🌍 ഭൂമിയുടെ ഗുരുത്വബലത്തിൽ നിന്നും, ഒരു വസ്തുവിന് ഒരു തിരിച്ചുവരവ് ഇല്ലാത്ത തരത്തിൽ രക്ഷപെടാൻ വേണ്ട വേഗത എത്രയാണെന്നറിയാമോ? അത് ഏകദേശം 𝟏𝟏.𝟐𝐤𝐦/𝐬 ആണ്.
ഇത് 𝐒𝐞𝐚 𝐥𝐞𝐯𝐞𝐥-ലെ ശബ്ദത്തിൻ്റെ വേഗതയുടെ 𝟑𝟑 മടങ്ങോളം വരും! എന്നുവച്ചാൽ, ഇതുവരെ നിർമ്മിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും വേഗതയേറിയ യുദ്ധവിമാനങ്ങളുടേയോ, മിസൈലുകളുടേയോ വേഗതയേക്കാൾ വളരേ കൂടുതൽ!!
🌙 ഇനി ചന്ദ്രൻ്റെ കാര്യമെടുത്താൽ, ഏകദേശം 𝟐.𝟑𝟖 𝐤𝐦/𝐬 വേഗതയേ വേണ്ടൂ. വളരെ കുറഞ്ഞ ഇന്ധനമുപയോഗിച്ച്, 𝐒𝐩𝐚𝐜𝐞𝐜𝐫𝐚𝐟𝐭-കൾക്ക് അവിടെ നിന്നും പറന്നുയരാനും ഇറങ്ങാനും കഴിയുന്നതിൻ്റെ കാരണമിതാണ്. ഉദാഹരണം നാസയുടെ 𝐀𝐩𝐩𝐨𝐥𝐥𝐨 𝐦𝐢𝐬𝐬𝐢𝐨𝐧𝐬!
🌞 ഇനി സൂര്യൻ്റെ കാര്യത്തിലോ! 𝟔𝟏𝟕.𝟓𝐤𝐦/𝐬 വേഗതയെങ്കിലും വേണ്ടി വരും! കാരണം ആകെ സൗരയൂഥത്തിൻ്റെ 𝟗𝟖%-ത്തിൽ കൂടുതൽ 𝐌𝐚𝐬𝐬 സൂര്യൻ്റേത് മാത്രമാണ്.
ഭൂമിയിൽ നിന്നും അകലേക്ക് വീക്ഷേപിക്കപ്പെടുന്ന 𝐒𝐩𝐚𝐜𝐞𝐜𝐫𝐚𝐟𝐭-കൾക്ക് സൂര്യൻ്റെ ഗുരുത്വത്തിൽ നിന്നും എളുപ്പത്തിൽ രക്ഷപ്പെടാൻ കഴിയുന്നത്, മറ്റേതെങ്കിലും 𝐂𝐞𝐥𝐞𝐬𝐭𝐢𝐚𝐥 𝐛𝐨𝐝𝐲-യുടെ ഗുരുത്വത്തെ 𝐆𝐫𝐚𝐯𝐢𝐭𝐚𝐭𝐢𝐨𝐧𝐚𝐥 𝐬𝐥𝐢𝐧𝐠𝐬𝐡𝐨𝐭 (𝐆𝐫𝐚𝐯𝐢𝐭𝐲 𝐚𝐬𝐬𝐢𝐬𝐭) എന്ന 𝐓𝐞𝐜𝐡𝐧𝐢𝐪𝐮𝐞 ആയി ഉപയോഗിക്കുന്നത് കൊണ്ടും, ഭൂമിയുടെ 𝐎𝐫𝐛𝐢𝐭𝐚𝐥 𝐚𝐧𝐝 𝐑𝐨𝐭𝐚𝐭𝐢𝐨𝐧𝐚𝐥 𝐯𝐞𝐥𝐨𝐜𝐢𝐭𝐲 എന്ന ഗുണം, 𝐒𝐩𝐚𝐜𝐞𝐜𝐫𝐚𝐟𝐭-കൾക്ക് ലഭിക്കുന്നത് കൊണ്ടും കൂടിയാണ്.
🌑 ഇനി 𝐁𝐥𝐚𝐜𝐤𝐡𝐨𝐥𝐞 എടുത്താൽ, അതിൽ നിന്നുള്ള 𝐄𝐬𝐜𝐚𝐩𝐞 𝐯𝐞𝐥𝐨𝐜𝐢𝐭𝐲, എപ്പോഴും പ്രകാശവേഗതയേക്കാൾ കൂടുതലായിരിക്കും! 𝐁𝐥𝐚𝐜𝐤𝐡𝐨𝐥𝐞-ൻ്റെ 𝐄𝐯𝐞𝐧𝐭 𝐡𝐨𝐫𝐢𝐳𝐨𝐧 എന്ന അതിർത്തിക്കുള്ളിൽ നിന്ന് രക്ഷപ്പെടാൻ പ്രപഞ്ചത്തിലെ പരമാവധി വേഗതയിൽ സഞ്ചരിച്ചാൽ പോലും കഴിയില്ല എന്നർത്ഥം!
ശരിക്കുമെന്താണ് ഈ 𝐄𝐬𝐜𝐚𝐩𝐞 𝐕𝐞𝐥𝐨𝐜𝐢𝐭𝐲?
ഒരു 𝐆𝐫𝐚𝐯𝐢𝐭𝐚𝐭𝐢𝐨𝐧𝐚𝐥 𝐟𝐢𝐞𝐥𝐝-ൽ നിന്ന് എന്നെന്നേക്കുമായി രക്ഷപ്പെടാൻ വേണ്ട, ഏറ്റവും കുറഞ്ഞ വേഗതയാണ് 𝐄𝐬𝐜𝐚𝐩𝐞 𝐯𝐞𝐥𝐨𝐜𝐢𝐭𝐲!
𝐆𝐫𝐚𝐯𝐢𝐭𝐚𝐭𝐢𝐨𝐧𝐚𝐥 𝐟𝐢𝐞𝐥𝐝-ന് കാരണമാകുന്നതിൻ്റെ 𝐌𝐚𝐬𝐬 𝐚𝐧𝐝 𝐑𝐚𝐝𝐢𝐮𝐬-നെ മാത്രം ആശ്രയിച്ചാണ് 𝐄𝐬𝐜𝐚𝐩𝐞 𝐯𝐞𝐥𝐨𝐜𝐢𝐭𝐲 എത്രയെന്ന് തീരുമാനിക്കപ്പെടുന്നത്. മറിച്ച്, 𝐄𝐬𝐜𝐚𝐩𝐞 ആകുന്ന വസ്തുവിൻ്റെ 𝐌𝐚𝐬𝐬-നെയല്ല എന്ന് കൂടി മനസ്സിലാക്കേണ്ടതുണ്ട്.
ഉദാഹരണത്തിന് ഒരു വലിയ പാറ മുകളിലേക്ക് എറിയുന്നതും ഒരു മണൽത്തരി എറിയുന്നതും മാറ്റമില്ല എന്നർത്ഥം! 𝐄𝐬𝐜𝐚𝐩𝐞 𝐯𝐞𝐥𝐨𝐜𝐢𝐭𝐲 ഉണ്ടെങ്കിൽ മാത്രമേ അത് തിരിച്ച് വരാതിരിക്കുകയുള്ളൂ!!
𝐑𝐚𝐝𝐢𝐮𝐬-നെ ആശ്രയിക്കുന്നു എന്ന് പറഞ്ഞത്, ഭൂമിയുടെ കേന്ദ്രത്തിൽ നിന്നുള്ള അകലം കൂടുന്തോറും 𝐆𝐫𝐚𝐯𝐢𝐭𝐲 കുറയുന്നതിനാൽ 𝐄𝐬𝐜𝐚𝐩𝐞 𝐯𝐞𝐥𝐨𝐜𝐢𝐭𝐲-യും കുറവു മതി.
അതായത്, ഭൂമിയുടെ കേന്ദ്രത്തിൽ നിന്നുള്ള അകലത്തിൻ്റെ 𝐒𝐪𝐮𝐚𝐫𝐞 𝐫𝐨𝐨𝐭-ന് 𝐈𝐧𝐯𝐞𝐫𝐬𝐞𝐥𝐲 𝐩𝐫𝐨𝐩𝐨𝐫𝐭𝐢𝐨𝐧𝐚𝐥-ലായിരിക്കും 𝐄𝐬𝐜𝐚𝐩𝐞 𝐯𝐞𝐥𝐨𝐜𝐢𝐭𝐲. അതുകൊണ്ട് ഭൂമിയുടെ 𝐄𝐪𝐮𝐚𝐭𝐨𝐫𝐢𝐚𝐥 𝐫𝐚𝐝𝐢𝐮𝐬, 𝐏𝐨𝐥𝐚𝐫 𝐫𝐚𝐝𝐢𝐮𝐬-നേക്കാൾ കൂടുതൽ ആയതുകൊണ്ട് 𝐏𝐨𝐥𝐞𝐬-ൽ നിന്നും രക്ഷപ്പെടാൻ കൂടുതൽ 𝐕𝐞𝐥𝐨𝐜𝐢𝐭𝐲 ആവശ്യമായി വരും!
𝐄𝐬𝐜𝐚𝐩𝐞 𝐯𝐞𝐥𝐨𝐜𝐢𝐭𝐲 ആവശ്യത്തിൽ അൽപം കുറവോ കൂടുതലോ ഉള്ളവയ്ക്ക് എന്തായിരിക്കും സംഭവിക്കുക!!
അല്പം മാത്രം കുറവാണെങ്കിൽ അകലേക്ക് പോകുമെങ്കിലും, എന്നെങ്കിലുമൊരിക്കൽ തിരിച്ചു വരും, ഒരു വലിയ 𝐄𝐥𝐥𝐢𝐩𝐭𝐢𝐜𝐚𝐥 𝐨𝐫𝐛𝐢𝐭-ൽ ഇത് തുടരും!
അവശ്യത്തിൽ കൂടുതലുണ്ടെങ്കിൽ, ഒരു 𝐇𝐲𝐩𝐞𝐫𝐛𝐨𝐥𝐢𝐜 𝐨𝐫𝐛𝐢𝐭 സ്വീകരിച്ച്, ആ 𝐆𝐫𝐚𝐯𝐢𝐭𝐚𝐭𝐢𝐨𝐧𝐚𝐥 𝐢𝐧𝐟𝐥𝐮𝐞𝐧𝐜𝐞-നെത്തന്നെ ഉപേക്ഷിക്കും! അധികമുള്ള 𝐊𝐢𝐧𝐞𝐭𝐢𝐜 𝐞𝐧𝐞𝐫𝐠𝐲-യാണ് തുടർന്നുള്ള സഞ്ചാരത്തിൻ്റെ 𝐕𝐞𝐥𝐨𝐜𝐢𝐭𝐲 എത്രയെന്ന് തീരുമാനിക്കുക!
▶ഇവിടെ പറഞ്ഞ കണക്കുകൾ, അന്തരീക്ഷത്തെ പരിഗണിക്കാതെ ഉള്ളതാണ്. കൂടാതെ 𝐂𝐨𝐧𝐭𝐢𝐧𝐮𝐨𝐮𝐬 𝐭𝐡𝐫𝐮𝐬𝐭 ഉപയോഗിച്ച് വേഗത വർദ്ദിപ്പിക്കുന്ന ഒന്നിനും 𝐄𝐬𝐜𝐚𝐩𝐞 𝐯𝐞𝐥𝐨𝐜𝐢𝐭𝐲-യുടെ ആവശ്യവുമില്ല!
🪨 അവസാനമായി ഛിന്നഗ്രഹങ്ങളിലെ അവസ്ഥ കൂടി നോക്കാം..ഒരു ഛിന്നഗ്രഹത്തിൽ നിന്നുള്ള 𝐄𝐬𝐜𝐚𝐩𝐞 𝐯𝐞𝐥𝐨𝐜𝐢𝐭𝐲 𝟔𝐦/𝐬-ൽ കുറവാണെങ്കിൽ, അതിൽ നിന്നും 𝐄𝐬𝐜𝐚𝐩𝐞 അകാൻ ഒന്ന് ചാടിയാൽ മാത്രം മതിയാകും!
ഉദാഹരണത്തിന്, ബെന്നു എന്ന ഛിന്നഗ്രഹത്തിൽ നിൽക്കുന്ന ബഹിരാകാശ സഞ്ചാരി, മിക്കവാറും ഒന്ന് ആഞ്ഞു ചവിട്ടിയാൽത്തന്നെ ബെന്നുവിൻ്റെ സ്വാധീനത്തിൽ നിന്നും എന്നെന്നേക്കുമായി രക്ഷപ്പെടും!
No comments:
Post a Comment