Tuesday, October 22, 2024

സമാനതകളില്ലാത്ത സ്റ്റാർഷിപ്പ് / 𝐏𝐢𝐨𝐧𝐞𝐞𝐫𝐢𝐧𝐠 𝐭𝐡𝐞 𝐅𝐮𝐭𝐮𝐫𝐞 𝐨𝐟 𝐒𝐩𝐚𝐜𝐞 𝐓𝐫𝐚𝐯𝐞𝐥

 


അന്തരീക്ഷത്തിലേക്കുള്ള 𝐑𝐞-𝐞𝐧𝐭𝐫𝐲 സമയത്ത് 𝐒𝐭𝐚𝐫𝐬𝐡𝐢𝐩 പേടകത്തെ ചൂടിൽ നിന്നും സംരക്ഷിക്കുന്നത് എന്താണെന്നറിയാമോ?


അതുപോലെ, 𝐒𝐩𝐚𝐜𝐞 𝐒𝐡𝐮𝐭𝐭𝐥𝐞 പോലുള്ള മുൻ 𝐒𝐩𝐚𝐜𝐞𝐜𝐫𝐚𝐟𝐭-കളിലുള്ള താപ സംരക്ഷണ സംവിധാനങ്ങളിൽ നിന്ന് ഇവയെ വ്യത്യസ്തമാക്കുന്നതെന്താണ്?


ഇന്ധനം കത്തിച്ച് ഉയരുന്നത് പോലെയല്ല തിരിച്ചുവരവ് ഉണ്ടായിരിക്കുക. അത് വളരേ വേഗത്തിലായിരിക്കും. 𝐑𝐞-𝐞𝐧𝐭𝐫𝐲 സമയത്ത്, 𝐒𝐭𝐚𝐫𝐬𝐡𝐢𝐩 ഏകദേശം 𝟏,𝟔𝟓𝟎°𝐂 വരെ താപനില കൈവരിക്കാം.


എതാണ്ട് 𝟐𝟕,𝟎𝟎𝟎 𝐤𝐦/𝐡 എന്ന വേഗതയിലുള്ള തിരിച്ചു വരവിൽ, പേടകവും അന്തരീക്ഷവും തമ്മിലുള്ള ഘർഷണം മൂലമാണ് തീവ്രമായ ചൂട് ഉണ്ടാകുന്നത്!


ഈ ചൂടിനെ അതിജീവിക്കാൻ, പ്രത്യേകതരം 𝐇𝐞𝐚𝐭-𝐫𝐞𝐬𝐢𝐬𝐭𝐚𝐧𝐭 ആയ 𝐂𝐞𝐫𝐚𝐦𝐢𝐜 𝐭𝐢𝐥𝐞𝐬 ആണ് 𝐒𝐩𝐚𝐜𝐞-𝐗 ഉപയോഗിച്ചിരിക്കുന്നത്.


𝐒𝐩𝐚𝐜𝐞 𝐒𝐡𝐮𝐭𝐭𝐥𝐞'𝐬-കളിൽ 𝐓𝐡𝐞𝐫𝐦𝐚𝐥 𝐩𝐫𝐨𝐭𝐞𝐜𝐭𝐢𝐨𝐧-നായി ഉപയോഗിച്ചിരുന്നത്, 𝐑𝐞𝐢𝐧𝐟𝐨𝐫𝐜𝐞𝐝 𝐜𝐚𝐫𝐛𝐨𝐧-𝐜𝐚𝐫𝐛𝐨𝐧 (𝐑𝐂𝐂) എന്ന 𝐂𝐨𝐦𝐩𝐨𝐬𝐢𝐭𝐞 𝐦𝐚𝐭𝐞𝐫𝐢𝐚𝐥, മുൻഭാഗത്തിനും ചിറകുകൾക്കും (𝐍𝐨𝐬𝐞 𝐚𝐧𝐝 𝐰𝐢𝐧𝐠𝐬) മാത്രമായാണ്.


അതിൽ നിന്ന് വ്യത്യസ്തമായി, 𝐒𝐭𝐚𝐫𝐬𝐡𝐢𝐩-ൽ ഏതാണ്ട് മുഴുവൻ ഭാഗവും ഇത്തരം 𝐓𝐢𝐥𝐞𝐬 ഉപയോഗിച്ചാണ് കവർ ചെയ്തിരിക്കുന്നത്! അതുകൊണ്ട് താപത്തിൽ നിന്നുള്ള 𝐔𝐧𝐢𝐟𝐨𝐫𝐦 𝐩𝐫𝐨𝐭𝐞𝐜𝐭𝐢𝐨𝐧 ഉറപ്പിക്കാം.


ഈ 𝐂𝐞𝐫𝐚𝐦𝐢𝐜 𝐭𝐢𝐥𝐞𝐬-ൻ്റെ പ്രത്യേകത എന്തെന്നാൽ! ഇതിന് 𝐋𝐨𝐰 𝐭𝐡𝐞𝐫𝐦𝐚𝐥 𝐜𝐨𝐧𝐝𝐮𝐜𝐭𝐢𝐯𝐢𝐭𝐲 ആണുള്ളത്. കുറഞ്ഞ താപ ചാലകത! അതായത് ചൂട് എളുപ്പത്തിൽ കടന്നുപോകാൻ അനുവദിക്കാതെ അതിനെ ആഗിരണം ചെയ്യാനുള്ള കഴിവ്.




ഇങ്ങനെ ചെയ്യുന്നതുകൊണ്ടുള്ള ഗുണം, 𝐑𝐞-𝐞𝐧𝐭𝐫𝐲, സമയത്ത് ഉള്ളിലേക്ക് എത്താവുന്ന ചൂട് ഈ ടൈലുകൾ തടയും! എങ്ങനെയെന്നാൽ, ഈ ടൈലുകൾ ചൂട് വഹിച്ച്, സാവധാനത്തിൽ കത്തുന്നതുകൊണ്ട് (𝐒𝐥𝐨𝐰 𝐛𝐮𝐫𝐧𝐢𝐧𝐠). 𝐒𝐩𝐚𝐜𝐞𝐜𝐫𝐚𝐟𝐭-ൻ്റെ മറ്റു ഭാഗങ്ങളിലെ താപനില വർദ്ദിക്കുന്നത് മൂലമുണ്ടായേക്കാവുന്ന തകരാറ് ഒഴിവാകും. ഏകദേശം 𝟑𝟎𝟎𝟎°𝐂 വരെ, 𝐒𝐭𝐫𝐞𝐧𝐠𝐭𝐡-ന് കാര്യമായ മാറ്റമില്ലാതെ 𝐇𝐞𝐚𝐭 𝐬𝐡𝐢𝐞𝐥𝐝 ആയി പ്രവർത്തിക്കാൻ ഈ ടൈലുകൾക്ക് കഴിയും!


ഈ 𝐓𝐢𝐥𝐞𝐬 മാറ്റി സ്ഥാപിക്കാൻ കഴിയുന്ന തരത്തിലാണ് 𝐀𝐫𝐫𝐚𝐧𝐠𝐞 ചെയ്തിരിക്കുന്നത് (𝐌𝐨𝐝𝐮𝐥𝐚𝐫 𝐭𝐲𝐩𝐞)! ഇതുകൊണ്ടുള്ള ഗുണം, കേടുപാടുകൾ സംഭവിച്ച 𝐓𝐢𝐥𝐞𝐬 മാറ്റി പുതിയത് ഈസിയായി 𝐅𝐢𝐱 ചെയ്യാം 🧩.


കൂടാതെ, 𝐋𝐢𝐠𝐡𝐭𝐰𝐞𝐢𝐠𝐡𝐭 𝐚𝐧𝐝 𝐫𝐞𝐮𝐬𝐚𝐛𝐥𝐞 ആയതുകൊണ്ട് പഴയ സിസ്റ്റത്തേക്കാൾ, ചെലവ് കുറക്കുകയും അതോടൊപ്പം കാര്യക്ഷമമാക്കുകയും കൂടി ചെയ്യുന്നുണ്ട്.

No comments:

Post a Comment