Friday, September 20, 2024

പ്രപഞ്ചത്തിൻ്റെ തുടക്കവും തെളിവും

 പ്രപഞ്ചം വികസിക്കുന്നു എന്ന നിരീക്ഷണ തെളിവാണ് നമ്മെ '𝐁𝐢𝐠𝐛𝐚𝐧𝐠' എന്ന ആശയത്തിലേക്കും പിന്നീടതിൻ്റെ തെളിവുകളിലേക്കും നയിച്ചത്!

വികാസം സ്ഥിരീകരിച്ചതെങ്ങനെ?

വിദൂര ഗാലക്സികളിൽ നിന്നുള്ള പ്രകാശത്തിൻ്റെ 𝐑𝐞𝐝 𝐬𝐡𝐢𝐟𝐭-ഉം

ദൂരത്തിന് ആനുപാതികമായ 𝐑𝐞𝐝 𝐬𝐡𝐢𝐟𝐭-ലെ വ്യത്യാസവും ഇതിന് പ്രധാന തെളിവുകളാണ്.

പ്രപഞ്ചവികാസം കാരണം പ്രകാശത്തിൻ്റെ 𝐖𝐚𝐯𝐞𝐥𝐞𝐧𝐠𝐭𝐡 കൂടുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

𝐁𝐢𝐠𝐛𝐚𝐧𝐠-ൻ്റെ മറ്റ് തെളിവുകൾ


𝟏𝟗𝟔𝟒-ൽ 𝐀𝐫𝐧𝐨 𝐏𝐞𝐧𝐳𝐢𝐚𝐬 𝐚𝐧𝐝 𝐑𝐨𝐛𝐞𝐫𝐭 𝐖𝐢𝐥𝐬𝐨𝐧 എന്നിവർ 𝐂𝐨𝐬𝐦𝐢𝐜 𝐌𝐢𝐜𝐫𝐨𝐰𝐚𝐯𝐞 𝐁𝐚𝐜𝐤𝐠𝐫𝐨𝐮𝐧𝐝 𝐑𝐚𝐝𝐢𝐚𝐭𝐢𝐨𝐧 അഥവാ 𝐂𝐌𝐁 𝐑𝐚𝐝𝐢𝐚𝐭𝐢𝐨𝐧 കണ്ടെത്തിയിരുന്നു (𝟐.𝟕𝐤𝐞𝐥𝐯𝐢𝐧). ഇന്നും അവശേഷിക്കുന്ന പ്രപഞ്ചാരംഭസമയത്തെ താപമാണത്! ഏതു ദിശയിലും അളന്നാൽ കിട്ടുന്ന ഈ താപം പ്രപഞ്ചത്തിലുടനീളം ഒരു 𝐔𝐧𝐢𝐟𝐨𝐫𝐦 𝐭𝐞𝐦𝐩𝐞𝐫𝐚𝐭𝐮𝐫𝐞 ആയി നിലനിൽക്കുന്നു.


𝐇𝐲𝐝𝐫𝐨𝐠𝐞𝐧, 𝐇𝐞𝐥𝐢𝐮𝐦, 𝐋𝐢𝐭𝐡𝐢𝐮𝐦 (𝐒𝐦𝐚𝐥𝐥 𝐚𝐦𝐨𝐮𝐧𝐭) എന്നിവ ആദ്യ നിമിഷങ്ങളിൽത്തന്നെ രൂപം കൊണ്ടിരുന്നു. ഇന്ന് കാണുന്ന ഈ 𝐋𝐢𝐠𝐡𝐭 𝐄𝐥𝐞𝐦𝐞𝐧𝐭𝐬-കളുടെ വലിയ അളവും 𝐁𝐢𝐠𝐛𝐚𝐧𝐠-ന് തെളിവായി എടുക്കാം (𝐍𝐮𝐜𝐥𝐞𝐨𝐬𝐲𝐧𝐭𝐡𝐞𝐬𝐢𝐬 𝐩𝐫𝐞𝐝𝐢𝐜𝐭𝐢𝐨𝐧).


കൂടാതെ, 𝐆𝐚𝐥𝐚𝐱𝐲-കൾ 𝐆𝐚𝐥𝐚𝐱𝐲 𝐜𝐥𝐮𝐬𝐭𝐞𝐫𝐬 ഇവയൊക്കെ ഉണ്ടാക്കുന്ന വലിയ അളവിലുള്ള നെറ്റ്‌വർക്കുകളും (𝐂𝐨𝐬𝐦𝐢𝐜 𝐰𝐞𝐛), ഒരൊറ്റ ബിന്ദുവിൽ നിന്ന് പരിണമിച്ച പ്രപഞ്ചത്തിൻ്റെ തെളിവായി കാണാം.


No comments:

Post a Comment