1984 ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ " ടീച്ചർ ഇൻ സ്പേസ് പ്രോജക്ട് " പ്രഖ്യാപിച്ചു...
അതായത് ബഹിരാകാശ യാത്രക്ക് കൂടുതൽ പബ്ലിസിറ്റി കിട്ടുന്നതിന് വേണ്ടി പൊതുജനങ്ങളെ കൂടി ബഹിരാകാശ യാത്രയിൽ ഉൾപ്പെടുത്തുന്ന ഒരു പ്രൊജക്റ്റ്..
സാധാരണ മനുഷ്യരെ കൂടി ഉൾപ്പെടുത്തുമ്പോൾ കിട്ടുന്ന പബ്ലിസിറ്റി, കൂടുതൽ ഫണ്ട് കിട്ടാൻ കാരണം ആകും..
നാസ ഉദ്ദേശിച്ചത് ബഹിരാകാശത്ത് നിന്നും സ്കൂൾ കുട്ടികളും ആയി ആശയ വിനിമയം നടത്താൻ ഒരു ടീച്ചറെ കൂടി ബഹിരാകാശ യാത്രയിൽ ഉൾപ്പെടുത്തുക എന്നതാണ്..
അതാണ് " ടീച്ചർ ഇൻ സ്പേസ് പ്രോജക്ട്... "
ഈ പ്രോജെക്ടിൽ 11, 000 സ്കൂൾ ടീച്ചർമാർ അപേക്ഷിച്ചു...
സെമിഫൈനൽ, ഫൈനൽ അങ്ങനെ വിവിധ ഘട്ടങ്ങൾ കടന്നു അവസാനം ഒരു ടീച്ചർ അതിൽ യോഗ്യത നേടും..
1985 ജുലൈ ഒന്നിന് സെമിഫൈനലിൽ എത്തിയ 114 പേരിൽ നിന്നും 10 പേരെ ഫൈനലിലേക്ക് തിരഞ്ഞെടുത്തു..
ജൂലൈ 7 ന് ഈ 10 ടീച്ചർമാരെയും, ജോൺസൺ സ്പേസ് സെന്ററിൽ വൈദ്യ പരിശോധനക്കും, മറ്റ് പരിശീലനങ്ങൾക്കും ആയി കൊണ്ടുപോയി..
നാസയിലെ ഉന്നതരായ ശാസ്ത്രജ്ഞന്മാർ അവരെ ഇന്റർവ്യൂ നടത്തി..
ഒടുവിൽ അന്നത്തെ അമേരിക്കൻ വൈസ് പ്രസിഡന്റ് ജോർജ്. എച്ച്. ഡബ്ലിയൂ. ബുഷ് ആ പേര് പ്രഖ്യാപിച്ചു.. ( 1988 ൽ പ്രസിഡന്റ് ആയി വന്ന അച്ഛൻ ബുഷ് തന്നെ, 2000-08 കാലത്തെ പ്രസിഡന്റ് ബുഷിന്റെ അച്ഛൻ )
ന്യൂ ഹാം ഷെയറിലെ സോഷ്യൽ സ്റ്റഡീസ് ടീച്ചറും, രണ്ട് കുട്ടികളുടെ അമ്മയും ആയ ആ മുപ്പത്തിയേഴുകാരിയുടെ പേര്..
" ഷാരോൺ ക്രിസ്റ്റ മക്കോലിഫ്.. "
ബാർബറ മോർഗൻ എന്ന ടീച്ചറെ ബാക്ക് അപ്പ് ആയും തിരഞ്ഞെടുത്തു...
ഒരു ആസ്ട്രോനട്ട് ആയി തിരഞ്ഞെടുക്കപ്പെടുക അത്ര നിസാരം അല്ല.
ക്രിസ്റ്റ മക്കോലിഫ് പ്രശസ്തിയുടെ കൊടുമുടിയിൽ എത്തി...
നാസയുടെ പദ്ധതി എന്തെന്നാൽ, ബഹിരാകാശത്ത് നിന്നും ഇവർ ക്ലാസെടുക്കുന്നതു ദശ ലക്ഷക്കണക്കിന് കുട്ടികളുടെ മുന്നിൽ ടി വി സംപ്രേക്ഷണത്തിലൂടെ എത്തിക്കുക എന്നതായിരുന്നു..
ഒരു നിമിഷം കൊണ്ടു ഒരു സെലിബ്രിറ്റി ആയി മാറിയ അവർ ഗുഡ് മോർണിംഗ് അമേരിക്ക അടക്കം നൂറ് കണക്കിന് ടെലിവിഷൻ ഷോകളിൽ അഥിതിയായി പങ്കെടുത്തു...
അവസാനം ആ ദിനം വന്നെത്തി...
1986 ജനുവരി 28.
അമേരിക്കൻ ചാനലുകൾ ആ ബഹിരാകാശ യാത്ര നേരിട്ടു സംപ്രേക്ഷണം ചെയ്തു..
അമേരിക്കയിൽ മാത്രം 4 കോടി ജനം ടി വിയുടെ മുന്നിൽ കാത്തിരുന്നു..
അമേരിക്കൻ സമയം 11:38 ന് മക്കോലിഫ് അടക്കം 7 പേരെയും കൊണ്ടു ചലഞ്ചർ എന്ന ബഹിരാകാശ വാഹനം ആകാശത്തേക്ക് കുതിച്ചുയർന്നു...
കൃത്യം 73 സെക്കന്റ് കഴിഞ്ഞപ്പോൾ, ലോകത്തെ മുഴുവൻ കണ്ണീരിൽ ആക്കി കൊണ്ട് ചലഞ്ചർ സ്പേസ് ഷട്ടിൽ അറ്റലാന്റിക് സമുദ്രത്തിനു മുകളിൽ വയ്ച്ചു പൊട്ടിത്തെറിച്ചു...
ക്രിസ്റ്റ മക്കോലിഫ് അടക്കം 7 പേരും തൽക്ഷണം മരിച്ചു...
ക്രിസ്റ്റ മക്കോലിഫിന്റെ ജന്മ നാടായ കോൺകോർഡിലെ ബ്ലോസം സെമിത്തേരിയിൽ അവരെ അടക്കം ചെയ്തു...
മരണ ശേഷം ധാരാളം സ്മാരകങ്ങൾ അവരുടെ പേരിൽ ഉണ്ടായി..
ലോക വ്യാപകമായി 40 ഓളം സ്കൂളുകൾ ക്രിസ്റ്റ മക്കോലിഫ് മെമ്മോറിയൽ സ്കൂളുകൾ ആയി മാറി..
ചിന്ന ഗ്രഹം, ചന്ദ്രനിലേയും, ശുക്രനിലേയും ഗർത്തങ്ങൾ ഒക്കെ ക്രിസ്റ്റ മക്കോലൈഫിന്റെ പേരിൽ നാമകരണം ചെയ്യപ്പെട്ടു..
സോവിയറ്റ് യൂണിയൻ ആണ് ശുക്രനിലേ ഗർദ്ദത്തിന് അവരുടെ പേര് നൽകിയത്..
പ്രശസ്ത സ്മാരകം ദി മക്കോലിഫ് ഷെപ്പേർഡ് ഡിസ്‌കവറി സെന്റർ ആണ്..
ബഹിരാകാശത്ത് പോയ ആദ്യ അമേരിക്കക്കാരൻ ആയ അലൻ ഷെപ്പേർഡ് ആണ് ഇതിൽ പറയുന്ന ഷെപ്പേർഡ്..
ധാരാളം സ്‌കോളർഷിപ്പുകൾ അവരുടെ പേരിൽ നൽകപ്പെടുന്നു...
1990 ൽ പുറത്തിറങ്ങിയ ചലഞ്ചർ എന്ന അമേരിക്കൻ ടെലി ഫിലിം അടക്കം, ധാരാളം ഡോക്യൂമെന്ററികളിലും, ടെലിവിഷൻ പാരമ്പരകളിലും ക്രിസ്റ്റ മക്കോലിഫും, ചലഞ്ചർ ദുരന്തവും പ്രതിപാധ്യ വിഷയം ആയിട്ടുണ്ട്..
ചലഞ്ചർ ദുരന്തത്തിന്റെ മുപ്പതാം വാർഷികത്തിൽ, 2016 ജനുവരി 28 ന് ക്രിസ്റ്റ മക്കോലിഫിന്റെ കുടുംബവും, ആസ്ട്രോനട്ട് ആകാൻ അവരോടു മത്സരിച്ച ധാരാളം ടീച്ചർമാരും ഫ്ലോറിഡയിൽ ഒത്തുകൂടി...
2021 ൽ ക്രിസ്റ്റ മക്കോലിഫിന്റെ സ്മരണാർത്ഥം അമേരിക്കൻ ട്രഷറി മൂന്നര ലക്ഷം ഒരു ഡോളർ സിൽവർ കോയിൻ പുറത്തിറക്കി ..
1948 സെപ്റ്റംബർ 2 ന് അമേരിക്കയിലെ മസാച്യുസെറ്റ്സ് എന്ന സംസ്ഥാനത്തിന്റെ തലസ്ഥാനം ആയ ബോസ്റ്റണിൽ ഒരു അക്കൗണ്ടന്റിന്റെ മകളായി ഷാരോൺ ക്രിസ്റ്റ കോറിഗൺ ജനിച്ചു...
1970 ൽ ദീർഘകാലം ബോയ് ഫ്രണ്ട് ആയിരുന്ന സ്റ്റീവൻ മക്കോലിഫിനെ വിവാഹം കഴിച്ചു..
രണ്ട് മക്കൾ സ്കോട്ടും, കരോളിനും..
ചലഞ്ചർ ദുരന്തം നടക്കുമ്പോൾ മകൻ സ്‌കോട്ടിനു 9 വയസും, മകൾ കരോലിന് 6 വയസും ആയിരുന്നു..
ക്രിസ്റ്റ മക്കോലിഫിന്റെ ബാക്ക് അപ്പ് ആയ ബാർബറ മോർഗൻ 1998 ൽ ആസ്ട്രോനട്ട് ആയി മാറി..
No comments:
Post a Comment