ഇത് ഏതെങ്കിലും വാസ്തു "ശാസ്ത്രജ്ഞർ " പറഞ്ഞിട്ട് ദോഷങ്ങൾ ഉണ്ടാകാതിരിക്കാൻ ചെയ്യുന്നതല്ല.
ബഹിരാകാശ യാത്ര കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ഭൂമിയുടെ ഭ്രമണം പ്രയോജനപ്പെടുത്തുന്നതിനു വേണ്ടിയാണിത് !
ഇത് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നോക്കാം... ഭ്രമണപഥത്തിൽ തുടരാൻ, ഒരു ബഹിരാകാശ പേടകം 17,500 mph (28,200 kph) വേഗതയിൽ സഞ്ചരിക്കേണ്ടതുണ്ട്. പേടകത്തിന് ഭൂമിയെ ചുറ്റി ഭ്രമണപഥത്തിൽ തന്നെ തുടരാൻ ഈ വേഗത അനിവാര്യമാണ്.
എന്നാൽ ഭൂമി നമ്മെയും കൊണ്ട് ഏകദേശം 1,000 mph (1,600 kph) വേഗതയിൽ കറങ്ങുന്നു. കിഴക്കോട്ട് ഒരു ബഹിരാകാശ പേടകം വിക്ഷേപിക്കുമ്പോൾ, ഈ ഭ്രമണ വേഗതയിൽ നിന്ന് റോക്കറ്റിന് ഒരു "ബൂസ്റ്റ്" ലഭിക്കുന്നു. ശക്തമായ കാറ്റിൻ്റെ ദിശയിൽ ഒരു ഓട്ടമത്സരം ആരംഭിക്കുന്നത് പോലെയാണ് ഇത്!
റോക്കറ്റ് പടിഞ്ഞാറോട്ട് വിക്ഷേപിക്കുകയാണെങ്കിൽ, ഈ ഭ്രമണ വേഗതയെ മറികടക്കുകയും ഭ്രമണപഥത്തിലെത്തുന്നതിന് ആവശ്യമായ 17,500 mph എന്ന വേഗതയിൽ എത്തുകയും വേണം. അത് ഭ്രമണപഥത്തിലെത്തുന്നതിന് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുകയും കൂടുതൽ ഇന്ധനം ചിലവാകുകയും ചെയ്യും .
ഈ കിഴക്കോട്ടുള്ള വിക്ഷേപണത്തിന് ഒരേയൊരു അപവാദം polar orbit ആണ്. ( ഭൂമിയുടെ സ്ഥിരമായ നിരീക്ഷണത്തിന് വേണ്ടി വിക്ഷേപിക്കുന്ന satellite കൾ) ഇതിൽ റോക്കറ്റ് വടക്കോട്ടോ തെക്കോട്ടോ ആണ് വിക്ഷേപിക്കുന്നത്.
No comments:
Post a Comment