയ്ഡ് ബെൽറ്റിൽ ഉള്ള പ്ലൂട്ടോ പോലുള്ള Ceres എന്ന ആസ്ട്രോയ്ഡ്. ഇതൊരു ഡാർഫ് പ്ലാനറ്റ് കൂടിയാണ്. ഇതിന്റെ കോറിൽ കോടിക്കണക്കിനു ലിറ്റർ ജലം ഹൈഡ്രോ മിനറലുകൾ എന്ന രൂപത്തിൽ അടങ്ങിയിട്ടുണ്ട്. ഇതിനെ ചൊവ്വയിലേക്ക് പതിപ്പിച്ചാൽ ലഭിക്കുന്ന ജലം ഭൂമിയിലെ സകല പുഴകളിലേയും ഉള്ള വെള്ളത്തേക്കാൾ കൂടുതലായിരിക്കും എന്നു കണ്ടെത്തിയിട്ടുണ്ട്.

ഇത്രയുമാണ് അടിസ്ഥാന സംവിധാനങ്ങൾ ആയിട്ടുണ്ടാവുക എന്നാണ് ഞാൻ ഊഹിക്കുന്നത്.

ഇനിയാണ് പ്രധാന ചോദ്യം. 

ഭൂമിയിലുള്ള ബാക്കി ആൾക്കാരെ എപ്പോൾ കൊണ്ടു പോകും?

എല്ലാവരെയും കൊണ്ടു പോകില്ല എന്നു തന്നെയാണ് എന്റെ നിഗമനം. ആരും വിഷമം തോന്നിയിട്ടു കാര്യമില്ല. കാരണം കൂടി പറയാം.


ഭൂമിയിൽ ഇപ്പോൾ ഉള്ളത് എണ്ണൂറ് കോടി ജനങ്ങൾ ആണ്. ഇവരെ ഒരിക്കലും പൂർണ്ണമായി ചൊവ്വയിൽ എത്തിക്കാനാവില്ല എന്നത് ഒരു പ്രശ്നം. പക്ഷെ എത്തിച്ചാൽ എന്താണ് ഉണ്ടാവുക എന്നും സോഷ്യൽ സയന്റിസ്റ്റുകൾക്കറിയാം. ചൊവ്വയും മറ്റൊരു ഭൂമി ആകും. മതവും യുദ്ധവും അവിടെയും കൊടി കുത്തി വാഴും.  അതല്ല ലക്ഷ്യം. പുതിയൊരു മനുഷ്യകുലം ആണ് ലക്ഷ്യം. വെടിവെപ്പോ യുദ്ധമോ ബലാത്സംഗമോ ഒന്നും ഇല്ലാത്ത ഒരു പുതിയ ഭൂമി. അതിനു സെലക്ഷൻ അത്യാവശ്യമാണ്. പ്രകൃതി നാച്ചുറൽ സെലക്ഷന് നടത്തുന്ന പോലെ ഇവിടെ മനുഷ്യൻ ആർട്ടിഫിഷ്യൽ സെലക്ഷൻ നടത്തുന്നു. ഏറ്റവും ഫിറ്റസ്റ് ആയിട്ടുള്ള ഒരു ജനതയെ മാത്രം അവിടെ വളർത്തുന്നു. ഇത് ആരോഗ്യത്തിന്റെയും ബുദ്ധിയുടെയും അടിസ്ഥാനത്തിൽ ആകാനാണ് സാധ്യത. പിന്നെ ഓരോ കാശിന്റെ കൊഴുപ്പും ചിലപ്പോൾ കാരണമായേക്കാം. ഉറപ്പില്ല. പക്ഷെ തെരഞ്ഞെടുക്കുന്ന  90% പൗരരും ശാരീരിക മാനസിക കഴിവിന്റെ അടിസ്ഥാനത്തിൽ തന്നെ ആയിരിക്കും..

നിങ്ങൾക്ക് എന്തു തോന്നുന്നു?

ചൊവ്വയിലേക്കുള്ള കുടിയേറ്റം പ്രായോഗികമോ ?? - 1

 


ചൊവ്വയിലേക്ക് കുടിയേറാൻ ശ്രമിക്കുകയാണല്ലോ മനുഷ്യകുലം. പക്ഷെ അത് പ്രയോഗികമാണോ?  ഭൂമിയിലെ ജനങ്ങളെയെല്ലാം ഭൂമിയിൽ എത്തിക്കാൻ  കഴിയുമോ? എന്തെല്ലാമാണ് നൂലാമാലകൾ? ചൊവ്വയിലെ ജീവിതം എങ്ങനെയായിരിക്കും?   


അതൊന്നു പരിശോധിക്കാം.


ആദ്യമായി, ഞാൻ ഇനി പറയാൻ പോകുന്നത് എന്റെ മാത്രം നിരീക്ഷണങ്ങളും നിഗമനങ്ങളും ആണ്. കഴിഞ്ഞ രണ്ടു വർഷമായി ഈ കാര്യവുമായി ബന്ധപ്പെട്ട പരമാവധി വാർത്തകളും  ഇന്റർവ്യൂകളും കണ്ടതിന്റെ അടിസ്ഥാനത്തിൽ ആണ് പറയാൻ ശ്രമിക്കുന്നത്. നിങ്ങളുടെ അഭിപ്രായം നിങ്ങളും പറയൂ.


ചൊവ്വയിൽ മനുഷ്യന് ഒരു സിവിലൈസേഷൻ കെട്ടിപ്പടുക്കാൻ എന്തൊക്കെ അവശ്യ വസ്തുക്കൾ വേണം?


ആദ്യത്തെ പ്രശ്നമായ കാലാവസ്ഥ പരിശോധിക്കാം. ചൊവ്വയിൽ പകൽ സമയം 20 ഡിഗ്രി ആണ് താപനില. അതായത് മനുഷ്യർക്ക് ഏറ്റവും സുഖകരമായ ശീതളിമ. എയർ കണ്ടീഷനറുകൾ ആവശ്യമില്ല എന്നത് ഗുണകരം.  ഭൂമിയെക്കാൾ സുഖകരമായി ജീവിക്കാം.


അതേ സമയം രാത്രി നല്ല തണുപ്പുമാണ്. മൈനസ് 70 ഡിഗ്രി ആണ് തണുപ്പ്. ഇതിനെ ചെറുക്കാൻ ഹീറ്റിങ് സംവിധാനങ്ങൾ വേണ്ടി വരും. പക്ഷെ ആ സംവിധാനങ്ങൾ ഇപ്പോൾ തന്നെ ഭൂമിയിൽ നമ്മൾ ഉപയോഗിക്കുന്നുണ്ട്. അതിനാൽ പുതിയ സാങ്കേതികവിദ്യ ഒന്നും വേണ്ട. 


അടുത്തതാണ് റേഡിയേഷൻ പ്രശ്നങ്ങൾ. ഭൂമിയെക്കാൾ ഇരുപതിരട്ടി റേഡിയേഷൻ അവിടെയുണ്ട്. കൂടാതെ പൊടിക്കാറ്റും. 


മേൽപ്പറഞ്ഞ കാര്യങ്ങൾ എല്ലാം കണക്കിലെടുത്താൽ ഭൂമിയിലെ പോലെ തുറന്ന പ്രദേശത്തെ ഒരു ജീവിതം അവിടെ സാധ്യമല്ല എന്നു ഏറെക്കുറെ ഉറപ്പാണ്. അല്ലെങ്കിൽ ഓരോരുത്തരും ഇരുപത്തിനാലു മണിക്കൂറും സ്‌പെയ്‌സ് സ്യൂട്ടും അണിഞ്ഞു നടക്കേണ്ടി വരും. അതെന്തായാലും പ്രായോഗികമല്ലല്ലോ. അപ്പോൾ എന്താണ് പരിഹാരം?


പരിഹാരങ്ങൾ എല്ലാം ശാസ്ത്രത്തിൽ മാത്രം അധിഷ്ഠിതമായല്ല ഒരുക്കുക എന്നതാണ് എനിക്ക് തോന്നിയിട്ടുള്ളത്. 

 രാഷ്ട്രീയമായും സാമ്പത്തികമായും ഒക്കെ പല തലങ്ങൾ അതിനുണ്ട്.

ഡോമുകളുടെ ആവശ്യകത.

ദുബായ്, സിംഗപ്പൂർ മുതലായ ചെറിയ രാജ്യങ്ങളുടെ മാതൃകയിലായിരിക്കും അവിടുത്തെ രാജ്യങ്ങൾ. മിക്കവാറും ഭൂമിയിലെ പോലെ പല വലുപ്പത്തിൽ അല്ലാതെ എല്ലാവർക്കും തുല്യ പ്രാധാന്യം നൽകി ഒരേ വലുപ്പത്തിലായിരിക്കും രാജ്യങ്ങൾ. ഒരു രാജ്യം എന്നൊക്കെ പറയാമെങ്കിലും ഒരു നഗരത്തിന്റെ അത്ര വലുപ്പവും ജനസംഖ്യയും പ്രതീക്ഷിച്ചാൽ മതി. ഓരോ രാജ്യങ്ങൾക്കും മുകളിൽ ഓരോ ഡോമുകൾ ഉണ്ടായിരിക്കും. മുപ്പതോ നാല്പതോ കിലോമീറ്റർ വ്യാസം വരുന്ന  ഈ ഡോമുകൾക്ക് പല ഉദ്ദേശം ഉണ്ട്. ഒന്ന്, റേഡിയേഷൻ പ്രൂഫ് ആയിട്ടുള്ള ഒരു കവചം. രണ്ട്, പൊടിക്കാറ്റിൽ നിന്നും സംരക്ഷണം, മൂന്ന്, ഉള്ളിൽ  കൃത്രിമ കാലാവസ്ഥ നില നിർത്താൻ സഹായകരം, നാല്, ഡോമിനു പുറത്തായി സോളാർ പാനലുകൾ പാകി സൂര്യപ്രകാശം പിടിച്ചെടുത്തു ആ നഗരത്തിനാവശ്യമായ വൈദ്യുതി ഉൽപ്പാദിപ്പിക്കുക. ഇതാണ് ഡോം എന്ന ആശയം.

അടുത്തത് വേണ്ടത് ഡോമുകൾ തമ്മിലുള്ള ട്രാൻസ്പോർറ്റെഷൻ. ഇതിനു ഉപരിതലത്തിലൂടെ റോഡ് ഉണ്ടാക്കുന്നതിന് ധാരാളം പ്രശ്നങ്ങളും മറ്റും ഉണ്ട്. അവിടെ പ്രായോഗികത അടിയിലൂടെ പോകുന്ന ടണലുകൾ ആണ്. 

അടുത്തത് ഉപരിതലത്തിലൂടെ പോകാനുള്ള മാർഗം. പുറത്തുള്ള സ്ഥലങ്ങളിൽ  നിർമാണ പ്രവർത്തനങ്ങൾ നടത്താൻ വാഹനങ്ങൾ അത്യാവശ്യമാണ്. പണി മൊത്തം എടുക്കുന്നത് റോബോട്ടുകൾ ആയിരിക്കും. മനുഷ്യർ പോകുന്നത് മേൽനോട്ടം വഹിക്കാൻ മാത്രമായിരിക്കും. ഇവർക്ക് പോകാനുള്ള യാത്രാ വാഹനങ്ങൾ ഭൂമിയിലേത് പോലെ പോര. ഉപരിതലത്തിലെ ചെറിയ ഉൽക്കാവര്ഷം കാണക്കിലെടുത്താൽ ബുള്ളറ്റ് പ്രൂഫ് നിലവാരത്തിൽ ഉള്ള ബോഡിയും ചില്ലുകളും ആവശ്യമാണ്. പൊടിക്കാറ്റിൽ നിന്നും സംരക്ഷിക്കാൻ നൂതനമായ എയർ ഫിൽറ്റർ സിസ്റ്റം, അന്തരീക്ഷ മർദം ഉള്ളിൽ ഫീൽ ചെയ്യാൻ ഉൾവശം എയർ പ്രഷറൈസ്ഡ് വാഹനങ്ങൾ ആയിരിക്കും ഇവ. ഇത്തരം യാത്രവാഹനങ്ങൾ കൂടാതെ നിർമാണ വസ്തുക്കൾ കൊണ്ടു പോകാൻ ട്രക്കുകളും അത്യാവശ്യം.  ഏതു വാഹനവും ആകട്ടെ, മുഴുവനായും ഇലക്ട്രിക്കും ഡ്രൈവർ ഇല്ലാത്തതും ആയിരിക്കും. കാരണം ഫോസിൽ ഇന്ധനങ്ങൾ ഇല്ല എന്നുള്ളതും അവക്ക് എൻജിൻ എയർ ഇൻ ടേക്കിനായി  വായു ഇല്ലാത്തതും. കൂടാതെ നല്ല റോഡുകൾ ഉണ്ടാക്കുന്നത് പ്രായോഗികം അല്ലാത്തതിനാൽ  കാറുകളെക്കാൾ കൂടുതൽ ഓഫ് റോഡിങ് കഴിവുകളും ഫീച്ചറുകളും ഉള്ള ഉള്ള വാഹനങ്ങൾ ആണ് ഉണ്ടാവുക. ഡോമുകൾ തമ്മിലുള്ള ടണലുകളിലും ഇതേ യാത്രാ വാഹനങ്ങൾ  തന്നെയാണ് ഓടുക.