സ്റ്റാനിസ്ലാവ് യെവ്ഗ്രഫോവിച്ച് പെട്രോവ് സോവിയറ്റ് എയർ ഡിഫൻസ് ഫോഴ്സിന്റെ ലഫ്റ്റനന്റ് കേണൽ ആയിരുന്നു. 1983-ലെ സോവിയറ്റ് യൂണിയന്റെ ആണവ തെറ്റായ അലാറം സംഭവത്തിൽ നിർണ്ണായകമായ തീരുമാനമെടുത്ത സംഭവവുമായി ബന്ധപ്പെട്ട് "ആണവയുദ്ധത്തിൽ നിന്ന് ലോകത്തെ രക്ഷിക്കാൻ കഴിഞ്ഞ ഏക വ്യക്തി" എന്നറിയപ്പെട്ടു. 2004 മേയ് 21-ന് സാൻ ഫ്രാൻസിസ്കോ അസോസിയേഷൻ ഓഫ് വേൾഡ് സിറ്റിസൺസ് പെട്രൊവിന് ലോക വേൾഡ് സിറ്റിസൻ അവാർഡും ഒരു ട്രോഫിയും 1,000 ഡോളറും സമ്മാനിച്ചു.
1940കളുടെ മദ്ധ്യം മുതൽ 1990കളുടെ തുടക്കം വരെ അമേരിക്കൻ ഐക്യനാടുകൾക്കും സോവിയറ്റ് യൂണിയനും ഇടയ്ക്ക് നിലനിന്നിരുന്ന വിദ്വേഷവും സംഘർഷവും മാത്സര്യവും മൂലം ഉടലെടുത്ത യുദ്ധസമാനമായ അവസ്ഥയാണ് ശീതയുദ്ധം എന്നറിയപ്പെടുന്നത്. ഈ കാലഘട്ടത്തിൽ സൈനികസന്ധികൾ, കുപ്രചരണം, ചാരവൃത്തി, ആയുധകിടമത്സരം, വ്യവസായിക പുരോഗതി, ബഹിരാകാശപ്പന്തയം പോലുള്ള അത്യാധുനിക സാങ്കേതികവിദ്യാ വികസനമത്സരം എന്നിവ വഴി പരസ്പരമുള്ള ശത്രുത രണ്ടു വൻശക്തികളും പ്രകടമാക്കിപ്പോന്നിരുന്നു. ഇതിന്റെ ഭാഗമായി ഇരുകൂട്ടരും അണുവായുധങ്ങൾക്കും മറ്റ് ആയുധങ്ങൾക്കും പ്രോക്സി യുദ്ധങ്ങൾക്കുമൊക്കെയായി വൻതുകയും ചെലവാക്കിയിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം, ജോർജ്ജ് ഓർവെൽ ട്രിബ്യൂൺ മാസികയിൽ 1945- ഒക്ടോബർ 19-ന് എഴുതിയ ആറ്റം ബോബും നിങ്ങളും എന്ന പ്രബന്ധത്തിലാണ് ശീതയുദ്ധം എന്ന പ്രയോഗം ആദ്യമായി ഉപയോഗിച്ചത്. സോവിയറ്റ് യൂണിയനും പാശ്ചാത്യ ശക്തികൾക്കും ഇടയിൽ നിലനിന്നിരുന്ന സൈദ്ധാന്തികപോരാട്ടം എന്നാണ് ഓർവെൽ ഈ യുദ്ധസമാനമായ അവസ്ഥയെ വിശേഷിപ്പിച്ചത്.
അമേരിക്കയും റഷ്യയും ശീതയുദ്ധം നടന്നുകൊണ്ടിരിക്കുമ്പോൾ ഒക്കോ ആണവനിരോധന വ്യവസ്ഥയുടെ കമാൻഡർ സെന്ററിലെ ഡ്യൂട്ടി ഓഫീസറായി പെട്രോവ് പ്രവർത്തിക്കുകയായിരുന്നു. അമേരിക്കയുടെ ആക്രമണങ്ങളെ മുൻകൂട്ടിയറിയാനുള്ള മോണിറ്റർ സംവിധാനങ്ങളുടെ ചുമതലയുള്ള ഓഫീസറായിരുന്നു അദ്ദേഹം. 1983 സെപ്റ്റംബർ 26-ന് സോവിയറ്റ് സേന കൊറിയൻ എയർലൈൻസ് ഫ്ലൈറ്റ് 007 നെ വെടിവച്ച് മൂന്നു ആഴ്ചയ്ക്കുശേഷം അമേരിക്കയിൽ നിന്ന് ഒരു മിസ്സൈൽ വിക്ഷേപിച്ചതായും പിന്നീട് അതിനെ പിന്തുടർന്ന് അഞ്ചു എണ്ണം കൂടി വിക്ഷേപിച്ചതായി കണ്ടു. പെട്രോവ് തെറ്റായ അലാറമായാണ്.
ഈ റിപ്പോർട്ടുകളെ വിലയിരുത്തിയത്. ഉത്തരവുകൾ അനുസരിക്കാതിരിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം സോവിയറ്റ് സൈനിക പ്രോട്ടോക്കോളിനെതിരായിരുന്നു.അമേരിക്കൻ ഐക്യനാടുകളിലും അതിന്റെ നാറ്റോ (NATO) സഖ്യശക്തികളുടേ മേലും വലിയ തോതിലുള്ള ആണവയുദ്ധത്തിന് കാരണമായേക്കാവുന്ന പ്രതികാരം നിറഞ്ഞ ആണവ ആക്രമണത്തെ തടയാൻ കഴിയുന്നതായിരുന്നു പെട്രോവിന്റെ നിലപാട്. പിന്നീട് സോവിയറ്റ് യൂണിയന്റെ ഉപഗ്രഹ മുന്നറിയിപ്പ് സംവിധാനം ശരിയല്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.മിസൈലെന്ന നിലയിൽ മോണിറ്ററിൽ കണ്ട ചിത്രങ്ങൾ മേഘപാളികളിൽ തട്ടിയ സൂര്യരശ്മിയുടെ പ്രതീകമായിരുന്നു. 1991-ൽ സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം കേണൽ ജനറലായിരുന്ന യൂറിവോട്ടിൻസേവാണ് ഈ സംഭവം ലോകത്തെയറിയിച്ചത്.
സെപ്റ്റംബർ 26 - പെട്രോവ് ദിനം ആയി ആചരിക്കുന്നു .
ഈ ഭൂമിയെ തന്നെ ഇല്ലാതായേക്കാമായിരുന്ന ആണവ യുദ്ധത്തിൽ നിന്ന് ഭൂമിയെ രക്ഷിച്ചതിനുള്ള സ്മരണയായ്
ആണ് 1983 , സെപ്റ്റംബർ 26 നു നടന്ന ഈ സംഭവത്തിന്റെ പേരിൽ അതെ ദിവസം തന്നെ ലോകം പെട്രോവ് ദിനമായി ആചരിക്കുന്നത് .
No comments:
Post a Comment