ആകാശത്തിൽ സൂര്യനെക്കാളോ ചന്ദ്രനെക്കാളോ വലിപ്പത്തിലാണ് 𝑨𝒏𝒅𝒓𝒐𝒎𝒆𝒅𝒂 𝑮𝒂𝒍𝒂𝒙𝒚-യെ കാണാൻ കഴിയുക എന്നറിയാമോ!
ഒന്നരലക്ഷം പ്രകാശവർഷം വ്യാസമുള്ള 𝑨𝒏𝒅𝒓𝒐𝒎𝒆𝒅𝒂, 25 ലക്ഷം പ്രകാശവർഷം അകലെയാണുള്ളത്. കൂടാതെ നമ്മോട് അടുത്തുകൊണ്ടിരിക്കുന്ന അതിഭീമൻ ഗാലക്സി കൂടിയാണിത്.
𝑨𝒏𝒅𝒓𝒐𝒎𝒆𝒅𝒂 𝑮𝒂𝒍𝒂𝒙𝒚-യുടെ 𝑨𝒏𝒈𝒖𝒍𝒂𝒓 𝒔𝒊𝒛𝒆 2.8° ആണ്. എന്നുവെച്ചാൽ ചന്ദ്രൻ്റെ വലുപ്പത്തിൻ്റെ 6 മടങ്ങ് വരും!
ഇത്രവലുതായി ആകാശത്ത് ഉണ്ടെങ്കിലും നമുക്ക് മങ്ങിയ രീതിയിൽ കാണുന്നതിന് കാരണം അതിലേക്കുള്ള വലിയ ദൂരം തന്നെയാണ്.
നല്ല ടെലിസ്കോപ്പ് ഇല്ലാതെയാണെങ്കിൽ, അതായത് ബൈനോകുലറോ, വെറും കണ്ണുകൊണ്ടോ കാണുകയാണെങ്കിൽ ഗാലക്സിയുടെ നന്നായി പ്രകാശിക്കുന്ന ഭാഗം (𝑮𝒂𝒍𝒂𝒄𝒕𝒊𝒄 𝒄𝒆𝒏𝒕𝒓𝒆) മാത്രമേ കാണാനാവുകയുള്ളൂ! ഇതാണ് ആകാശത്തെ ഇതിൻ്റെ ശരിയായ വലിപ്പത്തെക്കുറിച്ച് പലർക്കും ധാരണയില്ലാത്തത്.
No comments:
Post a Comment