ഏറ്റം പുരാതനമായ സംസ്കാരം മനുഷ്യന് എഴുത്തു വിദ്യ സംഭാവന ചെയ്ത സംസ്കാരം അതാണ് സുമേറിയൻ നാഗരികത . ഇന്നത്തെ ഇറാക്കിന്റെ ഭാഗത്തു ഉടലെടുത്ത ഈ പുരാതന സംസ്കാരം തുടർന്ന് വന്ന ഈജിപ്ത്യൻ ബാബിലോണിയൻ സംസ്കാരങ്ങളിൽ എല്ലാം പറയപ്പെടുന്ന ഒരു കാര്യം ഉണ്ട് അക്ഷത് നിന്ന് ഇറങ്ങി വന്ന ദൈവങ്ങളെ പറ്റി ....അവർ വന്നു തങ്ങളുടെ കൂടെ വസിച്ചതിനെ പറ്റി . തങ്ങളുടെ കൂടെ ഉള്ള ഒരു പുരുഷനെയും സ്ത്രീയെയും പരീക്ഷണ വസ്തു ആക്കിയതിനെ പറ്റി .
അങ്ങനെ എങ്കിൽ 5000 വര്ഷം മുൻപ് ഉണ്ടായിരുന്ന ആ മനുഷ്യരിൽ അവർ പറയുന്ന ആകാശത്തു നിന്നും ഇറങ്ങി വന്ന അവർ ദൈവങ്ങൾ ആയി കണ്ട അവർ അവരിൽ നിന്നും തിരഞ്ഞെടുക്കപെട്ടവർക്കു ഇന്ന് നമ്മൾ പറയുന്ന ജനറ്റിക് എഞ്ചിനീയറിംഗ് വിദ്യ കൊണ്ട് അവരുടെ ഡി എൻ എ യിൽ മ്യൂറ്റേഷന് നടത്തിയതിന്റെ ഫലം ആണോ ആധുനിക മനുഷ്യന്റെ ഉദയം .
പരിണാമ പ്രക്രിയയിൽ ശാസ്ത്ര ലോകത്തിനു ഇപ്പോളും മറുപടി തരാൻ സാധികാത്ത ആ മിസ്സിംഗ് ലിങ്ക് , അത് അവർ അനുനാകികൾ അല്ലെങ്കിൽ ദൈവങ്ങൾ എന്ന് അവർ വിളിച്ച ആകാശത്തു നിന്ന് ഇറങ്ങിവന്നവർ നടത്തിയ മ്യൂറ്റേഷന്റെ ഫലമോ ???കാരണം ആധുനിക മനുഷ്യന്റെയും ചിമ്പാൻസി , കുരങ്ങുകളുടെയും പൂർവികർ ഒന്നാണ് എന്ന് പറയപ്പെടുന്നു , അവരിൽ എല്ലാം 24 ജോഡി ക്രോമോസോം വീതം ആണ് ഉണ്ടായിരുന്നത് ...എന്നാൽ അത് ആധുനിക മനുഷ്യനിൽ എത്തിയപ്പോ ഒരു ജോഡി ക്രോമോസോം കുറഞ്ഞു 23 ജോഡി ആയി ..അപ്പോൾ അൺ പ്ളഗ് ചെയ്യപ്പെട്ട എന്നാൽ ഉറപ്പായി ജീവി വർഗത്തിന് വേണ്ട ആ ഒരു ജോഡി ക്രോമോസോം ആരായിരിക്കും നിർവീര്യം ആക്കിയത് ....
അതോടൊപ്പം ശാസ്ത്ര ലോകം എഛ് എ ആർ 1 എന്ന് വിളിക്കുന്ന മസ്തിഷ്കത്തിന്റെ താക്കോൽ എന്ന് വിളിക്കുന്ന ആ ഭാഗം ആരായിരിക്കും ആധുനിക മനുഷ്യനിൽ നിക്ഷേപിച്ചത് ...സുമേറിയൻ ശിലാ ലിഖിതത്തിൽ അവർ കുറിച്ച് വച്ചിരിക്കുന്ന പോലെ ആകാശത്തു നിന്ന് ഇറങ്ങി വന്ന ദൈവങ്ങൾ അന്നത്തെ ഹോമോ ഇറക്ടസ് മനുഷ്യനിൽ വിവേചന ശേഷി ഇല്ലാതെ മൃഗ തുല്യം ആയി നടന്ന ഒരു സമൂഹത്തിൽ ജെനെറ്റിക് എഞ്ചിനീയറിംഗ് വഴി തങ്ങളുടെ ഡി എൻ എ കൂടി ചേർത്തത്തിന്റെ ഫലമോ ആധുനിക മനുഷ്യൻ . അതിനാൽ ആണോ പരിണാമ സിദ്ധാന്തത്തിനു പോലും മനുഷ്യന്റെ പരിണാമത്തിലെ ആ മിസ്സിംഗ് ലിങ്ക് കണ്ടെത്താൻ കഴിയാതിരുന്നത് .
പിന്നെ മറ്റൊരു രീതിയിൽ ചിന്തിച്ചാൽ ഭൂമിയിലെ മനുഷ്യർ ഒഴിച്ചുള്ള എല്ലാ ജീവജാലത്തിനും ഏതെങ്കിലും പ്രകൃതി ദുരന്തങ്ങളോ അസ്വാഭാവികതയോ ഈ പ്രകൃതിയിൽ സംഭവിക്കാൻ പോകുന്നതിനു മുൻപേ അവർക്കു അത് മനസ്സിൽ ആക്കാൻ സാധിക്കുന്നുണ്ട് എന്നാൽ ശാസ്ത്രം വളർന്നത് കൊണ്ട് മാത്രം മനുഷ്യൻ നിർമ്മിച്ചെടുത്ത ഉപകരണങ്ങളിൽ കൂടി മാത്രമേ മനുഷ്യന് അത് സാധിക്കുന്നുള്ളൂ . അങ്ങനെ എങ്കിൽ ആ നിർവീര്യം അയക്കപ്പെട്ട ആ ക്രോമോസോം മനുഷ്യരിലെ ആത്മീയതയെ ഉണർത്താനും അത് വഴി പ്രകൃതി യിൽ സംഭവിക്കുന്ന ഓരോ കാര്യവും മനസ്സിൽ ആക്കാനും ഉള്ള ക്രോമോസോം ആയിരുന്നോ ??
വത്തിക്കാൻ 2008 ഇൽ ഒരു പ്രെഖ്യാപനം നടത്തി " അന്യഗ്രഹ ജീവികൾ ഉണ്ട് എന്ന വാദത്തെ നമ്മൾ തള്ളേണ്ടത് ഇല്ല , അങ്ങനെ ഒരു ജീവിവര്ഗം ഉണ്ട് എന്നുള്ള വാദങ്ങൾ ശക്തമായി വരുമ്പോൾ അതിനു എതിര് നിൽക്കേണ്ട കാര്യം ഉണ്ടോ " ??? ലോകത്തിലെ ഏറ്റം വലിയ വാന നിരീക്ഷണ കേന്ദ്രങ്ങളിൽ രണ്ടു എണ്ണം ഹോളി സിയുടെ നിയന്ത്രണത്തിൽ ആണെന്ന് കൂടി മനസ്സിൽ ആക്കുമ്പോളോ ??
തുള്ളി പാപ്പിറസ്, തുത്മോസ് മൂന്നാമന്റെ ഭരണകാലത്തെ ഈജിപ്ഷ്യൻ പാപ്പിറസിന്റെ ട്രാൻസ്ക്രിപ്ഷൻ ആണെന്ന് അവകാശപ്പെടുന്നു. 1953-ൽ ടിഫാനി തായർ എഴുതിയ ഫോർട്ടീൻ സൊസൈറ്റി മാസികയായ ഡൗട്ടിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ് ഈ അവകാശവാദം ഉടലെടുത്തത്. മരിച്ച വത്തിക്കാൻ മ്യൂസിയം ഡയറക്‌ടർ ആൽബെർട്ടോ തുള്ളി അവശേഷിപ്പിച്ച പേപ്പറുകളിൽ നിന്ന് പാപ്പിറസിന്റെ യഥാർത്ഥ ട്രാൻസ്ക്രിപ്ഷൻ കണ്ടെത്തിയതായി കരുതപ്പെടുന്ന ബോറിസ് ഡി റാഷെവിൽറ്റ്സ് ആണ് ട്രാൻസ്ക്രിപ്ഷൻ തനിക്ക് അയച്ചതെന്ന് തായർ പറയുന്നു.വിവർത്തനത്തിൽ അടങ്ങിയിരിക്കുന്നതായി ആരോപിക്കപ്പെടുന്ന "അഗ്നി വൃത്തങ്ങൾ" അല്ലെങ്കിൽ "ഫയർ ഡിസ്കുകൾ" എന്നിവയെക്കുറിച്ചുള്ള പരാമർശങ്ങൾ പുരാതന പറക്കുംതളികകളുടെ തെളിവായി യുഎഫ്‌ഒ , ഫോർട്ടീൻ സാഹിത്യങ്ങളിൽ വ്യാഖ്യാനിക്കപ്പെടുന്നു.
ഈ പാപ്പിറസ് ചുരുളിൽ എഴുതി വയ്ക്കപ്പെട്ടിരുന്നത് പൊന്നു തമ്പുരാന്റെ ഭരണ വര്ഷം ആകാശത്തു നിന്നും സൂര്യനെ ക്കൽ പ്രകാശത്തോടെ അവർ ഇറങ്ങി വന്നു എന്നും അവർ ഫയർ ഡിസ്‌ക്കുകളിൽ സഞ്ചരിക്കുന്നത് പൊന്നു തമ്പുരാനും നോക്കി നിൽക്കുമായിരുന്നു എന്നൊക്കെ ആണ് . അദ്ദേഹത്തിന്റെ ഉത്തരവ് അനുസരിച്ചാണ് ഇതെല്ലം രേഖപ്പെടുത്തി വയ്ക്കുന്നത് എന്നും ഉണ്ടായിരുന്നു .
ഹ്യൂമൻ ആക്സിലറേറ്റഡ് റീജിയൻ 1
മോളിക്യുലർ ബയോളജിയിൽ, ക്രോമസോം 20ന്റെ നീളമുള്ള മനുഷ്യ ജീനോമിന്റെ ഒരു ഭാഗമാണ് ഹ്യൂമൻ ആക്സിലറേറ്റഡ് റീജിയൻ 1 (ഉയർന്ന ത്വരിതപ്പെടുത്തിയ മേഖല 1, HAR1). ഇത് മനുഷ്യ ത്വരിതപ്പെടുത്തിയ ഒരു മേഖലയാണ്. ഇത് ഒരു ജോടി ഓവർലാപ്പിംഗ് നീണ്ട നോൺ-കോഡിംഗ് RNA ജീനുകൾക്കുള്ളിലാണ് സ്ഥിതി ചെയ്യുന്നത്,
കാജൽ-റെറ്റ്സിയസ് സെല്ലുകളിൽ, പ്രോട്ടീൻ റീലിനിനൊപ്പം HAR1A പ്രകടിപ്പിക്കപ്പെടുന്നു.2006 ഓഗസ്റ്റിൽ ഹ്യൂമൻ ആക്സിലറേറ്റഡ് റീജിയണുകൾ (HARs) ആദ്യമായി അന്വേഷിച്ചപ്പോഴാണ് HAR1A തിരിച്ചറിഞ്ഞത്. ഈ 49 പ്രദേശങ്ങൾ മനുഷ്യ ജീനോമിന്റെ ഭാഗങ്ങളെ പ്രതിനിധീകരിക്കുന്നു, അവ പരിണാമത്തിന്റെ കാര്യത്തിൽ നമ്മുടെ ഏറ്റവും അടുത്ത പൂർവ്വികരുടെ ഉയർന്ന സംരക്ഷിത പ്രദേശങ്ങളിൽ നിന്ന് കാര്യമായി വ്യത്യാസപ്പെട്ടിരിക്കുന്നു. പല HAR-കളും ന്യൂറോ ഡെവലപ്‌മെന്റിൽ ഒരു പങ്കു വഹിക്കുന്ന ജീനുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ച് മാറ്റം വരുത്തിയ ഒരു പ്രദേശം, HAR1, അറിയപ്പെടുന്ന പ്രോട്ടീൻ-കോഡിംഗ് ആർഎൻഎ സീക്വൻസുകളില്ലാത്ത ഒരു ജീനോമിൽ കണ്ടെത്തി. രണ്ട് RNA ജീനുകൾ, HAR1F, HAR1R എന്നിവ പ്രദേശത്തിനുള്ളിൽ ഭാഗികമായി തിരിച്ചറിഞ്ഞു. HAR1A യുടെ ആർഎൻഎ ഘടന സ്ഥിരതയുള്ളതായി കാണിച്ചിരിക്കുന്നു, മുമ്പ് വിവരിച്ചതിൽ നിന്ന് വ്യത്യസ്തമായി ഒരു ദ്വിതീയ ഘടനയുണ്ട്.
അപ്പോൾ എന്തിനായിരിക്കും സുമേറിയൻ സംസ്കാരങ്ങളിൽ അല്ലെങ്കിൽ ബാബിലോണിയൻ ഈജിപ്റ്റിൻ സംസ്കാരങ്ങളിൽ എല്ലാം പറയപ്പെടുന്ന ആകാശത്തു നിന്ന് ഇറങ്ങി വന്ന ദൈവങ്ങൾ ഇങ്ങനെ ഒരു മ്യൂറ്റേഷൻ നടത്തിയത് .
അവർ വന്നു എന്ന് നമ്മുടെ പൂർവികർ ആയ അവർ പറയുന്ന ആ ഗ്രഹ൦ " നിബിരു " എന്തെ ആധുനിക മനുഷ്യന് ഇത്രയും സാങ്കേതിക വിദ്യ ഉയർന്നിട്ടും കണ്ടു പിടിക്കാൻ സാധിക്കാത്തതു . അതോ നമ്മൾ ഇന്ന് വരെ കണ്ടു പിടിച്ച ഡയമെൻഷനേക്കാൾ വേറെ ഡയമെന്ഷനും കാണുമോ ??? അതിനാൽ ആണോ നമ്മൾക്ക് കാണുവാൻ സാധിക്കാത്തതു , അതോ അവരുടെ ഉയർന്ന സാങ്കേതിക വിദ്യ അവരുടെ ഗ്രഹത്തെ തന്നെ നമ്മിൽ നിന്ന് മറച്ചു വച്ചിരിക്കുന്നതു ആണോ ???
യുറാനസിനും വെളിയിൽ അനുഭവപ്പെടുന്ന ആ ഗ്രാവിറ്റേഷനല് ഫോഴ്സ് ഇന്ന് വരെ കണ്ടു പിടിക്കപ്പെടാത്ത ശാസ്ത്ര ലോകം പ്ലാനറ്റ് എക്സ് എന്നും പ്ലാനറ്റ് 9 എന്നും വിശേഷിപ്പിക്കുന്ന ആ ഗ്രഹ൦ അതാണോ 3000 വർഷങ്ങളിൽ ഒരിക്കൽ ഭൂമിയുടെ അടുത്ത് കൂടി വരും എന്ന് സുമേറിയക്കാർ രേഖപ്പെടുത്തി ഇട്ടിരിക്കുന്ന ആ ഗ്രഹ൦ അതാണോ നിബിരു . അവരുടെ ഗ്രേറ്റ് ഗോഡ്സ് അനുനാകികൾ വസിക്കുന്നു എന്ന് അവർ വിശ്വസിക്കുന്ന ആ ഗ്രഹ൦
No comments:
Post a Comment