ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള 𝑨𝒔𝒕𝒆𝒓𝒐𝒊𝒅 𝑩𝒆𝒍𝒕-ലൂടെ സൂര്യനെ പരിക്രമണം ചെയ്യുന്ന വ്യത്യസ്തമായ ആകൃതിയിലുള്ള ഒരു ഛിന്നഗ്രഹമാണ് ഈജിപ്ഷ്യൻ രാജ്ഞി ക്ലിയോപാട്ര 𝑽𝑰𝑰-ൻ്റെ പേരിൽ അറിയപ്പെടുന്ന 216- K𝒍𝒆𝒐𝒑𝒂𝒕𝒓𝒂 എന്ന 𝑨𝒔𝒕𝒆𝒓𝒐𝒊𝒅.
നായയുടെ അസ്ഥിയോട് സാമ്യമുള്ളതിനാൽ “𝑫𝒐𝒈-𝒃𝒐𝒏𝒆” 𝑨𝒔𝒕𝒆𝒓𝒐𝒊𝒅 എന്നും വിളിക്കുന്നുണ്ട്. അല്ലെങ്കിൽ 𝑫𝒖𝒎𝒃𝒃𝒆𝒍𝒍-ൻ്റെ ആകൃതിയാണ് എന്നും പറയാം.
ചിത്രങ്ങളിൽ കാണുമ്പോൾ ഈ പാറക്കഷണത്തിൻ്റെ വലിപ്പത്തേക്കുറിച്ച് ധാരണയുണ്ടാകില്ല. എന്നാൽ, വലിപ്പം ചിത്രത്തിൽ വ്യക്തമാകുമെന്ന് പ്രതീക്ഷിക്കുന്നു. 276 𝒌𝒎 നീളമാണ് ഇതിനുള്ളത്, എന്നുവെച്ചാൽ തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ദൂരം എത്രയാണോ അത്രയും വലിപ്പമുണ്ട് ഈ പാറക്കഷണത്തിന്.
No comments:
Post a Comment