Thursday, October 17, 2024

Journal Gondwana Research

 


237  മില്യൻ വർഷം പഴക്കമുള്ള പുരാതന ഉരഗത്തിന്റെ  ഫോസിൽ ദിനോസറിന്റെ ഉത്ഭവത്തെ കുറിച്ച് അറിവുകൾ നൽകുന്നതായി ബ്രസീലിലെ പാലിയൻറ്റോളജിസ്റ്റുകൾ പറയുന്നു. ഇപ്പോൾ സതേൺ ബ്രസീൽ എന്ന് അറിയപ്പെടുന്ന പ്രദേശത്ത് ജീവിച്ചിരുന്നതാണ് ഈ ചെറിയ ഉരഗം/small reptile/.

              Gondwanax paraisensis എന്ന പേരിലാണ് ഈ ചെറിയ ഉരഗത്തെ വിളിക്കുന്നത്. നാല് കാലുള്ള ഉരഗ സ്പീഷീസ് ഏകദേശം ചെറിയൊരു പട്ടിയുടെ അത്രയും വലിപ്പം ഉള്ളതാണ്. ഇതിന് നീളമുള്ള വാലുണ്ട്, ഏകദേശം ഒരു മീറ്റർ( 39 inches) നീളം. 3 മുതൽ 6 കിലോഗ്രാം വരെ ഭാരമുള്ളതാണ് ഇതെന്ന് ഗവേഷകർ പറയുന്നു.

              വംശനാശം സംഭവിച്ച ഒരു ഗ്രൂപ്പ് ഉരഗത്തിൽപ്പെട്ട new silesaurid ആണ്  ഇതെന്ന് ഫോസിലിൽ നിന്നും പാലിയൻറ്റോളജിസ്റ്റുകൾ തിരിച്ചറിഞ്ഞു. സിലിസൗറിഡെ/silesaurids/ ശരിക്കും ദിനോസർ ആണോ അല്ലെങ്കിൽ ഭൂമിയിൽ ഒരുകാലത്ത് ആധിപത്യം ചെലുത്തിയ മറ്റേതെങ്കിലും ജീവിയാണോ എന്ന തർക്കം പാലിയൻറ്റോളജിസ്റ്റുകൾക്കിടയിൽ നിലനിൽക്കുന്നു.

       252 മില്യൻ വർഷം പഴക്കമുള്ള ട്രിയാസ്സിക്ക് കാലഘട്ടത്തിലെ/ Triassic period/പാറയുടെ അടരിൽ/ rock layer/നിന്നാണ് ഫോസിൽ ലഭിച്ചത്. ദിനോസർ, സസ്തനികൾ, മുതലകൾ, തവളകൾ എന്നിവ ആദ്യമായി ഉദയം ചെയ്യുന്ന കാലഘട്ടത്തിലേതാണ് ഈ ഫോസിൽ.

      ഡോക്ടറായ പെഡ്രോ ലൂക്കാസ് പോർസെല്ല അരീലിയോ 2014ൽ ബ്രസീലിലെ പട്ടണമായ Rio Grande do Sul state നിന്നും ഫോസിൽ കണ്ടെത്തിയത്. 2021ൽ അദ്ദേഹം അത് പ്രാദേശിക യൂണിവേഴ്സിറ്റിക്ക് കൈമാറി. ഇതിനെകുറിച്ചുള്ള പഠനം ജേണൽ ഗോണ്ട്വാന റിസർച്ചിൽ പ്രസിദ്ധീകരിച്ചു/ Journal Gondwana Research /.

No comments:

Post a Comment