ഏകദേശം 72 to 62 മില്യൻ വർഷങ്ങൾ പഴക്കമുള്ളതും നല്ല നിലയിൽ സംരക്ഷിക്കപ്പെട്ട ഏകദേശം 72 to 62 മില്യൻ വർഷങ്ങൾ പഴക്കമുള്ളതും നല്ല നിലയിൽ സംരക്ഷിക്കപ്പെട്ട പെട്രസോർ ഫോസിൽ/ Pterosaur fossils/ അവയുടെ വ്യത്യസ്തമായ പറക്കൽ സ്റ്റൈൽ / diverse flight styles/ വെളിപ്പെടുത്തുന്നതായി പാലിയൻറ്റോളജിസ്റ്റുകൾ പറയുന്നു. വംശനാശം നേരിട്ട പെട്രസോറിന്റെ പറക്കൽ കഴിവുകളെ കുറിച്ച് വർഷങ്ങളായി ഗവേഷകർ തർക്കത്തിലാണ്. പെട്രസോർ എങ്ങനെയാണ് പറന്നിരുന്നത് എന്ന് മനസ്സിലാക്കുന്നത് കശേരുക്കളുടെ പറക്കൽ കഴിവിന്റെ പരിണാമത്തെ കുറിച്ച് കൂടുതൽ അറിവുകൾ നൽകാൻ സഹായിക്കുന്നു.
ജോർദാനിൽ നിന്നും ലഭിച്ച രണ്ട് വലിയ azhdarchoid Pterosaur species അപൂർവ്വമായ three-dimensional ഫോസിലിൽ ഗവേഷകർ നടത്തിയ വിശകലനത്തിൽ നിന്നാണ് പെട്രസോറിന്റെ പറക്കൽ കഴിവുകളെ/ flight machanism/കുറിച്ച് പുതിയ ഉൾകാഴ്ചകൾ ലഭിച്ചത്. യൂണിവേഴ്സിറ്റി ഓഫ് മിച്ചിഗൺ, ജോർദാനീയൻ ഇൻസ്റ്റിറ്റ്യൂഷൻസ്, സൗദി ജിയോളജിക്കൽ സർവേ എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനങ്ങൾ നടത്തിയത്.
പുതുതായി കണ്ടെത്തിയ സ്പീഷീസിന് നൽകിയിരിക്കുന്ന പേര് Inabtanin alarabia എന്നാണ്. ഇതിന്റെ ചിറകിന്റെ വലിപ്പം ഏകദേശം 5 മീറ്ററാണ്. അതുപോലെ ചിറകിന്റെ വലിപ്പം 10 മീറ്റർ ഉള്ള ഭീമാകാരമായ Arambourgiania philadelphiae ഈ രണ്ട് പെട്രസോർ സ്പെസിമനെയാണ്/ pterosaur specimens/ ഗവേഷകർ കൂടുതലായും ഫോക്കസ് ചെയ്തത്. പഠനങ്ങൾക്കായി ഹൈ-റെസല്യൂഷൻ കംപ്യൂട്ടട്ട് ടോമോഗ്രാഫി സ്കാൻസ്/ CT/ ഉപയോഗിച്ചു. ഇതിലൂടെ ചിറകസ്ഥിയുടെ ആന്തരിക ഘടന/ internal structure/ വിശദമായി പഠിക്കാൻ കഴിഞ്ഞു. ഈ വിശകലനം വ്യക്തമാക്കുന്നത് പഠനത്തിന് വിധേയമാക്കിയ രണ്ട് പെട്രസോർ സ്പീഷീസും വ്യത്യസ്തമായ പറക്കൽ രീതിയാണ് പിന്തുടരുന്നത്.
Inabtanin alarabia യുടെ ചിറകസ്ഥിയുടെ ആന്തരിക ഘടന കാണിക്കുന്നത് ആധുനിക കാലത്തെ flapping birds ന്റെ പറക്കൽ ശൈലിയാണ്. ചിറകടിച്ചാണ് ഈയിനം പെട്രസോർ പറന്നിരുന്നത്. നേരെമറിച്ച് Arambourgiania philadelphiae യുടെ ഫോസിൽ അസ്ഥിയുടെ ഉൾഭാഗത്ത്/ humerus spiral ridges/ പോലെ കാണപ്പെടുന്നു, ഇത് ആധുനിക കാലത്തെ soaring birds ആയ കഴുകനോട് വളരെ സാദ്യശ്യമുള്ളതാണ്.
വ്യത്യസ്ത ആകൃതിയുള്ള പെട്രസോർ വ്യത്യസ്തമായ പറക്കൽ ശൈലികൾ പിന്തുടർന്നു. ഇതിൽ ഏത് പറക്കൽ ശൈലിയാണ് പെട്രസോറുകളിൽ ആദ്യമായി രൂപംകൊണ്ടു എന്ന് പറയുക പ്രയാസമാണെന്ന് ഗവേഷകർ സൂചിപ്പിക്കുന്നു.
ഇതിനെകുറിച്ചുള്ള പഠനങ്ങൾ journal vertebrae paleontology പ്രസിദ്ധീകരിച്ചു
No comments:
Post a Comment