ഓരോ കുത്തുകളും ഓരോ ഗാലക്സിയാണ്. 𝐌𝐢𝐥𝐤𝐢𝐰𝐚𝐲, 𝐀𝐧𝐝𝐫𝐨𝐦𝐞𝐝𝐚 പോലെയോ അതിനേക്കാൾ വളരേ വലിയ ഗാലക്സികളോ അവയിൽ ഉണ്ടാകാം. എണ്ണമറ്റ നക്ഷത്രങ്ങളും, ഗ്രഹങ്ങളും ഇനി കണ്ടുപിടിക്കേണ്ടിയിരിക്കുന്ന പല ഘടനകളും ഉൾക്കൊണ്ടതാണ് അവയിൽ ഓരോന്നും!
𝐉𝐚𝐦𝐞𝐬 𝐖𝐞𝐛𝐛 𝐒𝐩𝐚𝐜𝐞 𝐓𝐞𝐥𝐞𝐬𝐜𝐨𝐩𝐞 പകർത്തിയ 𝐃𝐞𝐞𝐩 𝐅𝐢𝐞𝐥𝐝 𝐢𝐦𝐚𝐠𝐞 ആണിത്. പ്രപഞ്ചത്തിൻ്റെ വ്യാപ്തിയും സൗന്ദര്യവും വ്യക്തമാക്കുന്ന ഒരു 𝐑𝐞𝐚𝐥 𝐢𝐦𝐚𝐠𝐞 ആണിത്.
അതിലെ ഓരോ കുത്തുകളും തമ്മിലുള്ള ദൂരം തന്നെ ദശലക്ഷക്കണക്കിന് പ്രകാശവർഷങ്ങളാണ്! ചിലപ്പോൾ അതിലെ ഒരു ഗാലക്സിയിൽ നിന്നും നമ്മിലേക്കുള്ള ദൂരത്തേക്കാൾ കൂടുതലായിരിക്കും തൊട്ടടുത്ത കുത്തിലേക്കുള്ള ദൂരം!!
𝐈𝐦𝐚𝐠𝐞 𝐟𝐫𝐨𝐦 𝐭𝐡𝐞 𝐉𝐚𝐦𝐞𝐬 𝐖𝐞𝐛𝐛
ഈ തിരിച്ചറിവ് ശരിക്കും പ്രപഞ്ചത്തിൻ്റെ വിശാലതയെ ഏതാണ്ട് മനസ്സിലാക്കാൻ കഴിയാതാക്കുകയല്ലേ ചെയ്യുന്നത്?!
പ്രപഞ്ചത്തിൻ്റെ വ്യപ്തിയെ വിഭാവനം ചെയ്യാനുള്ള കഴിവ് നമുക്ക് നഷ്ടമായി എന്ന് നമ്മൾ തന്നെ സമ്മതിച്ച് കൊടുക്കുന്ന ഒരു സാഹചര്യമണിത്!
വളരെ വലിയ മേഖലകളിൽ മാത്രം സ്വാധീനമുള്ള രണ്ട് അജ്ഞാത ശക്തികളായ 𝐃𝐚𝐫𝐤 𝐦𝐚𝐭𝐭𝐞𝐫 ഉം 𝐃𝐚𝐫𝐤 𝐞𝐧𝐞𝐫𝐠𝐲 യുമാണ് ഗാലക്സികൾ എവിടെ നിൽക്കണമെന്നും എങ്ങിനെ ചലിക്കണമെന്നും തീരുമാനിക്കുന്നത്!
പ്രപഞ്ചത്തിൽ ഗാലക്സികൾ ഓരോന്നും 𝐈𝐬𝐨𝐥𝐚𝐭𝐞 ചെയ്യപ്പെട്ടല്ല ഉള്ളത്. ഒരു വലിയ 𝐖𝐞𝐛-നുള്ളിലെ ഫിലമെൻ്റുകൾ പോലെ 𝐃𝐚𝐫𝐤 𝐦𝐚𝐭𝐭𝐞𝐫-ഉം വാതകങ്ങളും കൊണ്ട് അവ തമ്മിൽ 𝐂𝐨𝐧𝐧𝐞𝐜𝐭 ചെയ്യപ്പെട്ടിരിക്കുന്നു. ഈ 𝐖𝐞𝐛-നെ നമുക്ക് 𝐂𝐨𝐬𝐦𝐢𝐜 𝐰𝐞𝐛 എന്ന് പറയാം.
പ്രപഞ്ചത്തിൽ ഗ്യാലക്സികളിങ്ങനെ പരസ്പരം 'കൈകോർത്താണ്' സ്ഥിതി ചെയ്യുന്നതെന്ന് ആലങ്കാരികമായി പറയാം. ഇങ്ങനെയാണ് ഗാലക്‌സി ക്ലസ്റ്ററുകളും, വളരെ വലിയ ഘടനയായ സൂപ്പർക്ലസ്റ്ററുകളും നിലനിൽക്കുന്നത്.
ഇതൊക്കെ മനുഷ്യൻ എങ്ങനെ മനസ്സിലാക്കി എന്നതായിരിക്കും കുറേപേർക്കുള്ള സംശയം. 𝐀𝐥𝐦𝐨𝐬𝐭 എല്ലാ വിവരങ്ങളും പ്രകാശരൂപേണ നമ്മിലേക്ക് എത്തുന്നുണ്ടായിരുന്നു. നമ്മൾ കാട്ടിൽ അലഞ്ഞുതിരിയുന്ന കാലത്തും ഇന്നും! ഇന്ന് നമ്മൾ ആ വിവരങ്ങളെ ശേഖരിച്ച് പഠിക്കുന്നു, മനസ്സിലാക്കുന്നു എന്നേയുള്ളൂ!
പ്രകാശം കൊണ്ടുവരാത്ത ചില വിവരങ്ങൾ തരാൻ ഗുരുത്വാകർഷണ തരംഗങ്ങൾക്ക് കഴിഞ്ഞേക്കാം.
ഗുരുത്വാകർഷണ തരംഗങ്ങൾ, പ്രപഞ്ചത്തിൻ്റെ തുടക്കത്തിൻ്റെയും ഭാവിയുടെയും രഹസ്യങ്ങളാണ് നമ്മോട് മന്ത്രിക്കുന്നത്.
No comments:
Post a Comment