Monday, September 9, 2024

ചാന്ദ്ര 🔭 കണ്ട അതിഭീമൻ ഗ്യാലക്സി

 


ചാന്ദ്ര X-ray Observatory നാസ വിക്ഷേപിച്ച് 25 വർഷം തികഞ്ഞു. അതിൻ്റെ  സ്മരണയ്ക്കായിക്കായിട്ടാണ് ഇന്നലെ NGC 6872 എന്ന ഗാലക്സിയുടെ ചിത്രം പുറത്ത് വിട്ടിരിക്കുന്നത്. Pavo അഥവാ Peacock (മയിൽ) constellation ലെ Spiral ഗാലക്സിയാണ് NGC 6872. Condor Galaxy എന്നും പേരുണ്ട്.

1999 ജൂലൈ 23 നാണ്, 45 അടി നീളമുള്ള ഈ Chandra X-ray Telescope നാസ വിക്ഷേപിച്ചത്. ഇന്ത്യൻ ശാസ്തജ്ഞനായ ചന്ദ്രശേഖറിന്റെ ഓർമ്മക്കായിട്ടാണ് ഇതിന് Chandra X-ray Telescope എന്ന് പേരിട്ടിരിക്കുന്നത്. ഇതിനു മുൻപുണ്ടായിരുന്ന X-ray Telescope കളേക്കാൾ നൂറു മടങ്ങു കൃത്യതയുള്ള ചിത്രങ്ങളാണ് ഇതിൽ നിന്ന് കിട്ടുന്നത്.

NGC 6872 ൻ്റെ വ്യാസം 5.2 ലക്ഷം പ്രകാശവർഷമാണ്, ഇത് Milky way യുടെ അഞ്ചിരട്ടിയിലധികം വരും.

അറിയപ്പെടുന്ന Spiral ഗാലക്സികളിൽ മുൻപ് ഇതായിരുന്നു ഏറ്റവും വലിയത്. പിന്നീട് ഈ റെക്കോർഡ് മറികടന്നത്, 13 ലക്ഷം പ്രകാശവർഷം വ്യാസമുള്ള NGC 262 എന്ന ഗാലക്സി മാത്രമാണ്. 

NGC 6872 എന്ന അതിഭീമൻ ഗാലക്സി ഒരു ചെറിയ ഗാലക്സിയുമായി (IC 4970) ലയിക്കുന്നതാണ് ചിത്രത്തിൽ. ചെറിയ ഗാലക്‌സി NGC 6872-ൽ നിന്ന് വാതകങ്ങളും മറ്റും വലിച്ചെടുക്കുന്നതാണ് കാണുന്നത്.

No comments:

Post a Comment