Tuesday, September 24, 2024

ഭൂമിയുടെ ചരിവിൻ്റെ ഗുണം ( 𝐀𝐝𝐯𝐚𝐧𝐭𝐚𝐠𝐞 𝐨𝐟 𝐄𝐚𝐫𝐭𝐡'𝐬 𝐚𝐱𝐢𝐚𝐥 𝐭𝐢𝐥𝐭 )

 ഭൂമിയുടെ അച്ചുതണ്ടിൻ്റെ 𝟐𝟑.𝟓 ഡിഗ്രി വരുന്ന ചരിവാണ്. പ്രധാനമായും ഋതുഭേദങ്ങൾക്കും പിന്നെ ഈ കാലാവസ്ഥക്കും കാരണം.


ഒന്ന് പരിധോധിക്കാം,


വളരേ നിസ്സാരമെന്ന് തോന്നുന്ന അറിവുകൾ പലതും പഠിക്കാനിരുന്നാൽ മാത്രമേ അതെത്ര വലുതാണെന്ന് മനസ്സിലാകൂ.. എന്ന് തോന്നിയിട്ടുണ്ട്!


എങ്ങനെയെന്നാൽ, സ്ഥിരമായ ഈ ചരിവിൽ ഭൂമി സൂര്യനെ പരിക്രമണം ചെയ്യുമ്പോൾ, ഭൂമിയുടെ എല്ലാ ഭാഗങ്ങളിലും വർഷം മുഴുവൻ വ്യത്യസ്ത അളവിലുള്ള സൂര്യപ്രകാശം ലഭിക്കുന്നതിന് കാരണമാകുന്നു! സൂര്യപ്രകാശം പതിക്കുന്ന 𝐃𝐢𝐫𝐞𝐜𝐭𝐢𝐨𝐧-ന് വളരേ പ്രധാന്യമുണ്ട്!അതുകൊണ്ടാണ് നമുക്ക് വസന്തകാലം, വേനൽക്കാലം, ശരത്കാലം, ശീതകാലം ഒക്കെ ഉണ്ടാകുന്നത്!


ഈ ചരിവ് കൂടിയാലെന്ത് സംഭവിക്കും?


𝟐𝟓° മുതൽ 𝟑𝟎° വരെ!

നേരിയ ചരിവാണ് ഇവിടെ പരീക്ഷണത്തിനായി എടുക്കുന്നത്.


ഋതുക്കൾ ഓരോന്നും അതിൻ്റെ സ്വഭാവം വർദ്ധിപ്പിക്കും. അതായത്, തണുത്തുറയുന്ന ശൈത്യകാലം, പൊള്ളുന്ന വേനൽക്കാലം!

കൂടാതെ ശക്തിയായ കൊടുങ്കാറ്റും സ്ഥിരമായിരിക്കും!


ഇത് ജീവികൾക്ക് താങ്ങാൻ കഴിയുമോ? കഴിഞ്ഞാൽ ഇതൊക്കെ ജീവികൾ?

എത്രകാലം? എന്നതൊക്കെ ചോദ്യമാണ്.


ചരിവ് കുറഞ്ഞാലോ?


𝟏𝟓° മുതൽ 𝟐𝟎° വരെ ആണെങ്കിൽ, സ്വഭാവികമായും 𝐓𝐞𝐦𝐩𝐞𝐫𝐚𝐭𝐮𝐫𝐞 𝐟𝐥𝐮𝐜𝐭𝐮𝐚𝐭𝐢𝐨𝐧𝐬 അഥവാ താപനില വ്യതിയാനങ്ങൾ കുറയും. അതിനനുസരിച്ച് 𝐖𝐞𝐚𝐭𝐡𝐞𝐫 𝐩𝐚𝐭𝐭𝐞𝐫𝐧-കളും കുറയും. പക്ഷേ ഉഷ്ണമേഖലാ പ്രദേശത്തിൻ്റെ വ്യാപ്തി വർദ്ധിക്കും! അതിനേക്കാൾ പ്രധാനപ്പെട്ടത് ആദ്യകാലം മുതൽ ഭൂമി ഇങ്ങനെയായിരുന്നെങ്കിൽ ഇത്രത്തോളം ജൈവവൈവിധ്യങ്ങളും ഉണ്ടാകുമായിരുന്നില്ല!


ചിലർക്കെങ്കിലും തോന്നാം, ഭൂമി നന്നായി ചരിഞ്ഞാലോ ഒട്ടും ചരിയാതിരുന്നാലോ ഉള്ള അവസ്ഥയെന്തായിരിക്കുമെന്ന്?!!


𝟗𝟎° ചരിവായിരുന്നുവെന്നിരിക്കട്ടെ! ഏറെക്കുറെ വാസയോഗ്യമല്ലാത്ത അന്തരീക്ഷമാകുമായിരുന്നു നമ്മുടെ ഭൂമിയിൽ! എന്ന് പറയാം.

𝟎° ചരിവ് അതായത് ഒട്ടും ചരിവില്ലായിരുന്നെങ്കിൽ സീസണുകളില്ലത്ത കുറഞ്ഞ കാലാവസ്ഥാ വ്യതിയാനമുള്ളതും ജൈവവൈവിധ്യങ്ങൾക്കുള്ള സാധ്യതയും കുറയുമായിരുന്നു.

ഇനി ചരിവിന് മാറ്റം വന്നാലോ!!

വംശനാശങ്ങൾ, നിലവിലെ ഭക്ഷ്യശൃംഖലകൾ താറുമാറാകും, സമുദ്രനിരപ്പ് ഉയരും, തീരപ്രദേശങ്ങൾ കടലിൻ്റെ ഭാഗമാകും, കൃഷി പരാജയപ്പെടും.

ഭൂമിയുടെ അച്ചുതണ്ടിൻ്റെ നിലവിലെ ചരിവിനെ എന്തെങ്കിലും സ്വാധീനിക്കാൻ സാധ്യതയുണ്ടോ?

ഒരു വലിയ ഛിന്നഗ്രഹം വന്നിടിച്ചാൽ ചരിവിൽ മാറ്റം വരും. അത്രയും വലിയ ഛിന്നഗ്രഹം വന്നിടിച്ചാൽ മനുഷ്യൻ്റെ കാര്യം അവസാനിക്കും പിന്നെ ഭൂമി ചരിഞ്ഞാലെന്ത് എന്ന് തോന്നാം. ഭൂമിയിൽ അപ്പോഴും കുറേ ജീവി വർഗ്ഗങ്ങൾ അതിജീവിച്ചേക്കാം. എന്നാൽ അവക്ക് 𝐓𝐢𝐥𝐭 ലെ മാറ്റം ദീർഘകാലം സഹിക്കാൻ ഒരു പക്ഷെ സാധിച്ചില്ലെന്നും വരാം!

എന്നാൽ അത്ര പെട്ടെന്നൊന്നും ഭൂമി കീഴടങ്ങില്ല! കാരണം ഭൂമിയുടെ 𝐑𝐨𝐭𝐚𝐭𝐢𝐨𝐧𝐚𝐥 𝐦𝐨𝐦𝐞𝐧𝐭𝐮𝐦, സൗരയൂഥത്തിലെ വസ്തുക്കക്കളുമായുള്ള 𝐆𝐫𝐚𝐯𝐢𝐭𝐚𝐭𝐢𝐨𝐧𝐚𝐥 𝐢𝐧𝐭𝐞𝐫𝐚𝐜𝐭𝐢𝐨𝐧𝐬, പിന്നെ ചന്ദ്രൻ്റെ 'ഒരു പിടി'യും (𝐒𝐭𝐚𝐛𝐢𝐥𝐢𝐳𝐢𝐧𝐠 𝐞𝐟𝐟𝐞𝐜𝐭) ഭൂമിക്കുണ്ട്!

അതുകൊണ്ട് ചെറിയ ആഘാതമൊക്കെ ഉണ്ടായാലും അതുമൂലം വലിയ ജീവികൾ തുടച്ചു നീക്കപ്പെട്ടാലും 𝐓𝐢𝐥𝐭 ന് മാറ്റം വരാതെ നിലനിൽക്കും! ജീവൻ നിലനിർത്താൻ മറ്റുള്ളവരും സഹകരിക്കുമെന്ന്!


No comments:

Post a Comment