Tuesday, October 1, 2024

ചരിത്രാവിഷ്‌കരണം ഭൂമിയുടെ വക

 

ഈ പർവത പാളികൾ, ഭൂമിയുടെ ചരിത്രമാണ് നമ്മോട് പറയുന്നത്. ഇതിൽ കാണുന്ന ഓരോ പാളിയും ഭൂമിയുടെ ഭൂതകാലത്തിലെ വ്യത്യസ്‌ത കാലഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്!


മണൽ, ചെളി, ധാതുക്കൾ തുടങ്ങിയവയെ, കാറ്റോ, വെള്ളമോ, ഐസോ വഹിക്കുമ്പോൾ, സ്വഭാവികമായും അവ താഴ്ന്ന പ്രദേശങ്ങളായ സമുദ്രങ്ങളിലോ, തടാകങ്ങളിലോ നദികളിലോ കുടുങ്ങിക്കിടക്കാനിടവരും! കാലക്രമേണ, ഇവ അടിഞ്ഞുകൂടി 𝐂𝐨𝐦𝐩𝐫𝐞𝐬𝐬 ചെയ്യപ്പെട്ട്, കട്ടിയുള്ള പാറപോലെയോ, മണൽക്കല്ല് പോലെയോ ഉള്ള പാളികൾ രൂപപ്പെടും.


𝐕𝐨𝐥𝐜𝐚𝐧𝐢𝐜 𝐚𝐜𝐭𝐢𝐯𝐢𝐭𝐢𝐞𝐬 ഉൾപ്പടെ ഇതിൽ രേഖപ്പെടുത്തപ്പെടും! അഗ്നിപർവ്വതങ്ങൾ പൊട്ടിത്തെറിക്കുമ്പോൾ, അതിൽ നിന്നുള്ള ചാരവും ലാവയുമൊക്കെ ഭൂമിയുടെ ശേഖരിക്കപ്പെട്ട് തണുത്ത് പാറകളായി മാറും. ഈ പാളികൾ, അഗ്നിപർവ്വതങ്ങളുടെ 𝐀𝐜𝐭𝐢𝐯𝐢𝐭𝐢𝐞𝐬, കൂടാതെ ആ സമയത്തെ 𝐓𝐞𝐜𝐭𝐨𝐧𝐢𝐜 ചലനങ്ങളെക്കുറിച്ചും, അന്തരീക്ഷത്തെക്കുറിച്ചുമൊക്കെ സൂചനകൾ നൽകും.


𝐓𝐞𝐜𝐭𝐨𝐧𝐢𝐜 𝐬𝐡𝐢𝐟𝐭𝐢𝐧𝐠 മൂലം പർവ്വതങ്ങൾ ഉയർത്തപ്പെടുന്നത് പോലെ, ഉപരിതലത്തിനടിയിലുള്ള ഭൂമിയുടെ ചരിത്രം രേഖപ്പെടുത്തിയ ഈ പാളികളും ഉയർത്തപ്പെടും!


പാളികളുടെ ഘടന, കനം, അതിലെ ഫോസിൽസ് തുടങ്ങിയവ, ഭൂതകാലത്തിലെ ചുറ്റുപാടുകളും, കാലാവസ്ഥാ വ്യതിയാനങ്ങളും, എന്തിന് ഓരോ കാലഘട്ടത്തിലും നിലനിന്നിരുന്ന ജീവജാലങ്ങളുടെ വിവരങ്ങൾ വരെ മനസ്സിലാക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കുന്നുണ്ട്.


ഇതുപോലുള്ള പാളികളെക്കുറിച്ചും അവയുടെ ക്രമത്തേയും പഠിക്കുന്നതിലൂടെ, ഭൂമിശാസ്ത്രജ്ഞർക്ക് ഒരു പുസ്തകത്തിലെ അധ്യായങ്ങൾ വായിക്കുന്നതുപോലെ ഭൂമിയുടെ ചരിത്രം 'വായിക്കാനും' കഴിയും!



No comments:

Post a Comment