Monday, September 9, 2024

എഴുതുന്ന ✍️ ചിലന്തികൾ

 


ചിലന്തിവർഗത്തിൽപ്പെട്ട ഒരിനമാണ് 'എഴുതുന്ന ചിലന്തി ' (𝐖𝐫𝐢𝐭𝐢𝐧𝐠 𝐬𝐩𝐢𝐝𝐞𝐫𝐬).


ആർജിയോപ്പ് (𝐬𝐩𝐞𝐜𝐢𝐞𝐬 𝐨𝐟 𝐀𝐫𝐠𝐢𝐨𝐩𝐞 𝐬𝐩𝐢𝐝𝐞𝐫𝐬) എന്ന സ്പീഷീസിൽ 𝟖𝟖 ഇനം ചിലന്തികളുണ്ട്. അതിലെ ഒരിനമാണ് ഈ എഴുത്ത് ആശാന്മാർ.


ഇവയുടെ അടിവയറ്റിലുള്ള അടയാളം (ചിത്രം) ഇവയുടെ ജനുസ്സിൽ കാണപ്പെടുന്ന പൊതുഘടകമാണ്.


✍️ 𝐖𝐫𝐢𝐭𝐢𝐧𝐠 𝐬𝐩𝐢𝐝𝐞𝐫 എന്ന പേരെങ്ങനെ വന്നു എന്ന് നോക്കാം.


വലയുടെ മധ്യഭാഗത്തായി 𝐓𝐡𝐢𝐜𝐤 ആയി വളഞ്ഞു പുളഞ്ഞ വരപോലെ നെയ്ത് വെക്കുന്ന ശീലം ഇവക്കുണ്ട്. അതുകൊണ്ടാണ് ഇവയെ '𝐖𝐫𝐢𝐭𝐢𝐧𝐠 𝐬𝐩𝐢𝐝𝐞𝐫' എന്ന് വിളിച്ചുവരുന്നത്.


ശത്രുക്കൾ ശല്യപ്പെടുത്തുകയോ വല നശിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്യുമ്പോൾ വലയിൽ 𝐕𝐢𝐛𝐫𝐚𝐭𝐢𝐨𝐧𝐬 ഉണ്ടാക്കി അവയെ ഭയപ്പെടുത്തുന്ന ഒരു സ്വഭാവം ഈ ചിലന്തികൾക്ക് ഉണ്ട്.


ഇരകൾ (ഈച്ച, കൊതുക്, ചെറിയ കീടങ്ങൾ) കൂടുതലായും കുറ്റിച്ചെടികളിലും പൂന്തോട്ടങ്ങളിലുമാണ് ഉണ്ടാവുക എന്നതിനാൽ, ഈ ചിലന്തികൾ, അവയെ പിടിക്കാനായി ഇത്തരത്തിലുള്ള വലയൊരുക്കുന്നതും അവിടെത്തന്നെയായിരിക്കും.


ഇവയെപ്പറ്റി പണ്ടുമുതലേ ഉള്ള ഒരു അന്ധവിശ്വാസം നോക്കൂ..


ആരെങ്കിലും 𝐖𝐫𝐢𝐭𝐢𝐧𝐠 𝐬𝐩𝐢𝐝𝐞𝐫𝐬-ൻ്റെ വല നശിപ്പിച്ചാൽ, അത് പിന്നീട് വല നെയ്യുമ്പോൾ വല നശിപ്പിച്ച ആളുടെ പേര് അതിൽ എഴുതിച്ചേർക്കുമെന്നാണ് വിശ്വാസം. ആ വ്യക്തി അടുത്ത ദിവസം സൂര്യാസ്തമയത്തിന് മുമ്പ് ഏതെങ്കിലും ആപത്തിൽപ്പെടുകയും ചെയ്യും.


No comments:

Post a Comment