ഹബിൾ ടെലിസ്‌കോപ്പ് പ്രപഞ്ചത്തെ കാണുന്നതും നാം കാണുന്നതും തമ്മിൽ പ്രധാനവ്യത്യസം എന്താണ്!?
നമുക്ക് കാഴ്ച സാധ്യമാകുന്നത് എങ്ങനെയെന്ന് അറിഞ്ഞിരിക്കണം എന്നുള്ളതുകൊണ്ട് ഒന്ന് ചുരുക്കിപ്പറയാം..
കണ്ണും തലച്ചോറും ഒരുമിച്ച് പ്രവർത്തിക്കുന്ന ഒരു സങ്കീർണ്ണമായ പ്രക്രിയയിലൂടെയാണ് മനുഷ്യന് കാഴ്ച സാധ്യമാകുന്നത്.
ചുറ്റുപാടുകളിൽ നിന്നുമുള്ള പ്രകാശം കണ്ണിൻ്റെ ഉപരിതലത്തിലെ സുതാര്യമായ കോർണിയയിൽ (𝑪𝒐𝒓𝒏𝒆𝒂) പതിക്കുന്നു. കോർണിയയും ലെൻസും പ്രകാശത്തെ വളച്ച് (𝑹𝒆𝒇𝒓𝒂𝒄𝒕𝒔) കൃഷ്ണമണിയിലൂടെ (𝑷𝒖𝒑𝒊𝒍) റെറ്റിനയിലേക്ക് (𝑹𝒆𝒕𝒊𝒏𝒂) കടത്തിവിടുന്നു.
റെറ്റിനയിൽ എത്തിയതിനുശേഷം പല 𝑩𝒊𝒐𝒍𝒐𝒈𝒊𝒄𝒂𝒍 𝑷𝒓𝒐𝒄𝒆𝒔𝒔-ലൂടെ അവസാനം 𝑬𝒍𝒆𝒄𝒕𝒓𝒊𝒄𝒂𝒍 𝒔𝒊𝒈𝒏𝒂𝒍𝒔 ആയി മസ്തിഷ്കത്തിൽ വിവരങ്ങൾ എത്തുമ്പോഴാണ് കാഴ്ച എന്ന അനുഭവം നമുക്ക് സാധ്യമാകുന്നത്.
നമ്മുടെ വിഷയം ഇതാണ്,
ഇവിടെ ഉള്ളിലേക്ക് കടക്കുന്ന പ്രകാശം എത്ര അളവിൽ ആയിരിക്കണമെന്ന് തീരുമാനിക്കുന്നത് ഐറിസ് (𝑰𝒓𝒊𝒔) ആണ്. ഐറിസ് കൃഷ്ണമണിയുടെ വലിപ്പം നിയന്ത്രിക്കുന്നതിലൂടെയാണ് പ്രകാശത്തിൻ്റെ അളവും തീരുമാനിക്കപ്പെടുന്നത്.
ഒരു വസ്തുവിൽ നിന്നുള്ള പ്രകാശം പരമാവധി 𝑪𝒐𝒍𝒍𝒆𝒄𝒕 ചെയ്യാൻ സാധിക്കുമ്പോഴാണ് കൂടുതൽ നന്നായി കാഴ്ച സാധ്യമാകുന്നത്.
നമ്മുടെ കണ്ണുകൾക്ക് പ്രകാശം ഉള്ളിലേക്ക് കടത്തിവിടുന്ന ആ 'പ്രവേശന കവാട'ത്തിന് ഒരു പരിധിയുണ്ട്! പ്രവേശന കവാടം എത്ര വലുതാണോ അത്രത്തോളം മിഴിവാർന്ന കാഴ്ച സാധ്യമാകും.
𝑻𝒆𝒍𝒆𝒔𝒄𝒐𝒑𝒆-കളുടെ കാര്യത്തിലും അങ്ങനെതന്നെയാണ്! ഒരു 𝑹𝒆𝒇𝒓𝒂𝒄𝒕𝒐𝒓 𝒕𝒆𝒍𝒆𝒔𝒄𝒐𝒑𝒆-ൻ്റെ കാര്യത്തിൽ 𝑶𝒃𝒋𝒆𝒄𝒕𝒊𝒗𝒆 𝒍𝒆𝒏𝒔-ഉം 𝑹𝒆𝒇𝒍𝒆𝒄𝒕𝒐𝒓 𝒕𝒆𝒍𝒆𝒔𝒄𝒐𝒑𝒆-ൻ്റെ കാര്യത്തിൽ 𝑷𝒓𝒊𝒎𝒂𝒓𝒚 മിററുമാണ് പ്രകാശത്തെ സ്വീകരിക്കുന്ന കവാടം. ഇതിൻ്റെ വലിപ്പം കൂടുന്തോറും വ്യക്തതയും കൂടും.
ജ്യോതിശാസ്ത്ര രംഗത്ത് നിർണായക പങ്ക് വഹിച്ച നമ്മുടെ 𝑯𝒖𝒃𝒃𝒍𝒆 𝑺𝒑𝒂𝒄𝒆 𝑻𝒆𝒍𝒆𝒔𝒄𝒐𝒑𝒆 ഒരു 𝑹𝒆𝒇𝒍𝒆𝒄𝒕𝒊𝒏𝒈 𝒕𝒆𝒍𝒆𝒔𝒄𝒐𝒑𝒆 ആണ്. ഇതിൻ്റെ 𝑷𝒓𝒊𝒎𝒂𝒓𝒚 𝒎𝒊𝒓𝒓𝒐𝒓-ൻ്റെ വ്യാസം 2.4 𝒎𝒆𝒕𝒆𝒓 ആണ്. മനുഷ്യൻ്റെ കണ്ണിൻ്റെ എത്ര മടങ്ങ് വലുതാണെന്ന് ഊഹിച്ച് നോക്കൂ..
കൂടാതെ 𝑯𝒖𝒃𝒃𝒍𝒆 പ്രപഞ്ചത്തെ കാണുന്നത് അന്തരീക്ഷത്തിൻ്റെ തടസ്സം പോലും ഇല്ലാത്ത ബഹിരാകാശത്തിൽ ഭൂമിയെ 𝑶𝒓𝒃𝒊𝒕 ചെയ്തുകൊണ്ടാണ്. അതുകൊണ്ട്, ഇതേ സവിശേഷതകളുള്ള ഭൂമിയിലെ ടെലിസ്കോപ്പിനെക്കാൾ ഭംഗിയായി 𝑯𝒖𝒃𝒃𝒍𝒆-ന് കാണാനാകും.
𝑨𝒏𝒅𝒓𝒐𝒎𝒆𝒅𝒂 𝒈𝒂𝒍𝒂𝒙𝒚-യിലെ ഒരു ചെറിയ പ്രദേശത്തേക്ക് 🔍 𝑯𝒖𝒃𝒃𝒍𝒆 നോക്കിയപ്പോഴുള്ള കാഴ്ചയാണ് ചിത്രത്തിൽ.
ഇതിലെ ഓരോ കുത്തുകളും ഓരോ നക്ഷത്രങ്ങൾ ആണെന്ന് നമുക്കറിയാം. ഓരോ കുത്തുകൾക്കിടയിലുമുള്ള ദൂരമാണ് ഇടക്ക് കറുത്ത പ്രദേശമായി കാണുന്നത്. ആ കറുത്ത പ്രദേശങ്ങൾക്ക്, ഏകദേശം 4 പ്രകാശവർഷങ്ങൾ എങ്കിലും വലിപ്പമുണ്ടായിരിക്കും എന്നത് കൂടി മനസ്സിലാക്കേണ്ടതുണ്ട്
No comments:
Post a Comment