Tuesday, October 29, 2024

ബുധസംതരണം / 𝑻𝒓𝒂𝒏𝒔𝒊𝒕 𝒐𝒇 𝑴𝒆𝒓𝒄𝒖𝒓𝒚

 


ഭൂമിക്കും സൂര്യനുമിടയിലൂടെ ബുധൻ കടന്നുപോകുന്ന പ്രതിഭാസത്തെയാണ് ബുധസംതരണം എന്ന് നാം വിശേഷിപ്പിക്കാറുള്ളത്. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ സൂര്യോപരിതലത്തിൽ ഒരു ചെറിയ കറുത്ത ബിന്ദുവായി ബുധഗ്രഹത്തെ ദൃശ്യമാകുന്ന ഈ പ്രതിഭാസം, ഓരോ നൂറ്റാണ്ടിലും ഏകദേശം 13 അല്ലെങ്കിൽ 14 തവണ വരെ സംഭവിക്കും. ഇങ്ങനെ സൂര്യനെ മറികടക്കുന്നതിന് ബുധൻ ഏകദേശം ആറു മണിക്കൂർ സമയമെടുക്കും.


ഒരു ഗ്രഹണം എന്ന് പറയണമെങ്കിൽ, പൂർണ്ണമായോ ഭാഗികമായോ മറയ്ക്കപ്പെടണം. എന്നാൽ സംതരണമെന്നത് ഇത് രണ്ടുമല്ല. സൂര്യപ്രകാശത്തിൽ നേരിയ അളവിലുള്ള വ്യതിയാനം ഉണ്ടാക്കാനേ സംതരണത്തിന് കഴിയൂ.


ഭൂമിയിൽ നിന്ന് ബുധ,ശുക്ര സംതരണങ്ങൾ മാത്രമേ കാണാൻ കഴിയൂ. കാരണം മറ്റ് ഗ്രഹങ്ങൾ, സൂര്യന് പിന്നിലൂടെ സഞ്ചരിക്കുന്നതായിരിക്കും കാണാനാവുക. 𝑨𝒔𝒕𝒓𝒐𝒏𝒐𝒎𝒚-യിൽ ഇതിനെ 𝑶𝒄𝒄𝒖𝒍𝒕𝒂𝒕𝒊𝒐𝒏 എന്ന് പറയാം.


പണ്ട്, ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം കണക്കാക്കാൻ, 𝑻𝒓𝒂𝒏𝒔𝒊𝒕-കളെ നിരീക്ഷിക്കുന്നതിലൂടെ സാധിക്കുമെന്ന് അന്നത്തെ ജ്യോതിശാസ്ത്രജ്ഞർക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. പിന്നീട് ബുധനേക്കാൾ ശുക്രൻ കൂടുതൽ അനുയോജ്യമെന്ന് മനസ്സിലാക്കുകയും വളരെ അപൂർവ്വമായ ഏതാനും 𝑻𝒓𝒂𝒏𝒔𝒊𝒕𝒔 𝒐𝒇 𝑽𝒆𝒏𝒖𝒔 നിരീക്ഷിച്ചത് മൂലമാണ് നാം സൂര്യനിലേക്കുള്ള ദൂരം അളന്നതും, അതുവഴി സൗരയൂഥത്തിൻ്റെ വലിപ്പം മനസ്സിലാക്കിയതും. ഇതിനെക്കുറിച്ച് വിശദമായി പിന്നീട് എഴുതുന്നുണ്ട്.


എങ്കിലും താരതമ്യേന അത്ര അപൂർവ്വമല്ലാത്ത 𝑻𝒓𝒂𝒏𝒔𝒊𝒕 𝒐𝒇 𝑴𝒆𝒓𝒄𝒖𝒓𝒚-യുടെ നിരീക്ഷണങ്ങൾ, 𝑺𝒐𝒍𝒂𝒓 𝒔𝒚𝒔𝒕𝒆𝒎-ൻ്റെ മാതൃകകൾ 𝑹𝒆𝒇𝒊𝒏𝒆 ചെയ്യുന്നതിന് ജ്യോതിശാസ്ത്രജ്ഞർക്ക് ഉപകരിച്ചിട്ടുണ്ട്. കഴിഞ്ഞ 𝑻𝒓𝒂𝒏𝒔𝒊𝒕 𝒐𝒇 𝑴𝒆𝒓𝒄𝒖𝒓𝒚 2019-ലായിരുന്നു. നടക്കാനിരിക്കുന്നത് 2032-ലുമായിരിക്കും. അതുപോലെ കഴിഞ്ഞ 𝑻𝒓𝒂𝒏𝒔𝒊𝒕𝒔 𝒐𝒇 𝑽𝒆𝒏𝒖𝒔 2012-ലും അടുത്തത് 2117-ലുമാണ് സംഭവിക്കുക.



No comments:

Post a Comment