Wednesday, September 11, 2024

ഈ കുത്തുകളിൽ ഒന്നിലെങ്കിലും ജീവൻ ഉണ്ടായിരിക്കണം 🍀

 


പ്രപഞ്ചത്തിൻ്റെ വ്യാപ്തി ഭാവനയിൽ കാണാൻ ശ്രമിച്ചാൽ അത് നിങ്ങളുടെ മനസ്സിനെ അലോസരപ്പെടുത്തും തീര്ച്ച!!  

ചില കണക്കുകൾ നോക്കൂ..

നമ്മുടെ 𝐆𝐚𝐥𝐚𝐱𝐲-യായ ക്ഷീരപഥത്തിൽ

𝟒𝟎,𝟎𝟎𝟎 കോടി നക്ഷത്രങ്ങൾ ഉണ്ട്.

നമുക്ക് 𝐓𝐡𝐞𝐨𝐫𝐚𝐭𝐢𝐜𝐚𝐥𝐥𝐲 നിരീക്ഷിക്കാവുന്ന പ്രപഞ്ചത്തിൽ (𝐎𝐛𝐬𝐞𝐫𝐯𝐚𝐛𝐥𝐞 𝐔𝐧𝐢𝐯𝐞𝐫𝐬𝐞) മാത്രം,

𝟐 ലക്ഷം കോടി ഗാലക്‌സികളുണ്ട്!!

𝐆𝐚𝐥𝐚𝐱𝐲-കൾ ഓരോന്നിലും ക്ഷീരപഥത്തിനോടു താരതമ്യപ്പെടുത്താവുന്ന തരത്തിൽ നക്ഷത്രങ്ങളുമുണ്ട്.

സൂര്യനുമായി സാമ്യമുള്ള 𝟐𝟎-𝐭𝐨-𝟓𝟎% നക്ഷത്രങ്ങൾക്കും അവയുടെ വാസയോഗ്യ മേഖലയിൽ (𝐇𝐚𝐛𝐢𝐭𝐚𝐛𝐥𝐞 𝐙𝐨𝐧𝐞) ഭൂമിയുടെ പോലെയുള്ള/വലിപ്പമുള്ള ഒരു ഗ്രഹം ഉണ്ടായിരിക്കാമെന്നാണ് ഇന്നത്തെ അറിവ് നമ്മോട് പറയുന്നത്.

'𝐓𝐡𝐞 𝐃𝐫𝐚𝐤𝐞 𝐄𝐪𝐮𝐚𝐭𝐢𝐨𝐧' എന്ന് കേട്ടിട്ടുണ്ടോ! ഈ സമവാക്യം, നമ്മോട് 𝐂𝐨𝐦𝐦𝐮𝐧𝐢𝐜𝐚𝐭𝐞 ചെയ്യാൻ കഴിയുന്ന 𝐄𝐱𝐭𝐫𝐚𝐭𝐞𝐫𝐫𝐞𝐬𝐭𝐫𝐢𝐚𝐥 𝐜𝐢𝐯𝐢𝐥𝐢𝐳𝐚𝐭𝐢𝐨𝐧𝐬-ൻ്റെ  എണ്ണം വരെ കണക്കാക്കുന്നു. ഒരു ഊഹമാണെങ്കിലും യുക്തിക്ക് നിരക്കുന്ന വളരെ 𝐈𝐧𝐭𝐞𝐫𝐞𝐬𝐭𝐢𝐧𝐠 ആയതുമായ ഒരു ചിന്താ പരീക്ഷണമാണ്.

പ്രപഞ്ചത്തിൽ മറ്റെവിടെയെങ്കിലും നിലനിൽക്കാൻ സാധ്യതയുള്ള ജീവൻ എന്നത്, വളരെ കൗതുകകരമായ വിഷയമാണ്. അത് കണ്ടെത്തുന്നത് ഇന്നത്തെ മനുഷ്യൻ്റെ ലക്ഷ്യം കൂടിയാണ്. പക്ഷേ നമുക്ക് ഇതുവരെ അങ്ങനെ ഒരു ജീവൻ നിലനിൽക്കുന്നതായി തെളിവുകൾ ലഭിച്ചിട്ടില്ല! എന്നാൽ പ്രപഞ്ചത്തിൻ്റെ വ്യാപ്തിയും വൈവിധ്യവും കൂടുതൽ മനസ്സിലാക്കുന്തോറും, നമ്മൾ ഒറ്റയ്ക്കായിരിക്കില്ല എന്ന തോന്നൽ വർദ്ധിക്കുന്നു എന്നത് സത്യവുമാണ്.

No comments:

Post a Comment