Monday, September 9, 2024

സൗരയൂഥത്തിൻ്റെ യഥാർത്ഥ വലിപ്പം

നമ്മുടെ പ്രപഞ്ചം എത്രത്തോളം വലുതാണെന്ന് നമുക്കറിയില്ല, കാരണം നമുക്ക് നിരീക്ഷിക്കുന്നതിനും ഒരു പരിധിയുണ്ട്. ഈ പരിധിക്കുള്ളിലെ പ്രപഞ്ചത്തെയാണ് നാം 𝐎𝐛𝐬𝐞𝐫𝐯𝐚𝐛𝐥𝐞 𝐔𝐧𝐢𝐯𝐞𝐫𝐬𝐞 എന്ന് പറയുന്നത് തന്നെ.


എന്നാൽ നമ്മുടെ സൂര്യകുടുംബമോ?


സൂര്യകുടുംബത്തിൻ്റെ (സൗരയൂഥം) വലിപ്പം നമുക്ക് അളക്കാൻ കഴിയും. സംശയമില്ല! പക്ഷേ കുടുംബം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്താണ്? അല്ലെങ്കിൽ ഏതൊക്കെ അംഗങ്ങൾ ഉൾപ്പെട്ടതാണ്? എന്ന് നമ്മൾ സങ്കൽപ്പിക്കുന്നതിനനുസരിച്ച് സൗരയൂഥത്തിൻ്റെ വലിപ്പത്തിലും വ്യത്യാസം വരും. എങ്ങനെയെന്ന് നമുക്ക് നോക്കാം...


☛ കുടുംബനാഥൻ സൂര്യനാണല്ലോ! കുടുംബത്തിലെ ഗ്രഹപദവി അലങ്കരിക്കുന്നവരെ മാത്രം ഉൾപ്പെടുത്തിയാൽ, അതായത് ഏറ്റവും അകലെയുള്ള നെപ്റ്റ്യൂണിൻ്റെ ഓർബിറ്റ് വരെയാണ് അതിർത്തിയെങ്കിൽ മൊത്തം സൗരയൂഥത്തിന് എന്ത് വലിപ്പമുണ്ടാകും??


➾ സൂര്യനിൽ നിന്നും 𝟒𝟓𝟎 കോടി കിലോമീറ്റർ ദൂരെയാണ് നെപ്റ്റ്യൂൺ (𝟑𝟎.𝐀𝐔). അതുകൊണ്ട് 𝟗𝟎𝟎,𝟎𝟎,𝟎𝟎,𝟎𝟎𝟎 കിലോമീറ്റർ വ്യാസമാണ് സൂരയൂഥത്തിനെന്ന് പറയാം.

(𝟗𝟎𝟎 കോടി 𝐊𝐦, 𝟔𝟎.𝐀𝐔)


☛ ഇനി, സൂര്യൻ്റെ 𝐇𝐞𝐥𝐢𝐨𝐬𝐩𝐡𝐞𝐫𝐞 അഥവാ കാന്തിക മണ്ഡലത്തിൻ്റെ വ്യാപ്തിയാണ് അതിർത്തിയെന്ന് സങ്കൽപ്പിച്ചാലോ??


സൂര്യനിൽ നിന്ന് 𝟏,𝟖𝟒𝟓 കോടി കിലോമീറ്റർ അകലെയാണ് 𝐇𝐞𝐥𝐢𝐨𝐬𝐩𝐡𝐞𝐫𝐞 ൻ്റെ അരിക് ആയ 𝐇𝐞𝐥𝐢𝐨𝐩𝐚𝐮𝐬𝐞 ഉളളത്.


𝐒𝐨𝐥𝐚𝐫-𝐰𝐢𝐧𝐝 ഉം ഗാലക്സിയിലെ 𝐈𝐧𝐭𝐞𝐫𝐬𝐭𝐞𝐥𝐥𝐚𝐫 𝐦𝐞𝐝𝐢𝐮𝐦 വും തമ്മിലുള്ള മർദ്ദങ്ങൾ സന്തുലിതമായിരിക്കുന്നത് ഈ അതിർത്തിയിൽ ആയിരിക്കും. അതുകൊണ്ട് സൂര്യനിൽ നിന്ന് എത് ദിശയിലേക്ക് എന്നതിനനുസരിച്ചും, സൂര്യനിൽ നിന്നുള്ള 𝐒𝐨𝐥𝐚𝐫-𝐰𝐢𝐧𝐝 ൻ്റെ അളവിനനുസരിച്ചും 𝐇𝐞𝐥𝐢𝐨𝐬𝐩𝐡𝐞𝐫𝐞 ൻ്റെ വ്യാപ്തി വ്യത്യാസപ്പെടും. (𝐈𝐧𝐭𝐞𝐫𝐬𝐭𝐞𝐥𝐥𝐚𝐫 𝐦𝐞𝐝𝐢𝐮𝐦 ഒരു കാറ്റായി സൂര്യന് അനുഭവപ്പെടാൻ കാരണം തന്നെ സൂര്യൻ്റെ ചലനമാണ്) ഇവിടെ പറഞ്ഞത് ഒരു ഏകദേശക്കണക്കാണ് എന്ന് മനസ്സിലാക്കുമല്ലോ..


ഗ്രഹങ്ങളെക്കൂടാതെ പ്ലൂട്ടോ ഉൾപ്പെടുന്ന 𝐊𝐮𝐢𝐩𝐞𝐫-𝐛𝐞𝐥𝐭 ഉം ഈ പരിധിക്ക് ഉള്ളിലാണ്.


𝐕𝐨𝐲𝐚𝐠𝐞𝐫-𝟏 എന്ന 𝐒𝐩𝐚𝐜𝐞𝐜𝐫𝐚𝐟𝐭 ആണ് ഏറ്റവുമാദ്യം ഈ 𝐇𝐞𝐥𝐢𝐨𝐩𝐚𝐮𝐬𝐞 കടന്ന മനുഷ്യനിർമ്മിത വസ്തു! അതും 𝟏𝟐 വർഷങ്ങൾക്ക് മുമ്പ്, 𝟐𝟎𝟏𝟐-ൽ!


➾ എന്തായാലും ഇതനുസരിച്ച് സൗരയൂഥത്തിൻ്റെ വലിപ്പം (വ്യാസം) എന്നത് 𝟑𝟔,𝟎𝟎,𝟎𝟎,𝟎𝟎,𝟎𝟎𝟎 കിലോമീറ്ററാണ്!

(𝟑𝟔𝟎𝟎 കോടി 𝐊𝐦, 𝟏𝟐𝟑.𝐀𝐔)


☛ ഇനി നോക്കാനുള്ളത്, ഇപ്പറഞ്ഞതിൽ നിന്നുമൊക്കെ വളരേയകലെ സ്ഥിതി ചെയ്യുന്ന 𝐎𝐨𝐫𝐭-𝐜𝐥𝐨𝐮𝐝 ആണ് പരിധിയെന്ന് സങ്കൽപ്പിച്ചാൽ,


ചിത്രത്തിൽ കാണുന്നത് പോലെ വളരേ വലിയ 𝐓𝐡𝐢𝐜𝐤𝐧𝐞𝐬𝐬 ഉള്ള സൂര്യനെ പൊതിഞ്ഞിരിക്കുന്ന പാളിയാണ് ഇത്.


➾ 𝐎𝐨𝐫𝐭-𝐜𝐥𝐨𝐮𝐝 ൻ്റെ ഉൾഭാഗത്തെ അറ്റം, സൂര്യനിൽ നിന്ന് 𝟐,𝟎𝟎𝟎 മുതൽ 𝟓,𝟎𝟎𝟎 𝐀𝐔 വിനുള്ളിലാണ്. പുറമേയുള്ള അറ്റമോ സൂര്യനിൽ നിന്ന് 𝟏𝟎,𝟎𝟎𝟎-നും 𝟏,𝟎𝟎,𝟎𝟎𝟎 𝐀𝐔-നും ഇടയിൽ ആയി വരും!! അതുകൊണ്ട് സ്പേസിൽ, സൂര്യനെ പൊതിഞ്ഞിരിക്കുന്ന ഈ അവരണത്തിന് 𝟐,𝟎𝟎,𝟎𝟎𝟎 𝐀.𝐔 വലിപ്പം ഉണ്ടെന്നാണ് അർത്ഥം!!


ഈ ദൂരങ്ങൾ കിലോമീറ്ററിൽ പറയുന്നത് ബുദ്ധിയല്ലല്ലോ അതാണ് 𝐀𝐔 വിൽ പറഞ്ഞത്. വേണമെങ്കിൽ പ്രകാശവർഷക്കണക്കിൽ പറയാം. ഭൂമിയിൽ നിന്നും 𝐋𝐢𝐠𝐡𝐭 𝐬𝐩𝐞𝐞𝐝 ൽ സഞ്ചരിക്കാൻ കഴിവുള്ള ഒരു ബഹിരാകാശ സഞ്ചാരി, 𝐎𝐨𝐫𝐭-𝐜𝐥𝐨𝐮𝐝 നെ മറികടക്കാൻ മാത്രം ഒന്നര വർഷത്തേക്കുള്ള ഭക്ഷണവും വെള്ളവും വാഹനത്തിൽ കരുതേണ്ടി വരും.


No comments:

Post a Comment