ജ്യോതിശാസ്ത്രത്തിന്റെ ചരിത്രത്തിലെ തന്നെ വ്യത്യസ്ഥമായൊരു കണ്ടെത്തലായിരുന്നു നെപ്റ്റ്യൂണ്‍ എന്ന ഗ്രഹത്തിന്റേത്. കാരണം, നേരിട്ടുള്ള നിരീക്ഷണത്തിനു പകരം Mathematical Calculations ഉപയോഗിച്ച് കണ്ടെത്തിയ ആദ്യത്തെ ഗ്രഹമാണ് നമ്മുടെ നെപ്റ്റ്യൂണ്‍.
1781 ൽ യുറാനസ് കണ്ടെത്തിയതിന് ശേഷം, സൂര്യന്റെയും മറ്റ് ഗ്രഹങ്ങളുടെയും ഗുരുത്വാകർഷണ ബലത്തെ അടിസ്ഥാനമാക്കി നിരീക്ഷിച്ചതില്‍ യുറാനസിന്റെ ഭ്രമണപഥം പ്രതീക്ഷിച്ചതിൽ നിന്ന് അല്പം വ്യതിചലിക്കുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി.
യൂറാനസിന്റെ ഓര്‍ബിറ്റിലുള്ള ഈ ക്രമക്കേട് യുറാനസിന് അപ്പുറത്തുള്ള ഒരു വലിയ വസ്തുവിന്റ സ്വാധീനം സൂചിപ്പിച്ചു. തുടര്‍ന്ന് ഒരു "ട്രാൻസ്-യുറേനിയൻ ഗ്രഹം" ഉണ്ടാകാമെന്ന് നിരവധി ജ്യോതിശാസ്ത്രജ്ഞർ ചിന്തിച്ചു. പക്ഷേ നിരീക്ഷണത്തില്‍ അത്തരമൊരു വസ്തുവിനെ കണ്ടെത്താനും കഴിഞ്ഞില്ല.
തുടര്‍ന്ന് ഫ്രാൻസിലെ വെറിയർ, ആഡംസ് എന്നീ ശാസ്ത്രജ്ഞര്‍ യുറാനസിന്റെ ഗുരുത്വാകർഷണ സ്വാധീനത്തെ അടിസ്ഥാനമാക്കി ഈ സാങ്കൽപ്പിക വസ്തുവിന്റെ സ്ഥാനം കണക്കാക്കുന്നതിനുള്ള സങ്കീർണ്ണമായ ദൗത്യം ഏറ്റെടുത്തു.
തുടര്‍ന്ന് വെറിയറുടെ Calculations ന്റെ അടിസ്ഥാനത്തില്‍ ജര്‍മനിയിലെ ബെർലിൻ ഒബ്സർവേറ്ററിയിലെ ശാസ്ത്രജ്ഞർ ദൂരദർശിനി ക്രമീകരിക്കുകയും വെറിയറുടെ Calculations ന്റെ പരിധിയിൽ 1846 ല്‍ നെപ്റ്റ്യൂണ്‍ എന്ന ഒരു പുതിയ ഗ്രഹം കണ്ടെത്തുകയും ചെയ്തു.
നെപ്റ്റ്യൂണിന്റെ കണ്ടെത്തൽ Newtonian Physics ന്റെ വിജയത്തോടൊപ്പം ജ്യോതിശാസ്ത്രത്തിലെ ഗണിതശാസ്ത്ര മേഖലയുടെ പ്രാധാന്യവും ഹൈലൈറ്റ് ചെയ്യുന്നു. നമ്മുടെ കണ്ണിന് അദൃശ്യമായ ആകാശ വസ്തുക്കളെ കണ്ടെത്താൻ Mathematical Calculations എത്രത്തോളം പ്രായോഗികമാണെന്ന് തെളിയിച്ചുകൊണ്ട് ഈ സംഭവം ശാസ്ത്ര ചരിത്രത്തിലെ തന്നെ ഒരു വഴിത്തിരിവായി മാറി.
No comments:
Post a Comment