പ്രപഞ്ചത്തിൻ്റെ തുടക്കം മുതൽ ഇതുവരെയുള്ള കാലഘട്ടം അതായത് ഗാലക്സിയുടെയും, നക്ഷത്രങ്ങളുടെയും, ഗ്രഹങ്ങളുടെയുമൊക്കെ വികാസ-പരിണാമങ്ങൾ ലളിതമാക്കി ഒരു ചിത്രമാക്കി മാറ്റിയാൽ ഏകദേശം ഇങ്ങനെയായിരിക്കും! വിശദാംശങ്ങളിൽ വളരേ പരിമിതികളുള്ള ഒരു ചിത്രം.
Bigbang theory അനുസരിച്ച്,
അനന്തമായ സാന്ദ്രതയും ചൂടുമുള്ള ഒരു ഏകത്വത്തിൽ (Singularity) നിന്ന്, ഏകദേശം 1382 കോടി വർഷങ്ങൾക്ക്
മുൻപാണ് പ്രപഞ്ചം ആരംഭിച്ചത്.
ഒരു Big Expansion ആണ് ശരിക്കും നടന്നത്! ഇങ്ങനെ വികസിക്കുന്നതിനനുസരിച്ച് പ്രപഞ്ചം തണുക്കുകയും തന്മൂലം ഹൈഡ്രജൻ, ഹീലിയം, പിന്നെ കുറച്ച് ലിഥിയം എന്നിവയൊക്കെ ഏറ്റവുമാദ്യം ഉണ്ടായി. അവ ഗ്രാവിറ്റിയാൽ വളരേ സാവധാനം ഒന്ന് ചേർന്ന് Nuclear fusion നടക്കാനാരംഭിച്ചു (നക്ഷത്രങ്ങൾ). നക്ഷത്രങ്ങളുടെ ജീവിതകാലത്തും, കാലശേഷവുമാണ് ബാക്കിയുള്ള ഭാരമേറിയ മൂലകങ്ങൾ ഉണ്ടായത്!
അന്നത്തെ വികാസം ഇന്നും തുടരുന്നുണ്ട്... സൈദ്ധാന്തികമായി നിരീക്ഷിക്കാവുന്ന പ്രപഞ്ചത്തിൻ്റെ വ്യാസം ഏകദേശം 9300 കോടി പ്രകാശവർഷമാണ്.
'ഭൂതകാലത്തിൻ്റെ തുടക്കം' അഥവാ Bigbang നടന്നതിൻ്റെ തെളിവുകൾ ഇന്നും അവശേഷിക്കുന്നുണ്ട്. നമുക്കത് നഗ്ന-നേത്രങ്ങൾ കൊണ്ടല്ലെങ്കിലും കാണാനാകും. അതാണ് കോസ്മിക് മൈക്രോവേവ് ബാക്ക്ഗ്രൗണ്ട് റേഡിയേഷൻ (CMB Radiation). ഈ കാഴ്ചയാണ് Bigbang-ൻ്റെ ഏറ്റവും വലിയ തെളിവും!
Bigbang-ൽ നിന്ന് അവശേഷിക്കുന്ന ഈ താപത്തെ വേണമെങ്കിൽ സാങ്കേതിക ഒരുക്കങ്ങൾ ഉണ്ടെങ്കിൽ ആർക്കും കാണാം! (Bigbang നടന്നിട്ടില്ല എന്ന് അവകാശപ്പെടുന്നവർക്ക് വേണ്ടി പറഞ്ഞതാണ്.)
ഈ പ്രപഞ്ചത്തിൽ കാണുന്ന എല്ലാ ദ്രവ്യ-ഊർജ്ജവും കണക്കിലെടുത്താൽ, അതിൻ്റെ 95%-വും Dark energy-യും Dark matter-മാണ്. ബാക്കി വരുന്നവയിൽ നിന്നുള്ള വളരേ കുറച്ച് Informations മാത്രമാണ് പ്രകാശരൂപത്തിൽ നമ്മിലേക്കെത്തുന്നത്. മനുഷ്യൻ്റെ പ്രപഞ്ചപഠനമോ 99%-ൽ കൂടുതലും പ്രകാശത്തിൽ നിന്നുള്ള Informations ഉപയോഗിച്ചായിരുന്നു!
No comments:
Post a Comment