Saturday, September 14, 2024

ഭൂമിയുടെ അസ്തിത്വം 𝐄𝐚𝐫𝐭𝐡'𝐬 𝐞𝐱𝐢𝐬𝐭𝐞𝐧𝐜𝐞 𝐚𝐧𝐝 𝐔𝐧𝐢𝐯𝐞𝐫𝐬𝐞'𝐬 𝐢𝐧𝐝𝐢𝐟𝐟𝐞𝐫𝐞𝐧𝐜𝐞

 നക്ഷത്രങ്ങളും പൊടിപടലങ്ങളും വാതകങ്ങളുമൊക്കെ കൊണ്ട് നിറഞ്ഞ് പ്രപഞ്ചത്തിൽ അതിഗാംഭീര്യത്തോടെ തുടരുന്ന ക്ഷീരപഥം എന്ന ഗാലക്‌സി, നമ്മുടെ ഭൂമിയുൾപ്പെടുന്ന സൂര്യകുടുംബത്തിൻ്റെ ബൃഹത് ഭവനമാണ്.

നമുക്കറിയാവുന്ന എല്ലാ ജീവജാലങ്ങളും, അവയെ താലോലിക്കുന്ന സുന്ദരമായ പ്രകൃതിയുമെല്ലാം ഭൂമിയിലാണ് ഉള്ളത്.

അത്യന്തം പ്രധാന്യമുള്ള ഈ ഗോളത്തിലാണ്,

നമുക്കറിയാവുന്ന..,

എല്ലാ ശാസ്ത്രജ്ഞരും,

എല്ലാ കലാകാരന്മാരും,

എല്ലാ രാഷ്ട്രീയക്കാരും,

എല്ലാ കുറ്റവാളികളും,

എല്ലാ വിശ്വാസികളും,

എല്ലാ അവിശ്വാസികളുമുള്ളത്!


നമ്മൾ ഇത്ര പ്രാധാന്യം കല്പിക്കുന്ന ഭൂമി നിലവിലില്ലായിരുന്നെങ്കിലോ!!

ഗാലക്സിയിൽ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ?!

അത് പ്രപഞ്ചത്തിൻ്റെ 'ശ്രദ്ധ'യിൽ പെടുമോ?

ഒറ്റനോട്ടത്തിൽ ഉത്തരം "ഇല്ല" എന്നതാണ്!


പ്രപഞ്ചം അതിവിശാലമാണ്! 𝟒𝟎,𝟎𝟎𝟎 കോടി നക്ഷത്രങ്ങളുള്ള ക്ഷീരപഥം പോലുള്ള 𝟐 ലക്ഷം കോടി ഗാലക്സികളും ഉണ്ടെന്നറിയാമല്ലോ!! അതിലെ എണ്ണമറ്റ ഗ്രഹങ്ങളിൽ ഒന്ന് മാത്രമാണ് ഭൂമി!

സൂര്യകുടുംബത്തിൻ്റെ കണ്ണിൽത്തന്നെ ഭൂമിയൊരു നീല ബിന്ദു മാത്രമാണ്!


അപ്പോൾ ഗാലക്സിയിലെ സ്ഥാനമോ?!!

അപ്പോൾ പ്രപഞ്ചത്തിലോ ?!!

ഒന്ന് പരിശോധിച്ചാലോ!!..


ക്ഷീരപഥത്തിൻ്റെ പരിണാമം, അതിൻ്റെ ഘടന, ഭാവി ഇതൊക്കെ നിയന്ത്രിക്കുന്നത് പ്രപഞ്ചത്തിലെ തന്നെ വലിയ ശക്തികളാണ്! 𝐆𝐫𝐚𝐯𝐢𝐭𝐲, 𝐃𝐚𝐫𝐤 𝐦𝐚𝐭𝐭𝐞𝐫, പിന്നെ 𝐃𝐚𝐫𝐤 𝐞𝐧𝐞𝐫𝐠𝐲 എന്നിവയാണവ. ഭൂമിയുടെ സാന്നിധ്യമോ അഭാവമോ ക്ഷീരപഥത്തിൻ്റെ '𝐂𝐨𝐬𝐦𝐢𝐜 𝐫𝐚𝐝𝐚𝐫'-ൽ രേഖപ്പെടുത്തുക പോലും ചെയ്യില്ല എന്നതാണ് വാസ്തവം!

പ്രപഞ്ചത്തിൻ്റെ സ്വഭാവം നിയന്ത്രിക്കുന്നത് 𝐆𝐫𝐚𝐯𝐢𝐭𝐲-യും 𝐄𝐥𝐞𝐜𝐭𝐫𝐨𝐦𝐚𝐠𝐧𝐞𝐭𝐢𝐬𝐦-വും പിന്നെ 𝐐𝐮𝐚𝐧𝐭𝐮𝐦 𝐦𝐞𝐜𝐡𝐚𝐧𝐢𝐜𝐬 തുടങ്ങിയ ഭൗതിക നിയമങ്ങൾ തന്നെയാണ്! ഭൂമിയുടെ അസ്തിത്വം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ നിയമങ്ങൾ ഭംഗിയായി പ്രവർത്തിക്കും!

𝐒𝐮𝐩𝐞𝐫𝐧𝐨𝐯𝐚𝐞, 𝐁𝐥𝐚𝐜𝐤 𝐡𝐨𝐥𝐞𝐬 പിന്നെ 𝐆𝐚𝐥𝐚𝐱𝐲 𝐜𝐨𝐥𝐥𝐢𝐬𝐢𝐨𝐧𝐬 എന്നീ വലിയ പ്രതിഭാസങ്ങളൊക്കെ അരങ്ങേറുന്നതും ഭൂമിയുടെ സാന്നിധ്യം ഉണ്ടോ ഇല്ലയോ പരിഗണിക്കാതെ തന്നെയാണല്ലോ!

അതെ! പ്രപഞ്ചം ഭൂമിയോട് നിസ്സംഗമാണ്!! (𝐈𝐧𝐝𝐢𝐟𝐟𝐞𝐫𝐞𝐧𝐭). ഭൂമിയോടുമാത്രമല്ല അതിലെ മനുഷ്യൻ്റെ നിലനിൽപ്പിനോടും!


നമ്മുടെ ബുദ്ധിയും വികാരങ്ങളുമൊക്കെ ഒരു മനുഷ്യ-കേന്ദ്രീകൃത മിഥ്യ സൃഷ്ടിക്കുന്നുണ്ട്!പ്രപഞ്ചം നമുക്ക് ചുറ്റും കറങ്ങുന്നുവെന്നായിരുന്നല്ലോ നമ്മൾ കൂടുതൽ കാലം വിശ്വസിച്ചിരുന്നത്! 


ഇതുപോലുള്ള 𝐇𝐮𝐦𝐚𝐧-𝐜𝐞𝐧𝐭𝐞𝐫𝐞𝐝 𝐢𝐥𝐥𝐮𝐬𝐢𝐨𝐧𝐬 പലതരത്തിലുള്ളവ ഇന്നും ആളുകൾ കൊണ്ടുനടക്കുന്നുണ്ട്.

എന്നാൽ, പ്രപഞ്ചത്തിൻ്റെ വിശാലതയും അതിന് നമ്മോടുള്ള നിസ്സംഗതയും മനസ്സിലായാൽ, അതെല്ലാം വെറും 'വ്യാമോഹ'മായിരുന്നു എന്ന തിരിച്ചറിവുണ്ടാക്കും എന്ന് തീർച്ചയാണ്!


പ്രപഞ്ചത്തെക്കുറിച്ചുള്ള അറിവും ധാരണയും ഉണ്ടായതുകൊണ്ടാണ് ഭൂമിയുടെ അസ്തിത്വത്തിന് പ്രപഞ്ചത്തിൽ എന്ത് മൂല്യമാണ് ളളതെന്ന് തിരിച്ചറിയാൻ കഴിഞ്ഞത്. ഈ തിരിച്ചറിവ്, അതിലെ നമ്മുടെ നിസാരമായ സ്ഥാനത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ്!

No comments:

Post a Comment