Tuesday, September 24, 2024

ഏറ്റവും നീളമുള്ള ꈨ പാത

 ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈവേ 𝐏𝐚𝐧-𝐀𝐦𝐞𝐫𝐢𝐜𝐚𝐧 𝐇𝐢𝐠𝐡𝐰𝐚𝐲 ആണെന്ന് അറിയാമോ?! ഏകദേശം 𝟑𝟎,𝟎𝟎𝟎 കിലോമീറ്റർ നീളമുണ്ട് ഈ പാതക്ക്! ഭൂമിയുടെ ചുറ്റളവ് തന്നെ 𝟒𝟎,𝟎𝟎𝟎 കിലോമീറ്റർ ആണെന്ന് ഓർക്കണം!

വടക്കേ അമേരിക്കയിലെ 𝐀𝐥𝐚𝐬𝐤𝐚 മുതൽ തെക്കേ അമേരിക്കയിലെ 𝐓𝐢𝐞𝐫𝐫𝐚 𝐝𝐞𝐥 𝐅𝐮𝐞𝐠𝐨 വരെ.

 ഇത് തുടർച്ചയായ ഹൈവേയല്ലെങ്കിലും, വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളുടെ നിരയാണ്. എന്തായാലും, മൊത്തം നീളം കൊണ്ട് ലോകത്തിലെ ഏറ്റവും നീളമുള്ള പാതയായി ഇതാണ് കണക്കാക്കപ്പെടുന്നത്.


നീളം 𝟑𝟎,𝟎𝟎𝟎 𝐤𝐦 എന്നുള്ളത്, അളക്കാൻ ഉപയോഗിക്കുന്ന മാനദണ്ഡത്തെയും മറ്റും അനുസരിച്ച് വ്യത്യാസപ്പെടാം. മരുഭൂമികൾ മുതൽ ഉഷ്ണമേഖലാ കാടുകൾ പോലെയും വൈവിധ്യമാർന്ന ഭൂപ്രകൃതികളെയും കാലാവസ്ഥകളെയും കടന്നുപോകുന്ന പാത, ഇത് അമേരിക്കയിലെ ഗതാഗതത്തിനും വിനോദസഞ്ചാരത്തിനുമുള്ള ഒരു പ്രധാന പാത കൂടിയാണ്.


No comments:

Post a Comment